അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
  • ലൗ ജിഹാദ്‌ !!!!!
  • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
  • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
  • രണ്ടായ്‌ മുറിച്ചത്! **
  • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
  • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
  • 9/11
  • ഗണപതിക്ക് കുറിച്ചത്!
  • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
  • ഭരണകൂടങ്ങളുടെ ഭീകരവാദം
  • എന്തു പറ്റി മാഷേ?
  • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
  • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
  • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
  • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
  • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
  • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
  • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
  • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
  • ട് വളര്‍ത്തുന്ന അഴീക്കോട്
  • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
  • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
  • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
  • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
  • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
  • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
  • ആലോകമലയാളം . അച്ചാറും പപ്പടവും
  • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
  • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
  • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
  • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
  • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
  • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
  • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
  • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
  • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
  • Friday 24 May 2013

    മലയാളം വരിഷ്ഠഭാഷയാകുമ്പോൾ ഒരു വിയോജനക്കുറിപ്പ്

    “ഇത്തറവാടിത്ത ഘോഷണത്തെ പോലെ
    വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയിൽ”
    മലയാളത്തിനു ശ്രേഷ്ഠഭാഷാപദവി ലഭിച്ചതു സംബന്ധിച്ച അമ്മമലയാളാഘോഷങ്ങൾ നടക്കുകയാണല്ലോ മണ്ണിലും സൈബർ നിലങ്ങളിലും. ഭാഷയും സംസ്കാരവും സംബന്ധിച്ച് മലയാളി പൊതുസമൂഹം പുലർത്തുന്ന കപട അഭിമാന ബോധങ്ങളുടെ ഒടുവിലത്തെ ദൃഷ്ടാന്തം എന്ന് മാത്രമേ ഈ ശ്രേഷാഭാഷാപദവി ലബ്ദ്ധി കോലാഹലങ്ങളെ പറ്റി എനിക്ക് പറയാനുള്ളൂ.  മലയാളിയുടെ സകല തന്റേടദു:ഖങ്ങളുടെയും ഒരു തുറന്നുകാട്ടൽ മാത്രം.
    ഭാഷയെ പ്രതി അഭിമാനമുള്ള ഒരു സമൂഹമല്ല മലയാളിയുടേത്  എന്ന് ഏത് ഭാഷാപോലീസുകാരനും അറിയാം. സ്വന്തം ഭാഷയോടുള്ള ആഭിമുഖ്യത്തിൽ ഇത്ര അവഗണന കാണിക്കുന്ന സമൂഹങ്ങൾ കുറവാണ്. നിരന്തരമായ കലർപ്പും അനുകരണഭ്രമവുമാണ് മലയാളിയുടെ കാതൽ. മലയാളത്തിന്റെ  ജൈവ സ്വഭാവം തന്നെ ഈ കലർപ്പാണ്. മുൻ അധീശഭാരത്തിൽ നിന്ന് ഭാഷ കുതറിപോരുന്നത് മറ്റൊരു തരം കലർപ്പിനെ ആശ്ലേഷിച്ചാണ് എന്നതാണു മലയാളഭാഷാ പരിണാമചരിത്രം. ഈ കലർപ്പിന്റെ പെരുന്തച്ചനാണ് നമ്മുടെ എഴുത്തച്ഛനായത്.

    സ്വാതന്ത്ര്യാനന്തരകാലത്താകട്ടേ  ഏത് ഭാഷയുടെയും വികാസത്തിൽ അത്യന്താപേക്ഷിതമായ ഭാഷാസൂത്രണത്തിന്റെ കാര്യത്തിൽ തികഞ്ഞ വിമുഖതയും അവഗണനയുമാണ് നമ്മുടെ ഭരണകൂടങ്ങളും ഭാഷാപോഷണത്തിനായുള്ള സമിതികളും പുലർത്തി വന്നത്. ഘടനാപരമായ ആസൂത്രണം , പദവിപരമായ ആസൂത്രണം, സമാർജ്ജനപരമായ ആസൂത്രണം തുടങ്ങി ഭാഷാസൂത്രണത്തിന്റെ മൂന്ന് മണ്ഡലങ്ങളിലും മലയാളത്തിൽ കാര്യമായി ഒന്നും സംഭവിച്ചിട്ടില്ല. അടുത്ത പത്തു വർഷത്തേക്കുഌഅ നമ്മുടെ ഭാഷാപരമായ ആവശ്യങ്ങളും പ്രശ്നങ്ങളും എന്തായിരിക്കും.  ആ അവശ്യങ്ങൾ നിറവേറ്റുന്ന രീതിയിൽ നമ്മുടെ ഭാഷയെ പുതുക്കാനും വികസിപ്പിക്കാനും എന്ത് ആസൂത്രണമാണ് നാം നാളിതുവരെ നടത്തിയിട്ടുള്ളത്. മലയാളിയുടെ ജീവിത ചക്രവാളം വികസിക്കുന്നതിനനുസരിച്ച് വികസിക്കാൻ മലയാളത്തിനു കഴിഞ്ഞുവോ?  സാഹിത്യവ്യവഹാരങ്ങളുടെ ലോകത്തിനപ്പുറം  തൊഴിൽ മേഖലകളിൽ  ശാസ്ത്ര സങ്കേതികരംഗത്തൊക്കെ ഉപയുക്തമവുന്ന മലയാളങ്ങൾ നിർമ്മിക്കാൻ നമുക്ക് കഴിഞ്ഞുവോ? മലയാളിയുടെ പൊതുമണ്ഡലങ്ങളിൽ മലയാളം തളരുകയും അത് കൂടുതൽ ഗാർഹികവും ഗൂഢവുമായ വിനിമയങ്ങളിൽഏക്ക് ചുരുങ്ങുകയുമാണൊ ചെയ്യുന്നത്? നമ്മുടെ പദകോശങ്ങളുടെ വിപുലനം എത്ര മാത്രം അശാസ്ത്രീയമാണെന്നതിന്റെ അസ്സൽ തെളിവാണ്  ഡി സി പുറത്തിറക്കിയ ശബ്ദതാരാവലിയുടെ പരിഷ്കരിച്ച പതിപ്പ്? ഭാഷഭേദനിഘണ്ടുക്കളെ സംബന്ധിച്ച നമ്മുടെ സ്വപ്നങ്ങൾ അവസാനിച്ചുവോ? നമ്മുടെ സാങ്കേതികപദകോശങ്ങൾക്കെന്തു സംഭവിച്ചു? ഭരണ ഭാഷ മലയാളമായെങ്കിലും ഭരണഭാഷാ നിഘണ്ടുവിനെ ഔദ്യോഗിക വ്യവഹാരങ്ങളോടും സാമാന്യ മലയാളിയുടെ ഭാഷാവബോധവുമായി സമ്യോജിപ്പിക്കാൻ നമുക്ക് കഴിഞ്ഞുവോ? സൈബർ ലോകത്ത് മലയാളത്തെ പര്യപ്തമാക്കുന്നതിൽ നമ്മുടെ സർക്കാർ ഏജൻസികൾ എത്ര പരാജയമായിരുന്നു എന്ന് നമുക്കറിയാം. ഒരു കൂട്ടം ഭാഷാ സ്നേഹികളുടെ  നിരന്തരമായ പരിശ്രമങ്ങളാണ്  ഇന്നത്തെ സൈബർ മലയാളം സാധ്യമാക്കിയത്. സത്യത്തിൽ 1971 ൽ ശൂരനാട് കുഞ്ഞൻ പിള്ള കമ്മിറ്റിയുടെ നിർദേശങ്ങളുടെ ചുവടുപിടിച്ച് നടന്ന പരിഷ്കരണവും തൊണ്ണൂറുകളിൽ കമ്പ്യൂട്ടർ മലയാളം നിർമ്മിക്കാൻ വേണ്ടി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ചുവടുവെപ്പുകളും ഭാഷയുടെ ജൈവസ്വഭാവത്തെ തന്നെ ബാധിക്കുന്ന തരത്തിൽ വികലമായിരുന്നു.

    ഇങ്ങനെ ഘടനാപരമായ ആസൂത്രണത്തിൽ നമ്മുടെ അധികാരി ലോകം തികഞ്ഞ പരാജയമായപ്പോൾ സമാർജ്ജനകാര്യത്തിൽ ഇപ്പോഴും  ഉറച്ച ചുവടുകൾ വെക്കാൻ കഴിയാതെ പരുങ്ങുകയാണ്. സാമാന്യ മലയാളിയിൽ നിന്ന് ഒരു ഭാഷാ കലാപം സംഭവിക്കാമെങ്കിൽ അത് മലയാളത്തിനെതിരായിരിക്കും എന്ന് സാമാന്യയുക്തികൊണ്ട് ഊഹിക്കാവുന്നതേയുള്ളൂ . മലയാളം ഒന്നാം ഭാഷയാക്കാനും നിർബന്ധമായി പഠിപ്പിക്കാനുമുള്ള നിയമനിർമ്മാണങ്ങളും അതിന്റെ നിർവഹണവും ബലപ്രയോഗത്തിലൂടെ സാധിക്കേണ്ട അവസ്ഥയാണുള്ളത്. ഇന്നും ഈ ആവശ്യം മലയാളം  മാഷന്മാരുടെ തൊഴിൽ പ്രശ്നമായോ എഴുത്തുകാരുടെ വൈകാരികപ്രശ്നമായോ ആണ് അവതരിപ്പിക്കപ്പെടാറുള്ളത്. ഇത് സംബന്ധിച്ച് ഇപ്പോൾ സുപ്രീം കോടതിയിൽ നിലവിലിരിക്കുന്ന കേസിൽ ‘ജനഹിതം’ മാനിച്ച് സംസ്ഥാന സർക്കാർ  ഉഴപ്പാനുള്ള സാധ്യതയാണ് ഞാൻ കാണുന്നത്.

    ഈ മേഖലകളിലൊക്കെ ഒട്ടും അഭിമാനിക്കത്തക്കതല്ലാത്ത നിലപാടുകൾ തുടരുമ്പോഴാണ് പദവിപരമായ ആസൂത്രണത്തിന്റെ മേഖലയിൽ ഉയർന്നുവന്ന മുറവിളികളും തുടർന്നു ലഭിച്ച വലിയ ഒരു നേട്ടവും  ഭാഷയ്ക്ക് വേണ്ടിയുള്ള നമ്മുടെ ത്യാഗോജ്ജ്വലസമരങ്ങളായി ആഘോഷിക്കപ്പെടുന്നത്. മലയാളിയുടെ കാപട്യത്തിന്റെ  ദൃഷ്ടാന്തമല്ലാതെ മറ്റെന്താണിത്!

    ശ്രേഷഭാഷാപദവി എന്ന തട്ടിപ്പ്

    ആധുനിക ജനാധിപത്യഭരണകൂടങ്ങളിൽ തുടരുന്ന ഫ്യൂഡൽ മൂല്യങ്ങളുടെയും  ദേശരാഷ്ട്രത്തിനകത്തെ ഉപദേശീയതാ തർക്കങ്ങളുടെ ഉൽപ്പന്നമാണ് ഈ ശ്രേഷഭാഷാപദവി. പൗരാണികമായ സംസ്കൃതത്തെ പിൻ തള്ളി ആധുനിക ഭാഷയായ ഹിന്ദി  നൂലിട വ്യത്യാസത്തിൽ രാഷ്ട്ര ഭാഷയായി മാറിയപ്പോൾ സംസ്കൃതത്തിനു കൊടുത്ത നിരുപദ്രവമായ ഒരു ഇരിപ്പിടമായിരുന്നു ഇത്. ആർട്ടിക്കിൾ 351 ൽ അനവധിയായ ഇൻഡ്യൻ ഭാഷകൾക്ക് മാതൃത്വം നൽകിയ സവിശേഷഭാഷ എന്ന ഈ പട്ടം അന്നേ ആര്യ വിരോധിയായ തമിഴനു പിടിച്ചില്ല. തുടർന്ന് തമിഴകത്തുണ്ടായ ഭാഷാകലാപങ്ങളിലെ പ്രധാന ആവശ്യമായിരുന്നു തായ് തമിഴിനെയും ശ്രേഷ്ഠഭാഷയായി അംഗീകരിക്കുക എന്നത്. ലോകഭാഷകളൊക്കെ തമിഴിൽ നിന്നാണുണ്ടായത് എന്നു വരെ വാദിക്കുന്ന ഭാഷാപ്രേമികളുള്ള തമിഴനെ സംബന്ധിച്ചിടത്തോളം ഈ ആവശ്യം ന്യായമായിരുന്നു.രണ്ടായിരം വർഷത്തിലധികം പഴക്കമുള്ള ഭാഷയുടെ സാഹിത്യത്തിന്റെയും പാരമ്പര്യത്തിൽ നിന്നുയർന്ന ഈ ആവശ്യത്തിന്റെ ചുവടുപിടിച്ചാണ് കേന്ദ്ര സാഹിത്യ അക്കാദമി പ്രാചീനമായ കൃതികളും മറ്റു ഭാഷാ സമ്പത്തുകളുമുള്ള  ഭാഷകളെ കൂടി ക്ലാസിക്കൽ ഭാഷകളായി പരിഗണിക്കണം എന്ന നിർദേശം വെച്ചത്. സാഹിത്യ അക്കാദമിക്ക് ഈ വീട്ടിൽ എന്ത് കാര്യം എന്നാരും ചോദിച്ചില്ല.  സാഹിത്യമാണ് ഭാഷയുടെ അവസാനവാക്ക് എന്നാണല്ലോ ഇന്നും നമ്മുടെ ബോധം.. 2004 ൽ ആണ് കേന്ദ്രസർക്കാർ രണ്ടായിരത്തിലധികം വർഷം തനതായ സാഹിത്യപാരമ്പര്യമുള്ള സംസ്കാരമുള്ള ഭാഷകളെ കൂടി വരിഷ്ഠ ഭാഷയായി പരിഗണിക്കാനുള്ള തിരുമാനം എടുക്കുന്നത്. 2005 ൽ സംസ്കൃതത്തിനു പിന്നാലെ തമിഴും അങ്ങനെ ക്ലാസ്സിക്കൽ ആയി. സവിശേഷ ഭാഷാ ക്ഷേത്രമായി പരിഗണിക്കപ്പെടുന്ന ഇൻഡ്യയിലെ പ്രമുഖ ഭാഷാ ഗോത്രങ്ങളായ ഇൻഡോ യൂറോപ്യന്റെയും ദ്രവീഡിയന്റെയും  അടിപ്പടവായ ഭാഷകൾ എന്ന നിലയിലായിരുന്നു  ഈ പരിഗണന.

    വൈകാതെ തെലുങ്കനും കന്നടക്കാരനുമൊക്കെ തങ്ങളുടെ ശ്രേഷ്ഠത തെളിയിക്കാനുള്ള ബദ്ധപാടിലായി. ഈ ഘട്ടത്തിലാണ് ഇത് സംബന്ധിച്ച നിയമപുനർ നിർമ്മാണം നടക്കുന്നത്. 2006 ൽ രാജ്യസഭയിൽ നടത്തിയ പ്രഖ്യാപനത്തിൽ ശ്രേഷ്ഠഭാഷാപദവി ലഭിക്കാൻ നാലു മാനദണ്ഡങ്ങൾ  നിശ്ചയിക്കപ്പെട്ടു.

    1- 1,500 മുതൽ 2,000 വർഷം വരെയെങ്കിലും പഴക്കം.
    2- മറ്റു ഭാഷകളിൽ നിന്ന് കടം കൊളളാത്ത തരത്തിൽ തനതായ സാഹിത്യ പ്രസ്ഥാനം.
    3-  തലമുറകളുടെ ചരിത്രമുള്ള പ്രത്യേക സംസ്കാരവും പാരമ്പര്യവുമുളള ഭാഷയായിരിക്കണം.
    4- ഭാഷയുടെ വളർച്ചയിൽ ആധുനികം പ്രാചീനം എന്ന് വേർതിരിച്ച് കാണിക്കാവുന്ന ഘട്ടങ്ങൾ വേണം.

    ഈ നിബന്ധനകൾ സാക്ഷാത്കരിക്കുന്ന ഭാഷകൾ എന്ന നിലയിൽ കന്നടത്തിനും തെലുങ്കിനും 2008ൽ  വിശദമായ വിലയിരുത്തലുകൾക്കു ശേഷം ശ്രേഷ്ഠപദവി നൽകപ്പെട്ടു. എന്നാൽ ഇതിന്റെ ചുവടുപിടിച്ച്   മലയാളത്തിന്റെ ശ്രേഷ്ടഭാഷാപദവിക്കു വേണ്ടി മുൻ സർക്കാർ നടത്തിയ നീക്കങ്ങൾ പരാജയപ്പെടുകയായിരുന്നു. മറ്റ് മൂന്ന് നിബന്ധനകളും പാലിക്കപ്പെടുന്നെങ്കിലും ആദ്യ നിബന്ധനപ്രകാരമുള്ള പഴക്കം മലയാളത്തിനില്ല എന്ന കാരണം പറഞ്ഞാൺ` കമ്മിറ്റി മലയാളത്തിന്റെ ആവശ്യം നിരാകരിച്ചത്. രണ്ടായിരം വർഷം പഴക്കമുള്ള മലയാളത്തിന്റെ രേഖകൾ വെച്ച് നമ്മൾ വാദിക്കുമ്പോൾ നമ്മൾ പാഠപുസ്തകങ്ങളിലൂടെ മലയാളം ഉണ്ടായി ആയിരം വർഷമേ ആയുള്ളൂ എന്ന് നമ്മെ തന്നെ പഠിപ്പിക്കുകയായിരുന്നു എന്നതാണ് തമാശ. നമുടെ സകല ഭാഷാപണ്ഡിതന്മാരെയും മൂന്ന് നാലു വർഷം കൊണ്ട് നമ്മൾ അപ്രസക്തരാക്കികളഞ്ഞു.

    സത്യത്തിൽ കേരളം തോറ്റുപോയ ആദ്യ നിബന്ധന ഒഴിച്ചുള്ള നിബന്ധനകൾ തന്നെ നോക്കൂ .. എത്രമാത്രം ബാലിശമാണവ? ബംഗാളിയും മറാത്തിയും പഞ്ചാബിയുമടക്കമുള്ള ഭാഷാ സാഹിത്യങ്ങളിൽ നിന്ന് വ്യത്യസ്തമായി മറ്റ് ഭാഷകളിൽ നിന്ന് കടം കൊള്ളത്ത എന്ത് തനത് സാഹിത്യ പാരമ്പര്യമാണ് നമുക്കുള്ളത്?  നമ്മുടെ സാഹിത്യചരിത്രം  നോക്കിയാൽ  അത് അനുകരണത്തിന്റെ കൂടി ചരിത്രമാണെന്ന് കാണാം.. തനതായ ഏത് സാഹിത്യപ്രസ്ഥാനമാണ് ഇതര ഭാരതീയ ഭാഷകളെ ഒക്കെ അതിശയിക്കുന്ന വിധത്തിൽ മലയാളം ലോകത്തിനു സംഭാവന ചെയ്തിട്ടുള്ളത്? ആധുനികം പ്രാചീനം എന്ന് വേർ തിരിവില്ലാത്ത ഏത്  ഇൻഡ്യൻ ഭാഷാ സാഹിത്യമാണുള്ളത്? രസകരമായ ഒരു കാര്യം സർക്കാരടിച്ചു വിതരണം ചെയ്യുന്ന അയ്യപ്പ പണിക്കരുടെ സാഹിത്യചരിത്രം പറയുന്നത് നമുക്ക് പ്രാചീന സാഹിത്യമേ ഇല്ല എന്നാണ്.

    ഇത് സംബന്ധിച്ച വാദപ്രതിവാദങ്ങളിൽ ഏറ്റവും ഔചിത്യപൂർണ്ണമായത് എം ജി എസ്സിന്റെ നിലപാടുകൾ ആയിരുന്നു. ഇപ്പോൾ മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി നൽകാനുള്ള പുതിയ തിരുമാനത്തിന് പ്രേരകം ആയതും അദ്ദേഹത്തിന്റെ നിലപാടായിരുന്നത്രെ. ആദിദ്രാവിഡം എന്ന് പറയാവുന്ന  മൂലഭാഷയുടെയും സമാരത്തിന്റെയും സാഹിത്യത്തിന്റെയും പൈതൃകം ന്മിഴിനു മാത്രമായി അവകാശപ്പെടാവുന്നതല്ല, മലയാളത്തിന്റെ കൂടി പൊതു സ്വത്താണെന്നാണദ്ദേഹം വാദിച്ചത്. സംഘം കൃതികളിൽ പലതും പ്രാചീനകേരളവുമായി അഭേദ്യമായി ബന്ധപ്പെട്ടതാണു എന്നത് വസ്തുതയുമാണ്.

    ഈ വാദം അംഗീകരിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ പ്രഖ്യാപനം എങ്കിൽ ശ്രേഷ്ഠഭാഷാപദവിയെ തന്നെ ചോദ്യം ചെയ്യേണ്ട മറ്റൊരു തലം ഇതിനകത്തുണ്ട്. നിലവിലിരിക്കുന്ന മുഴുവൻ ദ്രാവിഡഭാഷകളും പലകാലങ്ങളിൽ മറ്റൊരു ഭാഷയിൽ നിന്ന് തെന്നി മാറി തനതായി വികസിച്ചതാണ്. അവയ്ക്കൊക്കെയും മൂലഭാഷയുടെ പൈതൃകം ഒരു പോലെ അവകാശപ്പെടാവുന്നതാണ്.. അതിന്റെ ഈടുവെപ്പുകൾ ഏത് ഭാഷയിലും സുലഭമായിരിക്കും. പഴം തമിഴല്ല ആധുനിക തമിഴ് എന്ന് നമുക്കറിയാം.  അതുപോലെ മലയാളവും..അപ്പോൾ ദ്രാവിദ ഗോത്രത്തിൽ പെടുന്ന ഗോത്രഭാഷകൾക്കടക്കം ഈ പാരമ്പര്യവും സ്രേഷ്ഠതയും അവകാശപ്പെടാവുന്നതാണ്. അതിൽ ചില ഭാഷകളെ മാത്രം തിരഞ്ഞെടുത്ത് ശ്രേഷ്ഠമായി വാഴിക്കുന്നതിലെ രാഷ്ട്രീയമാണ് ചോദ്യം ചെയ്യപ്പെടേണ്ടത്.

    വലിയ ബജറ്റ് ആനുകൂല്യം കേന്ദ്ര സർവകലാശാലകളിൽ പ്രതേക ചെയർ തുടങ്ങിയ ചില അപ്പകഷ്ണങ്ങൾക്ക് വേണ്ടിയാണ് ഈ കടിപിടി എന്ന് നമുക്കൊക്കെ അറിയവുന്ന കാര്യമാണ്. നമ്മൂടെ ഭാഷാപദവിയും മലയാളഭാഷയുടെ ശേഷിയും വളർത്തുന്നതിൽ ഒരു സക്രിയമായ ചുവടും വെക്കാതെ  വളഞ്ഞ വഴിക്ക് നേടുന്ന ഈ ആനുകൂല്യങ്ങൾ കൊണ്ട്  ഭാഷയ്ക്കെന്ത് പ്രയോജനം എന്നാണ് ഒരു ഭാഷാ സ്നേഹി ചോദിക്കേണ്ട ചോദ്യം എന്ന് തോന്നുന്നു.
    അതിനുമപ്പുറം ഭാഷകളുടെ മേഖലയിൽ പുലർത്തേണ്ട തുല്യ അവകാശങ്ങളെ സംബന്ധിച്ച് ഒരു ജനാധിപത്യസമൂഹത്തിൽ ഉയർത്തേണ്ട  മൗലികമായ ഒരു ചോദ്യവും ഉണ്ട്.  ചില ഭാഷകളെയും സംസ്കാരങ്ങളെയും ശ്രേഷ്ഠം എന്ന് പ്രത്യേകം പരിഗണിക്കുന്ന സമീപനം എത്രമാത്രം ജനാധിപത്യ വിരുദ്ധമാണ്? ഇത്തരം ശ്രേണീകരണങ്ങൾ ർത്രമാത്രം ആശാസ്യമാണ്?എല്ലാ ഉപസമൂഹങ്ങൾകും സംസ്കൃതികൾക്കും തുല്യ പരിഗണന നൽകുന്നതല്ലേ ശരിയായ ഭരണഘടനാതാല്പര്യം?ഓരോ മാസവും രണ്ട് ഭാഷകൾ വീതം മരണപ്പെടുന്നു എന്ന മുന്നറിയിപ്പുകൾ വന്നുകൊണ്ടിരിക്കെ നാശഭീഷണിയിലായ ഭാഷകളെയും സംസ്കൃതികളെയും പുനരുജ്ജീവിപ്പിക്കാൻ നാം എന്തെങ്കിലും ചെയ്യുന്നുണ്ടോ? വരിഷ്ഠഭാഷകൾ കൊലയാളിഭാഷകൾ ആകുന്ന സാഹചര്യം ഗുണകരമാണോ? ഈ മിഥ്യാഭിമാനം  അശ്ലീലവും അതും കടന്ന് ജനാധിപത്യവിരുദ്ധവും ആകുന്നത് ഈ ചോദ്യങ്ങളുടെ പശ്ചാത്തലത്തിലാണ്.

    ഏത് ഭാഷയും സമൂഹവും സംസ്കാരവും  ശ്രേഷ്ഠമാണെന്ന വിവേകം പുലരുന്നതിനുവേണ്ടി ഈ ശ്രേഷ്ഠ ഭാഷാപദവികൾ ജനാധിപത്യ ഭരണകൂടങ്ങൾ അടിയന്തരമായി  നിർത്തലാക്കണമെന്ന് ആവശ്യപ്പെടാനുള്ള ആർജ്ജവമാണ് ഒരു ഭാഷാസ്നേഹിയിൽ നിന്നും മനുഷ്യ സ്നേഹിയിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നത് എന്ന് പറഞ്ഞുകൊള്ളട്ടെ.

    Monday 13 May 2013

    സോഷ്യൽ മീഡീയ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ? സംവാദം

     ഫെയ്സ് ബുക്കടക്കമുള്ള സോഷ്യൽ മീഡിയകൾ 2014 ലെ ലോകസഭാതെരഞ്ഞെടുപ്പിനെ നിർണ്ണായകമായി സ്വാധീനിക്കും എന്ന പഠനറിപ്പോർട്ടിൻറെ പശ്ചാത്തലത്തിൽ നവമാധ്യമങ്ങൾ നമ്മുടെ രാഷ്ട്രീയത്തിൽ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചുള്ള മലയാളനാടിന്റെ ചോദ്യങ്ങളോട് സൈബർ ആക്റ്റിവിസ്റ്റുകളും രാഷ്ട്രീയ പ്രവർത്തകരും രാഷ്ട്രീയ നിരീക്ഷകരും പ്രതികരിക്കുന്നു. വിഷയത്തെ വിശകലനം ചെയ്യുന്നമ റ്റ് കവർ സ്റ്റോറികളുമായി പുതിയ ലക്കം മലയാളനാട് വാരിക.. ഇവിടെ വായിക്കാം..
    http://malayalanatu.com/

     

    കവർ സ്റ്റോറി

    കവർ  സ്റ്റോറി
    ...
    ഫെയ്സ് ബുക്കടക്കമുള്ള സോഷ്യൽ മീഡിയകൾ 2014 ലെ ലോകസഭാതെരഞ്ഞെടുപ്പിനെ നിർണ്ണായകമായി ...
      എന്തുകൊണ്ട് സോഷ്യൽ മീഡിയ ? അറബ് വസന്തത്തിന്റെ തുടക്കത്തോടെയാണ് സോഷ്യൽ മീഡിയകൾക്ക് ...
     'വോട്ടില്ലാ വോട്ടില്ലാ കുരുവിപെട്ടിക്കോട്ടില്ലാ' എന്ന അടൂർഭാസിയുടെ പാട്ട് ...

    Sunday 24 February 2013

    മലയാളനാടിന്റെ പുതിയ സോഷ്യൽ നെറ്റ് വർക്കിൽ അംഗമാവൂ

    എഴുത്തുകാർക്കും ബ്ലോഗേഴ്സിനും നവമാധ്യമമണ്ഡലത്തിൽ സജീവമായവർക്കും വേണ്ടി മലയാളനാട് ആരംഭിച്ച പുതിയ സോഷ്യൽ നെറ്റ് വർക്ക് ആണിത്. ഇവിടെ നിങ്ങൾക്ക് ഫെയ്സ് ബുക്ക് അക്കൗണ്ട് വെച്ച് തന്നെ ജോയിൻ ചെയ്യാം.. താങ്കളുടെ രചനകൾ ഇവിടെ ബ്ലോഗ് പോസ്റ്റുകളായി നൽകാനും ചർച്ചാവേദികളിലും മറ്റും പങ്കെടുക്കാനും ഈ സോഷ്യൽ നെറ്റ് വർക്കിൽ സജീവമാകാനും അഭ്യർത്ഥിക്കുന്നു.
    http://mfcconline.com/