അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
  • ലൗ ജിഹാദ്‌ !!!!!
  • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
  • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
  • രണ്ടായ്‌ മുറിച്ചത്! **
  • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
  • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
  • 9/11
  • ഗണപതിക്ക് കുറിച്ചത്!
  • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
  • ഭരണകൂടങ്ങളുടെ ഭീകരവാദം
  • എന്തു പറ്റി മാഷേ?
  • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
  • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
  • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
  • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
  • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
  • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
  • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
  • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
  • ട് വളര്‍ത്തുന്ന അഴീക്കോട്
  • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
  • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
  • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
  • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
  • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
  • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
  • ആലോകമലയാളം . അച്ചാറും പപ്പടവും
  • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
  • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
  • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
  • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
  • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
  • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
  • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
  • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
  • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
  • Friday 25 September 2009

    ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!

    (2009- september 26, സ്വദേശാഭിമാനിയുടെ നാടുകടത്തലിന്‌ ശേഷമുള്ള നൂറു വര്‍ഷങ്ങളിലൂടെ ഒരോര്‍മ്മ.)

    ഇന്‍ഡ്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രത്തോടൊപ്പം തന്നെ ഭരണകൂടത്തിന്റെ പത്രമാരണപ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു. ഇന്‍ഡ്യയിലെ ആദ്യ പത്രമായ 'ഹിക്കീസ് ഗസറ്റി'ന്റെ പത്രാധിപര്‍ തന്നെ അതിന്‌ ഇരയായി. എന്നാല്‍ ഇന്‍ഡ്യന്‍ പത്രമാരണ പ്രവര്‍ത്തനചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ആദ്യ അധ്യായം സ്വദേശാഭിമാനി പത്രത്തിന്റെ കണ്ടുകെട്ടലും പത്രാധിപരായിരുന്ന കെ രാമകൃഷ്ണപ്പിള്ളയുടെ നാടുകടത്തലമാണ്‌.
    ദിവാന്‍ പി. രാജഗോപാലാചാരിയുടെയും തിരുവിതാംകൂര്‍ മഹാരാജാവിന്റെയും ജനവിരുദ്ധനയങ്ങള്‍ക്കെതിരെ നിരന്തരം വാര്‍ത്തകളും അഭിപ്രായങ്ങളും പ്രസിദ്ധപ്പെടുത്തിയതിനാണ്‌ 1910 സെപ്റ്റമ്പര്‍ 26 -ന്‌ സ്വദേശാഭിമാനി പത്രം കണ്ട് കെട്ടുകയും പത്രാധിപരായ രാമകൃഷ്ണപ്പിള്ളയെ തിരുവിതാംകൂറീല്‍ നിന്ന്‌ നാടു കടത്തുകയും ചെയ്തത്. ഭരണരംഗത്തെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ ആയിരുന്നു അദ്ദേഹം ആഞ്ഞടിച്ചത്. രാജത്വമോ അധികാരമോ ദൈവദത്തമായ ഒന്നല്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
    1905-ല്‍ വക്കം അബ്ദുല്‍ ഖാദര്‍ മൗലവി സ്വന്തം നാടായ അഞ്ചുതെങ്ങില്‍ നിന്ന് ആരംഭിച്ച പത്രമായിരുന്നു 'സ്വദേശാഭിമാനി'. ആദ്യകാലത്ത് പത്രാധിപര്‍ സി.പി.ഗോവിന്ദ പിള്ളയായിരുന്നു. 1906 ലാണ്‌ കെ.രാമകൃഷ്ണപിള്ള പത്രാധിപരാകുന്നത്.ധീരമായ പത്രാധിപത്യത്തിന്‌ കീഴില്‍ അഭിവൃദ്ധി പ്രാപിച്ച പത്രം 1907 ല്‍ തിരുവനന്തപുരത്തേക്ക് മാറ്റി.
    'ഭയ കൗടില്യലോഭങ്ങള്‍ വളര്‍ക്കില്ലൊരു നാടിനെ' എന്ന്‌ തിരിച്ചറിഞ്ഞ രാമകൃഷ്ണപ്പിള്ള ചിന്തയിലും പ്രവര്‍ത്തനത്തിലും എന്നും അപകട മേഖലയിലെ സഞ്ചാരിയായിരുന്നു. 1878 - നെയ്യാറ്റിങ്കരയിലാണ്‌ ജനനം. തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ ആയിരുന്നു ഉപരി പഠനം.സയന്‍സിന്‌ പകരം അദ്ദേഹം തിരഞ്ഞെടുത്തത് ബി എ. മലയാളമായിരുന്നു. അക്കാലത്തു തന്നെ പത്രപ്രവര്‍ത്തനവും ആരംഭിച്ചിരുന്നു. 1900- മുതല്‍ 'കേരളദര്‍പ്പണ'ത്തിന്റെയും പിന്നീട് കേരളപഞ്ചിക, മലയാളി, കേരളന്‍ എന്നി പത്രങ്ങളുടെയും ചുമതലക്കാരനായിട്ടുണ്ട്.രാജ്യകാര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക്‌ ശരിയായ ഒരറിവുണ്ടാക്കുകയും ഗവര്‍മെണ്റ്റിനെ ധരിപ്പിക്കേണ്ട സങ്കടങ്ങളെയും ആവശ്യങ്ങളെയും യഥാപേക്ഷം അറിയിക്കുകയും ഗവര്‍മെണ്റ്റിണ്റ്റെയും പ്രജകളെയും തമ്മില്‍ അജ്ഞാത വസ്തുക്കളായി വയ്ക്കുന്നതിനു പകരം അധികമധികം പരിചയപ്പെടുത്തുകയും ചെയ്യുന്നതിനു്‌ യത്നിക്കുകയാണ്‌ കേരളണ്റ്റെ ലക്ഷ്യം എന്ന്‌ ആദ്യലക്കത്തില്‍ തന്നെ അദ്ദേഹം പ്രസ്താവിച്ചിരുന്നു. 'കേരളന്‍' നിലച്ചപ്പോളാണ്‌ സ്വദേശാഭിമാനിയിലേക്ക്‌ വരുന്നത്.
    സ്വദേശാഭിമാനിയുടേ നാടുകടത്തല്‍ കേരളത്തിലെ നവോത്ഥാന ചരിത്രത്തെ ഏറെ മുന്നോട്ട് കൊണ്ടു പോയ നിര്‍ണ്ണായകമായ സംഭവമാണ്‌. നാടുകടത്തപ്പെട്ട സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള പില്‍ക്കാലം മലബാറില്‍ പലയിടങ്ങളിലായി കഴിച്ചുകൂട്ടി അവസാനം കണ്ണൂരില്‍ സ്ഥിരതാമസമായി. ടിപ്പുവിന്റെ കാലം തൊട്ട് യാഥാസ്ഥിതിക സാമൂഹ്യഘടനകള്‍ക്കിളക്കം തട്ടി ആകെ ഉഴുതുമറിച്ചിട്ട മലബാറിന്റെ കലാപാഭിമുഖ്യമുള്ള മണ്ണ് അദ്ദേഹത്തിനിണങ്ങുന്നതായിരുന്നു.
    മികച്ച എഴുത്തുകാരനായിരുന്ന രാമകൃഷ്ണപ്പിള്ള ഗദ്യ സാഹിത്യത്തിനു നല്‍കിയ സംഭാവനയും വിലപ്പെട്ടതാണ്. ഇന്‍ഡ്യന്‍ ഭാഷകളില്‍ ആദ്യമായി മാര്‍ക്സിനെ ക്കുറിച്ച് ഗ്രന്ഥമെഴുതുന്നത് അദ്ദേഹമാണ്‌. 'വൃത്താന്തപത്രപ്രവര്‍ത്തനം' എന്ന കൃതിയാകട്ടെ ജേര്‍ണലിസവുമായി ബന്ധപ്പെട്ട ആദ്യ ഇന്‍ഡ്യന്‍ പുസ്തകവുമാണ്‌. പത്രധര്‍മം ആണ്‌ മറ്റൊരു കൃതി. തന്റെ നാടുകടത്തലുമായി ബന്ധപ്പെട്ട് അദ്ദേഹം രചിച്ച 'എന്റെ നാടുകടത്തലും' ശ്രദ്ധേയമായ രചനയാണ്‌. സോക്രട്ടീസ്, മഹാത്മാഗാന്ധി, ബെഞ്ചമിന്‍ ഫ്രങ്ക്ലിന്‍ തുടങ്ങിയവരെ പ്രത്യേക പുസ്തകങ്ങളിലൂടെ പരിചയപ്പെടുത്തിയതിനു പിറകിലും അദ്ദേഹത്തിന്റെ വീക്ഷണം കാണാം.
    നിര്‍ഭയനായ ആ സാഹസിക സഞ്ചാരിയെ നൂറുവര്‍ഷങ്ങള്‍ക്കിപ്പുറം ഓര്‍ക്കുമ്പോള്‍ പിന്നീട് കേരളത്തിന്‌ എന്തു സംഭവിച്ചു? പൗരാധിപത്യ ഭരണം അഴിമതിക്കും സ്വജനപക്ഷപാതത്തിനും പുതിയ മാനങ്ങള്‍ നല്‍കി. പത്രമാരണബില്ലുകളും പത്രങ്ങള്‍ക്കെതിരായ ഭരണകൂടപ്രസ്താവനകളും നടപടികളും നാമെത്ര കണ്ടു!ഭരണകൂട സമീപനങ്ങള്‍ ഒന്നും മാറിയിട്ടില്ല. എന്നാല്‍ മാറിയതൊന്നുണ്ട്. പത്രധര്‍മ്മവും പ്രവര്‍ത്തനവും. ദേശീയവാദികളുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടന്നു വന്നിരുന്ന പത്രപ്രവര്‍ത്തനം അവര്‍ക്ക് അന്ന് ജീവിതമായിരുന്നു. നമുക്കിന്ന് ‌ഉപജീവനവും. വാര്‍ത്തകള്‍ക്കു പകരം അന്ന് ഉറച്ച ജനപക്ഷ നിലപാടുകളാണുണ്ടായിരുന്നത്. ഇന്ന് ഒളിപ്പിച്ചുവെച്ച നിലപാടുകള്‍ക്കനുസരിച്ച് വാര്‍ത്തകള്‍ മെനയുന്നു. എല്ലാ പത്രങ്ങളും കോര്‍പ്പറേറ്റ് മാനേജ്മെന്റുകളുടെ കീഴിലായി. പത്ര സ്വാതന്ത്ര്യം പത്രമുതലാളിയുടെ സ്വാതന്ത്ര്യമായി. വാര്‍ത്തകള്‍ ആഘോഷങ്ങളായി. എല്ലാറ്റിനെയും വെള്ള പൂശീ പ്രൊഫഷണലിസമെന്ന ന്യായം പൊന്തിവന്നു. മുന്‍ ഗണന പരസ്യങ്ങള്‍ക്കും സര്‍ക്കുലേഷനുമായി. രണ്ടു മാസങ്ങള്‍ക്കും മുമ്പ്, ഒരു പക്ഷെ മലയാള പത്രചരിത്രത്തില്‍ ആദ്യമായാണെന്ന് തോന്നുന്നു ഒരു വസ്ത്രക്കടയുടെ പരസ്യം മാത്രമുള്ള മുന്‍പേജുമായി നമ്മുടെ പ്രമുഖ പത്രങ്ങള്‍ പുറത്തിറങ്ങി. തുണിക്കടകളും സ്വര്‍ണ്ണക്കടകളും തുടങ്ങിയതല്ലാതെ മറ്റെന്തു പ്രധാന വാര്‍ത്ത മലയാളിക്ക്, അല്ലേ?
    'ഈ ലോകത്തേക്ക് തുറക്കുന്ന ജാലകത്തെ ഒരു വര്‍ത്തമാനപത്രം കൊണ്ട് മൂടാമെന്ന്' പറഞ്ഞതാരാണ്?ആരാണ്‌?

    http://sngscollege.info
    http://vijnanacintamani.org/

    6 comments:

    1. മഹേശ്വര ശര്‍മ27 September 2009 at 16:40

      news paper ടൊയ് ലെറ്റ് പേപ്പറായി ഉപയോഗിക്കാമെന്ന്‌ പറഞ്ഞതാരാണ്‌?

      ReplyDelete
    2. പത്രം വ്യവസായമാകുമ്പോൾ അതിനെ മൂലധനം നിയന്ത്രിക്കും.
      ബദൽ രാഷ്ട്രീയത്തിന്റെ വികാസത്തോടൊപ്പം മാത്രമേ ബദൽ മാദ്ധ്യമങ്ങൾക്കും സാധ്യതയുള്ളു. നിർഭാഗ്യവശാൽ ജനങ്ങളുടെ പിന്തുണ നേടിയെടുക്കാൻ ബദൽ രാഷ്ട്രീയത്തിനും ബദൽ മാദ്ധ്യമങ്ങൾക്കും അവയ്ക്കു പിന്നിലെ ബുദ്ധിജീവികൾക്കും കഴിയുന്നില്ല.

      ReplyDelete
    3. പ്രതികരണങ്ങള്‍ക്ക് നന്ദി. ചുള്ളിക്കാട് പറഞ്ഞ ബദല്‍ രാഷ്ട്രീയവും ബദല്‍മാധ്യമവും തമ്മിലുള്ള ബന്ധം പ്രസക്തം എണ്‍പതുകള്‍ വരെ സജീവമായിരുന്ന പ്രതിരോധ മൂവ്മെന്റുകളുടെയും ലിറ്റില്‍ മാഗസിനുകളുടെയും വസന്തകാലം തന്നെ ഉദാഹരണം. (ഈയടുത്തകാലത്ത് സംക്രമണത്തിന്റെതടക്കമുള്ള പഴയ ലക്കങ്ങള്‍ പി.ഡി.എഫ് ആയി കിട്ടിയത് ഓടിച്ച് നോക്കിയപ്പോള്‍ എന്തോ ഒന്ന് ഉള്ളിലടഞ്ഞപോലെ.)എണ്‍പതുകളുടെ ഒടുക്കമാണെന്ന് തോന്നുന്നു. കോഴിക്കോട് കേന്ദ്രമാക്കി ജനവാര്‍ത്ത എന്ന പേരില്‍ ഒരു ബദല്‍ പത്രമിറക്കാനുള്ള ശ്രമമുണ്ടായി. വാര്‍ത്തയല്ല, ജനപക്ഷ വിശകലനമാണ്‌ വേണ്ടത് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടായിരുന്നില്ല. എന്നാല്‍ മൂലധനത്തിന്റെയും മാനേജ്മെന്റിന്റെയും കാര്യത്തില്‍ തട്ടി അതെവിടെയോ നിന്നു.

      ReplyDelete
    4. സ്വദേശാഭിമാനിയ പോലുള്ള നിര്‍ഭയന്മാരെവിടെ?
      ആണുങ്ങളില്ലാത്ത കുറ വലിയ കുറ!

      ReplyDelete
    5. ഹാ!സി.വി.രാമൻപിള്ളയുടെ ആ ഭാരിച്ച വാക്യം വേട്ടേക്കരൻ ഏറ്റവും ഉചിതമായ സന്ദർഭത്തിൽ പ്രയോഗിച്ചിരിക്കുന്നു. അഭിനന്ദനം.

      ReplyDelete

    പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക