അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
 • ലൗ ജിഹാദ്‌ !!!!!
 • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
 • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
 • രണ്ടായ്‌ മുറിച്ചത്! **
 • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
 • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
 • 9/11
 • ഗണപതിക്ക് കുറിച്ചത്!
 • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
 • ഭരണകൂടങ്ങളുടെ ഭീകരവാദം
 • എന്തു പറ്റി മാഷേ?
 • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
 • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
 • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
 • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
 • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
 • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
 • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
 • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
 • ട് വളര്‍ത്തുന്ന അഴീക്കോട്
 • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
 • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
 • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
 • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
 • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
 • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
 • ആലോകമലയാളം . അച്ചാറും പപ്പടവും
 • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
 • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
 • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
 • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
 • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
 • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
 • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
 • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
 • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
 • Saturday, 19 February 2011

  മലയാളനാട് ഗൂഗിള്‍ ഗ്രൂപ്പും ഓര്‍ക്കൂട്ട് കമ്യുണിറ്റിയും ആരംഭിച്ചു.

  നവമാധ്യമമേഖലയില്‍ അഗോളമലയാളികളുടെ കൂട്ടായ്മ എന്ന നിലയില്‍ രൂപീകരിച്ച മലയാളനാട്  വെബ് കമ്യുണിറ്റിക്ക് ഫേസ് ബുക്ക് എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിനപ്പുറത്തേക്ക് വികസിക്കുകയാണ്‌. വ്യാജന്മാരുടേയും സാമൂഹ്യവിരുദ്ധരുടേയും നിരന്തരാക്രമണങ്ങള്‍ നടക്കുന്ന ഫേസ് ബുക്ക് അല്ലാതെ കുറേക്കൂടി സുരക്ഷിതമായ മറ്റ് സംവിധാനങ്ങളിലേക്ക് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നു. വൈകാതെ ഇപ്പോള്‍ മലയാളനാട് വാരിക പ്രസിദ്ധീകരിക്കുന്ന സൈറ്റില്‍ ഡിസ്കഷന്‍ ബോര്‍ഡും ലൈവ് ബ്ലോഗിങ്ങും സാധ്യമാക്കുന്നതരത്തിലുള്ള സം വിധാനം ഒരുക്കി ഒരു സമ്പൂര്‍ണ്ണ സോഷ്യല്‍ നെറ്റ് വര്‍ക്കി സൈറ്റായിക്കൂടി അതിനെ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഈ വിവിദ്ധ്യവല്‍ക്കരണത്തിന്റെയും വിപുലീകരണത്തിന്റെയും ഭാഗമായി  മലയാളനാട് വെബ് കമ്യുണിറ്റിയുടെ നിയന്ത്രണത്തില്‍ ഒരു ഗൂഗിള്‍ ഗ്രൂപ്പും ഓര്‍ക്കൂട്ട് കമ്യുണിറ്റിയും കൂടി നിലവില്‍ വരികയാണ്‌.
  ഇത് ഗൂഗിള്‍ ഗ്രൂപ്പ്
  http://groups.google.com/group/malayalanatu

  ഇതാണ്‌ ഓര്‍ക്കൂട്ട് കമ്യുണിറ്റി

  http://www.orkut.co.in/Main#Community?cmm=111408476


  രണ്ടിടത്തും ജി മെയില്‍ ID വെച്ച് ലോഗ് ഇന്‍ ചെയ്യാം..
  എല്ലാ മലയാളികളും ഈ കമ്യുണിറ്റികളില്‍ കൂടി സജീവമായി മലയാളനാടുമായി സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

  Thursday, 17 February 2011

  മലയാളനാട് വെബ് കമ്യുണിറ്റിക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിക്കുക..

  കേരളീയ സമൂഹത്തിലും സംസ്കാരത്തിലും ഊന്നി നവമാധ്യമരംഗത്ത് പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിച്ച് രൂപം കൊടുത്ത ആഗോളമലയാളി കൂട്ടായ്മയാണ്‌ മലയാളനാട് വെബ് കമ്യുണിറ്റി. ഫെസ് ബുക്ക് എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റില്‍ മലയാളനാട് എന്ന പേരില്‍ ഒരു ഗ്രൂപ്പ് ആയാണ്‌ കമ്യുണിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുമ്പ് ആറായിരത്തിലധികം അംഗങ്ങളുള്ള, ദിവസവും നൂറ് കണക്കിനു പോസ്റ്റുകളും അനുബന്ധചര്‍ച്ചകളും ഉണ്ടാകുന്ന ഒരു സജീവ കൂട്ടായ്മയായി മലയാളനാട് മാറി. കേരളത്തിനെര്‍ സാമൂഹ്യസാംസ്കാരികമണ്ഡലങ്ങളിലെ പ്രമുഖര്‍ ഈ ഗ്രൂപ്പിന്റെ നേതൃനിരയിലെത്തി. എന്‍ഡോ സള്‍ഫാന്‍ നിരോധിക്കുന്നതു വേണ്ടിയുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ പോലുള്ള സാമൂഹ്യ ഇടപെടലുകള്‍ക്കും മാസികാ പ്രസിദ്ധീകരണമടക്കമുള്ള സാംസ്കാരിക ഇടപെടലുകള്‍ക്കും നേതൃത്വം കൊടുത്തു കൊണ്ട് ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഈ ഗ്രൂപ്പ് മാധ്യമശ്രദ്ധ നേടി. മലയാള നാട് എന്ന പേരില്‍ ഒരു വാരിക ഈ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ആറ് മാസമായി പുറത്തിറക്കുന്നു. ആര്‍ട്സ് ആന്‍ഡ്സ് സ്പോര്‍ട്സ് ക്ലബ്ബ് എന്നപേരില്‍ നാലായിരത്തിലധികം അംഗബലമുള്ള മറ്റൊരു ഗ്രൂപ്പും ഗൂഗിള്‍ ഗ്രൂപ്പും ഓര്‍ക്കൂട്ട് കമ്യുണിറ്റിയും ഈ വെബ് കമ്യുണിറ്റിയുടെ നിയന്ത്രണത്തില്‍ ആരംഭിച്ചു. മലയാളത്തിലെ ഏറ്റവും പുതിയ തലമുറയിലെ എഴുത്തുകാരെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവരാന്‍ ഉദ്ദേശിച്ച കേരളത്തിലെ ക്യാമ്പസ്സുകളെ മുഴുവന്‍ കേന്ദ്രീകരിച്ച് ഒരു മല്‍സരവും മലയാളനാടിന്റെ ആഭിമുഖ്യത്തില്‍ ഇപ്പോള്‍ സംഘടിപ്പിക്കുന്നുണ്ട്.
  എന്നാല്‍ കഴിഞ്ഞ ജനുവരി മൂന്നിന്‌ മലയാളനാട് എന്ന അതേ പേരില്‍ ഈ ഗ്രൂപ്പിന്റെ അതേ പേരും ലോഗോയും വിവരണങ്ങളൂം വെച്ച് ഒരു വ്യാജ ഐ ഡിയുടെ മറവില്‍ മറ്റൊരു ഗ്രൂപ്പ് ആരംഭിക്കുകയുണ്ടായി ഇക്കാര്യം ഫേസ് ബുക്ക് അധികൃതരെ യഥാസമയം അറിയിച്ചെങ്കിലും ഒരു പ്രതികരണവും അവരുടെ ഭാഗത്തുനിന്നുണ്ടായില്ല.

  .
  മാത്രവുമല്ല ഇതേ ഗൂഢ സംഘം തന്നെ മലയാളനാട് അഡ്മിനിസ്റ്റ്രേറ്റര്‍ പദവിയിലിരിക്കുന്ന വ്യക്തികളുടെ പേരില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കുകയും അവരുടെയും കുടുംബാംഗങ്ങളുടെയും ഫോട്ടൊകള്‍ അവിടെ ദുരുപയോഗം ചെയ്യുകയും അവരെ വ്യക്തിഹത്യ ചെയ്യുകയും ചെയ്തു. ഇത് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്‌. ഇത് സംബന്ധിച്ച് നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ ഈ ഫെബ്രുവരി 16 - ന്‌ മലയാളനാടിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പുകള്‍ പ്രവര്‍ത്തന രഹിതമാക്കികൊണ്ടുള്ള വിചിത്രമായ നടപടി ഫേസ്ബുക്ക് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായി ഒരു വ്യാജ ഐ ഡി യില്‍ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ്‌ യാതൊരു മുന്നറിയിപ്പുമില്ലാതെ ഗ്രൂപ്പ് നിര്‍മ്മിച്ചവരോട് വിശദീകരണമൊന്നും ചോദിക്കാതെ ഏകപക്ഷീയ മായ നടപടി ഫേസ് ബുക്ക് അധികാരികളുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. ഫേസ്ബുക്ക് ഓഫീസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും അനുകൂലമായ ഒരു നടപടി ഇതുവരെ അവരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

  അത്യന്തം അപലപനീയമായ നടപടിയാണിത്. സൊഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് കമ്യുണിറ്റികളില്‍ ഇടപെട്ട് പ്രവര്‍ത്തിക്കാനുള്ള വ്യക്തികളുടെ അവകാശത്തിനും സ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നുകയറ്റം ആയിട്ടേ ഇതിനെ കാണാനാവൂ. മലയാളനാട് എന്ന വെബ് കൂട്ടായ്മയെ തകര്‍ക്കാനും വ്യക്തികളെ തേജോവധം ചെയ്യാനുമുള്ള സാമൂഹ്യവിരുദ്ധശക്തികളുടെ ഈ നീച ശ്രമത്തെ പരാജയപ്പെടുത്താന്‍ എല്ലാവരും മുന്നോട്ടു വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.  സാംസ്കാരികരംഗത്തുള്ള ഈ കടന്നാക്രമണത്തിനു പിറകില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരാന്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു. വ്യക്തിസ്വാതന്ത്ര്യങ്ങളും സ്വകാര്യതയും സംരക്ഷിക്കുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് അന്തരീക്ഷം ഉണ്ടാക്കണമെന്നും മലയാളനാട് ഗ്രൂപ്പുകള്‍ പുന:സ്ഥാപിക്കാന്‍ വേണ്ട സത്വര നടപടി കൈക്കൊള്ളണമെന്നും ഫേസ് ബുക്ക് അധികൃതരോട് അഭ്യര്‍ത്ഥിക്കുന്നു.

  മലയാളനാട് വെബ് കമ്യുണിറ്റിക്കുവേണ്ടി
  www.malayalanatu.com

  Saturday, 5 February 2011

  ഇടതുപക്ഷത്തിന്റെ ഭാവി

  ആധുനിക കേരളത്തിന്റെ രൂപീകരണത്തിലും പില്‍ക്കാല കേരളത്തിന്റെ വികാസത്തിലും നിര്‍ണ്ണായകമായ പങ്ക് വഹിച്ച കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം ഇന്ന് നേരിടുന്ന പ്രതിസന്ധികള്‍ എന്താണ്‌? കേരളത്തിന്റെ വികാസപരിണാമങ്ങളില്‍ ഇടതുപക്ഷം നിര്‍വഹിച്ച പങ്ക് എന്താണ്‌? കമ്യുണിസ്റ്റ്രാഷ്ട്രങ്ങളുടെ തകര്‍ച്ചയും എണ്‍പതുകള്‍ക്ക് ശേഷം ഉണ്ടായ ആഗോളസാഹചര്യങ്ങളും ദേശീയതലത്തിലുള്ള രാഷ്ട്രീയ മാറ്റങ്ങളും പുതിയ ധ്രുവീകരണങ്ങളും ഇടതുപക്ഷത്തെ എങ്ങനെ സ്വാധീനിച്ചു? ആദര്‍ശരാഷ്ട്രീയത്തില്‍ നിന്ന് പ്രായോഗികരാഷ്ട്രീയത്തിലേക്കുള്ള ചുവടു മാറ്റം ഇടതുപക്ഷമൂല്യങ്ങള്‍ക്ക് മങ്ങലേല്പ്പിച്ചിട്ടുണ്ടോ?
  ഇടതുപക്ഷത്തെകുറിച്ചുള്ള ഇനിയുള്ള പ്രതീക്ഷകള്‍ എന്തെല്ലാമാണ്‌?
  ഒരു പുതിയ ഇടതുപക്ഷത്തിന്റെ സാധ്യത എത്രത്തോളമുണ്ട്?
  കേരളത്തിന്റെ ഭാവിയില്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തി എന്താണ്‌?
  നിര്‍ണ്ണായകമായ വഴിത്തിരിവുകളില്‍ എത്തിനില്‍ക്കുന്ന കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇടതുപക്ഷത്തിന്റെ വര്‍ത്തമാനവും ഭാവിയും അന്വേഷിക്കുന്ന ഒരു ചര്‍ച്ച  മലയാളനാട് വാരികയില്‍ അരംഭിച്ചിരിക്കുന്നു.

  ഒരു വീട്ടമ്മയുടെ സ്വപ്നങ്ങളില്‍ നിന്നും ആകുലതകളില്‍ നിന്നും ചര്‍ച്ച ആരംഭിക്കുന്നു. വരുംലക്കങ്ങളില്‍ പ്രമുഖര്‍ പ്രതികരിക്കുന്നു.

  ആമുഖ ലേഖനം എഴുതിയത് പി. എല്‍. ലതിക
  ഇവിടെ വായിക്കാം.