അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
  • ലൗ ജിഹാദ്‌ !!!!!
  • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
  • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
  • രണ്ടായ്‌ മുറിച്ചത്! **
  • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
  • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
  • 9/11
  • ഗണപതിക്ക് കുറിച്ചത്!
  • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
  • ഭരണകൂടങ്ങളുടെ ഭീകരവാദം
  • എന്തു പറ്റി മാഷേ?
  • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
  • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
  • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
  • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
  • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
  • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
  • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
  • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
  • ട് വളര്‍ത്തുന്ന അഴീക്കോട്
  • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
  • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
  • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
  • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
  • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
  • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
  • ആലോകമലയാളം . അച്ചാറും പപ്പടവും
  • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
  • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
  • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
  • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
  • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
  • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
  • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
  • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
  • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
  • Tuesday 19 May 2009

    നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !

    ബിരുദതലപാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണല്ലോ.ഈ മേഖലയില്‍ ഇടപെടുന്ന ഒരാള്‍ എന്ന നിലയിലായിരിക്കും ഒരു സുഹൃത്ത് വിളിച്ച് ചോദിച്ചു. 'കേരളാ യൂണിവേര്‍സിറ്റിയില്‍ ആത്മകഥാ-ജീവചരിത്ര വിഭാഗത്തില്‍ നളിനി ജമീലയുടെ ആത്മകഥ പാഠപുസ്തകമാക്കി എന്നു കേള്‍ക്കുന്നു, ശരിയാണോ' എന്ന്. സത്യത്തില്‍ എനിക്കത് ഒരു ന്യൂസ് ആയിരുന്നു. കോഴിക്കോട് സര്‍വകലാശാലയില്‍ ഈ മേഖലയില്‍ ജീവിത രേഖകള്‍ എന്ന നിലയില്‍ ഇപ്പോള്‍ മലയാളത്തില്‍ ശക്തിയാര്‍ജ്ജിച്ചു വരുന്ന ജീവചരിത്ര രചനാരീതിയെ പരിചയപ്പെടുത്തണം എന്ന നിര്‍ദേശം പലരില്‍ നിന്നുമായി ഉണ്ടായതായി അറിയാം. പ്രശസ്തരുടെ ജീവിതങ്ങള്‍ മാത്രമല്ല ജീവിതത്തിന്റെ ഓരം പറ്റി കടന്നു പോകുന്നവരുടെ അനുഭവങ്ങള്‍, അനന്തവൈചിത്ര്യമാര്‍ന്ന ജീവിതങ്ങള്‍ ഇവകളിലൂടെ കടന്നുപോകാന്‍ ഒരവസരം എന്ന നിലയില്‍ അത് നല്ല നിര്‍ദേശമായി തോന്നി. വി.കെ ശ്രീരാമന്റെ വേറിട്ട കാഴ്ചകളിലെ ഏതെങ്കിലും ഹൃദയ സ്ലര്‍ശിയായ ഖണ്ഡമാണ് നിര്‍ദേശിക്കപ്പെട്ടത്. മലയാള സാഹിത്യത്തില്‍ കഴിഞ്ഞ ദശകത്തില്‍ ഉണ്ടായ ഏറ്റവും മികച്ച സാഹിത്യ സംരംഭം ആണ് അത് എന്നാണെന്റെ അഭിപ്രായം. അതി മനോഹരമായ ഗദ്യം. നമ്മുടെ ഫുള്‍ ടൈം സാഹിത്യകാരന്മാരേക്കാള്‍ മികച്ച ഭാഷ മുരളി, നമ്പൂതിരി, രവീന്ദ്രന്‍,ശ്രീരാമന്‍, മാങ്ങാട് രത്നാകരന്‍ എന്നീ പാര്‍ട്ട് റ്റൈം എഴുത്തുകാര്‍ക്കുണ്ടെന്നാണ് എന്റെ പക്ഷം.
    ഗദ്യ സാഹിത്യപഠനത്തിന്റെ ഭാഗമായി ആത്മകഥകളും ജീവചരിത്രങ്ങളും എന്നോ നമ്മുടെ സിലബസ്സിലുണ്ട്. അതിഗംഭീരങ്ങളായ ആത്മകഥകള്‍ കൊണ്ട് സമ്പന്നവുമാണ് മലയാള സാഹിത്യം, ജീവിതപ്പാതയും കണ്ണീരും കിനാവും കവിയുടെ കാല്പ്പാടുകളും ഉള്‍പ്പെടെ. മികച്ച സാഹിത്യ കൃതികള്‍ എന്ന നിലക്ക് മറ്റു സാഹിത്യ കൃതികള്‍ പഠിക്കുന്ന പോലെ തന്നെ അവയെ നമ്മുടെ സിലബുസ്സുകള്‍ പണ്ടു മുതലേ ഉള്‍‍ക്കൊണ്ടിരുന്നു. മഹാന്മാരുടെ ജീവിതകഥ പരിചയപ്പെടുക, ഒരു പ്രദേശത്തിന്റെ സാമൂഹ്യരാഷ്ട്രീയ ചരിത്രത്തെ സംബന്ധിച്ച അവബോധം വളര്‍ത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സാഹിത്യേതരമായ ജീവചരിത്രങ്ങളേയും ആത്മകഥകളേയും പഠനത്തില്‍ ഉള്‍പ്പെടുത്തുന്നതിന് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ആ നിലക്ക് അരികു ജീവിതങ്ങളെയും ചരിത്രത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ അനുഭവങ്ങളെയും പഠനവിധേയം ആക്കുന്നതില്‍ യുക്തികള്‍ ഉണ്ട്.എന്നാല്‍ പിന്നെ നളിനി ജമീല പാഠപുസ്തകമാകുന്നതില്‍ തെറ്റെന്ത്? അതിനെ എതിര്‍ക്കുന്നത് കപടസദാചാരവാദമല്ലേ എന്നതാണ് ചോദ്യം.
    നളിനിജമീലയുടേതടക്കം ഈയിടെ പുറത്തു വരുന്ന ആത്മകഥകളെ അങിനെ വിളിക്കാമോ എന്ന പ്രശ്നവുമുണ്ട്. ആത്മകഥ കേട്ടെഴുതുന്നവരുടെ കാലമാണിത്. ഞായത്ത് ബാലന്‍, എന്‍,പി.വിജയകൃഷ്ണന്‍ തുടങ്ങിയവര്‍ കഥകളിക്കാരെ വെച്ച് തുടങ്ങിയ ഈ ഏര്‍പ്പാട് പിന്നീട് ഒരു ഫാഷനായി മാറീ. രാമന്‍ കുട്ടി നായരുടെ ആത്മകഥ പാഠപുസ്തകമായിരുന്നു താനും.പിന്നീട് സകല ക്ഷേത്രകലാകരന്മാരെയും ഓടിച്ചിട്ട് പിടിച്ച് ആത്മകഥ കേട്ടെഴുതിക്കുന്നതിലേക്ക് കാര്യങ്ങളെത്തി. കല്ലന്‍ പോക്കൂടനും ജാനുവും അങ്ങിനെ പലരും ആത്മകഥാകാരന്മാരായി. താഹാ മാടായി ആണ് ഈ ഏര്‍പ്പാടില്‍ ഏറെ വിജയം കൊയ്ത മറ്റൊരാള്‍. എന്നാല്‍ നിരക്ഷരയായ നളിനി ജമീലയുടെ ആത്മകഥയാണ് കേരളം ഏറെ ചര്‍ച്ച ചെയ്തത്. 'ഒരു ലൈംഗിക തൊഴിലാളിയുടെ 'ആത്മകഥ എന്ന നിലയില്‍ ഏറെ ധീരമായ ഒരു സംരംഭം എന്ന നിലക്ക് അതേറെ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ അതിന്റെ പോപ്പുലാരിറ്റി ആ പുസ്തകം ഉയര്‍ത്തിവിട്ട ഏതെങ്കിലും സാമൂഹ്യപ്രശ്നങ്ങളെ ചുറ്റി പറ്റി ആയിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മാസങ്ങളോളം അത് ബെസ്റ്റ് സെല്ലെര്‍ ആയി വലിയ എഴുത്തുകാരെ പ്രകോപിപ്പിച്ചത് സാഹിതീയമോ ആശയപരമോ ആയ എന്തെങ്കിലും മികവു കൊണ്ടായിരുന്നില്ല. മറീച്ച് ലൈംഗികതയോടൂള്ള മലയാളിയുടെ ഒടുങ്ങാത്ത ആസക്തി കൊണ്ടായിരുന്നു എന്നതാണ് സത്യം. ആ കൃതിയുടെ വായനാ ലക്ഷ്യവും മറ്റൊരാളുടെ കിടപ്പറയിലേക്ക് ഒളിഞ്ഞു നോക്കാന്നതിന്റെ രസമായിരുന്നു. അവരില്‍ ഏതാണ്ടെല്ലാവരും നിരാശരായെങ്കിലും വേശ്യാ വൃത്തി എന്ന സാമൂഹ്യ പ്രശ്നത്തെ, അത്തരം സത്രീകളുടെ മനുഷ്യാവകാശ പ്രശ്നങ്ങളെ പൊതു ശ്രദ്ധയില്‍ കൊണ്ടു വരുന്നതിന് തീരെ സഹായകര‍മായി എന്ന് തോന്നുന്നില്ല. മറിച്ച് ലൈംഗികതൊഴില്‍ (മൈത്രേയനും കൂട്ടരും മലയാളത്തില്‍ സാധിച്ചെടുത്ത ഈ പദത്തോട് തികഞ്ഞ വിയോജിപ്പുള്ള ഒരാളാണ് ഞാന്‍.) വിലോഭനീയമായ ഒന്നായി പല സമയങ്ങളിലും തോന്നിപ്പിക്കുന്നുമുണ്ട്. ലൈംഗികതൊഴിലാളികളെ അവരുടെ തൊഴില്‍ സാമുഹ്യ സാഹചര്യങ്ങളില്‍ സുരക്ഷിതരായി കൂടുതല്‍ മാന്യതയും സ്വീകാര്യതയും നല്‍കി നിലനിര്‍ത്തുന്നതില്‍ എന്ത് വിപ്ലവബോധവും വിമോചന സങ്കല്പവുമാണുള്ളത് എന്ന് എനിക്കിനിയും മനസ്സിലായിട്ടില്ല.
    ഈ കൃതി പാഠപുസ്തകമാകേണ്ടത് ഇതില്‍ ഏത് കണക്ക് വെച്ചാണ് എന്നതാണ് പ്രശ്നം. ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ടു എന്നതോ വിവാദങ്ങള്‍ സ്രുഷ്ടിക്കപ്പെട്ടു എന്നതോ ഒരു കൃതിയുടെ ഗുണമേന്മയോ പാഠപുസ്തകമാകാന്‍ വേണ്ട യോഗ്യതയോ ആണെന്ന് ഞാന്‍ വിചാരിക്കുന്നില്ല.മാര്‍ക്കറ്റ് കണ്ട് രൂപപ്പെടേണ്ട ഒന്നല്ല പാഠ്യപദ്ധതി. കേരളീയ സാമൂഹ്യജീവിതത്തിന്റെ കാണപ്പുറങ്ങള്‍ എന്ന രീതിയില്‍ കേരളീയ സാമൂഹ്യപ്ഠനത്തിന്റെ സൂക്ഷ്മപഠനത്തില്‍ ഈ പുസ്തകത്തിനു പ്രസക്തി ഉണ്ടാകാമെങ്കിലും അടിച്ചുതളിക്കാരിയുടെയും മീന്‍ കാരിയുടേയും അടുക്കളക്കാരികള്‍ മാത്രമായ വീട്ടമ്മമാരുടേയും ആത്മകഥകളാണ് കുട്ടികള്‍ക്കായി നിര്‍ദ്ദേശിക്കേണ്ടത് എന്നാണ് എന്റെ പക്ഷം. പീഢിപ്പിക്കപ്പെടുന്ന സ്ത്രീത്വത്തോടുള്ള ഐക്യപ്പെടലാണ് നളിനി ജമീലമാര്‍ക്കു പിന്നില്‍ നമ്മുടെ വായനക്കാരെയും സാംസ്കാരിക നായകരെയും എത്തിക്കുന്നത് എന്നത് ശുദ്ധ ജാടയാണ്. അങ്ങിനെ എങ്കില്‍ നേരത്തെ പറഞ്ഞ സ്ത്രീജന്മങ്ങള്‍ക്ക് പിറകെ മനുഷ്യാവകാശത്തിന്റെ കാവലാളന്മാരായ കേട്ടെഴുത്തുകാരും മാധ്യമ പ്രവര്‍ത്തകരും അന്വേഷിച്ചു പോകാത്തതെന്ത്. വില്‍ക്കാന്‍ കൊള്ളാവുന്ന സെക്സ് ആ ജീവിതങ്ങളെ വിലോഭനീയമായ ഒരു വില്പ്പനചരക്ക് ആക്കുന്നില്ല എന്നതു കൊണ്ട് മാത്രമല്ലേ?
    ഇപ്പോള്‍ കേട്ടെഴുത്തുകാരെയും നിരാശരാക്കി കൊണ്ട് താന്‍ സാഹിത്യകാരി തന്നെ എന്ന് പ്രഖ്യാപിച്ചു അവര്‍ വീണ്ടും ഹാജരായിരിക്കുന്നു. മാത്രുഭൂമി തന്നെയാണ് ഈ പുതിയ ആഘോഷത്തിന്റെയും രംഗവേദി. സമ്മാനമായി കിട്ടിയ ക്യാമറ ഉപയോഗിച്ച് ചില ദ്രിശ്യങ്ങള്‍ പകര്‍ത്തി അവര്‍ സംവിധായികയും ആയിരിക്കുന്നു.
    മോണിക്ക ലെവന്‍സ്കിയുടെ കുമ്പസാരവും ഇതു പോലെ വന്‍ വില്പനയുണ്ടായ പുസ്തകമാണ്. ഇപ്പോള്‍ സിസ്റ്റര്‍ ജെസ്മിയുടെ ആമേന്‍ എന്ന പുസ്തകവും മാര്‍ക്കറ്റ് കീഴടക്കിയിരിക്കുന്നു. കന്യാസ്ത്രീകളുടെയും കൊട്ടാരം വെപ്പാട്ടികളുടെയും വേശ്യകളുടെയും ജീവിതം നമ്മെ ഇങ്ങനെ ആകര്‍ഷിക്കാനുള്ള കാരണം എന്താണ്.? കുടുംബത്തെ ക്കുറിച്ച് ഉല്‍കണ്ഠപ്പെടുന്നവന്‍ പിന്തിരിപ്പനും കപടസദാചാരവാദിയും പിന്തിരിപ്പനും ആകുന്നതെന്തുകൊണ്ടാണ് ? വേറെ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളാണത്.
    തീര്‍ച്ചയായും ഇവരുടെ ജീവിതങ്ങള്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്ന സാമൂഹ്യപാഠങ്ങള്‍ തന്നെ. എന്നാല്‍ ഇവ പാഠപുസ്തകമാകണോ എന്ന പ്രശ്നം മറ്റൊന്നാണ്.അവയുടെ പഠന ലക്ഷ്യം എന്താണ് എന്നു നിശ്ചയിച്ചു കൊണ്ടു മാത്രമേ അതിനുത്തരം പറയാനാവൂ. കൗതുകങ്ങള്‍ക്കു പറന്നുവന്നിരിക്കാനുള്ളതല്ല സിലബസ്സുകള്‍. കേവലജീവിതാനുഭവങ്ങളും പീഢനക്കഥകളും തുറന്നു പറച്ചിലുകളും അല്ല പഠനവിധേയമാക്കേണ്ടത്. അത് സൃഷ്ടിക്കുന്ന മൂല്യബോധവും സമൂഹ്യാവബോധവും പ്രധാനമാണ്. പൊതുവായനയും ക്ലാസ്സ്മുറിയിലെ പുസ്തകപഠനവും രണ്ടാണ്. അതുകൊണ്ടാണ് ധര്‍മപുരാണവും അധികാരവും നല്ല പാഠപുസ്തകങ്ങള്‍ അല്ല എന്ന് പറയേണ്ടി വരുന്നത്.
    ഈ ചര്‍ച്ചയില്‍ ജെസ്മിയുടെ ആത്മകഥ കടന്നു വന്നതിന് കാരണമുണ്ട്. കുര്യാസ് കുംബളക്കുഴി കത്തോലിക്കരുടെ സ്വന്തം ബ്ലോഗില്‍ ഈ പാഠപുസ്തക വിവാദത്തില്‍ ഇടപെട്ട് ചില കാര്യങ്ങള്‍ എഴുതിയത് കണ്ടു. നമ്മുടെ മലയാളം പാഠപുസ്തകങ്ങള്‍ക്ക് കുറെ കാലമായി നിലവാരം കുറവായതു കൊണ്ട് ഭാഷാപഠനം ഒഴിവാക്കി ഗൗരവമുള്ള സയന്‍സാദി വിഷയങ്ങള്‍ തന്നെ പഠിച്ചാല്‍ മതി എന്നാണ് പ്രൊഫസ്സറുടെ മതം. എന്തൊരു വിചിത്രമായ വാദം. ഏതായാലും ഹയര്‍ എഡുക്കേഷന്‍ കൗണ്‍സിലിന് ഇക്കാര്യത്തില്‍ അപ്രതീക്ഷിതമായ ഒരു പിന്തുണ കിട്ടിയിരിക്കുന്നു, പള്ളിക്കാരുടെ ഭാഗത്തു നിന്ന്.ഇതിന് പ്രൊഫസ്സര്‍ നളിനി ജമീല പാഠപുസ്തകമാകാനുള്ള നിര്‍ദ്ദേശത്തെയാണ് ഉദാഹരിക്കുന്നത്. (ഈ നിര്‍ദേശം കേരള സര്‍വകലാശാലയില്‍ ഇപ്പോള്‍ നിലവില്ല എന്നാണ് ഇന്ന് അറിയാന്‍ കഴിഞ്ഞത്. എങ്കിലും അതുയര്‍ത്തുന്ന ചര്‍ച്ചകള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല.)കൂട്ടത്തില്‍ പ്രൊഫെസ്സര്‍ പറയുന്നുണ്ട് , ഇനി ആമേനും പാഠപുസ്തകമായേക്കും എന്ന്. എന്തു കൊണ്ടാണ് നളിനി ജമീലയോടും മൊണിക്കയോടും ജെസ്മിയെ താരതമ്യപ്പെടുത്തപ്പെടുന്നത്. ഈ പുസ്തകം ഉയര്‍ത്തി വിട്ട കന്യാസ്ത്രീകളുടെ ജീവിതയാതനകള്‍, സഭകളുടെ അഴിമതി ഇവയൊന്നും ചര്‍ച്ച ചെയ്യപ്പെടാതെ അതിലെ ലൈംഗികത മാത്രം പ്രൊജക്റ്റ് ചെയ്യപ്പെടുകയും ജെസ്മിയുടെ , ജീവിതത്തെ നളിനി ജമീലയുടെ അല്ലെങ്കില്‍ മോണിക്കയുടെ ജീവിതങ്ങളുമായി ഉരച്ചു നോക്കുകയും ചെയ്യുന്നത്? ഒരു കപ്പു ചായ എന്ന ബ്ലോഗില്‍ ഉഷ ഈ പ്രശ്നം ചര്‍ച്ച ചെയ്യുന്നുണ്ട്.
    http://orukappuchaaya.blogspot.com/2009/03/blog-post_25.html
    പുസ്തകം വിറ്റു കിട്ടുന്ന കാശിലും ജെസ്മിക്കുണ്ടായ പോപ്പുലാരിറ്റിയിലും ആയിരുന്നു പലര്‍ക്കും കണ്ണ്. അവരുടെ സമരതീക്ഷ്ണമായ ജീവിതത്തില്‍ ആയിരുന്നില്ല. അങ്ങിനെ അത് ഒരു ലൈംഗിക പാഠപുസ്തകമായി ഇന്ന് കൊണ്ടാടപ്പെടുന്നു.ബെസ്റ്റ് സെല്ലര്‍ ആയതു കൊണ്ടല്ല ഒരു കന്യാസ്ത്രീയുടെ ജീവിത സമരം എന്ന നിലയില്‍ ജെസ്മിയുടെ ആത്മകഥ കേരളീയ സാമൂഹ്യചരിത്രത്തില്‍ പ്രസക്തമായ ഒന്നായിരിക്കാം. ജെസ്മിയുടെ കൃതിയോട് അത്ര അനുകൂലഭാവം എനിക്കില്ല. വിപണിയുടെ തന്ത്രങ്ങള്‍ക്കനുസരിച്ചു ചിട്ടപ്പെടുത്തി എന്ന ആരോപണവും സഭ നല്‍കിയ സുരക്ഷിതത്ത്വങ്ങളെ നന്ദി പൂര്‍വം ഓര്‍ത്തില്ല എന്ന പരിഭവവും അല്ല കാരണം. അവയൊക്കെ സ്വയം തോറ്റുപോകുന്ന മണ്ടന്‍ വാദങ്ങള്‍ ആണ്. വളരെ ഉപരിപ്ലവമായ ഒരു സമീപനവും ചിന്താരീതിയും ആണ് സിസ്റ്ററുടേത് എന്നാണെന്റെ തോന്നല്‍.പരസ്പര വിരുദ്ധങ്ങളായ നിലപാടുകളും ആത്മീയത ഇല്ലാത്ത കൗതുകം മാത്രമായ ദൈവാന്വേഷണാങ്ങളും ഈ കൃതിയുടെ മുനയൊടിക്കുന്നുണ്ട്. നല്ല രീതിയില്‍ അവതരിപ്പിക്കപ്പെട്ട ഒരു കൃതിയല്ല എന്നതിനാലാണ് ഈ കൃതി റദ്ദായി പോകുന്നത്.ഈ പുസ്തകത്തെക്കുറിച്ചുള്ള സജീവമായ ചര്‍ച്ച നടന്ന ഒരിടം കൂടി പരിചയപ്പെടുത്തട്ടെ.
    http://kaanaamarayathu.blogspot.com/2009/04/blog-post.html
    ബാഹ്യമായ മോടികള്‍ കൊണ്ടല്ല ആന്തരികമായ മൂല്യങ്ങള്‍ കൊണ്ടും മേന്മകള്‍ കൊണ്ടുമാണ് ഒരു കൃതി പാഠപുസ്തകമാകേണടത്.ക്ലാസ് മുറികള്‍ സംവാദസ്ഥലങ്ങളാണ്, വിവാദഭൂമികളല്ല. വിവാദങ്ങളും അഭിപ്രായഭേദങ്ങളും ക്ഷണിച്ചു വരുത്തുന്ന പുസ്തകങ്ങള്‍ പാഠപുസ്തകങ്ങള്‍ ആകുന്നത് അതിനാല്‍ തന്നെ ആശാസ്യവുമല്ല.
    http://sngscollege.info
    http://vijnanacintamani.org/

    9 comments:

    1. ഒത്തിരി വിവാദമുണ്ടാക്കി,അതുകൊണ്ടുതന്നെ, ഒത്തിരിപ്പേര്‍ക്ക് വായിക്കാനായ‘നളിനി ജമീല’ പാഠപുസ്തകമാകാന്‍ പോകുന്നു എന്നത് ഇപ്പോള്‍ കേള്‍ക്കുന്നു.
      ഇത്തരം പുസ്തകങ്ങള്‍ പാഠപുസ്തകങ്ങളാക്കുന്നതിലൂടെ കുട്ടികള്‍ക്ക് എന്ത് നല്‍കാനാവും?
      വിവാദമാണോ ആവോ ലക്ഷ്യം?
      ജീവചരിത്രങ്ങള്‍ മറ്റൊന്നും ലഭിക്കാഞ്ഞിട്ടല്ലല്ലോ.
      ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം യഥാസമയം ശ്രദ്ധയില്‍കൊണ്ടുവന്നതിന് അഭിനന്ദനങ്ങള്‍!

      ReplyDelete
    2. ബാഹ്യമായ മോടികള്‍ കൊണ്ടല്ല ആന്തരികമായ മൂല്യങ്ങള്‍ കൊണ്ടും മേന്മകള്‍ കൊണ്ടുമാണ് ഒരു കൃതി പാഠപുസ്തകമാകേണടത്.ക്ലാസ് മുറികള്‍ സംവാദസ്ഥലങ്ങളാണ്, വിവാദഭൂമികളല്ല. വിവാദങ്ങളും അഭിപ്രായഭേദങ്ങളും ക്ഷണിച്ചു വരുത്തുന്ന പുസ്തകങ്ങള്‍ പാഠപുസ്തകങ്ങള്‍ ആകുന്നത് അതിനാല്‍ തന്നെ ആശാസ്യവുമല്ല.
      ...
      Good post.. ആശംസകള്‍..

      ReplyDelete
    3. "കന്യാസ്ത്രീകളുടെയും കൊട്ടാരം വെപ്പാട്ടികളുടെയും വേശ്യകളുടെയും ജീവിതം നമ്മെ ഇങ്ങനെ ആകര്‍ഷിക്കാനുള്ള കാരണം എന്താണ്.? കുടുംബത്തെ ക്കുറിച്ച് ഉല്‍കണ്ഠപ്പെടുന്നവന്‍ പിന്തിരിപ്പനും കപടസദാചാരവാദിയും പിന്തിരിപ്പനും ആകുന്നതെന്തുകൊണ്ടാണ് ? "
      A great point to debate.Think over it!!!!!!!!!!

      ReplyDelete
    4. നളിനി ജമീലയുടെ കഥ പാഠപുസ്തകമാക്കുന്നു എന്നറിഞ്ഞപ്പോൾ ആ തീരുമാനം എടുത്തവരോട് പുച്ഛം ആണു തോന്നുന്നത്.അവരുടെ ജീവിതത്തിൽ നിന്നു എന്തു സന്ദേശമാണു കുട്ടികൾക്ക് ലഭിക്കാനുള്ളത് ?? സ്വാതന്ത്ര്യ സമരസേനാനികളായ് എത്രയോ വനിതകൾ നമുക്കുണ്ടായിരുന്നു.അവരുടെ ആരുടെയെങ്കിലും ജീവചരിത്രം മതിയായിരുന്നല്ലോ.ഈ വിഷയം ചർച്ച ചെയ്യാൻ എടുത്തത് വളരെ നന്നായി..എല്ലാവരും ശ്രദ്ധിക്കേണ്ട ഒരു വിഷയമാണിത്

      ReplyDelete
    5. kanthaari.. thats what the mallus deserve right now :)

      instead... make a course " enganey chena nadaam"?

      ReplyDelete
    6. http://chithrakarans.blogspot.com/2009/02/blog-post_09.html

      ReplyDelete
    7. അതിന്റെ ഒരു കുറവല്ലേ ഉള്ളൂ..

      ReplyDelete
    8. രണ്ടു ദിവസം മുന്‍പ് കുറെ കഷ്ടപ്പെട്ട് ഒരു കമന്റെഴുതിയിരുന്നു...
      എന്തോ പ്രശ്നങ്ങള്‍ കാരണം കമന്റ് പബ്ലിഷാകാതെ ഡിലിറ്റായിപ്പോയി !!

      ഏതായാലും നളിനിജമീലയുടെ പുസ്തകം പാഠപുസ്തകമാക്കേണ്ടത്ര മഹത്വമുള്ളതുതന്നെയാണ്.അതിന് നമ്മുടെ സമൂഹം വളര്‍ന്നിട്ടില്ലെന്ന കുഴപ്പമേയുള്ളു.

      ReplyDelete
    9. ചിത്രകാരന്‍, കമന്റ് നഷ്ടപ്പെട്ടത് കഷ്ടമായിപ്പോയി. ചിത്രകാരന്റെ പോസ്റ്റ് ലിങ്കില്‍ നിന്നും വായിച്ചിരുന്നു. ലൈംഗികതയെ സംബന്ധിച്ച് നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ ആരോഗ്യകരമായി വികസിച്ചിട്ടില്ലെന്നത് ശരിയാണ്.ദേവദാസി സമ്പ്രദായത്തെ ഒരു അധോവ്യവസ്ഥയായി നിലനിര്‍ത്തികൊണ്ടു തന്നെയാണ് മലയാളി കുടുംബത്തില്‍ സ്വസ്ഥമായിരുന്ന് സദാചാരത്തെ പറ്റി കപടനിലപാടുകള്‍ എടുത്തിട്ടുള്ളത്. എന്നാല്‍ ചില വിയോജിപ്പുകള്‍ ഉള്ളത് പറയട്ടെ. ഒരു ഫെഡറല്‍ -സെക്യുലര്‍ ജനാധിപത്യ ഭരണക്രമത്തില്‍ ഭരണകൂടം നേരിട്ട് നിയന്ത്രിക്കുന്ന വിദ്യാഭ്യാസസമ്പ്രദായത്തില്‍ പാഠപുസ്തകങ്ങള്‍ വിവാദരഹിതമാകണം എന്നാണെന്റെ അഭിപ്രായം. അടിസ്ഥാന ഉല്പാദനമേഖലകളില്‍ കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് സ്ത്രീ തൊഴിലാളികളുടെ ജീവിതത്തേക്കാള്‍ നളിനി ജമീലമാരുടെ ജീവിതങ്ങളെ മഹത്വവല്‍ക്കരിക്കുന്നത് ശരിയല്ല എന്നും അഭിപ്രായമുണ്ട്. ആണ്‍ നോട്ടങ്ങളുടെ അധികതള്ളലലാണ് ആ അത്മകഥ ആഘോഷപ്പൊലിമക്ക് കാരണം എന്നും ഞാന്‍ വിചാരിക്കുന്നു. മൂന്നാം ലോക ക്രമത്തില്‍ കുടുംബം, അതിന്റെ ഘടന എത്രമാത്രം പാട്രിയാര്‍ക്കല്‍ ആയാലും നിലനില്‍ക്കേണ്ടത് ആവശ്യമാണ് എന്നു തന്നെയാണ് എന്റെ ഉറച്ച ചിന്ത. പാശ്ചാത്യ ഫണ്ടിങ്ങ് ഏജന്‍സികള്‍ കുടുംബം തകരേണ്ടതിന്റെ ആവശ്യകതയെ പറ്റി വാതോരാതെ സംസാരിക്കുന്നവര്‍ക്കു പിറകില്‍ നിഴല്‍ വിരിച്ച് നില്‍ക്കുന്നത് അസ്വസ്ഥതയോടെയാണ് ഞാന്‍ കാണുന്നത്.

      ReplyDelete

    പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക