അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
 • ലൗ ജിഹാദ്‌ !!!!!
 • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
 • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
 • രണ്ടായ്‌ മുറിച്ചത്! **
 • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
 • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
 • 9/11
 • ഗണപതിക്ക് കുറിച്ചത്!
 • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
 • ഭരണകൂടങ്ങളുടെ ഭീകരവാദം
 • എന്തു പറ്റി മാഷേ?
 • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
 • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
 • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
 • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
 • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
 • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
 • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
 • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
 • ട് വളര്‍ത്തുന്ന അഴീക്കോട്
 • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
 • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
 • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
 • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
 • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
 • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
 • ആലോകമലയാളം . അച്ചാറും പപ്പടവും
 • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
 • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
 • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
 • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
 • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
 • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
 • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
 • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
 • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
 • Thursday, 13 August 2009

  ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ

  ബിരുദപാഠ്യപദ്ധതി -പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
  (ബിരുദതല പാഠ്യപദ്ധതിയില്‍ മലയാളം കോമണ്‍ പേപ്പറുകളെ സംബന്ധിച്ച പഠന മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനായി പട്ടാമ്പി കോളേജില്‍ സംഘടിപ്പിച്ച ശില്പശാലയില്‍ ചര്‍ച്ചയ്ക്കായി അവതരിപ്പിച്ച ആമുഖ ഭാഷണത്തിന്റെ അടിസ്ഥാനാശയങ്ങള്‍. കൂടുതല്‍ ചര്‍ച്ചകള്‍ക്കും വ്യക്തതയ്ക്കുമായി പ്രസിദ്ധീകരിക്കുന്നു.)
  -എഛ്.കെ സന്തോഷ്
  (പങ്കാളിത്തം: രാജേന്ദ്രന്‍ എടത്തുംകര, പി.പി. പ്രകാശന്‍, പികെ.ശ്രീകുമാര്‍ )
  പ്രശ്നമേഖലകള്‍
  1. പാഠപുസ്തകങ്ങള്‍-സിലബസ്സ്
  2. അദ്ധ്യാപകകേന്ദ്രിതം- വിദ്യാര്‍ത്ഥികേന്ദ്രിതം
  3. ലെക്ചര്‍ മെത്തേഡ്- ആക്ടിവിറ്റി ഓറിയന്റഡ്
  4. മൂല്യനിര്‍ണ്ണയം- നിരന്തരം വര്‍ഷാന്തം
  5. പുതിയ വിഷയമേഖലകള്‍, കൂട്ടിച്ചേര്‍ക്കലുകള്‍
  6. സിലബസ്സിന്റെ വ്യാപ്തി, സമയക്കുറവ്
  7.
  8.
  9.
  10.?

  വിദ്യാഭ്യാസപദ്ധതി രൂപരേഖ
  1.കരിക്കുലം
  2. ഉദ്ദേശ്യങ്ങള്‍
  3.സിലബസ്സ്
  4.പഠനപ്രവര്‍ത്തനങ്ങള്‍
  5.മൂല്യനിര്‍ണ്ണയം
  പൂര്‍വ്വനിര്‍ണ്ണയങ്ങള്‍
  1. ആദര്‍ശാത്മക വിദ്യാര്‍ത്ഥി- അദ്ധ്യാപകന്‍, പഠനസാഹചര്യം
  2.ഹയര്‍സെക്കണ്ടറിയുടെ തുടര്‍ച്ചയല്ല ഹയര്‍എഡ്യുക്കേഷന്‍
  3. വിദ്യാര്‍ത്ഥിയുടെ ചിന്താപ്രക്രിയയുടെ തുടര്‍ച്ചയാണ്, ഔപചാരികവിദ്യാഭ്യാസത്തിന്റെ തുടര്‍ച്ചയല്ല .
  4. ടീച്ചറും ലെക്ചററും വ്യത്യസ്തരാണ്.
  5.ഘടനാപരമായ കൃത്യതയുള്ള ഏകകങ്ങളടങ്ങിയ പാഠപുസ്തകങ്ങളാണ് ഹയര്‍ സെക്കണ്ടറി വരെ. സൂചകങ്ങളടങ്ങിയ സിലബസ്സാണ് ബിരുദം തൊട്ട്.
  6. ഉദ്ഗ്രഥിത പഠനമാണ് ഹയര്‍ സെക്കണ്ടറി വരെ. സവിശേഷമേഖലാപഠനമാണ് ബിരുദം തൊട്ട്.
  7. ഉദ്ഗ്രഥിത പൊതുബോധമാണ് ഹയര്‍ സെക്കണ്ടറി വരെയുള്ള പഠനലക്ഷ്യം. പ്രശ്നവല്‍ക്കരണവും വ്യക്തിനിഷ്ഠമായ പരിഹാരാന്വേഷണവും പൊതുബോധത്തില്‍ നിന്നുള്ള വ്യക്തിഗതവിമോചനവും ജ്ഞാനനിര്‍മ്മിതിയുമാണ് ഉന്നതപഠന മേഖലയില്‍.
  8. അവധാരണം,സ്വാംശീകരണം,ആസ്വാദനം തുടങ്ങിയ പ്രാഥമികതലങ്ങളിലല്ല ഉയര്‍ന്ന ക്ളാസ്സില്‍ ഊന്നേണ്ടത്, വിമര്‍ശനാത്മചിന്തയ്ക്കും മൂല്യാപഗ്രഥനത്തിനും ചരിത്രാത്മക ജ്ഞാനനിര്‍മ്മിതിക്കുമാണ് ഊന്നല്‍ നല്‍കേണ്ടത്.
  9. സിലബസ്സിന്റെ പൂര്‍ത്തീകരണമല്ല, ഉദ്ദേശ്യങ്ങളുടെ നിര്‍വ്വഹണമാണ് ലക്ഷ്യമാക്കേണ്ടത്.

  10.?
  രണ്ട് തരം അദ്ധ്യാപനപ്രക്രിയകള്‍
  1. പാഠവിശകലനം : നിര്‍ദിഷ്ടവും മൂര്‍ത്തവുമായ പാഠഭാഗത്തെ അഴിച്ചെടുത്ത് പരിശോധിക്കുക.
  2. പാഠനിര്‍മ്മാണം : സൂചനകള്‍ മാത്രമുള്ള സിലബസ്സുകളില്‍ നിന്ന് വ്യാഖ്യാനസാധ്യത ഉപയോഗിച്ച് സ്വന്തം പാഠം നിര്‍മ്മിക്കുക.

  അഞ്ച് തരം പഠനപ്രവര്‍ത്തനങ്ങള്‍
  1. പ്രഭാഷണം
  2. സെമിനാര്‍
  3.അസെയ്ന്‍മെന്റ്
  4. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍
  5. ക്ളാസ്സ് ടെസ്റുകള്‍


  സിലബസ്സധിഷ്ഠിത പഠനപ്രവര്‍ത്തനങ്ങളുടെ രൂപരേഖ
  ക്ളാസ്സ് റൂം പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്ന് ഘട്ടങ്ങളുണ്ട്.
  ഘട്ടം-ഒന്ന്
  • പൂര്‍വ്വധാരണകളുടെ രൂപീകരണവും ക്രോഡീകരണവും
  ഘട്ടം-രണ്ട്
  • അധ്യാപകപാഠം നിര്‍മ്മിക്കല്‍
  ഘട്ടം-മൂന്ന്
  വിദ്യാര്‍ത്ഥിയുടെ വ്യക്തിനിഷ്ഠമായ അന്വേഷണങ്ങളും വിമര്‍ശാത്മകമായപാഠനിര്‍മ്മാണവും
  ഘട്ടം-ഒന്ന്
  • പൂര്‍വ്വധാരണകളുടെ രൂപീകരണവും ക്രോഡീകരണവും
  • വിദ്യാര്‍ത്ഥികേന്ദ്രിതം
  • പൊതുബോധം കണ്ടെത്തല്‍
  • പാഠവിവരണം,സാമാന്യാര്‍ത്ഥം,വസ്തുതകളുടെ ശേഖരണവും ക്രോഡീകരണവും.
  • വിദ്യാര്‍ത്ഥിയുടെ പാഠം നിര്‍മ്മിക്കല്‍.
  • അധ്യാപകന്‍ ജനാധിപത്യവാദിയായ സംഘനേതാവ്.
  • ക്ളാസ്സറൂം സ്ട്രാറ്റജി
  • ചര്‍ച്ച, സംഘപ്രവര്‍ത്തനങ്ങള്‍, അസൈന്‍മെന്റുകള്‍
  • ആദ്യപാഠം രൂപപ്പെടുത്തുന്നു.
  ഘട്ടം-രണ്ട്
  • അധ്യാപകപാഠം നിര്‍മ്മിക്കല്‍
  • അധ്യാപകകേന്ദ്രിതം
  • ലെക്ചര്‍ മെത്തേഡ്
  • പൂര്‍വ്വപാഠത്തിന്റെ പ്രശ്ന നിര്‍ധാരണം
  • അധ്യാപകന്റെ വിമര്‍ശനാത്മകവിലയിരുത്തലുകള്‍
  • പാഠത്തില്‍ അത്മനിഷ്ഠവും സര്‍ഗാത്മകമകവുമായ ഇടപെടലുകള്‍
  • വിവിധപാരായണ അന്വേഷണ സാധ്യതകള്‍ തുറന്നിടല്‍.
  • പാഠവിശകലനത്തിന് പലതരം രീതിപദ്ധതികളെ പരിചയപ്പടുത്തല്‍
  • ഒരു പ്രയോഗ മാതൃക അവതരിപ്പിക്കല്‍.
  • പൊതുബോധത്തെ പ്രശ്നവല്‍ക്കരിക്കുക.
  • ഉയര്‍ന്ന ഒരു പാഠവ്യാഖ്യാനം നല്‍കുക.
  • സാധ്യതകള്‍ തുറന്നിടുക. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് പ്രേ രണ.
  ഘട്ടം-മൂന്ന്
