
ലിംഗപദവിയുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്കു നേരെയുള്ള കടുത്ത വിവേചനത്തിന്റെ പേരിലാണ് ഇസ്ലാമിനെ 'പരിഷ്കൃതസമൂഹം' എപ്പോഴും ഒരു പ്രാകൃത മതമൗലികവാദസംഘമായി മുദ്ര കുത്തുന്നത്. എല്ലാ സാംസ്കാരിക ആവിഷ്കാരങ്ങളിലും പര്‍ദയുടെ കറുപ്പ് അടിച്ചമര്‍ത്തലിന്റെ ഒരു പ്രത്യ്ക്ഷമായി അവതരിപ്പിക്കപ്പെടാറുമുണ്ട്. ഒരു സാമൂഹ്യ ഘടന എന്ന നിലയില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ ഭീമമായി പരിമിതപ്പെട്ടുപോകുന്നു എന്നത് പില്‍ക്കാല ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം യാഥാര്‍ത്ഥ്യം തന്നെ ആണ്.എന്നാല്‍ ഇസ്ലാമിന്റെ അന്തസത്ത സ്ത്രീക്ക് എതിരാണോ എന്ന ചോദ്യം പലപ്പോഴും ഉയര്‍ന്നു വരാറുണ്ട്. മറ്റ് സെമിറ്റിക് മതങ്ങളേക്കാള്‍ പുരുഷാധിപത്യപരമാണോ ഇസ്ലാം?, അതോ അത് പാശ്ചാത്യ ആധുനിക ലോകവീക്ഷണം വ്യാപകമായി പ്രചരിപ്പിച്ച വികലസങ്കല്പമോ?
ഇസ്ലാമിനെ കുറിച്ച് കേവല ധാരണകള്‍ മാത്രമുളള എന്നെപ്പോലുള്ള ഇസ്ലാമിന് പുറത്തുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ ആധികാരികമായി ഒന്നും പറയാനാവില്ലെങ്കിലും പൊതു സമൂഹം ഇസ്ലാമിനെ എങ്ങനെനോക്കികാണുന്നു എന്നത് ഇസ്ലാമിനകത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഗൗരവമായി പരിശോധിക്കേണ്ടതാണ്.
കമലാസുരയ്യയുടെ ഖബറടക്കത്തില്‍, കേരളത്തില്‍ മറ്റൊരു സ്ത്രീക്കും നാളിതുവരെ ലഭിക്കാത്ത ആദരവോടെ ഒരു പെണ്‍മൃതശരീരം തെരുവുകളിലൂടെ മതഘടനയ്ക്കകത്ത് നിന്ന് തന്നെ ആനയിക്കപ്പെട്ടത് (ഇ കെ നായനാര്‍ക്ക് ശേഷം കേരള കണ്ട ഏറ്റവും വലിയ ശവഘോഷയാത്രയായിരുന്നില്ലേ അത്?) എങ്ങനെ വ്യാഖ്യാനിക്കാനാവും എന്ന് എന്നെപ്പോലുള്ളവര്‍ കുഴങ്ങിയിട്ടുണ്ട്. അപ്പോഴാണ് കേരളത്തില്‍, ഒരു പക്ഷേ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പങ്കെടുക്കുന്ന, സ്ത്രീകളുടേത് മാത്രമായ ഒരു സമ്മേളനത്തിന് അരങ്ങൊരുങ്ങുന്നത്. ഈ സമ്മേളനത്തിന് കൃത്യം ഒരു മാസം മുമ്പ്, ഇന്ന് കാലത്ത് റീഡര്‍ലിസ്റ്റ് ഡൈജസ്റ്റിലൂടെ വന്ന ഒരു ഗ്രൂപ്പ് മെയില്‍ എന്നെ തികച്ചും ആഹ്ലാദത്തിലാക്കി. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഉത്തരേന്‍ഡ്യയില്‍ ജീവിച്ചിരുന്ന മൗലവി മുംതാസ് അലിയെക്കുറിച്ച് അസ്ഗര്‍ അലി എഞ്ചിനീയര്‍ എഴുതിയ കുറിപ്പായിരുന്നു ഒരു ഫോര്‍വേഡ് രൂപത്തിലെത്തിയത്.
സ്ത്രീ ശാക്തീകരണത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പാശ്ചാത്യ ആധുനിക സ്ത്രീപക്ഷവാദികള്‍ രംഗത്ത് വരുന്നതിന് എത്രയോ മുമ്പ് ശക്തമായി വാദിക്കുകയും പ്രവത്തിക്കുകയും ചെയ്ത പാരമ്പര്യ മത പണ്ഡിതന്‍ ആയിരുന്നു മൗലവി മുംതാസ് അലി.(1860-1935) ദാറുല്‍ ഉലൂം ദയൂബന്ദിന്റെ ഒരു സാധാരണ സാമ്പ്രദായിക ആലിം ഉല്പ്പന്നം. ഇന്‍ഡ്യന്‍ മുസ്ലീങ്ങള്‍ക്ക് വേണ്ടി ഫത്‌വ ഇറക്കുന്നവര്‍ എന്ന് സ്വയം പ്രഖ്യാപിച്ച ഈ സ്ഥാപനം അതിന്റെ പല ഫത് വകളുടെയും പേരില്‍ അടുത്ത കാലത്ത് പോലും കുപ്രസിദ്ധി നേടിയിരുന്നു. ഈ സ്ഥാപനത്തില്‍ നിന്ന് പുറത്ത് വന്ന ഈ മത പണ്ഡിതന്‍ ഇംഗ്ലീഷിന്റെ നാറ്റമേറ്റിട്ടിട്ടല്ല പരിഷ്കരണവാദിയായത്. ഇംഗ്ലീഷ്പരിജ്ഞാനമില്ലാത്ത ഒരു സാമ്പ്രദായിക പണ്ഡിതനായ ഇദ്ദേഹം ഖുര്‍ ആനെ മുന്‍ നിര്‍ത്തിയാണ് സ്ത്രീകള്‍ക്ക് വേണ്ടി വാദിച്ചത്. ഇസ്ലാമിലുള്ള പുരുഷ മേധാവിത്വം പില്‍ക്കാല ഇസ്ലാം വ്യാഖ്യാതാക്കളുടെ സൃഷ്ടിയാണെന്നും സ്ത്രീക്കെതിരായതൊന്നും ഇസ്ലാമിലില്ലെന്നും അദ്ദേഹം വിശുദ്ധ ഖുര്‍ ആനെ ഉദ്ധരിച്ച് തന്നെ സമര്‍ത്ഥിക്കുന്നു.സ്ത്രീക്ക് കല്പ്പിക്കപെട്ടിട്ടുള്ള അര സാക്ഷിത്വം, ബഹുഭാര്യാത്വം, എന്തുകൊണ്ട് സ്ത്രീ പ്രവാചകന്മാരില്ല എന്ന ചോദ്യം ഇവയ്ക്കൊക്കെ വിശദമായ മറുപടി അദ്ദേഹം നല്‍കുന്നുണ്ട്. ഇസ്ലാമില്‍ പുരുഷന് സമഗ്രാധിപത്യം നല്‍കൂന്ന ആദിയില്‍ ആദമുണ്ടായി എന്ന വാദത്തെ പോലും സമര്‍ഥമായി അദ്ദേഹം ഖണ്ഡിക്കുന്നു.അത് ജൂത ക്രൈസ്തവ വിശ്വാസങ്ങള്‍ക്ക് പുറത്ത് പില്‍ക്കല ഇസ്ലാമില്‍ പ്രചരിച്ച ഒരു മിത്താണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഖുര്‍ ആന്‍ പുരുഷന്‍ ആദ്യമുണ്ടായി എന്ന വാദത്തെ സാധൂകരിക്കുന്നില്ല.
ഉത്തരേന്‍ഡ്യന്‍ മുസ്ലീങ്ങള്‍ക്ക് ആധുനികവിദ്യഭ്യാസം നല്‍കാന്‍ പ്രയത്നിച്ച സര്‍ സയ്യിദിന്റെ സഹപ്രവര്‍ത്തകനായിരുന്നു മൗലവി. സ്ത്രീകളുടെ ഉന്നമനത്തിനും വിദ്യഭ്യാസപ്രവര്‍ത്തനത്തിനും മുന്‍കയ്യെടുത്ത അദ്ദേഹം രചിച്ച ഹുക്കുക്കുന്‍ നിസ്വാന്‍ എന്ന് കൃതി പാരമ്പര്യവാദികളുടെ എതിര്‍പ്പ് ഭയന്ന് പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് സയ്ദ് അദ്ദേഹത്തെ വിലക്കിയെങ്കിലും ഫലമുണ്ടായില്ല. മുസ്ലീം സ്ത്രീകളുടെ അവകാശപ്രഖ്യാപനം എന്നാണ് അസ്ഗര്‍ അലി ഈ കൃതിയെ വിശേഷിപ്പിക്കുന്നത്. ഇടക്കാലത്ത് വിസ്മൃതിയിലേക്ക് പോയ ഈ അമൂല്യ കൃതി അസ്ഗര്‍ അലിയാണ് തേടിപ്പിടിച്ച് പുനപ്രസാധനം ചെയ്തത്. കേവലം ഒരു പ്രഭാഷണമാത്രപരനായ സ്ത്രീവാദി ആയിരുന്നില്ല, മൗലവി. സ്വജീവിതത്തില്‍ അത് പ്രവര്‍ത്തിച്ച് കാണിച്ച പ്രായോഗിക വാദികൂടി ആയിരുന്നു. നിരക്ഷരയായ തന്റെ ഭാര്യയെ വിദ്യാഭ്യാസം ചെയ്യിച്ച് പത്രപ്രവര്‍ത്തനരംഗത്തേക്ക് കൊണ്ടുവന്നു. സ്ത്രീകള്‍ക്ക് മാത്രമായി ഒരു പ്രസിദ്ധീകരണത്തിന്റെ ചുമതലക്കാരിയാക്കി. ഖുര്‍ ആനുണ്ടായ ആദ്യ സ്ത്രീപക്ഷവ്യാഖ്യാനം എന്നാണ് അസ്ഗര്‍ അലി എഞ്ചിനീയര്‍ ഹുക്കുക്കുന്‍ നിസ്വാന്‍ (സ്ത്രീയുടെ അവകാശങ്ങള്‍) എന്ന കൃതിയെ വിശേഷിപ്പിക്കുന്നത്.
ഈ കൃതിയുടെ ചില ഭാഗങ്ങളുടെ ഉറുദുവില്‍ നിന്നുള്ള ഇംഗ്ലീഷ് പരിഭാഷ മാത്രമാണ് എനിക്ക് വായിക്കാനായത്. അത് ഇവിടെ വായിക്കാം.
ഈ കൃതി പൂര്‍ണ്ണമായും ഡൗണ്‍ ലോഡ് ചെയ്യുന്നതിന് ഈ ലിങ്ക് സന്ദര്‍ശിക്കാം.
ഇസ്ലാമില്‍ നടക്കുന്ന വനിതാശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ മുന്നോടി എന്ന നിലയില്‍ ഈ മഹാപണ്ഡിതനെ ക്കുറിച്ചുള്ള അറിവ് ഇവിടെ സമര്‍പ്പിക്കുന്നു.
ഇമേജ് ലിങ്ക്: http://farm3.static.flickr.com/2753/4166631543_19a2685151_o.jpg
http://sngscollege.info/
http://vijnanacintamani.org/
പ്രവാചക ഭാര്യമാരടക്കം ഇസ്ലാമിന്റെ തുടക്കത്തിലെ പല മുസ്ലിം വനിതകളും മുസ്ലിം പണ്ഡിതലോകത്തുണ്ടായിരുന്നു, പക്ഷെ ഖിലാഫത്തിൽ നിന്നും രാജകീയതയിലേക്ക് അധികാരം പോയപ്പോൾ സ്വാഭാവികമായും ആദ്യം കൈവച്ചത് സ്ത്രീയുടെ മേലായിരുന്നു.
ReplyDeleteഎന്തിനേറെ മഹറെന്ന പുരുഷധനം വരെ ഇന്ന് കൈപറ്റുന്നത് വധുവിനേക്കാൾ പിതാവാകുന്നു സൌദിയിലടക്കം. അതിനാൽ തന്നെ വിവാഹപ്രായമെത്തിയിട്ടും വിവാഹം കഴിക്കാനാവാതെ ദുരന്തമനുഭവിക്കുന്ന സ്ത്രീകൾ ധാരാളം.
നല്ല വായന-
Thanks for introducing the book
ReplyDeletevery informative, thanks...Let us c the results of the event on 24th.
ReplyDeleteകേരളത്തിൽ ജമാഅത്തെ ഇസ്ലാമി നടത്താൻ പോകുന്ന പ്രസ്തുത വനിതാ സമ്മേളനം സ്ത്രീ ശാക്തീകരണ പാതയിൽ ഒരു വലിയ കാൽവെയ്പ്പാകും എന്ന് തന്നെ പ്രതീക്ഷിക്കാം. കാലഘട്ടത്തിന്റെ ആവശ്യമറിയുന്ന ഒരു സംഘടനയുടെ സ്വാഭാവിക പ്രതികരണമാണ് ഈ വനിതാ സമ്മേളനം. കേരളത്തിലെ മുസ്ലീം വനിതകൾ ഇന്ന് വിദ്യാഭ്യാസ മേഖലയിൽ വളരെയധികം മുന്നേറിയിട്ടുണ്ട്. എന്നാൽ ഈ മുന്നേറ്റത്തെ ഉപയോഗപ്പെടുത്തുന്നതിൽ വലിയ വീഴ്ചയാണ് ഉണ്ടായിട്ടുള്ളത്. യാഥാസ്ഥിതിക പൌരോഹിത്യം കൊട്ടിയടച്ച വാതിലുകൾ അതുപോലെ നിലനില്ക്കുന്നു. മുസ്ലിം സ്ത്രീ വിവാഹിതയാകുന്നതോടെ, അവർ ആർജിച്ചെടുത്ത കഴിവുകളെയും അറിവുകളേയും ഉപയോഗപ്പെടുത്താതെ പോകുന്നു. സമൂഹത്തിനും സമുദായത്തിനും ഗുണകരമാകുന്ന രീതിയിൽ മുസ്ലിം സ്ത്രീയെ മാറ്റിത്തീർക്കുക എന്ന വിപ്ലവകരമായ ദൌത്യം ഏറ്റെടുത്ത ജമാഅത്തിന് എല്ലാ ഭാവുകങ്ങളും..
ReplyDeleteകൂട്ടത്തിൽ പറയട്ടെ,
പരിഷ്കരണ പ്രസ്ഥാനങ്ങളെ സമകാലിക പ്രശ്നങ്ങളുടെ മറവിൽ തീവ്രവാദ ലേബലൊട്ടിച്ച് ഒതുക്കുവാനും, മുസ്ലീംങ്ങളീൽ അതിവേഗം നടന്നുകൊണ്ടിരിക്കുന്ന നവോത്ഥാനങ്ങളെ തുരങ്കം വെക്കുവാനും ഇവിടെ പലരും ശ്രമിക്കുന്നുണ്ട്. പൊതു സമൂഹം അവരെ തിരിച്ചറിയുക തെന്നെ വേണം.
ആലപ്പുഴയിൽ വനിതാ സമ്മേളനവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ സ്ത്രീകൾ തന്നെയാണ് ചുക്കാൻ പിടിച്ചത്. പ്രചരണ വാഹനം ഓടിച്ചതും, മൈക്ക് ഓപ്പറേറ്റു ചെയ്തതും അനൌൺസ് ചെയ്തതും ഒക്കെ സ്ത്രീകൾ തന്നെ. മൈക്കിൽ നിന്ന് ഉയർന്ന സ്ത്രീ ശബ്ദം കേട്ട് പ്രദേശവാസികൾ അമ്പരന്നു എന്നു പറഞ്ഞാൽ മതീലോ..
സന്തോഷ്, പുസ്തകം പരിചയപ്പെടുത്തിയതിന് നന്ദി!
ReplyDeleteപുസ്തകത്തിന്റെ മലയാളപരിഭാഷയാണ് എന്റെ വ്യാമോഹം!
ReplyDeleteപ്രതികരണങ്ങള്‍ക്ക് നന്ദി!
ReplyDeletethanks for ur post
ReplyDeletehusain
ഇസ്ലാമിലെ സ്ത്രീകള്‍ മൂന്നേറട്ടെ ! അവരുടെ സമ്മേളനത്തിന് അഭിനന്ദനങ്ങള്‍ !
ReplyDeleteഒരു കാലത്ത് വോട്ട് ചെയ്യുന്നതും , സർക്കാർ ഉദ്യോഗം സ്വികരിക്കുന്നതും അനിസ്ലാമികമെന്ന് പ്രചരിപ്പിചിരുന്ന (ഇന്നും ഭരണ ഘടന മാറ്റമില്ലാതെ തുടരുന്നു എന്നാണറിവ് ) ഒരു പ്രസ്ഥാനം തിരഞെടുപ്പ് മുന്നിൽ കണ്ട് കൊണ്ട് നടത്തുന്ന നാടകങ്ങളിൽ ഒന്ന് മാത്രമാണീ സ്ത്രീ സമ്മേളനം.
ReplyDeleteനല്ല വിലയിരുത്തല്
ReplyDelete