tag:blogger.com,1999:blog-4494685057279644878.post6087840000670396736..comments2023-09-15T19:22:09.783+05:30Comments on അല്ല, പിന്നെ!!: ഗണപതിക്ക് കുറിച്ചത്!santhoshhrishikeshhttp://www.blogger.com/profile/03853803742686438243noreply@blogger.comBlogger5125tag:blogger.com,1999:blog-4494685057279644878.post-11538701691257498762009-09-05T21:23:53.500+05:302009-09-05T21:23:53.500+05:30പ്രിയ ഏ. ജീ. പി.
ഇന്‍ഡ്യന്‍ സംസ്കാരത്തിന്റെ പരിണാ...പ്രിയ ഏ. ജീ. പി.

ഇന്‍ഡ്യന്‍ സംസ്കാരത്തിന്റെ പരിണാമചരിത്രത്തെക്കുറിച്ചുള്ള എന്റെ അവബോധവും താങ്കളുടെ നിലപാടും തമ്മിലാണ് പ്രശ്നം. അതിനെ ഹിനുത്വത്തിന്റെ ചരിത്രമായി വായിക്കാന്‍ എനിക്ക് താല്പര്യക്കുറവുണ്ട്. താരതമ്യേന അത്തരം ഒരു നിലപാടിനോട് ചാഞ്ഞാണ് താങ്കളുടെ നില എന്നു തോന്നുന്നു.
കൊളോണിയലിസത്തിന്റെ സന്തതികളായ ജ്ഞാനശാസ്ത്രങ്ങളില്‍ പ്രത്യേകിച്ച് സാസ്കാരിക നരവംശശാസ്ത്രത്തിലും ഫോക് ലോറിലും ഇപ്പോള്‍ സംസ്കാരപഠനത്തിലും കുറേകാലം കളഞ്ഞ ഒരാളാണ് ഞാന്‍ എന്നതുകൊണ്ട് കൊളോണിയല്‍ ചരിത്രബോധത്തിന്റെ വിഭജനരീതികള് മറ്റു പലരെയും പോലെ എന്നെയും സ്വാധീനിച്ചിട്ടുണ്ട്.കൊളോണിയല്‍ വിരുദ്ധമെന്നോ ഇന്‍ഡ്യന്‍ എന്നോ വിളിക്കാവുന്ന ഒരു രീതിശാസ്ത്രത്തിന്റെ അഭാവം സമ്മതിക്കേണ്ടി വരും.
എന്നാല്‍ ഇന്‍ഡ്യന്‍ ആവാസവ്യവസ്ഥയില്‍ ചരിത്രത്തില്‍ രൂപം കൊണ്ട എല്ലാ രാഷ്ട്രീയഭൂപടങ്ങളും മെനെഞ്ഞെടുത്തത് അത്തരം അധിനിവേശ താല്പര്യങ്ങള് തന്നെയാണ് എന്ന തിരിച്ചറിവും ഉണ്ട്.
കൊളോണിയലിസത്തോട് കലമ്പുമ്പോള്‍ ഹിന്ദുത്വ വാദികള്‍ ഓര്‍ക്കേണ്ട രണ്ടു കാര്യങ്ങള്‍ ഉണ്ട്. 1. പില്ക്കാല ഹിന്ദു ദേശീയവാദത്തിന്റെ മുഖ്യ ഊര്‍ജ്ജമായ ഇസ്ലാം വിരോധത്തിന്റെ അടിത്തറ ഇട്ടത് ഈ കൊളോണിയല്‍ ശക്തികള്‍ തന്നെയാണ്.
2. ഹൈന്ദവമായ ഒരു ഇന്‍ഡ്യന്‍ ദേശീയതയുടെ ഭൂപടനിര്മ്മിതിക്കും അവര്‍ക്ക് കടപ്പാട് ബ്രിട്ടീഷ് സാമ്രാജ്യത്തോടാണ്.
ഇന്‍ഡ്യന്‍/ഹിന്ദു നിര്‍വചനങ്ങള്‍ തന്നെ പ്രശ്നപൂര്ണ്ണമാണെന്നറിയാമല്ലോ
1923-ല്‍, ഹിന്ദു ദേശീയവാദത്തിന്റെ ആണിക്കല്ലായി പിന്നീട് മാറീയ സവര്‍ക്കറുടെ ഹിന്ദു നിര്‍വചനത്തെ പിന്‍പറ്റുന്ന ഒരാളല്ല ഞാന്‍. കൂടുതല്‍ മതനിരപേക്ഷമായ അര്‍ത്ഥത്തില്‍ ആണ് താങ്കള്‍ അത് ഉള്‍ക്കൊള്ളുന്നതെങ്കില്‍ ഇന്‍ഡ്യന്‍ സംസ്കാരം എന്ന വിപുലമായ അര്‍ത്ഥത്തില്‍ അതിന്റെ ബഹുസ്വരതയെ, സമന്വയ ശീലങ്ങളെ, സ്വാശീകരണശേഷിയെ വിലമതിക്കുന്ന ഒരാളാണ്.
ഇവിടെയാണ് താങ്കള്‍ ഇന്‍ഡ്യന്‍/ഹിന്ദു ഏകവചനത്തിന് പിന്നില്‍ മറച്ചു വെക്കുന്ന സംസ്കാരത്തിന്റെ ബഹുലതകള്‍, ഉപദേശീയതകള്‍, വ്യത്യസ്ത മത/ജാതികള്‍, വംശീയതകള്‍ അവ തമ്മിലുള്ള സംഘര്‍ഷങ്ങള്‍, ഏറ്റുമുട്ടലുകള്‍, സങ്കരങ്ങള്‍, സമന്വയങ്ങള്‍ എല്ലാം പുറത്തുവരുന്നത്. സംസ്കാരത്തെ ഏകശീലാരൂപമായ ഒന്നായോ ചരിത്രത്തെ ഒരു നേര് രേഖയായോ കാണുന്നതിനു പിന്നില്‍ ചില രാഷ്ട്രീയ ഉദ്ദ്യേശങ്ങളൂണ്ട്. അതിനെ ഒരു പ്രക്രിയയായി കാണുന്നവനാകണം സംസ്കാരപഠിതാവ്.
പാന്‍ ഇന്‍ഡ്യന്‍ ആയ ഒരു ഹിന്ദു ദേശീയ ബോധം ചരിത്രത്തില്‍ ഏതേതു ഘട്ടങ്ങളില്‍ ഏതേതു ശക്തികള്‍ ഏതേതര്ഥങ്ങളില് ഉയര്‍ത്തികൊണ്ടു വന്നിട്ടുണ്ട് എന്നത് പഠിക്കപ്പെട്ടിട്ടുണ്ട്. തെക്ക് വടക്കുകള്‍ അപ്രസക്തമായ അത്തരം ഒരു സാംസ്കാരികദേശിയത ഹിന്ദുത്വവാദികള്‍ ഇന്ന് ഉയര്‍ത്തിപിടിക്കുന്നതിന്റെ രാഷ്ട്രീയവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. വടക്കേഇന്‍ഡ്യന്‍ സവര്ണ്ണമൂല്യങ്ങളില് നിലയുറപ്പിക്കുന്ന ഈ ഹിന്ദു/ഹിന്ദി ദേശീയ ബോധത്തിനു പുറത്താണ് മറ്റൊരു സാംസ്കാരിക പാരമ്പര്യമുള്ള ദക്ഷിണേന്ഡ്യയും വടക്കേ ഇന്‍ഡ്യയില്‍ തന്നെയുള്ള ദളിതരും ആദിവാസികളും എന്നാണെന്റെ
ഉറച്ച അഭിപ്രായം. അതു കൊണ്ട് ഒറീസ്സയിലും കിഴക്കന്‍ ഗോത്രമേഖലയിലും ആര്. എസ്സ്.എസ്സും ക്രിസ്ത്യന്‍ മിഷണറിമാരും നടത്തുന്ന മത പരിവര്‍ത്തനങ്ങള്‍ ഒരേ തരത്തിലാണ് വിലയിരുത്തപ്പെടേണ്ടത്.
ഇന്‍ഡ്യന്‍ ദേശീയ വാദത്തിന്റെയും വിവിധ പ്രാദേശിക വാദങ്ങളുടെയും ചരിത്രം ഈ രീതിയില്‍ അപഗ്രഥിക്കപ്പെടേണ്ടതാണ്.
അതത്ര ഹാര്‍മോണിയസ് ആണെന്ന് വിചാരിക്ക വയ്യ.
എന്തു കൊണ്ട് പശു എന്തു കൊണ്ട് എരുമയില്ല എന്ന് ചോദിച്ചത് കാഞ്ച ഇളയ്യ ആണ്. എന്തു മറുപടി? അതുപോലെ എന്തു കൊണ്ട് ഹോളി, ഗണേശോല്‍സവം? എന്തുകൊണ്ട് തേര്പൂജയില്ല? എന്തു കൊണ്ടില്ല ഈ വിശാല ഹിന്ദു ദേശീയതയില്‍ ദക്ഷിണേന്‍ഡ്യന്‍ സിമ്പലുകള്‍ ഉല്സവങ്ങള്, ദൈവങ്ങള്‍ എന്ന ചോദ്യം പ്രസകതമല്ലേ ഒരു നല്ല മുദ്രാവാക്യം ദക്ഷിണേന്‍ഡ്യന്‍ ഭാഷകളിലൊന്നിലെങ്കിലും ബജറങ്ദളുകള് വികസിപ്പിച്ചെടുക്കട്ടെ. അപ്പോഴേ ആ കൊടിക്കൂറക്കു കീഴിലെ ഉല്സവങ്ങള്, പ്രതീകങ്ങള്‍, വികാരങ്ങള്‍ തങ്ങളുടെ തന്നെ ആത്മാവിഷ്കാരമാണെന്ന് അവര്‍ക്കു തോന്നൂ.
പിന്നെ പേരിനെക്കുറിച്ചുള്ള തമാശ.
പതിനാറാം വയസ്സില്‍ നാടുവിട്ടുപോയി ബ്രിട്ടീഷ്പട്ടാളത്തില്‍ ചേര്‍ന്ന എന്റെ അച്ഛന്റെ ജീവിതത്തിന്റെ നല്ല ഭാഗവും വടക്കേഇന്‍ഡ്യയില്‍ ആയിരുന്നു. കഴിഞ്ഞ തലമുറ പരിഷ്കാരപ്പേരുകളായി മുഴുവന്‍ ഉപയോഗിച്ചത് ഹിന്ദിപ്പേരുകളായിരുന്നു. അതിന്റെ കാരണം കേരളീയരുടെ പേരിടലിന്റെ ചരിത്രം മറ്റൊരു ലേഖനത്തിനു വിഷയമാണ്. ഇവിടെ വിസ്തരിക്കുന്നില്ല. ആദ്യ ഹിന്ദി ചുവയുള്ള പേര് എന്റെ കുടുംബത്തില്‍ വിഴുന്നത് എന്റെ ഏട്ടനാണ്. സുരേഷ്. സംഗതി ഹിന്ദിക്കാരന്റെ ദൈവത്തിന്റെ പര്യായമാണെന്നറിയാത്ത കാരണവര്‍ രാഘവമ്മാന് പുരാണസ്പര്ശമില്ലാത്ത ഈ പരിഷ്കാരപ്പേര് അശേഷം പിടിച്ചില്ല. ഒരു അ മുന്പിലുണ്ടായിരുന്നെങ്കില് അത്രയെങ്കിലും ദൈവവുമായി ബന്ധമുണ്ടാകുമെന്നായിരുന്നത്രെ അമ്മാവന്റെ പരിഭവം പറച്ചില്.
ആ അമ്മാവനും ഒരു സനാതനഹിന്ദുമതവിശ്വാസിയായിരുന്നു.santhoshhrishikeshhttps://www.blogger.com/profile/03853803742686438243noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-66095321748011359702009-09-03T20:23:51.093+05:302009-09-03T20:23:51.093+05:30The post reflects lack of awareness of the history...The post reflects lack of awareness of the history of cultural evolution in India

If we go by the logic of importation of cultural symbals from North India,let me point out that your very name " Santhosh" is also an imported product from North India. What was the rational which could have guided your parents in giving you a north Indian name ? Thats where you have to see the importance of Hindu culture. This culture evolved by inventing and also adopting good social practices for a harmonious social life.In that process it was necessary for it to invent symbols,festivals,gods to propogate social values to the illetierate and learned ,alike. If you go deep, you will realise that each ritual,each religious practice ,each festival had some message for the public for good social practice

My dear friend, in the evolution of Hindu culture and its symbols ,all regions of India had contributed . What is the basis of your South Indian /North Indian classification? .Artificial regional classifications based on language or religion is legacy of the colonial past.For the colonialists it was a necessity to sustain their rule.Ajithhttps://www.blogger.com/profile/05467947107554291219noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-81451759913242415252009-09-02T23:06:46.566+05:302009-09-02T23:06:46.566+05:30Iconographic changes in feetivals need not aarrive...Iconographic changes in feetivals need not aarrive from the North. Please read the following:
http://ethiran.blogspot.com/2007/04/blog-post_25.htmlഎതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-46398712358533298102009-09-02T11:59:56.682+05:302009-09-02T11:59:56.682+05:30ഒരു സെല്യൂട്ട്,മാഷേ.
മതം ഓരോ ആഘോഷങ്ങളിലും വിഷം നിറ...ഒരു സെല്യൂട്ട്,മാഷേ.
മതം ഓരോ ആഘോഷങ്ങളിലും വിഷം നിറയ്ക്കുന്ന ഒരു ഉപാധിയാണെന്നു വന്നിരിയ്ക്കുന്നു.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-46624866234019056242009-09-02T11:46:17.156+05:302009-09-02T11:46:17.156+05:30ദക്ഷിണേന്‍ഡ്യന്‍ സംസ്കാരത്തിന്റെ ഒരംശവും സ്വാശീകരി...ദക്ഷിണേന്‍ഡ്യന്‍ സംസ്കാരത്തിന്റെ ഒരംശവും സ്വാശീകരിക്കാന്‍ സംഘപരിവാരങ്ങള്ക്കാകാത്തതു കൊണ്ടാണ് അവര്‍ക്കിന്നും ഇവിടെ വേരൂന്നാന്‍ കഴിയാത്തത്. പ്രസക്തമായ കുറിപ്പ്. ആശംസകള്‍.
എം.രാജേഷ്.Rajesh.Mnoreply@blogger.com