
കേരളീയജീവിതത്തിന്റെയും സംസ്കാരത്തിന്റെയും പിന്നാമ്പുറകൌതുകങ്ങള്‍
സ്വന്തം സംസ്കാരത്തിലേക്ക്, ജീവിതത്തിലേക്ക് ഒരു ടൂറിസ്ററിന്റെ കൌതുകത്തോടെ തിരിച്ചുചെല്ലുന്നതിനെയാണ് ഉത്തരാധുനിക മലയാളി ഗൃഹാതുരത എന്നു വിളിക്കുന്നത്. അത്തരം ഒരു ടൂറിസ്റ് കണ്ണോടെ നമ്മുടെ അഭിമാനപൂരിതമായ സംസ്കാരത്തിന്റെ അന്തരംഗത്തിലേക്ക് നടത്തുന്ന യാത്രയാണ് ഈ പംക്തി. വായിച്ച് കമന്റ് അടിക്കുമല്ലോ
ആലോകമലയാളം 1. അച്ചാറും പപ്പടവും
ഇലവട്ടത്തിന്റെ രണ്ടുതലയിലെയും ചെവിവട്ടങ്ങള്‍.രണ്ടും വരുത്തന്മാര്‍. എന്നാണ് ഇങ്ങോട്ടിറങ്ങിപുറപ്പെട്ടതെന്ന് വലിയ നിശ്ചയം പോരാ. ഒന്നും തൊട്ടുകൂട്ടാത്ത നമ്പൂതിരി പോലും സ്വന്തം ഇലത്തലപ്പില്‍ സാമ്പാറുപോലെ സ്വീകരിച്ച വിഭവം. ‘നമ്പൂതിരിയുടെ തൊട്ടുകൂടായ്മ ഇവയ്ക്കു ബാധകമല്ല. അമ്പലവാസി-ശൂദ്രജാതിക്കാരുണ്ടാക്കുന്ന അച്ചാര്‍ തിന്നുന്നത് ഒരു ബ്രാഹ്മണന് പാപമൊന്നുമുണ്ടാക്കുന്നില്ല. അതുപോലെ കൊങ്കിണികളും ക്ഷത്രിയന്മാരുമുണ്ടാക്കുന്ന പപ്പടം തിന്നുന്നതുകൊണ്ടും ദോഷമുണ്ടാകുന്നില്ല’ എന്നു ശങ്കരാചാര്യര്‍ തന്നെ വിധിച്ചിട്ടുണ്ട്. (ഡോ. ജോണ്‍ വില്‍സണിന്റെ ഇന്ത്യന്‍ ജാതിവ്യവസ്ഥ എന്ന കൃതിയില്‍ നിന്ന് ഉദ്ധരിച്ചത്). അച്ചാറല്ല, നാരങ്ങാക്കറി, ഇഞ്ചിക്കറി, മാങ്ങാക്കറി എന്നു സമാധാനിച്ചാണ് സവര്‍ണ്ണന്‍ അതു സാപ്പിടുക. നമ്മുടെ ബാറുകളിലും എല്ലാ മേശകളിലും ‘വേണമെങ്കില്‍ നക്കിക്കോ’ എന്നു സൌജന്യമായി ഞെളിഞ്ഞിരിക്കുന്ന ഒരേയൊരു സോഷ്യലിസ്റ് വിഭവം അച്ചാറാണല്ലോ. ‘അച്ചാറധികം തിന്നരുതെടാ വയറിനു കേടാണെന്ന്’ മുഴുക്കുടിയന്മാര്‍ പരസ്പരം ശാസിക്കുന്നത് ബാറുകളിലെ പതിവു തമാശയാണ്. കേരളത്തില്‍ പലതരം പരദേശി ചെട്ടിമാര്‍ ശ്രേഷ്ഠിമാര്‍, സേട്ടുമാര്‍ ചിതറി കിടക്കുന്നുണ്ടെങ്കിലും എല്ലായിടത്തും നിരന്നിരിക്കുന്ന ചെട്ടി പപ്പടചെട്ടി തന്നെ..പടയ്ക്കുന്നവന്‍ (പാചകക്കാരന്‍ - കേരളത്തിന്റെ പടച്ചവന്‍ അവന്‍ തന്നെ ) പൊതുവെ അറിയപ്പെടുന്നത് പണ്ടാരി എന്നാണ്. എന്നാല്‍ അത് ഒരു ജാതിപ്പേരായി വീണത് പപ്പടമുണ്ടാക്കുന്നവന് മാത്രമാണ്. (പണ്ടാരിയും പണ്ടാരവും ഒന്നല്ലേ ?) ആ ഊക്കിലാണ് ‘പാദമുദ്ര’യില്‍ മോഹന്‍ലാലിന്റെ പണ്ടാരം ഉയര്‍ന്ന ജാതിക്കാരന്റെ കിടപ്പറയുടെ പടി ചാടുന്നത്. പപ്പടം പലതരം എന്നു തമിഴനും അച്ചാറെന്തുകൊണ്ടും എന്ന് തെലുങ്കനും ഗുജറാത്തിയുമാണ് നമ്മെ പഠിപ്പിച്ചത്.ഏറ്റവും പ്രിയപ്പെട്ടതിനെ ഉപേക്ഷിക്കാന്‍ പറഞ്ഞാല്‍ നാമുപേക്ഷിക്കുക പപ്പടവും സാമ്പാറുമാണ്. മരണം കഴിഞ്ഞ് അടിയന്തരം വരെ രണ്ടും വിളമ്പരുതെന്നുണ്ട്.
ഈ മലയാളിയോടാണോ അച്ചാര്‍ കുടല്‍പുണ്ണിനും പപ്പടം മന്തിനും കാരണമാകും എന്ന ആരോഗ്യമാസികക്കാരുടെ ഭീഷണി?
http://sngscollege.info/
http://vijnanacintamani.org/
ഒരു പെഗ്ഗടിച്ച സുഖം. ഒന്നു തൊട്ടുനക്കാന്‍ എന്തുണ്ട്?
ReplyDeleteചിയേഴ്സ്.കൂട്ടത്തില്‍ ഒരുചോദ്യം ചാറ് തന്നെയല്ലേ അച്ചാറ് ?
ReplyDeleteമുനയുള്ള എഴുത്ത്...
ReplyDeletenalla nereekshanangal.
ReplyDeleteപപ്പടം കാച്ചുക എന്നും വറക്കുക എന്നും പ്റയാറുണ്ടല്ലോ എണ്ണ കാച്ചുക എന്നല്ലാതെ മറ്റൊന്നും കാച്ചുക എന്നു പറയാത്തത് എന്ത്കൊണ്ടു?
ReplyDeleteകമന്റുകള്‍ക്ക് നന്ദി.
ReplyDeleteഎണ്ണ മാത്രമല്ല പാലും മോരുമൊക്കെ കാച്ചാറുണ്ട്. എന്നാല്‍ പരദേശി പരഞ്ഞത് പോലെ പപ്പടം മാത്രമേ എണ്ണയില്‍ കാച്ചാറുള്ളൂ എന്നു തോന്നുന്നു.
ചാറ് അത്ര ആഢ്യന്‍ അല്ല കറി അത്ര കേമനല്ല. തൊട്ടുകൂട്ടാന്‍ ഒഴിച്ച് .കൂട്ടി ഉണ്ണാന്‍ സവര്‍ണ്ണന് കൂട്ടാന്‍ തന്നെ വേണം.