അല്ല, പിന്നെ!!
- സൂചിത്തലപ്പില്‍ സിസെക്ക്!
- പൈറേറ്റ് കോയ്ലൊ പൗലോ കോയ്ലോയെ പഠിപ്പിച്ചതും മൈക്...
- ബുക്കാനന് കണ്ട പഴശ്ശിരാജാ!
- ഫെമിനിസ്റ്റ് മൗലവി!!
- ആധുനിക ഭാഷാശാസ്ത്രം : അടിസ്ഥാനപാഠാവലി
- ലെവി സ്ട്രോസ്സ്:ഒരു നൂറ്റാണ്ടിന്റെ ജ്ഞാനവലയം!
- ദലിതുകള്‍ തുടച്ചുനീക്കപ്പെടുമോ?
- ഒരു എക്സ് നക്സലൈറ്റിന്റെ സത്യാന്വേഷണപരീക്ഷകള്‍!
- വസ്തുഹാര! എല്ലാക്കാലത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന...
- പകുതി വെന്ത മനുഷ്യജീവിതങ്ങളുടെ വിപണി!
Saturday, 16 May 2009
തിരഞ്ഞെടുപ്പു ഫലം എം.എന്‍. വിജയന്‍ എന്ന അദ്ധ്യാപകനെ ഓര്‍ത്തെടുക്കുമോ?
നായനാര്‍ മന്ത്രി സഭക്കെതിരായ ജനവിധി എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായപ്പോള്‍ (ഇത് യു.ഡി.എഫ് തരംഗമല്ല, എല്‍,ഡി.എഫ് വിരുദ്ധ തരംഗമാണെന്ന് അന്ന് എ.കെ.ആന്റണി തന്നെ പറയുകയുണ്ടായി.) അന്ന് ചില അസ്വാരസ്യങ്ങളുണ്ടെങ്കിലും പാര്‍ട്ടിക്കൊപ്പമായിരുന്ന പ്രൊഫ. എം.എന്‍. വിജയന്‍ " ജനങ്ങളില്‍ നിന്ന് ഭരണത്തിലേക്കു പോയ ഒരു പാര്‍ട്ടിക്ക് ഭരണത്തില്‍ നിന്ന് ജനങ്ങളിലേക്ക് തിരിച്ചുവരാന്‍ ബുദ്ധിമുട്ടില്ല" എന്നോ മറ്റോ എഴുതുകയുണ്ടായി.അന്ന് തൊട്ടാണ് വിജയനും പാര്‍ട്ടിയും തമ്മില്‍ അകല്‍ച്ച തുടങ്ങിയത് എന്നു തോന്നുന്നു.
ഇന്ന് വിജയന്‍ ഇല്ലാത്ത ഈ കാലത്ത് കേരളത്തിലും ബംഗാളിലും പാര്‍ട്ടിക്ക് ജനങ്ങളില്‍ നിന്ന് തന്നെ തിരുത്തല്‍ ഉണ്ടായ ഈ ഫലപ്രഖ്യാപന ദിവസം പാര്‍ട്ടിക്ക് ഓര്‍മിക്കാവുന്നത് ഈ വിജയന്റെ വാക്കുകളല്ലാതെ മറ്റെന്താണ്?
(എം.എന്‍. വിജയന്‍ ഇ.എം.എസ്സിന്റെ മരണത്തില്‍ എഴുതിയ ദേശാഭിമാനി മുഖപ്രസംഗം പ്രശസ്തമാണ്. അദ്ദേഹം ഒരു നെയ്ത്തുകാരന്‍ ആയിരുന്നു എന്നാണ് വിജയന്‍ പറഞ്ഞത്. എം.എന്‍.വിജയന്‍ മരിച്ചപ്പോള്‍ പിണറായി വിജയന്‍ പറഞ്ഞത് എം.എന്‍ വിജയന്‍ ഒരു നല്ല അദ്ധ്യാപകന്‍ ആയിരുന്നു എന്നും!)
ഇന്ന് വിജയന്‍ ഇല്ലാത്ത ഈ കാലത്ത് കേരളത്തിലും ബംഗാളിലും പാര്‍ട്ടിക്ക് ജനങ്ങളില്‍ നിന്ന് തന്നെ തിരുത്തല്‍ ഉണ്ടായ ഈ ഫലപ്രഖ്യാപന ദിവസം പാര്‍ട്ടിക്ക് ഓര്‍മിക്കാവുന്നത് ഈ വിജയന്റെ വാക്കുകളല്ലാതെ മറ്റെന്താണ്?
(എം.എന്‍. വിജയന്‍ ഇ.എം.എസ്സിന്റെ മരണത്തില്‍ എഴുതിയ ദേശാഭിമാനി മുഖപ്രസംഗം പ്രശസ്തമാണ്. അദ്ദേഹം ഒരു നെയ്ത്തുകാരന്‍ ആയിരുന്നു എന്നാണ് വിജയന്‍ പറഞ്ഞത്. എം.എന്‍.വിജയന്‍ മരിച്ചപ്പോള്‍ പിണറായി വിജയന്‍ പറഞ്ഞത് എം.എന്‍ വിജയന്‍ ഒരു നല്ല അദ്ധ്യാപകന്‍ ആയിരുന്നു എന്നും!)
Subscribe to:
Post Comments (Atom)
ഇത് യു.ഡി.എഫ് തരംഗമല്ല, എല്‍,ഡി.എഫ് വിരുദ്ധ തരംഗമാണ്
ReplyDelete:)
അതെ, അതായിരുന്നു ആ തിരഞ്ഞെടുപ്പിലെ സ്വീപ്പിങ്ങ് വിക്ടറിക്കു ശേഷം അന്നത്തെ നിയുക്തമുഖ്യമന്ത്രിയായ എ.കെ ആന്റണിയുടെ ചരിത്ര പ്രസിദ്ധമായ ആദ്യ പ്രതികരണം. അതില്‍ വാസ്തവമുണ്ടെന്നാണ് ഓരോ പുതിയ തിരഞ്ഞെടുപ്പും നമ്മെ പഠിപ്പിക്കുന്ന പാഠം. നെഗറ്റീവ് വോട്ടുകളാണ് ഇന്ന് ജനാധിപത്യത്തിന്റെ ഗതി വിഗതികള്‍ നിര്‍ണ്ണയിക്കുന്നത്. ഈ തിരഞ്ഞെടുപ്പിലും യു.ഡി.എഫിലേക്ക് വോട്ടുകളുടെ ഗതി തിരിച്ചു വിട്ടത് യു.ഡി.എഫിന്റെ രാഷ്ട്രീയ നലപാടുകളോ തിരഞ്ഞെടുപ്പു മാനിഫെസ്റ്റോയോ അല്ലല്ലോ. എല്‍.ഡി.എഫിനെതിരായ ക്രിത്യമായി പറഞ്ഞാല്‍ സി.പി.എമ്മിനെതിരായ പൊതുവികാരങ്ങളല്ലേ?
ReplyDeleteഓരോ ഇടതുതോല്വിയും ഇനി ഇവര്‍ക്ക് തിരിച്ചുവരവില്ല എന്ന മട്ടില്‍ എപ്പോഴും കൊണ്ടാടപ്പെടാറുണ്ട്. ഇത്തവണയും അതു തന്നെ. “യു.ഡി.എഫിലേക്ക് വോട്ടുകളുടെ ഗതി തിരിച്ചു വിട്ടത് യു.ഡി.എഫിന്റെ രാഷ്ട്രീയ നലപാടുകളോ തിരഞ്ഞെടുപ്പു മാനിഫെസ്റ്റോയോ അല്ലല്ലോ“ എന്നതില്‍ വല്ലാത്തൊരു സത്യമുണ്ട്.
ReplyDeleteനല്ല അദ്ധ്യാപകന്റെ കുറവാണ് ഇന്ന് CPM നേരിടുന്നത്. ആ കറവ് ജനങ്ങള്‍ നികത്തുന്നതാണ് കണ്ടത്.
ReplyDeleteAnonymous said...
ReplyDelete"നല്ല അദ്ധ്യാപകന്റെ കുറവാണ് ഇന്ന് CPM നേരിടുന്നത്. ആ കറവ് ജനങ്ങള്‍ നികത്തുന്നതാണ് കണ്ടത്."
Bravo! You said it!
സി.പി.എമ്മിന്റെ ഇന്നത്തെ പോക്കിനെ പറ്റി വിജയന്‍ മാഷ് അവസാനകാലത്ത് പറഞ്ഞ വാക്യം ഇതായിരുന്നു
ReplyDelete"പാര്‍ട്ടി ഉണ്ടാകും. പക്ഷേ ജനങ്ങള്‍ ഉണ്ടാകണമെന്നില്ല!"
എത്ര പ്രവചന സ്വഭാവമുള്ള വാക്കുകള്‍!
യു.ഡി.എഫ് തരംഗമല്ല, എല്‍,ഡി.എഫ് വിരുദ്ധ തരംഗമാണ് enu parayumbol..... enthanu 'vimochana samaram' enna peril nadanna aabhasatharam ennu orthedukendathundu....
ReplyDeleteperception is always manipulated - Noam Chomsky
http://cpim.org/marxist/200304_marxist_caste.htm
is a case study of kerala; that election result had given big inputs to this study.
literary veera vadangalallathe pravarthanathil ninum ulavakenda moorthamaya anubham illaymayum, teevra idathu paksha eduthu chatavum, athil ninnu tudanguna nirasha bodhavum.... ithonum nadapilla ennu valatu paksha vyatiyanavum ellam ithinte utpannangalanu..... ithinte ellam phalamai swayam ethu palayangalil anu ipol ethiyathu ennu kanannula ulkazchayum nashtapedunna vedanaka janakamaya chitramanu ipol kanan kazhiyunnathu!
verum arajaka chinthakalude oru kootam aanu communist party ennu dharikkunathanu apakadam...
Regards,
Ravi