അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
  • ലൗ ജിഹാദ്‌ !!!!!
  • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
  • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
  • രണ്ടായ്‌ മുറിച്ചത്! **
  • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
  • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
  • 9/11
  • ഗണപതിക്ക് കുറിച്ചത്!
  • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
  • ഭരണകൂടങ്ങളുടെ ഭീകരവാദം
  • എന്തു പറ്റി മാഷേ?
  • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
  • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
  • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
  • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
  • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
  • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
  • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
  • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
  • ട് വളര്‍ത്തുന്ന അഴീക്കോട്
  • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
  • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
  • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
  • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
  • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
  • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
  • ആലോകമലയാളം . അച്ചാറും പപ്പടവും
  • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
  • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
  • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
  • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
  • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
  • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
  • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
  • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
  • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
  • Wednesday 27 July 2011

    ബിനോ ജേക്കബ്ബ് ചികില്‍സാ സഹായപദ്ധതി


    തൃശ്ശൂര്‍ ജില്ലയില്‍ മാള സ്വദേശിയായ, നിര്‍ദ്ധന കുടുംബാംഗമായ ബിനു, ചെറുപ്പത്തില്‍ വന്ന ഒരു ഇന്‍ഫെക്ഷന്‍ മൂലം ബധിരത ബാധിച്ചു. ...പത്താംക്ലാസ് 70% മാര്‍ക്കോടെ പാസ്സായി, ഇപ്പോള്‍ ...ഹയര്‍സെക്കണ്ടറിയ്ക്ക് ചേര്‍ന്നു. നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് ഈ വിദ്യാര്‍ത്ഥിയ്ക്ക് കേള്‍വി ശക്തി തിരിച്ചു നല്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരിക്കുന്നു. Cochlear implantation surgery ആണ് ആദ്യം പ്ലാന്‍ ചെയ്തത്. പിന്നീട് വിജയ സാധ്യത കുറവാണ് എന്ന് മനസ്സിലാക്കിയ Dr. Vineeth Viswam's instruction (ENT- Amrita hospital), പകരം Digital ITC Hearing Aid, ഫിക്സ് ചെയ്യാം എന്ന് തീരുമാനിച്ചിരിക്കുന്നു. രണ്ട് Hearing Aid കള്‍ക്ക് മാത്രം Rs. 439600.00 യും തുടര്‍ ചികിത്സയ്ക്കുള്ള തുക വേറേയും വേണം. വിദേശത്ത് നിന്നും നാട്ടില്‍ നിന്നുമായി ഇതിനകം 2,01,744.00 രൂപ സ്വരൂപിച്ചു കഴിഞ്ഞു. ബാക്കി തുക സംഭരിയ്ക്കുന്നതിനായി ഇതാ മലയാള നാട് സുമനസ്സുകളുടെ സഹായം തേടുന്നു. ദയവായി നിങ്ങളാലാകുന്ന സംഖ്യ താഴെക്കാണുന്ന അക്കൌണ്ട് നമ്പറിലേക്ക് നേരിട്ടോ, ഡി.ഡി. ആയോ അയച്ചുകൊടുക്കുവാന്‍ താല്പര്യപ്പെടുന്നു. ബിനുവിന്റെ പൌരത്വ രേഖകളും മെഡിക്കല്‍ രേഖകളും മലയാള നാട് അധികൃതരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ളവര്‍ എനിക്ക് സ്വകാര്യ സന്ദേശം അയയ്ക്കുകയോ താഴേ കൊടുത്തിരിക്കുന്ന ബിനുവിന്റെ മാതാവിന്‍റെ ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക.

    Account details: A/c. No. 67045609988, A/c. Name : Salil M.K., Kodungallur Br., SBT. സലിലിന്റെ നമ്പര്‍ : 0091 96333 33196. A/C No: 2785, A/C of Sini Jacob Mala Branch, Trissur Town Co Operative Bank Thrissur Dt., Kerala, India Contact No. 0091 97 47 58 53 88 (Sini Jacob) (NB: തുക അക്കൌണ്ടിലേക്ക് നേരിട്ട് അയച്ചു കൊടുക്കുക, അല്ലെങ്കില്‍ ഇതിനു വേണ്ടി മാത്രമായി മലയാള നാടിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുള്ള ഫെയിസ് ബുക്ക്‌ ഗ്രൂപ്പില്‍ അംഗമാകുക.
    മലയാളനാട് ശേഖരിച്ച പണം ജൂലായ്  31  ന്‌ കൊടുങ്ങല്ലൂര്‍ വ്യാപാരഭവനില്‍ വെച്ച് കാലത്ത് പതിനൊന്ന് മണിക്ക് നടക്കുന്ന ചടങ്ങില്‍ ബിനോയുടെ ബന്ധുക്കള്‍ക്ക് കൈമാറുന്നു. ചടങ്ങിലേക്കും ഏവരേയും ക്ഷണിക്കുന്നു.

    Saturday 9 July 2011

    മലയാളനാട് സോഷ്യല്‍ നെറ്റ് വര്‍ക്ക് ഉദ്ഘാടനം

    മലയാളനാട് വെബ് കമ്യുണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരു പുതിയ സോഷ്യല്‍ നെറ്റ് വര്‍ക്ക് ആരംഭിക്കുകയാണ്‌ ബ്ലോഗുകള്‍ ഡിസ്കഷന്‍ ബോര്‍ഡ്, വിഷയാധിഷ്ഠിതമായ ഗ്രൂപ്പുകള്‍, പ്രൊഫൈല്‍ പേജുകള്‍, ഗ്രൂപ്പ് അന്‍ഡ് പേഴ്സണല്‍ , വീഡിയോ ചാറ്റ്, ലൈവ് വീഡിയോ സ്ട്രീമിങ്ങ് തുടങ്ങി പലസൗകര്യങ്ങളോടും കൂടി മറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കുകളെ കൂടി ഇന്റഗ്രേറ്റ് ചെയ്തുകൊണ്ട് Ning പ്ലാറ്റ്ഫോമിലാണ്‌ പുതിയ നെറ്റ് വര്‍ക്ക് ആരംഭിക്കുന്നത്..
    മലയാളനാട് സോഷ്യല്‍ നെറ്റ് വര്‍ക്ക് ആഗോളതലത്തില്‍ മലയാളിയുടെ ഉമ്മറക്കോലായ ആയി മാറണം എന്ന് ആഗ്രഹിക്കുന്നു.

    ഈ നെറ്റ് വര്‍ക്കിന്റെ ഔപചാരിക ഉദ്ഘാടനം ജൂലായ് പത്ത് ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് മാഹി മലയാളഗ്രാമത്തില്‍ വെച്ച് പ്രശസ്ത ചിത്രകാരനും ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ കെ കെ മാരാര്‍ നിര്‍ വഹിക്കും. ചടങ്ങില്‍ എം ഗോവിന്ദന്റെ നോക്കുകുത്തിയെ ആസ്പദമാക്കി കെ ടി സദാനന്ദന്‍ മാഷ അവതരിപ്പിക്കുന്ന ചൊല്‍ക്കാഴ്ചയും ഉണ്ടായിരിക്കും.

    ഉദ്ഘാടനചടങ്ങിലേക്ക് ക്ഷണിക്കുന്നതോടൊപ്പം നിങ്ങളേവരും മലയാളനാട് സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ അംഗമായി അവിടെ സജീവമാകണം എന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

    മലയാളനാട്  സോഷ്യല്‍ നെറ്റ് വര്‍ക്ക്