ടി.പി.സുകുമാരന്‍ അനുസ്മരണം
പ്രമുഖ എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്ന ടി.പി.സുകുമാരന്‍ മാഷെ ജൂലായ് ഏഴിന് പട്ടാമ്പി കോളേജില്‍ അനുസ്മരിക്കുന്നു. ഫോക് ലോറ് ഫെലോസ് ഓഫ് മലബാറും (ട്രസ്റ്റ്) ശ്രീ നീലകണ്ഠ ഗവ. സംസ്കൃതകോളെജ് മലയാളവിഭാഗവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജൂലായ് ഏഴിന് കാലത്ത് പത്തു മണിക്ക് സെമിനാര്‍ ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍
ടി.പി. സുകുമാരന്‍ അനുസ്മരണ പ്രഭാഷണം ശ്രീ. രാഘവന്‍ പയ്യനാട് നിര്‍വഹിക്കും. അധിനേവേശാനന്തര സമൂഹവും ഫോക് ലോറും എന്നതാണ് പ്രഭാഷണ വിഷയം. ശ്രീ. വി.ടി.മുരളി അദ്ധ്യക്ഷനായിരിക്കും. തുടര്‍ന്ന് 'ഫോക് ലോര്‍ നിലനില്‍ക്കേണ്ടതെങ്ങനെ?' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ഇ,കെ ഗോവിന്ദവര്‍മരാജ, കെ എം.ഭരതന്‍ തുടങ്ങിയവര്‍ വിഷയം അവതരിപ്പിക്കും. എഛ്.കെ സന്തോഷ് മോഡറേറ്റര്‍ ആയിരിക്കും.
ഉച്ചക്ക് ശേഷം ശ്രീ. വിടി. മുരളിയുടെ സംഗീതാസ്വാദന സോദാഹരണ ക്ലാസ്സും 'ഫോക് ലോറീന്റെ വഴികള്‍' ഡോക്യുമെന്ററി പ്രദര്‍ശനവും ഉണ്ടായിരിക്കും.
ഏവര്‍ക്കും സ്വാഗതം.
ടി.പി.സുകുമാരന്നാടകം, അദ്ധ്യാപനം, സംഗീതശാസ്ത്രം, നാടോടിവിജ്ഞാനം, ചിത്രകല, പരിസ്ഥിതിപഠനം, സാഹിത്യവിമര്‍ശനം തുടങ്ങി നിരവധി മണ്ഡലങ്ങളില്‍ പ്രാഗല്ഭ്യം തെളിയിച്ച ഒരു ബഹുമുഖപ്രതിഭയായിരുന്നു ശ്രീ ടി.പി.സുകുമാരന്‍. നിര്‍മ്മലഗിരി കോളേജില്‍ മലയാളം അദ്ധ്യാപകനായിരുന്നു. നല്ലവനായ കാട്ടാളന്‍, പരിസ്ഥിതി സൌന്ദര്യശാസ്ത്രത്തിനൊരു മുഖവുര, ആയഞ്ചേരി വല്യെശമാന്‍, നാടകം കണ്ണിന്റെ കല, പ്രതിഭാനപഥം തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമി അവാര്‍ഡടക്കം ഒട്ടനവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
http://sngscollege.info
http://vijnanacintamani.org
No comments:
Post a Comment
പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക