അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
 • ലൗ ജിഹാദ്‌ !!!!!
 • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
 • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
 • രണ്ടായ്‌ മുറിച്ചത്! **
 • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
 • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
 • 9/11
 • ഗണപതിക്ക് കുറിച്ചത്!
 • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
 • ഭരണകൂടങ്ങളുടെ ഭീകരവാദം
 • എന്തു പറ്റി മാഷേ?
 • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
 • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
 • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
 • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
 • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
 • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
 • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
 • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
 • ട് വളര്‍ത്തുന്ന അഴീക്കോട്
 • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
 • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
 • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
 • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
 • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
 • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
 • ആലോകമലയാളം . അച്ചാറും പപ്പടവും
 • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
 • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
 • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
 • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
 • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
 • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
 • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
 • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
 • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
 • Thursday, 28 May 2009

  എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?

  എ.എം.ഡി പ്രോസ്സസറുകള്‍ വ്യാപകമാകാന്‍ തുടങ്ങിയിട്ട് ഏഴെട്ടു വര്‍ഷങ്ങളേ ആയുള്ളൂ. അതിന് മുമ്പ് കമ്പ്യൂട്ടര്‍ എന്നാല്‍ ഇന്റല്‍ എന്നായിരുന്നു.ആദ്യ കാല ഡ്വുറോണ്‍ പ്രോസ്സസ്സറുകളുടെ മോശം പെര്‍ഫോര്‍മന്‍സ് തുടക്കത്തില്‍ നല്ല ഇമേജ് അല്ല എ.എം.ഡിയ്ക്ക് നല്‍കിയത്. എന്നാല്‍ അത്തലോണ്‍ സീരീസും പിന്നീട് സെമ്പ്രോണ്‍ സീരീസുമായി ഹോം പി സി രംഗത്ത് മികച്ച മുന്നേറ്റം ഉണ്ടാക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. പെട്ടെന്ന് ഹീറ്റാകുന്നത് കൊണ്ട് ഇന്‍ഡ്യന്‍ സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ ആവില്ല, ഗ്രാഫിക്കല്‍ ഉപയോഗങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാവുന്ന ഈ പ്രോസ്സസ്സറുകള്‍ ഹൈ ലെവെല്‍ കമ്പ്യൂട്ടിങ്ങിന് അനുയോജ്യമല്ല, ദീര്‍ഘകാല ആയുസ്സില്ല തുടങ്ങിയ നിരവധി ആശങ്കകളും എതിര്‍പ്പുകളും അസ്ഥാനത്താക്കികൊണ്ടാണ് (അംബാസഡര്‍ മാത്രം ഓടിയിരുന്ന നിരത്തുകളില്‍ മാരുതി കാറ് വന്നപ്പോള്‍ ഇതേ ആശങ്ക നാം പുലര്‍ത്തിയിരുന്നതോര്‍ക്കുക.) ഈ പ്രോസ്സസ്സറ്കള്‍ ശരാശാരി ഉപഭോക്താവിന്റെ പ്രിയ മെഷീന്‍ ആയത്. അസ്യൂസ് മദര്‍ ബോര്‍ഡുകള്‍ക്കും Nvidia ചിപ്പ് സെറ്റിനും അതില്‍ വലിയ ക്രെഡീറ്റ് അവകാശപ്പെടാം. വിലയിലെ അന്തരം ആയിരുന്നു ആദ്യകാലത്ത് എ എം ഡിയിലേക്ക് തിരിയാന്‍ ആളുകളെ പ്രേരിപ്പിച്ചത്.
  വൈകാതെ ഹോം പി സി. സെഗ്മെന്റില്‍ വില്പ്പനയില്‍ നിര്‍ണ്ണായകമായ ഒരു ഷെയര്‍ നേടിയെടുക്കാന്‍ കമ്പനിക്കായി. ഇന്റെല്‍ പ്രോസ്സസ്സറുകളുടെ വില കുറയാനും തുടങ്ങി. പി ഫോറീന്റെ തുടര്‍ച്ചയില്‍ വന്ന പ്രോസ്സസ്സറ്കളും ശേഷം വന്ന ഇന്റെല്‍ മദര്‍ ബോര്‍ഡുകളും ഏറെ പ്രശ്നങ്ങളോടു കൂടിയതായിരുന്നു. പല മോഡലുകളും ഇന്റെലിന്‍ പിന്‍ വലിക്കെണ്ടിവന്നു. ഇടക്ക് സ്വന്തം ചിപ്പ് സെറ്റ് ഉപേക്ഷിച്ച് Nvidia യുടെ പിന്നാലെ പോവാനും കമ്പനി നിര്‍ബന്ധിതമായി.
  ഇതിനിടയില്‍ 64 bit കമ്പ്യൂട്ടിങ്ങുമായി എ.എം.ഡി ഏറെ മുന്നോട്ട് പോയിരുന്നു.
  ഇക്കാലയളവില്‍ ഷോറൂമില്‍ നിന്ന് പോയ കമ്പ്യൂട്ടറുകളില്‍ പരിക്കുപറ്റി തിരിച്ചുവന്നവയില്‍ ഭൂരിഭാഗവും ഇന്റെല്‍ മെഷ്യീനുകളായിരുന്നു എന്നത് എത്ര പേര്‍ ശ്രദ്ധിച്ചു? കോര്‍ റ്റു ഡ്യുവോ പ്രോസ്സസ്സറുകള്‍ ഇറക്കിയതോടെയാണ് ഇന്റലിന് അഭിമാനം തിരിച്ച് പിടിക്കാനായത്. എ. എം. ഡി ആകട്ടെ എക്സ് 2 എക്സ് 3 സീരീസുമായി മല്‍സരത്തില്‍ ഒട്ടും മോശമായില്ല.
  ഏതായാലും എ.എം.ഡിക്കെതിരായ ആദ്യകാല ആരോപണങ്ങളോക്കെ ഇന്ന് അപ്രസക്തമായിരിക്കുന്നു. എന്നിട്ടും എ.എം.ഡിക്ക് പൂര്‍ണസ്വീകാര്യത വന്നിട്ടുണ്ടോ? നമ്മില്‍ എത്ര പേര്‍ എ.എം.ഡി ക്ക് ഓപ്പണ്‍ ചെക്ക് നല്‍കാന്‍ തയ്യാറായിട്ടുണ്ട്?
  ഇതിനേക്കാള്‍ രസകരം സര്‍ക്കാര്‍ വകുപ്പുകളുടെ നിലപാടാണ്.മിന്റെല്‍ എന്നല്ലാത്ത ഒരു വാക്കും കമ്പ്യൂട്ടര്‍ മേഖലയില്‍ മേലാളന്മാര്‍ കേട്ടിട്ടേയില്ല. നമ്മുടെ സര്‍ക്കാര്‍ വകുപ്പുകളില്‍, ഓഫീസുകളില്‍ ,ബാങ്കുകളില്‍ എത്ര എ.എംഡി മെഷീനുകള്‍ ഉണ്ട്. ഖജനാവ് കാലിയാക്കി അവിടെയെല്ലാം പ്രവര്‍ത്തിക്കുന്നത് ഇന്റെല്‍ കമ്പ്യൂട്ടറുകളും വിന്‍ഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റവുമല്ലെ? ഞാന്‍ പ്രവര്‍ത്തിക്കുന്ന കോളേജിലടക്കം എല്ലാ സര്‍ക്കാര്‍ കോളേജിലും മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് കെല്‍ട്റോണിനെ രക്ഷിക്കാനുള്ള ഏതോ പ്രൊജക്റ്റിന്റെ ഭാഗമായി ഇരുപതിലധികം കമ്പ്യൂട്ടറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയുണ്ടായി. ഇന്റെല്‍ ഡ്യുവല്‍ കോര്‍ പ്രോസ്സസ്സറും 101 ബോര്‍ഡുമായി വന്ന ആ കമ്പ്യൂട്ടറുകളോളം മോശപ്പെട്ട ഒന്ന് ഞാന്‍ ജീവിതത്തില്‍ ഉപയോഗിച്ചിട്ടില്ല. ഈ അനുഭവത്തില്‍ നിന്ന് പുതിയ കമ്പ്യൂട്ടറുകള്‍ പര്‍ച്ചേസ് ചെയ്യുന്ന സമയത്ത് ഞാന്‍ എ.എം ഡി റെക്കമെന്റ് ചെയ്തപ്പോള്‍ അത് ഇന്റെലിന്റെ ഏത് മോഡലാണെന്നായിരുന്നു മുകളില്‍ നിന്നുള്ള ചോദ്യം.
  പണ്ട് ‘വടക്കുനോക്കിയന്ത്ര’ത്തിന് അവാര്‍ഡ് കൊടുത്തതിന്റെ പേരില്‍ വിവാദമുണ്ടായപ്പോള്‍ 'ശ്രീനിവാസനെന്താ സിനിമയിലെ പറയനാണോ എന്നായിരുന്നു' കെ. എസ്. സേതുമാധവന്‍ ക്ഷുഭിതനായി ചോദിച്ചത്. കലാഭവന്‍ മണിക്ക് നല്ല നടനുള്ള അവാര്‍ഡ് കൊടുക്കാതിരുന്നപ്പോഴും ചില കോണില്‍ നിന്നു ഈ ചോദ്യം ഉയരുകയുണ്ടായി. വര്‍ണ്ണ വിവേചനങ്ങള്‍ പല മേഖലയില്‍ പല തരത്തിലാണ്.
  ഈ പ്രോസ്സസ്സര്‍ പ്രശ്നത്തിലും എന്റെ ഉള്ളിലുയരുന്നത് അതേ ചോദ്യമാണ്.
  എ.എം ഡി എന്താ തമ്പുരാക്കന്മാരേ ഇങ്ങനെ മാറ്റി നിര്‍ത്താന്‍ കമ്പ്യൂട്ടറുകളില്‍ ദലിതനോ?
  കമ്പ്യുട്ടര്‍ ഉപഭോക്താക്കള്‍ എന്ന നിലയില്‍ നിങ്ങളുടെ അനുഭവം എന്താണ്?
  ആരാണ് കേമന്‍? ആരാണ് ?എ എം ഡിയോ അതോ ഇന്റെലോ?
  അടിക്കുറിപ്പ്: ഈ കുറിപ്പിന് പിറകില്‍ എ.എം.ഡി യുടെ കമ്മീഷന്‍ കാശു തിളങ്ങുന്നില്ലെന്ന് സത്യം സത്യമായും ഞാന്‍ ബോധിപ്പിക്കുന്നു. പിന്നെ രണ്ടും അമേരിക്കന്‍ മൂരാച്ചി കമ്പനികളായതു കൊണ്ട് സാമ്രാജ്യത്വ - സാമ്രാജ്യത്വവിരുദ്ധ അജണ്ടകളുമില്ല. സത്യം!
  http://sngscollege.info/
  http://vijnanacintamani.org

  9 comments:

  1. ഹലോ സത്യം ആണ് കേട്ടോ . ഞാന്‍ ഈ കമ്പ്യൂട്ടര്‍ ആനിമേഷന്‍ രംഗത്ത് വര്‍ക്ക്‌ ചെയ്യുന്ന ആളാണ് .
   ഞങ്ങള്‍ക്ക് മായ എന്ന സോഫ്റ്റ്‌വെയര്‍ വര്‍ക്ക്‌ ചെയ്യാന്‍ ബെസ്റ്റ് AMD ആണ് കേട്ടോ . Intel മെഷീന്‍ ഇപ്പോഴും ഹാങ്ങ്‌ ആവും . ഇപ്പോഴും എന്റെ സിസ്റ്റം AMD ആണ് നല്ല stebility ഉണ്ട്

   ReplyDelete
  2. AMD is great in display. But Intel, especially Core2Duo is far ahead in the case of higher level application. That's my experience as adotnet programmer.

   ReplyDelete
  3. let them fight each other... at least the processor price will come down :)

   AMD is much cheaper and almost all benchmark reports shows that intel has better processors.

   'am not an expert.. here

   ReplyDelete
  4. "ഇന്റെല്‍ ഡ്യുവല്‍ കോര്‍ പ്രോസ്സസ്സറും 101 ബോര്‍ഡുമായി വന്ന ആ കമ്പ്യൂട്ടറുകളോളം മോശപ്പെട്ട ഒന്ന് ഞാന്‍ ജീവിതത്തില്‍ ഉപയോഗിച്ചിട്ടില്ല"-താങ്കളുടെ ഈ അഭിപ്രായം അല്‍പം അധികമായിപ്പോയില്ലേ എന്നൊരു സംശയം...?

   ReplyDelete
  5. അഭിപ്രായം അധികമായെങ്കില്‍ ക്ഷമിക്കണം. ഞങ്ങളുടെ ലാബില്‍ പി. ത്രീ സിസ്റ്റം പതിനൊന്നെണ്ണം ഉണ്ട്. ഇത്ര പ്രശ്നം അവയ്ക്ക് പോലുമില്ല. ബൂട്ടിങ്ങിന് എടുക്കുന്ന സമയം, അല്പം വര്‍ക്ക് ചെയ്താല്‍ ഡെഡ് സ്ലോ ആകല്‍ പലപ്പോഴും ഹാങ്ങാവല്‍, മദര്‍ ബോഡ് ഡെഡ് ആകല്‍ എന്നിവയാണ് പ്രധാന കുഴപ്പങ്ങള്‍. ഇന്റെല്‍ തന്നെ ഇക്കാര്യം സമ്മതിക്കുകയും ബയോസ് അപ്ഡേറ്റ് കൊണ്ട് പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. 102- ന്റെ കാര്യവും വ്യത്യസ്തമല്ല.

   ReplyDelete
  6. AMD is as good as Intel. But the change is, the brand name Intel is one of the top 10 brands in the world. Note that, all other 9 brands are products like Coco cola etc, which people see, feel and use directly. But most of the Intel users haven't seen or touched an Intel processor, they may not even know how that looks - even then, it is among the top 10 brands ! marketing and strategic positioning is the only 2 thinks AMD don't have.

   But i don't agree with your remark ""ഇന്റെല്‍ ഡ്യുവല്‍ കോര്‍ പ്രോസ്സസ്സറും 101 ബോര്‍ഡുമായി വന്ന ആ കമ്പ്യൂട്ടറുകളോളം മോശപ്പെട്ട ഒന്ന് ഞാന്‍ ജീവിതത്തില്‍ ഉപയോഗിച്ചിട്ടില്ല"

   My PC is having the same CPU and mother board, and i am using it for a long time. My PC would be on for almost 16hr per day, and till date, I don't have any issues. I think the issue is from the other parts, like RAM, SMPS etc. I haven't even updated my BIOS, since i don't have any issues.

   ReplyDelete
  7. Intel never believes in a fair competition, they were found guilty for bribing the agents and companies including Dell and hp for not selling AMD processors. They were fined in Malaysia , South Korea etc as the government there found Intel guilty. As the latest news European Union fined intel a 1.5 billion dollar after getting convinced that they were in to bad market practices..
   The truth is AMD processors are as good as intel's and cheaper, but they dont have the money that intel spends to capture the market and create a brand value like that of intels.

   ReplyDelete
  8. AMD has slight edge over Intel when they introduced cores in the processor. But Intel came back strongly with their core technology. Intel processors will beat compatible AMD processors in almost all benchmarks. When a PC is not performing well u can't blame the processor directly. its like complaining the engine if the car is not running. You can go with AMD if you are looking for economy, not with performance.
   ~Rajeev

   ReplyDelete
  9. I strongly disagree with mr.rajeev, in my experiance AMD is as good as and in some segments far better than Intel, but why this chip maker is not the first choice of common man and corporate segment is the lack of availability of good motherbords intended to diffrent user segment and advertisement, dealer promotion scheme and strategic tieups with operating system vendors, system integrators, and ignorence to Assembled PC market.

   all PC advertisement published by individual PC brands 30 percentage of marketing expence contributed by intel and another 20 percentage by microsoft. obiviously they will push the big brothers products along witheir whiteboxes.

   ReplyDelete

  പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക