അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
  • ലൗ ജിഹാദ്‌ !!!!!
  • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
  • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
  • രണ്ടായ്‌ മുറിച്ചത്! **
  • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
  • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
  • 9/11
  • ഗണപതിക്ക് കുറിച്ചത്!
  • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
  • ഭരണകൂടങ്ങളുടെ ഭീകരവാദം
  • എന്തു പറ്റി മാഷേ?
  • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
  • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
  • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
  • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
  • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
  • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
  • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
  • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
  • ട് വളര്‍ത്തുന്ന അഴീക്കോട്
  • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
  • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
  • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
  • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
  • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
  • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
  • ആലോകമലയാളം . അച്ചാറും പപ്പടവും
  • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
  • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
  • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
  • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
  • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
  • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
  • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
  • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
  • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
  • Sunday 17 May 2009

    ആലോകമലയാളം 3 :മരച്ചീനിയും മക്രോണിയും

    മരച്ചീനിയും മക്രോണിയും - ക്ഷാമ കാലത്ത് കേരളീയന്റെ പട്ടിണി കിടന്ന് മ്റ്തപ്രായമായ അടുക്കളയിലേക്ക് വലിഞ്ഞു കയറിയ രണ്ട് വരുത്തന്മാരാണ് മരച്ചീനിയും മക്രോണിയും. മരച്ചീനിയുടെ വരവ് അധിനിവേശ ത്തോടെയാണ്. മെയ് മാസത്തില്‍ മരചീനിയെ ഓര്‍ക്കുന്നതില്‍ അങ്ങിനെ ഒരു സാംഗത്യവുമുണ്ട്. വാസ്കൊ ഡെ ഗാമ കോഴിക്കോട് കപ്പലിറങ്ങിയത് ഈ മാസമാണല്ലോ. ആ കപ്പലില്‍ നിന്ന് പുറത്ത് ചാടിയ കൊളോണിയല്‍ രൂപങ്ങളില്‍ ഒന്നായിരുന്നു മരച്ചീനിയും. പോര്‍ചുഗീസുകാര്‍ മര‍ച്ചീനി ഇവിടേക്ക് കൊണ്ട് വന്നത് ബ്രസീലില്‍ നിന്നാണത്രെ. എന്നാലും മരച്ചീനി കേരളത്തില്‍ വ്യാപകമാകുന്നത് കൊടിയ ക്ഷാമങ്ങളുടെ കാലത്താണ്. തിരുവിതാംകൂറീല്‍ അരിക്ഷാമം മൂലം പട്ടിണി വ്യാപകമായപ്പോള്‍ വിശാഖം തിരുനാള്‍ മഹാരാജാവ് തന്റെ നാട്ടില്‍ വ്യാപകമായി മരച്ചീനി കൃഷി പ്രോല്‍സാഹിപ്പിച്ച് പട്ടിണി അകറ്റുകയുണ്ടായി. (ഈയിടെ അരിക്ഷാമമുണ്ടായപ്പോള്‍ നമ്മുടെ ഭക്ഷ്യമന്ത്രി കോഴിയിറച്ചി ശീലിക്കാന്‍ പറഞ്ഞപ്പോള്‍ എന്ത് പുകിലായിരുന്നു. ആദ്യ കമ്യുണിസ്റ്റ് മന്ത്രിസഭക്കാലത്തെ മക്രോണി വിമോചനസമരത്തെ അത് ഓര്‍‍മപ്പെടുത്തി. അതിലേക്ക് പിന്നീട് വരാം.)
    എന്നാല്‍‍ കേരളം മുഴുവന്‍ മരച്ചീനി കൊണ്ട് നടന്നത് നസ്രാണികളാണ്. ചേട്ടന്‍ പൂളയെന്ന് തന്നെ ഇതിനു വിളിപ്പേരുണ്ട്. ഇത്രയും വിളിപ്പേരുകളുള്ള മറ്റൊരു ഭക്ഷ്യ വിളയും നുമുക്കില്ല എന്നതാണ് നേര്. കപ്പ, മരചീനി, പൂള, കൊള്ളി ചീനി എന്നിങ്ങനെ പല ദേശത്തില്‍ പല പല പേരുകള്‍. എന്റെ നാട്ടില്‍ പൂളയാണ്. പഞ്ഞി ഉണ്ടാകുന്ന മരത്തിനും പൂളയെന്ന് പറയാറുണ്ട്. അതില്‍ വരുത്തനു പറയുന്ന പേര്‍ ശീമ പൂളയെന്നാണ്.തെക്കോട്ടെടുത്താല്‍ പൂള ഒന്നാം തരം തെറിയാണ്. യോനിയെന്നാണ് അര്‍ത്ഥം. അതു കൊണ്ട് നാട്ടില്‍ നിന്നാരെങ്കിലും തിരുവനന്തപുരത്തേക്ക് കെട്ട് കെട്ടുമ്പോള്‍ 'പോളണ്ടിനെ പറ്റി പറയരുതെന്നല്ല' , 'പുളയെന്നു പറയരുതെന്നാണ്' മുന്നറിയിപ്പ് കൊടുക്കാറ്.
    പൊറാട്ട കേരളീയന്റെ ദേശീയ ആഹാരമാകുന്നതിന് മുമ്പ് കപ്പയും മത്തിയും എന്ന കോംബിനേഷനെ ജനപ്രിയമാക്കിയതും അച്ചായന്‍ തന്നെ.എന്റെ നാട്ടില്‍ പറയുക 'ചാളയും പൂളയും' എന്നാണ്.
    മരച്ചീനി പോലെ ഒരു പഞ്ഞകാല വിഭവമായാണ് മക്രോണി വിരുന്നു വന്നത്. വിളയായല്ല വിഭവമായി. 1957-58 കാലത്ത് അരിക്ക് വലിയ ക്ഷാമമുണ്ടായപ്പോള്‍ ആദ്യ കമ്യുണിസ്റ്റ് മന്ത്രിസഭയുടെ തലയില്‍ വിളഞ്ഞ ആശയമാണ് മക്രോണി ഇറക്കുമതി ചെയ്യുക എന്നത്. അന്നും ആന്ധ്രയില്‍ നിന്ന് അരി വാങ്ങുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ് മക്രോണിയില്‍ എത്തിച്ചത്. ബംഗാള്‍ അരി എന്ന ഇന്നത്തെ ബുദ്ധി അന്നു എന്തുകൊണ്ടോ ഉണ്ടായില്ല. പഹയനെ കൊണ്ട് വന്നത് ഇറ്റലിയില്‍ നിന്നാണ്. ന്യായവില ഷാപ്പുകള്‍ വഴി വിശന്നു പൊരിയുന്ന ജനങ്ങള്‍ക്ക് വിതരണം ചെയ്തു. പക്ഷേ നമ്മുടെ അടുക്കളകളില്‍ അത് വേവാതെ കിടന്നു. എന്റെ വീട്ടില്‍ ധാരാളം എണ്ണ ഒഴിച്ച് അതിനെ ദോശപരുവമാക്കാനാണ് ശ്രമിച്ചത്.വിശന്ന് കിടന്ന് എല്ലാവരും മക്രോണിയെ പിരാകി.
    എന്താണീ മക്രോണി? ഗോതമ്പിന്റെ ഒരു വകഭേദം. ഇറ്റലിയാണ് ആശാന്റെ തലസ്ഥാനമെങ്കിലും അറാബികള്‍ കണ്ടുപിടിച്ച സാധനമാണത്രെ ഇത്. ചൈനക്കാര്‍ക്കും ഇത് പ്രിയകരമായ വിഭവം. ഇന്ന് ഉരുണ്ടു നീണ്ട പച്ച പരിഷ്കാരിയായ പാസ്തയായാണ് അവന്റെ നടപ്പെങ്കിലും പതിനാറാം നൂറ്റാണ്ടിനു മുമ്പ് അവന്‍ റൊട്ടി പരുവത്തില്‍ തന്നെയായിരുന്നു.
    1957-നവംബറില്‍ ‍ കമ്യുണിസ്റ്റ് മന്ത്രിസഭ ഒരു മരചീനി - മക്രോണി ഫാക്റ്ററീ ആരംഭിക്കാന്‍ തിരുമാനിച്ചു. നാട്ടുകാര്‍ക്ക് വേണ്ടത്ര ദഹിക്കാത്ത മക്രോണിയെ കമ്യുണിസ്റ്റുകാര്‍ സംഘടനാ സംവിധാനങ്ങള്‍ ഉപയോഗിച്ച് പ്രചരിപ്പിക്കാന്‍ കിണഞ്ഞു നടന്നു. മക്രോണി മാഹാത്മ്യം പാട്ടുകളായും നാടകങ്ങളായും പോസ്റ്ററുകളായും വാഴ്ത്തപ്പെട്ടു. സ്വാഭാവികമായും വാഴ്ത്തപ്പെട്ടവരുടെ സ്വന്തം സഭ നേത്രുത്വം നല്‍കിയ വിമോചന സമരക്കാര്‍ മക്രോണിയെ ചെകുത്താന്റെ സന്തതി എന്ന നിലയില്‍ ആക്ഷേപിച്ചു നടന്നു.
    ആ കാലത്തെ പശ്ചാത്തലമാക്കിയ കൃതികളിലൊക്കെ ഈ മക്രോണി ലഹള പ്രതിപാദിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും നല്ല ആഖ്യാനം എന്‍.എസ്സ്. മാധവന്റെ 'ലന്തന്‍ ബത്തേരിയിലെ ലുത്തീനിയകള്‍' എന്ന നോവലില്‍ ആണ്. (ഈ കുറിപ്പിലെ ചില വിവരങ്ങള്‍ക്ക് മാധവനോട് കടപ്പാടുണ്ട്.) കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ സര്‍ക്കുലര്‍ അനുസരിച്ച് ഒരു നേരം മക്രോണി ഗോമസ്സ് ചേട്ടന്റെ വീട്ടില്‍ നിര്‍ബന്ധമായിരുന്നെങ്കില്പട്ടിണി കിടന്നാലും ഗോതമ്പ് മാവിന്റെ നീച സന്തതിയെ കേരള മക്കള്‍ക്ക് വേണ്ടാ എന്ന് ഞായറാഴ്ചക്ക്ലാസില്‍‍ ലോറന്‍സ്സ് പള്ളത്ത് അട്ടഹസിക്കുന്നുണ്ട്. റോമന്‍ കത്തോലിക്കരുടെ അപ്പോസ്തലന്മാര്‍ക്കൊക്കെ പ്രിയപ്പെട്ട ഭക്ഷണമായിരുന്നു മക്രോണി എന്നത് വേറെ തമാശ. 1188-ല്‍ ലൂനിയിലെ സമ്രിദ്ധമായ തീന്‍ മേശയിലെ (ഇന്നും ഏറ്റവും വിഭവ സമ്രുദ്ധമായ തീന്‍ മേശ പള്ളീലചന്റെ തന്നെയാണ്.) പ്രധാന വിഭവം മക്രോണി ആയിരുന്നു എന്നതിന് രേഖകളുണ്ട്.
    ഏതായാലും കമ്യുണിസ്റ്റ് മന്ത്രിസഭയെ പോലെ മക്രോണിക്കും അധികം ആയുസ്സുണ്ടായില്ല. കേരളീയന്റെ മനസ്സില്‍ കപ്പ പൊലേ വെന്തു മണക്കാന്‍ മക്രൊണിക്കായില്ല. എന്നാല്‍ ഈ ഉത്തരാധുനിക യുഗത്തില്‍ പുതിയ കമ്യുണിസ്റ്റുകളുടെ ഭരണത്തില്‍ നമ്മുടെ അടുക്കളകളില്‍ മക്രോണിയുടെ അനിയനായ ന്യുഡില്‍സ് പുളഞ്ഞു മദിക്കുന്നുണ്ടെന്നത് മറ്റൊരു തമാശ. അതിന്റെ ക്രെഡിറ്റ് മാഗി മദാമ്മക്കുള്ളതാണ്. അങ്ങിനെ ന്യുഡില്‍സില്‍ കടീപിടീ കൂടി കാലം കഴിക്കേ കഴിഞ്ഞയാഴ്ച സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയപ്പോള്‍' റ്റു മിനിറ്റ് തയ്യാര്‍ ' കവറുകളുടെ കൂട്ടത്തില്‍ നിന്ന് എന്റെ ചെറുക്കന്‍ വാശി പിടിച്ച് ദേ കൊട്ടയില്‍ വെയ്ക്കുന്നു. നമ്മുടെ ആ പഴയ മക്രോണിയെ!
    http://sngscollege.info
    http://vijnanacintamani.org

    4 comments:

    1. ഈ മക്രോണിയെന്നു പറയുന്നത്‌ തെക്കനു മക്രോണിയും വടക്കനു മത്തിയുമായ നമ്മുടെ സാക്ഷാല്‍ ചാള മാത്രമല്ലെന്ന്‌ ഇതു വായിച്ചപ്പോഴാണ്‌ മനസ്സിലായത്‌. മക്രോണിക്കറിയും മരച്ചീനിയുടച്ചതും ഒന്നു കഴിച്ചു നോക്കിയിട്ടു പറ...

      ReplyDelete
    2. കമ്യുണിസ്റ്റ് പച്ചയുടെ ചരിത്രം കൂടി ഒന്നന്വേഷിച്ചു പറഞ്ഞുതരൂ.

      ReplyDelete
    3. കമ്യുണിസ്റ്റ് പച്ചയുടെ പേരിന്റെ ഉല്‍ഭവത്തെക്കുറിച്ച്(എന്റെ നാട്ടില്‍ പറയുക കമ്യുണിസ്റ്റ് അപ്പയെന്നാണ് ) അസംബ്ലിയില്‍ കേട്ടത് എന്ന മട്ടില്‍ പ്രചരിക്കുന്ന ഒരു കഥ പറയാം. ഒരു മുള ഉണ്ടായാല്‍ വളരെ പെട്ടന്ന് തന്നെ എല്ലായിടത്തേക്കും പടരുന്നത് കൊണ്ടാണ് അതിനീ പേരു വന്നത് എന്ന് കമ്യുണിസ്റ്റുകാര്‍ വ്യാഖാനിച്ചപ്പോള്‍ കോണ്‍ഗ്രസ്സുകാരുടെ മറുപടി അതുകൊണ്ടല്ല, ഗുണ‍ത്തിനു വേണ്ടി ഇറക്കുമതി ചെയ്തത് ദോഷമായി മാറിയത് കൊണ്ടാണെന്നായിരുന്നു. (കൃഷി ആവശ്യത്തിന് പച്ചിലവളമായി ഉപയോഗിക്കാന്‍ ഇറക്കുമതി ചെയ്ത ചെടിയാണിത്.കണ്ടമാനം കാടുപിടിച്ച് കൃഷിക്ക് ദ്രോഹമായിത്തീര്‍ന്നു എന്നു മാത്രം. )

      ReplyDelete
    4. എന്താണീ മക്രോണി? ഗോതമ്പിന്റെ ഒരു വകഭേദം.
      ഇങ്ങനെയൊരു ഗോതമ്പ്?

      ReplyDelete

    പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക