അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
  • ലൗ ജിഹാദ്‌ !!!!!
  • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
  • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
  • രണ്ടായ്‌ മുറിച്ചത്! **
  • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
  • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
  • 9/11
  • ഗണപതിക്ക് കുറിച്ചത്!
  • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
  • ഭരണകൂടങ്ങളുടെ ഭീകരവാദം
  • എന്തു പറ്റി മാഷേ?
  • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
  • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
  • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
  • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
  • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
  • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
  • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
  • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
  • ട് വളര്‍ത്തുന്ന അഴീക്കോട്
  • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
  • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
  • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
  • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
  • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
  • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
  • ആലോകമലയാളം . അച്ചാറും പപ്പടവും
  • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
  • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
  • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
  • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
  • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
  • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
  • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
  • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
  • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
  • Thursday 28 May 2009

    എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?

    എ.എം.ഡി പ്രോസ്സസറുകള്‍ വ്യാപകമാകാന്‍ തുടങ്ങിയിട്ട് ഏഴെട്ടു വര്‍ഷങ്ങളേ ആയുള്ളൂ. അതിന് മുമ്പ് കമ്പ്യൂട്ടര്‍ എന്നാല്‍ ഇന്റല്‍ എന്നായിരുന്നു.ആദ്യ കാല ഡ്വുറോണ്‍ പ്രോസ്സസ്സറുകളുടെ മോശം പെര്‍ഫോര്‍മന്‍സ് തുടക്കത്തില്‍ നല്ല ഇമേജ് അല്ല എ.എം.ഡിയ്ക്ക് നല്‍കിയത്. എന്നാല്‍ അത്തലോണ്‍ സീരീസും പിന്നീട് സെമ്പ്രോണ്‍ സീരീസുമായി ഹോം പി സി രംഗത്ത് മികച്ച മുന്നേറ്റം ഉണ്ടാക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. പെട്ടെന്ന് ഹീറ്റാകുന്നത് കൊണ്ട് ഇന്‍ഡ്യന്‍ സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ ആവില്ല, ഗ്രാഫിക്കല്‍ ഉപയോഗങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാവുന്ന ഈ പ്രോസ്സസ്സറുകള്‍ ഹൈ ലെവെല്‍ കമ്പ്യൂട്ടിങ്ങിന് അനുയോജ്യമല്ല, ദീര്‍ഘകാല ആയുസ്സില്ല തുടങ്ങിയ നിരവധി ആശങ്കകളും എതിര്‍പ്പുകളും അസ്ഥാനത്താക്കികൊണ്ടാണ് (അംബാസഡര്‍ മാത്രം ഓടിയിരുന്ന നിരത്തുകളില്‍ മാരുതി കാറ് വന്നപ്പോള്‍ ഇതേ ആശങ്ക നാം പുലര്‍ത്തിയിരുന്നതോര്‍ക്കുക.) ഈ പ്രോസ്സസ്സറ്കള്‍ ശരാശാരി ഉപഭോക്താവിന്റെ പ്രിയ മെഷീന്‍ ആയത്. അസ്യൂസ് മദര്‍ ബോര്‍ഡുകള്‍ക്കും Nvidia ചിപ്പ് സെറ്റിനും അതില്‍ വലിയ ക്രെഡീറ്റ് അവകാശപ്പെടാം. വിലയിലെ അന്തരം ആയിരുന്നു ആദ്യകാലത്ത് എ എം ഡിയിലേക്ക് തിരിയാന്‍ ആളുകളെ പ്രേരിപ്പിച്ചത്.
    വൈകാതെ ഹോം പി സി. സെഗ്മെന്റില്‍ വില്പ്പനയില്‍ നിര്‍ണ്ണായകമായ ഒരു ഷെയര്‍ നേടിയെടുക്കാന്‍ കമ്പനിക്കായി. ഇന്റെല്‍ പ്രോസ്സസ്സറുകളുടെ വില കുറയാനും തുടങ്ങി. പി ഫോറീന്റെ തുടര്‍ച്ചയില്‍ വന്ന പ്രോസ്സസ്സറ്കളും ശേഷം വന്ന ഇന്റെല്‍ മദര്‍ ബോര്‍ഡുകളും ഏറെ പ്രശ്നങ്ങളോടു കൂടിയതായിരുന്നു. പല മോഡലുകളും ഇന്റെലിന്‍ പിന്‍ വലിക്കെണ്ടിവന്നു. ഇടക്ക് സ്വന്തം ചിപ്പ് സെറ്റ് ഉപേക്ഷിച്ച് Nvidia യുടെ പിന്നാലെ പോവാനും കമ്പനി നിര്‍ബന്ധിതമായി.
    ഇതിനിടയില്‍ 64 bit കമ്പ്യൂട്ടിങ്ങുമായി എ.എം.ഡി ഏറെ മുന്നോട്ട് പോയിരുന്നു.
    ഇക്കാലയളവില്‍ ഷോറൂമില്‍ നിന്ന് പോയ കമ്പ്യൂട്ടറുകളില്‍ പരിക്കുപറ്റി തിരിച്ചുവന്നവയില്‍ ഭൂരിഭാഗവും ഇന്റെല്‍ മെഷ്യീനുകളായിരുന്നു എന്നത് എത്ര പേര്‍ ശ്രദ്ധിച്ചു? കോര്‍ റ്റു ഡ്യുവോ പ്രോസ്സസ്സറുകള്‍ ഇറക്കിയതോടെയാണ് ഇന്റലിന് അഭിമാനം തിരിച്ച് പിടിക്കാനായത്. എ. എം. ഡി ആകട്ടെ എക്സ് 2 എക്സ് 3 സീരീസുമായി മല്‍സരത്തില്‍ ഒട്ടും മോശമായില്ല.
    ഏതായാലും എ.എം.ഡിക്കെതിരായ ആദ്യകാല ആരോപണങ്ങളോക്കെ ഇന്ന് അപ്രസക്തമായിരിക്കുന്നു. എന്നിട്ടും എ.എം.ഡിക്ക് പൂര്‍ണസ്വീകാര്യത വന്നിട്ടുണ്ടോ? നമ്മില്‍ എത്ര പേര്‍ എ.എം.ഡി ക്ക് ഓപ്പണ്‍ ചെക്ക് നല്‍കാന്‍ തയ്യാറായിട്ടുണ്ട്?
    ഇതിനേക്കാള്‍ രസകരം സര്‍ക്കാര്‍ വകുപ്പുകളുടെ നിലപാടാണ്.മിന്റെല്‍ എന്നല്ലാത്ത ഒരു വാക്കും കമ്പ്യൂട്ടര്‍ മേഖലയില്‍ മേലാളന്മാര്‍ കേട്ടിട്ടേയില്ല. നമ്മുടെ സര്‍ക്കാര്‍ വകുപ്പുകളില്‍, ഓഫീസുകളില്‍ ,ബാങ്കുകളില്‍ എത്ര എ.എംഡി മെഷീനുകള്‍ ഉണ്ട്. ഖജനാവ് കാലിയാക്കി അവിടെയെല്ലാം പ്രവര്‍ത്തിക്കുന്നത് ഇന്റെല്‍ കമ്പ്യൂട്ടറുകളും വിന്‍ഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റവുമല്ലെ? ഞാന്‍ പ്രവര്‍ത്തിക്കുന്ന കോളേജിലടക്കം എല്ലാ സര്‍ക്കാര്‍ കോളേജിലും മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് കെല്‍ട്റോണിനെ രക്ഷിക്കാനുള്ള ഏതോ പ്രൊജക്റ്റിന്റെ ഭാഗമായി ഇരുപതിലധികം കമ്പ്യൂട്ടറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയുണ്ടായി. ഇന്റെല്‍ ഡ്യുവല്‍ കോര്‍ പ്രോസ്സസ്സറും 101 ബോര്‍ഡുമായി വന്ന ആ കമ്പ്യൂട്ടറുകളോളം മോശപ്പെട്ട ഒന്ന് ഞാന്‍ ജീവിതത്തില്‍ ഉപയോഗിച്ചിട്ടില്ല. ഈ അനുഭവത്തില്‍ നിന്ന് പുതിയ കമ്പ്യൂട്ടറുകള്‍ പര്‍ച്ചേസ് ചെയ്യുന്ന സമയത്ത് ഞാന്‍ എ.എം ഡി റെക്കമെന്റ് ചെയ്തപ്പോള്‍ അത് ഇന്റെലിന്റെ ഏത് മോഡലാണെന്നായിരുന്നു മുകളില്‍ നിന്നുള്ള ചോദ്യം.
    പണ്ട് ‘വടക്കുനോക്കിയന്ത്ര’ത്തിന് അവാര്‍ഡ് കൊടുത്തതിന്റെ പേരില്‍ വിവാദമുണ്ടായപ്പോള്‍ 'ശ്രീനിവാസനെന്താ സിനിമയിലെ പറയനാണോ എന്നായിരുന്നു' കെ. എസ്. സേതുമാധവന്‍ ക്ഷുഭിതനായി ചോദിച്ചത്. കലാഭവന്‍ മണിക്ക് നല്ല നടനുള്ള അവാര്‍ഡ് കൊടുക്കാതിരുന്നപ്പോഴും ചില കോണില്‍ നിന്നു ഈ ചോദ്യം ഉയരുകയുണ്ടായി. വര്‍ണ്ണ വിവേചനങ്ങള്‍ പല മേഖലയില്‍ പല തരത്തിലാണ്.
    ഈ പ്രോസ്സസ്സര്‍ പ്രശ്നത്തിലും എന്റെ ഉള്ളിലുയരുന്നത് അതേ ചോദ്യമാണ്.
    എ.എം ഡി എന്താ തമ്പുരാക്കന്മാരേ ഇങ്ങനെ മാറ്റി നിര്‍ത്താന്‍ കമ്പ്യൂട്ടറുകളില്‍ ദലിതനോ?
    കമ്പ്യുട്ടര്‍ ഉപഭോക്താക്കള്‍ എന്ന നിലയില്‍ നിങ്ങളുടെ അനുഭവം എന്താണ്?
    ആരാണ് കേമന്‍? ആരാണ് ?എ എം ഡിയോ അതോ ഇന്റെലോ?
    അടിക്കുറിപ്പ്: ഈ കുറിപ്പിന് പിറകില്‍ എ.എം.ഡി യുടെ കമ്മീഷന്‍ കാശു തിളങ്ങുന്നില്ലെന്ന് സത്യം സത്യമായും ഞാന്‍ ബോധിപ്പിക്കുന്നു. പിന്നെ രണ്ടും അമേരിക്കന്‍ മൂരാച്ചി കമ്പനികളായതു കൊണ്ട് സാമ്രാജ്യത്വ - സാമ്രാജ്യത്വവിരുദ്ധ അജണ്ടകളുമില്ല. സത്യം!
    http://sngscollege.info/
    http://vijnanacintamani.org

    Sunday 24 May 2009

    ആഴ്ച്ചപ്പാട്-3 ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍

    ഇന്‍ഡ്യന്‍ ടെലിവിഷന്‍ അതിന്റെ ബാലദശ പിന്നിടുന്നതേയുള്ളൂ. ബ്രിട്ടനില്‍ മാര്‍ഗരറ്റ് താച്ചര്‍ക്ക് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്ന റെഡിഫൂഷന്‍ കമ്പനി ഇന്ദിരാഗാന്ധിക്കു വേണ്ടി നടത്തിയ ഒരു അന്വേഷണത്തിന്റെ അവസാനം അവര്‍ വെച്ച പ്രധാന നിര്‍ദ്ദേശമായിരുന്നത്രെ ഇന്‍ഡ്യന്‍ ജനമനസ്സുകളെ സ്വാധീനിക്കാന്‍ എറ്റവും നല്ല മാര്‍ഗം ടെലിവിഷന്‍ എന്ന മാധ്യമം പ്രചരിപ്പിക്കുകയാണെന്ന്.അതിന്റെ ഫലമായി ഇന്ദിരാഗാന്ധിയും പിന്നീട് രാജീവ് ഗാന്ധിയും ദൂരദര്‍ശന്‍ സ്ഥാപിക്കാന്‍ മുന്‍ കൈ എടുത്തു. പിന്നീട് ആഗോളവല്‍ക്കരണത്തിന്റെ ആദ്യ കുളമ്പൊടിയൊച്ചയായി സ്വകാര്യ ടെലിവിഷനുകളും വിദേശ കുത്തകളും ഇന്‍ഡ്യന്‍ ആകാശത്തേക്കു കടന്നുവന്നു. നമ്മുടെ സന്ധ്യകള്‍ വര്‍ണാഭമാകാന്‍ തുടങ്ങി. പത്രമേഖലയില്‍ വിദേശകുത്തകള്‍ വരുന്നത് രാജ്യത്തിന്റെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തേയും അപകടപ്പെടുത്തുമെന്ന് കോളം കോളം അലമുറയിട്ടവര്‍ പക്ഷേ ടെലിവിഷന്‍ മേഖലയില്‍ വിദേശ കുത്തകകള്‍ വരുന്നതിനെ സ്വാഗതം ചെയതു. എന്തൊരു ഇരട്ടത്താപ്പ്. എല്ലാ മേഖലയിലും ആഗോളവല്‍കരണത്തെ ആര്‍പ്പുവിളിച്ച് എതിരേല്‍ക്കുന്ന മനോരമ പോലും പത്രമേഖലയില്‍ സ്വദേശീ മുദ്രാവാക്യം മന്ത്രിക്കുന്നത് കാണുമ്പോള്‍ ആര്‍ക്കാണ് ചിരി വരാത്തത്.ആഗോള മാധ്യമ ഭീമനായി മറ്ഡൊക്ക് മാറുന്നതും ഇക്കാലത്താണ്. ഇങ്ങനെ വിരുന്നു വന്ന മ്യൂസിക് ടെലിവിഷനും സ്റ്റാറ് ടി.വി.യുമാണ് ഇന്‍ഡ്യന്‍ ടെലിവിഷന്റെ വ്യാകരണം രൂപപ്പെടുത്തിയത്. ദൂരദര്‍ശന്‍ അല്ല. അങ്ങിനെ സീ ടി.വിയും സണ്‍ ടി.വിയുമൊക്കെ കണ്ണ് മിഴിച്ച കൂട്ടത്തില്‍ മലയാളി കണ്ട ഒരു അതിമോഹമായിരുന്നു ഏഷ്യാനെറ്റ് എന്ന ആദ്യ മലയാള സ്വകാര്യ ചാനല്‍. അസ്തമയത്തിലായിരുന്ന ഇന്‍ഡോ റഷ്യന്‍ ‍സാംസ്കാരിക സൗഹ്രുദത്തിന്റെ ഒരു പാലം വഴി ആകാശം കണട ഏഷ്യാനെറ്റിനെ നമ്മുടെ വീട്ടുമുറ്റത്തെത്തിച്ചത് ഹെന്‍ഡസ് എഴുത്തച്ഛനാണ്. മലയാളികളുടെ സാംസ്കാരിക സംരംഭം എന്ന നിലയില്‍ അന്നത്തെ സംസ്ഥാന സര്‍ക്കാറും കെ എസ്. ഇ ബി യും ഏഷ്യാനെറ്റിനെ ഏറെ സഹായിച്ചു.ദൂര്‍ദര്‍ശനിലെ പുരുഷ സാന്നിധ്യമായിരുന്ന ശശികുമാറും മദിരാശിയിലെ അദ്ദേഹത്തിന്റെ ടീമും പിന്നെ വി.കെ മാധവന്‍ കുട്ടി, സക്കറിയ, ബി.ആര്‍.പി. ഭാസ്കര്‍, പി ഭാസ്കരന്‍, രവീന്ദ്രന്‍, ടി.എന്‍ ഗോപകുമാര്‍ തുടങ്ങി മാധ്യമ -കലാരംഗത്തെ പ്രഗല്‍ഭന്മാരുടെ ഒരു വലിയ നിരയും എം.ആര്‍.രാജന്‍, നീലന്‍, രാജഗോപല്‍, കെ,ജയചന്ദ്രന്‍ തുടങ്ങി പ്രതിഭാശാലികളായ ജീവനക്കാരും ചേര്‍ന്ന് മലയാളത്തില്‍ സൃഷ്ടിച്ചത് സ്റ്റാര്‍ ടി.വിയുടെ നേതൃത്വത്തില്‍ ചിട്ടപ്പെടുത്തിയ ആഗോള റ്റെലിവിഷന്‍ സംസ്കാരത്തിന് ബദലായ ഒരു നവ ദൃശ്യ സംസ്കാരം തന്നെ ആയിരുന്നു. പ്രൊഫഷണലിസത്തിന്റെ അഭാവം, പണത്തിന്റെ ഞെരുക്കം, നിരവധിയായ ബാലാരിഷ്ടതകള്‍, സംപ്രേഷണ സംബന്ധമായ പ്രശ്നങ്ങള്‍, നിയമ പ്രശ്നങ്ങള്‍ എന്നിവയൊക്കെ അതിജീവിച്ച് ആ ദൃശ്യാനുഭവം പതുക്കെ മലയാളിയുടെ ശീലമായിതുടങ്ങി. എന്തും ഡൗണ്‍ ലോഡ് ചെയ്യാം പക്ഷേ അപ് ലോഡിങ്ങ് പാടില്ല എന്ന വിചിത്ര നിയമം നിലനിന്നിരുന്ന കാലത്ത് തന്നെ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യാന്‍ ഏഷ്യാനെറ്റ് ധൈര്യം കാട്ടി. സിങ്കപ്പൂര്‍ സ്റ്റുഡിയോയില്‍ നിന്നുള്ള ആ വാര്‍ത്താവായന ദയനീയമായ ഒരു കാഴ്ചയായിരുന്നു. ദേശാഭിമാനിയില്‍ നിന്ന് സദ് വാര്‍ത്ത വഴി വന്നവരായിരുന്നു മിക്ക ജീവനക്കാരും. അതുകൊണ്ടു മാത്രമല്ല ഏഷ്യാനെറ്റ് അക്കാലത്ത് വിട്ടുവീഴ്ചയില്ലാത്ത ഒരു ഇടതു പക്ഷ നിലപാട് സ്വീകരിച്ചിരുന്നു. ആഗോളവല്‍കരണശീലങ്ങളിലേക്ക്‌ പതുക്കെ നീങ്ങിതുടങ്ങിയ മലയാളിയുടെ ദൃശ്യശീലത്തെ തൃപ്തിപ്പെടുത്തുവാന്‍ പലപ്പോഴും ഏഷ്യാനെറ്റിനു കഴിയാതെയായി തുടങ്ങി.കലാനിധിമാരന്‍ സണ്‍ ടി.വിയുടെ മലയാളം പതിപ്പുമായി രംഗപ്രവേശം ചെയ്തപ്പോള്‍ എഷ്യാനെറ്റിന്റെ സ്ഥിതി കൂടുതല്‍ പരുങ്ങലിലായി. സീരിയലും സിനിമയുമായി സൂര്യ മുന്നേറിയപ്പോള്‍ ഒരു പരീക്ഷണം എന്ന നിലയില്‍ നാല്പത് എപ്പിസോഡൂകള്‍ എന്ന നിലയില്‍ തുടങ്ങിയ സ്ത്രീ പരമ്പര ഏഷ്യാനെറ്റിന്റെ ഗതി തിരിച്ചുവിട്ടു. സ്ത്രീ പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് വളര്‍ന്ന് വലുതായപ്പോള്‍ ശശികുമാറിന്റെ ഏഷ്യാനെറ്റ് കാലവും അവസാനിക്കുകയായിരുന്നു. ഒരു ടെലിവിഷന്‍ നിരൂപകന്‍ പറഞ്ഞതുപോലെ ഏഷ്യാനെറ്റ് ശ്യാമ സുന്ദര സീരിയല്‍ കേദാര ഭൂമിയായി മാറിയതോടെ ബദല്‍ മാധ്യമ സംസ്കാരത്തിനുള്ള അന്വേഷണവും അവസാനിച്ചു. ലാഭത്തിലേക്കു നീങ്ങിതുടങ്ങിയ ഏഷ്യാനെറ്റില്‍ അധികാര പ്രശ്നങ്ങളും തലനീട്ടിയിരുന്നു. ശശികുമാറില്‍ നിന്ന് ഏഷ്യാനെറ്റിന്റെ സാരഥ്യം അമ്മാമന്‍ റെജിമേനോന്‍ ഏറ്റെടുത്തു. കുവൈറ്റില്‍ നിന്ന് മലയാള ടെലിവിഷനിലെ ഞെട്ടിക്കുന്ന സാന്നിധ്യമായി കെ.പി.മോഹനനും തലപ്പത്തെത്തി . ചില പത്രങ്ങള്‍ക്കെതിരെ വന്ന പരാമര്‍ശങ്ങള്‍ പുതിയ മേധാവികളുടെ മാധ്യമ അച്ചുതണ്ടിന് രുചിക്കായ്കയാല്‍ പല തരം നിയന്ത്രണങ്ങള്‍ വാര്‍ത്താവിഭാഗത്തിനുണ്ടായി. ഏഷ്യാനെറ്റിന്റെ ശില്പികള്‍ ഓരോരുത്തരായി ഏഷ്യാനെറ്റ് വിട്ടു. ചാന്‍ലിന്റെ ഇടത് പക്ഷ സ്വഭാവവും മാറീ.പുതിയ ചാനലുകള്‍ വന്നപ്പോള്‍ ജീവനക്കാരില്‍ മികച്ചവര്‍ പലരും കൂടുമാറി. ഇന്ന് മലയാള ചാനലുകളുടെ തലപ്പത്തുള്ള പ്രമുഖരൊക്കെയും ഏഷ്യാനെറ്റിന്റെ പ്രോഡക്റ്റുകളാണ് എന്നു കാണാം.

    ഏഷ്യാനെറ്റില്‍ തുടങ്ങിവെച്ച വേറിട്ടൊരു ചാനലിനായുള്ള അന്വേഷണം പിന്നീട് ജീവനിലും നടന്നെങ്കിലും ആലുക്കാസ് മുതലാളിയെ ചാനല്‍ ഏല്പ്പിച്ച് പള്ളിയും ആ എര്‍പ്പാട് അവസാനിപ്പിച്ചു. കൈരളിയുടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അമൃതാ മാത്രമാണ് ഈ വ്യത്യസ്തത നിലനിര്‍ത്താന്‍ കുറച്ചൊക്കെ ശ്രമിക്കുന്നത്. ഏഷ്യാനെറ്റാകട്ടെ സീരിയലും റിയാലിറ്റി ഷോകളുമായി നമ്പര്‍ വണ്‍ മേനി നടിച്ച് സ്വയം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.ഇതിനിടയില്‍ ഏഷ്യാനെറ്റ് പല കൈമറിഞ്ഞ് ഇപ്പോള്‍ ആഗോള ഭീമനായ മര്‍ഡോക്കിന്റെ കൈപ്പിടിയിലായിരിക്കുന്നു എന്നാണ് കേട്ടത്. (വാര്‍ത്താചാനല്‍ ഒഴികെ, അതാര്‍ക്കു വേണം?) അതെ അങ്ങനെ മര്‍ഡൊക്കിന്റെ ആഗോളദൃശ്യസംസ്കാരത്തെ പ്രതിരോധിക്കാന്‍ രൂപം കൊണ്ട ചാനല്‍ ഒടുവില്‍ മര്‍ഡൊക്കിന്റെ തൊഴുത്തില്‍ തന്നെ അഭയം കണ്ടെത്തിയിരിക്കുന്നു. 'ദുഃഖം തോന്നുന്നു' എന്നാണ് ഇതിനെ പറ്റി ശശികുമാര്‍ പ്രതികരിച്ചത്.
    ഏഷ്യാനെറ്റ് ആരു കൈയ്യടക്കുന്നു എന്നത് ശരാശരി മലയാളിയെ ഒരു തരത്തിലും ബാധിക്കുന്ന പ്രശനമല്ല.നാടന്‍ ധ്വരമാരായാലും മര്‍ഡോക്കായാലും ആഗോളടെലിവിഷന്‍ സംസ്കാരത്തില്‍ നിന്ന് ഭിന്നമായതൊന്നും നാം പ്രതീക്ഷിക്കേണ്ടതുമില്ല. എന്നാല്‍ ഈ സ്ഥാപനക്കൈമാറ്റം ഉയര്‍ത്തുന്ന ചില പ്രശ്നങ്ങളുണ്ട്. മലയാളികളുടെവ്യവസായസംരംഭം എന്ന നിലയിലില്‍ നമ്മുടെ ഭരണകൂടങ്ങള്‍ നല്‍കിയ സൗജന്യങ്ങളും സൗകര്യങ്ങളും ആത്യന്തികഗുണഭോക്താവ് ആരാണ്? ഈ സൌജന്യങ്ങളൊക്കെ പറ്റി കേരളത്തിലെ ലോക്കല്‍ കേബിള്‍ ശൃംഖലകളെ നശിപ്പിച്ചും വിലയിപ്പിച്ചും ഒരു കേബിള്‍ കുത്തക ഭീമനായ ഏഷ്യാനെറ്റില്‍ നിന്ന് സാധാരണ പ്രേക്ഷകന്‍ ഇനി എന്താണ് പ്രതീക്ഷിക്കുന്നത്?തങ്ങളുടെ എതിരാളികളുടെ ചാനലുകള്‍ഒരു മുന്നറിയിപ്പുമില്ലാതെ കേബിളില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.പ്രേക്ഷകര്‍ക്ക് എന്ത് ചെയ്യാനാവും ? തങ്ങള്‍ക്കാവശ്യമുള്ള ചാനലുകള്‍ക്ക് പ്രേക്ഷകര്‍പൈസ കൊടുത്താല്‍ മതി എന്ന സൗകര്യം നല്‍കുമായിരുന്ന കേന്ദ്ര നിയമത്തെ മാധ്യമഭീമന്‍മാരൊക്കെ ചേര്‍ന്ന് നേരത്തെ അട്ടിമറിച്ചല്ലോ. ഇനി ഏഷ്യാനെറ്റ് പേ ചാനലായി മാറൂം എന്നും കേള്‍ക്കുന്നു. വൈകാതെ മറ്റ് മലയാളം ചാനലുകള്‍ ഏഷ്യാനെറ്റ് കേബിളില്‍ ലഭിക്കാത്ത സാഹചര്യവും ഉണ്ടായിക്കൂടെ?പ്രേക്ഷകര്‍ക്ക് എന്ത് ചെയ്യാനാവും? ജനാധിപത്യത്തിന്റെ ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന് മേനി നടിച്ച് ജനാധിപത്യത്തെ ക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചും ആവിഷ്കാര സ്വാതന്ത്ര്യത്തെ ക്കുറിച്ചുമൊക്കെ ഘോരഘോരം പ്രസംഗിക്കുന്ന ഈ മാധ്യമ തമ്പുരാക്കന്മാര്‍ സാധാരണ പ്രേക്ഷകന്റെ ചില മൗലികാവകാശങ്ങളെ ക്കുറിച്ച് എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
    http://sngscollege.info
    http://vijnanacintamani.org

    Thursday 21 May 2009

    ചിന്ത മലയാളം ബ്ലോഗ് അഗ്രിഗേറ്ററില്‍ ചില പ്രശ്നങ്ങള്‍

    ഞാന്‍ എന്റെ ബ്ലോഗില്‍ പുതിയ പോസ്റ്റുകളിട്ടാല്‍ ചിന്ത ബ്ലോഗ് അഗ്രിഗേറ്റര്‍ വഴിയാണ് അത് ബൂലൊകരെ അറിയിക്കാന്‍ ശ്രമിക്കാറുള്ളത്.തീര്‍ത്തും അഭിനന്ദനീയമായ ഒരു സംരംഭം ആണ് പോളിന്റെയും കൂട്ടരുടേയും. പക്ഷേ ചിന്ത മലയാളം ബ്ലോഗ് അഗ്രിഗേറ്ററില്‍ ഈയിടെ ചില പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നു. പുതിയ പോസ്റ്റ് ബ്ലോഗില്‍ ചെയ്ത് അഗ്രിഗേറ്ററില്‍ റിഫ്രഷ് ചെയ്താലും പോസ്റ്റുകള്‍ അപ്ഡേറ്റ് ചെയ്തു വരുന്നില്ല. 'There are no new items in the feed' എന്ന മെസ്സേജ് ആണ് വരുന്നത്. ഒന്നു രണ്ടു തവണ റിഫ്രഷ് ചെയ്തപ്പോള്‍ വളരെ പഴയ പോസ്റ്റുകള്‍ അഗ്രിഗേറ്ററീല്‍ പുതിയ പോസ്റ്റ് എന്ന നിലയില്‍ ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. മറ്റാര്‍ക്കെങ്കിലും ഇത്തരം പ്രശ്നമുണടായിട്ടുണ്ടോ? സാധാരണ ആറേഴു മണിക്കൂര്‍ കഴിഞ്ഞ് ശ്രമിച്ചാല്‍ ആഡ് ചെയ്തു വരാറുണ്ട്. 'ആട് വളര്‍ത്തുന്ന അഴീക്കോട് 'എന്ന എന്റെ പുതിയ പോസ്റ്റ് ആഡ് ചെയ്യാണ്‍ ശ്രമിച്ച് ഇതുവരെ സാധിച്ചില്ല. പഴയ രണ്ട് പോസ്റ്റ് ലിസ്റ്റ് ചെയ്യുകകയും ചെയ്തു. എന്തെങ്കിലും നിര്‍ദേശങ്ങള്‍, സമാന അനുഭവങ്ങള്‍?
    ഇനി ഈ പോസ്റ്റ് ആഡ് ചെയ്യുമോ എന്നറിയാന്‍ കൂടിയാണ് ഇത് വേറെ പോസ്റ്റ് ആയി തന്നെ ഇടുന്നത്
    santhoshhrishikesh@gmail.com
    Phone: 9447651899
    http://sngscollege.info
    http://vijnanacintamani.org

    ആട് വളര്‍ത്തുന്ന അഴീക്കോട്

    ചില വൃദ്ധന്‍മാരുണ്ട്.. കാലാവധി കഴിഞ്ഞ ആണവ റിയാക്റ്ററുകള്‍ പോലെ. ഗുണകര‍മായി ഒന്നും ഉല്പാദിപ്പിക്കുകയില്ല. ഉപയോഗം കഴിഞ്ഞെന്നു കരുതി നിങ്ങള്‍ക്കതിനെ ഉപേക്ഷിക്കാനാവില്ല, നശിപ്പിച്ചുകളയാനും. നിങ്ങള്‍ക്കതിനെ മൂടിവെക്കാനാവും. പക്ഷേ അപ്പോഴും അത് വിഷ രശ്മികള്‍ കൊണ്ട് അന്തരീക്ഷത്തെ മലിനിമാക്കികൊണ്ടേയിരിക്കും. ലീഡര്‍ കരുണാകരനെക്കുറിച്ച് പ്രകാശന്‍ പറയാറുള്ള ഈ വാക്കുകള്‍ പ്രൊഫെസര്‍ സുകുമാര്‍ അഴീക്കോടിനും ചേരും. അതിപുരാതനകാലത്ത് ചില നിരൂപണ ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ടെന്നതാണ് കൈമുതല്‍. ആശാന്റെ സീതാകാവ്യവും ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നുവും സാഹിത്യ ചരിത്രത്തിന്റെ തട്ടിന്‍പുറത്തായിട്ട് നാളേറെയായി. തത്വമസി, അത് ഒരു ബാലസാഹിത്യമല്ലേയെന്ന് രാമചന്ദ്രന്‍ കവിത എന്നോട് കണ്ണിറുക്കുന്നു. മലയാള സാഹിത്യ വിമര്‍ശന ചരിത്രം മാത്രമാണ് സാഹിത്യ വിദ്യാര്‍ത്ഥികള്‍ റഫറന്‍സിന് എപ്പോഴെങ്കിലും ഉപയോഗിക്കുന്ന പുസ്തകം.
    നാടു തോറൂം എന്തിനെക്കുറിച്ചും പ്രഭാഷണം ചെയ്തും തന്റെ പ്രസംഗകലയെക്കുറിച്ച് തന്നെ പ്രസംഗിച്ചും ചുറ്റുപാടും നടന്ന് കൊണ്ടിരിക്കുന്ന സംഭവങ്ങളൊട് നിരന്തരം പ്രതികരിച്ചും സകല ആളുകള്‍ക്കും ഉപദേശങ്ങളും അനുഗ്രഹങ്ങളും ശാപവും നല്‍കിയും അഴീക്കോട് സ്വയം സാംസ്കാരിക നായകന്‍ ആയി അവരോധിച്ച് കാലം കുറേയായി. സാംസ്കാരിക നായകന്‍ എന്ന വിചിത്ര സങ്കല്പം മലയാള ഭൂമിയില്‍ വേരോടിയത് അദ്ദേഹത്തോട് കൂടിയാണ് എന്ന് തോന്നുന്നു.
    ബഷീറിന്റെ വിശ്വവിഖാതനായ മൂക്കനെ പോലെ എന്തിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചേപറ്റൂ എന്ന് നമ്മുടെ മാധ്യമങ്ങള്‍ക്കും നിര്‍ബന്ധം. നാലുനാളോടുന്ന എന്തെങ്കിലും കച്ചറ അദ്ദേഹം ഉണ്ടാക്കും എന്നവര്‍ക്കറിയാം. പണ്ട് ഇതു പൊലേ മാധ്യമപീഡനം മറ്റൊരു എഴുത്തുകാരിയായ മാധവിക്കുട്ടിയോടും ഉണ്ടായിരുന്നു. പ്രകാഷ് കാരാട്ട് മുഖ്യമന്ത്രി ആയാല്‍ മതി 'എന്തു നല്ല ചിരിയാ, നല്ല ഇംഗ്ലീഷും' എന്നൊക്കെയായിരുന്നു അവരുടെ സുചിന്തിതമായ പ്രതികരണങ്ങള്‍.അവര്‍ പൂനയിലേക്ക് പോയതോടെയാണ് ഇത്തിരി സമാധാനമായത്.
    ഈയിടെ അഴീക്കോട് ഒരു ആട്ടിന്‍ കുട്ടിയെ വാങ്ങിച്ച് വീട്ടില്‍ വളര്‍ത്താന്‍ തുടങ്ങിയതായിരുന്നു ഒരു സ്കൂപ്പ്. അകത്ത് ഷെല്ഫില്‍ പാത്തുമ്മയുടെ ആടും പുറത്ത് കുറ്റിയില്‍ കുഞ്ഞാടും എന്നൊക്കെ ആയിരുന്നു ഒരു പത്ര ലേഖകന്റെ സാഹിത്യം. താന്‍ ഒരു ഇടയനാണെന്ന വിചാരം അഴീക്കോടിന് പണ്ടേ ഉണ്ട്. ഒരു കുഞ്ഞാടും വഴിതെറ്റാതിരിക്കാന്‍ അദ്ദേഹം ഒച്ച വെച്ചും വടി ചുഴറ്റിയും അങ്ങിനെ ഏത് ആട്ടിന്‍ പറ്റത്തിനു പിറകിലും സഞ്ചരിക്കും. അതില്‍ പക്ഷഭേദമില്ല. രാഷ്ട്രീയ നേതാക്കന്മാരാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട് ഇരകള്‍. പ്രസ്ഥാനങ്ങളെ അല്ല അതിന്റെ നേതാക്കന്മാരെയാണ് ഉപ്ദേശിക്കുക. പഴയ രാജഗുരു തന്നെ.
    കോണ്‍ഗ്രസ്സുകാരെയാണ് അദ്ദേഹം ഏറെ കാലം പിടികൂടിയിരുന്നത്. പുസ്തകം വായിക്കില്ലെന്ന ഗുണമുണ്ട്. പിന്നെ താന്‍ ഒരു പഴയ കോണ്‍ഗ്രസ്സുകാരനാണെന്നും ഗാന്ധിയന്‍ ആണെന്നുമുള്ള പരിഗണനയുമുണ്ട്. അടിയന്തരാവസ്ഥക്ക് സ്വാഗതഗാനം ആലപിച്ചും കമൂണിസ്റ്റുകളെ എമ്പരപ്പ് ചീത്ത വിളിച്ചും പ്രതീക്ഷിച്ച മേല്‍ഗതി കിട്ടാത്തതു കൊണ്ടാണത്രെ പിന്നെ ആക്ഷേപിക്കലും ഗുണദോഷിക്കലുമായത്. അങ്ങിനെ കോണ്‍ഗ്രസ്സുകാരെ ഉപദേശിച്ചുപദേശിച്ച് ഒരരുക്കിലാക്കിയപ്പോളാണ് മെല്ലെ സി.പി.എമ്മിനു നേരെ തിരിഞ്ഞത്. ഇ.എം.എസ്സിനെ പോലുള്ളവര്‍ ഉണ്ടായിരുന്നപ്പോള്‍ അങ്ങോട്ടടുക്കാന്‍ പറ്റിയിരുന്നില്ല എന്നതാണ് പരമാര്‍ത്ഥം.
    അപ്പോഴേക്കും അഴീക്കോടിനു നയിക്കാന്‍ പാകത്തിലായി പോയി ആ പാര്‍ട്ടി എന്നുമാവാം.കമുണിസ്റ്റുകാരോട് കളിക്കുന്നത് സൂക്ഷിച്ച് വേണം എന്നറിയാവുന്ന പ്രൊഫസ്സര്‍ ചില്ലറ തഴുകലും ഉഴിഞ്ഞു കളയലും മാത്രമേ പതിവുള്ളൂ. പരമാവധി ഔദ്യോഗികപക്ഷമാകാന്‍ ശ്രമിക്കാറുണ്ട്. കെ,ഇ,എന്നിന് പോലുമാകാത്തത് അഴീക്കോടിനാവും.എം.എന്‍ വിജയന്റെ മരണത്തില്‍ പോലും അദ്ദേഹം നടത്തിയ ചില പരാമര്‍ശങ്ങള്‍ ഓര്‍ക്കുന്നുണ്ടാവുമല്ലോ.
    തിരഞ്ഞെടുപ്പു വരെ പറഞ്ഞത് മാറ്റി (തിരുത്തിയതല്ല കേട്ടോ, അഴീക്കോടോ? തിരുത്താനോ?) രണ്ട് ദിവസം മുന്‍പ് അദ്ദേഹം ചില പ്രസ്താവനകള്‍ പുറപ്പെടുവിച്ചിരിക്കുന്നു.. തിരഞ്ഞെടുപ്പു പരാജയത്തില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്നും അതു കൊണ്ട് ഫലപ്രഖ്യാപനത്തിനു ശേഷം വി.എസ്സ്. അചുതാന്ദന്‍ ചിരിച്ചത് 'വഞ്ചനയുടെ ചിരിയാ'ണെന്നുമായിരുന്നു ഒന്നാം ഖണ്ഡം. ടെലിവിഷനു മുമ്പില്‍ സങ്കടപ്പെട്ടു കരയുന്ന വീസ്സിനെ ആണ് കേരളം പ്രതീക്ഷിച്ചതത്രെ. (തിരഞ്ഞെടുപ്പിന് മുമ്പ് മനോരമാ ടെലിവിഷനു നല്‍കിയ ഒരഭിമുഖത്തില്‍ ശാരദട്ടീച്ചര്‍ തിരഞ്ഞെടുപ്പു ഫലം വരുമ്പോള്‍ നിര്‍വികാരനായി 'പാര്‍ട്ടി തോറ്റു അല്ലെങ്കില്‍ പാര്‍ട്ടി ജയിച്ചു' എന്ന് ഇ.കെ നായനാര്‍ പ്രതികരിച്ചിരുന്നത് സ്മരിക്കുന്നുണട്.) 'അങ്ങ് തനി പിണാറായി പക്ഷക്കാരനാവുന്നല്ലോ' എന്ന് പത്രപ്രവര്‍ത്തകര്‍ പരിഭവം പറഞ്ഞപ്പോള്‍ 'ഇതാ പിടിച്ചോ പിണാറായിക്കും ചില വിമര്‍ശന നിര്‍ദ്ദേശങ്ങള്‍' എന്നായി. നാളേക്ക് നല്ല മുഴുത്ത വെണ്ടക്ക കിട്ടിയ സുഖത്തില്‍ പത്രപ്പരിഷകള്‍ മറ്റൊന്നും ചോദിക്കാത്തതുകൊണ്ട് വേറാര്‍ക്കും ഉപദേശങ്ങള്‍ ഉണ്ടായില്ല.
    ഈയടുത്ത കാലത്ത് പത്രങ്ങള്‍ നിരത്തി വെച്ച ഏറ്റവും വലിയ അശ്ലീലം എന്നാണ് ഈ വാര്‍ത്ത വായിച്ചപ്പോള്‍ എനിക്ക് തോന്നിയത്. നിങ്ങള്‍ക്കെന്ത് തോന്നുന്നു? കേരളം എന്ത് വിചാരിക്കുന്നു, പ്രതീക്ഷിക്കുന്നു എന്നു പറയാന്‍ ഇവര്‍ക്കൊക്കെ ആര് അധികാരം നല്‍കി? സി.പി.എം എന്ന പാര്‍ട്ടി തന്റെ വീട്ടുമുറ്റത്ത് കെട്ടി താന്‍ ആഗ്രഹിക്കുന്ന പോലെ തീറ്റ കൊടുത്തു വളര്‍ത്താവുന്ന ഒരു കുഞ്ഞാടാണെന്ന് അദ്ദേഹം വിചാരിക്കുന്നുണ്ടോ ?
    അഴീക്കോട് ആശ്ലേഷിക്കാത്തവരോ ആക്രമിക്കാത്തവരോ ആയി നമ്മുടെ സാംസ്കാരിക രംഗത്ത് ആരുമില്ല എന്നു തോന്നുന്നു. ബാലചന്ദ്രന്‍ ചുള്ളിക്കാടും എം.എ. റഹ്മാനുമാണ് അദ്ദേഹത്തെ മൂക്കുകയറിട്ട രണ്ട് മികച്ച കാള‍പ്പോരുകാര്‍. അത്ര പന്തിയല്ല എന്ന് കണ്ടാല്‍ പിന്വാങ്ങാനുള്ള മെയ് വഴക്കവും ഉള്ളതിനാല്‍ നിലനില്‍ക്കാനായി എന്ന് മാത്രം. എന്തിനിങ്ങനെ എന്നൊരു ചോദ്യം മാത്രം ബാക്കിയാവുന്നു.
    മലയാളത്തില്‍ ഏറ്റവും ഫിലോസഫിക്കലായി കാര്‍ട്ടൂണ്‍ വരച്ച പി. വി.കൃഷ്ണന്‍ സാറിന്റെ ഒരു പഴയ കാര്‍ടൂണ്‍ ഓര്‍ത്തു പോകുന്നു. നടക്കാന്‍ ഇറങ്ങുമ്പോള്‍ എങ്ങോട്ട് പോകുന്നു എന്ന് ആരു ചോദിച്ചാലും നമുക്കു ഒരു റെഡീമെയ്ഡ് ഉത്തമുണ്‍ട്. എന്നാല്‍ ഉള്ളിനെ ഉള്ളില്‍ നിന്ന് ഒരാള്‍ അല്ല മാഷേ ഈ പോക്കെങ്ങോട്ടാണെന്ന് ചോദിച്ചാല്‍ നമുക്കെന്തുത്തരം?അത്തരം ഒരുള്‍ വിളി അഴീക്കോടിന് എന്നാണുണടാവുക .സ്വയം വിമര്‍ശനപരമായി തന്നെ കാണാനും തന്നെ തന്നെ തിരുത്താനും, മറ്റുള്ളവരെ നന്നാക്കുന്നതിനിടയില്‍ സ്വയം ഒന്നു നന്നാവാനും (മോഹന്‍ലാലിന്റെ ഒരു ഡയലോഗ് ഓര്‍മ്മ വരുന്നു) ഒരു സാവകാശം?
    പരസ്യത്തില്‍ പറയുന്നത് പോലെ പ്രാര്‍ഥിക്കാന്‍ എല്ലാവര്‍ക്കുമില്ലേ ഓരോരോ കാരണങ്ങള്‍?

    http://sngscollege.info/

    http://vijnanacintamani.org

    Tuesday 19 May 2009

    നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !

    ബിരുദതലപാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണല്ലോ.ഈ മേഖലയില്‍ ഇടപെടുന്ന ഒരാള്‍ എന്ന നിലയിലായിരിക്കും ഒരു സുഹൃത്ത് വിളിച്ച് ചോദിച്ചു. 'കേരളാ യൂണിവേര്‍സിറ്റിയില്‍ ആത്മകഥാ-ജീവചരിത്ര വിഭാഗത്തില്‍ നളിനി ജമീലയുടെ ആത്മകഥ പാഠപുസ്തകമാക്കി എന്നു കേള്‍ക്കുന്നു, ശരിയാണോ' എന്ന്. സത്യത്തില്‍ എനിക്കത് ഒരു ന്യൂസ് ആയിരുന്നു. കോഴിക്കോട് സര്‍വകലാശാലയില്‍ ഈ മേഖലയില്‍ ജീവിത രേഖകള്‍ എന്ന നിലയില്‍ ഇപ്പോള്‍ മലയാളത്തില്‍ ശക്തിയാര്‍ജ്ജിച്ചു വരുന്ന ജീവചരിത്ര രചനാരീതിയെ പരിചയപ്പെടുത്തണം എന്ന നിര്‍ദേശം പലരില്‍ നിന്നുമായി ഉണ്ടായതായി അറിയാം. പ്രശസ്തരുടെ ജീവിതങ്ങള്‍ മാത്രമല്ല ജീവിതത്തിന്റെ ഓരം പറ്റി കടന്നു പോകുന്നവരുടെ അനുഭവങ്ങള്‍, അനന്തവൈചിത്ര്യമാര്‍ന്ന ജീവിതങ്ങള്‍ ഇവകളിലൂടെ കടന്നുപോകാന്‍ ഒരവസരം എന്ന നിലയില്‍ അത് നല്ല നിര്‍ദേശമായി തോന്നി. വി.കെ ശ്രീരാമന്റെ വേറിട്ട കാഴ്ചകളിലെ ഏതെങ്കിലും ഹൃദയ സ്ലര്‍ശിയായ ഖണ്ഡമാണ് നിര്‍ദേശിക്കപ്പെട്ടത്. മലയാള സാഹിത്യത്തില്‍ കഴിഞ്ഞ ദശകത്തില്‍ ഉണ്ടായ ഏറ്റവും മികച്ച സാഹിത്യ സംരംഭം ആണ് അത് എന്നാണെന്റെ അഭിപ്രായം. അതി മനോഹരമായ ഗദ്യം. നമ്മുടെ ഫുള്‍ ടൈം സാഹിത്യകാരന്മാരേക്കാള്‍ മികച്ച ഭാഷ മുരളി, നമ്പൂതിരി, രവീന്ദ്രന്‍,ശ്രീരാമന്‍, മാങ്ങാട് രത്നാകരന്‍ എന്നീ പാര്‍ട്ട് റ്റൈം എഴുത്തുകാര്‍ക്കുണ്ടെന്നാണ് എന്റെ പക്ഷം.
    ഗദ്യ സാഹിത്യപഠനത്തിന്റെ ഭാഗമായി ആത്മകഥകളും ജീവചരിത്രങ്ങളും എന്നോ നമ്മുടെ സിലബസ്സിലുണ്ട്. അതിഗംഭീരങ്ങളായ ആത്മകഥകള്‍ കൊണ്ട് സമ്പന്നവുമാണ് മലയാള സാഹിത്യം, ജീവിതപ്പാതയും കണ്ണീരും കിനാവും കവിയുടെ കാല്പ്പാടുകളും ഉള്‍പ്പെടെ. മികച്ച സാഹിത്യ കൃതികള്‍ എന്ന നിലക്ക് മറ്റു സാഹിത്യ കൃതികള്‍ പഠിക്കുന്ന പോലെ തന്നെ അവയെ നമ്മുടെ സിലബുസ്സുകള്‍ പണ്ടു മുതലേ ഉള്‍‍ക്കൊണ്ടിരുന്നു. മഹാന്മാരുടെ ജീവിതകഥ പരിചയപ്പെടുക, ഒരു പ്രദേശത്തിന്റെ സാമൂഹ്യരാഷ്ട്രീയ ചരിത്രത്തെ സംബന്ധിച്ച അവബോധം വളര്‍ത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സാഹിത്യേതരമായ ജീവചരിത്രങ്ങളേയും ആത്മകഥകളേയും പഠനത്തില്‍ ഉള്‍പ്പെടുത്തുന്നതിന് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ആ നിലക്ക് അരികു ജീവിതങ്ങളെയും ചരിത്രത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ അനുഭവങ്ങളെയും പഠനവിധേയം ആക്കുന്നതില്‍ യുക്തികള്‍ ഉണ്ട്.എന്നാല്‍ പിന്നെ നളിനി ജമീല പാഠപുസ്തകമാകുന്നതില്‍ തെറ്റെന്ത്? അതിനെ എതിര്‍ക്കുന്നത് കപടസദാചാരവാദമല്ലേ എന്നതാണ് ചോദ്യം.
    നളിനിജമീലയുടേതടക്കം ഈയിടെ പുറത്തു വരുന്ന ആത്മകഥകളെ അങിനെ വിളിക്കാമോ എന്ന പ്രശ്നവുമുണ്ട്. ആത്മകഥ കേട്ടെഴുതുന്നവരുടെ കാലമാണിത്. ഞായത്ത് ബാലന്‍, എന്‍,പി.വിജയകൃഷ്ണന്‍ തുടങ്ങിയവര്‍ കഥകളിക്കാരെ വെച്ച് തുടങ്ങിയ ഈ ഏര്‍പ്പാട് പിന്നീട് ഒരു ഫാഷനായി മാറീ. രാമന്‍ കുട്ടി നായരുടെ ആത്മകഥ പാഠപുസ്തകമായിരുന്നു താനും.പിന്നീട് സകല ക്ഷേത്രകലാകരന്മാരെയും ഓടിച്ചിട്ട് പിടിച്ച് ആത്മകഥ കേട്ടെഴുതിക്കുന്നതിലേക്ക് കാര്യങ്ങളെത്തി. കല്ലന്‍ പോക്കൂടനും ജാനുവും അങ്ങിനെ പലരും ആത്മകഥാകാരന്മാരായി. താഹാ മാടായി ആണ് ഈ ഏര്‍പ്പാടില്‍ ഏറെ വിജയം കൊയ്ത മറ്റൊരാള്‍. എന്നാല്‍ നിരക്ഷരയായ നളിനി ജമീലയുടെ ആത്മകഥയാണ് കേരളം ഏറെ ചര്‍ച്ച ചെയ്തത്. 'ഒരു ലൈംഗിക തൊഴിലാളിയുടെ 'ആത്മകഥ എന്ന നിലയില്‍ ഏറെ ധീരമായ ഒരു സംരംഭം എന്ന നിലക്ക് അതേറെ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ അതിന്റെ പോപ്പുലാരിറ്റി ആ പുസ്തകം ഉയര്‍ത്തിവിട്ട ഏതെങ്കിലും സാമൂഹ്യപ്രശ്നങ്ങളെ ചുറ്റി പറ്റി ആയിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മാസങ്ങളോളം അത് ബെസ്റ്റ് സെല്ലെര്‍ ആയി വലിയ എഴുത്തുകാരെ പ്രകോപിപ്പിച്ചത് സാഹിതീയമോ ആശയപരമോ ആയ എന്തെങ്കിലും മികവു കൊണ്ടായിരുന്നില്ല. മറീച്ച് ലൈംഗികതയോടൂള്ള മലയാളിയുടെ ഒടുങ്ങാത്ത ആസക്തി കൊണ്ടായിരുന്നു എന്നതാണ് സത്യം. ആ കൃതിയുടെ വായനാ ലക്ഷ്യവും മറ്റൊരാളുടെ കിടപ്പറയിലേക്ക് ഒളിഞ്ഞു നോക്കാന്നതിന്റെ രസമായിരുന്നു. അവരില്‍ ഏതാണ്ടെല്ലാവരും നിരാശരായെങ്കിലും വേശ്യാ വൃത്തി എന്ന സാമൂഹ്യ പ്രശ്നത്തെ, അത്തരം സത്രീകളുടെ മനുഷ്യാവകാശ പ്രശ്നങ്ങളെ പൊതു ശ്രദ്ധയില്‍ കൊണ്ടു വരുന്നതിന് തീരെ സഹായകര‍മായി എന്ന് തോന്നുന്നില്ല. മറിച്ച് ലൈംഗികതൊഴില്‍ (മൈത്രേയനും കൂട്ടരും മലയാളത്തില്‍ സാധിച്ചെടുത്ത ഈ പദത്തോട് തികഞ്ഞ വിയോജിപ്പുള്ള ഒരാളാണ് ഞാന്‍.) വിലോഭനീയമായ ഒന്നായി പല സമയങ്ങളിലും തോന്നിപ്പിക്കുന്നുമുണ്ട്. ലൈംഗികതൊഴിലാളികളെ അവരുടെ തൊഴില്‍ സാമുഹ്യ സാഹചര്യങ്ങളില്‍ സുരക്ഷിതരായി കൂടുതല്‍ മാന്യതയും സ്വീകാര്യതയും നല്‍കി നിലനിര്‍ത്തുന്നതില്‍ എന്ത് വിപ്ലവബോധവും വിമോചന സങ്കല്പവുമാണുള്ളത് എന്ന് എനിക്കിനിയും മനസ്സിലായിട്ടില്ല.
    ഈ കൃതി പാഠപുസ്തകമാകേണ്ടത് ഇതില്‍ ഏത് കണക്ക് വെച്ചാണ് എന്നതാണ് പ്രശ്നം. ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ടു എന്നതോ വിവാദങ്ങള്‍ സ്രുഷ്ടിക്കപ്പെട്ടു എന്നതോ ഒരു കൃതിയുടെ ഗുണമേന്മയോ പാഠപുസ്തകമാകാന്‍ വേണ്ട യോഗ്യതയോ ആണെന്ന് ഞാന്‍ വിചാരിക്കുന്നില്ല.മാര്‍ക്കറ്റ് കണ്ട് രൂപപ്പെടേണ്ട ഒന്നല്ല പാഠ്യപദ്ധതി. കേരളീയ സാമൂഹ്യജീവിതത്തിന്റെ കാണപ്പുറങ്ങള്‍ എന്ന രീതിയില്‍ കേരളീയ സാമൂഹ്യപ്ഠനത്തിന്റെ സൂക്ഷ്മപഠനത്തില്‍ ഈ പുസ്തകത്തിനു പ്രസക്തി ഉണ്ടാകാമെങ്കിലും അടിച്ചുതളിക്കാരിയുടെയും മീന്‍ കാരിയുടേയും അടുക്കളക്കാരികള്‍ മാത്രമായ വീട്ടമ്മമാരുടേയും ആത്മകഥകളാണ് കുട്ടികള്‍ക്കായി നിര്‍ദ്ദേശിക്കേണ്ടത് എന്നാണ് എന്റെ പക്ഷം. പീഢിപ്പിക്കപ്പെടുന്ന സ്ത്രീത്വത്തോടുള്ള ഐക്യപ്പെടലാണ് നളിനി ജമീലമാര്‍ക്കു പിന്നില്‍ നമ്മുടെ വായനക്കാരെയും സാംസ്കാരിക നായകരെയും എത്തിക്കുന്നത് എന്നത് ശുദ്ധ ജാടയാണ്. അങ്ങിനെ എങ്കില്‍ നേരത്തെ പറഞ്ഞ സ്ത്രീജന്മങ്ങള്‍ക്ക് പിറകെ മനുഷ്യാവകാശത്തിന്റെ കാവലാളന്മാരായ കേട്ടെഴുത്തുകാരും മാധ്യമ പ്രവര്‍ത്തകരും അന്വേഷിച്ചു പോകാത്തതെന്ത്. വില്‍ക്കാന്‍ കൊള്ളാവുന്ന സെക്സ് ആ ജീവിതങ്ങളെ വിലോഭനീയമായ ഒരു വില്പ്പനചരക്ക് ആക്കുന്നില്ല എന്നതു കൊണ്ട് മാത്രമല്ലേ?
    ഇപ്പോള്‍ കേട്ടെഴുത്തുകാരെയും നിരാശരാക്കി കൊണ്ട് താന്‍ സാഹിത്യകാരി തന്നെ എന്ന് പ്രഖ്യാപിച്ചു അവര്‍ വീണ്ടും ഹാജരായിരിക്കുന്നു. മാത്രുഭൂമി തന്നെയാണ് ഈ പുതിയ ആഘോഷത്തിന്റെയും രംഗവേദി. സമ്മാനമായി കിട്ടിയ ക്യാമറ ഉപയോഗിച്ച് ചില ദ്രിശ്യങ്ങള്‍ പകര്‍ത്തി അവര്‍ സംവിധായികയും ആയിരിക്കുന്നു.
    മോണിക്ക ലെവന്‍സ്കിയുടെ കുമ്പസാരവും ഇതു പോലെ വന്‍ വില്പനയുണ്ടായ പുസ്തകമാണ്. ഇപ്പോള്‍ സിസ്റ്റര്‍ ജെസ്മിയുടെ ആമേന്‍ എന്ന പുസ്തകവും മാര്‍ക്കറ്റ് കീഴടക്കിയിരിക്കുന്നു. കന്യാസ്ത്രീകളുടെയും കൊട്ടാരം വെപ്പാട്ടികളുടെയും വേശ്യകളുടെയും ജീവിതം നമ്മെ ഇങ്ങനെ ആകര്‍ഷിക്കാനുള്ള കാരണം എന്താണ്.? കുടുംബത്തെ ക്കുറിച്ച് ഉല്‍കണ്ഠപ്പെടുന്നവന്‍ പിന്തിരിപ്പനും കപടസദാചാരവാദിയും പിന്തിരിപ്പനും ആകുന്നതെന്തുകൊണ്ടാണ് ? വേറെ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളാണത്.
    തീര്‍ച്ചയായും ഇവരുടെ ജീവിതങ്ങള്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്ന സാമൂഹ്യപാഠങ്ങള്‍ തന്നെ. എന്നാല്‍ ഇവ പാഠപുസ്തകമാകണോ എന്ന പ്രശ്നം മറ്റൊന്നാണ്.അവയുടെ പഠന ലക്ഷ്യം എന്താണ് എന്നു നിശ്ചയിച്ചു കൊണ്ടു മാത്രമേ അതിനുത്തരം പറയാനാവൂ. കൗതുകങ്ങള്‍ക്കു പറന്നുവന്നിരിക്കാനുള്ളതല്ല സിലബസ്സുകള്‍. കേവലജീവിതാനുഭവങ്ങളും പീഢനക്കഥകളും തുറന്നു പറച്ചിലുകളും അല്ല പഠനവിധേയമാക്കേണ്ടത്. അത് സൃഷ്ടിക്കുന്ന മൂല്യബോധവും സമൂഹ്യാവബോധവും പ്രധാനമാണ്. പൊതുവായനയും ക്ലാസ്സ്മുറിയിലെ പുസ്തകപഠനവും രണ്ടാണ്. അതുകൊണ്ടാണ് ധര്‍മപുരാണവും അധികാരവും നല്ല പാഠപുസ്തകങ്ങള്‍ അല്ല എന്ന് പറയേണ്ടി വരുന്നത്.
    ഈ ചര്‍ച്ചയില്‍ ജെസ്മിയുടെ ആത്മകഥ കടന്നു വന്നതിന് കാരണമുണ്ട്. കുര്യാസ് കുംബളക്കുഴി കത്തോലിക്കരുടെ സ്വന്തം ബ്ലോഗില്‍ ഈ പാഠപുസ്തക വിവാദത്തില്‍ ഇടപെട്ട് ചില കാര്യങ്ങള്‍ എഴുതിയത് കണ്ടു. നമ്മുടെ മലയാളം പാഠപുസ്തകങ്ങള്‍ക്ക് കുറെ കാലമായി നിലവാരം കുറവായതു കൊണ്ട് ഭാഷാപഠനം ഒഴിവാക്കി ഗൗരവമുള്ള സയന്‍സാദി വിഷയങ്ങള്‍ തന്നെ പഠിച്ചാല്‍ മതി എന്നാണ് പ്രൊഫസ്സറുടെ മതം. എന്തൊരു വിചിത്രമായ വാദം. ഏതായാലും ഹയര്‍ എഡുക്കേഷന്‍ കൗണ്‍സിലിന് ഇക്കാര്യത്തില്‍ അപ്രതീക്ഷിതമായ ഒരു പിന്തുണ കിട്ടിയിരിക്കുന്നു, പള്ളിക്കാരുടെ ഭാഗത്തു നിന്ന്.ഇതിന് പ്രൊഫസ്സര്‍ നളിനി ജമീല പാഠപുസ്തകമാകാനുള്ള നിര്‍ദ്ദേശത്തെയാണ് ഉദാഹരിക്കുന്നത്. (ഈ നിര്‍ദേശം കേരള സര്‍വകലാശാലയില്‍ ഇപ്പോള്‍ നിലവില്ല എന്നാണ് ഇന്ന് അറിയാന്‍ കഴിഞ്ഞത്. എങ്കിലും അതുയര്‍ത്തുന്ന ചര്‍ച്ചകള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല.)കൂട്ടത്തില്‍ പ്രൊഫെസ്സര്‍ പറയുന്നുണ്ട് , ഇനി ആമേനും പാഠപുസ്തകമായേക്കും എന്ന്. എന്തു കൊണ്ടാണ് നളിനി ജമീലയോടും മൊണിക്കയോടും ജെസ്മിയെ താരതമ്യപ്പെടുത്തപ്പെടുന്നത്. ഈ പുസ്തകം ഉയര്‍ത്തി വിട്ട കന്യാസ്ത്രീകളുടെ ജീവിതയാതനകള്‍, സഭകളുടെ അഴിമതി ഇവയൊന്നും ചര്‍ച്ച ചെയ്യപ്പെടാതെ അതിലെ ലൈംഗികത മാത്രം പ്രൊജക്റ്റ് ചെയ്യപ്പെടുകയും ജെസ്മിയുടെ , ജീവിതത്തെ നളിനി ജമീലയുടെ അല്ലെങ്കില്‍ മോണിക്കയുടെ ജീവിതങ്ങളുമായി ഉരച്ചു നോക്കുകയും ചെയ്യുന്നത്? ഒരു കപ്പു ചായ എന്ന ബ്ലോഗില്‍ ഉഷ ഈ പ്രശ്നം ചര്‍ച്ച ചെയ്യുന്നുണ്ട്.
    http://orukappuchaaya.blogspot.com/2009/03/blog-post_25.html
    പുസ്തകം വിറ്റു കിട്ടുന്ന കാശിലും ജെസ്മിക്കുണ്ടായ പോപ്പുലാരിറ്റിയിലും ആയിരുന്നു പലര്‍ക്കും കണ്ണ്. അവരുടെ സമരതീക്ഷ്ണമായ ജീവിതത്തില്‍ ആയിരുന്നില്ല. അങ്ങിനെ അത് ഒരു ലൈംഗിക പാഠപുസ്തകമായി ഇന്ന് കൊണ്ടാടപ്പെടുന്നു.ബെസ്റ്റ് സെല്ലര്‍ ആയതു കൊണ്ടല്ല ഒരു കന്യാസ്ത്രീയുടെ ജീവിത സമരം എന്ന നിലയില്‍ ജെസ്മിയുടെ ആത്മകഥ കേരളീയ സാമൂഹ്യചരിത്രത്തില്‍ പ്രസക്തമായ ഒന്നായിരിക്കാം. ജെസ്മിയുടെ കൃതിയോട് അത്ര അനുകൂലഭാവം എനിക്കില്ല. വിപണിയുടെ തന്ത്രങ്ങള്‍ക്കനുസരിച്ചു ചിട്ടപ്പെടുത്തി എന്ന ആരോപണവും സഭ നല്‍കിയ സുരക്ഷിതത്ത്വങ്ങളെ നന്ദി പൂര്‍വം ഓര്‍ത്തില്ല എന്ന പരിഭവവും അല്ല കാരണം. അവയൊക്കെ സ്വയം തോറ്റുപോകുന്ന മണ്ടന്‍ വാദങ്ങള്‍ ആണ്. വളരെ ഉപരിപ്ലവമായ ഒരു സമീപനവും ചിന്താരീതിയും ആണ് സിസ്റ്ററുടേത് എന്നാണെന്റെ തോന്നല്‍.പരസ്പര വിരുദ്ധങ്ങളായ നിലപാടുകളും ആത്മീയത ഇല്ലാത്ത കൗതുകം മാത്രമായ ദൈവാന്വേഷണാങ്ങളും ഈ കൃതിയുടെ മുനയൊടിക്കുന്നുണ്ട്. നല്ല രീതിയില്‍ അവതരിപ്പിക്കപ്പെട്ട ഒരു കൃതിയല്ല എന്നതിനാലാണ് ഈ കൃതി റദ്ദായി പോകുന്നത്.ഈ പുസ്തകത്തെക്കുറിച്ചുള്ള സജീവമായ ചര്‍ച്ച നടന്ന ഒരിടം കൂടി പരിചയപ്പെടുത്തട്ടെ.
    http://kaanaamarayathu.blogspot.com/2009/04/blog-post.html
    ബാഹ്യമായ മോടികള്‍ കൊണ്ടല്ല ആന്തരികമായ മൂല്യങ്ങള്‍ കൊണ്ടും മേന്മകള്‍ കൊണ്ടുമാണ് ഒരു കൃതി പാഠപുസ്തകമാകേണടത്.ക്ലാസ് മുറികള്‍ സംവാദസ്ഥലങ്ങളാണ്, വിവാദഭൂമികളല്ല. വിവാദങ്ങളും അഭിപ്രായഭേദങ്ങളും ക്ഷണിച്ചു വരുത്തുന്ന പുസ്തകങ്ങള്‍ പാഠപുസ്തകങ്ങള്‍ ആകുന്നത് അതിനാല്‍ തന്നെ ആശാസ്യവുമല്ല.
    http://sngscollege.info
    http://vijnanacintamani.org/

    Sunday 17 May 2009

    ആലോകമലയാളം 3 :മരച്ചീനിയും മക്രോണിയും

    മരച്ചീനിയും മക്രോണിയും - ക്ഷാമ കാലത്ത് കേരളീയന്റെ പട്ടിണി കിടന്ന് മ്റ്തപ്രായമായ അടുക്കളയിലേക്ക് വലിഞ്ഞു കയറിയ രണ്ട് വരുത്തന്മാരാണ് മരച്ചീനിയും മക്രോണിയും. മരച്ചീനിയുടെ വരവ് അധിനിവേശ ത്തോടെയാണ്. മെയ് മാസത്തില്‍ മരചീനിയെ ഓര്‍ക്കുന്നതില്‍ അങ്ങിനെ ഒരു സാംഗത്യവുമുണ്ട്. വാസ്കൊ ഡെ ഗാമ കോഴിക്കോട് കപ്പലിറങ്ങിയത് ഈ മാസമാണല്ലോ. ആ കപ്പലില്‍ നിന്ന് പുറത്ത് ചാടിയ കൊളോണിയല്‍ രൂപങ്ങളില്‍ ഒന്നായിരുന്നു മരച്ചീനിയും. പോര്‍ചുഗീസുകാര്‍ മര‍ച്ചീനി ഇവിടേക്ക് കൊണ്ട് വന്നത് ബ്രസീലില്‍ നിന്നാണത്രെ. എന്നാലും മരച്ചീനി കേരളത്തില്‍ വ്യാപകമാകുന്നത് കൊടിയ ക്ഷാമങ്ങളുടെ കാലത്താണ്. തിരുവിതാംകൂറീല്‍ അരിക്ഷാമം മൂലം പട്ടിണി വ്യാപകമായപ്പോള്‍ വിശാഖം തിരുനാള്‍ മഹാരാജാവ് തന്റെ നാട്ടില്‍ വ്യാപകമായി മരച്ചീനി കൃഷി പ്രോല്‍സാഹിപ്പിച്ച് പട്ടിണി അകറ്റുകയുണ്ടായി. (ഈയിടെ അരിക്ഷാമമുണ്ടായപ്പോള്‍ നമ്മുടെ ഭക്ഷ്യമന്ത്രി കോഴിയിറച്ചി ശീലിക്കാന്‍ പറഞ്ഞപ്പോള്‍ എന്ത് പുകിലായിരുന്നു. ആദ്യ കമ്യുണിസ്റ്റ് മന്ത്രിസഭക്കാലത്തെ മക്രോണി വിമോചനസമരത്തെ അത് ഓര്‍‍മപ്പെടുത്തി. അതിലേക്ക് പിന്നീട് വരാം.)
    എന്നാല്‍‍ കേരളം മുഴുവന്‍ മരച്ചീനി കൊണ്ട് നടന്നത് നസ്രാണികളാണ്. ചേട്ടന്‍ പൂളയെന്ന് തന്നെ ഇതിനു വിളിപ്പേരുണ്ട്. ഇത്രയും വിളിപ്പേരുകളുള്ള മറ്റൊരു ഭക്ഷ്യ വിളയും നുമുക്കില്ല എന്നതാണ് നേര്. കപ്പ, മരചീനി, പൂള, കൊള്ളി ചീനി എന്നിങ്ങനെ പല ദേശത്തില്‍ പല പല പേരുകള്‍. എന്റെ നാട്ടില്‍ പൂളയാണ്. പഞ്ഞി ഉണ്ടാകുന്ന മരത്തിനും പൂളയെന്ന് പറയാറുണ്ട്. അതില്‍ വരുത്തനു പറയുന്ന പേര്‍ ശീമ പൂളയെന്നാണ്.തെക്കോട്ടെടുത്താല്‍ പൂള ഒന്നാം തരം തെറിയാണ്. യോനിയെന്നാണ് അര്‍ത്ഥം. അതു കൊണ്ട് നാട്ടില്‍ നിന്നാരെങ്കിലും തിരുവനന്തപുരത്തേക്ക് കെട്ട് കെട്ടുമ്പോള്‍ 'പോളണ്ടിനെ പറ്റി പറയരുതെന്നല്ല' , 'പുളയെന്നു പറയരുതെന്നാണ്' മുന്നറിയിപ്പ് കൊടുക്കാറ്.
    പൊറാട്ട കേരളീയന്റെ ദേശീയ ആഹാരമാകുന്നതിന് മുമ്പ് കപ്പയും മത്തിയും എന്ന കോംബിനേഷനെ ജനപ്രിയമാക്കിയതും അച്ചായന്‍ തന്നെ.എന്റെ നാട്ടില്‍ പറയുക 'ചാളയും പൂളയും' എന്നാണ്.
    മരച്ചീനി പോലെ ഒരു പഞ്ഞകാല വിഭവമായാണ് മക്രോണി വിരുന്നു വന്നത്. വിളയായല്ല വിഭവമായി. 1957-58 കാലത്ത് അരിക്ക് വലിയ ക്ഷാമമുണ്ടായപ്പോള്‍ ആദ്യ കമ്യുണിസ്റ്റ് മന്ത്രിസഭയുടെ തലയില്‍ വിളഞ്ഞ ആശയമാണ് മക്രോണി ഇറക്കുമതി ചെയ്യുക എന്നത്. അന്നും ആന്ധ്രയില്‍ നിന്ന് അരി വാങ്ങുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ് മക്രോണിയില്‍ എത്തിച്ചത്. ബംഗാള്‍ അരി എന്ന ഇന്നത്തെ ബുദ്ധി അന്നു എന്തുകൊണ്ടോ ഉണ്ടായില്ല. പഹയനെ കൊണ്ട് വന്നത് ഇറ്റലിയില്‍ നിന്നാണ്. ന്യായവില ഷാപ്പുകള്‍ വഴി വിശന്നു പൊരിയുന്ന ജനങ്ങള്‍ക്ക് വിതരണം ചെയ്തു. പക്ഷേ നമ്മുടെ അടുക്കളകളില്‍ അത് വേവാതെ കിടന്നു. എന്റെ വീട്ടില്‍ ധാരാളം എണ്ണ ഒഴിച്ച് അതിനെ ദോശപരുവമാക്കാനാണ് ശ്രമിച്ചത്.വിശന്ന് കിടന്ന് എല്ലാവരും മക്രോണിയെ പിരാകി.
    എന്താണീ മക്രോണി? ഗോതമ്പിന്റെ ഒരു വകഭേദം. ഇറ്റലിയാണ് ആശാന്റെ തലസ്ഥാനമെങ്കിലും അറാബികള്‍ കണ്ടുപിടിച്ച സാധനമാണത്രെ ഇത്. ചൈനക്കാര്‍ക്കും ഇത് പ്രിയകരമായ വിഭവം. ഇന്ന് ഉരുണ്ടു നീണ്ട പച്ച പരിഷ്കാരിയായ പാസ്തയായാണ് അവന്റെ നടപ്പെങ്കിലും പതിനാറാം നൂറ്റാണ്ടിനു മുമ്പ് അവന്‍ റൊട്ടി പരുവത്തില്‍ തന്നെയായിരുന്നു.
    1957-നവംബറില്‍ ‍ കമ്യുണിസ്റ്റ് മന്ത്രിസഭ ഒരു മരചീനി - മക്രോണി ഫാക്റ്ററീ ആരംഭിക്കാന്‍ തിരുമാനിച്ചു. നാട്ടുകാര്‍ക്ക് വേണ്ടത്ര ദഹിക്കാത്ത മക്രോണിയെ കമ്യുണിസ്റ്റുകാര്‍ സംഘടനാ സംവിധാനങ്ങള്‍ ഉപയോഗിച്ച് പ്രചരിപ്പിക്കാന്‍ കിണഞ്ഞു നടന്നു. മക്രോണി മാഹാത്മ്യം പാട്ടുകളായും നാടകങ്ങളായും പോസ്റ്ററുകളായും വാഴ്ത്തപ്പെട്ടു. സ്വാഭാവികമായും വാഴ്ത്തപ്പെട്ടവരുടെ സ്വന്തം സഭ നേത്രുത്വം നല്‍കിയ വിമോചന സമരക്കാര്‍ മക്രോണിയെ ചെകുത്താന്റെ സന്തതി എന്ന നിലയില്‍ ആക്ഷേപിച്ചു നടന്നു.
    ആ കാലത്തെ പശ്ചാത്തലമാക്കിയ കൃതികളിലൊക്കെ ഈ മക്രോണി ലഹള പ്രതിപാദിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും നല്ല ആഖ്യാനം എന്‍.എസ്സ്. മാധവന്റെ 'ലന്തന്‍ ബത്തേരിയിലെ ലുത്തീനിയകള്‍' എന്ന നോവലില്‍ ആണ്. (ഈ കുറിപ്പിലെ ചില വിവരങ്ങള്‍ക്ക് മാധവനോട് കടപ്പാടുണ്ട്.) കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ സര്‍ക്കുലര്‍ അനുസരിച്ച് ഒരു നേരം മക്രോണി ഗോമസ്സ് ചേട്ടന്റെ വീട്ടില്‍ നിര്‍ബന്ധമായിരുന്നെങ്കില്പട്ടിണി കിടന്നാലും ഗോതമ്പ് മാവിന്റെ നീച സന്തതിയെ കേരള മക്കള്‍ക്ക് വേണ്ടാ എന്ന് ഞായറാഴ്ചക്ക്ലാസില്‍‍ ലോറന്‍സ്സ് പള്ളത്ത് അട്ടഹസിക്കുന്നുണ്ട്. റോമന്‍ കത്തോലിക്കരുടെ അപ്പോസ്തലന്മാര്‍ക്കൊക്കെ പ്രിയപ്പെട്ട ഭക്ഷണമായിരുന്നു മക്രോണി എന്നത് വേറെ തമാശ. 1188-ല്‍ ലൂനിയിലെ സമ്രിദ്ധമായ തീന്‍ മേശയിലെ (ഇന്നും ഏറ്റവും വിഭവ സമ്രുദ്ധമായ തീന്‍ മേശ പള്ളീലചന്റെ തന്നെയാണ്.) പ്രധാന വിഭവം മക്രോണി ആയിരുന്നു എന്നതിന് രേഖകളുണ്ട്.
    ഏതായാലും കമ്യുണിസ്റ്റ് മന്ത്രിസഭയെ പോലെ മക്രോണിക്കും അധികം ആയുസ്സുണ്ടായില്ല. കേരളീയന്റെ മനസ്സില്‍ കപ്പ പൊലേ വെന്തു മണക്കാന്‍ മക്രൊണിക്കായില്ല. എന്നാല്‍ ഈ ഉത്തരാധുനിക യുഗത്തില്‍ പുതിയ കമ്യുണിസ്റ്റുകളുടെ ഭരണത്തില്‍ നമ്മുടെ അടുക്കളകളില്‍ മക്രോണിയുടെ അനിയനായ ന്യുഡില്‍സ് പുളഞ്ഞു മദിക്കുന്നുണ്ടെന്നത് മറ്റൊരു തമാശ. അതിന്റെ ക്രെഡിറ്റ് മാഗി മദാമ്മക്കുള്ളതാണ്. അങ്ങിനെ ന്യുഡില്‍സില്‍ കടീപിടീ കൂടി കാലം കഴിക്കേ കഴിഞ്ഞയാഴ്ച സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയപ്പോള്‍' റ്റു മിനിറ്റ് തയ്യാര്‍ ' കവറുകളുടെ കൂട്ടത്തില്‍ നിന്ന് എന്റെ ചെറുക്കന്‍ വാശി പിടിച്ച് ദേ കൊട്ടയില്‍ വെയ്ക്കുന്നു. നമ്മുടെ ആ പഴയ മക്രോണിയെ!
    http://sngscollege.info
    http://vijnanacintamani.org

    Saturday 16 May 2009

    തിരഞ്ഞെടുപ്പു ഫലം എം.എന്‍. വിജയന്‍ എന്ന അദ്ധ്യാപകനെ ഓര്‍ത്തെടുക്കുമോ?

    നായനാര്‍ മന്ത്രി സഭക്കെതിരായ ജനവിധി എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായപ്പോള്‍ (ഇത് യു.ഡി.എഫ് തരംഗമല്ല, എല്‍,ഡി.എഫ് വിരുദ്ധ തരംഗമാണെന്ന് അന്ന് എ.കെ.ആന്റണി തന്നെ പറയുകയുണ്ടായി.) അന്ന് ചില അസ്വാരസ്യങ്ങളുണ്ടെങ്കിലും പാര്‍ട്ടിക്കൊപ്പമായിരുന്ന പ്രൊഫ. എം.എന്‍. വിജയന്‍ " ജനങ്ങളില്‍ നിന്ന് ഭരണത്തിലേക്കു പോയ ഒരു പാര്‍ട്ടിക്ക് ഭരണത്തില്‍ നിന്ന് ജനങ്ങളിലേക്ക് തിരിച്ചുവരാന്‍ ബുദ്ധിമുട്ടില്ല" എന്നോ മറ്റോ എഴുതുകയുണ്ടായി.അന്ന് തൊട്ടാണ് വിജയനും പാര്‍ട്ടിയും തമ്മില്‍ അകല്‍ച്ച തുടങ്ങിയത് എന്നു തോന്നുന്നു.
    ഇന്ന് വിജയന്‍ ഇല്ലാത്ത ഈ കാലത്ത് കേരളത്തിലും ബംഗാളിലും പാര്‍ട്ടിക്ക് ജനങ്ങളില്‍ നിന്ന് തന്നെ തിരുത്തല്‍ ഉണ്ടായ ഈ ഫലപ്രഖ്യാപന ദിവസം പാര്‍ട്ടിക്ക് ഓര്‍മിക്കാവുന്നത് ഈ വിജയന്റെ വാക്കുകളല്ലാതെ മറ്റെന്താണ്?
    (എം.എന്‍. വിജയന്‍ ഇ.എം.എസ്സിന്റെ മരണത്തില്‍ എഴുതിയ ദേശാഭിമാനി മുഖപ്രസംഗം പ്രശസ്തമാണ്. അദ്ദേഹം ഒരു നെയ്ത്തുകാരന്‍ ആയിരുന്നു എന്നാണ് വിജയന്‍ പറഞ്ഞത്. എം.എന്‍.വിജയന്‍ മരിച്ചപ്പോള്‍ പിണറായി വിജയന്‍ പറഞ്ഞത് എം.എന്‍ വിജയന്‍ ഒരു നല്ല അദ്ധ്യാപകന്‍ ആയിരുന്നു എന്നും!)

    Thursday 14 May 2009

    മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍

    മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍

    തമിഴില്‍ നിന്ന് തെറ്റിപിരിഞ്ഞ്‌ മലയാളം അതിന്റെ വികാസ ദശയില്‍ സ്വയം വികസിപ്പിച്ചെടുത്ത ഏറ്റവും ശക്തമായ ഒരു വ്യാകരണ ഉപാധിയാണു അനുപ്രയോഗം. മലയാളഭാഷയുടെ ജീനിയസ്‌ അനുപ്രയോഗങ്ങള്‍ വഴി സാധ്യമാകുന്ന സൂക്ഷ്മാര്‍ത്ഥങ്ങളില്‍ കാണാം. ക്രിയയുടെ അര്‍ത്ഥഭേദങ്ങള്‍, സവിശേഷ കാല സൂചനകള്‍, പൂരണങ്ങള്‍ തുടങ്ങിയവ അനുപ്രയോഗങ്ങളെ ഉപയോഗിച്ചാണ് മലയാളി സാധിക്കുന്നത്.
    "മറ്റു ധാതുക്കളെ സഹായിപ്പാനായി അതിനടുത്തു പരമായി പ്രയോഗിക്കുന്ന ധാതുവാകുന്നു അനുപ്രയോഗം. ആയതു മൂന്നു മാതിരിയുണ്ടു്. 1) ഭേദകാനുപ്രയോഗം 2) കാലാനുപ്രയോഗം, 3) പുരണാനുപ്രയോഗം. ധാതുവിന്റെ സ്വന്താര്‍ത്ഥത്തില്‍ ചില വിശേഷാര്‍ത്ഥങ്ങളെ ചേര്‍ക്കുന്നതു് ഒന്നാമത്തേതു്. ഭൂതാദികാലത്രയത്തില്‍ ചില താരതമ്യം ചെയ്യുന്നതു രണ്ടാമത്തേതു്. ഖിലങ്ങളെ പൂരിപ്പിക്കുന്നതു മൂന്നാമത്തേതു്. സംസ്കൃതത്തിലെ ഉപസര്‍ഗ്ഗങ്ങളുടെ സ്ഥാനമാകുന്നു ഭേദകാനുപ്രയോഗം വഹിക്കുന്നതു്. എന്നാല്‍ പ്രഹരം, ആഹാരം, സംഹാരം, വിഹാരം, പരിഹാരം എന്നു പ്രാദ്യുപസര്‍ഗ്ഗങ്ങള്‍ ഹൃ- ധാതുവിന്റെ അര്‍ത്ഥത്തെ പ്രകൃത്യര്‍ത്ഥത്തോടു ലേശം സംബന്ധമില്ലാത്തവിധം ഭേദപ്പെടുത്തുന്നതു പോലെ അനുപ്രയോഗങ്ങള്‍ ഒരിക്കലും ചെയ്യുന്നില്ല. " എന്ന് ആര്‍. രാജരാജവര്‍മ്മ കേരളാപാണിനീയത്തില്‍ അനുപ്രയോഗങ്ങളെ വിശദീകരിക്കുന്നു.
    'വരും, വരാതിരിക്കില്ല 'എന്ന മഞ്ഞിലെ അവസാന വാക്യം മലയാളത്തില്‍ മാത്രം ആവിഷ്കരിക്കാവുന്ന ഒന്നായത് , വിവര്‍ത്തനത്തില്‍ നഷ്ടപെടുന്ന സൗന്ദര്യം ആയത് അനുപ്രയോഗങ്ങളെ കൊണ്ടാണ്. ‍സൂക്ഷ്മമായ അര്‍ത്ഥഭേദങ്ങള്‍ മാത്രമല്ല ഭാഷയില്‍ പുതിയ വ്യാകരണ വിശേഷങ്ങളെയും പ്രയോഗങ്ങളെയും സാദ്ധ്യമാക്കിയതില്‍ അനുപ്രയോഗങ്ങളുടെ പങ്ക് വലുതാണ് . നിഷേധരൂപങ്ങള്‍, വര്‍ത്തമാന കാലരൂപം, കര്‍മണി പ്രയോഗം, പ്രകാരങ്ങള്‍ തുടങ്ങി മലയാളം ആധുനികീകരിക്കാന്‍ പില്‍ക്കാലത്ത് വളര്‍ത്തിയെടുത്ത ഭാഷാസാമഗ്രികളുടെയും പിറകില്‍ അനുപ്രയോഗത്തിന്റെ പ്രവര്‍ത്തനം കാണാം. മലയാള‍ത്തിന്റെ സ്വകാര്യമായ അഹങ്കാരം എന്ന് അനുപ്രയോഗത്തെ വിളിക്കാം.
    മലയാള ഭാഷയ്ക്ക് വ്യാകരണം എഴുതിയ എല്ലാവമും അനുപ്രയോഗത്തിന്റെ ഈ സവിശേഷതയെ കണ്ടറിഞ്ഞിരുന്നു. സഹായകക്രിയ (Auxilary Verbs) , അനുപ്രയോഗം (Post positions) തുടങ്ങി പല പേരുകളിലാണ് വിളിക്കപ്പെട്ടത് എങ്കിലും. ഇംഗ്ലീഷിലെ Auxilary Verbsല്‍ നിന്നുള്ളവ്യത്യാസം ഇത് ഉപസര്‍ഗങ്ങളായി വരില്ല എന്നതാണ്.
    'വരാമനുപ്രയോഗങ്ങള്‍ മേല്ക്കുമേലും പിരിഞ്ഞുമായ്'
    'അനുപ്രയോഗം വിവക്ഷപോലെയും അര്‍ത്ഥയോജനപോലെയും ഉപര്യുപരി പ്രയോഗിക്കാം. അനുപ്രയോഗങ്ങള്‍ പ്രാക്പ്രയോഗങ്ങള്‍ക്കു നേരെ പരമായിരിക്കണമെന്നു നിര്‍ബ്ബന്ധമില്ല; അവയുടെ മധ്യേ മറ്റു പദങ്ങള്‍ ഇരിക്കുന്നതിനു വിരോധമില്ല.' എന്ന് കേരളപാണിനി പറയുന്നുണ്ടെങ്കിലും പ്രാക്പ്രയോഗത്തിനു ശേഷം അനുപ്രയോഗം ചേര്‍ക്കുക എന്നത് തന്നെയാണ് പൊതു രീതി.‍ ഇങ്ങനെ വരുന്നതു പ്രായേണ ചോദ്യങ്ങളിലാകുന്നു എന്നും അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ഉദാഹരണം:
    കണ്ടാലിരക്കുന്ന ജനങ്ങളുണ്ടോ കപ്പാന്‍ മടിക്കുന്നു തരംവരുമ്പോള്‍? കൃ.ച. ഭക്തന്മാര്‍ക്കുണ്ടോ സങ്കടമുണ്ടാകുന്നു? മ.ഭാ. വണ്ടിണ്ടയെ പൂമലര്‍ ചെന്നു തെണ്ടിനടക്കുമാറുണ്ടോ കണ്ടു?
    മേല്‍ക്കുമേല്‍ അനുപ്രയോഗങ്ങള്‍ കെട്ടി മറീഞ്ഞുണ്ടാകുന്ന ഉക്തി വൈചിത്ര്യങ്ങളാണ് ഏറ്റവും രസകരം. 'മഴ പെയ്തു കൊണ്ടേ ഇരുന്നു', 'മഴ പെയ്യുന്നുണ്ടായിരിക്കും 'എന്നിങ്ങനെ എത്ര അര്‍ത്ഥഭേദങ്ങള്‍! മേല്ക്കുമേല്‍ വരുന്നതിന്ഏ.ആര്‍. നല്‍കുന്ന ഉദാഹരണം നോക്കൂ""ആശാന്‍ വന്നപ്പോള്‍ കുട്ടികള്‍ പഠിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.ഇവിടെ പഠിക്കുകയ്ക്കു് "കൊള്‍, ഇരി, ഉള്‍, ആ, ഇരി' എന്നു് അഞ്ചനുപ്രയോഗ ങ്ങളാകയാല്‍ സ്വാര്‍ത്ഥത്തേയും കുറിക്കുന്നു. അതിനാല്‍ ഈ സാംഗക്രിയാപദത്തില്‍ നിന്നുണ്ടാകുന്ന ബോധം ഫലവ്യാപാരങ്ങളുടെ തുടര്‍ച്ചയുള്ളതായും ഒരു ഭൂതത്തെ (വരവ്) അപേക്ഷിച്ചു ഭൂതമായും ഇരിക്കുന്ന "പഠിക്കല്‍' എന്നാകുന്നു."
    അനുപ്രയോഗങ്ങളെ കുറിച്ചുള്ള വിശദവും രസകരവുമായ നിരീക്ഷണം ഇംഗ്ലീഷിലെഴുതിയ ആദ്യ മലയാള വ്യാകരണഗ്രന്ഥവും പില്‍ക്കാല മിഷണറി വ്യാകരണങ്ങള്‍ക്ക് മാതൃകയുമായ റൊബെര്‍ട്ട് ഡ്രമ്മണ്ടിന്റെ Grammar Of The Malabar Language ല്‍ കാണം. നോക്കുക
    Grammar Of The Malabar Language
    "LECTURE TENTH
    Of Verbs of Elegance
    This sort of verbs is used by the Malabarians to add force, or beauty to an expression. They are as follows; കൊള്ളുന്നു to buy, to take, or receive, is joined to the preterite of verbs, and seems to have no other sense than to mark the time, or tense, for the preceding verb expresses the signification, which is also the case with other emphatical, or ornamental verbs, as മാനുഷര്‍ പിഴച്ചാറെ പുത്രന്‍ തമ്പുരാന്‍ അവരെ രെക്ഷിച്ചുകൊണ്ട after that men had sinned the son of God redeemed them, ആവൊളം നിന്നൊടപറെഞ്ഞ കൊണ്ടിട്ടനി കെട്ടില്ലെയൊ told you all I could, did you not hear?

    Secondly. കളയുന്നു to cast out, is added to verbs in the preterite, as വൊയികളഞ്ഞുhe did arted; പൊയികളയും he will go; ആട്ടികളയുന്നു to turn out; തല്ലികെളയുന്നു to beat, തല്ലികളഞ്ഞു Preterite.
    Thirdly. ഇരിക്കുന്നു to exist, to be, to sit, is joined to the preterite also, thus സ്നെഹിച്ചിരുന്നു I am loving, അവന്‍ ഇതപറഞ്ഞിരിക്കുമ്പോള്‍ when he is saying this, എഴുതി ഇരിക്കുന്ന പോലെ as it is written.
    Fourthly, കിടക്കുന്നു to lie, is also added to the preterite, as ചൊല്ലികിടക്കുന്നു it is said, എഴുതികിടക്കുന്നു it is written.
    Fifthly, അയയ്ക്കുന്നു , to send, is joined to the same tense, only the initial അ is cut off, & it is written യയ്ക്കുന്നു, and preterites ending in ഉ are changed into അ, but those in യി remain unchanged, thus, ഇത അവനൊട പറഞ്ഞയെച്ചതിന്റെ ശെഷം പൊയി when he had said this to aim he departed.
    Sixthly, വീടുന്നു to dismiss, when added to the preterite of a verb signifies to send, as ചൊല്ലിവീടുന്നു I send to say, or ചൊല്ലുടുന്നു
    Preteriteചൊല്ലുട്ട, കൊടുത്തു വീടുന്നു to send to give; this commonly written കൊടുത്തൂടുന്നു,, Pret. കൊടുത്തൂട്ടു

    In the same manner തന്നുവീടുന്നു, to send to give (speaking the 1st. or 2nd. person) or തന്നുടുന്നു pret.തന്നുട്ടു hence it appears that വീടുന്നു in composition is written, and pronounced as it was ഊടുന്നു, But this form is very seldom used and only in the above examples.

    Seventhly, തരുന്നു give to the first, or second person; കൊടുക്കുന്നു to give to the third, being joined to the preterite, add some hat to the signification of the verb; എടുത്തു തന്നു he took, and gave me ചൊല്ലിത്തന്നു he gave me in words, or he said to me; പഠിപ്പിച്ച കൊടുത്തു he taught him, gave instruction.
    Eightly ചെയ്യുന്നു do, may be joined to other verbs in three different ways.
    1st. To the Imperative, in which case ചെയ്യുന്നു is used in he participle of the present, or preter tense, as അവന്‍ പഠിപ്പിക്ക ചെയ്യുന്നത he teaches; ഇന്നലെ വരിക ചെയ്യത he came yesterday.
    2dly. the particle എ is annexed to the imperative, and ചെയ്യുന്നു and ചെയ്തു is added in the same manner as വെണം, and അരുത, thus അവന്‍ വരുകയും ചെയ്തു he came; നല്ല പൊലെ സന്തൊഷിക്കയും ചെയ്തു I am much rejoiced; and not infrequently it governs two, or three verbs, as in the following വേണ്ടുംവണ്ണം കുംപസരിക്കയും ദൊഷത്തി•ല്‍ തെരി കൊള്‍കെയും ഇനിമെലില്‍ വിഴക്ക ഇല്ലെന്ന മനെസിലുറെക്കുയും ചെയ്യുന്നവര്‍ക്ക ദൊഷപൊറുതികിട്ടും . They who do truly confess, and repent of their sins, and resolve to trangress no more shall obtain remission of their sins.
    This form of speech is very common.
    3dly. The last way in which this verb is annexed to others.is to the supine, dropping the final an ാന്‍, and substituting, ഊതും E.G. കാരിതിന്മുതും ചെയ്തിട്ട ശിക്ഷിക്ക യൊഗ്യന്‍ ആവുതും ചെയ്തു The first man by eating the forbiden fruit made himself liable to punishment; അവന്‍ അത ചെയിവുതും ചെയ്തു വരുന്നു He did it from which last example, it is plain that, this verb may be added, in the manner aforesaid, to itself.
    Ninthly. വരുന്നു, to come, is joined to the verb വെണ്ടി as, വെണ്ടിവരും it will be necessary. It is added also to verbs which have this defective verb previously annexed to them, as, പൊകേണ്ടിവരും I shall be forced to go; ; to this verb വെണ്ടി is also added ഇരിക്കുന്നു as വെണ്ടിരിക്കുന്നു it will be necessary’
    See the paragraph on shWw above;
    Tenthly ആകുന്നു to be, is added to the imperative, അവന്‍ അത പറകെ ആയത he said so; അവന്‍ അത ചെയ്യിക്ക ആയി he did it;
    Eleventhly ചമെയുന്നു to become, is joined to the preterits of the verbs ആകുന്നു and പൊകുന്നു as പൊയിചമെഞ്ഞു he departed മാലാകമാര്‍ ദൊഷം ചെയ്തിട്ട ചൈത്താന്മാര്‍ ആയി ചമഞ്ഞു the angels having sinned became Devils."
    അനുപ്രയോഗങ്ങളെ പിന്നീട് കാര്യമായി പരിഗണിച്ചത് കേരളപാണിനി ആണ്. അനുപ്രയോഗങ്ങളെ അത്ര കാര്യക്ഷമമല്ലെങ്കിലും വര്‍ഗീകരിച്ചതും അദ്ദേഹമാണ്. കേരളാപാണിനീയത്തിലെ ഏറ്റവും സമര്‍ത്ഥമായ കാരികകളില്‍ ഒന്ന് അനുപ്രയോഗം സാധ്യമാക്കുന്ന അര്‍ഥവിശേഷങ്ങളെ മുന്‍ നിര്‍ത്തി ധാതു ഉണ്ടാക്കുന്ന അര്‍ഥപരിവൃത്തിയുടെ സ്രോതസ്സിനെ കുറിച്ചുള്ളതാണ്. (വിവക്ഷ പോല്‍ മാറി മാറീ വരാം കാരകജാതികള്‍ എന്നതാണ് മറ്റൊന്ന്.)
    'അനുപ്രയോഗേ മൂലാര്‍ത്ഥം
    ബീജത്തില്‍ തരുവെന്നപോല്‍
    ആരാഞ്ഞു നോക്കിയാല്‍ കാണാം
    നീണ്ടു നീണ്ടു മുളച്ചതായു്.'
    "ഒരു വിത്തു വിതച്ചാല്‍ അതു് കിളുത്തു് ഇലകളായിച്ചമഞ്ഞു്, കൊമ്പുകള്‍ മുളച്ചു്, പൂത്തുകായ്ക്കുന്നതുപോലെ അനുപ്രയോഗങ്ങളില്‍ മൂലാര്‍ത്ഥം ഓരോ അവസ്ഥാന്തരങ്ങളെ പ്രാപിച്ചുകാണുന്നു. അനുപ്രയോഗത്തിലര്‍ത്ഥംഭേദിച്ചു കാണുന്നതു് മൂലാര്‍ത്ഥം നീണ്ടുനീണ്ടുണ്ടായതാണെന്നു താല്‍പര്യം "
    മലയാളത്തില്‍ എത്ര അനുപ്രയോഗ ധാതുക്കള്‍ ഉണ്ട്? അവ കൊണ്ട് സാധ്യമായ അര്‍ത്ഥ പ്രകാശനങ്ങള്‍ എന്തൊക്കെ എന്ന് ഇനിയും സൂക്ഷ്മമായി വിലയിരുത്തിയിട്ടില്ലെന്നു തോന്നുന്നു. 40- ഓളം അനുപ്രയോഗ ധാതുക്കള്‍ ഉണ്ടെന്നാണ് കരുതേണ്ടത് .

    കേരളാപാണിനീയത്തിലെ രസകരവും അതി സമര്‍ത്ഥവുമായ മറ്റൊരു വാക്യവും അനുപ്രയോഗങ്ങളുമായി ബന്ധപ്പെട്ടാണ്. അനുപ്രയോഗങ്ങളുടെ ഉക്തിവൈചിത്ര്യങ്ങളെ അന്വേഷിച്ചു പോകുന്ന ആരും ഒരു ഘട്ടത്തില്‍ പറഞ്ഞു പോകുന്ന വാക്യം! അതിതാണ്.

    "ബുദ്ധിമാന്മാര്‍ക്കിത്രയും കൊണ്ടു മതിയാകുന്നതിനാലും മന്ദന്മാര്‍ക്കു് എത്രതന്നെ വിസ്തരിച്ചാലും മനസ്സിലാവാന്‍ പ്രയാസമെന്നു ഭയന്നും ഇതിനെ ഉദാഹരണങ്ങളെക്കൊണ്ടു വെളിപ്പെടുത്താന്‍ ഇവിടെ ആരംഭിക്കുന്നില്ല."
    http://sngscollege.info/
    http://vijnanacintamani.org/

    Saturday 9 May 2009

    ആഴ്ചവട്ടം 2ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും

    ആഴ്ചവട്ടം 2ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും

    തന്റെ നല്ല പ്രായത്തിലൊക്കെ സംസ്കൃതം മാത്രം എഴുതി ശീലിച്ച കേരളവര്‍മവലിയ കോയി തമ്പുരാന്‍ എഴുതിയ കൃതികളില്‍ നാല്‍പ്പത്തിഒമ്പതില്‍ മുപ്പത്തിനാലുമ് സംസ്കൃതകൃതികളാണ്. 1868-ല്‍ പാഠപുസ്തകകമ്മിറ്റി അധ്യക്ഷനായിരിക്കയാണ് പാശ്ചാത്യ രീതിയെ അനുകരിച്ച് കഥാരചനയും ഉപന്യാസരചനയും അടക്കമുള്ള ഗദ്യപോഷണയത്നത്തില്‍ ഏര്‍പ്പെടുന്നത് ശാകുന്തളം വിവര്‍ത്തനവും പ്രാസവാദത്തിലൂടെ വളര്‍ന്ന നിരൂപണവുമെല്ലാം ചേര്‍ത്ത് ആധുനികലയാളഗദ്യത്തിന്റെ ശില്പിയായി അവരോധിക്കപ്പെട്ടു. അത്യന്തം ജടിലവും സാരോപദേശമയവും ആണ് അദ്ദേഹത്തിന്റെ കഥകള്‍ .കഥയുടെ ഒരു സാമ്പിള്‍ :
    "താന്‍ കാഴ്ചയ്ക്ക് വളരെ സൌന്ദര്യം ഉള്ളതായിരിക്കണമെന്ന് അത്യാഗ്രഹപ്പെട്ടിരുന്ന ഒരു കരിങ്കുയില്‍ എവടെ നിന്നോ കുറേ ഭംഗിയുളള തൂവലുകള്‍ സമ്പാദിച്ച് അവെക്കൊണ്ട് ദേഹം അലങ്കരിച്ചു. പക്ഷിജാതികളില്‍ വെച്ച് താന്‍ സുന്ദരം എന്നു ഭാവിച്ചുകൊണ്ടിരുന്നു. ഇതിനാല്‍ അതിന്റെ ശേഖരത്തിലുള്ള മററ് പക്ഷികള്‍ക്ക് ശത്രുത ഉണ്ടായി. പരമാര്‍ത്ഥം ഇതാണെന്നു അവര്‍ ഗ്രഹിച്ചുകൊണ്ട് അതിന്റെ സ്വന്തമല്ലാത്ത തൂവലുകളെ പറിക്കാന്‍ ആരംഭിച്ചു. എല്ലാ പക്ഷികളും അതിന്റെ സ്വന്തമാണെന്നു ഭാവിച്ച തൂവലുകളെ പറിച്ച ശേഷം ബുദ്ധിഹീനയായ കരിങ്കുയില്‍ അതിന്റെ പൂര്‍വ്വസ്ഥിതിയെ പ്രാപിക്കുകയും തന്റെ വംശത്തിലുള്ള പക്ഷികള്‍ക്ക് നിന്ദാപാത്രമായിത്തീരുകയും ചെയ്തു"
    കേരളവര്‍മ്മയുടെ ഈ ആഖ്യാന രൂപങ്ങളുടെ സവിശേഷത എന്താണ് ? സാരോപദേശങ്ങള്‍, ലളിതമായ ചില സമവാക്യങ്ങള്‍, യുക്തിപൂര്‍വമായ നേര്‍രേഖയിലുള്ള ആഖ്യാന ഘടന, എന്നാല്‍ വളച്ചുകെട്ടിയുള്ള സംസ്ക്രിത ജടിലമായ ഭാഷ, നിലവിലൂള്ള സാമൂഹ്യ മൂല്യങ്ങളുടെ അരക്കിട്ടുറപ്പിക്കല്‍ അങ്ങനെ പലതും പറയാം. നാളിതു വരെ മലയാളിയുടെ ആഖ്യാന രീതികളെ ഈ ശൈലി സ്വധീനിച്ചുകൊണ്ടേ ഇരിക്കുന്നു എന്നതല്ലെ വാസ്തവം. കഴിഞ്ഞ ആഴ്ചയിലെ ഞാന്‍ കണ്ട മലയാളിയുടെ ആവിഷ്കാരത്തിന്റെ ചക്രവാളങ്ങള്‍ എന്നെ ഇക്കാര്യം തുടര്‍ച്ചയായി ഓര്‍മ്മിപ്പിച്ചുകൊണ്ടേ ഇരുന്നു.
    നമുക്കു പരിചയമുള്ള ചുറ്റുപാടുകള്‍, ലളിതമായ ആഖ്യാനം, കേരളീയമായ മൂല്യബോധം, മികച്ച സന്ദേശങ്ങള്‍, സാരോപദേശങ്ങള്‍, പച്ചയായ ജീവിതം സത്യന്‍ അന്തിക്കടിന്റെ സിനിമകള്‍ കാണുന്നതിനു മുന്‍പേ തന്നെ ഒരു സിനിമാനിരൂപകന് എഴുതിവെക്കാവുന്ന ആമുഖവാക്യങ്ങള്‍ കേരളാവര്‍മ ഗദ്യത്തെ ഓര്‍മ്മിപ്പികുന്നില്ലേ. പ്രത്യേകിച്ചു ഗുണപാഠങ്ങള്‍ ആവര്‍ത്തിച്ചുറപ്പിക്കുന്ന സൌമ്യമായ കഥാന്ത്യങ്ങള്‍. നായ്ക്കുരണയ്ക്കു മൂക്കുന്തോറും ചൊറികൂടുമെന്ന നാട്ടുചൊല്ലുപോലെ ഈ സാരോപദേശകഥനം അദ്ദേഹത്തിന്റെ അവസാനകാലസിനിമകളില്‍ കൂടിവരുന്നതായി കാണാം ഈ ചിത്രങ്ങളെല്ലാം സ്വീപ്പിങ്ങ് ഹിറ്റുകളായി മികച്ച കുടുംബചിത്രങ്ങളുടെ നിരയില്‍ ഇടം പിടിക്കുകയും ചെയ്യുന്നു. പുതിയ ചിത്രമായ ഭാഗ്യദേവത (എന്തൊരു പൈങ്കിളിപ്പേര്) യുടെയും കഥ വ്യത്യസ്തമല്ല.
    തന്റെ ത്യാഗസുരഭിലമായ ജീവിതത്തിലൂടെ 'സ്ത്രീ തന്നെയാണ് ധനം' എന്ന 'മഹത്തായ 'സന്ദേശം ഭര്‍ത്താവില്‍ എത്തിക്കുന്ന ഒരു കുടുംബിനിയുടെ പെടാപ്പാടുകളാണ് സിനിമയുടെ ഇതിവൃത്തം. കോന്‍ ബനേഗാ ക്രോര്‍പതിയില്‍ പങ്കെടുക്കാനുള്ള ബുദ്ധിവൈഭവവും സ്റ്റാര്‍ സിങ്ങറില്‍ പങ്കെടുക്കാനുള്ള ആലാപനവൈദഗ്ദ്യവും ഇല്ലാത്തതിനാല്‍ കേരളീയന്റെ സ്വന്തം കണ്ടുപിടുത്തമായ ഭാഗ്യക്കുറിയിലൂടെയാണ് (കണ്ടോ അവിടെയും അടിമുടി കേരളീയത!!) അവള്‍ ഭാഗ്യദേവതയാകുന്നത്. ശ്രീനിവാസന്‍ സിനിമയിലെ വിജയഘടകവും ഇതു തന്നെയല്ലേ?മലയാളസിനിമയെ 80-കളിലെ അശ്ളീലതരംഗത്തില്‍ നിന്ന് കരകയറ്റിയത് സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ ചിത്രങ്ങളാണെന്നുമുള്ള ചരിത്രയാഥാര്‍ത്ഥ്യം നാം വേണ്ടത്ര പരിഗണിച്ചിട്ടില്ലെന്ന് എന്‍ പ്രഭാകരന്‍ പണ്ട് എഴുതുകയുണ്ടായി. സില്‍ക്ക് സ്മിതമാരെ പടിയടച്ച് അവര്‍ വാഴിച്ച മദ്ധ്യവര്‍ഗകുടുംബങ്ങളുടെ മൂല്യഘടനയിലെ അശ്ളീലങ്ങളേയും നാം ഗൌരവത്തില്‍ പരിഗണിച്ചിട്ടില്ല എന്നതും നേരല്ലേ. അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തെക്കുറിച്ചുള്ള സി.എസ്സ്. വെങ്കടേശ്വരന്റെ പഠനംപോലെ ചില അപവാദങ്ങള്‍ മാത്രം. ഭാഗ്യദേവതയുടെ വിജയത്തെ മുക്തകണ്ഠം പ്രശംസിച്ചുകൊണ്ടുള്ള വിമര്‍ശനങ്ങളുടെ ബഹളത്തില്‍ ഞാന്‍ തിരയുന്നത് ആ വേറിട്ട കാഴ്ചയാണ്.
    ********************************************
    മലയാളനിരൂപണരംഗത്തെ ഇന്നത്തെ വലിയകോയിത്തമ്പുരാനാരാണ് ? വിസി.ശ്രീജനാണെന്നതില്‍ ആര്‍ക്കും വലിയതര്‍ക്കമില്ല! സാഹിത്യത്തെ സംബന്ധിച്ചും സാഹിത്യകാരന്‍മാരെ സംബന്ധിച്ചും ചില അന്തിമവിധികള്‍ അദ്ദേഹം പുറപ്പെടുവിച്ചുകൊണ്ടേയിരിക്കുന്നു. എം.പി.പോള്‍ മലയാളനോവല്‍സാഹിത്യത്തെ നയിച്ച ഭാവനാശൂന്യനാണെന്ന് അര്‍ത്ഥവാദങ്ങളില്‍ സമര്‍ത്ഥിച്ചുറപ്പിച്ച ശ്രീജന്‍ ബഷീര്‍ മഹാനായ സാഹിത്യകാരനല്ലെന്ന് വീണ്ടും കണ്ടുപിടിച്ചിരിക്കുന്നു. വീണ്ടും കണ്ടുപിടിച്ചിരിക്കുന്നു എന്നു പറയാന്‍ കാരണം ദശകങ്ങള്‍ക്ക് മുമ്പ് അദ്ദേഹം വാക്കും വാക്കും എന്ന കൃതിയില്‍ പാത്തുമ്മയുടെ ആടിനെ കുറിച്ചുള്ള മികച്ച ഒരു പഠനത്തില്‍ ഇക്കാര്യം അടിവരയിട്ടു പറഞ്ഞിട്ടുണ്ട്. പിന്നെന്തിനാണ് പുതിയ വിവാദം? ബഷീര്‍ സ്തുതികളും ഓര്‍മ്മകളും അദ്ദേഹം ലോകം കാണരുതെന്നു വിചാരിച്ച് ഒളിച്ചുവെച്ച പൊട്ട രചനകളുടെ മഹത്തായ കണ്ടുപിടുത്തങ്ങളും ഒക്കെ കുറച്ചു കാലമായി കാണാതിരിക്കുമ്പോഴാണ് പ്രത്യേക പ്രകോപനമൊന്നുമില്ലാതെ ഈ ആകാശവെടി. പുതിയഎന്തെങ്കിലും ഗവേഷണാത്മകസംഗതികള്‍ ഉണ്ടോ എന്നു പരതിയപ്പോളും നിരാശയായിരുന്നു ഫലം.
    പാത്തുമ്മയുടെ ആടിന്റെ ലാവണ്യകേന്ദ്രം അതിന്റെ പരവാദഘടനയുടേയും വശ്യതയുടേയും ഉദ്വേഗത്തിന്റെയും ആവര്‍ത്തനമാണ് എന്നായിരുന്നു ശ്രീജന്റെ പഴയ കണ്ടെത്തല്‍. പരവാദഘടനയുടെ ആവര്‍ത്തനത്തില്‍ ഊന്നിയ വായനാരീതി നമുക്കുണ്ട് എന്നു പറഞ്ഞ ശ്രീജന്റെ പരവാദവാസനകളാണോ ബഷീര്‍ സാഹിത്യത്തിന്റെ വലിപ്പമില്ലായ്മയെ പലതവണ കണ്ടെത്താന്‍ പ്രേരിപ്പിക്കുന്നത് ?
    എന്താണ് ശ്രീജന്റെ പുതിയ ബഷീര്‍ വിമര്‍ശനത്തിന്റെ മാര്‍ഗം? ഏതെങ്കിലും കൃതികളെ അല്ലെങ്കില്‍ ബഷീര്‍ സാഹിത്യത്തിന്റെയോ ആ കാലഘട്ടത്തിലെ സാഹിത്യതാത്പര്യങ്ങളേയോ മുന്‍നിര്‍ത്തിയുള്ള പഠനമല്ല അത്. ബഷീര്‍ എന്ന എഴുത്തുകാരനെ കേവലമായി സങ്കല്പിക്കുകയാണ് ചെയ്യുന്നത്. അതായത് മനശ്ശാസ്ത്രത്തില്‍ തുടങ്ങി അപനിര്‍മ്മാണത്തിലൂടെ ഉത്തരാധുനികതയെ വലംവെച്ച് പിന്നീട് അതിന്റെ വിമര്‍ശകനായി സംസ്കൃതകാവ്യമീമാംസയിലെത്തി പിന്നെ തനതുലാവണ്യശാസ്ത്രത്തിന്റെ ലാവണം തേടി ഇപ്പോള്‍ അദ്ദേഹം ജീവചരിത്രാത്മകമായ വിമര്‍ശത്തിലെത്തിയിരിക്കുന്നു എന്നു തോന്നുന്നു!
    ബഷീര്‍ മഹാനായ സാഹിത്യകാരനൊന്നുമല്ല. കാരണം അദ്ദേഹം മഹാനായ സാഹിത്യകാരനാണെന്നു പറയുന്നവര്‍ അത് തെളിയിച്ചിട്ടില്ല. അദ്ദേഹം മഹാനായ ഒരു മനുഷ്യനാണ്,അദ്ദേഹത്തിനു മഹത്തായ ജീവിത അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നിങ്ങനെ പറഞ്ഞൊഴിയുകയാണ് ചെയ്യുന്നത് ഈ രണ്ടു വസ്തുതകളും ശരിയാണ്, പക്ഷേ അതുകൊണ്ട് അദ്ദേഹം മഹാനായ സാഹിത്യകാരന്‍ ആകുന്നില്ല എന്ന മട്ടിലാണ് ശ്രീജന്റെ പോക്ക്.
    നേരത്തെ എം.പി.പോളിനെക്കുറിച്ചുള്ള പഠനത്തില്‍ പോളിനെതിരെ രണ്ടു കുറ്റങ്ങളാണ് ചുമത്തുന്നത്. പാശ്ചാത്യരുടേതില്‍ നിന്ന് വിഭിന്നമായ വഴികളിലൂടെ സഞ്ചരിക്കാന്‍മലയാളി എഴുത്തുകാരെ പ്രേരിപ്പിച്ചില്ല എന്നതാണ് നോവല്‍ സാഹിത്യത്തിലെ ഒന്നാമത്തെ വൈകല്യം. പാശ്ചാത്യരെ അനുകരിക്കുകയാണെങ്കില്‍ അവര്‍ നിശ്ചയിച്ച ഉയര്‍ന്ന നിലവാരത്തെയും മികവിനെയും കൂടി അനുകരിക്കണം എന്നു മലയാളി എഴുത്തുകാര്‍ക്ക് പറഞ്ഞു കൊടുത്തില്ല എന്നത് രണ്ടാമത്തെ ദോഷവുംഎം.പിപോള്‍ നയിച്ച വഴിയേ കുഞ്ഞാടുകളായി നമ്മുടെ എഴുത്തുകാര്‍ നോവലെഴുതിപ്പോയി എന്നു പറയാമോ ഇന്ദുലേഖ സൃഷ്ടിച്ച തരംഗവും നവോത്ഥാനസാഹിത്യവുമാണ് മലയാളനോവലിന്റെ ഗതി നിര്‍ണ്ണയിച്ചത് എന്നതല്ലേ ശരി ?
    ഇനി ശ്രീജന്റെ വാദം നിലനിര്‍ത്തി തന്നെ പരിശോധിക്കുകയാണെങ്കില്‍ പാശ്ചാത്യനോവല്‍മാതൃകകളില്‍ നിന്ന് വിഭിന്നമായ ഒരു വഴിയും മലയാളത്തിനുണ്ടായിരുന്നു . സി.വി. രാമന്‍പിള്ള സൃഷ്ടിച്ച ആഖ്യായികാ പാരമ്പര്യം ഒരര്‍ത്ഥത്തിലും പാശ്ചാത്യമായിരുന്നില്ല .ഐവാന്‍ഹോ പ്രചോദനമായിരിക്കാമെങ്കിലും. ഈ എഴുത്തുരീതിയോടുള്ള അവജ്ഞ തനി വെള്ളക്കാരനായ ചന്തുമേനോന്‍ ശാരദയില്‍ പ്രകടിപ്പിക്കുന്നുമുണ്ട്. പാശ്ചാത്യനോവല്‍ബുക്കുകള്‍ ഇതുമാതിരിയാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കരുതേ എന്നാണ് അദ്ദേഹത്തിന്റെ അപേക്ഷ.
    ഇത്തരം പാശ്ചാത്യ ഭിന്നമായ നോവല്‍രൂപത്തിന്റെ തനതുനിര്‍മ്മിതി സി.വിയ്ക്കു ശേഷം നടത്തിയത് ബഷീറാണ്. പ്രത്യേകിച്ച് പാത്തുമ്മായുടെ ആടില്‍. അതുകൊണ്ടാണ് ഉപ്പൂപ്പാന്റെ കുയ്യാനകളെ തേടിനടന്നവരും ഗുപ്തന്‍നായന്മാരുമൊക്കെ അതൊന്നും മഹത്തായ നോവലുകളല്ല, കൊച്ചുപുസ്തകങ്ങളാണെന്ന് പണ്ട് പരവാദം പറഞ്ഞത്.ബഷീറിന്റെ വലുപ്പം അതാണെന്നു ഞാന്‍ വിചാരിക്കുന്നു. ബഷീറിനെ സൂഫിയും മാനവികതാവാദിയും ജമാ അത്തെ ഇസ്ളാമിയുമാക്കുന്നവര്‍ക്ക് അതൊന്നുമല്ല ബോധിച്ചത് എങ്കിലും.
    ഏതായാലും അസ്ഥാനത്തെറിഞ്ഞ ഈ ഏറുപടക്കം കോഴിക്കോടന്‍ ബഷീര്‍ ഭക്തന്മാര്‍ കാര്യമായി ഏറ്റുപിടിക്കാത്തതുകൊണ്ട് കൂട്ടപ്പൊരിച്ചിലുണ്ടായില്ല. അതില്‍ നിരാശനായാണോ എന്നറിഞ്ഞുകൂടാ നേരത്തേ സുകുമാര്‍ അഴീക്കോട് മരുന്നിട്ടും നനഞ്ഞുകത്തിയ അക്കാദമി അവാര്‍ഡ് വിവാദത്തില്‍ ശ്രീജന്‍ തലയിട്ടിരിക്കുന്നു.
    അക്കാദമി അവാര്‍ഡ് ഒരു ജാതിക്കുമ്മിയാണെന്നും മാന്യന്മാരുടെ പരിപാടിയല്ലെന്നും അതുകൊണ്ട് തനിക്കു കിട്ടിയ രണ്ടവാര്‍ഡും വേണ്ടെന്നു വെച്ചുവെന്നുമാണ് ശ്രീജന്റെ പുതിയ വെളിപ്പെടുത്തല്‍.അവാര്‍ഡ് സ്വീകരിക്കുന്ന മാന്യന്മാര്‍ക്ക് അഞ്ചിന പെരുമാറ്റച്ചട്ടവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതെങ്കിലും കേറി പ്പൊട്ടുമോ എന്നു നോക്കട്ടെ!!
    **********************************************************
    കേരളവര്‍മ്മ ഗദ്യത്തിന്റെ സവിശേഷത സംസ്കൃതധാരാളിത്തവും സങ്കീര്‍ണ്ണ വാക്യങ്ങളും വളച്ചുകെട്ടലുമായിരുന്നു. ഉപയോഗിക്കുന്ന വാക്കുകളുടെ അര്‍ത്ഥം പക്ഷേ അദ്ദേഹത്തിനറിയാമായിരുന്നു. നമ്മുടെ എഴുത്തില്‍ ഇനിയും കേരളവര്‍മ്മയുഗം അവസാനിച്ചിട്ടില്ലെന്നതിന് ഇതാ ചില തെളിവുകള്‍ടെക്നോളജിയുടെ അതിഭാവുകത്വം സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങള്‍ക്കില്ലെന്ന് ഇന്ത്യാവിഷനില്‍ ഒരു പെണ്‍കുട്ടിയുടെ മ്യാവൂ കരച്ചില്‍! ഒന്ന് അമ്പരന്ന് ഏഷ്യാനെറ്റ് ന്യൂസില്‍ ചെന്നപ്പോള്‍ ചെറുകിട നിര്‍മ്മാതാക്കളുടെ കഷ്ടകാലം തുടങ്ങിക്കൊണ്ടേയിരിക്കുന്നു എന്നോ മറ്റോ ഒരു നാടന്‍തട്ട്- സിന്ധു സൂര്യകുമാറിന്റെ വക ഇനി സാഹിത്യത്തിലോ ദേശാഭിമാനി വാരാന്തപ്പതിപ്പില്‍ ഡോ.പി.എസ്. ശ്രീകല എഴുതിയ നിരൂപണഖണ്ഡം. ഏതോ ബിന്ദുവിന്റെ ഏതോ കവിതയ്ക്കെഴുതിയ ആസ്വാദനം എന്നൂഹിക്കാന്‍ കഴിയുന്നുണ്ട്. തലയും വാലുമില്ല. ഉള്ള വാക്യങ്ങളില്‍ ചിലത് ഇങ്ങനെ:
    "പൊള്ളുന്ന കാലത്തോട് മൌനത്തിലൂടെ പ്രതികരിക്കുന്നവര്‍ ക്രൂരതയുടെ പ്രവാചകരാണ്. ജീവിതം വറുതിയില്‍ നീറിയൊടുങ്ങുമ്പോള്‍ ദാരിദ്യ്രം മനുഷ്യത്വത്തിന്റെ അവസാനതുള്ളിപോലും ഊറ്റിക്കഴിയുമ്പോള്‍ തുടരുന്ന മൌനം ക്രൂരതയുടെ കൊടിയടയാളമാണ് "
    'ഭാഷയായി ചമയ്ക്കുന്ന വാക്കുകള്‍ ദോഷമകന്ന് ...........'എന്നു പിറകില്‍ നിന്ന് മൂളുന്നതാരാണ് ?
    *******************************************************
    ബിരുദപാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട ചില കുറിപ്പുകള്‍ നേരത്തേ എഴുതിയിരുന്നുവല്ലോ. മലയാളം പിന്തള്ളപ്പെടുന്നതുമായി ബന്ധപ്പെട്ട് എല്ലായിടത്തും മലയാളവേദികള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. പുതിയ സമകാലികമലയാളത്തിന്റെ കവര്‍ സ്റോറി അതാണ്. രണ്ടു ലേഖനങ്ങള്‍ .ആദ്യലേഖനം സയന്‍സ് വിദ്യാര്‍ത്ഥികള്‍ സാഹിത്യം പഠിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി , രണ്ടാം ലേഖനം സാഹിത്യാദി കോമണ്‍ കോഴ്സുകള്‍ കുറച്ച് സയന്‍സ് കൂടുതല്‍ പഠിക്കേണ്ടതിനെ പറ്റി . പരസ്പരം തിരിഞ്ഞു കുത്തുന്ന ഈ ലേഖനങ്ങള്‍ കൊണ്ട് മലയാളം ഉദ്ദേശിച്ചത് എന്താണ് എന്നു മാത്രം മനസ്സിലായില്ല.
    ****************************************************
    ഈയാഴ്ച വായിച്ച മികച്ച കവിത മോഹനകൃഷ്ണന്‍ കാലടിയുടെ മാമ്പഴകവിത- മാമ്പഴപ്പാത.മാതൃഭൂമി ആഴ്ചപ്പതിപ്പില്‍. ഈമ്പിയെറിഞ്ഞ് അണ്ടിക്കു തുണപോകാനാരുണ്ട് എന്ന് കൂട്ടുകാരെ ചൊടിപ്പിച്ച് കൈനക്കി വീണ്ടും കളിയ്ക്കാനോടിയ ബാല്യത്തെ ഓര്‍മ്മിപ്പിച്ച കവിത. മലയാളകവിതയില്‍ വള്ളിനിക്കറിട്ട് ടയറുരുട്ടി വണ്ടിയോടിക്കുന്ന കാലടിയുടെ കവിതകളോടുള്ള കൌതുകം കുറയുന്നില്ല!
    http://sngscollege.info/
    http://vijnanacintamani.org/ M

    Friday 8 May 2009

    ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?

    'ബ്ലോഗിന്റെ തലവര' എന്ന പേരില്‍ ദേശാഭിമാനി വാരാന്തപതിപ്പില്‍ രണ്ടാഴ്ച മുന്‍പു വന്ന ഒരു ലേഖനത്തെ ആസ്പദമാക്കി (എം.എസ്സ്‌.അശോകന്റെ ലേഖനം ) ബ്ലോഗുകളിലും ഒരു ചര്‍ച്ച ഉയര്‍ന്നുവന്നിരിക്കുന്നു.ദേശാഭിമാനിയില്‍ വന്ന ആ ലേഖനം ബ്ലോഗുകളെ സംബന്ധിച്ച പൊതുവായ ചില ഉല്‍കണ്‍ഠകളെ പങ്കുവെക്കുന്നുണ്ടെങ്കിലും ബ്ലോഗുകള്‍ ഇടത് പക്ഷത്തിന്റെ പരസ്യപലകകള്‍ ആകണമെന്ന വളരെ പഴയ ഷെഡനോവിന്റെ മാര്‍ക്സിയന്‍ ചട്ടക്കൂട്ടില്‍ വട്ടം കറങ്ങുന്നതാണ്. ഇതിനോട് പ്രതികരിച്ച് 'വട്ടകണ്ണട' എന്ന ബ്ലോഗില്‍ 'സാമൂഹ്യപ്രതിബദ്ധതയുള്ള, ഭൂരിപക്ഷത്തിന്റെ അഭിപ്രായങ്ങള്‍ , നിയന്ത്രിക്കുന്ന സമൂഹത്തിന്റെ വളര്‍ച്ചക്ക് ഊര്‍ജ്ജം നല്‍കുന്ന, ഒരു നേരായ ഒരു വഴിയിലേക്ക് ബ്ലോഗുകള്‍ നയിക്കപ്പെടണം' എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു.
    ആ ബ്ലോഗിലെ കുറിപ്പും പ്രതികരണങ്ങളും ഈ ലിങ്കില്‍ വായിക്കുക.
    http://ooramana.blogspot.com/2009/05/blog-post.html
    ( മറ്റ് ബ്ലോഗില്‍ കമന്റ് ചെയ്യുന്നതിന് എന്റെ സിസ്റ്റത്തില്‍ എന്തോ തടസ്സം. അത് കൊണ്‍ട് ഇത് വേറെ പോസ്റ്റ് ആയി സ്വന്തം ബ്ളോഗില്‍ നല്‍കുന്നു. )
    'നേര്‍വഴി' എന്ന സങ്കല്പം തന്നെ പരിമിതമാണ് കാരണം നേര് എന്നത് ഒരു നെര്‍രേഖയല്ല. ലോകത്തില്‍ ഒരു മാധ്യമവും അതിന്റെ തുടക്കത്തിലോ വളര്‍ച്ചയിലോ ഏതെങ്കിലും ഒരു പ്രത്യേക ആശയത്തിന്റെ, പ്രസ്ഥാനതിന്റെ, ജിഹ്വ മാത്രമായിരുന്നിട്ടില്ല. ബ്ലോഗ് 'എന്തുമെഴുതാനുള്ള മാധ്യമമല്ല' എന്നു പറയുന്നതു പോലെ പ്രധാനമാണ് 'എന്ത് മാത്രം എഴുതണം എന്ന് നിശ്ചയിക്കപെട്ട, നിശ്ചയിക്കപ്പെടേണ്ട മാധ്യമം' ആണ് എന്നതും. വ്യക്തികള്‍ അപകടവും സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും എപ്പോഴും ശരിയും എന്ന വികലമായ സാമൂഹ്യബോധമാണ് വ്യക്തികള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യം അരാജകത്വത്തിലേക്കു നയിക്കും എന്ന് മുറവിളിക്കു പിറകിലുള്ളത് എന്നാണ് തോന്നുന്നത്. പുരോഗമന ബ്ലോഗര്‍ സംഘങ്ങള്‍ ഉണ്ടാകേണ്ടതിനെ സംബന്ധിച്ച നിര്‍ദ്ദേശവും കുറിപ്പിലുണ്ട്.നല്ലത് തന്നെ. 'പുരോഗമന ബ്ളോഗര്‍ സംഘടന' ഉണ്ടാകുന്നത് അപകടമാണ് എന്നും കരുതുന്നതെന്തിന് ? ബ്ലോഗര്‍മാരുടേ ഏത് തരം സംഘം ചേരലും മറ്റെല്ലാ മനുഷ്യകൂട്ടായ്മകളും പോലെ തന്നെ സ്വാഗതാര്‍ഹം തന്നെയാണ്. സ്വന്തം ആശയങ്ങളില്‍ നിലയുറപ്പിക്കുവാനും അത് ആവിഷ്കരിക്കാനും എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്.
    കേരളത്തിന്റെ പൊതുശ്രദ്ധയിലേക്കു ബ്ലോഗുകളുമായി ബന്ധപ്പെട്ട വിവാദങ്ങളെ മാധ്യമങ്ങള്‍ കൊണ്ടുവന്നത് ഇതിനു മുന്‍പ് രണ്ട് സന്ദര്‍ഭങ്ങളിലാണ്. കേരളത്തില്‍ ഒരു ബ്ലോഗറുടെ അറസ്റ്റില്‍ തുടങ്ങിയ ബ്ലോഗെഴുത്തുകാരന്റെ ആത്മാവിഷ്കാര സ്വാതന്ത്ര്യവുമായി ബന്ധപെട്ട മാധ്യമങ്ങളില്‍ ഏറ പടരാതിരുന്ന ആദ്യ വിവാദത്തില്‍ തന്നെ പല ബ്ലോഗര്‍മാരും ഇടപെട്ടത് എത്രെ അഗ്രസീവ് ആയാണ് എന്ന് ഓര്‍ക്കുന്നുണ്ടാവുമല്ലോ . 'ബ്ലോഗര്‍മാര്‍ക്കു നിയന്ത്രണം വരുന്നു' എന്ന രണ്ടാമത്തെ വെടി പൊട്ടിച്ചത് മനോരമയാണ്. ഗൂഗിള്‍ കൂടീ പ്രതിപ്പട്ടികയില്‍ വന്ന ഒരു മാനനഷ്ട കേസും മലയാളം ബ്ലോഗുകളുടെ ഇടതുപക്ഷ വിരുദ്ധ പ്രവണതകള്‍ക്കെതിരെ മുന്നോട്ടുവരാന്‍ തോമസ് ഐസക്ക് നടത്തിയതായി പറയുന്ന ആഹ്വാനവും ചേര്‍ത്തു പിടിച്ചുള്ള ഒരു പതിവു മനോരമാകസര്‍ത്ത് മാത്രമായിരുന്നു അത്. ബ്ലോഗുകളെ കേരളത്തില്‍ രാഷ്ട്രീയമായി നേരിട്ട് തകര്‍ക്കാന്‍ കഴിയും എന്ന് വിശ്വസിക്കുന്ന മണ്ടനല്ലല്ലോ മന്ത്രി? ദേശരാഷ്ട്രങ്ങളുടെ അതിര്‍ത്തികള്‍ അപ്രസക്തമായ വിനിമയമണ്ഡലമായ ബ്ലോഗുകളെ ദേശീയ നിയമങ്ങള്‍ കൊണ്ട് നേരിടാമെന്ന് വിചാരിക്കുന്നത് തന്നെ എത്ര ബാലിശമാണ്!
    ഏതെങ്കിലും തരം കേന്ദ്രീകരണങ്ങളും ആധിപത്യങ്ങളും ഇന്നത്തെ നിലയില്‍ ബ്ലോഗ് എന്ന മാധ്യമത്തില്‍ സാധ്യമല്ല എന്നത് നമുക്കറിവുള്ള കാര്യമാണ് എന്നിരിക്കെ ഇത്തരം വിവാദങ്ങള്‍ ലക്ഷ്യമാക്കുന്നതെന്താണ് ?

    സത്യത്തില്‍ ബ്ലോഗുകളെ ആര്‍ക്കാണ് പേടി?

    പിന്നെ മറ്റ് 'മാധ്യമങ്ങള്‍ ബ്ലോഗിനെ ഹൈജാക്ക് ചെയ്യുമെന്ന' ഭീതി 'ഇടതുപക്ഷം ബ്ലൊഗിനെ ഹൈജാക്ക് ചെയ്യുന്നു' എന്ന നിലവിളി പോലെ പരിഹാസ്യമായ ഒന്നാണ് എന്നു കൂടി പറയട്ടെ.

    http://sngscollege.info
    http://vijnanacintamani.org

    Wednesday 6 May 2009

    യു.ജി.സി നെറ്റ് പരീക്ഷാപരിശീലനം - ചില ലിങ്കുകളും കുറിപ്പുകളും

    U.G.C NATIONAL ELIGIBILITY TEST JUNE 2009

    The University Grants Commission announces holding of the National Eligibility Test (NET) on 28th June, 2009 (Sunday) for determining the eligibility of Indian nationals for the Award of Junior Research Fellowships (JRF) and eligibility for Lectureship in Indian universities and colleges. UGC will conduct NET in 77 (seventy seven) subjects at 66 (sixty six) selected University Centres spread across the country.The result of the UGC-NET held on 28th December, 2008 and the one to be held on 28th June, 2009 will be made available on the UGC website : http://www.ugc.ac.in/and shall also be published in the Employment News as and when it is declared. The candidates will not be individually intimated about their result.
    The Test will consist of three papers. All the papers will be held on 28th June, 2009 in two separate sessions as

    First I 100 1¼ Hours (09.30 A.M. to 10.45 A.M.)

    First II 100 1¼ Hours (10.45 A.M. to 12.00 NOON)

    Second III 200 2½ Hours (01.30 P.M. to 04.00 P.M

    Paper-I shall be of general nature, intended to assess the teaching/research aptitude of the candidate. It will primarily be designed to test reasoning ability, comprehension, divergent thinking and general awareness of the candidate.Paper-II shall consist of short questions based on the subject selected by the candidate. Each of these papers will consist of a Test Booklet containing 50 objective type questions. The candidate will have to mark the response for each question on the Optical Mark Reader (OMR) sheet provided along with the Test Booklet. The detailed instructions for filling up the OMR Sheet will be sent to the candidate along with the Admit Card.
    Paper-III will consist of only descriptive questions from the subject selected by the candidate. The candidate will be required to attempt questions in the space provided in the Test Booklet. The format of Paper-III has been revised as given below.
    Structure of Revised Format for Paper – III

    Section 1
    Critique
    critical ability and abilityto apply knowledge onepossesses.
    30 x 5 = 150
    5 x 5 = 25
    Section 2
    15 definitional specific answer questions
    ability of precise understanding and making exact statement.
    30 x 15 = 450
    15 x 5 = 75
    Section 3
    5 analytical/evaluativequestions
    ability to reason and holdthe argument over somelength.
    200 x 5 = 1000
    5 x 12 = 60
    Section 4
    Essay
    ability to expound critically a theme at length with discrimination.
    1000 x 1 = 1000
    1 x 40 = 40

    ആകെ 2600 words
    ആകെ 200 marks

    PAPER I
    · 50 multiple choice questions for 2 marks each.
    · There is no negative mark.
    · Question are based on
    · Teaching aptitude
    · Research aptitude
    · Reading comprehension
    · Communication
    · Reasoning (including mathematical)
    · Logical reasoning
    · Data interpretation
    · Information and communication technology
    · People and environment.
    യു.ജി.സി നെറ്റ് പരീക്ഷാപരിശീലനം
    പരീക്ഷയ്ക്കു സഹായകമായ ചില ലിങ്കുകളും കുറിപ്പുകളും.
    STUDY MODULES
    MODEL QUESTIONS
    EXAMRACE.COM

    കുടുതല്‍ ലിങ്കുകള്‍ ഉടന്‍ തന്നെ!!!!

    Tuesday 5 May 2009

    ആലോകമലയാളം -2 പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍

    കേരളീയജീവിതത്തിന്റെയും സംസ്കാരത്തിന്റെയും പിന്നാമ്പുറകൌതുകങ്ങള്‍
    ആലോകമലയാളം -2 പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍

    പന്നിയുമായി വലിയ ബന്ധമില്ലാത്ത പന്നിപനിയാണ് ഇന്ന് ലോകത്തിന്റെ പ്രധാന വിഷയം. പണ്ട് പക്ഷിപ്പനി വന്നപ്പോള്‍ കോഴികളെയൊക്കെ തിന്നാതെ തന്നെ കൊന്നോടുക്കിയവരാണ് നമ്മള്‍.പിന്നെ കോഴികളൊക്കെ കൂടി 'ഞങ്ങളെ കൊന്നാല്‍ മാത്രം പോരാ, തിന്നും തരണേ' എന്ന് ടി.വി.യിലും പത്രത്തിലുമൊക്കെ കാശു ചെലവാക്കി വന്ന് നിലവിളിച്ചപ്പോഴാണ് കോഴിത്തീറ്റ വീണ്ടും ഊര്‍ജ്ജിതമാക്കിയത് ഈജിപ്തിലും മറ്റുമൊക്കെ പന്നികളെ പനിയുടെ പേരില്‍ കൊന്നൊടുക്കാന്‍ തുടങ്ങിയപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ പന്നിക്കൂട്ടങ്ങള്‍ ആവലാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പന്നിയുടെ പേര് പനിയില്‍ നിന്ന് നീക്കാന്‍ തിരുമാനിച്ചിരിക്കുന്നു. ‘നോവല്‍ ഫീവര്‍’ എന്നാണത്രെ ഈ പനി ഇനിയറിയപ്പെടുക. നോവലെഴുത്തുകാര്‍ കോടതി കയറാതിരിക്കട്ടെ. ഇതിനിടയിലാണ് 'പന്നികളിലും പന്നിപ്പനി ' എന്ന രസികന്‍ തലക്കെട്ട് മാതൃഭൂമിയില്‍ വരുന്നത്.

    പന്നി നമുക്കത്ര പഥ്യമുള്ള വാക്കല്ല.ആ വാക്കു കൊണ് നമെത്രപേരെ കിഴുക്കിയിരുത്തിയിട്ടുണ്ട്. ഇറച്ചിയും അത്ര ജനകീയമല്ല. മതങ്ങളുടെ ആവിര്‍ഭാവത്തിന്റെ പൂര്‍വ്വാപരക്രമമനുസരിച്ച് ജൂതനും ക്രിസ്ത്യാനിയും മുസ്ളീമും പന്നിയിറച്ചിയോട് രാഗദ്വേഷ ബന്ധത്തിലാണ്. ജൂതനും മുസ്ളീമിനും പന്നി വര്‍ജ്ജ്യം.. ക്രിസ്ത്യാനിക്ക് അത് പ്രിയഭോജ്യം. ‘ഇത്രയും വൃത്തികെട്ടിട്ടില്ല, മറ്റൊന്നുമൂഴിയില്‍’ എന്നതാണ് വിലക്കുകള്‍ക്കു പറയുന്ന ഒരു കാരണം. ഭാര്യയെ പങ്കിടാന്‍ മടിക്കാത്ത ഒരേയൊരു ജന്തു പന്നിയാണെന്നും പന്നിയിറച്ചി തിന്നാല്‍ പന്നിയെ പോലാകുമെന്നും മറ്റ് കാരണങ്ങള്‍. എന്നാല്‍ സംഘടിതമതങ്ങള്‍ക്കു മുമ്പ് പ്രാചീനമതങ്ങളിലൊക്കെ പ്രധാന ബലിമൃഗം പന്നിയാണെന്നതാണ് യഥാരത്ഥ കാരണം. സനാതനഭാരതീയതയ്ക്കും പന്നിയോട് കലഹമൊന്നുമില്ല. കേരളമൊഴിച്ച് മറ്റു സംസ്ഥാനങ്ങളിലെ തെരുവുകള്‍ പന്നിയുടെ വിഹാരരംഗങ്ങള്‍. കള്ളും പന്നിയിറച്ചിയും എന്ന കോമ്പിനേഷന്‍ സീനിലേ കേരളത്തില്‍ പന്നി തീന്‍മേശയില്‍ പൊതുവേ വരാറുള്ളൂ.

    നമ്മുടെ ആദിദ്രാവിഡമനസ്സില്‍ ഒരു പന്നി മുരളുന്നുണ്ടോ?

    പെരുമ്പാണാറ്റുപടയിലെ ഒരു പാട്ട് :

    "പൈങ്കൊടിനുടങ്കുമ്പലര്‍പുകുവായിറ്
    ചെമ്പുത്തൂയചെതുക്കുടൈമുന്റിറ്
    കള്ളടുമകളിര്‍വള്ളനുടക്കിയ
    വാര്‍ന്തുകുചിന്നീര്‍വഴിന്തകുഴമ്പിന്‍
    ഈഞ്ചേറാടിയവിരുമ്പല്കുടിപ്പ്
    പന്മയിര്‍പ്പിണവൊടുപായ്മമപോകാതു
    നെന്മാവല്ചിതീറ്റിപ്പന്നാള്
    കുഴിനിറുത്തോമ്പിയകുറുന്താളേറ്റൈക്
    കൊഴുനിണത്തടിയൊടുകൂര്‍നറാപ്പെറുകുവിര്‍”

    -പെരുമ്പാണാറ്റുപടൈ (337-344)
    കവി-കടിയലൂര്‍ രുദ്രന്‍ കര്‍ണന്‍
    ഇടതടവില്ലാതെ പച്ചിലക്കൊടികള്‍ ഇളകിയാടുന്നതും മദ്യപാനികള്‍ പലരും പ്രവേശിക്കുന്നതും പൂശിമിനുക്കിയതുമായ കതകിനു സമീപം ചുവന്ന പൂക്കള്‍ കൊഴിഞ്ഞുകിടക്കുന്ന മുററം കാണാം. അവിടം കള്ളുണ്ടാക്കുന്ന സ്ത്രീകള്‍ സദാവലിയചാറകള്‍ കഴുകിയൊഴുക്കുന്ന അഴുക്കുവെള്ളം വീഴുന്ന സ്ഥലമാകയാല്‍ ചെളി കെട്ടികിടക്കുന്നു. ആ ചെളിയില്‍ കിടന്നിഴഞ്ഞു പുരളുന്നതിനാല്‍ കരി നിറം പൂണ്ട കുറേ കുഞ്ഞുങ്ങളുള്ള കറ്ത്ത പെണ്‍പന്നികളെയും കാണാം. അതിനോട് ഇണ കൂടാന്‍ കൊതിച്ച് മറ്റെങ്ങും പോകാതെ കിടക്കുന്നആണ്‍പന്നികളും.നെല്ലിടിച്ചുണ്ടാക്കുന്ന അരിമാ എന്ന തീന്‍ കൊടുത്തു വളര്‍ത്തുന്നവയാണിത് തോണ്ടിക്കുഴിച്ച കുഴികളില്‍ വളരെ നാള്‍ കിടന്നുതിന്നു കൊഴുത്തതും കുറിയ കാലുള്ളതുമായ അത്തരം ആണ്‍ പന്നിയുടെ പുഷ്ടികരമായ കൊഴുപ്പ് സഹിതം മാംസവും ചേര്‍ത്തുണ്‍ടാക്കിയ കറികളും ആനന്ദം തരുന്ന മദ്യവും നിങ്ങള്‍ക്കവിടെ സ്വീകരിക്കാം.ബ്രാഹ്ണ്യത്തിന്റെ വിശുദ്ധീകരണത്തില്‍ നമുക്കു അപരിചിതമായി പോയ ഈ പന്നി പിന്നെ എങ്ങിനെ മലയാളിയുടെ ചീത്തയിലെ ആദ്യ വാക്കായി?

    ചങ്ങാതി പ്രകാശന്‍ പറഞ്ഞത് ഒരു മറുകഥയാണ്.

    ഏത് നേരവും വഴക്കു കൂടുന്ന ഭാര്യ ഭര്‍‍ത്താവിനെ വിളിച്ചിരുന്ന പേര്‍ കാണ്ടാമൃഗം എന്നായിരുന്നു. ഒരിക്കലും കണ്ടിട്ടില്ലാത്ത ആ മൃഗത്തെ ആദ്യമായി കാഴ്ച ബംഗ്ലാവില്‍ കണ്ട ഭര്‍ത്താവിന്റെ ആത്മഗതം ഇതായിരുന്നു.

    "ഇത്തറ......വൃത്തി കെട്ടോരു ജന്തു!!!!!!!!"


    Sunday 3 May 2009

    ആലോകമലയാളം 1. അച്ചാറും പപ്പടവും

    ആലോകമലയാളം
    കേരളീയജീവിതത്തിന്റെയും സംസ്കാരത്തിന്റെയും പിന്നാമ്പുറകൌതുകങ്ങള്‍

    സ്വന്തം സംസ്കാരത്തിലേക്ക്, ജീവിതത്തിലേക്ക് ഒരു ടൂറിസ്ററിന്റെ കൌതുകത്തോടെ തിരിച്ചുചെല്ലുന്നതിനെയാണ് ഉത്തരാധുനിക മലയാളി ഗൃഹാതുരത എന്നു വിളിക്കുന്നത്. അത്തരം ഒരു ടൂറിസ്റ് കണ്ണോടെ നമ്മുടെ അഭിമാനപൂരിതമായ സംസ്കാരത്തിന്റെ അന്തരംഗത്തിലേക്ക് നടത്തുന്ന യാത്രയാണ് ഈ പംക്തി. വായിച്ച് കമന്റ് അടിക്കുമല്ലോ
    ആലോകമലയാളം 1. അച്ചാറും പപ്പടവും
    ഇലവട്ടത്തിന്റെ രണ്ടുതലയിലെയും ചെവിവട്ടങ്ങള്‍.രണ്ടും വരുത്തന്മാര്‍. എന്നാണ് ഇങ്ങോട്ടിറങ്ങിപുറപ്പെട്ടതെന്ന് വലിയ നിശ്ചയം പോരാ. ഒന്നും തൊട്ടുകൂട്ടാത്ത നമ്പൂതിരി പോലും സ്വന്തം ഇലത്തലപ്പില്‍ സാമ്പാറുപോലെ സ്വീകരിച്ച വിഭവം. ‘നമ്പൂതിരിയുടെ തൊട്ടുകൂടായ്മ ഇവയ്ക്കു ബാധകമല്ല. അമ്പലവാസി-ശൂദ്രജാതിക്കാരുണ്ടാക്കുന്ന അച്ചാര്‍ തിന്നുന്നത് ഒരു ബ്രാഹ്മണന് പാപമൊന്നുമുണ്ടാക്കുന്നില്ല. അതുപോലെ കൊങ്കിണികളും ക്ഷത്രിയന്മാരുമുണ്ടാക്കുന്ന പപ്പടം തിന്നുന്നതുകൊണ്ടും ദോഷമുണ്ടാകുന്നില്ല’ എന്നു ശങ്കരാചാര്യര്‍ തന്നെ വിധിച്ചിട്ടുണ്ട്. (ഡോ. ജോണ്‍ വില്‍സണിന്റെ ഇന്ത്യന്‍ ജാതിവ്യവസ്ഥ എന്ന കൃതിയില്‍ നിന്ന് ഉദ്ധരിച്ചത്). അച്ചാറല്ല, നാരങ്ങാക്കറി, ഇഞ്ചിക്കറി, മാങ്ങാക്കറി എന്നു സമാധാനിച്ചാണ് സവര്‍ണ്ണന്‍ അതു സാപ്പിടുക. നമ്മുടെ ബാറുകളിലും എല്ലാ മേശകളിലും ‘വേണമെങ്കില്‍ നക്കിക്കോ’ എന്നു സൌജന്യമായി ഞെളിഞ്ഞിരിക്കുന്ന ഒരേയൊരു സോഷ്യലിസ്റ് വിഭവം അച്ചാറാണല്ലോ. ‘അച്ചാറധികം തിന്നരുതെടാ വയറിനു കേടാണെന്ന്’ മുഴുക്കുടിയന്മാര്‍ പരസ്പരം ശാസിക്കുന്നത് ബാറുകളിലെ പതിവു തമാശയാണ്. കേരളത്തില്‍ പലതരം പരദേശി ചെട്ടിമാര്‍ ശ്രേഷ്ഠിമാര്‍, സേട്ടുമാര്‍ ചിതറി കിടക്കുന്നുണ്ടെങ്കിലും എല്ലായിടത്തും നിരന്നിരിക്കുന്ന ചെട്ടി പപ്പടചെട്ടി തന്നെ..പടയ്ക്കുന്നവന്‍ (പാചകക്കാരന്‍ - കേരളത്തിന്റെ പടച്ചവന്‍ അവന്‍ തന്നെ ) പൊതുവെ അറിയപ്പെടുന്നത് പണ്ടാരി എന്നാണ്. എന്നാല്‍ അത് ഒരു ജാതിപ്പേരായി വീണത് പപ്പടമുണ്ടാക്കുന്നവന് മാത്രമാണ്. (പണ്ടാരിയും പണ്ടാരവും ഒന്നല്ലേ ?) ആ ഊക്കിലാണ് ‘പാദമുദ്ര’യില്‍ മോഹന്‍ലാലിന്റെ പണ്ടാരം ഉയര്‍ന്ന ജാതിക്കാരന്റെ കിടപ്പറയുടെ പടി ചാടുന്നത്. പപ്പടം പലതരം എന്നു തമിഴനും അച്ചാറെന്തുകൊണ്ടും എന്ന് തെലുങ്കനും ഗുജറാത്തിയുമാണ് നമ്മെ പഠിപ്പിച്ചത്.ഏറ്റവും പ്രിയപ്പെട്ടതിനെ ഉപേക്ഷിക്കാന്‍ പറഞ്ഞാല്‍ നാമുപേക്ഷിക്കുക പപ്പടവും സാമ്പാറുമാണ്. മരണം കഴിഞ്ഞ് അടിയന്തരം വരെ രണ്ടും വിളമ്പരുതെന്നുണ്ട്.

    ഈ മലയാളിയോടാണോ അച്ചാര്‍ കുടല്‍പുണ്ണിനും പപ്പടം മന്തിനും കാരണമാകും എന്ന ആരോഗ്യമാസികക്കാരുടെ ഭീഷണി?


    http://sngscollege.info/
    http://vijnanacintamani.org/

    Friday 1 May 2009

    ആഴ്ചപ്പാട് ൧ കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍






    ആഴ്ചപ്പാട്
    ഒരാഴ്ച എനിക്കു ചുററും


    ആഴ്ചപ്പാട് 1 കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
    ചെഷെസ്ക്യുവിന്റെ കമ്മ്യുണിസ്റ് ഭരണകൂടത്തിന്റെ അവസാനകാലത്ത് തന്റെ സഹപാഠിയുടെ (ഗബ്രിയേല ) നിയമവിരൂദ്ധവും അതിനാല്‍ തന്നെ അതിസാഹസികവുമായ ഗര്‍ഭഛിദ്രത്തിന് വേണ്ടി അസാധാരണയായ ഒരു പെണ്‍കുട്ടി(ഒടീലിയ) നടത്തുന്ന കഠിനശ്രമങ്ങളാണ് ഫോര്‍ മന്ത്സ്, ത്രീ വീക്സ്, ടു ഡെയ്സ് എന്ന റൊമാനിയന്‍ ചിത്രത്തിന്റെ പ്രതിപാദ്യം.2007-ലെ മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലെത്തിയ ഈ ചിത്രം സംവിധാനം ചെയ്തത് ക്രിസ്ററ്യന്‍ മുംഗ്യു ആണ്. നരച്ച ദൃശ്യങ്ങളും പ്രകാശം കുറഞ്ഞ ഇടനാഴികളും മരവിച്ച തെരുവുകളും ഈ ചിത്രത്തെ ദയാരഹിതമായ ഒരനുഭവമാക്കുന്നുണ്ട്. ഭരണകൂടത്തിന്റെ അദൃശ്യമായ മേല്‍നോട്ടം ഓരോ കഥാപാത്രത്തിന്റെയും കണ്ണിലെ ഭയം, നിസ്സംഗത എല്ലാം ഒട്ടും നാടകീയതയില്ലാതെ ആവിഷ്കരിച്ചിരിക്കുന്നു. ഈ കാലത്ത് ജനനനിയന്ത്രണങ്ങള്‍ക്കെതിരെ കടുത്ത നടപടികളാണ് കമ്യുണിസ്ററ് ഭരണകൂടം കൈക്കൊണ്ടിരുന്നത്. സീറോ പോപ്പുലേഷന്‍ ഗ്രോത്ത് എന്ന അപായമണി മുഴങ്ങിയപ്പോഴാണ് 1966-ല്‍ ഭരണകൂടം കൊടുംനിയമങ്ങള്‍ ഏര്‍പ്പെടുത്തിയത്. 25 വയസ്സ് കഴിഞ്ഞകുട്ടികളില്ലാത്ത ദമ്പതിമാര്‍ തങ്ങളുടെ വരുമാനത്തിന്റെ ഇരുപത് ശതമാനം വരെ നികുതി കൊടുക്കേണ്ടിയിരുന്നു. വിവാഹമോചനവും വിലക്കപ്പെട്ടിരുന്നു. സ്റേറ്റ് വ്യക്തിജീവിതത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്ന അധികാരപ്രയോഗങ്ങള്‍ക്കിടയിലാണ് ഈ അവിഹിത ഗര്‍ഭം അലസിപ്പിക്കല്‍ ഇത്രമാത്രം പ്രശ്നസങ്കീര്‍ണ്ണമാകുന്നത്. എന്നാല്‍ അത്തരംപ്രകട പരാമര്‍ശങ്ങളൊന്നുംകൂടാതെ മാനവികതയുടെ പക്ഷത്തു നിന്നുള്ള ശക്തമായ പൊളിറ്റിക്കല്‍ സ്റേറ്റ്മന്റാണ് ഈ സിനിമ. ചെറുപ്പക്കാര്‍ക്ക് പഴയ മൂല്യങ്ങളൊക്കെ ഇല്ലാതായിരിക്കുന്നു എന്ന ക്ഷീണിച്ചുകൊണ്ടിരിക്കുന്ന ഭരണകൂടത്തിന്റെ വിഷാദം രക്ഷകര്‍ത്താക്കളിലൂടെ അവതരിപ്പിച്ച് ആസന്നമായ ഭരണമാറ്റത്തെസൂചിപ്പിക്കുന്നുമുണ്ട്.

    പ്രസ്താവനായുദ്ധമാണ് സിനിമയെന്നു കരുതുന്ന മലയാളസംവിധായകര്‍ക്ക് നല്ലോരു പാഠപുസ്തകമാണ് ഈ ചിത്രം. മുഖ്യകഥാപാത്രമായ ഒടീലിയായെ അവതരിപ്പിച്ച അനമാരിയ മരിങ്കയുടെ പെര്‍ഫോമന്‍സ് അപാരം. ഗര്‍ഭം അലസിപ്പിക്കാന്‍ വരുന്ന ആര്‍ത്തി പിടിച്ച ഡോക്ടര്‍ക്ക് സ്വയം സമര്‍പ്പിക്കേണ്ടി വരുന്ന ഒടീലിയയുടെ ദുരവസ്ഥയെ ക്രൂരമായ ഒരു നിശ്ചലതയിലാണ് സംവിധായകന്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇത്ര വികാരരഹിതമായ ഒരു ട്രീറ്റ്മെന്റ് അധികമൊന്നും കണ്ടിട്ടില്ല. ഏറ്റവും സത്യസന്ധമായി നമ്മെ അഭിമുഖീകരിക്കുന്ന യാഥാര്‍ത്ഥ്യത്തെ നേരിടാനാണ് നമുക്കേററവും ഭയം എന്ന് ഈ ചിത്രത്തിന്റെ കാഴ്ച നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. ഈയാഴ്ച എന്നെ അസ്വസ്ഥമാക്കിയത് ഈ യൂണിവേഴ്സിറ്റി ക്കുട്ടികളുടെ ശൂന്യമായ കണ്ണുകളാണ്. അസന്തുഷടകരമായ ഒരനുഭവം ഈ ചിത്രം നിങ്ങള്‍ക്കും നല്‍കട്ടെ എന്നാശംസിക്കുന്നു.

    *************************

    കേരളത്തിലെ കമ്യുണിസ്റ് ഭരണത്തില്‍ (?) കഴിഞ്ഞയാഴ്ച അലസിപ്പോയ മറ്റൊരു വിവാദത്തിലേക്ക് വരാം. കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ആണ് പ്രശ്നം. ഇടതു ചായ് വുള്ളവര്‍ക്ക് മാത്രമാണോ അവാര്‍ഡ്, കമ്യുണിസ്റ് സാഹിത്യകാരനായതുകൊണ്ട് അവാര്‍ഡ് പാടില്ലെന്നുണ്ടോ?, ആകാമെങ്കില്‍ എത്ര സംവരണം? എന്നിങ്ങനെ പോയി തര്‍ക്കങ്ങള്‍. അച്ഛന്‍ പത്തായത്തിലുമില്ല എന്ന മട്ടില്‍ അവാര്‍ഡ് പ്രഖ്യാപനവേളയില്‍ തന്നെ മുകുന്ദനാണ് വിവാദത്തിന് തിരികൊളുത്തിവിട്ടത്. മോഹനവര്‍മ്മയെയും രാജകൃഷ്ണനെയുംപോലുള്ള കമ്യുണിസ്റ് വിരുദ്ധരും അവാര്‍ഡിതര്‍ ആയിട്ടുണ്ടെന്നൊരു മറുന്യായവും കേട്ടു. രാജകൃഷ്ണന്റെ പേരുകേട്ടാലുടന്‍ എന്തോ എനിക്ക് സാക്ഷാല്‍ നാണപ്പന്റെ രാജപ്പന്‍ എന്ന കുറിപ്പ് ഓര്‍മ്മ വരും. അപ്പോള്‍ ദേ വരുന്നു സാക്ഷാല്‍ സുകുമാര്‍ അഴീക്കോടിന്റെ നെടുങ്കന്‍ ദേശാഭിമാനി ലേഖനം കുറേക്കാലമായി പെരുവഴിയില്‍ വീണുകിടക്കുന്ന ഉച്ചഭാഷിണിയാണ് മാഷ്. കര്‍ണ്ണശല്യത്തിനാരും പൊതുതാല്പര്യ ഹരജി കൊടുത്തിട്ടില്ലെന്നു മാത്രം. കുറേക്കാലമായി തൃശ്ശൂരില്‍ കറങ്ങി നടക്കുന്ന ഒരു അക്കാദമി സ്ഥാനമോഹിയുടെ കളിയാണ് ഈ വിവാദം എന്നാണദ്ദേഹത്തിന്റെ വാദം. ഏറെ ക്ളൂ തന്നിട്ടും വിവരദോഷിയായതു കൊണ്ടാവാം ആളെ പിടികിട്ടിയില്ല. പിന്നെ നേരു പറഞ്ഞാല്‍ ഈ അക്കാദമിയിലും അവാര്‍ഡിലുമൊക്കെ ആര്‍ക്കാണ് താത്പര്യം.? പ്രോഫസറെ പോലുള്ളവര്‍ക്കല്ലാതെ? ലോകസാഹിത്യചരിത്രത്തിലെവിടെയും അക്കാദമികള്‍ ഏതെങ്കിലും ഭാഷാസാഹിത്യത്തെ സമുദ്ധരിച്ചതായി തെളിവുകളില്ല. സിനിമാ അവാര്‍ഡുകളൊഴികെ മറ്റെല്ലാററിനെയും പത്രങ്ങള്‍ തന്നെ ഉള്‍ത്താളുകളിലേക്ക് മാറ്റിയിരിക്കുന്നു. സാഹിത്യലോകവും അക്കാദമികളുമൊക്കെ ഏതാണ്ടൊരുപോലയാണെന്നും രണ്ടിടത്തും വാഴുന്നത് വിഡ്ഢികളും ഗജപോക്കിരികളും മുറിവൈദ്യ•ാരും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളുമാണെന്ന് പണ്ട് പറഞ്ഞത് വിഖ്യാതസൌന്ദര്യശാസ്ത്രകാരന്‍ ഹരോള്‍ഡ് ബ്ളൂം ആണ്. ഏത് ക്വട്ടേഷന്‍ സംഘത്തിനു വേണ്ടിയാണ് മാഷുടെ കൂലിത്തല്ല് എന്നു മാത്രമേ സംശയമുള്ളൂ.

    *************************
    നമ്മുടെ പ്രിയ സംവിധായകന്‍ ടി.വി.ചന്ദ്രന്‍ പ്രസ്താവനായുദ്ധം സിനിമയ്ക്കകത്ത് മാത്രമല്ല പുറത്തും നടത്താറുണ്ട്. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ തന്റെ മങ്കമ്മ പ്രദര്‍ശിപ്പിക്കുന്നതിനു മുമ്പ് ചന്ദ്രന്‍ പറഞ്ഞത് ‘മങ്കമ്മ ഒരു സിനിമയല്ല, സ്ത്രീയാണ്’ എന്നായിരുന്നു. നല്ല സിനിമ നിര്‍മ്മിക്കാനും വിതരണം ചെയ്യാനുമാളില്ലെന്നാണ് ഇപ്പോള്‍ ‘ഭൂമിമലയാള’ത്തില്‍ അദ്ദേഹത്തിനുള്ള പരാതി.നല്ല സിനിമയ്ക്ക് നല്ല വിലയുളള ഒരു സ്ഥലം പറയാം തിരുവനന്തപുരത്ത് ബീമാപളളി! ഇന്നലെ ഇറങ്ങിയ ഹിറ്റ്സിനിമയുടെ വരെ വ്യാജനും ചന്ദ്രന്‍ പറഞ്ഞതരം ‘നല്ല ‘ മലയാളപടങ്ങളും നീലച്ചിത്രങ്ങളും നിസ്സാരവിലക്ക് തൂക്കി കൊടുക്കുന്ന സ്ഥലം അവിടെ പരതിനോക്കി മക്മല്‍ ബഫിന്റെ ‘എ മൊമന്റ് ഓഫ് ഇന്നസെന്‍സി’ല്‍ തൊട്ടപ്പോള്‍ പൊള്ളുന്ന വില. എന്തെന്നു കേട്ടപ്പോള്‍ അത് ക്ളാസിക്ക് അല്ലേ സാര്‍ എന്നു മറുപടി!

    കണ്ടോ വ്യാജനറിയാം ഒറിജിനലിന്റെ വില!!!!
    *************************

    ഇനി ഇന്റെര്‍നെററിലേക്ക് വരാം. ഉള്ളിലിരുന്നുള്ള എന്തോ ഏര്‍പ്പാടാണെന്ന് പേരില്‍ തന്നെ ദോഷമുളളതുകൊണ്ടാണോ എന്നറിഞ്ഞുകൂടാ നമ്മുടെ പലരുടയും ഉള്ളിലിരിപ്പ് മറനീക്കി പുറത്തുചാടുന്ന സ്വഭാവം ഈ മാദ്ധ്യമത്തിനുണ്ട്. പലതരം അധോലോകവാസനകളെയും വിരേചിക്കാനുള്ള ഒരിടം. പൊതുമൂത്രപ്പുരകളിലന്ന പോലെ ലൈംഗികതയുടേയും വര്‍ഗീയതയുടെയും പൊട്ടിയൊലിക്കലാണ് ഇവിടെയും. മറ്റുള്ളവര്‍ക്ക് കുഴപ്പമുണ്ടാക്കുന്ന സൂക്കേട് വര്‍ഗീയതയാണ്. ബുദ്ധിജീവികളെന്ന് അഭിമാനക്കുന്നവരിലാണ് ഇത് കൂടുതല്‍. എനിക്കേറെ താത്പര്യമുള്ള റീഡേഴ്സ് ലിസ്റ് ഡൈജസ്റിന്റെ തൊണ്ണൂറു ശതമാനം മെയിലുകളും നഗ്നമായ വര്‍ഗീയതയാണ്. മലയാളിയായ കെ.യം.വേണുഗോപാലിന്റെയും മററും ഇടപടലുകളാണ് ആശ്വാസം. അരുന്ധതിയുടെ ഒരു ഇന്റര്‍വ്യുവിനെക്കുറിച്ചാണ് പുതിയ തര്‍ക്കം. ഇന്റര്‍വ്യൂ ഉറുദുവിലായതിനാല്‍ വായിക്കാനൊത്തില്ല. അവസാനഭാഗത്തിനൊരാള്‍ നല്‍കിയ തര്‍ജ്ജമ ഇന്നനെ

    Q: What should be done? These are the only two options, either Dictatorship or Democracy. Where else can one hope for according to you?

    Arundhati: I do not have any solution. I do not know what life after Democracy will be, but I feel organically something .... something will happen because the fabric is tearing.

    *************************

    കഴിഞ്ഞയാഴ്ച എനിക്ക് പിടിച്ച കവിത ‘ബൂലോകകവിതയില്‍’ വി.എച്ച്. നിഷാദ് എഴുതിയ ‘ടീ ടേസ്റര്‍’ ഭാഷയില്‍ നല്ല അയവ്. ചുഴിഞ്ഞുള്ള ഗതി. ചായക്കോപ്പയില്‍ തന്നെ തീരുന്ന കാറ്റ്. അമര്‍ന്ന ഒരാപ്പു ചായ. നന്ദി നിഷാദ്!


    *************************


    http://sngscollege.info/
    http://vijnanacintamani.org/