അല്ല, പിന്നെ!!
- സൂചിത്തലപ്പില്‍ സിസെക്ക്!
- പൈറേറ്റ് കോയ്‌ലൊ പൗലോ കോയ്‌ലോയെ പഠിപ്പിച്ചതും മൈക്...
- ബുക്കാനന് കണ്ട പഴശ്ശിരാജാ!
- ഫെമിനിസ്റ്റ് മൗലവി!!
- ആധുനിക ഭാഷാശാസ്ത്രം : അടിസ്ഥാനപാഠാവലി
- ലെവി സ്ട്രോസ്സ്:ഒരു നൂറ്റാണ്ടിന്റെ ജ്ഞാനവലയം!
- ദലിതുകള്‍ തുടച്ചുനീക്കപ്പെടുമോ?
- ഒരു എക്സ് നക്സലൈറ്റിന്റെ സത്യാന്വേഷണപരീക്ഷകള്‍!
- വസ്തുഹാര! എല്ലാക്കാലത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന...
- പകുതി വെന്ത മനുഷ്യജീവിതങ്ങളുടെ വിപണി!
Sunday, 24 January 2010
ആഴ്ചപ്പാട് ആറ്: പല വടിവ് ചമഞ്ഞതും എല്ലുറപ്പുള്ളതും!
ആഴ്ചപ്പാട് ആറ്: പല വടിവ് ചമഞ്ഞതും എല്ലുറപ്പുള്ളതും
http://sngscollege.info
http://vijnanacintamani.org
Sunday, 17 January 2010
ആഴ്ചപ്പാട് അഞ്ച്: ഓര്‍മ്മകള്‍ കടിക്കും, സൂക്ഷിക്കുക!
ആഴ്ചവട്ടം ഒരാഴ്ചത്തെ കവിതകളിലൂടെ ഒരന്വേഷണം. മലയാളകവിതാബ്ലോഗിലെ പ്രതിവാരപംക്തി.
ഇവിടെ വായിക്കാം.
ആഴ്ചപ്പാട് അഞ്ച് ഓര്‍മ്മകള്‍ കടിക്കും, സൂക്ഷിക്കുക!
http://sngscollege.info
http://vijnanacintamani.org/
Thursday, 14 January 2010
ഭാഷയ്ക്കൊപ്പം നടന്ന ഒരാള്‍!
മലയാള ഭാഷയോടുള്ള അവസാന സ്നേഹവും അവസാനിപ്പിക്കാന്‍ പോന്ന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നരച്ച സാന്നിധ്യമായാണ് പ്രഭാകരവാരിയര്‍ ഓരോ മലയാള വിദ്യാര്‍ത്ഥിക്കു മുന്നിലും എത്തുന്നത്. ആധുനിക ഭാഷാശാസ്ത്രം എന്ന കൃതിയിലൂടെ ആയിരിക്കും ഏതൊരാളും അദ്ദേഹത്തെ ആദ്യം പരിചയപ്പെടുക.
ഭാഷാശാസ്ത്രമേഖലകളിലെല്ലാം ബിരുദാനന്തരപഠനത്തിനാവശ്യമായ അടിസ്ഥാനപാഠാവലി കാര്യക്ഷമമായി തയ്യാറാക്കി എന്നതാണ് അദ്ദേഹത്തിന്റെ മികച്ച സേവനം. സമാനമായ മറ്റ് കൃതികളുമായി തട്ടിച്ചു നോക്കുമ്പോളാണ് അതിന്റെ മേന്മ തിരിച്ചറിയുക. മറ്റ് പലതും ഗൈഡുകളോ പകുതി വെന്ത, ദഹനക്കേട് വരുത്തുന്ന കിഴങ്ങുവര്‍ഗത്തില്‍ പെട്ടവയോ ആയിരുന്നു. എന്തെഴുതുമ്പോഴും കൃത്യമായ രീതിശാസ്ത്രം പിന്തുടരുക എന്ന നിഷ്ഠ അദ്ദേഹം പുലര്‍ത്തിയിരുന്നു. പൂര്‍വ്വ കേരളാ ഭാഷ എന്ന പഠനം മലയാളഗവേഷണരംഗത്ത് സമാനതകളില്ലാത്ത ഒന്നാണ്. അതിന് തുടര്‍ച്ചകളുണ്ടായില്ല എന്നത് മലയാള ഗവേഷണത്തിന്റെ തന്നെ മൊത്തം പരിമിതിയാണ്. നമുക്ക് നല്ല വ്യാകരണ പണ്ഡിതരുണ്ട്. ഭാഷാശാസ്ത്രജ്ഞന്മാരുമുണ്ട്. എന്നാല്‍ പ്രഭാകരവാരിയര്‍ സാറിനെ പോലെ രണ്ടും സമന്വയിപ്പിച്ച ഒരാളില്ല. മൗലികമായ നിരീക്ഷണങ്ങള്‍ കൂടുതലും വ്യാകരണസംബന്ധിയായ കൃതികളിലാണ് കാണാന്‍ കഴിയുക. മലയാള വ്യാകരണ സമീക്ഷ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പാഠപുസ്തകമാണ്. ഭേദകം, വ്യാക്ഷേപകം തുടങ്ങിയ പല സംഗതികളിലും അദ്ദേഹത്തിന്റെ നിലപാടുകളോട് യോജിക്കാനാവില്ലെങ്കിലും.
ആധുനികഭാഷാശാസ്തം (1972) കവിതയിലെ ഭാഷ (1976) ശൈലീശില്പം (1978) ഭാഷയും മനശാസ്ത്രവും (1978) Studies in Malayalam Grammar (1979) സ്വനിമവിജ്ഞാനം (1980) ഗവേഷണപദ്ധതി (1982) പൂര്‍വകേരളഭാഷ (1982) Introduction to Research Theory (1982) തെളിവും വെളിവും (1988) മൊഴിയും പൊരുളും (1988) മലയാളവ്യാകരണസമീക്ഷ (1998) ഭാഷാവലോകനം (1999) ഭാഷാശാസ്ത്രവിവേകം (2002) മലയാളം മാറ്റവും വളര്‍ച്ചയും (2004) മൊഴിവഴികള്‍ (2006) ഭാഷ സാഹിത്യം വിമര്‍ശനം (2007) എന്നിവ കൂടാതെ അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെ ഉത്‍സാഹത്തില്‍ ഭാഷാഗവേഷണം, ജീവിതം, പ്രഭാകരവാരിയരുടെ സാഹിത്യവിമര്‍ശനം തുടങ്ങിയ കൃതികളും ഇറങ്ങിയിട്ടുണ്ട് (ഈ കൃതികള്‍ കണ്ടിട്ടില്ല) ചില വിവര്‍ത്തനപരിശ്രമങ്ങളും ഉണ്ടായിട്ടുണ്ട്.
കോമ്പ്രമൈസുകളില്ലാത്ത അക്കദമീഷ്യന്‍ ആയിരുന്നു അദ്ദേഹം. എന്നും പുതുമകളെ അംഗീകരിച്ചിരുന്ന, അന്വേഷിച്ചിരുന്ന ആള്‍. ഭാഷക്കൊപ്പം വികസിക്കാന്‍ തയ്യാറായ വൈയാകരണന്‍. കോഴിക്കോട് യൂണിവേഴ്സിറ്റിയില്‍ നടന്ന കേരള പാണിനീയം ശതാബ്ദി സെമിനാറില്‍ വിഭക്തിയെ സംബന്ധിച്ച ഒരു പ്രബന്ധം അവതരിപ്പിച്ച യുവ പണ്ഡിതനോട് പ്രബന്ധം മുഴുവന്‍ മാറ്റിയെഴുതാന്‍ അദ്ദേഹം എഴുന്നേറ്റ് നിന്ന് ആവശ്യപ്പെട്ടതോര്‍ക്കുന്നു.
എന്നാല്‍ അക്കാദമികമായ ഒരു ഗര്‍വ്വും അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല. കാലടി ഒരു ടോക്കില്‍ അദ്ദേഹത്തിന്റെ ചില നിരീക്ഷണങ്ങളോട് വിയോജിപ്പ് പറഞ്ഞപ്പോള്‍ അദ്ദേഹം അത് സന്തോഷത്തോടെ സമ്മതിച്ചു തന്നു. അപ്പോള്‍ ഞാന്‍ ഓര്‍ത്തത് ഗവേഷണത്തിന്റെ ആദ്യ കാലത്ത് അന്ന് അവിടെയുണ്ടായിരുന്ന സി. ആര്‍. പ്രസാദ് സുകുമാര്‍ അഴീക്കോടിനോട് ശങ്കരക്കുറുപ്പ് വിമര്‍ശനത്തെ കുറിച്ച് കുറിക്ക് കൊള്ളുന്ന ഒരു ചോദ്യം ചോദിച്ചപ്പോള്‍ ആകെ ഇളകി വശായി 'ആദ്യം പുസ്തകം വായിച്ച് മനസ്സിലാക്ക്' എന്ന് അഴീക്കോട് ക്ഷോഭിച്ചതിനെ പറ്റിയായിരുന്നു. അദ്ദേഹം ഇന്നും എതിരുകളില്ലാത്ത ഒരു സാംസ്കാരികനായകന്‍ . പ്രഭാകരവാരിയരോ?
പിറ്റേന്ന് പത്രങ്ങളില്‍ ചരമപ്പേജില്‍ ഒരു പെട്ടിക്കോളം വാര്‍ത്ത പോലുമാകാതെ അവസാനിച്ച ഒരു പ്രവാസി. മലയാളം/ മലയാളി അറിയാതെ, അഥവാ അറിഞ്ഞതായി നടിക്കാതെ, ഒരിക്കലും അംഗീകരിക്കാതെ പോയ, മലയാളത്തിനു വേണ്ടി തുലഞ്ഞു പോയ ഒരു ജീവിതം!
എത്ര നിര്‍ദ്ദയമായ നിന്ദ എന്നാദ്യം ഓര്‍ത്തുപോയി!പിന്നെ മലയാളി തന്റെ സ്വതസിദ്ധമായ കൃതഘ്നത ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു എന്ന് സമാധാനിക്കുകയും ചെയ്തു.!
http://sngscollege.info
http://vijnanacintamani.org
Sunday, 10 January 2010
ആഴ്ചപ്പാട്: നാല് ഉഭയജീവിതങ്ങള്‍
ആഴ്ചപ്പാട്: നാല് ഉഭയജീവിതങ്ങള്‍
http://sngscollege.info/
http://vijnanacintamani.org/
Wednesday, 6 January 2010
സൂചിത്തലപ്പില്‍ സിസെക്ക്!

നിശിതമായ ഒരു കണ്ണും തുളഞ്ഞു കയറുന്ന സ്വാധീനവുമാണ് സിസെക്ക്. പ്രകോപിപ്പിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്യുന്ന ചലനശീലങ്ങളുള്ള ആള്‍ നമ്മെ ഭ്രമിപ്പിക്കുന്നത്, അത്ര എളൂപ്പം കുടഞ്ഞു കളയാനാവാത്തത്. 'സിസെക്ക്', 'പെര്‍വെര്‍ട്ട് ഗൈഡ് ടു സിനെമാ' എന്നീ ചിത്രങ്ങള്‍ കണ്ടവര്‍ക്ക് അത് ബോധ്യപ്പെടും. അമിത മാധ്യമ ലാളന തന്റെ ചിന്തയുടെ സൂക്ഷ്മമായ തലങ്ങളെയും സങ്കീര്‍ണ്ണതയെയും മറച്ചു വെക്കുന്നുണ്ട് എന്ന് സിസെക്ക് തന്നെ തിരിച്ചറിയുന്നുണ്ട്. അവഗണിക്കപ്പെടുന്നതിലില്ല സ്വീകരിക്കപ്പെടുമ്പോഴാണ് തന്റെ ബേജാറ് എന്ന് സിസെക്ക് എന്ന സിനിമയില്‍ അദ്ദേഹം പറയുന്നുണ്ട്. എരിവും പുളിയും ആക്ഷനും ഹ്യൂമറുമൊക്കെയുള്ള ത്രസിപ്പിക്കുന്ന സവാരിഗിരി വണ്‍ മാന്‍ ആക്ഷന്‍ എന്റര്‍ടൈനര്‍ ആണ് പലപ്പോഴും സിസെക്കിന്റെ മാധ്യമ സാന്നിധ്യം.തത്വചിന്തയുടെ ലോകത്ത് ഇങ്ങനെ ഒരു ജനപ്രിയ താരം വേറെ ഉണ്ടായിട്ടില്ല. സിസെകിന്റെ തത്വചിന്തകൊണ്ടുള്ള തമാശകളി ഇഷ്ടപ്പെടാത്തവരുമുണ്ട്. ഗൗരവഭാവമില്ലാത്ത തത്വചിന്താവതരണം അത്തരം ഡിസ്കോര്‍സുകളെ തന്നെ ദുര്‍ബലമാക്കുന്ന ഒരു മുതലാളിത്ത അജണ്ടയാണ് നടപ്പാക്കുന്നത് എന്ന് സിസെക്കിന്റെ വിമര്‍ശകര്‍ പറയുന്നു.
* തലക്കെട്ടിന് Bülent Somay-യുടെ സ്ലാവോജ് സിസെക്കിനുള്ള തുറന്ന കത്ത് എന്ന പ്രബന്ധത്തിന്റെ ശീര്‍ഷകവാക്യത്തോട് കടപ്പാട്.
* 'സിസെക്ക്', 'പെര്‍വെര്‍ട്ട് ഗൈഡ് റ്റു സിനിമാ' എന്നീ അനുഭവങ്ങളെക്കുറിച്ച് തിരക്കൊഴിഞ്ഞെഴുതാമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് സിസെക്കിന്റെ വരവ്. നീട്ടിവെക്കാന്‍ മറ്റൊരു കാരണം.
Sunday, 3 January 2010
ആഴ്ചപ്പാട്: മൂന്ന് ഉറുമ്പിഴ്യ്ക്കുമരി...., കാറ്റില്‍ പാറുന്ന പഞ്ഞിമുട്ടായി...,
ഉറുമ്പിഴ്യ്ക്കുമരി...., കാറ്റില്‍ പാറുന്ന പഞ്ഞിമുട്ടായി...,
മലയാളകവിതാ ബ്ലോഗില്‍ ഒരാഴ്ചത്തെ കവിതകളെ വിലയിരുത്തുന്ന പംക്തി 'ആഴ്ചപ്പാടി'ല്‍ ഈയാഴ്ച 'പുതുകവിതയെ വായിക്കേണ്ടതെങ്ങനെ' ഇവിടെ വായിക്കാം.
http://sngscollege.info
http://vijnanacintamani.org
Thursday, 31 December 2009
ബുക്കാനന്‍ കണ്ട പഴശ്ശിരാജാ!
ബുക്കാനന്‍ ആളൊരു മമ്മൂട്ടി ഫാനല്ല. ബെര്‍ളിയുടെ കിടിലന്‍ പ്രയോഗം കടമെടുത്താല്‍ എം ടി ഹരിഹരന്‍ ടീമിന്റെ വയോജകസംരംഭം കണ്ട പ്രേക്ഷകനുമല്ല. സാക്ഷാല്‍ പഴശ്ശിരാജാ ഈ കുഴപ്പമൊക്കെ ഉണ്ടാക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ നാട്ടുരാജ്യത്തിലൂടെ കടന്നുപോയ ഒരു ശത്രുപക്ഷക്കാരന്‍ സായിപ്പ് മാത്രം. ഫ്രാന്‍സിസ് ബുക്കാനന്‍ എന്നാണ് മുഴുവന്‍ പേര്. പ്രശസ്തനായ ഇംഗ്ലീഷ് ഭിഷഗ്വരന്‍. കുറേക്കാലം ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിയില്‍ സേവനമനുഷ്ടിച്ചു. ഒരു ഡോക്റ്റര്‍ എന്നതിലുപരി ചരിത്രം, ജനതാവിജ്ഞാനം, സസ്യശാസ്ത്രം, പരിസ്ഥിതിപഠനം, വംശീയവിജ്ഞാനം തുടങ്ങി വിവിധ മേഖലകളില്‍ തികഞ്ഞ പണ്ഡിതന്‍. ഗവേഷകന്‍. നിരവധി പ്രബന്ധങ്ങളുടെ കര്‍ത്താവ്. 'A Journey from Madras through the countries of Mysore, Cananara and Malabar' എന്ന കൃതിയിലാണ് ദക്ഷിണേന്‍ഡ്യക്കൊപ്പം കേരളത്തിലെ അക്കാലത്തെ രാഷ്ട്രീയ ജീവിത സാഹചര്യങ്ങളെയും അദ്ദേഹം വിശദമായി പരിചയപ്പെടുത്തുന്നത്.ഇതിലെ ചില ഭാഗങ്ങള്‍ ബുക്കാനന്‍ കണ്ട കേരളം എന്നപേരില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ കാര്‍ഷിക വ്യവസായ സാധ്യതകളെക്കുറിച്ചും സാമൂഹ്യസാമ്പത്തികാവസ്ഥയെക്കുറിച്ചും ഭരണനിര്‌വഹണത്തെക്കുറിച്ചുമുള്ള വിശദമായ റിപ്പോര്‍ട്ടാണ് ബുക്കാനന്റേത്. മലബാറില്‍ അദ്ദേഹം എത്താത്ത ഇടമില്ല. ടിപ്പുവിന്റെയും പഴശ്ശിയുടെയും സമരങ്ങളെ ക്കുറിച്ച് ഏറെ അറിവ് തരുന്ന ആധാരഗ്രന്ഥങ്ങളായി അദ്ദേഹത്തിന്റെ കൃതികള്‍ പരിഗണിച്ച് വരുന്നു.
കേരളത്തിന്റെ കാര്‍ഷിക വ്യവസായിക സാധ്യതകളെക്കുറിച്ചും സാമൂഹ്യസാമ്പത്തികാവസ്ഥയെക്കുറിച്ചും ഭരണനിര്‌വഹണത്തെക്കുറിച്ചുമുള്ള വിശദമായ റിപ്പോര്‍ട്ടാണ് ബുക്കാനന്റേത്. മലബാറില്‍ അദ്ദേഹം എത്താത്ത ഇടമില്ല. തന്റെ മലബാര്‍ യാത്രയില്‍ 1800 ഡിസംബര്‍ 30, 31 തിയ്യതികളിലാണ് അദ്ദേഹം പഴശ്ശി നാട്ടില്‍ എത്തുന്നത്. ബ്രിട്ടീഷുകാരന്റെ കൊളോണീയല്‍ ചരിത്രയുക്തിയാണ് ഇന്‍ഡ്യാചരിത്രത്തെ തന്നെ ഹിന്ദു ഭരണകൂടങ്ങള്‍ നിലനിന്നിരുന്ന ഭൂതകാലം, ഇസ്ലാമിക അധിനിവേശശക്തികള്‍ ആധിപത്യമുറപ്പിച്ച പില്‍ക്കാലം, യുറോപ്യന്‍ ആധുനിക അധിനിവേശകാലം എന്ന് മൂന്നായി തിരിക്കുന്നത്. ഈ മൂന്ന് ശക്തികള്‍ തമ്മിലുള്ള വേഴ്ചയും ഇടര്‍ച്ചയും ഇടകലരുന്നതാണ് ഇന്‍ഡ്യാചരിത്രം. ഇതില്‍ ഹിന്ദു നാട്ടു രാജാക്കന്മാര്‍ പലപ്പോഴും ഇസ്ലാമിക ഭരണകൂടങ്ങള്‍ക്കോ സൈനിക ശക്തികള്‍ക്കോ എതിരെ ബ്രിട്ടീഷുകാരന്റെ കൂടെ അണിനിരക്കുന്നത് കാണാം. ഹിന്ദു നാട്ടുരാജ്യങ്ങളുടെ രക്ഷാപുരുഷസ്ഥാനത്ത് കമ്പനിയെ അവരോധിക്കാനുള്ള ശ്രമവും ബ്രിട്ടീഷുകാരുടെ ആഖ്യാനങ്ങളില്‍ പ്രകടമാണ്. ഇസ്ലാമിക ഭരണകൂടങ്ങളെ അപരങ്ങളായി ചിത്രീകരിക്കുന്ന രീതി മറ്റു ചരിത്രകാരന്മാരെ പോലെ ബുക്കാനനുമുണ്ട്. കറകളഞ്ഞ കൊളോണിയല്‍ യുക്തികൊണ്ട് അന്നത്തെ രാഷ്ട്രീയ സാഹചര്യത്തെ മുസ്ലീങ്ങള്‍ക്കെതിരായി എങ്ങനെ ഉപയോഗിച്ചു എന്ന് ഈ വിവരണങ്ങള്‍ നമുക്ക് മനസ്സിലാക്കി തരുന്നുണ്ട്. മുസ്ലീം സമൂഹത്തോട് ഒരു തരം അസഹിഷ്ണുത അദ്ദേഹം പുലര്‍ത്തുന്നുണ്ട്. നമ്മുടെ ചരിത്രബോധത്തില്‍ മുസ്ലീമിനെ ഒരു അപരമായി സ്ഥാപിച്ചതില്‍ അക്കാലത്തെ ബ്രിട്ടീഷ് കൊളോണിയല്‍ ചരിത്രകാരന്മാര്‍ക്കും പാശ്ചാത്യ സഞ്ചാരികള്‍ക്കും വലിയ പങ്കുണ്ട്.
മലബാറിലെ നാടുവാഴിത്തത്തിന്റെ മണ്ണ് ഉഴുതുമറിച്ച് വിപ്ലവത്തിന്റെ വിത്ത് പാകുന്നത് ടിപ്പുവിന്റെ ആക്രമണങ്ങളാണ്. കേരളത്തിന്റെ വിശിഷ്യാ മലബാറിന്റെ ആധുനുകീകരണം ആരംഭിക്കുന്നത് അവിടെ നിന്നാണ്. ഭൂസുരന്മാരായ ബ്രാഹ്മണന്മാരും പ്രഭുക്കന്മാരും രാജാക്കന്മാരും പ്രാണരക്ഷാര്‍ത്ഥം തിരുവിതാംകൂറിലേക്ക് പലായനം ചെയ്യുന്ന കാഴ്ച അവര്‍ണ്ണര്‍ക്കും ഇതരസമുദായങ്ങള്‍ക്കും നല്‍കിയ സ്വാതന്ത്ര്യവാഞ്ച അത്ര വലുതായിരുന്നു. ഇങ്ങനെ സ്ഥാനഭ്രംശം സംഭവിച്ചവരുടെ കൂട്ടത്തില്‍ ഒരു നാട്ടു രാജാവായിരുന്നു പഴശ്ശിരാജാ എന്നറിയപ്പെട്ട കോട്ടയം കേരളവര്‍മ്മ. ഒരു പക്ഷേ ഈ മൂന്ന് ഘടങ്ങളും ഒരുപോലെ ഒത്തിണങ്ങിയ പ്രതിഭാസം. ബുക്കാനന്റെ വിവരണത്തില്‍ ഈ യാഥാര്‍ത്ഥ്യം നിഴലിക്കുന്നുണ്ട്.
രണ്ടാം പഴശ്ശികലാപത്തിന്റെ സമയത്താണ് ബുക്കാനന്‍ ഒരു കാലത്ത് കൊട്ടിയോട്ട് രാജവംശത്തിന്റെ അധീനതയിലായിരുന്ന കട്രോളി എന്ന് ബ്രിട്ടീഷുകാര്‍ പറയാറുള്ള കൊടുവള്ളിയില്‍ എത്തുന്നത്. ഡിസംബര്‍ മുപ്പതിഒന്നിന്. റോഡുകള്‍ സൈനിക നീക്കത്തിന് വേണ്ടി നിര്‍മ്മിക്കപ്പെട്ടവയാണെങ്കിലും ചിലയിടങ്ങളില്‍ കുത്തനെയാണ് എന്നദ്ദേഹം പറയുന്നു. മതിയായ ജീവിതമാര്‍ഗമില്ലാത്തതിനാല്‍ ബസാറിലെ കടകളൊക്കെ പൂട്ടിപ്പോയിരിക്കുന്നു. പഴശ്ശി രാജായെ ക്കുറിച്ച് ബെയ്‌ലി നല്‍കുന്ന റിപ്പോര്‍ട്ട് ഇതാണ്.
"പഴശ്ശികുടുംബത്തില്‍ നാലു പുരുഷാംഗങ്ങളും രാജപദവി സ്വീകരിച്ചിട്ടുണ്ട്. മലബാറിലെ മറ്റ് രാജാക്കന്മാരെ പോലെ ഇവരില്‍ പ്രായം കൂടിയ മൂന്ന് രാജാക്കന്മാരും സുല്‍ത്താന്റെ ക്രൂരതയെ ഭയന്ന് രാജ്യം വിട്ടോടിപ്പോയി തിരുവിതാകൂറില്‍ അഭയം പ്രാപിച്ചിരുന്നു. (മുസ്ലീം ആക്രമണത്തില്‍ നിന്ന് സവര്‍ണ്ണ സമൂഹങ്ങളെ സംരക്ഷിച്ച തിരുവിതാംകൂര്‍ രാജാവ് അങ്ങനെ ധര്‍മ്മരാജാവ് ആയി. ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്തവരൊക്കെ കലാപകാരികളും!) എന്നാല്‍ നാലാമത്തെ ആള്‍ മുസ്ലീം സൈന്യത്തെ ധിക്കരിച്ചെതിര്‍ത്തുകൊണ്ട്, ചിലപ്പോളൊക്കെ കാട്ടിലേക്ക് പിന്‍ വാങ്ങി ഒളിച്ചിരുന്നും സൗകര്യം കിട്ടുമ്പോള്‍ നായര്‍ യോദ്ധാക്കളുമായി നാട്ടില്‍ കടന്ന് മുസ്ലീം സൈന്യത്തെ പരാജയപ്പെടുത്തി നികുതി പിരിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇംഗ്ലീഷ് സൈന്യത്തിന്റെ ആഗമനത്തോറ്റെ അദ്ദേഹം തന്റെ നായര്‍ പടയാളികളെ കമ്പനി സൈന്യത്തോട് സന്ധിച്ച് സുല്‍ത്താനെതിരായി പടപൊരുതി. കുടകിലെ രാജാവിനെപ്പോലെ പഴശ്ശിയെയും തന്റെ പൂര്‍വ സ്ഥാനത്ത് അവരോധിക്കുമെന്ന് ഇദ്ദേഹം ഒരു പക്ഷേ വിചാരിച്ചിരിക്കണം. എന്നാല്‍ ഇക്കാര്യത്തില്‍ അദ്ദേഹത്തിന് നിരാശപ്പെടേണ്ടതായി വന്നു. സുല്‍ത്താന്‍ പരാജിതനായപ്പോള്‍ തിരുവിതാകൂറില്‍ അഭയം പ്രാപിച്ചിരുന്ന മൂത്ത രാജാവ് തര്‍ക്കങ്ങളില്‍ ഇടപെടേണ്ടാ എന്ന് കരുതി തിരുവിതാകൂറില് തന്നെ കഴിഞ്ഞുകൂടാന്‍ തിരുമാനിച്ചു. ന്യായമായും കിരീടാവകാശികളായിരുന്ന മറ്റ് രണ്ടിളമുറ രാജാക്കന്മാരും മലബാറിലേക്ക് തിരിച്ച് വന്ന് അവര്‍ക്ക് മറ്റ് രാജാക്കന്മാരെപ്പോലെ അവരുടെ പൂര്‍വ്വ രാജ്യത്തിന്റെ അധികാരം വേണമെന്ന് ആവശ്യപ്പെട്ടു. അവരുടെ അവകാശവാദം ന്യായവുമായിരുന്നു.
തന്മൂലം പ്രായോഗികമായി സാധ്യമായ രീതിയില്‍ താമരശ്ശേരി, കുറുമ്പ്രനാട് എന്നീസ്ഥലങ്ങളില്‍ അവരെ വാഴിക്കുകയും ആദായത്തിന്റെ അഞ്ചിലൊന്ന് അനുഭവിക്കാന്‍ അനുവദിക്കുകയും ചെയ്തു. ഇതിനെ നാലാം കൂര്‍ രാജാവായ പഴശ്ശിരാജാ എതിര്‍ത്തു. താന്‍ മാത്രമാണ് ടിപ്പുവിനെതിരായി ധീരമായി യുദ്ധം ചെയ്തതെന്നും മറ്റുള്ളവര്‍ ഭയന്ന് നാട് വിട്ടവരാണെന്നും അതിനാല്‍ രാജ്യഭരണത്തില്‍ അവര്‍ക്കവകാശമില്ലെന്നും രാജ്യം മുഴുക്കെ തനിക്ക് മാത്രം അവകാശപ്പെട്ടതാണെന്നും അദ്ദേഹം വാദിച്ചു. ഇതിനെനെല്ലാം ഉപരി അദ്ദേഹത്തില്‍ കുടികൊണ്ടിരുന്ന സ്വാതന്ത്ര്യമോഹവും അഭിവാഞ്ഛയും ഒരു സ്വതന്ത്ര രാജാവിന്റെ അധികാരപരിധിയും അവകാശവും കയ്യൊഴിയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചില്ല.
ഇപ്പോള്‍ അദ്ദേഹം തീര്‍ച്ചയായും കമ്പനിയോട് തുറന്ന കലാപത്തിലാണ് കഴിയുന്നത്. ടിപ്പുവിന്റെ കാലത്ത് അദ്ദേഹത്തിനെതിരായി പഴശ്ശിയും സൈന്യങ്ങളും അനുവര്‍ത്തിച്ച നയം തന്നെയാണ് ഇപ്പോള്‍ അദ്ദേഹം കമ്പനിക്കെതിരാറ്റും തുടര്‍ന്നുപോരുന്നത്. ഇതിന്റെ ഫലമായി ഇപ്പോഴും സംഘട്ടനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. കമ്പനിസൈന്യത്തിന് വമ്പിച്ച നാശനഷ്ടങ്ങള്‍ ഉണ്ടായതിന് പുറമെ രാജ്യം തന്നെ വലിയ ഒരരക്ഷിതാവസ്ഥയില്‍ കഴിയുകയാണ്.
നീണ്ടുനിന്ന കലാപവും യുദ്ധവും കാരണം ഇരുകൂട്ടരും ഏറെ ക്ഷീണിച്ചിരിക്കയാണ്. കുറച്ച് മുമ്പ് തന്റെ പൂര്‍വികമായ രാജ്യത്ത് നിന്ന് ലഭിക്കുന്ന ആദായത്തിന്റെ അഞ്ചിലൊന്ന് കിട്ടാവുന്നത്രയും സ്ഥലം ഉള്‍പ്പെടുന്ന വയനാടന്‍ പ്രദേശത്ത് അദ്ദേഹത്തിന് സ്വതന്ത്രാധികാരം സ്ഥാപിക്കാന്‍ അനുമതി നല്‍കുകയാണെങ്കില്‍ തന്റെ കൈവശമുള്ള എല്ലാ സ്ഥലങ്ങളും കമ്പനിക്ക് നല്‍കാമെന്ന് നിര്‍ദ്ദേശം മുമ്പോട്ട് വെയ്ക്കുകയുണ്ടായി. അത് അംഗീകരിക്കപ്പെടുകയുണ്ടായില്ല. മാത്രമല്ല, ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കുന്നതിന് സഹായിക്കുന്ന വിധം സൈനിക നടപടികളുടെ ശക്തി കുറഞ്ഞിട്ടുമില്ല.
ഇപ്പോള്‍ യാതൊരുവിധ ഒത്തുതീര്‍പ്പിനും സാധ്യതയില്ലാത്ത വിധം ശത്രുതയും വര്‍ദ്ധിച്ചിരിക്കയാണ്. അതുകൊണ്ട് ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. കാരണം മലയാളക്കരയിലുള്ള എല്ലാ നായ്നമാരും കലാപകാരികള്‍ ഉള്ളുകൊണ്ട് വിജയിക്കണമെന്ന് ആഗ്രഹിക്കുന്നവരത്രെ!"
ബൂക്കാനന്‍ കണ്ടറിഞ്ഞവതരിപ്പിക്കുന്ന പഴശ്ശിരാജായുടെ ചരിത്രാഖ്യാനത്തില്‍ കൊളോണിയല്‍ യുക്തികള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ ആദ്യമായി ആദിവാസികളെ രാഷ്ട്രീയമായി സംഘടിപ്പിക്കുകയും രാഷ്ട്രീയസമരത്തിലേക്കെത്തിക്കുകയും ചെയ്തു എന്നതാണ് പഴശ്ശിയില്‍ ഞാന്‍ കാണുന്ന പ്രാധാന്യം. എന്നാല്‍ ബുക്കാനന് പഴശ്ശി ഒരു നായര്‍ പടത്തലവന്‍ മാത്രം!നാട്ടുകൂട്ടങ്ങളില്‍ കെട്ടുകഥയായും ഓര്‍മ്മയായും നിറഞ്ഞ് നില്‍ക്കുന്ന 'തന്റെ ശരീരം തൊട്ട് അയിത്തമാ'ക്കരുതെന്ന് വെള്ളക്കാരോട് പറഞ്ഞ് ആത്മഹത്യ ചെയ്ത പഴശ്ശിരാജായില്‍ മറ്റ് ചില യുക്തികളാണ് നിലനില്‍ക്കുന്നത്. സിനിമയിലാകട്ടെ ചരിത്രത്തിന് വിരുദ്ധമായി സേനാനായകന്റെയും മറ്റും മരണത്തിനൊടുവില്‍ ചരിത്രനായകന്‍ വെടിയേറ്റ് മരിക്കുന്നതില്‍ ആ മാധ്യമത്തിന്റെ യുക്തികളായിരിക്കും പ്രവര്‍ത്തിച്ചിരിക്കുക. അപ്പോള്‍ പിന്നെ വെള്ളക്കാരോട് സന്ധിയില്ലാതെ സമരം ചെയ്ത ടിപ്പുവിനേക്കാള്‍ രാജ്യസ്നേഹിയായി കാലു മാറുന്ന പഴശ്ശിയെ ചിത്രീകരിക്കുനതിലെ യുക്തിയെ ചോദ്യം ചെയ്ത ചരിത്രകാരന്മാരുടെ യുക്തിയോട് മാത്രം കലമ്പുന്നതെന്തിന്? ഒരു ചരിത്രസന്ദര്‍ഭം വ്യത്യസ്ത ആഖ്യാനങ്ങളിലൂടെ സങ്കീര്‍ണ്ണമായ ഒരു വ്യവഹാരരൂപമായി മാറുന്നതും ആത്യന്തികമായ ശരികള്‍ മാഞ്ഞുപോകുന്നതും അങ്ങനെയാണ്. ടിപ്പുവിനെ മൈസൂര്‍ കടുവയും പഴശ്ശിയെ വീരകേരള സിംഹവുമാക്കിയതിലും എന്ത് കാട്ടു നീതിയാണ് പ്രവര്‍ത്തിച്ചിട്ടുണ്ടാകുക?
http://sngscollege.info/
http://vijnanacintamani.org/
Monday, 28 December 2009
ആഴ്ചപ്പാട് രണ്ട്.കവിതയുടെ നിക്ഷേപങ്ങള്‍.
കഴിഞ്ഞയാഴ്ച ആനുകാലികങ്ങളിലും ബ്ലോഗിലുമായി പുലര്‍ന്ന കാവ്യാനുഭവങ്ങളിലൂടെ ഒരു യാത്ര. കവിതയിലെ പാരമ്പര്യങ്ങളെ വിഛേദങ്ങളേയും കുറിച്ചൊരന്വേഷണം. ഒപ്പം പി. നാരായണന്‍ എന്ന കവിയെപറ്റി ഒരോര്‍മ്മപ്പെടുത്തലും.
ഇവിടെ വായിക്കാം.
http://sngscollege.info
http://vijnanacintamani.org
Saturday, 26 December 2009
പൈറേറ്റ് കോയ്‌ലൊ പൗലോ കോയ്‌ലോയെ പഠിപ്പിച്ചതും മൈക്രോസോഫ്റ്റ് പഠിക്കേണ്ടതും!
സമാനമായ ഒരു ചോദ്യം ഈയടുത്ത് സോഫ്റ്റ് വെയര്‍ രംഗത്തെ ആഗോളഭീമന്മാരായ മൈക്രോസോഫ്റ്റും നേരിട്ടു. ലിനക്സ് അടക്കമുളള ഓപ്പണ്‍ സോഴ്സ് ആധാരമാക്കിയ സോഫ്റ്റ് വെയറുകളില്‍ തങ്ങള്‍ക്ക് മാത്രം അവകാശമുള്ള സോഴ്സ് കോഡുകളുണ്ടെന്ന് ഭീഷണിപ്പെടുത്തി ഓപ്പണ്‍ സോഴ്സ് കമ്യുണിറ്റിയെ തന്നെ കമ്പനി ആകാക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയത് ഓര്‍മ്മയില്ലേ? ഇപ്പോഴിതാ മൈക്രോസോഫ്റ്റിന്റെ പ്രെസ്റ്റീജിയസ് ഓഫീസ് പതിപ്പായ 'ഓഫീസ് 2007 '- ലെ വേഡ് പ്രോഗ്രാമില്‍, തങ്ങള്‍ക്ക് പേറ്റന്റുള്ള xml അടിസ്ഥാനമാക്കിയ ചില കോഡുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന ടൊറന്റോ ആസ്ഥാനമായുള്ള i4i കമ്പനിയുടെ അവകാശവാദം കോടതി അംഗീകരിക്കുകയും വേഡ് പ്രോഗ്രാം വില്‍ക്കുന്നതില്‍ നിന്ന് മൈക്രോസോഫ്റ്റിനെ ജനുവരി മുതല്‍ വിലക്കുകയും ചെയ്തിരിക്കുന്നു. 'താന്‍ കുഴിച്ച കുഴിയില്‍ താന്‍' എന്നോ 'കടുവയെ കിടുവ പിടിച്ചു 'എന്നോ എന്താ പറയുക?

മൂന്നാം ലോക രാജ്യങ്ങളിലെ പതിനായിരക്കണക്കിന് പ്രോഗ്രാമര്‍മാരുടെ ബൗദ്ധികനേട്ടത്തെ സ്വന്തമാക്കി, വിപണിയില്‍ ആധിപത്യം ഉറപ്പിക്കുകയും ഈ ബൗദ്ധികസ്വത്തിനെ രഹസ്യസ്വത്താക്കി മാറ്റുകയും ചെയ്ത മൈക്രോസോഫ്റ്റിന്റെ കച്ചവടനയം എക്കാലത്തും വിമര്‍ശിക്കപ്പെട്ടിരുന്നു. തങ്ങളുടെ ലൈസന്‍സ്ഡ് അല്ലാത്ത ഉല്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരെ ശിക്ഷിച്ചും അതിനുവേണ്ടി നിയമനിര്‍മ്മാണം നടത്താത്ത ഭരണകൂടങ്ങളെ ഭീഷണിപ്പെടുത്തിയും മൈക്രോസോഫ്റ്റ് ആഗോളകുത്തകയുടെ ഭാഷയിലാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പെരുമാറിയത്. ഈ ആക്രമണത്തിന് ഏറ്റവും ഇരയായത് ചൈനയായിരുന്നു.
ഉരുക്ക് ചൈന തങ്ങളുടെ ബ്ലാക്ക് മാര്‍ക്കറ്റ് ആണെന്നും വ്യാജമൈക്രോസോഫ്റ്റ് ഉപഭോക്താക്കളെ ബ്ലാക്ക് ഔട്ട് ചെയ്യുമെന്നും കഴിഞ്ഞവര്‍ഷം ഭീഷണിപ്പെടുത്തിയിരുന്ന കമ്പനി പിന്നീടതില്‍ നിന്ന് പിന്‍ മാറി. ഭീഷണി തിരിച്ചടിക്കുമെന്ന തിരിച്ചറിവില്‍ നിന്നായിരുന്നു ഈ പിന്മാറ്റം. കൂടുതല്‍ സൗഹാര്‍ദ്ദപരമായ ഇടപെടലുകള്‍ക്കായിരുന്നു പിന്നീടുള്ള ശ്രമം.
ദശകങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ചൈനയില്‍ കാലുറപ്പിക്കാന്‍ മൈക്രോസോഫ്റ്റിനായത്. ഈ വര്‍ഷം വ്യാജമൈക്രോസോഫ്റ്റ് ഉല്പ്പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട് ചിലരെ ചൈന തടവിലിട്ടതിനെ നല്ല നീക്കം എന്ന് സ്വാഗതം ചെയ്യുകയുമുണ്ടായി. . തങ്ങളുടെ ഉല്പ്പന്നങ്ങള്‍ ആകര്‍ഷകമായ വിലയില്‍ വിപണനം ചെയ്തും ലിനക്സിനേക്കാള്‍ ലാഭകരമെന്ന് പരസ്യം ചെയ്തും തങ്ങളുടെ ഉല്പ്പന്നങ്ങളുടെ രഹസ്യകോഡുകളില്‍ അമേരിക്കന്‍ ചാരക്കണ്ണുകളില്ലെന്ന് വിശ്വസിപ്പിച്ചും ചൈനീസ് അധികൃതരെ വെല്ലുവിളിക്കുന്നതിനു പകരം അവരോട് സൗഹാര്‍ദ്ദം ഉറപ്പിച്ചും പൈറേറ്റ് സോഫ്റ്റ്വെയറിന്റെ ലോകത്തെ ഉപഭോക്താക്കളെ ഭയപ്പെടുത്താതെയും ചൈനയില്‍ നിന്ന് മൈക്രൊസോഫ്റ്റ് പഠിച്ച പാഠം വലുതാണ്.
ലോകമെങ്ങും പ്രത്യേകിച്ച് മൂന്നാം ലോകരാജ്യങ്ങളില്‍ മൈക്രോസോഫ്റ്റ് ഇന്നും മാര്‍ക്കറ്റിന്റെ മേജര്‍ ഷെയര്‍ പിടിച്ചടക്കിയതിന് അവര്‍ നന്ദി പറയേണ്ടത് തങ്ങളുടെ ബിസിനസ്സ് ശൃഖലയിലെ പ്രഗല്‍ഭരായ ജോലിക്കാരോടല്ല, തങ്ങളുടെ വ്യാജന്മാരെ പ്രചരിപ്പിക്കുകയും ഉപഭോഗം ചെയ്യുകയും ചെയ്യുന്നവരോടാണ്. അവരാണ് മൈക്രോസോഫ്റ്റിനെ ജനപ്രിയമാക്കിയവര്‍. താരതമ്യേന സ്റ്റെബിലിറ്റി കുറഞ്ഞതും സുരക്ഷാപാളിച്ചകളുള്ളതുമായ മൈക്രോസോഫ്റ്റ് ഉല്പ്പന്നങ്ങളെവിട്ട് ലിനക്സിന്റെ പാതയിലേക്ക് സമൂഹം എത്തപ്പെടാത്തതിന്റെ പ്രധാന കാരണം പണം മുടക്കാതെ ഈ ഉല്പ്പന്നങ്ങള്‍ വ്യാജമാര്‍ക്കറ്റിലൂടെ ലഭിക്കുന്നു എന്നതല്ലേ? ഇന്ന് ഒരു ശരാശരി പി. സിയേക്കാള്‍ വില ഓ .എസ്സിനും ഓഫീസ് സ്യൂട്ടിനും ചേര്‍ന്നുണ്ട്. കൂടുതല്‍ യൂസര്‍ ഫ്രണ്ട്‌ലി ആയതും വിന്‍ഡോസിനോട് ചേര്‍ന്ന് നില്‍ക്കുന്നതുമായ ഓപ്പണ്‍ സോര്‍സ് ഉല്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തുകയും ചെയ്തു. അപ്പോള്‍ പിന്നെ വിന്‍ഡോസിന് കണ്ണടച്ച് ചക്രം മുടക്കാന്‍ എത്ര പേര്‍ തയ്യാറാകും? ശരിക്കും വ്യാജ മൈക്രോസോഫ്റ്റ് ഉല്പ്പന്നങ്ങള്‍ മൈക്രോസോഫ്റ്റിന്റെ പ്രചാരത്തെയല്ല ലിനക്സിന്റെ പ്രചാരത്തെയാണ് ബാധിക്കുന്നത്. ശീലം കൊണ്ടുള്ള ഒരു വിധേയത്വമാണ് വിന്‍ഡോസിനോട് ഏവര്‍ക്കുമുള്ളത്. ഇവിടെ ഉപയോഗിക്കുന്ന പി. സി. കളില്‍ മുക്കാലേ മുണ്ടാണിയും ലൈസന്‍സ്ഡ് സോഫ്റ്റ്വെയറല്ല പ്രവര്‍ത്തിക്കുന്നത് എന്ന് മൈക്രോസോഫ്റ്റിനുമറിയാം. എന്നാല്‍ വ്യാജന്മാരെ അന്ധമായി വേട്ടയാടിയാല്‍ തങ്ങളുടെ മാര്‍ക്കറ്റിനെ അത് ദോഷകരമായി ബാധിക്കും എന്നതിനാല്‍ അവര്‍ എന്‍ഡ് യൂസര്‍ക്ക് പകരം വിതരണക്കാരെയും വലിയ സ്ഥാപനങ്ങളെയുമാണ് ഇന്ന് ലക്ഷ്യമിടുന്നത്. വ്യാജനെ ലൈസന്‍സ്ഡ് ആക്കാനുള്ള ലഘു ഉപാധികളും അവര്‍ ആവിഷ്കരിക്കുന്നു.
വിഖ്യാതനായ നോവലിസ്റ്റ് പൗലോ കോയ്‌ലോ ഒരു പടികൂടി മുന്നോട്ട് പോയി. ലോകമെങ്ങും ആഘോഷിച്ച തന്റെ നോവലുകളുടെ റഷ്യന്‍ പരിഭാഷ വേണ്ടത്ര സ്വീകരിക്കപ്പെടാതിരുന്നതിന്റെ യുക്തികള്‍ അന്വേഷിച്ച് അദ്ദേഹം എത്തിയത് റഷ്യന്‍ പുസ്തകമാര്‍ക്കറ്റിന്റെ പരിമിതികളിലേക്കും അതിനപ്പുറം തന്റെ നോവലിന്റെ നിയമവിരുദ്ധമായ റഷ്യന്‍ വിവര്‍ത്തനം ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നു എന്ന വസ്തുതയിലേക്കുമാണ്. മൈക്രോസോഫ്റ്റിനെപ്പോലെ നിയമത്തിന്റെ വഴിയ്ക്കല്ല അദ്ദേഹം നീങ്ങിയത്. വേഡ്പ്രസ്സ് ബ്ലോഗില്‍ 'പൈറേറ്റ് കോയ്‌ലോ' എന്നൊരു ബ്ലോഗുണ്ടാക്കി ഈ വ്യാജനിലേക്ക് ഒരു ലിങ്ക് നല്‍കി അദ്ദേഹം. അത്ഭുതകരമായിരുന്നു ഫലം. വൈകാതെ വ്യാജന്‍ വലിയൊരു ഹിറ്റായി മാറി. കോയ്‌ലോയുടെ നോവലുകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ആളുകള്‍ മാര്‍ക്കറ്റില്‍ ഈ നോവലുകള്‍ തേടി അലയാന്‍ തുടങ്ങി ആദ്യവര്‍ഷം വെറും ആയിരം കോപ്പി വിറ്റിടത്ത് അതിനെ പതിന്‍മടങ്ങ് വില്പ്പനയുണ്ടായി. അദേഹത്തിന്റെ പരീക്ഷണം അവിടെയും നിന്നില്ല. അറുപത്തിയാറു ഭാഷകളിലായി ചിതറികിടക്കുന്ന തന്റെ നോവലിന്റെ പരിഭാഷകള്‍ പിയര്‍ ടു പിയര്‍ നെറ്റ്വര്‍ക്കിലൂടെയും മറ്റും പ്രചരിക്കുന്നത് അദ്ദേഹം തേടിപ്പിടിച്ചു. കോപ്പി റൈറ്റ് ഇല്ലാത്ത തന്റെ വ്യാജന്മാരെ മുഴുവന്‍ അദ്ദേഹം തന്റെ ബ്ലോഗില്‍ ലിങ്ക് നല്‍കി ആദരിച്ചു.
പിന്നീട് തന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ ഇതിനകം തന്നെ എസ്റ്റാബ്ലിഷ് ചെയ്യപ്പെട്ട പൈറേറ്റ് കോയ്‌ലോയെ ആവാഹിച്ച് കുടിയിരുത്തി. അദേഹത്തെ നിങ്ങള്‍ക്ക് ഈ ലിങ്കില്‍ പരിചയപ്പെടാം. തന്റെ പ്രസാധകന്മാരാരും ഇതിനെ എതിര്‍ത്തില്ലെന്ന് കോയ്‌ലോ സാക്ഷ്യപ്പെടുത്തുന്നു. മറിച്ച് പുസ്തകവില്പ്പനയെ അത് ഗണ്യമായി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. അസ്സല്‍ ഹാര്‍ഡ് കോപ്പികള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നതും ചെലവുകുറഞ്ഞതുമാണ് എന്നാണ് അദ്ദേഹത്തിന്റെ വാദം. വ്യാജന്‍ ഒറിജിനലിനെ നന്നായി മാര്‍ക്കറ്റ് ചെയ്യുന്നുണ്ട് എന്ന് കോയ്‌ലോ സാക്ഷ്യപ്പെടുത്തുന്നു.
തന്റെ അജ്ഞാതവിവര്‍ത്തകന്മാക്ക് കോപ്പി റൈറ്റ് ഉണ്ടെങ്കില്‍ അതും അദ്ദേഹം വകവെച്ച് കൊടുക്കുന്നുണ്ട്. "ജര്‍മ്മന്‍ തൊട്ട് മലയാളം വരെയൂള്ള വിവര്‍ത്തനങ്ങള്‍ ഇതില്പെടും" അദ്ദേഹം പറയുന്നു. (കണ്ടോ, മലയാളം ഇവിടെയും മോശമാക്കിയില്ല) അദ്ദേഹത്തിന്റെ നോവലുകളുടെ സൗജന്യ ഡൗണ്‍ ലോഡിന് ഈ ലിങ്ക് സന്ദര്‍ശിക്കുക. നൂറു മില്ലിയണിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ ഒരു നോവലിസ്റ്റിന്റെ വലിയ റിസ്കില്ലാത്ത പരീക്ഷണം എന്നതിനെ വിലകുറച്ച് കാണേണ്ടതില്ല. തന്നെ ജനപ്രിയനാക്കുന്നതില്‍ ഈ വ്യാജന്മാര്‍ക്കുള്ള പങ്ക് അദ്ദേഹം നല്‍കുന്നുണ്ട്. മ്യൂസിക്ക് ഇന്‍ഡസ്ട്രിയെപ്പോലെ ഫയല്‍ ഷെയറിങ്ങ് സംരംഭങ്ങളെ പുസ്തകപ്രസാധകരും എഴുത്തുകാരും ഭയക്കേണ്ടതില്ലെന്നാണദ്ദേഹത്തിന്റെ പക്ഷം. 'വെറുമൊരു മോഷ്ടാവാമെന്നെ കള്ളനെന്ന് വിളിച്ചില്ലേ' എന്ന വ്യാജന്മാരുടെ പരിഭവത്തോട് ചേര്‍ന്ന് കൂടുതല്‍ മൂല്യവത്തായ മാനം ഈ നിയമവിരുദ്ധപകര്‍പ്പെടുപ്പിന് അദ്ദേഹം നല്‍കുന്നു. അത് വലിയൊരു സാമൂഹ്യസേവനമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. 'ഇന്റര്‍നെറ്റ് ബുക്സ് - ഹെല്പ് യുവര്‍ കമ്യുണിറ്റി ' എന്നാണ് ട്വിറ്ററിലൂടെ അദ്ദേഹം ഷെയര്‍ ചെയ്ത തന്റെ ബ്ലോഗ് പേജിന്റെ തന്നെ തലവാചകം. എന്തുകൊണ്ട് ഫ്രീ കണ്ടന്റ് എന്ന് ഇവിടെ അദ്ദേഹം വ്യക്തമാക്കുന്നു.
ഈ സൗജന്യം പറ്റുന്നവരോട് മൂന്ന് ഉപാധികള്‍ അദ്ദേഹം വെയ്ക്കുന്നുണ്ട്. വ്യാജന്മാരുടെ എക്കാലത്തെയും മാനിഫെസ്റ്റോ എന്നതിനെ വിളിയ്ക്കാം.
1. തന്റെ പുസ്തകങ്ങള്‍ വ്യാപകമായി വായിക്കപ്പെടുകയും ആസ്വദിക്കപ്പെടുകയും വേണം, അതേതുരൂപത്തിലായാലും (വായനക്കാര്‍ തനിക്ക് പുല്ലാണ് എന്ന് ചില മലയാളം എഴുത്തുകാരെപ്പോലെ അദ്ദേഹം അഹങ്കരിക്കുന്നില്ല)
2. തന്റേതുപോലുള്ള പുസ്തകങ്ങള്‍, അതും ഡോളര്‍ കണ്‍വര്‍ഷന്‍ റേറ്റ് കണക്കാക്കുമ്പോള്‍, നാട്ടിന്‍പുറത്തെ കൊച്ച് ലൈബ്രറികള്‍ക്ക് താങ്ങാനാവില്ല. അതിനാല്‍ ഫ്രീസോഫ്റ്റ് കോപ്പി ഉപയോഗിക്കുന്നവര്‍ അതിന്റെ ഒരു പ്രിന്റെടുത്ത് ബൈന്‍ഡ് ചെയ്ത് ഗ്രാമീണവായനശാലയില്‍ ഇന്റര്‍ നെറ്റ് സൗഭാഗ്യമില്ലാത്തവര്‍ക്ക് വായിക്കാനായി കഴിയുമെങ്കില്‍ സംഭാവന ചെയ്യണം.
3. ധാരാളം ഒഴിവു സമയമുള്ള, ഒന്നും ചെയ്യാനില്ലാത്ത ജെയിലുകളിലേയും ആശുപത്രികളിലേയും അന്തേവാസികള്‍ക്ക് വായിക്കാനായി ഇതിന്റെ കോപ്പികള്‍ പ്രിന്റെടുത്ത് നല്‍കുന്നത് വലിയ പുണ്യമായിരിക്കും.
( ഈ സമയത്ത് ഞാന്‍ ഓര്‍ത്തത് മലയാളത്തില്‍ പുറത്തിറങ്ങിയ ചില അപ്ലിക്കേഷന്‍ സോഫ്റ്റ് വെയറുകളുടെ ട്യൂറ്റോറിയലുകളുടെ കാര്യമാണ്. വ്യാജനുണ്ടാക്കിയാല്‍ കൊന്ന് കളയും എന്ന് കവറില്‍ ഭീഷണി മുഴക്കി റൈറ്റ് പ്രൊട്ടക്റ്റഡ് ആക്കി പ്രോഗ്രാം ചെയ്ത് ഇറക്കിയ സി. ഡി.യില്‍ ഫോട്ടോഷോപ്പ് തുറന്ന് വരുമ്പോള്‍ കാണിക്കുന്ന ലൈസന്‍സ് വ്യാജ വിപണിയില്‍ ഏറ്റവും പ്രചരിക്കുന്ന സി.ഡീയുടേത്)
കോയ്‌ലോയുടേത് സാമൂഹ്യപ്രതിബദ്ധതയുള്ള ഒരെഴുത്തുകാരന്റെ, പ്രസാധകന്മാരുടെ ചെലവില്‍ നടത്തുന്ന സന്നദ്ധസേവനമൊന്നുമല്ല. മറിച്ച് ഏത് ബിസ്സിനസ്സ് മാഗനറ്റിന്റെയും കണ്ണുതള്ളിക്കുന്ന ഒരു കച്ചവടതന്ത്രമാണ്. മൈക്രോസോഫ്റ്റ് വൈകി മനസ്സിലാക്കിയ ഒന്ന്.
പൈറേറ്റ് കോയ്‌ലോമാര്‍ പൗലോ കോയ്‌ലോയെ പഠിപ്പിച്ച ഈ ബിസിനസ്സ് പാഠത്തില്‍ ചൈനയില്‍ നിന്ന് ഉള്‍ക്കൊണ്ട പ്രാഥമിക പാഠം കഴിഞ്ഞും മൈക്രോസോഫ്റ്റ് ഇനിയും മുന്നേറേണ്ടതുണ്ട്. വ്യാജന്മാരേക്കാള്‍ എന്തുകോണ്ടും കേമവും ആദായകരവും ഒറിജിനല്‍ ആണെന്ന് വ്യാജന്മാരെ ആദരിച്ച് തന്നെ കമ്പനിക്ക് തെളിയിക്കാവുന്നതാണ്. അതോടൊപ്പം തങ്ങളെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച വ്യാജശിരോമണികള്‍ക്ക് ഒരഭിവാദ്യവും അര്‍പ്പിക്കാവുന്നതാണ്.
കുഴിയില്‍ ചാടുമ്പോഴല്ലാതെ വന്ന വഴി എപ്പോഴാണ് ഓര്‍മിക്കുക!
പൗലോ കോയ്‌ലോയുടെ ഔദ്യോഗിക വെബ്സൈറ്റ്
(ഇമേജുകള്‍ക്ക് കടപ്പാട്: മൈക്രോസോഫ്റ്റ്, പൗലോ കോയ്‌ലോ ഒഫീഴ്യല്‍ വെബ്സൈറ്റ്.)
http://sngscollege.info/
http://vijnanacintamani.org/
Thursday, 24 December 2009
ഫെമിനിസ്റ്റ് മൗലവി!!
ലിംഗപദവിയുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്കു നേരെയുള്ള കടുത്ത വിവേചനത്തിന്റെ പേരിലാണ് ഇസ്ലാമിനെ 'പരിഷ്കൃതസമൂഹം' എപ്പോഴും ഒരു പ്രാകൃത മതമൗലികവാദസംഘമായി മുദ്ര കുത്തുന്നത്. എല്ലാ സാംസ്കാരിക ആവിഷ്കാരങ്ങളിലും പര്‍ദയുടെ കറുപ്പ് അടിച്ചമര്‍ത്തലിന്റെ ഒരു പ്രത്യ്ക്ഷമായി അവതരിപ്പിക്കപ്പെടാറുമുണ്ട്. ഒരു സാമൂഹ്യ ഘടന എന്ന നിലയില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ ഭീമമായി പരിമിതപ്പെട്ടുപോകുന്നു എന്നത് പില്‍ക്കാല ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം യാഥാര്‍ത്ഥ്യം തന്നെ ആണ്.എന്നാല്‍ ഇസ്ലാമിന്റെ അന്തസത്ത സ്ത്രീക്ക് എതിരാണോ എന്ന ചോദ്യം പലപ്പോഴും ഉയര്‍ന്നു വരാറുണ്ട്. മറ്റ് സെമിറ്റിക് മതങ്ങളേക്കാള്‍ പുരുഷാധിപത്യപരമാണോ ഇസ്ലാം?, അതോ അത് പാശ്ചാത്യ ആധുനിക ലോകവീക്ഷണം വ്യാപകമായി പ്രചരിപ്പിച്ച വികലസങ്കല്പമോ?
ഇസ്ലാമിനെ കുറിച്ച് കേവല ധാരണകള്‍ മാത്രമുളള എന്നെപ്പോലുള്ള ഇസ്ലാമിന് പുറത്തുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ ആധികാരികമായി ഒന്നും പറയാനാവില്ലെങ്കിലും പൊതു സമൂഹം ഇസ്ലാമിനെ എങ്ങനെനോക്കികാണുന്നു എന്നത് ഇസ്ലാമിനകത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഗൗരവമായി പരിശോധിക്കേണ്ടതാണ്.
കമലാസുരയ്യയുടെ ഖബറടക്കത്തില്‍, കേരളത്തില്‍ മറ്റൊരു സ്ത്രീക്കും നാളിതുവരെ ലഭിക്കാത്ത ആദരവോടെ ഒരു പെണ്‍മൃതശരീരം തെരുവുകളിലൂടെ മതഘടനയ്ക്കകത്ത് നിന്ന് തന്നെ ആനയിക്കപ്പെട്ടത് (ഇ കെ നായനാര്‍ക്ക് ശേഷം കേരള കണ്ട ഏറ്റവും വലിയ ശവഘോഷയാത്രയായിരുന്നില്ലേ അത്?) എങ്ങനെ വ്യാഖ്യാനിക്കാനാവും എന്ന് എന്നെപ്പോലുള്ളവര്‍ കുഴങ്ങിയിട്ടുണ്ട്. അപ്പോഴാണ് കേരളത്തില്‍, ഒരു പക്ഷേ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പങ്കെടുക്കുന്ന, സ്ത്രീകളുടേത് മാത്രമായ ഒരു സമ്മേളനത്തിന് അരങ്ങൊരുങ്ങുന്നത്. ഈ സമ്മേളനത്തിന് കൃത്യം ഒരു മാസം മുമ്പ്, ഇന്ന് കാലത്ത് റീഡര്‍ലിസ്റ്റ് ഡൈജസ്റ്റിലൂടെ വന്ന ഒരു ഗ്രൂപ്പ് മെയില്‍ എന്നെ തികച്ചും ആഹ്ലാദത്തിലാക്കി. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഉത്തരേന്‍ഡ്യയില്‍ ജീവിച്ചിരുന്ന മൗലവി മുംതാസ് അലിയെക്കുറിച്ച് അസ്ഗര്‍ അലി എഞ്ചിനീയര്‍ എഴുതിയ കുറിപ്പായിരുന്നു ഒരു ഫോര്‍വേഡ് രൂപത്തിലെത്തിയത്.
സ്ത്രീ ശാക്തീകരണത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പാശ്ചാത്യ ആധുനിക സ്ത്രീപക്ഷവാദികള്‍ രംഗത്ത് വരുന്നതിന് എത്രയോ മുമ്പ് ശക്തമായി വാദിക്കുകയും പ്രവത്തിക്കുകയും ചെയ്ത പാരമ്പര്യ മത പണ്ഡിതന്‍ ആയിരുന്നു മൗലവി മുംതാസ് അലി.(1860-1935) ദാറുല്‍ ഉലൂം ദയൂബന്ദിന്റെ ഒരു സാധാരണ സാമ്പ്രദായിക ആലിം ഉല്പ്പന്നം. ഇന്‍ഡ്യന്‍ മുസ്ലീങ്ങള്‍ക്ക് വേണ്ടി ഫത്‌വ ഇറക്കുന്നവര്‍ എന്ന് സ്വയം പ്രഖ്യാപിച്ച ഈ സ്ഥാപനം അതിന്റെ പല ഫത് വകളുടെയും പേരില്‍ അടുത്ത കാലത്ത് പോലും കുപ്രസിദ്ധി നേടിയിരുന്നു. ഈ സ്ഥാപനത്തില്‍ നിന്ന് പുറത്ത് വന്ന ഈ മത പണ്ഡിതന്‍ ഇംഗ്ലീഷിന്റെ നാറ്റമേറ്റിട്ടിട്ടല്ല പരിഷ്കരണവാദിയായത്. ഇംഗ്ലീഷ്പരിജ്ഞാനമില്ലാത്ത ഒരു സാമ്പ്രദായിക പണ്ഡിതനായ ഇദ്ദേഹം ഖുര്‍ ആനെ മുന്‍ നിര്‍ത്തിയാണ് സ്ത്രീകള്‍ക്ക് വേണ്ടി വാദിച്ചത്. ഇസ്ലാമിലുള്ള പുരുഷ മേധാവിത്വം പില്‍ക്കാല ഇസ്ലാം വ്യാഖ്യാതാക്കളുടെ സൃഷ്ടിയാണെന്നും സ്ത്രീക്കെതിരായതൊന്നും ഇസ്ലാമിലില്ലെന്നും അദ്ദേഹം വിശുദ്ധ ഖുര്‍ ആനെ ഉദ്ധരിച്ച് തന്നെ സമര്‍ത്ഥിക്കുന്നു.സ്ത്രീക്ക് കല്പ്പിക്കപെട്ടിട്ടുള്ള അര സാക്ഷിത്വം, ബഹുഭാര്യാത്വം, എന്തുകൊണ്ട് സ്ത്രീ പ്രവാചകന്മാരില്ല എന്ന ചോദ്യം ഇവയ്ക്കൊക്കെ വിശദമായ മറുപടി അദ്ദേഹം നല്‍കുന്നുണ്ട്. ഇസ്ലാമില്‍ പുരുഷന് സമഗ്രാധിപത്യം നല്‍കൂന്ന ആദിയില്‍ ആദമുണ്ടായി എന്ന വാദത്തെ പോലും സമര്‍ഥമായി അദ്ദേഹം ഖണ്ഡിക്കുന്നു.അത് ജൂത ക്രൈസ്തവ വിശ്വാസങ്ങള്‍ക്ക് പുറത്ത് പില്‍ക്കല ഇസ്ലാമില്‍ പ്രചരിച്ച ഒരു മിത്താണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഖുര്‍ ആന്‍ പുരുഷന്‍ ആദ്യമുണ്ടായി എന്ന വാദത്തെ സാധൂകരിക്കുന്നില്ല.
ഉത്തരേന്‍ഡ്യന്‍ മുസ്ലീങ്ങള്‍ക്ക് ആധുനികവിദ്യഭ്യാസം നല്‍കാന്‍ പ്രയത്നിച്ച സര്‍ സയ്യിദിന്റെ സഹപ്രവര്‍ത്തകനായിരുന്നു മൗലവി. സ്ത്രീകളുടെ ഉന്നമനത്തിനും വിദ്യഭ്യാസപ്രവര്‍ത്തനത്തിനും മുന്‍കയ്യെടുത്ത അദ്ദേഹം രചിച്ച ഹുക്കുക്കുന്‍ നിസ്വാന്‍ എന്ന് കൃതി പാരമ്പര്യവാദികളുടെ എതിര്‍പ്പ് ഭയന്ന് പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് സയ്ദ് അദ്ദേഹത്തെ വിലക്കിയെങ്കിലും ഫലമുണ്ടായില്ല. മുസ്ലീം സ്ത്രീകളുടെ അവകാശപ്രഖ്യാപനം എന്നാണ് അസ്ഗര്‍ അലി ഈ കൃതിയെ വിശേഷിപ്പിക്കുന്നത്. ഇടക്കാലത്ത് വിസ്മൃതിയിലേക്ക് പോയ ഈ അമൂല്യ കൃതി അസ്ഗര്‍ അലിയാണ് തേടിപ്പിടിച്ച് പുനപ്രസാധനം ചെയ്തത്. കേവലം ഒരു പ്രഭാഷണമാത്രപരനായ സ്ത്രീവാദി ആയിരുന്നില്ല, മൗലവി. സ്വജീവിതത്തില്‍ അത് പ്രവര്‍ത്തിച്ച് കാണിച്ച പ്രായോഗിക വാദികൂടി ആയിരുന്നു. നിരക്ഷരയായ തന്റെ ഭാര്യയെ വിദ്യാഭ്യാസം ചെയ്യിച്ച് പത്രപ്രവര്‍ത്തനരംഗത്തേക്ക് കൊണ്ടുവന്നു. സ്ത്രീകള്‍ക്ക് മാത്രമായി ഒരു പ്രസിദ്ധീകരണത്തിന്റെ ചുമതലക്കാരിയാക്കി. ഖുര്‍ ആനുണ്ടായ ആദ്യ സ്ത്രീപക്ഷവ്യാഖ്യാനം എന്നാണ് അസ്ഗര്‍ അലി എഞ്ചിനീയര്‍ ഹുക്കുക്കുന്‍ നിസ്വാന്‍ (സ്ത്രീയുടെ അവകാശങ്ങള്‍) എന്ന കൃതിയെ വിശേഷിപ്പിക്കുന്നത്.
ഈ കൃതിയുടെ ചില ഭാഗങ്ങളുടെ ഉറുദുവില്‍ നിന്നുള്ള ഇംഗ്ലീഷ് പരിഭാഷ മാത്രമാണ് എനിക്ക് വായിക്കാനായത്. അത് ഇവിടെ വായിക്കാം.
ഈ കൃതി പൂര്‍ണ്ണമായും ഡൗണ്‍ ലോഡ് ചെയ്യുന്നതിന് ഈ ലിങ്ക് സന്ദര്‍ശിക്കാം.
ഇസ്ലാമില്‍ നടക്കുന്ന വനിതാശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ മുന്നോടി എന്ന നിലയില്‍ ഈ മഹാപണ്ഡിതനെ ക്കുറിച്ചുള്ള അറിവ് ഇവിടെ സമര്‍പ്പിക്കുന്നു.
ഇമേജ് ലിങ്ക്: http://farm3.static.flickr.com/2753/4166631543_19a2685151_o.jpg
http://sngscollege.info/
http://vijnanacintamani.org/
Sunday, 20 December 2009
പുതിയൊരു പംക്തി, കവിതകളിലൂടെ.
http://sngscollege.info
http://vijnanacintamani.org
Saturday, 28 November 2009
മലയാളഭാഷ, സാഹിത്യം, സംസ്കാരം: പ്രശ്നോത്തരി
http://ugconlinecoaching.blogspot.com/
http://sngscollege.infohttp://vijnanacintamani.org
ആധുനിക ഭാഷാശാസ്ത്രം : അടിസ്ഥാനപാഠാവലി
യു.ജി. സി കോച്ചിങ്ങിന് മലയാളം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി തയ്യാറാക്കിയ ചില മോഡ്യൂളുകള്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു. മലയാള ഭാഷ, സാഹിത്യം, സംസ്കാരം എന്നി മേഖലകളില്‍ താല്പര്യമുള്ളവര്‍ക്ക് കൂടുതല്‍ ഇടപെടാമല്ലോ.
http://ugconlinecoaching.blogspot.com എന്ന ബ്ലോഗ് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. കോഴ്സില്‍ പങ്കെടുക്കാന്‍ താല്പര്യമില്ലാത്തവര്‍ക്കും ഇ- മെയില്‍ ചെയ്താല്‍ ബ്ലോഗ് സന്ദര്‍ശിക്കാനും ആവശ്യമെങ്കില്‍ മോഡ്യൂളുകള്‍ പോസ്റ്റ് ചെയ്യാനും പെര്‍മിഷന്‍ നല്‍കാം. 340 വിദ്യാര്‍ത്ഥികളാണ് ഇന്‍ഡ്യയുടെ പല ഭാഗങ്ങളില്‍ നിന്നായി ഇതുവരെ കോഴ്സിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോഴ്സിന് മാത്രമായി ഒരു ബ്ലോഗ്, ഗ്രൂപ്പ് മെയിലിങ്ങ്, ഡിസ്കഷന്‍ ഫോറം, ഓണ്‍ലൈന്‍ പരീക്ഷകള്‍, അധ്യാപകരുമായി ചാറ്റ് ചെയ്യാനുള്ള സൗകര്യം എന്നിവ ചേര്‍ത്ത് അഞ്ചു തലങ്ങളിലായാണ് കോഴ്സ് രൂപകല്പ്പന ചെയ്തിട്ടുള്ളത്. നൂറോളം മോഡ്യൂളുകള്‍ ഇതിനകം തയ്യാറായിട്ടുണ്ട്.
ഇതില്‍ മലയാളവുമായി ബന്ധപ്പെട്ട മോഡ്യൂളുകളില്‍ ചിലത് ഇവിടെ റീ പോസ്റ്റ് ചെയ്യുന്നു.
Elective: Malayalam
Paper III: Descriptive
Linguistics
യു. ജി. സി നെറ്റ് പരീക്ഷയ്ക്ക് മലയാളം ഐഛിക വിഷയമായി തിരഞ്ഞെടുത്തവരുടെ മൂന്നാം പേപ്പറില്‍ ഉള്ള മൂന്ന് ഐച്ഛികങ്ങളില്‍ ഒന്നാണ് വ്യാകരണവും ഭാഷാശാസ്ത്രവും. ഇതില്‍ ഭാഷാശാസ്ത്രത്തെ വിപുലമായി പരിചയപ്പെടുത്തുന്ന ഒരു അവതരണമാണ് ചുവടെ നല്‍കുന്നത്. കേവലം സൂചനകള്‍ മാത്രമേ നല്‍കുന്നുള്ളൂ. ഇതില്‍ നിന്ന് ലഘൂപന്യാസവും ഉപന്യാസവും വികസിപ്പിച്ചെടുക്കേണ്ട ജോലി നിങ്ങളുടേതാണ്.
ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്കുക.
അല്ലെങ്കില്‍ ഇവിടെ കാണാം.
Phonetics
http://sngscollege.info
http://vijnanacintamani.org
Monday, 16 November 2009
ലെവി സ്ട്രോസ്സ്:ഒരു നൂറ്റാണ്ടിന്റെ ജ്ഞാനവലയം!
സാമൂഹ്യശാസ്ത്രത്തില്‍ ഒരു നൂറ്റാണ്ടിന്റെ ജ്ഞാനഭാരം കെയൊഴിഞ്ഞ് ലെവി സ്ട്രോസ്സ് വിടപറഞ്ഞു. ജ്ഞാന മണ്ഡലത്തിലെ വലിയ വിസ്ഫോടനങ്ങള്‍ക്കും പിളര്‍പ്പുകള്‍ക്കും സാക്ഷിയായ ഇരുപതാം നൂറ്റാണ്ടില്‍ സ്വയം ചരിത്രമായി എഴുന്നേറ്റു നില്‍ക്കുന്നവര്‍ ചില്ലറാക്കാരാവില്ല, ഉറപ്പ്. അത്തരം ആഴത്തില്‍ വേരുള്ള ഒരു ഉപ്പുപാറയായിരുന്നു ക്ലോദ് ലെവി സ്ട്രോസ്സ്.
‘ചലനാത്മകവും അതിനാല്‍ തന്നെ നിരന്തരപരിണാമിയുമാണ് ലോകം എന്നതിനാല്‍ അതിനെ നിശ്ചലമാക്കിയാണ് നാം നിരീക്ഷിച്ച് വിശകലനം ചെയ്യുന്നതെന്ന് ‘പറഞ്ഞത് ലെവി സ്ട്രോസ്സ് ആണ്. മഴവില്ലിന്റെ നിറം ഏഴ് എന്ന് നിജപ്പെടുത്തുന്നതിന്റെ യുക്തി ആതാണ്. സാമൂഹ്യ-മാനവിക വിജ്ഞാനങ്ങളുടെ നാള്‍ വഴികളും അങ്ങനെ തന്നെ. പ്രവാഹരൂപിയായ അതിന്റെ ചരിത്രം ഏറ്റവും സങ്കീര്‍ണ്ണമാകുന്നത് കഴിഞ്ഞ നൂറ്റാണ്ടിലാണ്. ഈ ഒഴുക്കിനെ ഒന്ന് തടയിട്ട് അതിനെ ചരിത്രമായി അടയാളപ്പെടുത്തുമ്പോള്‍ ചില ശൃംഗങ്ങളും തടങ്ങളും പ്രത്യക്ഷമാകും. അതില്‍ ഔന്നത്യം കൊണ്ട്, വന്യസൗന്ദര്യം കൊണ്ട്, സജീവത കൊണ്ട് പെട്ടെന്ന് ഗോചരമാകുന്ന ഒരു ശീര്‍ഷം ലെവിസ്ട്രോസ്സിന്റെതാണ്. വിവിധ ജ്ഞാനശാസ്ത്രങ്ങളിലായി പടര്‍ന്നു കിടക്കുന്ന ഒരു കാട്ടുവൃക്ഷം. ഘടനാവാദത്തിന്റെ പൂര്‍ണ്ണകുംഭം എന്നു പറയുമ്പോലെ തന്നെ ഘടനാനന്തരവാദത്തിലേക്ക് തുറക്കുന്ന താക്കോല്‍ പഴുതും അദ്ദേഹം തന്നെ.
ഒരു ഫ്രഞ്ച് നരവംശശാസ്ത്രകാരനായ ഈ ജൂതന്റെ ആദ്യകാല സ്വാധീനങ്ങള്‍ ഫ്രോയ്ഡൂം മാര്‍ക്സുമൊക്കെ ആയിരുന്നു. എന്നാല്‍ ലിംഗ്വിസ്റ്റിക്ക് സര്‍ക്കിളുകളില്‍ നിന്ന് സസൂറിനെയും യാക്കോബ്സണെയും തിരിച്ചറിഞ്ഞപ്പോളാണ് സ്ട്രോസ്സിന് തന്റെ വഴി തുറക്കുന്നത്. അസ്തിത്വവാദത്തിന്റെയും മാനവികവാദത്തിന്റെയും മാര്‍ക്സിസത്തിന്റെയുമൊക്കെ വള്ളികള്‍ പടര്‍ന്ന ഒരു സ്ട്രചറലിസ്റ്റാണദ്ദേഹം. ഒരു പരിധി വരെ മനുഷ്യവിരുദ്ധമായിരുന്ന നരവംശശാസ്ത്രത്തില്‍ സാസ്കാരിക നരവംശ ശാസ്ത്രത്തിന്റെ പുതിയ വഴി തുറക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. കുടുംബ ബന്ധങ്ങളില്‍, മനുഷ്യന്റെ പെരുമാറ്റശീലങ്ങളില്‍, നീറങ്ങളുടെ ഉപയോഗത്തില്‍ പാചകരീതികളില്‍, പിന്തുടര്‍ന്നുവരുന്ന മിത്തുകളില്‍, ഗോത്രജീവിതങ്ങളില്‍ ഒക്കെ പോസ്റ്റ് സസ്സൂറിയന്‍ ഘടനാവാദത്തിന്റെ ദ്വന്ദ്വാത്മക വിശകലന തന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് മനുഷ്യ സംസ്കാരത്തിന്റെ നിഗൂഢയുക്തികളിലേക്ക് കടന്നു ചെല്ലാന്‍ നമ്മെ പ്രാപ്തരാക്കി. ഇതു വഴി ഒരേ സമയം ഇരട്ടത്തലയുള്ള ലക്ഷ്യമാണ് അദ്ദേഹം സാക്ഷാത്കരിച്ചത്. നരവംശശാസ്ത്രത്തിന്റെ ഘടനാവാദവഴിയെയും അമേരിക്കന്‍ ഭാഷാശാസ്ത്രാധിഷ്ഠിതമായ പാരമ്പര്യത്തില്‍ നിന്ന് വ്യത്യസ്തമായി ഫ്രഞ്ച് ഘടനാവാദത്തിന്റെ സാംസ്കാരികസരണിയേയും ഒരേ സമയം അദ്ദേഹം ഉറപ്പിച്ചു. നരവംശശാസ്ത്ര സമീപനം ശാസ്ത്രീയ വിശകലനത്തിന്റെ തികവു നേടുന്നത് അങ്ങനെയാണ്. അചരിത്രപരവും പലപ്പോഴും ഇന്‍ഹ്യൂമനുമായ ഘടനാവാദത്തെ ചരിത്രവുമായി അടുപ്പിക്കുന്നതും മൂല്യാധിഷ്ഠിതമാക്കുന്നതും അദ്ദേഹം ആണ്. പ്രോപ്പിയന്‍ രേഖീയ വിശകലനത്തിന്റെ ഗണിതയുക്തിയല്ല ചരിത്രയുക്തികളെ ആഖ്യാനത്തില്‍ ലംബാത്മമായ തലത്തില്‍ കണ്ടെത്തുന്ന ലെവി സ്ട്രോസ്സിന്റെ യുക്തി. പില്‍കാലത്ത് പാരഡൈമുകളെ വേട്ടയാടുന്ന തരത്തിലേക്ക് ഈ പദ്ധതി പരിമിതപ്പെട്ടുവെങ്കിലും ലെവി സ്ട്രോസ്സ് അതുവഴി ചാടി കടന്ന അകലം ഘടനാവാദത്തിനപ്പുറത്തേക്കുമായിരുന്നു. മനശാസ്ത്രവിശകലനത്തിന്റെ ഊഹാധിഷ്ഠിതവും പലപ്പോഴും ആത്മനിഷ്ഠവുമായ തലത്തിലേക്ക് അദ്ദേഹത്തിന്റെ വിശകലനം കടക്കുന്നുണ്ട്. ഘടനാവാദത്തിന്റെ നിശ്ചിതത്വത്തെയും വസ്തുനിഷ്ഠതയെയും സംബന്ധിച്ച കടും പിടുത്തങ്ങള്‍ക്കപ്പുറമാണ് അദ്ദേഹത്തിന്റെ നില. ലെവിസ്ട്രോസ്സില്‍ പ്രവര്‍ത്തിച്ച ദര്‍ശനത്തെ സംബന്ധിച്ച് പഠിതാക്കളില്‍ ആശയക്കുഴപ്പം ഉണ്ടാകുന്നത് അങ്ങനെയാണ്. ഉദാഹരണമായി നാഗരികജീവിതരീതികളെ ക്കുറിച്ച് പ്രാകൃത ജീവിതത്തിന്റെ മൂല്യബോധത്തില്‍ നിന്ന് കൊണ്ട് അദ്ദേഹം നടത്തുന്ന വിമര്‍ശനങ്ങള്‍ ഘടനാവാദത്തിന്റെ ദര്‍ശനമാണെന്ന് പരാവര്‍ത്തനം ചെയ്തവരുണ്ട്. സാങ്കേതികമായി ശരിയല്ല അത്. എന്നാല്‍ ഘടനാവാദം സ്ട്രോസ്സില്‍ നേടിയ വികാസം ആയി അതിനെ പരിഗണിക്കാം. സ്ട്രോസ്സിലെ അസ്തിത്വവാദിയും ഘടനാവാദിയും സങ്കീര്‍ണ്ണമായ ഒരു ബലതന്ത്രത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രകൃതി സംസ്കൃതി എന്ന വിപരീതദ്വന്ദ്വങ്ങളില്‍ ഊന്നിയ അദ്ദേഹത്തിന്റെ സമീപനം പലര്‍ക്കും അത്ര സമ്മതമല്ല. സംഘര്‍ഷത്തിന്റെയും സമന്വയത്തിന്റെയും തലങ്ങള്‍ അതില്‍ കാണാം. സന്ദര്‍ഭത്തിനോ അര്‍ത്ഥത്തിനോ പ്രാധാന്യം നല്‍കാതെ ഘടനക്ക് നല്‍കിയ അമിതമായ ഊന്നലും അദ്ദേഹത്തിന്റെ സമീപനത്തിനെതിരായ വിമര്‍ശനമാണ്. പ്രോപ്പിനും മറ്റുമുണ്ടായതുപോലെ ഏറെ പിന്തുടര്‍ച്ചക്കാര്‍ ഫോക് ലോറിലും മറ്റും സ്ട്രോസ്സിന് ഇല്ലാതെ പൊയത് ആ വഴി അത്ര സുഗമമല്ലാത്തതുകോണ്ടു കൂടിയാണ്.
ഗോത്രലോകത്തു നിന്ന് വ്യവസായാനന്തരസമൂഹത്തിലേക്ക് വരെ നീളുന്ന ഒരു പാലത്തിലാണ് അദ്ദേഹത്തിന്റെ വിശ്വമാനവന്‍ നിലയുറപ്പിച്ചിരിക്കുന്നത്. സാര്‍വകാലികവും സാര്‍വദേശീയവുമായ അയാളുടെ പെരുമാറ്റശീലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആന്തരീക മനോനിലകളിലായിരുന്നു ലെവിസ്ട്രോസ്സിന്റെ ശ്രദ്ധ.അദ്ദേഹം തുന്നിയെടുത്ത കുപ്പായം അയാള്‍ക്കുള്ളതാണ്. (ലെവിസ്ട്രോസ്സ് എന്ന് കേട്ടാല്‍ ആദ്യം നമ്മുടെ ഓര്‍മ്മയില്‍ തിളയ്ക്കുന്നത് നമ്മെ ജീന്‍സിടാന്‍ പ്രേരിപ്പിച്ച മറ്റൊരു ജൂതന്റെ മുഖമാണല്ലോ)
അറുപതു ദശകം നീണ്ട അദ്ദേഹത്തിന്റെ സപര്യയിലെ ഏറ്റവും പച്ചപ്പുള്ള കാലം1935- മുതലുള്ള അല്പം നീണ്ട ബ്രസീലിയന്‍ ജീവിതകാലമാണ്. ആമസോണ്‍ ജീവിതത്തെ ക്കുറിച്ചെഴുതിയ ട്രിസ്റ്റസ്സ് ട്രോപ്പികസ്സ് ആണ് അദ്ദേഹത്തിന്റെ സൈദ്ധാന്തിക രചനകളേക്കാള്‍ പലരെയും ആകര്‍ഷിക്കുക. സൂസന്‍ സൊണ്ടാഗിനെ പോലുള്ളവര്‍ ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ രചനകളിലൊന്നായി ഇതിനെ കണക്കാക്കുന്നു. പ്രാകൃതജീവിതങ്ങളോട് താനടക്കമുള്ള നാഗരികബുദ്ധിജീവികള്‍ കാണിക്കുന്ന അഭിനിവേശത്തെ ജുഗുപ്ത്സയോടെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. രസകരമായ ഒരു കാര്യം ഇത്തരം പഠനയാത്രകളില്‍ തദ്ദേശീയരുമായി നന്നായൊന്ന് വിനിമയം ചെയ്യാന്‍ പോലും സ്ട്രോസ്സിന് കഴിഞ്ഞിരുന്നില്ലെന്നതാണ്. തികച്ചും പ്രൊഫഷണല്‍ ആയ ഒരു സമീപനം ആയിരുന്നു സ്ട്രോസ്സിന്റേത്. അതുകൊണ്ടാണ് പലരും അദ്ദേഹത്തെ ഒരു ആം ചെയര്‍ പണ്ഡിതന്‍ എന്ന് വിളിക്കുന്നത്.
The Elementary Structures of Kinship, Race and History, Structural Anthropology
Totemism, The Savage Mind എന്നിവയാണ് സ്ട്രോസ്സിന്റെ മറ്റ് ആദ്യകാല രചനകള്‍. നാലു വാല്യങ്ങളായി പടര്‍ന്നു കിടക്കുന്ന മിത്തോളജീസും സ്ട്രച്ചറല്‍ ആന്ത്രപ്പോളജിയുടെ തുടര്‍ വാല്യവും The Way of the Masks, Anthropology and Myth, The View from Afar, The Jealous Potter എന്നീ കൃതികളും അദ്ദേഹത്തിന്റെ പില്‍ക്കാല രചനകളില്‍ ഗണനീയമാണ്.
1908- ല്‍ ബ്രസ്സല്‍സില്‍ ജനിച്ച സ്ട്രോസ്സ് പാരീസ് സര്‍ വകലാശാലയില്‍ ദീര്‍ഘകാലം നരവംശശാസ്ത്രാധ്യാപകനായിരുന്നു. ലോകത്തിലെ പ്രമുഖ യൂണിവേര്‍സിറ്റികളില്‍ നിന്നൊക്കെ ഡോക്റ്ററേറ്റ് ബിരുദം അദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഫ്രഞ്ച് സര്‍ക്കാറിന്റെ പരമോന്നതബഹുമതികള്‍ക്കൊക്കെ അദ്ദേഹം അവകാശിയായി . അതി ബൃഹത്തായ ഒരു ആയുസ്സിന്റെ പുസ്തകം നൂറ്റൊന്നാം ജനമദിനം ആഘോഷിക്കുന്നതിന്റെ തൊട്ടു മുമ്പ് കഴിഞ്ഞയാഴ്ച അവസാനിച്ചു. എല്ലാ ജീവിതങ്ങളെയും പോലെ. ഏറെ ചെയ്ത് കഴിഞ്ഞിട്ടും എന്തൊക്കെയോ പൂര്‍ത്തിയാക്കാത്തതുപോലെ. ഒരോ മരണവും പോലെ സ്ട്രോസ്സിന്റെ വിടവാങ്ങലും നമുക്ക് നികത്താനാവാത്ത നഷ്ടമാകുന്നത് അങ്ങനെയാണ്.
(സമകാലിക മലയാളത്തിനുവേണ്ടി എഴുതിയത്)
Saturday, 7 November 2009
യു.ജി.സി. നെറ്റ് പരിശീലനം നവംബര്‍ 10 മുതല്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടുക.
9037852621, 9037936905
our email: sngscollege@gmail.com mail@sngscollege.info career@sngscollege.info mmc@sngscollege.info
http://sngscollege.info
http://vijnanacintamani.org
Saturday, 31 October 2009
യു.ജി.സി നെറ്റ് പരീക്ഷക്ക് സൗജന്യ ഓണ്‍ലൈന്‍ പരിശീലനം
താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ നവംബര്‍ 10-ന് മുമ്പായി www.sngscollege.info എന്ന വെബ് സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ ലൈന്‍ രജിസ്റ്റ്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്. ഓഫ് ലൈന്‍ രജിസ്ട്രേഷനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഈ സംരംഭത്തില്‍ സഹകരിക്കാന്‍ സന്നദ്ധരായ അധ്യാപകസുഹൃത്തുക്കളും ഗവേഷകരും ഈ പ്രോഗ്രാമിന്റെ ഫാക്കല്‍ട്ടി ആയി സൗജന്യ സേവനം നല്‍കാ ന്‍ തയ്യാറുള്ളവരും ഇ മെയിലില്‍/ ഫോണില്‍ ബന്ധപ്പെടുമല്ലോ. കൂടുതല്‍ വിവരങ്ങള്‍ക്ക് 9037936905, 9037852621 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്.
http://sngscollege.info
http://vijnanacintamani.org
ഇ മെയില്‍ വിലാസങ്ങള്‍:
sngscollege@gmail.com
mail@sngscollege.info
career@sngscollege.info
mmc@sngscollege.info
Wednesday, 28 October 2009
വിജ്ഞാനചിന്താമണി പുതിയലക്കം പ്രസിദ്ധീകരിച്ചു. പുതിയലക്കം പ്രസിദ്ധീകരിച്ചു.
പുതിയ ലക്കം ഇവിടെ വായിക്കുക:
http://vijnanacintamani.org/
ഈ ലക്കത്തിന്റെ ഉള്ളടക്കം :
Deflationary Paradox in India : Rajesh P
Gender Disparity in time use : An Indian experience : Remya R
Attitude of Ancient people towards nature : Dr. S. Malini
Seasonal conduct and health in Ashtangahrdaya : Dr. K.V.Ajithkumar
Vitality of water and air described in vedic text : Dr. K.A Raveendran
സ്ത്രീകളും ടെലിവിഷനും. : ആര്‍ദ്ര. എസ്സ്. വി
പരിസ്ഥിതി വിജ്ഞാനം കാളിദാസകവിതയില്‍: ഡോ. വി.കെ വിജയന്‍
മാരാരുടെ സ്ത്രീസങ്കല്പം : എം.എന്‍ കാരശ്ശേരി
കേരളപാണിനീയം -സ്ത്രീപക്ഷ വായന: ഡോ.ഷീജ.പി
അക്കാദമിക പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനായി പൂര്‍ണ്ണരൂപം ഇ മെയില്‍ ചെയ്യുക
e mail id: sngscollege@gmail.com
http://sngscollege.info http://vijnanacintamani.org/
Saturday, 24 October 2009
പോള്‍ രണ്ടാമന്‍!
ഈ തിരഞ്ഞെടുപ്പ് ഫലം ഇന്‍ഡ്യന്‍ രാഷ്ട്രീയത്തെ സംബന്ധിച്ച ശക്തമായ ചില ദിശാസൂചനകള്‍ നല്‍കുന്നുണ്ട്. കോണ്‍ഗ്രസ്സിന്റെ ആവര്‍ത്തിക്കപ്പെടുന്ന വിജയങ്ങള്‍, തോറ്റുകൊണ്ടേ ഇരിക്കുന്ന സംഘപരിവാര്‍, പ്രാദേശികകക്ഷികള്‍ക്കുണ്ടാകുന്ന ക്ഷീണം ഇവയൊക്കെ കൂട്ടിവായിക്കുമ്പോള്‍ രാജ്യം വൈകാതെ ഒരു ഏകകഷിഭരണത്തിലേക്ക് തിരിച്ചെത്താനുള്ള സാധ്യത തള്ളിക്കളഞ്ഞുകൂടാ.വി.പി.സിങ്ങിന്റെ കാലത്താണ് കൂട്ടുകഷിഭരണം എന്ന ആശയം ഇന്‍ഡ്യയില്‍ വേരുറക്കുന്നത്. ആദ്യ ചില പരാജയങ്ങള്‍ക്കു ശേഷം മുഖ്യ ദേശീയകക്ഷികളൊക്കെ പരീക്ഷിച്ച് വിജയിച്ച സഖ്യസര്‍ക്കാര്‍ എന്ന ആശയം ഇനിയൊരിക്കലും ഏകകക്ഷി ഭരണത്തിലേക്ക് ഇന്‍ഡ്യ പോകുകയില്ല എന്ന തോന്നല്‍ ഉണ്ടാക്കിയിരുന്നു, കോണ്‍ഗ്രസ്സിനെ പോലുള്ള മുഖ്യ ദേശീയപാര്‍ട്ടികള്‍ ഏകകക്ഷി ഭരണം എന്ന ആശയം ഉപേക്ഷിച്ചില്ലെങ്കിലും.
ഇന്‍ഡ്യയിലെ മിക്ക സംസ്ഥാനങ്ങളും പ്രാദേശികകകക്ഷികളുടെ ഭരണത്തിലായി. അവരിലും ദേശീയമോഹങ്ങള്‍ ഉടലെടുത്തു. ഫെഡറലിസത്തിന്റെ അന്തസത്തയ്ക്ക് അനുഗുണമായതാണ് കൂട്ടുകകക്ഷി ഭരണം എന്ന ന്യായവുമുണ്ടായി. എന്നാല്‍ ഈ ഭരണ ക്രമവും സംശയങ്ങള്‍ ജനിപ്പിച്ചിരുന്നു. പ്രാദേശിക കക്ഷികളുടെ ദേശീയ വീക്ഷണമില്ലായ്മ, പിടിച്ചുപറി, അഴിമതി, ഉത്തരവാദിത്തമില്ലായ്മ, മറുകണ്ടം ചാടല്‍, പ്രാദേശിക -ജാതി സങ്കുചിത താല്പര്യങ്ങള്‍ ,വോട്ട് ബാങ്ക് രാഷ്ട്രീയം , വര്‍ദ്ധിച്ചുവരുന്ന പലതരം തീവ്രവാദം തുടങ്ങിയ അസംഖ്യം നെറികേടുകള്‍ ഇന്‍ഡ്യന്‍ ജനതയെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുവോ എന്ന തോന്നല്‍ ഈ ഫലം ഉണ്ടാക്കുന്നുണ്ട്.
യഥാര്‍ത്ഥത്തില്‍ ഇന്‍ഡ്യക്ക് അഭികാമ്യം ഏതു തരം സര്‍ക്കാരുകളാണ് എന്നതാണ് ഈ പോളിന്റെ അന്വേഷണ വിഷയം. കമന്റുകളും പ്രതീക്ഷിക്കുന്നു. ബൂലോകര്‍ ആഗ്രഹിക്കുന്ന സര്‍ക്കാര്‍ ഏതാണെന്ന് നിശ്ചയിക്കാന്‍ ഈ പോളില്‍ പങ്കെടുക്കുക.
ചോദ്യം:
ഇന്‍ഡ്യക്ക് അഭികാമ്യം ഏതു തരം സര്‍ക്കാരാണ്?
1. ഏകകക്ഷി സര്‍ക്കാര്
2. പ്രാദേശിക കൂട്ടുകക്ഷി സര്‍ക്കാര്
3. ദേശീയ സഖ്യ സര്‍ക്കാര്‍
മറ്റേ പോളിന് എന്ത് സംഭവിച്ചു?
തൊണ്ടി സഹിതം ഇതുവരെയുള്ള റിസല്‍ട്ട് ഇങ്ങനെയാണ്.
അടൂര്‍ ചിത്രങ്ങള്‍ അവാര്‍ഡുകള്‍ നേടുന്നത് ആ ചിത്രങ്ങളുടെ ഗുണമേന്മ കൊണ്ടാണ് എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
ഉണ്ട്. 27% (23 votes)
ഇല്ല. 62% (52 votes)
അറിയില്ല. 11% (9 votes)
Total Votes: 84
അപ്പോള്‍ പിന്നെ എന്താ ഒരു വോട്ടവകാശം വിനിയോഗിക്കയല്ലേ?
പോളില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്കുക അല്ലെങ്കില്‍ ഈ പേജിന്റെ വലത്തേ ഉച്ചമൂലയില്‍ പരതുക.
http://sngscollege.info
http://vijnanacintamani.org
Friday, 23 October 2009
ബൂലോക കവിതയിലെ അത്ഭുതക്കുട്ടി!
തോന്നല്‍ ശരിയാണ്.
ഞങ്ങളുടെ കോളേജില്‍ കവിത വില്‍ക്കാന്‍ വരുന്ന ഒരു ദേഹമുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതും നിങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്ന മുറക്ക് .പഴയ ലെറ്റര്‍ പ്രസ്സില്‍ മുഷിഞ്ഞ താളുകളില്‍ മഷിപുരട്ടി പാട്ടുപുസ്തകങ്ങളുടെ പ്രകൃതത്തിലാണ് പുസ്തകങ്ങള്‍. എല്ലാറ്റിനും വില കൃത്യം മുപ്പതു രൂപ. ആ വലിപ്പത്തില്‍ കവിതയായാല്‍ വില്‍ക്കാന്‍ വരിക എന്നതാണ് രീതി. എല്ലാ കവിതകളുടെയും നീളവും വീതിയും തുല്യം. ഒരേ പ്രമേയം (അങ്ങനെയൊന്നുണ്ടോ?) ,ഒരേ വാക്യഘടന,(അര്‍ത്ഥമൊക്കെ അബദ്ധമാണെങ്കിലും componential analysis ന് ക്ലാസ്സില്‍ ഉപകരിക്കും), താളം (അങ്ങനെയൊന്നുണ്ടോ?) ഒരേതരം തെറ്റുകള്‍ (അതു ധാരാളം). അങ്ങനെ ആകപ്പാടെ ഒരു വഷള്!
വയസ്സു നാല്പ്പത്തഞ്ചായി
തൊഴിലില്ല വീടുമില്ലാ
അഞ്ഞൂറുരൂപയെടുക്കാന്‍ കയ്യിലില്ല
വീട്ടിനും വേണ്ടാ നാട്ടാര്‍ക്കും വേണ്ടാ
ഭാര്യയില്ലാ വേശ്യ തന്നെശരണം
പിച്ച തന്നെ വെറും പിച്ച
കഷ്ടം കഷ്ടം ജീവിതം!
എന്ന മട്ടിലാണ് കവിതകള്‍.
"സമയവൃക്ഷത്തിലെ കാറ്റുവീഴ്ച്ചയില്‍, ജനപഥങ്ങള്‍ വിടചൊല്ലുന്നു, ലക്ഷ്യങ്ങളിലൂടെ,മാര്‍ഗ്ഗങ്ങളിലൂടെ, ശ്വാസമിടിപ്പോടെ, കണക്കും കര്‍മ്മവുമായി ഇവന്‍ മനുഷ്യന്‍, നില്‍ക്കൂ നീയൊരു നിമിഷം അനര്‍ത്ഥമീവേളയിലേക്കൊന്നു നേക്കൂ.....കാണുന്നില്ലേ നീ മണ്ണൊലിക്കുന്നാ കാല്‍ചുവട്. കേള്‍ക്കുന്നില്ലേ നീ ചെവിയില്‍ വിളിക്കുന്ന ചൂളം." എന്നൊക്കെ അനര്‍ത്ഥനിമിഷം എന്ന കവിതയില്‍ കണ്ടു.
പ്രവാസ ഭൂമി തന്നൊരാരമ്യഹര്‍മ്മം, എന്നുള്ള നെടുങ്കന്‍ കാച്ചലുകളും ഉണ്ട്.(ഒരുവെന്നുള്ളതും കോള്ളാം പേരച്ചത്തിന് എന്ന് ഇനി എങ്ങനെ പഠിപ്പിക്കും!)
"ഇന്നലെ ശരിയായിരുന്നത് ഇന്ന് തെറ്റായതിനാലും, ഇന്ന് തെറ്റാവുന്നത് നാളെ ശരിയാണെന്നതിനാലും, തെറ്റും ശരിയും ഹിരണ്യഹിംസവേളയില്‍ വരണമാല്യം ചാര്‍ത്തി" എന്നാണൊരു പുതു കവിത. അധികം സാമ്പിള്‍ വേണ്ടാ.സൈറ്റ് സന്ദര്‍ശിച്ച് മനസ്സിലാക്കൂ എന്നു നിര്‍ദ്ദേശിക്കാനും വയ്യ. കാരണം അവിടെ ഹിറ്റ് ലിസ്റ്റിന് കൊടുത്തിരിക്കുന്ന ക്യാപ്ഷന്‍ എന്റെ ആരാധകര്‍ എന്നാണ്. കഷ്ടം ഞാനും അതില്‍ പെട്ടുപോയി!
കവിതകളെ ഇങ്ങനെ വിമര്‍ശിക്കാമോ, അത് വ്യക്തിഹത്യയല്ലേ, എഴുതാന്‍ ആര്‍ക്കും അവകാശമില്ലേ, വേണമെങ്കില്‍ വായിച്ചാല്‍ പോരേ,എന്നൊക്കെ അവിടെ ചര്‍ച്ച കൊഴുക്കുന്നുണ്ട്. പ്രസാധനം അത് ബ്ലോഗിലായാലും എവിടെയായാലും ഉത്തരവാദിത്തമുള്ള പണിയാണെന്നാണെന്റെ പക്ഷം. എഴുതാനും വിമര്‍ശിക്കാനും ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. വ്യക്തിഹത്യയും പുലഭ്യം പറച്ചിലും ഒഴിവാക്കുക എന്നത് വ്യക്തിതലത്തില്‍ പാലിക്കേണ്ട മര്യാദ ആണ്, എവിടെയും. പക്ഷേ വിമര്‍ശനം ഒരു മനുഷ്യനെ തിരുത്താന്‍ പ്രേരിപ്പിക്കണം. 'എന്നെ തല്ലിക്കോ ഞാനൊന്നും നന്നാവില്ല' എന്നാകരുത്. കവിത്വത്തിന്റെ അസ്കിത ഒരു പ്രായത്തില്‍ എല്ലാവര്‍ക്കും കാണും സ്വാഭാവികം. കൊമ്പ് മുളക്കുന്ന ആട്ടിങ്കുട്ടിയിലെ പോലെ എവിടെയും അതൊന്നു ഉരച്ച് നോക്കുകയും ചെയ്യും. കുട്ടികൃഷ്ണമാരാര്‍ ശ്വാസം മുട്ടിച്ചാണ് തന്നിലെ കവി ചത്തതെന്ന് ഉറൂബ് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് മലയാളത്തിന് എണ്ണം പറഞ്ഞ ഒരു നോവലിസ്റ്റിനെ കിട്ടി.
ഒരു പ്രായത്തില്‍ അത് തിരിച്ചറിയണം. നമ്മുടെ രാജു നാരായണസ്വാമിയില്ലേ, മൂന്നാറിലെ പുലിക്കുട്ടി. അദ്ദേഹം ഒരു കാലത്ത് എഴുതാത്തതായി ഒന്നുമുണ്ടായിരുന്നില്ല കോഴികൃഷിതൊട്ട് കമ്പ്യൂട്ടറും ചങ്ങമ്പുഴയും വരെ. അത്തരം ഒരു പുസ്തകത്തിന്റെ പ്രസാധനവേളയില്‍ മറ്റൊരു കളക്റ്ററെഴുത്തുകാരനായ കെ ജയകുമാര്‍ ഏകദേശം ഇങ്ങനെ പറഞ്ഞു.ഐ ഏ എസ് സെലെക്ഷന്‍ റാങ്കില്‍ ഞാന്‍ രാജുവിനേക്കാള്‍ പത്തുമുപ്പത്തഞ്ചടി പിറകിലാണ്. പക്ഷേ ഒന്നുപദേശിക്കട്ടെ, ഇങ്ങനെ ഈ രീതിയില്‍ എഴുതരുത്. ബ്ലോഗ് സീനിയോറിറ്റിയില്‍ എന്നേക്കാള്‍ എത്രയോ പടി മുന്നില്‍ നില്‍ക്കുന്ന സഗീറിനോടും ഈ അപേക്ഷയേ ഉള്ളൂ.
ഞങ്ങളുടെ കുട്ടിക്കാലത്ത് ഇന്ന് വലിയ കവിയായ രാമന്‍ കാട്ടാളനും മറ്റുമാണ് ചൊല്ലിയിരുന്നത്. ഞരമ്പു വലിഞ്ഞു മുറുകി രാമന്‍ വല്ലാത്ത ശബ്ദത്തില്‍ ചൊല്ലുമ്പോള്‍ അന്ന് ഒരു മാഷ് പറഞ്ഞു.രാമന്‍ മിടുക്കനാണ്, പക്ഷേ പ്രായത്തില്‍ കവിഞ്ഞ കവിതകളാണ് ചൊല്ലുന്നത്. പിന്നെ കവിതയില്‍ പ്രായപൂര്‍ത്തിയായപ്പോള്‍ രാമന്‍ സ്വന്തം കവിത കണ്ടെത്തി.ഇവിടെ സംഗതി തിരിച്ചാണ്. നല്ലൊരു ചെറുപ്പക്കാരന്‍ കുട്ടിക്കാലത്ത് ഉപേക്ഷിക്കേണ്ട സകലതും ഇന്നു കവിതയായി കൊണ്ട് നടക്കുന്നു. ഒരു സിനിമയില്‍ ഉര്‍വശി എന്ന നടി അവതരിപ്പിച്ച കഥാപാത്രം പോലെ.
ഈ ബ്രഹ്മാണ്ഡത്തില്‍ സഗീര്‍പണ്ടാരത്തില്‍ എന്ന കവിക്കും ജീവിക്കാന്‍ അവകാശമുണ്ടെന്ന സത്യത്തെ മാനിച്ചു കൊണ്ടു തന്നെ ആ അവകാശം ഉപയോഗിച്ച് ഈ കവിസ്വത്വത്തെ മൂന്ന് വട്ടം ഞാനിതാ തള്ളിപ്പറയുന്നു
http://sngscollege.info
http://vijnanacintamani.org
Wednesday, 21 October 2009
ദലിതുകള്‍ തുടച്ചുനീക്കപ്പെടുമോ?

വര്‍ക്കല സംഭവത്തെ തുടര്‍ന്ന് നമ്മുടെ മാധ്യമങ്ങളും പൊതുസമൂഹവും രൂപപ്പെടുത്തിയ ദലിത് തീവ്രവാദം എന്ന പ്രയോഗം ഓരോ മനുഷ്യസ്നേഹിയിലും നിറഞ്ഞ ഭീതിയാണ് ഉണ്ടാക്കിയത്. വരാനിരിക്കുന്ന വിപല്‍ക്കാലത്തെക്കുറിച്ചുള്ള ഒരു കറുത്ത സൂചന ആ വാക്കിനുണ്ടായിരുന്നു. ഈ പദം അരക്കിട്ടുറപ്പിക്കുന്നതിന് വേണ്ടി മനോരമ ടെലിവിഷന്‍ നടത്തിയ അന്വേഷണപരിപാടിയില്‍ ഡി എച്ച് ആര്‍ എം പട്ടികജാതികോളനികളില്‍ നടത്തുന്ന വ്യാപകമായ അക്രമത്തെയും മനുഷ്യാവകാശലംഘനത്തെയും പ്രതിപാദിച്ചിരുന്നു. പൊതുസമൂഹത്തിന്റെ മാനസിക പിന്തുണയോടെ പോലീസും മറ്റും പിന്നെയുള്ള ദിവസങ്ങളില്‍ തീവ്രവാദാന്വേഷണത്തിന്റെ പേരില്‍ നടത്തിയ അക്രമങ്ങളും പീഢനങ്ങളും കൂടുതല്‍ മൃഗീയമായ മനുഷ്യാവകാശധ്വംസനങ്ങളും ജീവന്‍ ടി വിയും മറ്റും പുറത്ത് കൊണ്ടുവരികയുണ്ടായി. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ബി.ആര്‍.പി ഭാസ്കറിന്റെ നേതൃത്വത്തിലുള്ള മനുഷ്യാവകാശസംഘത്തിന് ലഭിച്ചത്. ശിവസേനയെ പോലുള്ള രാഷ്ട്രീയ കക്ഷികളും ഈ ആക്രമണങ്ങളില്‍ പങ്കു ചേരുന്നതായി കോളനി വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. ദലിതുകള്‍ക്കെതിരെ കാവിരാഷ്ട്രീയക്കാര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് കേരളത്തിലും ഇരകളുണ്ടായിരിക്കുന്നു എന്ന് ചുരുക്കം. ഗര്‍ഭിണിയടക്കം പലര്‍ക്കും ഈ അക്രമണത്തില്‍ പരിക്കേറ്റു. സര്‍ക്കാരും പോലീസും മുഖ്യധാരാ രാഷ്ട്രീയകക്ഷികളും ഒക്കെ ചേര്‍ന്ന് ദുര്‍ബലരും നിരാലംബരും നിസ്സഹായരുമായ ഒരു ചെറു സമൂഹത്തിനുനേരെ നടത്തുന്ന നീതിയില്ലാത്ത ഈ അടിച്ചമര്‍ത്തല്‍ മനുഷ്യാവകാശ ലംഘനവും ജനാധിപത്യവിരുദ്ധവുമാണെന്ന് ഉറക്കെ പറയാന്‍ ആരുണ്ട്?
ഇവിടെ ഏറ്റവും സങ്കടകരമായ കാര്യം, വരുന്ന വാര്‍ത്തകള്‍ വിശ്വസിക്കാമെങ്കില്‍ ഒരേ സമയം ഡി. എച്ച്. ആര്‍ .എമ്മില്‍ നിന്നും സര്‍ക്കാരില്‍ നിന്നും പീഢനങ്ങള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട വെറും ഇരകളാണിവര്‍ എന്നതാണ്. മുത്തങ്ങ സമരം ഓര്‍മയില്ലേ? ആന്റണി സര്‍ക്കാരിന്റെ പോലീസ് നടപടിയെ തുടര്‍ന്ന് വയനാട്ടിലെങ്ങും പൊതു സമൂഹം, പ്രത്യേകിച്ചും കുടിയേറ്റക്കാര്‍ വഴിയില്‍ കാണുന്ന അല്‍പം ചോരയുള്ള സകല ആദിവാസി ചെറുപ്പക്കാരെയും ഭീകരമായി വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. അധികം വൈകാതെ ആ പ്രദേശത്തിനടുത്ത് നടന്ന ഒരു എന്‍. എസ്സ്. എസ്സ് ക്യാമ്പില്‍ വെച്ച് അവിടുത്തുകാരനായ ഒരു പ്രോഗ്രാം ഓഫീസര്‍ പറഞ്ഞത് 'കുറച്ചു കാലമായി എന്തിനും ഏതിനും ദലിത് പീഢനം പറഞ്ഞ് കേസു കോടുക്കുന്ന അവന്‍മാര്‍ക്കിട്ട് അവസരം കിട്ടിയപ്പോള്‍ എല്ലാവരും കൂടി പണിഞ്ഞു' എന്നാണ്. വര്‍ക്കല തരുന്ന സന്ദേശവും മറ്റൊന്നല്ല. യഥാര്‍ത്ഥത്തില്‍ ഡി. എച്ച്. ആര്‍. എം ആരോരുമില്ലാത്ത, സ്വതന്ത്രഭാരതം അതിന്റെ വികസനക്കുതിപ്പില്‍ പുറമ്പോക്കില്‍ നിന്നും പുറമ്പോക്കിലേക്ക് ആട്ടിപ്പായിച്ച ഈ പാവം ദളിത് ജനതക്ക് തന്നെ ഭീഷണിയായിരിക്കുന്നു. കാരണം സായുധമായ ഒരു സമരത്തിനും ഇവരെ രക്ഷിക്കാനാവില്ല എന്ന് ആര്‍ക്കുമറിയാം.(ഡി എച്ച് ആര്‍ എം അക്രമസമരത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട് എന്നതും പ്രസ്താവ്യമാണ്.) എല്ലാ സന്നാഹങ്ങളുമുള്ള അതിശക്തമായ ഭരണകൂടങ്ങള്‍ക്ക് നിമിഷാര്‍ധം മതി ഈ നിസ്വരെ തുടച്ചു മാറ്റാന്‍. മഹത്തായ രാജ്യസ്നേഹത്തിന്റെ പേരില്‍, ഒരു വാര്‍ത്ത പോലുമാകാതെ ആ കൂട്ടക്കുരുതി ഒടുങ്ങുകയും ചെയ്യും.
സമുദായവല്‍ക്കരണത്തിലേക്ക്, ജനാധിപത്യപരമായ സംഘടിത പ്രതിരോധസമരങ്ങളിലേക്ക് ഇവരെ ഒരുമിച്ച് അണിനിരത്താന്‍ കെല്‍പ്പുള്ള ഒരു രാഷ്ട്രീയ നേതൃത്വത്തിന്റെ അഭാവമോ, താല്‍പര്യമില്ലായമയോ ആണ് ഈ ദുരന്തങ്ങള്‍ക്കൊക്കെ കാരണം എന്ന് ഏതെങ്കിലും രാഷ്ട്രീയകക്ഷികള്‍ തിരിച്ചറിയുമോ?
വര്‍ക്കല സംഭവത്തെ വളരെ ചെറിയ വാര്‍ത്തയാക്കുന്ന വലിയ വലിയ വാര്‍ത്തകളാണ് ഇതേ സമയം കേന്ദ്രത്തില്‍ നിന്നും വരുന്നത്. ശരിക്കും ഞെട്ടിക്കുന്നത്. ഇന്‍ഡ്യ നേരിടുന്ന പ്രധാന വെല്ലുവിളി മാവോവാദമാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കു പിറകേ മാവോ വാദികളെ അമര്‍ച്ച ചെയ്യാനുള്ള ഒരു ബൃഹത്ത് സൈനിക നീക്കത്തിന് കളമൊരുങ്ങുന്നതായാണ് വാര്‍ത്ത. ഒറീസ, ചത്തീസ്ഗര്‍, പശ്ചിമബംഗാള്‍, ആന്ധ്ര, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ മാവോവാദ സ്വാധീനമേഖലകളെ സൈനിക അര്‍ധ സൈനിക വിഭാഗങ്ങളുടെ സായുധ നടപടിയിലൂടെ തുടച്ചു നീക്കാനാണത്രെ പരിപാടി. ആന്ധ്രയില്‍ സര്‍ക്കാറിന്റെ തന്ത്രപരമായ നീക്കങ്ങളും നക്സല്‍ പ്രസ്ഥാനത്തിനകത്ത് തന്നെ സംഭവിച്ച കുഴപ്പങ്ങളും കൊണ്ട് ഒന്നു പിന്‍ വാങ്ങിയ ഇടതുതീവ്രവാദം നന്ദിഗ്രാം പ്രശ്നത്തോട് കൂടിയാണ് 'മാവോവാദം' എന്ന പേരില്‍ ദേശീയശ്രദ്ധ ആകര്‍ഷിക്കുന്നത്. അയല്‍ രാജ്യമായ നേപ്പാളില്‍ മാവോവാദികള്‍ക്കുണ്ടായ നേട്ടങ്ങളും മാവോവാദികളുടെ വളര്‍ച്ചക്ക് വളമായി. ബംഗാളില്‍ സര്‍ക്കാരും സി പി എമ്മുമായി നേരിട്ടുള്ള സായുധ ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്സ് മാവോവാദികളു വേണ്ട ഒത്താശ ചെയ്യുകയാണ് എന്ന് സി പി. എം ആരോപിക്കുന്നുണ്ട്. എല്‍ ടി ടി ഇ യുമായും , ഇസ്ളാമിക് ജിഹാദ് പ്രസ്ഥാനങ്ങളുമായും മാവോവാദികള്‍ സഹകരിക്കുന്നുണ്ടെന്നും ആരോപണം ഉയര്‍ന്ന് കഴിഞ്ഞു, അവര്‍ അത് നിഷേധിക്കുന്നുണ്ടെങ്കിലും. വൈകാതെ മധ്യഇന്‍ഡ്യയില്‍ നിരന്തരാക്രമണങ്ങളിലൂടെ കഴിഞ്ഞ രണ്ട് മൂന്ന് മാസങ്ങളായി സര്‍ക്കാറുകള്‍ക്കെതിരായ തങ്ങളുടെ വെടി മാവോവാദികള്‍ പൊട്ടിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് വിപുലമായ സൈനിക നടപടികള്‍ക്ക് കേന്ദ്രം തന്നെ തയ്യാറെടുക്കുന്നത്.
മാവോവാദികള്‍ തമ്പടിച്ചിരിക്കുന്നത് ഗിരിനിരകളിലെ ആദിവാസി സെറ്റില്‍മെന്റുകളിലും ദളിത് സമൂഹങ്ങളിലുമാണെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍. വന്‍തോതില്‍ ഈ വിഭാഗങ്ങളെ സ്വാധീനിക്കാനും സായുധരാക്കാനും അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. അതിനാല്‍ മാവോവാദ സ്വാധീനമേഖലകളില്‍ നിന്ന് അവരുടെ സ്വാധീനം ഇല്ലാതാക്കാനാണ് ശ്രമം. അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്. മാവോവാദികള്‍ക്കെതിരായ നീക്കം എന്ന പേരില്‍ ഇന്‍ഡ്യയൊട്ടുക്കും ദലിത് അധിവാസ സ്ഥലങ്ങളില്‍ ഭീകരമായ ആക്രമണത്തിനാണ് കളമൊരുങ്ങുന്നുത്. ഇത് ഈ സമൂഹങ്ങളുടെ പലായനത്തിനും കൂട്ട നാശത്തിനുംവഴിയൊരുക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. യുദ്ധസമാനമായ ആ നീക്കങ്ങളെ അതിജീവിക്കാന്‍ നിസ്വരായ ആദിവാസികള്‍ക്ക് കഴിയില്ല. അവര്‍ തങ്ങളുടെ ആവാസസ്ഥലത്തുനിന്നുതന്നെ പുറന്തള്ളപ്പെടും. അത് ഈ ഗോത്രത്തനിമകളെ മുഴുവന്‍ മുടിപ്പിക്കും. യുദ്ധാന്തരീക്ഷത്തില്‍ മനുഷ്യാവകാശങ്ങളെ കുറിച്ച് ആരും പറയാറില്ല. അപ്പോള്‍ മനുഷരായി പോലും ഇക്കാലമത്രയും പരിഗണിക്കപ്പെടാത്ത അവര്‍ക്കു മേല്‍ നടത്തുന്ന ആക്രമണങ്ങളുടെ സ്വഭാവം ഊഹിക്കാവുന്നതേ ഉള്ളൂ. വന്‍ തോതിലുള്ള ജീവനാശവും കുടിയിറക്കലും മാനസിക ശാരീരികപീഢനവുമാണ് അവരെ കാത്തിരിക്കുന്ന വിധി.രക്ഷപ്പെടുന്നവരെയാകട്ടെ, തെരുവുകളില്‍ പൊതുസമൂഹം കൈകാര്യം ചെയ്യുകയും ചെയ്യും. ഒന്ന് ചെറുത്തു നില്‍ക്കാനൂം നിലവിളിക്കാനുമാവാതെ ഏറ്റവും വലിയ ഒരു സൈനികശക്തിക്ക് മുന്നില്‍ നിസ്സഹായരായി ഒടുങ്ങിത്തീരുമ്പോള്‍ ഒരു ചെറുപത്രവാര്‍ത്തപോലും സ്വതന്ത്രഭാരതത്തിലെ ഏറ്റവും വലിയ മനുഷ്യക്കുരുതി ആയേക്കാവുന്ന ഈ സൈനിക നടപടിയെ പറ്റി ആദിവാസികള്‍ക്കനുകൂലമായി പ്രത്യക്ഷപ്പെടുമെന്ന് വിചാരിക്കാന്‍ ആവില്ല.
ദലിതുകള്ക്കിടയില്‍ മാവോവാദത്തിന് സ്വാധീനം വര്ദ്ധിച്ചുവരുന്നു എന്നത് വാസ്തവമാണ്. മാവോവാദമോ സായുധകലാപമോ ഒരിക്കലും പരിഹാരമല്ലെന്നും നമുക്കറിയാം എന്നാല്‍ സൈനികമായി ദലിതുകള്കിടയില്‍ നിന്ന് മാവോവാദികളെ തുടച്ചു നീക്കുന്നതിന് മുമ്പ് നാം ഉത്തരം പറയേണ്ട ചില ചോദ്യങ്ങളുണ്ട്. സ്വാതന്ത്ര്യം ലഭിച്ച് അറുപതുവര്ഷം കഴിഞ്ഞും അറുപത്തഞ്ച് ദശലക്ഷം വരുന്ന ഈ ദലിതുകള്ക്കെന്തു ലഭിച്ചു? ഒട്ടേറെ വികസനപദ്ധതികളും സാമൂഹ്യക്ഷേമപദ്ധതികളും ബജറ്റില്‍ വന്‍ തുക വകകൊള്ളിച്ച് ആവിഷ്കരിച്ച് നടപ്പാക്കിയിട്ടും കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് അവര്‍ പോയത് എന്തുകോണ്ട്? ഈ പണം അവര്ക്കുപകരിക്കാതെ എങ്ങോട്ടുപോയി? കാടിന്റെ നാശവും ഭൂമി കയ്യേറ്റവും കോണ്ട് അവരെ തങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥകളില്‍ നിന്ന് ആട്ടിപ്പായിച്ചതാരാണ്?
നമ്മുടെ സാമുഹ്യക്ഷേമവകുപ്പുകള്‍, പണം പറ്റി പ്രവര്ത്തിക്കുന്ന എന്‍ ജി ഓകള്‍, രാഷ്ട്രീയ കക്ഷികള്‍, സര്ക്കാരുകള്‍ പ്രതികള്‍ ഇവരൊക്കെ അല്ലേ? സര്‍ക്കാരിന്റെ വികലമായ വികസന സങ്കല്പ്പങ്ങളുടെ ഇരകളല്ലേ ദലിതുകള്‍? ദലിതുകള്‍ അനുഭവിക്കുന്ന സാമൂഹ്യമായ അവഗണക്കെതിരെ, ആക്രമണങ്ങള്‍ക്ക് എതിരെ, അയിത്താചാരണത്തിനുമെതിരെ നമുക്കെന്തു ചെയ്യാന്‍ കഴിഞ്ഞു?
ജാതിവിവേചനം വംശീയ വിവേചനം തന്നെയാണെന്ന് യു, എന്‍ മനുഷ്യാവകാശ സമ്ഘത്തിന്റെ പഠനം വെളിപ്പെടുത്തിയപ്പോള്‍ അതിനെ എതിര്‍ക്കാനാണ് ഇന്ഡ്യന്‍ ഭരണകൂടം ഉല്സാഹിച്ചത്. യാഥാര്‍ത്ഥ്യം അം ഗീകരിച്ച് അത് പരിഹരിക്കാനല്ല.
കാര്‍ ഷിക ഭൂപരിഷ്കരണ നിയമങ്ങളൊന്നും നടപ്പിലാക്കാത്ത ഈ സംസ്ഥാനങ്ങളില്‍ ഒരു തുണ്ടു ഭൂമിപോലും സ്വന്തമായില്ലാത്ത ഈ ദലിത് വിഭാഗങ്ങള്‍ പ്രത്യേക സാമ്പത്തിക മേഖലയടക്കമുള്ള പുതിയ വികസന പരിപ്രേക്ഷ്യത്തില്‍ കൂടുതല്‍ പുറമ്പോക്കുകളിലേക്ക് ആട്ടിപ്പായിക്കുകയാണെന്ന് പകല്‍ പോലെ വ്യക്തം . ഈ രാഷ്ട്രീയ സാമൂഹ്യ യാഥാര്ത്ഥ്യങ്ങളെ പരിഗണിക്കാതെ കേവലമായ സൈനിക നടപടി കോണ്ട് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചാല്‍ ചരിത്രത്തിലൊരിക്കലും തിരിച്ചുവരാന്‍ കഴിയാതെ ദലിതുകള്‍ ഇന്ഡ്യന്‍ ചരിത്രത്തിലൊതുങ്ങും . ദലിതഭവനങ്ങളില്‍ അന്തിയുറങ്ങുന്ന രാഷ്ട്രീയ റിയാലിറ്റി ഷോകള്ക്കപ്പുറം മുഖ്യധാരാ രാഷ്ട്രീയത്തില്‍ വിവേകം ഉദിക്കേണ്ട സന്ദര്‍ഭമാണിത്. വൈകിക്കൂടാ.ദലിതര്‍ക്കെതിരായേക്കാവുന്ന ഈ നടപടിയില്‍ നിന്ന് പിന്‍തിരിയണമെന്ന് ആവശ്യപ്പെട്ട് ലോകത്തെങ്ങുമുള്ള മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചു കഴിഞ്ഞു. നോം ചോസ്കി, ഗായത്രി സ്പിവാക് വന്ദനശിവ അരുന്ധതി റോയ് തുടങ്ങി നൂറുകണക്കിനാളുകള്‍ സന്‍ഹതിയുടെ നേതൃത്വത്തില്‍ ഒപ്പിട്ട കത്ത് പ്രധാനമന്ത്രിക്ക് കൈമാറി.കത്തിന്റെ പൂര്‍ണ്ണ രൂപം നല്‍കുന്നു
To
Dr. Manmohan Singh
Prime Minister,
Government of India,
South Block, Raisina Hill,
New Delhi,
India-110 011.
We are deeply concerned by the Indian government’s plans for launching an unprecedented military offensive by army and paramilitary forces in the adivasi (indigeneous people)-populated regions of Andhra Pradesh, Chattisgarh, Jharkhand, Maharashtra, Orissa and West Bengal states. The stated objective of the offensive is to “liberate” these areas from the influence of Maoist rebels. Such a military campaign will endanger the lives and livelihoods of millions of the poorest people living in those areas, resulting in massive displacement, destitution and human rights violation of ordinary citizens. To hunt down the poorest of Indian citizens in the name of trying to curb the shadow of an insurgency is both counter-productive and vicious. The ongoing campaigns by paramilitary forces, buttressed by anti-rebel militias, organised and funded by government agencies, have already created a civil war like situation in some parts of Chattisgarh and West Bengal, with hundreds killed and thousands displaced. The proposed armed offensive will not only aggravate the poverty, hunger, humiliation and insecurity of the adivasi people, but also spread it over a larger region.
Grinding poverty and abysmal living conditions that has been the lot of India’s adivasi population has been complemented by increasing state violence since the neoliberal turn in the policy framework of the Indian state in the early 1990s. Whatever little access the poor had to forests, land, rivers, common pastures, village tanks and other common property resources has come under increasing attack by the Indian state in the guise of Special Economic Zones (SEZs) and other “development” projects related to mining, industrial development, Information Technology parks, etc. The geographical terrain, where the government’s military offensive is planned to be carried out, is very rich in natural resources like minerals, forest wealth and water, and has been the target of large scale appropriation by several corporations. The desperate resistance of the local indigenous people against their displacement and dispossession has in many cases prevented the government-backed corporations from making inroads into these areas. We fear that the government’s offensive is also an attempt to crush such popular resistances in order to facilitate the entry and operation of these corporations and to pave the way for unbridled exploitation of the natural resources and the people of these regions. It is the widening levels of disparity and the continuing problems of social deprivation and structural violence, and the state repression on the non-violent resistance of the poor and marginalized against their dispossession, which gives rise to social anger and unrest and takes the form of political violence by the poor. Instead of addressing the source of the problem, the Indian state has decided to launch a military offensive to deal with this problem: kill the poor and not the poverty, seems to be the implicit slogan of the Indian government.
We feel that it would deliver a crippling blow to Indian democracy if the government tries to subjugate its own people militarily without addressing their grievances. Even as the short-term military success of such a venture is very doubtful, enormous misery for the common people is not in doubt, as has been witnessed in the case of numerous insurgent movements in the world. We urge the Indian government to immediately withdraw the armed forces and stop all plans for carrying out such military operations that has the potential for triggering a civil war which will inflict widespread misery on the poorest and most vulnerable section of the Indian population and clear the way for the plundering of their resources by corporations. We call upon all democratic-minded people to join us in this appeal.
നമ്മുടെ വലിയ തെറ്റുകള്‍ക്ക് പിഴയൊടുക്കേണ്ടി വന്നവരാണ് ദലിതുകള്‍. നാം ചെയ്യുന്ന കൂടുതല്‍ വലിയ തെറ്റിന് വീണ്ടും അവര്‍ ശിക്ഷിക്കപ്പെടരുത്.
http://sngscollege.info
http://vijnanacintamani.org