  • വിദ്യാര്‍ത്ഥിയുടെ വ്യക്തിനിഷ്ഠമായ അന്വേഷണങ്ങളും വിമര്‍ശാത്മകമായപാഠനിര്‍മ്മാണവും.
  • പലതരം സാദ്ധ്യതകളില്‍ ഒന്നിന്റെ പ്രയോഗം.
  • ഗവേഷണബുദ്ധിയുടെ വികാസം
  • വിദ്യാര്‍ത്ഥികേന്ദ്രിതം
  • വ്യക്തിനിഷ്ഠം.
  • പഠിതാവിന്റെ സ്വാതന്ത്യ്രം
  • ജ്ഞാനത്തിന്റെ വിമോചനമൂല്യം കണ്ടെത്തല്‍.
  • ജ്ഞാനത്തിന്റെ ചരിത്രത്തില്‍ ഇടപെടല്‍
  • പുതുജ്ഞാനനിര്‍മ്മിതി
  • സെമിനാര്‍ പ്രബന്ധം തയ്യാറാക്കല്‍, മാതൃകാരൂപങ്ങള്‍ നിര്‍മ്മിക്കല്‍
  സിലബസ്സ്
  • സൂചകങ്ങളുടെ സമാഹാരം
  • നേര്‍രേഖയല്ല.
  • തുല്യപ്രാധാന്യമുള്ള ഘടകങ്ങളല്ല.
  • സിലബസ്സിന് തടങ്ങളും ശൃംഗങ്ങളുമുണ്ട് .
  • ഓരോ ഘടകങ്ങള്‍ക്കും വ്യത്യസ്തമായ ക്ളാസ്സ് റൂം സ്ട്രാറ്റജിയുണ്ട്.
  • അധ്യാപകന്‍ തന്റെ യുക്തിയനുസരിച്ച് അത് പുനര്‍നി ര്‍ മ്മിക്കുന്നു.
  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  • കോമണ്‍കോഴ്സുകള്‍ക്ക് പ്രത്യേക ഉദ്ദേശ്യങ്ങള്‍ നിര്‍വ്വചിക്കപ്പെട്ടിട്ടുണ്ട്
  • ഉദ്ദേശ്യങ്ങള്‍ സിലബസ്സിലൂടെ എങ്ങനെ പൂര്‍ത്തീകരിക്കണമെ ന്നതിനാണ് ഊന്നല്‍.
  • സിലബസ്സിന്റെ ഓരോ അലകകുകളെയും ക്ളാസ് റൂം പ്രവര്‍ത്തനങ്ങളായും ക്രെഡിറ്റുകളായും നിജപ്പെടുത്തണം
  • സാമാന്യപരിചയം മാത്രം വേണ്ട മേഖലകളെ കണ്ടെത്തണം
  • സാമാന്യപഠനത്തിന്റെ ക്ളാസ്സ്റൂം പ്രവര്‍ത്തനങ്ങളും ക്രെഡിറ്റുകളും കൃത്യമായി നിര്‍ദ്ദേശിക്കണം
  • അധ്യാപകന്റെ വിശദീകരണം ആവശ്യമുള്ള മേഖലകള്‍ അടയാളപ്പെടുത്തണം. ലെക്ചറിനെ സംബന്ധിച്ച ദിശാസൂചനകളും നല്‍കാം
  • വിദ്യാര്‍ത്ഥികളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍, വിമര്‍ശനാത്മക അന്വേഷണങ്ങള്‍ (വ്യക്തിനിഷ്ഠവും സംഘം ചേര്‍ന്നതും ) നടത്താവുന്ന മേഖലകള്‍ നിര്‍ണയിക്കണം.
  • ഒരേ സിലബസ് ഘടകത്തിന്റെ തന്നെ നിര്‍വഹണം വ്യത്യസ്തപ്രവര്‍ത്തനങ്ങളിലൂടെ ആവര്‍ത്തിക്കപ്പടുന്ന സാഹചര്യം ഒഴിവാക്കണം
  • നിര്‍ദിഷ്ട പാഠപുസ്തകങ്ങളില്ലാത്ത സിലബസ്സുകളില്‍ ഏതേതു ഘടകങ്ങള്‍ക്ക് ഏത് റഫറന്‍സ് ഗ്രന്ഥങ്ങളുടെ ഏതേതുഭാഗങ്ങള്‍ ഉപയോഗിക്കണം എന്ന് സൂചിപ്പിക്കുന്നതാണ് ഭംഗി

  http://sngscollege.info/
  http://vijnanacintamani.org

  Monday, 10 August 2009

  മലയാളം ബിരുദപാഠ്യപദ്ധതി ശില്പശാല

  കോഴിക്കോട് സര്‍വകലാശാലയില്‍ ഈ വര്‍ഷം മുതല്‍ നടപ്പിലാക്കുന്ന ക്രെഡിററ് & സെമസ്റര്‍ ഡിഗ്രി പാഠ്യപദ്ധതിയില്‍ മലയാളം കോമണ്‍ കോഴ്സുകളുടെ സിലബസ്സ് പ്രകാരമുള്ള ക്ളാസ്സ് റൂം പ്രവര്‍ത്തനങ്ങള്‍, നിരന്തരമൂല്യനിര്‍ണ്ണയം എന്നിവയെ സംബന്ധിച്ച ഒരു ഏകദിന ശില്പശാല പട്ടാമ്പി ശ്രീ നീലകണ്ഠാ ഗവ. സംസ്കൃതകോളേജ് മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ് 12 ബുധനാഴ്ച സംഘടിപ്പിക്കുന്നു. ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ ശ്രീ. കാവുമ്പായി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ നടക്കുന്ന ശില്പശാലയില്‍ സര്‍വകലാശാലയ്ക്ക് കീഴിലുള്ള സര്‍ക്കാര്‍, എയ്ഡഡ്, അണ്‍- എയ്ഡഡ് മേഖലയിലെ അദ്ധ്യാപകര്‍ക്ക് പങ്കെടുക്കാവുന്നതാണ്. വിശദവിവരങ്ങളും അപേക്ഷാഫോറവും കോളേജ് വെബ്സൈറ്റില്‍ (www.sngscollege.info) ലഭ്യമാണ്. താത്പര്യമുള്ളവര്‍ കോര്‍ഡിനേറ്റര്‍ സി.പി. ചിത്രഭാനുവുമായി (ഫോണ്‍ 9447924293) ബന്ധപ്പെടേണ്ടതാണ്.

  http://sngscollege.info
  http://vijnanacintamani.org

  Monday, 3 August 2009

  ഭരണകൂടങ്ങളുടെ ഭീകരവാദം!!!!!!!!!!!

  ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധം ലോകത്തിന് സമ്മാനിച്ചത് ഉത്തരാധുനികത മാത്രമല്ല, ഭീകരവാദവുമായിരുന്നു. ദേശരാഷ്ട്രങ്ങളുടെ അതിര്‍ത്തികള്‍ക്കുള്ളില്‍ സംഘര്‍ഷമനുഭവിച്ച് കുഴപ്പം വരുത്തിവെച്ചിരുന്ന പ്രാദേശികവാദങ്ങളും ഗോത്ര, വംശീയ വിചാരങ്ങളും പലതരം ന്യൂനപക്ഷസാഹചര്യങ്ങളും സൃഷ്ടിച്ച വിഘടനവാദപരമായ ആശയസമുച്ചയങ്ങളുടെയും മുന്നേറ്റങ്ങളുടെയും പൊതുവിളിപ്പേരായിരുന്നു ഭീകരവാദം. കടുത്ത ചായം പൂശിയ രാഷ്ട്രദേശീയതാബോധങ്ങള്‍ 'വേരോടെ ഉന്മൂലനം ചെയ്യുന്നതിലപ്പുറമൊന്നുമില്ല' എന്ന മട്ടില്‍ ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമര്‍ത്തിയിരുന്ന ഇത്തരം പ്രവണതകളുടെ കാര്യകാരണങ്ങളിലേക്കോ പരിഹാരസാധ്യതകളിലേക്കൊ ചെന്നെത്തുന്ന വിവേകപൂര്‍ണ്ണമായ സമീപനം പൊതുവെ ഭരണകൂടങ്ങള്‍ കൈകൊണ്ടിരുന്നതുമില്ല. പല തരം അഭ്യന്തരപ്രശ്നങ്ങളും സാസ്കാരികമോ രാഷ്ട്രീയമോ ആയ തലത്തില്‍ കൈകാര്യം ചെയ്യേണ്ടതായിരുന്നു എങ്കിലും ആയുധം കൊണ്ട് നേരിടുന്ന രീതിയാണ് ഭീകരവാദത്തിലേക്കും ഭീകരവിരുദ്ധവേട്ടയിലേക്കും എത്തിച്ചത് എന്നതല്ലേ സത്യം?. ഇരുപക്ഷത്തിന്റേയും നീതിബോധവും വൈകാരികമൂല്യവും തുല്യമായിരുന്നു. അതു കൊണ്ടാണ് പല ഭീകരവിരുദ്ധമുന്നേറ്റങ്ങളും മറ്റൊരുതരം ഭീകരപ്രവര്‍ത്തനമായത്. ദേശസ്നേഹം കൊണ്ട് നാമതിനെ വൃത്തിയായി മൂടിയിരുന്നെങ്കിലും.
  അമേരിക്ക പോലുള്ള അധിനിവേശശക്തികള്‍ അന്യരാജ്യങ്ങളിലെ ഇത്തരം അഭ്യന്തരക്കുഴപ്പങ്ങള്‍ പുകച്ചും വേണ്ടിടത്ത് പുറത്ത് ചാടിച്ചുമാണ് തങ്ങളുടെ അധിനിവേശം ഉറപ്പിച്ചുവന്നിരുന്നത്. പലപ്പോഴും ഭീകരവാദത്തിന്റെ ആഗോള ഏജന്‍സികളായിതന്നെ അമേരിക്ക പ്രവര്‍ത്തിച്ചുണ്ട്. ശീത സമരത്തിന്റെ അന്ത്യവും സോവിയറ്റ് യൂണിയന്റെ പതനവും എന്നാല്‍ ചിത്രം മാറ്റിമറിച്ചു. അമേരിക്കയുടെ പുതിയ ശത്രുക്കള്‍ ഈ ഭീകര സംഘങ്ങളായി മാറി.ദേശരാഷ്ട്രങ്ങളോട് അത്ര പ്രതിപത്തിയില്ലാത്ത പാന്‍ ഇസ്ലാമിക് ബോധം ഫണ്ടമെന്റലിസമായും ഭീകരവാദമായും ഇത്തരം അഭ്യന്തരക്കുഴപ്പങ്ങളെ ഒരുതരത്തില്‍ ഹൈജാക്ക് ചെയ്യുകയുമുണ്ടായി. വൈകാതെ ആഗോളവല്‍ക്കരണം ദേശരാഷ്ട്രങ്ങളെ അപ്രസക്തമാക്കുകയും ദേശീയബോധത്തിന്റെ നിറം കെടുത്തുകയും ചെയ്തു. ഭീകരവാദത്തിന്റെ ആഗോളവല്‍ക്കരണത്തിന് കൂടി ഇത് വഴിവെച്ചു. സെപ്റ്റംബര്‍ പതിനൊന്ന് നിര്‍ണ്ണായകമായ ഒരു വഴിത്തിരിവായിരുന്നു. ഭീകരവാദത്തിന്റെ ആഗോളമുഖം ലോകത്തിനു വെളിവായ ആ സംഭവം ഭീകരവാദത്തിനെതിരായ ആഗോള യുദ്ധത്തിലേക്കുമെത്തിച്ചു. ആഗോളദേശിയതയും ആഗോളഭീകരതയും തമ്മിലുള്ള ധര്‍മാധര്‍മ്മസമരം എന്ന ലേബലിലേക്ക് ഇന്ന് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. എല്ലാം ഭീകരവാദവും അതിനെതിരെ നടത്തുന്ന എത്ര രക്തരൂക്ഷിതമായ അടിച്ചമര്‍ത്തലും ലോകനന്മക്കായെന്നു ചിത്രീകരിക്കപ്പെടുന്നു. ചെറു ദേശീയതകളുടെയും സംസ്കാരങ്ങളുടെയും ഗോത്രങ്ങളുടെയും ചെറുത്തുനില്പ്പുകള്‍ പോലും ഈ തരത്തില്‍ അഡ്രസ്സ് ചെയ്യപ്പെട്ടപ്പോള്‍ അവിടെ നഷ്ടമായ മനുഷ്യനീതികള്‍, അവകാശങ്ങള്‍ എല്ലാം അപ്രസക്തമായി. ഇതിനെതിരെയുള്ള ജനാധിപത്യപരമായ പ്രതികരണങ്ങള്‍ പോലും ഭീകര പ്രവര്‍ത്തനമായി ചിത്രീകരിക്കപ്പെട്ടു. ബിനായക് സെന്‍ ഈ ഭരണകൂടഭീകരതയുടെ ഒരു ഇര മാത്രമായിരുന്നു. അറിയപ്പെടാത്ത എത്ര മനുഷ്യാവകാശ ധ്വംസനങ്ങള്‍ , വംശഹത്യകള്‍, മനുഷ്യകുരുതികള്‍!
  ഇന്‍ഡ്യന്‍ ഭീകരവാദചരിത്രത്തില്‍ ഏറെ സവിശേഷതകള്‍ ഉള്ളതാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടേത്. പ്രശ്നം യഥാര്‍ഥത്തില്‍ രാഷ്ട്രീയമായിരുന്നില്ല, സാസ്കാരികവും വംശീയവുമായിരുന്നു. സൂക്ഷ്മഗോത്രത്തനിമകള്‍ സങ്കീര്‍ണ്ണമായ ഗോത്രബന്ധങ്ങള്‍, മേല്‍കീഴ് ബന്ധങ്ങള്‍, മതപരിവര്‍ത്തനം കുടിപ്പകകള്‍ അധിനിവേശങ്ങള്‍ എല്ലാം ഇടകലര്‍ന്ന് കിടക്കുന്ന സൂക്ഷ്മ ഉപദേശീയബോധങ്ങളെ വിവേകപൂര്‍വം ഇഴ പിരിച്ച് എടുത്ത് ജനാധിപത്യപരമായ പരിഹാരം കാണാനുള്ള യുക്തിയും ഭരണകൂടങ്ങള്‍ക്കുണ്ടായില്ല.
  പിന്നീട് സംഭവിച്ചതൊക്കെയും സംഭവിക്കാന്‍ പാടില്ലാത്തത് ആയിരുന്നു. മിസോറാമിലും മറ്റും രാഷ്ട്രീയപരിഹാരങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞെങ്കിലും ഈ ഗോത്രമേഖലകളില്‍ ഇന്നും അസ്വാസ്ഥ്യം വളരുന്നതിലും ഉള്‍ഫാ പോലുള്ള അതിതീവ്രപ്രസ്ഥാനങ്ങളിലേക്ക് യുവാക്കള്‍ ചെന്നെത്തുന്നതിലും ഭരണകൂടങ്ങളുടെ അപക്വമായ സമീപനങ്ങള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ട്. ഇതിനിടയില്‍ സംഭവിക്കുന്ന മനുഷ്യാവകാശധ്വംസനങ്ങള്‍ മാധ്യമശ്രദ്ധയില്‍ പോലും പെടാറില്ല. ഇതില്‍ ഏറ്റവും ക്രൂരം വ്യാജ ഏറ്റുമുട്ടലുകള്‍ മൂലം നടക്കുന്ന മനുഷ്യക്കുരുതികളാണ്. പലപ്പോഴും സര്‍ക്കാര്‍ സേനകള്‍ ഇക്കാര്യത്തില്‍ പ്രതിക്കൂട്ടിലാകാറുമുണ്ട്. ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരെയും അടര്‍ത്തിമാറ്റി നിസ്സാരമായി കൊന്ന് തള്ളുന്ന ഈ പ്രവണത ഇന്ന് ഭരണപ്പാര്‍ട്ടികളുടെ സ്വകാര്യസേനകളിലേക്കും പടര്‍ന്നിരിക്കുന്നു. തീവ്രവാദികള്‍ നടത്തുന്ന കൊടും കൊലകള്‍ പോലെ ഇതിനെയും ജനാധിപത്യബോധമുള്ള ആര്‍ക്കും അംഗീകരിക്കാനാവില്ല. ഇന്ന് വാര്‍ത്തകള്‍ പോലും അല്ലാതായ ഈ വ്യാജഏറ്റുമുട്ടല്‍ കൊലകളില്‍ അവസാനത്തേത് ഇക്കഴിഞ്ഞ ജൂലായ് ഇരുപ്ത്തിമൂന്നിന് മണിപ്പൂരില്‍ സംഭവിച്ചതാണ്. ഇംഫാലിലെ മാര്‍ക്കറ്റ്‌ സമുച്ചയത്തില്‍ വെച്ച്‌ തീവ്രവാദിയെന്ന്‌ ആരോപിച്ചാണ്‌ പോലീസ്‌ കമാന്‍ഡോകള്‍ ഛാ സഞ്‌ജിത്തിനെ (27) കൊലപ്പെടുത്തിയത്‌. യാതൊരു പ്രകോപനവും ചെറുപ്പക്കാരനില്‍ നിന്നുണ്ടായിരുന്നില്ല എന്ന് ഈ സംഭവത്തെ വിശദമായി പകര്‍ത്തിയ ഫോട്ടോകള്‍ പറയുന്നു. പറയത്തക്ക തീവ്രവാദബന്ധമൊന്നും അയാളില്‍ കണ്ടെത്താണും കഴിഞ്ഞിട്ടില്ല.ഈ ചെറുപ്പക്കാരന്‍ ആരോഗ്യകാരണങ്ങളാല്‍ പി എല്‍ എ യില്‍ നിന്ന് പുറത്ത് പോന്നതാണെന്നാണ് പറയപ്പെടുന്നത്. ഈ സംഭവത്തെ വ്യക്തമാക്കുന്ന തെഹല്‍ക്കയുടെ റിപ്പോര്‍ട്ടും ജീവിക്കുന്ന തെളിവുകള്‍ ആയ ഓരോ നിമിഷത്തെയും ചിത്രീകരിക്കുന്ന ഫോട്ടോകളും ഈ ലിങ്കില്‍ കാണാം.

  ഒരു മനുഷ്യജീവന്‍, അതെത്ര നിസ്സാരമാണ് എന്ന് ഈ ചിത്രങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. യാതൊരു ചെറുത്തുനില്പ്പുമില്ലാതെ ഒരു യുവാവ് ഒരാള്‍ക്കൂട്ടഭീകരതയുടെ എന്ന പോലെ ഭരണാകൂടഭീകരതയുടെ ഇരയായിരിക്കുന്നു.എല്ലാ നിയമങ്ങളും ജനാധിപത്യാവകാശങ്ങളും മനുഷികമൂല്യങ്ങളും തന്നെ കാറ്റില്‍ പറത്തി മണിപ്പൂര്‍ പോലീസ് കമാന്റോസ് നടത്തിയ ഈ കുരുതി മണിപ്പൂരിന്റെ മനസ്സിനെ എത്ര ആഴത്തില്‍ മുറിവേല്പ്പിച്ചു എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
  ആ തെരുവിന്റെ മൂലയില്‍ നിന്ന് ചാരക്കണ്ണുകള്‍ നിങ്ങള്‍ക്ക് നേരെ തോക്കുചൂണ്ടുന്നത് കാണുന്നില്ലേ സുഹൃത്തേ, മരിക്കുന്നതിന് മുമ്പ് ഇതു കൂടി പറയൂ. അധികാരത്തിന്റെ ഏത് ദന്ത ഗോപുരങ്ങള്‍ക്കു നേരെയാണ് നിശ്ചലമാകാന്‍ പോകുന്ന നിങ്ങളുടെ വിരല്‍ ചൂണ്ടിപ്പോയത്?
  http://sngscollege.info
  http://vijnanacintamani.org/