അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
 • ലൗ ജിഹാദ്‌ !!!!!
 • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
 • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
 • രണ്ടായ്‌ മുറിച്ചത്! **
 • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
 • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
 • 9/11
 • ഗണപതിക്ക് കുറിച്ചത്!
 • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
 • ഭരണകൂടങ്ങളുടെ ഭീകരവാദം
 • എന്തു പറ്റി മാഷേ?
 • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
 • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
 • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
 • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
 • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
 • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
 • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
 • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
 • ട് വളര്‍ത്തുന്ന അഴീക്കോട്
 • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
 • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
 • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
 • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
 • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
 • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
 • ആലോകമലയാളം . അച്ചാറും പപ്പടവും
 • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
 • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
 • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
 • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
 • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
 • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
 • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
 • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
 • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
 • Wednesday, 8 July 2009

  ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?

  ഈ ഗൂഗിളിതെന്തു വിചാരിച്ചാണ്? 1997-ല്‍ ഗൂഗിള്‍ എന്ന് തങ്ങളുടെ സംരംഭത്തിന് ആ ചെറുപ്പക്കാര്‍ ചന്തത്തിന് പേരുവിളിച്ചതല്ല എന്നും, അറിവ് മാത്രമല്ല അതിന്റെ പ്രയോഗസാധ്യതയും അനന്തമാണ് എന്നും പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം ലോകത്തെ കോണ്ട് അവര്‍ പറയിച്ചിരിക്കുന്നു ഒരു സര്‍ച്ച് എഞ്ചിനില്‍ നിന്ന് ഏറ്റവും മികച്ച ഇ മെയിലിലേക്ക്, ചാറ്റിലേക്ക്, ബ്ലോഗ് സേവനത്തിലേക്ക്, ഗൂഗിള്‍ എര്‍ത്തിലേക്ക്, യൂ ട്യൂബ് പോലുള്ള മറ്റനവധി വെബ് അപ്ലിക്കേഷനുകളിലേക്ക് ഏറ്റവും ഒടുവില്‍ ഒമ്പത് മാസങ്ങള്‍ക്കു മുമ്പ് ഗൂഗിള്‍ ക്രോം എന്ന ബ്രൗസറിലേക്ക് അങ്ങനെ അങ്ങനെ ഗൂഗിളിന്റെ വളര്‍ച്ചക്ക് ചന്തമുള്ള ഒരു ഗതിവേഗമുണ്ട്. ഇപ്പോഴിതാ ഗൂഗിള്‍ രണ്ടും കല്പിച്ച് വി കെ എന്‍ ശൈലിയില്‍ പറഞ്ഞാല്‍ പോരാത്തതിന് മൂന്നും കല്പിച്ച് ഇറങ്ങിയിരിക്കുന്നു. തങ്ങളുടെ പ്രധാന ഉല്പന്നങ്ങളിലെ സ്ഥിരം ചാര്‍ത്തായ ബീറ്റാ എന്ന വിശേഷണം ഒഴിവാക്കി എന്നതാണ് ഒന്നാമത്തെ ചുവട്.എന്നും പതിനാറ് എന്ന് പറയുന്നതുപോലെ എത്ര കാലം കഴിഞ്ഞാലും ഗൂഗിളുണ്ടാക്കിയ പല പ്രോഡക്റ്റും ബീറ്റാ എന്ന ലേബലില്‍ തന്നെയാണ് നിലനിന്നത്. നിരന്തരപരീക്ഷണങ്ങളിലൂടെ തികവിന്റെ പൂര്‍ണ്ണതയിലെത്തുക എന്ന തങ്ങളുടെ നയ സമീപനമൊന്നും പല മാന്യ ഉപഭോക്താക്കള്‍ക്കും മനസ്സിലായില്ല എന്നുമാത്രമല്ല സംഗതി എന്തോ പരീക്ഷണ വസ്തുവാണെന്ന സംശയവും ഉണ്ടാക്കുന്നുണ്ടോ എന്ന തോന്നനില്‍ നിന്നാണ് ബീറ്റാ വേര്‍ഷന്‍ എന്ന വിശേഷണം എടുത്തുമാറ്റാന്‍ ഗൂഗിളിനെ പ്രേരിപ്പിച്ചത്. ജീ മെയില്‍ അടക്കം പല അപ്ലിക്കേഷനും ഇന്ന് മുതല്‍ ബീറ്റായല്ല.
  വലിയ കമ്പനികള്‍ക്കായി കൂടുതല്‍ അപ്ലിക്കേഷനുകളും സേവനങ്ങളും ഗൂഗിള്‍ ഇതോടൊപ്പം പ്രഖ്യാപിച്ചു എന്നതാണ് രണ്ടാം ചുവട്.


  എന്നാല്‍ ഇതില്‍ ഏറ്റവും പ്രധാന സംഗതി ഗൂഗിള്‍ ക്രോം ഓപ്പറേറ്റിങ്ങ് സിസ്റ്റത്തെ സംബന്ധിച്ച പ്രഖ്യാപനമാണ്. കുറച്ചുകാലമായി പറഞ്ഞുകേള്‍ക്കുന്ന ഗൂഗിളിന്റെ സ്വന്തം ഒ.എസ്സ് യാഥാര്‍ത്ഥ്യമാകുന്നു. ക്രോം വരുന്നതിന് എത്രയോ മുമ്പ് തന്നെ ഏറ്റവും ചുരുങ്ങിയത് നാലു വര്‍ഷങ്ങള്‍ക്കുമുമ്പെങ്കിലും വെബ് അധിഷ്ഠിതമായ ഒരു ഗൂഗിള്‍ ഓപറേറ്റിങ്ങ് സിസ്റ്റത്തെ കുറിച്ച് റൂമറുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് മൂര്‍ത്ത രൂപം കൈവരിക്കുന്നത് അടുത്തകാലത്താണ്. ഇടക്ക് ഒന്നു ചോദിക്കട്ടെ. ഈ ക്രോം ഒരു ബ്രൗസര്‍ എന്ന നിലയില്‍ അത്ര വലിയ ഹിറ്റായോ? സഫാരിയോളമോ ഓപ്പറയോളമോ തന്നെ ആരാധകര്‍ ക്രോമിന് ഉണ്ടോ എന്നു സംശയമാണ്. തീക്കുറുക്കന്‍ തന്നെ രാജാവ്.

  മിനിമം ഫീച്ചറുകളുമായി ഒരു ലൈറ്റ് വെയ്റ്റ് ഓപ്പറേറ്റിങ്ങ് സിസ്റ്റം ആയിട്ടാണ് ക്രോമിന്റെ വരവ്. അതും മാക് ഇതുവരെ എത്തിനോക്കിയിട്ടില്ലാത്ത നെറ്റ്ബുക്കുകളില്‍ നിന്നാണ് തുടക്കം. അടുത്ത വര്‍ഷം പകുതിയോടെ ലാപ് ടോപ്പുകളിലും ഡെസ്ക്ടോപ്പുകളിലുമായി ഉപഭോക്താക്കളിലേക്ക് ഒരു മുഴുത്ത ഓ.എസ്സായി വികസിപ്പിച്ച് എത്തിക്കാനാണത്രെ ഗൂഗിളിന്റെ പരിപാടി. ഈ തലതിരിഞ്ഞ ഡെവലപ്മെന്റ് രീതിയിലും ഒരു ഗൂഗിള്‍ ടച്ച് കാണാം. മറ്റൊരു പ്രധാന സവിശേഷത ഒരു ഓപ്പണ്‍ സോര്‍സ് ഓപറേറ്റിങ്ങ് സിസ്റ്റമായാണ് ക്രോം നിലനില്‍ക്കുക എന്നതാണ്.പൂര്‍ണമായും വെബ് അധിഷ്ടിതമായ ഒരു ഒ. എസ്സ് ഇതാദ്യമായിരിക്കും. ലിനക്സ് കെര്‍ണല്‍ അടിസ്ഥാനമാക്കിയാണ് ക്രോം രൂപകല്പന ചെയ്തിരിക്കുന്നത് എന്നതാണ് മറ്റൊരു ഗൂഗ്ലി. അതുകൊണ്ടു തന്നെ 'അതിവേഗം' 'അതീവസുരക്ഷിതം' എന്ന ഗൂഗിളിന്റെ അവകാശവാദം ശരിയാകാനാണ് സാധ്യത. എന്നാല്‍ 'അതീവ ലളിതം' എന്ന ക്ലെയിം സാക്ഷാത്കരിക്കാനാകുമോ എന്നാണ് സംശയം. ക്രോമിന്റെ വിജയം ഇതിനെ ആശ്രയിച്ചിരിക്കും.

  ഏതായാലും സ്വതേ ദുര്‍ബ്ബലയായ വിന്‍ഡോസിന്റെ കാര്യം പരുങ്ങലിലാകും എന്നാണ് പ്രതീക്ഷിക്കേണ്ടത്. സോഫ്റ്റ്വെയറ് ഭീമന് ഉള്ള വിന്‍ഡോസും പൂട്ടി അസ്തലവിസ്ത പറഞ്ഞു മുങ്ങേണ്ടിവരുമോ ആവോ? അതെ, ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
  http://sngscollege.info/
  http://vijnanacintamani.org

  8 comments:

  1. hasta la vista
   saji thomas

   ReplyDelete
  2. പാവം മൈക്രോസോഫ്റ്റ്!

   ReplyDelete
  3. ഗൂഗിളും മൈക്രോസോഫ്റ്റും തമ്മിലുള്ള മികച്ച ഒരു താരതമ്യ നിരീക്ഷണം ഇവിടെ വായിക്കാം.

   http://mashable.com/2009/07/08/google-vs-microsoft/

   ReplyDelete
  4. ഇത് കൊണ്ടെന്നും ഒരു കാര്യവുമില്ല. മൈക്രോസോഫ്റ്റ് വിന്‍‍ഡോസിനെ തകര്‍‍ക്കാന്‍‍ ഗൂഗിളിനാകണമെങ്കില്‍ ഇനി 10 വര്‍ഷമെങ്കിലും വേണ്ടി വരും. അതും വിന്‍‍ഡോസിനെ വെല്ലുന്ന os ആകണം. അല്ല്ല്ലാതെ ലിന്‍കസിന്റെ മറ്റൊരു രൂപമാണെങ്കില്‍‍ നോ രക്ഷ. നാളേ ഒരു OS ഇറക്കി വിന്‍‍ഡോസിനെ തള്ളിയിടാമെന്ന് കരുതുന്നത് ഗൂഗിളിന്റെ വിവരക്കേടാണ്.
   ലിന്‍ക്സിന്റെ പോരായമകള്‍‍ അറിയാമല്ലോ.

   ReplyDelete
  5. രണ്ടുവര്‍ഷമായി മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ നിന്ന് മാറി ഗ്നു-ലിനക്സ് മാത്രം ഉപയോഗിക്കുന്ന എനിക്ക് ഒരു കുറവും തോന്നിയിട്ടില്ല. മാത്രവുമല്ല ഒരു സാധാരണക്കാരന് സൌജന്യവും സ്വതന്ത്രവുമായി ഉപയോഗിക്കാന്‍ കഴിയുന്ന ഗ്ന-ലിനക്സ് എന്തുകൊണ്ടും മെച്ചം തന്നെയാണ്. അതിനേക്കാള്‍ ഒരു പടികൂടി മുന്നിലാവും ഗൂഗിള്‍ ക്രോം എന്ന് തന്നെ വിശ്വസിക്കാനാണെനിക്കിഷ്ടം.

   ReplyDelete
  6. ശ്രീ സന്തോഷ്‌,

   താങ്കള്‍ പറഞ്ഞതുപോലെ, ഗൂഗിള്‍ ക്രോം ബ്രൌസര്‍ ഉപയോഗം വളരെ കുറവ് തന്നെ. ഒരു പുതിയ പ്രോഡക്റ്റ്, മാര്‍ക്കെറ്റില്‍ പേരെടുക്കാന്‍ കുറച്ചു കാലതാമസം ഉണ്ടാക്കും എന്നതായിരിക്കാം കാരണം.

   പുതിയ ഓ എസ് എന്തായാലും നല്ലത് തന്നെ, കാലം കടന്നുപോകുന്തോറും എല്ലാം വെബ്‌ ആസ്പദമായി ആയി വരികയാണല്ലോ. അതിനാല്‍ ക്രോം ഓസ്‌ തീര്‍ച്ചയായും മുന്നില്‍ എത്തും. ലിനക്സ്‌ അടിസ്ഥാനമാക്കിയാണ് എന്നതിനാല്‍ വൈറസ്‌ അറ്റാക്ക് കുറവായിരിക്കും.

   ഗൂഗിള്‍ അപ്പ്ളിക്കെഷനുകളുമായി മാത്രം കണക്റ്റ്‌ ചെയ്യാവുന്ന രീതിയില്‍ ആയിരിക്കില്ല എന്ന് പ്രതീക്ഷിക്കാം. ഗൂഗിള്‍ അപ്പ്സ്, ഗൂഗിള്‍ ഡോക്സ്, ജിമെയില്‍, ഗൂഗിള്‍ വോയിസ്‌, യുട്യൂബ്, തുടങ്ങിയവയോടൊപ്പം മറ്റു പ്രോവൈഡാര്‍ മാരുടെയും സര്‍വീസുകളിലേയ്ക്ക് എളുപ്പം സ്വിച്ച് ചെയ്യാന്‍ പറ്റുന്ന രീതിയില്‍ ആയിരിക്കട്ടെ എന്ന് പ്രതീക്ഷിക്കാം. എന്നാല്‍ മാത്രമേ തനി 'ഓപ്പണ്‍' ആവുകയുള്ളൂ.

   ReplyDelete
  7. "ഏതായാലും സ്വതേ ദുര്‍ബ്ബലയായ വിന്‍ഡോസിന്റെ കാര്യം പരുങ്ങലിലാകും എന്നാണ് പ്രതീക്ഷിക്കേണ്ടത്. "

   വൈറസുകളുടെ കാര്യവും പരുങ്ങലിലാകും!
   ഗോപീക്രിഷ്ണന്‍

   ReplyDelete
  8. ഗൂഗിള്‍ ക്രോം പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആയിരിക്കുമോ എന്ന് അത്രക്കങ്ങു ഉറപ്പിക്കാന്‍ വരട്ടെ. കാരണം ഇതുവരെ ഏതു ലൈസന്‍സ് വ്യവസ്ഥ അടിസ്ഥാനപ്പെടുത്തി വേണം ക്രോം റിലീസ് ചെയ്യാന്‍ എന്ന് ഗൂഗിള്‍ തീരുമാനിച്ചിട്ടില്ല. മിക്കവാറും ബി.എസ്.ഡി. ലൈസേന്‍സോ അല്ലെങ്കില്‍ ഗൂഗിള്‍ തന്നെ ഉണ്ടാക്കാന്‍ പോകുന്ന ഒരു സ്വതന്ത്ര ലൈസേന്‍സോ അടിസ്ഥാനപ്പെടുത്തി ആയിരിക്കും അത് റിലീസ് ചെയ്യപ്പെടുക. ഏതായാലും പൂര്‍ണ്ണമായും ഗ്നു ജീപിഎല്‍ അടിസ്ഥാനപ്പെടുത്തി ആയിരിക്കാന്‍ ഇടയില്ല. മാത്രമല്ല; ക്രോം ഒരു മഹത്തായ ഓഎസ് ആയിരിക്കുമോ എന്നാ കാര്യത്തിലും വിദഗ്ദ്ധര്‍ വിഭിന്ന അഭിപ്രായക്കാരാണ്. കാരണം ഇന്റര്‍നെറ്റില്‍ നിന്ന് നേരിട്ട് ഡൌണ്‍ലോഡ് ചെയ്തു ഒരു പീസിയില്‍ കൊണ്ട് പോയി ക്രോം ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിക്കാന്‍ ഇടയില്ല. മിക്കവാറും പ്രീലോഡ് ചെയ്ത നെറ്റ്ബുക്സ് മാത്രമേ കിട്ടാന്‍ ഇടയുള്ളൂ. വെബ്‌ ബ്രൌസിംഗ് മാത്രം ആവശ്യമായിട്ടുള്ള കമ്പ്യൂട്ടരുകള്‍ക്കും വ്യക്തികള്‍ക്കും ഒരു പക്ഷെ ക്രോം യോജിച്ചതായിരിക്കാം. പക്ഷെ സമഗ്രമായ കമ്പ്യൂട്ടിംഗ് അനുഭവം വേണം എന്നുള്ളവര്‍ക്ക് ക്രോം ചേരുമോ എന്ന് സംശയമാണ്. ഈ സമഗ്രമായ കമ്പ്യൂട്ടിംഗ് അനുഭവത്തിനായി ഡെബിയന്‍ അല്ലെങ്കില്‍ ഡെബിയന്‍ തായ് വഴിയിലുള്ള ഉബുണ്ടു, ഗ്നുസെന്‍സ് തുടങ്ങിയ ഡിസ്ട്രോകള്‍ ഉപയോഗിക്കുന്നതായിരിക്കും ഉത്തമം.
   പിന്നെ, പ്രിയ അനോണീ, ഗ്നു/ലിനക്സിനു പോരായ്മകള്‍ ഉണ്ടാവുമായിരിക്കാം (എന്തിനാണ് പോരായ്മകള്‍ ഇല്ലാത്തത്?), ഒന്ന് ചോദിക്കട്ടെ, എന്താ വിന്‍ഡോസിന്റെ ഗുണം?

   1. കൂടുതല്‍ വൈറസ്.
   2. ക്ലോസ്ഡ് സോഴ്സ്.
   3. മികച്ച ഡൌണ്‍ ടൈം.
   4. ഭാരിച്ച ലൈസെന്‍സ് ഫീസ്‌.
   5. ബാക്ക് ഡോര്‍ ഓട്ടകള്‍.
   6. ദിവസത്തില്‍ കുറഞ്ഞത്‌ നാലഞ്ചു ബ്ലു സ്ക്രീന്‍ അറിയിപ്പുകള്‍. ( അതായത് A fatal exception 0E has occured at 0828:BFF88112. The current application will be terminated എന്ന് തുടങ്ങുന്ന ഒരു കിടിലന്‍ ഡയലോഗ്. തുടര്‍ന്ന് ഒരു പൊഹ. എന്താ കാര്യം, സിസ്റ്റം ഗംഭീരമായി ഹാങ്ങ്‌ ആയതാ... ഇനി കണ്ണും പൂട്ടി റീസെറ്റ് ബട്ടണ്‍ അമര്‍ത്തിക്കോളൂ.)

   ഇതൊക്കെയാണോ അനോണീ, താങ്കള്‍ ഉദ്ദേശിക്കുന്ന വിന്‍ഡോസ് മേന്മകള്‍? ഏതായാലും മേല്‍പ്പറഞ്ഞ മേന്മകള്‍ ഒന്നും ഗ്നു/ലിനക്സിനു ഇല്ല എന്നത് നിസ്തര്‍ക്കമാണ്. അനോണീ, പൂര്‍ണ്ണമായും ഗ്നു/ലിനക്സിനെ തള്ളി പറയാന്‍ വരട്ടെ, കാരണം അറിഞ്ഞും അറിയാതെയും അനോണി ഉപയോഗിക്കുന്ന മിക്ക വെബ്‌ സര്‍വരുകളും ഗ്നു/ലിനക്സ്‌ അധിഷ്ടിതമായിരിക്കാം. ഗൂഗിള്‍ തന്നെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഗ്നു/ലിനക്സ്‌, ബി എസ് ഡി ജനുസ്സില്‍ പെട്ട സര്‍വറുകള്‍ ആണ്. അതായത് അനോണീ ഒരു തവണ ഗൂഗിള്‍ ഉപയോഗിച്ച് സേര്‍ച്ച്‌ ചെയ്യുമ്പോള്‍ അതിന്റെ റിസള്‍ട്ട്‌ കൊണ്ട് തരുന്നത് ഒരു പക്ഷെ ഒരു ലിനക്സ്‌ ആപ്ലിക്കേഷന്‍ ആയിരിക്കാം. അമേരിക്കന്‍ കമ്പനികള്‍ കൂടുതല്‍ കൂടുതല്‍ പേര്‍ തങ്ങളുടെ സെര്‍വര്‍ ലിനക്സ്‌ ആക്കാന്‍ മത്സരിക്കുകയാണ്. (കൂടുതല്‍ വായിക്കാന്‍: https://answers.google.com/answers/main?cmd=threadview&id=24434) വിന്‍ഡോസിനെ തകര്‍ക്കാന്‍ ഒന്നും ആരും ഉദ്ദേശിക്കുന്നില്ല. ഇനി അഥവാ ആരെങ്കിലും അങ്ങനെ ഉദ്ദേശിച്ചാലും ഇല്ലെങ്കിലും നമുക്കൊന്നും ഇല്ല. പക്ഷെ ആത്മാഭിമാനം ഉള്ളവര്‍ ആണെങ്കില്‍ കൂഞ്ഞു നില്‍ക്കുമോ എന്നതാണ് പ്രശ്നം. ഇന്നത്തെ ലോകത്ത് കൂടുതല്‍ പേര്‍ വിന്‍ഡോസ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ ആത്മാഭിമാനം ഉള്ളവര്‍ കുറവാണ് എന്ന് മനസ്സിലാക്കാം. വിന്‍ഡോസ് ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ സ്ക്രീനില്‍ തെളിയുന്ന ടേംസ് ആന്‍ഡ്‌ കണ്ടിഷന്‍സ് എപ്പോഴെങ്കിലും വായിച്ചു നോക്കിയിട്ടുണ്ടോ? അത് സൂക്ഷ്മമായി വായിച്ചു അര്‍ഥം മനസ്സിലാക്കീയാല് ചിത്രം കൂടുതല്‍ വ്യക്തമാകും.

   ReplyDelete

  പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക