അല്ല, പിന്നെ!!
- സൂചിത്തലപ്പില്‍ സിസെക്ക്!
- പൈറേറ്റ് കോയ്ലൊ പൗലോ കോയ്ലോയെ പഠിപ്പിച്ചതും മൈക്...
- ബുക്കാനന് കണ്ട പഴശ്ശിരാജാ!
- ഫെമിനിസ്റ്റ് മൗലവി!!
- ആധുനിക ഭാഷാശാസ്ത്രം : അടിസ്ഥാനപാഠാവലി
- ലെവി സ്ട്രോസ്സ്:ഒരു നൂറ്റാണ്ടിന്റെ ജ്ഞാനവലയം!
- ദലിതുകള്‍ തുടച്ചുനീക്കപ്പെടുമോ?
- ഒരു എക്സ് നക്സലൈറ്റിന്റെ സത്യാന്വേഷണപരീക്ഷകള്‍!
- വസ്തുഹാര! എല്ലാക്കാലത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന...
- പകുതി വെന്ത മനുഷ്യജീവിതങ്ങളുടെ വിപണി!
Tuesday, 28 April 2009
ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
ദേശീയസ്വത്വനിര്‍മ്മിതിയുടെ ആണിക്കല്ലായിരുന്നു ഭാഷാനയരൂപീകരണം. ഒരൊറ്റ രാഷ്ട്രം, ഒരൊറ്റജനത എന്ന മുദ്രാവാക്യത്തിന് ആധാരമായി ഒരൊറ്റഭാഷ എന്ന വികാരമാണ് മിക്കവാറും പ്രവര്‍ത്തിച്ചിരുന്നത്. വിവിധ ദേശരാഷ്ട്രങ്ങളില്‍ ആധുനിക സ്റേറ്റിന്റെ ആവിര്‍ഭാവത്തിനുള്ള മുന്നുപാധിയായി ഭാഷാസൂത്രണം കടന്നുവന്നത് ഇങ്ങനെയാണ്. കേവലം ഘടനാപരമായ ആസൂത്രണം എന്ന ഹോഗന്റെ നിര്‍വചനത്തില്‍ നിന്ന് റോബര്‍ട്ട്.എല്‍. കൂപ്പറിന്റെ നിര്‍വചനത്തിലേക്ക് എത്തുമ്പോഴേക്കും ഭാഷാസൂത്രണം എന്ന സങ്കല്പം ഈ രീതിയില്‍ വിപുലപ്പെടുന്നതായി കാണാം.(1989) മുമ്പുണ്ടായിരുന്ന പന്ത്രണ്ടു നിര്‍വചനങ്ങളെ ഇഴകീറി പരിശോധിച്ചാണ് കൂപ്പര്‍ തന്റെ നിര്‍വചനത്തിലെത്തുന്നത്. ആര് ആര്‍ക്കുവേണ്ടി എന്തിനുവേണ്ടി എന്ത് പ്ളാന്‍ ചെയ്യുന്നു എന്ന പ്രധാനമായ ചോദ്യം അദ്ദേഹം ചോദിക്കുന്നു. ഭാഷാസൂത്രണം ഭരണകൂടത്തിന്റെ ഭാഷയ്ക്കു മേലുള്ള ഇടപെടല്‍ എന്ന നിലയില്‍ എപ്പോഴും പുരോഗമനപരമോ വികാസോന്മുഖമോ ആകണമെന്നില്ല എന്ന് ആദ്യമായി പറഞ്ഞുവെച്ചത് കൂപ്പറാണ്. ഭാഷാപരമായ പ്രശ്നങ്ങളെ അത് പരിഹരിക്കണമെന്നുമില്ല പരിണാമവാദത്തില്‍ നിന്ന് ഉടലെടുത്ത ആധുനികതയടെ യുക്തികളെ അങ്ങനെ അദ്ദേഹം ചോദ്യം ചെയ്യുന്നു. . ബഹുഭാഷാസമൂഹങ്ങളിലേക്ക് ഭാഷാസൂത്രണചിന്തകള്‍ വികസിച്ചതിന്റെ ഫലമാണിത്. ഭാഷാസൂത്രണം ഭരണവര്‍ഗത്തിന്റെ കയ്യില്‍ ഇതര സമൂഹങ്ങള്‍ക്കും ഭാഷകള്‍ക്കും മീതെ ആധിപത്യത്തിത്തിനുള്ള മറ്റൊരു ആയുധമായി മാറുന്നത് ഇക്കാലത്താണ്. ഭാഷാസൂത്രണസംരംഭങ്ങളെ അത് രൂപപ്പെട്ട സാമൂഹ്യരാഷ്ട്രീയ ചരിത്രത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് വിശകലനം ചെയ്തുകൂടാ എന്ന് കൂപ്പര്‍ പറയുന്നത് അതുകൊണ്ടാണ്. ബഹുഭാഷാപ്രദേശത്തെ മുന്‍ നിര്‍ത്തി ലാംഗ്വേജ് ഇക്കോളജി എന്ന സംജ്ഞ 70-കളില്‍ തന്നെ ഹോഗന്‍ നല്‍കിയിട്ടുണ്ട് . അന്തര്‍ദേശീയതയുടെയും ആഗോളവല്‍ക്കരണ ത്തിന്റെയും കാലത്ത് ദേശീയഭാഷാനയത്തിന്റെ പ്രസക്തി എന്താണ് എന്ന പുതിയ ചോദ്യം ഇന്നത്തെ ഭാഷാസൂത്രകന് നേരിടുന്നുണ്ട്.ഭാഷാസൂത്രണത്തിന്റെ വ്യത്യസ്ത സന്ദര്‍ഭങ്ങളെ തരം തിരിച്ചു മനസ്സിലാക്കാന്‍ കൂപ്പറാണ് ഭാഷാസൂത്രണത്തിന് മൂന്ന് വിഭാഗങ്ങള്‍ കല്‍പ്പിച്ചത്. ഘടനാപരമായ ആസൂത്രണം, (Corpus Planning) പദവിപരമായ ആസൂത്രണം, (Status planning ) സമാര്‍ജ്ജനപരമായ ആസൂത്രണം (Acquisition planning) എന്നിവയാണവ. ഓരോന്നും എന്താണെന്നു പരിശോധിക്കാം.
ഘടനാപരമായ ആസൂത്രണം, (Corpus Planning)
ഒരു ഭാഷയുടെ ഘടനാപരമായ സംവിധാനത്തെ സ്വാധീനിക്കുന്ന ആസൂത്രണം.. ഭാഷയുടെ വിപുലനം, മാനകീകരണം, ആധുനികീകരണം എന്നിവ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍, നിഘണ്ടു നിര്‍മ്മാണം, വ്യാകരണരചന, ലിപി, അക്ഷരമാല, ഉച്ചാരണപാഠം എന്നിവയില്‍ നടത്തുന്ന പരിഷ്കാരങ്ങളും ഏകീകരണശ്രമങ്ങളും തുടങ്ങിയ പ്രവര്‍ത്തനങ്ങളൊക്കെ ഘടനാപരമായ ആസൂത്രണത്തിന്റെ ഭാഗമായി വരും.പുതിയ പദാവലികള്,സ്വനിമങ്ങള്,ലേഖിമങ്ങള്, സാങ്കേതികപദകോശം,വാക്യപ്രയോഗങ്ങള് വ്യാകരണനിയമങ്ങള് എന്നിവ വികസിപ്പിക്കലും കോര്‍പ്പസ് പ്ളാനിങ്ങിന്റെ ഭാഗമായ പ്രവര്‍ത്തനങ്ങളാണ്. ജീവിതത്തിലെ മാറുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് ഭാഷയെ ഒരുക്കിനിര്‍ത്തുക എന്നതാണ് ഈ പ്രവര്ത്തനങ്ങളുടെ ലക്ഷ്യം.ഒരു ഭാഷണ സമൂഹത്തിനു നിശ്ചിത ഭാഷയില് ഭാഷാശേഷി കുറയുന്നതു ഭാഷാമരണത്തിന്റെ ആദ്യ പടിയായാണ് ഭാഷാശാസത്രം കാണുന്നത്. ഇതിനെതിരായ ആരോഗ്യപ്രവര്‍ത്തനമാണ് കോര്‍പ്പസ്സ് പ്ളാനിങ്ങ്. ഭാഷയെ നിരന്തരം പുതുക്കി ജീവിതത്തോട് ചേര്‍ത്തുനിര്‍ത്താനുള്ള പ്രവര്‍ത്തനമാണത്
പദവിപരമായ ആസൂത്രണം, (Status planning )
ഒരു സമൂഹത്തില്‍ ഒരു ഭാഷയുടെ ധര്‍മ്മം നിര്‍വ്വചിക്കുകയാണ് സ്റാറ്റസ് പ്ളാനിങ്ങിലൂടെ ചെയ്യുന്നത്.
ഭാഷയില്‍ നടത്തുന്ന രാഷ്ട്രീയപ്രവര്‍ത്തനമാണ് പദവിപരമായ ഭാഷാസൂത്രണം. ഏതെങ്കിലും ഭാഷയ്ക്കോ ഭാഷാഭേദങ്ങള്‍ക്കോ ഔദ്യോഗിക ഭാഷാപദവിയോ ദേശീയഭാഷാപദവിയോ നല്‍കല്‍, ചില പ്രത്യേക ഭാഷകള്‍ക്ക് പ്രത്യേക ഭരണഘടനാപരമായ പദവി നല്‍കല്‍, ന്യൂനപക്ഷ പദവി നല്‍കല്‍, ഷെഡ്യൂള്‍ഡ് ഭാഷകളായി അവരോധിക്കല്‍ തുടങ്ങി ഭരണതലത്തില്‍ എടുക്കുന്ന രാഷ്ട്രീയതിരുമാനങ്ങളും നടപടികളുമാണ് ഇതില്‍ വരിക.
സമാര്‍ജ്ജനപരമായ ആസൂത്രണം (Acquisition planning)
ഭാഷയുടെ പഠനത്തിലും ബോധനത്തിലും ബോധപൂര്‍വ്വവും ആസൂത്രിതവുമായ ഇടപെടല്‍ നടത്തുക. സ്കൂള്‍ കരിക്കുലത്തില്‍ ഏതു ഭാഷകള്‍ ഏത് ഘടടം തൊട്ട് എത്ര വരെ പഠിപ്പിക്കണം, അധ്യയനമാധ്യമം എന്തായിരിക്കണം തുടങ്ങിയ കാര്യങ്ങളിലെ നയരൂപീകരണം, സര്‍ക്കാര്‍-സ്വകാര്യ ഏജന്‍സികള്‍, സന്നദ്ധസംഘങ്ങള്‍, വിദ്യാഭ്യാസ ഏജന്‍സികള്‍ തുടങ്ങിയവക്കൊക്കെ ഈ മേഖലയില്‍ റോളുകളുണ്ട്.
ഈ പറയുന്ന എല്ലാ ആസൂത്രണങ്ങളുടെയും അടിസ്ഥാനം സര്‍ക്കാര്‍ തലത്തില്‍ രൂപപ്പെടുത്തുന്ന ഭാഷാനയം (Language Policy)ആണ്. ഇത്തരം ഒരു ഭാഷാനയം രൂപികരിച്ചിട്ടില്ലാത്ത പ്രദേശത്തോ ? നിലനില്‍ക്കുന്ന കീഴ്വ്ഴക്കങ്ങളെ അവിടത്തെ അപ്രഖ്യാപിത നയമായി പരിഗണിക്കണമെന്നാണു വ്യവസ്ഥ.
നിലനില്‍ക്കുന്ന ഭാഷകളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഭാഷാനിര്‍വ്വഹണത്തിന്റെ പരിധിയില്‍ വരും. ഭാഷയുടെ സ്വാഭാവികവികാസത്തിന് തടസ്സം ഉണ്ടാക്കാത്ത തരത്തില്‍ സാങ്കേതികപദങ്ങളുടെ ആലേഖനം, ശേഖരണം, പ്രചാരണം തുടങ്ങിയവയാണ് ഭാഷാനിര്‍വഹണത്തിലെ പ്രധാന സംഗതികള്‍.
എന്നാല്‍ ഭാഷാസൂത്രണം ഭാഷയുടെ ഘടനയിലും സംവിധാനത്തിലും നേരിട്ട്ഇടപെടുന്ന പ്രവര്‍ത്തനമാണ്. ഭാഷയുടെ സ്വാഭാവികവികാസത്തിന്റെ ഗതിതിരിച്ചുവിടുകയും ഭാഷയുടെ ഇല്ലായ്മകളെ പൂരിപ്പിക്കുകയും പുതിയ സാങ്കേതികപദങ്ങളെ നിര്‍മ്മിക്കുകയും അങ്ങനെ ഭാഷയുടെ ശരിയായ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയും ചെയ്യുന്ന പ്രവര്‍ത്തനമാണത്.
ഭാഷാനയവും ഭാഷാസുത്രണവും തമ്മിലുള്ള ബന്ധത്തെ അടുത്ത ഘട്ടത്തില്‍ പരിശോധിക്കാം.
http://sngscollege.info
http://vijnanacintamani.org

Subscribe to:
Post Comments (Atom)
നല്ല ഉദ്യമം. വായനക്കാര്‍ കണ്ടറിഞ്ഞുവരാന്‍ സമയമെടുക്കും, എങ്കിലും തുടര്‍ന്ന് എഴുതുക.
ReplyDelete:) ഇനിയും എഴുതുമല്ലോ, അടുത്ത ലേഖനത്തിനായി കാത്തിരിക്കുന്നു
ReplyDeleteകമന്റുകള്‍ക്ക് നന്ദി.
ReplyDelete