അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
  • ലൗ ജിഹാദ്‌ !!!!!
  • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
  • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
  • രണ്ടായ്‌ മുറിച്ചത്! **
  • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
  • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
  • 9/11
  • ഗണപതിക്ക് കുറിച്ചത്!
  • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
  • ഭരണകൂടങ്ങളുടെ ഭീകരവാദം
  • എന്തു പറ്റി മാഷേ?
  • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
  • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
  • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
  • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
  • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
  • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
  • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
  • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
  • ട് വളര്‍ത്തുന്ന അഴീക്കോട്
  • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
  • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
  • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
  • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
  • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
  • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
  • ആലോകമലയാളം . അച്ചാറും പപ്പടവും
  • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
  • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
  • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
  • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
  • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
  • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
  • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
  • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
  • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
  • Thursday 21 May 2009

    ആട് വളര്‍ത്തുന്ന അഴീക്കോട്

    ചില വൃദ്ധന്‍മാരുണ്ട്.. കാലാവധി കഴിഞ്ഞ ആണവ റിയാക്റ്ററുകള്‍ പോലെ. ഗുണകര‍മായി ഒന്നും ഉല്പാദിപ്പിക്കുകയില്ല. ഉപയോഗം കഴിഞ്ഞെന്നു കരുതി നിങ്ങള്‍ക്കതിനെ ഉപേക്ഷിക്കാനാവില്ല, നശിപ്പിച്ചുകളയാനും. നിങ്ങള്‍ക്കതിനെ മൂടിവെക്കാനാവും. പക്ഷേ അപ്പോഴും അത് വിഷ രശ്മികള്‍ കൊണ്ട് അന്തരീക്ഷത്തെ മലിനിമാക്കികൊണ്ടേയിരിക്കും. ലീഡര്‍ കരുണാകരനെക്കുറിച്ച് പ്രകാശന്‍ പറയാറുള്ള ഈ വാക്കുകള്‍ പ്രൊഫെസര്‍ സുകുമാര്‍ അഴീക്കോടിനും ചേരും. അതിപുരാതനകാലത്ത് ചില നിരൂപണ ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ടെന്നതാണ് കൈമുതല്‍. ആശാന്റെ സീതാകാവ്യവും ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നുവും സാഹിത്യ ചരിത്രത്തിന്റെ തട്ടിന്‍പുറത്തായിട്ട് നാളേറെയായി. തത്വമസി, അത് ഒരു ബാലസാഹിത്യമല്ലേയെന്ന് രാമചന്ദ്രന്‍ കവിത എന്നോട് കണ്ണിറുക്കുന്നു. മലയാള സാഹിത്യ വിമര്‍ശന ചരിത്രം മാത്രമാണ് സാഹിത്യ വിദ്യാര്‍ത്ഥികള്‍ റഫറന്‍സിന് എപ്പോഴെങ്കിലും ഉപയോഗിക്കുന്ന പുസ്തകം.
    നാടു തോറൂം എന്തിനെക്കുറിച്ചും പ്രഭാഷണം ചെയ്തും തന്റെ പ്രസംഗകലയെക്കുറിച്ച് തന്നെ പ്രസംഗിച്ചും ചുറ്റുപാടും നടന്ന് കൊണ്ടിരിക്കുന്ന സംഭവങ്ങളൊട് നിരന്തരം പ്രതികരിച്ചും സകല ആളുകള്‍ക്കും ഉപദേശങ്ങളും അനുഗ്രഹങ്ങളും ശാപവും നല്‍കിയും അഴീക്കോട് സ്വയം സാംസ്കാരിക നായകന്‍ ആയി അവരോധിച്ച് കാലം കുറേയായി. സാംസ്കാരിക നായകന്‍ എന്ന വിചിത്ര സങ്കല്പം മലയാള ഭൂമിയില്‍ വേരോടിയത് അദ്ദേഹത്തോട് കൂടിയാണ് എന്ന് തോന്നുന്നു.
    ബഷീറിന്റെ വിശ്വവിഖാതനായ മൂക്കനെ പോലെ എന്തിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചേപറ്റൂ എന്ന് നമ്മുടെ മാധ്യമങ്ങള്‍ക്കും നിര്‍ബന്ധം. നാലുനാളോടുന്ന എന്തെങ്കിലും കച്ചറ അദ്ദേഹം ഉണ്ടാക്കും എന്നവര്‍ക്കറിയാം. പണ്ട് ഇതു പൊലേ മാധ്യമപീഡനം മറ്റൊരു എഴുത്തുകാരിയായ മാധവിക്കുട്ടിയോടും ഉണ്ടായിരുന്നു. പ്രകാഷ് കാരാട്ട് മുഖ്യമന്ത്രി ആയാല്‍ മതി 'എന്തു നല്ല ചിരിയാ, നല്ല ഇംഗ്ലീഷും' എന്നൊക്കെയായിരുന്നു അവരുടെ സുചിന്തിതമായ പ്രതികരണങ്ങള്‍.അവര്‍ പൂനയിലേക്ക് പോയതോടെയാണ് ഇത്തിരി സമാധാനമായത്.
    ഈയിടെ അഴീക്കോട് ഒരു ആട്ടിന്‍ കുട്ടിയെ വാങ്ങിച്ച് വീട്ടില്‍ വളര്‍ത്താന്‍ തുടങ്ങിയതായിരുന്നു ഒരു സ്കൂപ്പ്. അകത്ത് ഷെല്ഫില്‍ പാത്തുമ്മയുടെ ആടും പുറത്ത് കുറ്റിയില്‍ കുഞ്ഞാടും എന്നൊക്കെ ആയിരുന്നു ഒരു പത്ര ലേഖകന്റെ സാഹിത്യം. താന്‍ ഒരു ഇടയനാണെന്ന വിചാരം അഴീക്കോടിന് പണ്ടേ ഉണ്ട്. ഒരു കുഞ്ഞാടും വഴിതെറ്റാതിരിക്കാന്‍ അദ്ദേഹം ഒച്ച വെച്ചും വടി ചുഴറ്റിയും അങ്ങിനെ ഏത് ആട്ടിന്‍ പറ്റത്തിനു പിറകിലും സഞ്ചരിക്കും. അതില്‍ പക്ഷഭേദമില്ല. രാഷ്ട്രീയ നേതാക്കന്മാരാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട് ഇരകള്‍. പ്രസ്ഥാനങ്ങളെ അല്ല അതിന്റെ നേതാക്കന്മാരെയാണ് ഉപ്ദേശിക്കുക. പഴയ രാജഗുരു തന്നെ.
    കോണ്‍ഗ്രസ്സുകാരെയാണ് അദ്ദേഹം ഏറെ കാലം പിടികൂടിയിരുന്നത്. പുസ്തകം വായിക്കില്ലെന്ന ഗുണമുണ്ട്. പിന്നെ താന്‍ ഒരു പഴയ കോണ്‍ഗ്രസ്സുകാരനാണെന്നും ഗാന്ധിയന്‍ ആണെന്നുമുള്ള പരിഗണനയുമുണ്ട്. അടിയന്തരാവസ്ഥക്ക് സ്വാഗതഗാനം ആലപിച്ചും കമൂണിസ്റ്റുകളെ എമ്പരപ്പ് ചീത്ത വിളിച്ചും പ്രതീക്ഷിച്ച മേല്‍ഗതി കിട്ടാത്തതു കൊണ്ടാണത്രെ പിന്നെ ആക്ഷേപിക്കലും ഗുണദോഷിക്കലുമായത്. അങ്ങിനെ കോണ്‍ഗ്രസ്സുകാരെ ഉപദേശിച്ചുപദേശിച്ച് ഒരരുക്കിലാക്കിയപ്പോളാണ് മെല്ലെ സി.പി.എമ്മിനു നേരെ തിരിഞ്ഞത്. ഇ.എം.എസ്സിനെ പോലുള്ളവര്‍ ഉണ്ടായിരുന്നപ്പോള്‍ അങ്ങോട്ടടുക്കാന്‍ പറ്റിയിരുന്നില്ല എന്നതാണ് പരമാര്‍ത്ഥം.
    അപ്പോഴേക്കും അഴീക്കോടിനു നയിക്കാന്‍ പാകത്തിലായി പോയി ആ പാര്‍ട്ടി എന്നുമാവാം.കമുണിസ്റ്റുകാരോട് കളിക്കുന്നത് സൂക്ഷിച്ച് വേണം എന്നറിയാവുന്ന പ്രൊഫസ്സര്‍ ചില്ലറ തഴുകലും ഉഴിഞ്ഞു കളയലും മാത്രമേ പതിവുള്ളൂ. പരമാവധി ഔദ്യോഗികപക്ഷമാകാന്‍ ശ്രമിക്കാറുണ്ട്. കെ,ഇ,എന്നിന് പോലുമാകാത്തത് അഴീക്കോടിനാവും.എം.എന്‍ വിജയന്റെ മരണത്തില്‍ പോലും അദ്ദേഹം നടത്തിയ ചില പരാമര്‍ശങ്ങള്‍ ഓര്‍ക്കുന്നുണ്ടാവുമല്ലോ.
    തിരഞ്ഞെടുപ്പു വരെ പറഞ്ഞത് മാറ്റി (തിരുത്തിയതല്ല കേട്ടോ, അഴീക്കോടോ? തിരുത്താനോ?) രണ്ട് ദിവസം മുന്‍പ് അദ്ദേഹം ചില പ്രസ്താവനകള്‍ പുറപ്പെടുവിച്ചിരിക്കുന്നു.. തിരഞ്ഞെടുപ്പു പരാജയത്തില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്നും അതു കൊണ്ട് ഫലപ്രഖ്യാപനത്തിനു ശേഷം വി.എസ്സ്. അചുതാന്ദന്‍ ചിരിച്ചത് 'വഞ്ചനയുടെ ചിരിയാ'ണെന്നുമായിരുന്നു ഒന്നാം ഖണ്ഡം. ടെലിവിഷനു മുമ്പില്‍ സങ്കടപ്പെട്ടു കരയുന്ന വീസ്സിനെ ആണ് കേരളം പ്രതീക്ഷിച്ചതത്രെ. (തിരഞ്ഞെടുപ്പിന് മുമ്പ് മനോരമാ ടെലിവിഷനു നല്‍കിയ ഒരഭിമുഖത്തില്‍ ശാരദട്ടീച്ചര്‍ തിരഞ്ഞെടുപ്പു ഫലം വരുമ്പോള്‍ നിര്‍വികാരനായി 'പാര്‍ട്ടി തോറ്റു അല്ലെങ്കില്‍ പാര്‍ട്ടി ജയിച്ചു' എന്ന് ഇ.കെ നായനാര്‍ പ്രതികരിച്ചിരുന്നത് സ്മരിക്കുന്നുണട്.) 'അങ്ങ് തനി പിണാറായി പക്ഷക്കാരനാവുന്നല്ലോ' എന്ന് പത്രപ്രവര്‍ത്തകര്‍ പരിഭവം പറഞ്ഞപ്പോള്‍ 'ഇതാ പിടിച്ചോ പിണാറായിക്കും ചില വിമര്‍ശന നിര്‍ദ്ദേശങ്ങള്‍' എന്നായി. നാളേക്ക് നല്ല മുഴുത്ത വെണ്ടക്ക കിട്ടിയ സുഖത്തില്‍ പത്രപ്പരിഷകള്‍ മറ്റൊന്നും ചോദിക്കാത്തതുകൊണ്ട് വേറാര്‍ക്കും ഉപദേശങ്ങള്‍ ഉണ്ടായില്ല.
    ഈയടുത്ത കാലത്ത് പത്രങ്ങള്‍ നിരത്തി വെച്ച ഏറ്റവും വലിയ അശ്ലീലം എന്നാണ് ഈ വാര്‍ത്ത വായിച്ചപ്പോള്‍ എനിക്ക് തോന്നിയത്. നിങ്ങള്‍ക്കെന്ത് തോന്നുന്നു? കേരളം എന്ത് വിചാരിക്കുന്നു, പ്രതീക്ഷിക്കുന്നു എന്നു പറയാന്‍ ഇവര്‍ക്കൊക്കെ ആര് അധികാരം നല്‍കി? സി.പി.എം എന്ന പാര്‍ട്ടി തന്റെ വീട്ടുമുറ്റത്ത് കെട്ടി താന്‍ ആഗ്രഹിക്കുന്ന പോലെ തീറ്റ കൊടുത്തു വളര്‍ത്താവുന്ന ഒരു കുഞ്ഞാടാണെന്ന് അദ്ദേഹം വിചാരിക്കുന്നുണ്ടോ ?
    അഴീക്കോട് ആശ്ലേഷിക്കാത്തവരോ ആക്രമിക്കാത്തവരോ ആയി നമ്മുടെ സാംസ്കാരിക രംഗത്ത് ആരുമില്ല എന്നു തോന്നുന്നു. ബാലചന്ദ്രന്‍ ചുള്ളിക്കാടും എം.എ. റഹ്മാനുമാണ് അദ്ദേഹത്തെ മൂക്കുകയറിട്ട രണ്ട് മികച്ച കാള‍പ്പോരുകാര്‍. അത്ര പന്തിയല്ല എന്ന് കണ്ടാല്‍ പിന്വാങ്ങാനുള്ള മെയ് വഴക്കവും ഉള്ളതിനാല്‍ നിലനില്‍ക്കാനായി എന്ന് മാത്രം. എന്തിനിങ്ങനെ എന്നൊരു ചോദ്യം മാത്രം ബാക്കിയാവുന്നു.
    മലയാളത്തില്‍ ഏറ്റവും ഫിലോസഫിക്കലായി കാര്‍ട്ടൂണ്‍ വരച്ച പി. വി.കൃഷ്ണന്‍ സാറിന്റെ ഒരു പഴയ കാര്‍ടൂണ്‍ ഓര്‍ത്തു പോകുന്നു. നടക്കാന്‍ ഇറങ്ങുമ്പോള്‍ എങ്ങോട്ട് പോകുന്നു എന്ന് ആരു ചോദിച്ചാലും നമുക്കു ഒരു റെഡീമെയ്ഡ് ഉത്തമുണ്‍ട്. എന്നാല്‍ ഉള്ളിനെ ഉള്ളില്‍ നിന്ന് ഒരാള്‍ അല്ല മാഷേ ഈ പോക്കെങ്ങോട്ടാണെന്ന് ചോദിച്ചാല്‍ നമുക്കെന്തുത്തരം?അത്തരം ഒരുള്‍ വിളി അഴീക്കോടിന് എന്നാണുണടാവുക .സ്വയം വിമര്‍ശനപരമായി തന്നെ കാണാനും തന്നെ തന്നെ തിരുത്താനും, മറ്റുള്ളവരെ നന്നാക്കുന്നതിനിടയില്‍ സ്വയം ഒന്നു നന്നാവാനും (മോഹന്‍ലാലിന്റെ ഒരു ഡയലോഗ് ഓര്‍മ്മ വരുന്നു) ഒരു സാവകാശം?
    പരസ്യത്തില്‍ പറയുന്നത് പോലെ പ്രാര്‍ഥിക്കാന്‍ എല്ലാവര്‍ക്കുമില്ലേ ഓരോരോ കാരണങ്ങള്‍?

    http://sngscollege.info/

    http://vijnanacintamani.org

    21 comments:

    1. അത് കലക്കി മാഷേ. അധികാരത്തിനു പിറകെ നടക്കുന്ന ഒരു ഉളുപ്പുമില്ലാത്ത അഴീക്കോടിനെ അങ്ങിനെ തന്നെ കൈകാര്യം ചെയ്യണം. പിണറായി അനിയനും വി എസ്സ് ചേട്ടനും എന്നൊക്കെ പറയാന്‍ ഇയാളാരാ?

      ReplyDelete
    2. എന്നാലും ആ സാഗരഗര്‍ജ്ജനത്തെ അങ്ങനെ ബക്കറ്റിലാക്കികളയാമോ ?
      എന്തെങ്കിലുമൊക്കെ പറയാന്‍ ആരെങ്കിലുമൊക്കെ വേണ്ടേ?

      ReplyDelete
    3. പണ്ടെങ്ങാണ്ട് ഒരു തത്വമസി എഴുതിയ തത്വം പറഞ്ഞാൺ അങ്ങോരു സാംസ്കാരികൻ കളിക്കുന്നത്.
      ഇന്നാള് കൊനേരു ഹമ്പിക്കു ദേശീയ ബഹുമതി കിട്ടിയപ്പോ ഈ പത്മശ്രീമാൻ പ്രതികരിച്ചത് ഓർത്ത് ഇപ്പഴും ചിരിവരും.

      അങ്ങോരു എപ്പഴും പറയുന്ന ഒരു വാചകമുണ്ട്..”ഞാൻ പ്രസംഗിക്കുന്നു എന്ന് കേട്ടാൽ 4000 ആളെങ്കിലും കൂടും” എന്ന്. പരദൂഷണവും വിവരക്കേടും മലയാളിക്ക് വലിയ ഇഷ്ടമാണിഷ്ടാ.. അഴീക്കോടേ..


      എല്ലാക്കാര്യത്തിലും അഭിപ്രായം പറയാൻ ഇങ്ങോര് ആര്? മലയാളികളുടെ തന്തപ്പടിയാ?


      ഇന്നലെക്കൂടെ ഞങ്ങൾ ഈ കാര്യം റൂമിൽ ചർച്ച ചെയ്തതേ ഉള്ളൂ.

      എന്തായാലും ഈ പോസ്റ്റ് എനിക്കങ്ങ് പിടിച്ചു..
      ഹല്ല പിന്നെ!!

      ReplyDelete
    4. പിന്നെ ഒന്നൂടെ,
      പുള്ളി ബ്ലോഗ് തുടങ്ങാത്തത് ഭാഗ്യം,
      ഇല്ലേൽ ഇവിടെങ്ങും കെടക്കപ്പൊറുതി കാണില്ലാരുന്നു,, ഹൊ!

      ReplyDelete
    5. തലക്കെട്ട് കൊണ്ട് ഉദ്ദേശിച്ചത് ആട് അഴീക്കോടിനെ വളർത്തുന്നു എന്നോ അതോ അഴീക്കോട് ആടിനെ വളർത്തുന്നു എന്നോ? :)

      ReplyDelete
    6. എസ്സ്.എം.എസ്സായി വന്ന ഒരു കമന്റ്
      "കാറും കവറും വാങ്ങി അഴീക്കഓട് ചവറ്റുകൊട്ടയിലേക്ക്.കാറും കവറും തള്ളി എം.എന്‍.വിജയന്‍ ചരിത്രത്തിലേക്ക്"
      അടിക്കുറിപ്പ്
      ഞാന്‍ ഒരു എം.എന്‍.വിജയന്‍ ഫാന്‍ അല്ല കേട്ടോ

      ReplyDelete
    7. ടൈറ്റിലില്‍ അങ്ങനെ ഒരു കൊള്ളി തിരുകി വെച്ചിരുന്നു. ആര് ആരെ വളര്‍ത്തുന്നു എന്ന പ്രശ്നം. എല്ലാം കേട്ട് അനുസരിക്കുന്ന ഒരു പറ്റം കുഞ്ഞാടുകളാണ് ഇത്തരം മോശം ഇടയന്മാരെ സൃഷ്ടിക്കുന്നത് എന്ന് തോന്നുന്നു. ഏതായാലും അത് ഊരി നന്നായൊന്ന് കൊള്ളിവെച്ചതിന് കാല്‍വിന് നന്ദി

      ReplyDelete
    8. അതുനന്നായി...! പിതാവ് പുലഭ്യം പറഞ്ഞാല്‍, പുറം കാലിനുതട്ടണം എന്നാണോ മാഷെ..., അതോ പ്രയദിക്യം ബാധിച്ചു എന്നുതിരിച്ചറിയാണോ ..., സ്വന്തം അഭിപ്രായങ്ങള്‍ക്ക് മാര്‍ക്കറ്റ്‌ ഒള്ളിടത്തോളം കാലം, അങ്ങോര്‍ സ്വതന്ത്രമര്‍ഹതി...., തിരസ്കരിക്കാന്‍ അങ്ങേക്കുള്ള മനസികവികാസംപോലെ.
      ആഗോള വല്കരനതിലും സ്വയം മാര്‍ക്കറ്റ്‌ ചെയ്യാനുള്ള വിദ്യ മാഷിനറിയാം- ജീവിച്ചുപോട്ടെ, "ഈ മാഷേ"

      ReplyDelete
    9. സുകുമാരക്കുറുപ്പ് അഴീക്കോടിനുള്ള പോസ്റ്റ്‌ കൊള്ളാം..

      ReplyDelete
    10. This comment has been removed by the author.

      ReplyDelete
    11. സന്തോഷിപ്പം ഏതാ ഗ്രൂപ്പ്?

      ഗ്രൂപ്പു മാറാനും എല്ലാവര്‍ക്കുമുണ്ടല്ലോ ഓരോ കാരണങ്ങള്‍!!!(പരസ്യവാചകത്തോട് കടപ്പാട്)

      ReplyDelete
    12. പോയിപ്പോയി ആര്‍ക്കും ആരേം എന്തും പറയാം എന്നായിരിക്കുന്നു.

      ReplyDelete
    13. കോമിക്കോള പറയൂന്നത് നൂറു ശതമാനം ശരി. അഴീക്കോടിനുള്ളത് അഴീക്കോടിനും നമുക്കുള്ളതു നമുക്കും. ആ ജനാധിപത്യ സംവാദസംസ്കാരം അദ്ദേഹം പക്ഷേ പല്പ്പോഴും കാണിക്കാറില്ല എന്ന് മാത്രം. എതിര്‍ക്കുന്നവനെ മുച്ചൂടും നശിപ്പിക്കയെന്നതാണ് അദ്ദേഹത്തിന്റെ രീതി.
      സ്വയം വിമര്‍ശനപര‍മായി കാര്യങ്ങള്‍ കാണാനുള്ള വിവേകത്തിന്റെ അഭാവത്തോടാണ് എതിര്‍പ്പ്.
      അനോണി പറഞ്ഞ കമന്റ് ബോധിച്ചു. രസികന്‍. പക്ഷേ അനോണി ആരെന്ന് ബോധിപ്പിച്ചു പോരേ മറുപടി? അതാവശ്യപ്പെടുന്നെങ്കില്‍?

      ReplyDelete
    14. Assadinte Aatu - Ponnaani-2000 vote
      E.T. Basheer Aatu Or Santhoshinte aatu
      entharo entho ??

      Paatthummaate aatu

      ReplyDelete
    15. പക്ഷേ അനോണി ആരെന്ന് ബോധിപ്പിച്ചു പോരേ മറുപടി? അതാവശ്യപ്പെടുന്നെങ്കില്‍?അതു കൊള്ളാം,സന്തോഷേ, ആളെ നോക്കിയാണോ മറുപടി. ഇത് അഴീക്കോടിനേക്കാളും മോശം. വളരെ മോശം.

      ReplyDelete
    16. അനോണിയോട് എനിക്ക് കലമ്പലില്ല. എത്രയോ അനോണികള്‍ കമന്റു ചെയ്തതിന് മറുപടി ഇവിടെ നല്‍കിയിരിക്കുന്നു. ആളും തരവും നോക്കിയല്ല അന്തം നോക്കിയാണ് മറുപടി എന്നേയുള്ളൂ. .ശുദ്ധവും അലസവുമായ പ്രതികരണങ്ങളില്‍ അനോണിയായിരിക്കുന്നതില്‍ തെറ്റില്ല. അത് വ്യക്തി പരമായ ആക്ഷേപങ്ങളിലേക്കെത്തുമ്പോള്‍ അങ്ങിനെ ഒളിഞ്ഞിരുന്നു കൂക്കുന്നതില്‍ വലിയ അന്തസ്സില്ല. ആ അനോണിയുടെ കമന്റില്‍ ചില ഫൌള്‍ സ്മെല്‍ ആകപ്പാടെ അടിച്ചു. 'ഞാന്‍ ഏത് ഗ്രൂപ്പാ? ഒരു ഗ്രൂപ്പില്‍ നിന്ന് മറ്റൊന്നിലേക്ക് മാറിയോ? അതിനെന്താ കാരണം?' അങ്ങിനെ എന്നെ പറ്റി പല വിശേഷങ്ങളും ചോദിച്ച ആ അനോണി മഹാന്‍ ഞാന്‍ ഊഹിച്ച ആള്‍ തന്നെയല്ലേ എന്നൊന്നുറപ്പിക്കാന്‍ ഒരു കൗതുകം, അയാള്‍ ഇങ്ങിനെ ഒരു പിതൃശൂന്യ മഹേശന്‍ (ആ പ്രയോഗം വഷളാക്കിയത് ആ സ്വരാജ് സാറാണെ, നമ്മളല്ല )ആയി നിലനില്‍ക്കുന്നത് അത്ര ശരിയോ എന്ന ഒരു പ്രശ്നം അത്ര മാത്രം. തേന്മാവിന്‍ കൊമ്പത്തിലെ പപ്പുവിന്റെ ഒരു ഡയലോഗും കൂടെ ഓര്‍ത്തു പോയി. പിന്നെ ആ അനോണിക്കു വേണ്ടി എന്നെ കൂക്കി വിളിക്കുന്ന ഈ അനോണിക്ക് മേല്‍ പറഞ്ഞ എതു കാര്യത്തില്‍ എന്തു മറുപടിയാണ് ഞാന്‍ പറയേണ്ടത് എന്നു പറഞ്ഞാല്‍ അത്ര മോശക്കാരനാവാതെ നോക്കാം!
      എന്ന്
      സ്വന്തം വിലാസലതികയില്‍ തന്നെ വെറുതെ തൂങ്ങിക്കിടക്കുന്നവന്‍

      ReplyDelete
    17. ഉഷാറായി ഉഷാറായി സന്തോഷേട്ടോ...!...!

      ഈ വിമര്‍ശനം എല്ലാ കേരളീയര്‍ക്കും വായിക്കാന്‍ പറ്റിയിരുന്നേല്‍....!

      പള്ളിക്കുളത്തിന്റെ ഈ ചൊദ്യം ഒന്നാന്തരമായി : " എല്ലാക്കാര്യത്തിലും അഭിപ്രായം പറയാൻ ഇങ്ങോര് ആര്? മലയാളികളുടെ തന്തപ്പടിയാ? "

      ReplyDelete
    18. ee mahanmare vimasikanulla oorjam oru vazha vekan chelavakamayirunnu...

      ReplyDelete
    19. അഴിക്കോടൊരു മന്ദബുദ്ധിയാണന്ന അപ്പന്‍സാറിന്റെ വിലയിരുത്തല്‍,നൂറ്റൊന്നു ശതമാനവും ശരിയാവുന്നു.ഉപനിഷ്ത് ചിന്തകളേ ഇവിടെ തോണ്ടിയിട്ടുണ്ട്.

      ReplyDelete
    20. ഐസക്ക്‌ സാർ അഴിക്കോടിനെ അംബാസഡർ ആക്കിയതാണ്‌, അത്‌ നിരസിച്ചില്ലായിരുന്നുവേങ്ങിൽ, എന്റെ അവസ്ഥ...

      ReplyDelete
    21. rasichu, pratyekichu madhavikkutiye patti paranjathu!

      ReplyDelete

    പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക