അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
 • ലൗ ജിഹാദ്‌ !!!!!
 • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
 • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
 • രണ്ടായ്‌ മുറിച്ചത്! **
 • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
 • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
 • 9/11
 • ഗണപതിക്ക് കുറിച്ചത്!
 • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
 • ഭരണകൂടങ്ങളുടെ ഭീകരവാദം
 • എന്തു പറ്റി മാഷേ?
 • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
 • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
 • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
 • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
 • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
 • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
 • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
 • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
 • ട് വളര്‍ത്തുന്ന അഴീക്കോട്
 • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
 • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
 • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
 • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
 • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
 • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
 • ആലോകമലയാളം . അച്ചാറും പപ്പടവും
 • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
 • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
 • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
 • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
 • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
 • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
 • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
 • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
 • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
 • Sunday, 24 January 2010

  ആഴ്ചപ്പാട് ആറ്: പല വടിവ് ചമഞ്ഞതും എല്ലുറപ്പുള്ളതും!

  ആലേഖനവിദ്യ നമ്മുടെ കവിതാചരിത്രത്തില്‍ ഇടപെട്ടാളഞ്ഞതിന്റെ നാള്‍ വഴിയില്‍ കവിതക്കെന്തു സംഭവിച്ചു എന്നര‍ന്വേഷണം. നസീര്‍ കടിക്കാടും കൂട്ടരുമൊരുക്കിയ ഉടലെഴുത്തിനൊരു പ്രണാമം അങ്ങനെ ചിലത്. കാസറ്റ് കവിതയുടെ കരച്ചില്‍ തീര്‍ന്നെന്ന് ആശ്വസിച്ചെഴുതുന്നു . ഈ ആഴ്ചത്തെ ആഴ്ചപ്പാടില്‍. പല വടിവു ചമഞ്ഞതും എല്ലുറപ്പുള്ളതും. മലയാള കവിതയുടെ ഒരാഴ്ച വിലയിരുത്തുന്ന പംക്തി മലയാള കവിത എന്ന ബ്ലോഗില്‍ വായിക്കാം

  ആഴ്ചപ്പാട് ആറ്: പല വടിവ് ചമഞ്ഞതും എല്ലുറപ്പുള്ളതും
  http://sngscollege.info
  http://vijnanacintamani.org

  Sunday, 17 January 2010

  ആഴ്ചപ്പാട് അഞ്ച്: ഓര്‍മ്മകള്‍ കടിക്കും, സൂക്ഷിക്കുക!

  വള്ളത്തോള്‍ എന്തുകൊണ്ട് ശ്രീനാരായണഗുരുവിനെക്കുറിച്ച് ഒരു കവിത പോലുമെഴുതിയില്ല, തീര്‍ത്തും അപ്രസക്തമായ നാല്‌ ഉപചാരശ്ലോകങ്ങള്‍ ഒഴിച്ച് എന്ന ചോദ്യം വള്ളത്തോള്‍കവിതയെ ഇന്ന് സമീപിക്കുന്ന ഒരു നിരൂപകന്‌ ചോദിക്കാവുന്നതല്ലേ? സ്കൂള്‍ യുവജോനല്‍സവവേദിയില്‍ എന്റെ സുഹൃത്ത് പ്രകാശന്‍ വള്ളത്തോള്‍കവിതയിലെ ദേശീയതയെക്കുറിച്ചുള്ള പ്രസംഗത്തില്‍ ഉന്നയിച്ച ഈ പ്രശ്നത്തോട് ബന്ധിപ്പിച്ച് കവിതയ്ക്കകത്തും പുറത്തുമായുള്ള പുനര്‍ വായനകള്‍ ഈയാഴ്ചത്തെ കവിതകളുടെ പശ്ചാത്തലത്തില്‍ അന്വേഷിക്കുന്നു, ഈയാഴ്ചത്തെ ആഴ്ചവട്ടത്തില്‍.
  ആഴ്ചവട്ടം ഒരാഴ്ചത്തെ കവിതകളിലൂടെ ഒരന്വേഷണം. മലയാളകവിതാബ്ലോഗിലെ പ്രതിവാരപംക്തി.
  ഇവിടെ വായിക്കാം.
  ആഴ്ചപ്പാട് അഞ്ച് ഓര്‍മ്മകള്‍ കടിക്കും, സൂക്ഷിക്കുക!
  http://sngscollege.info
  http://vijnanacintamani.org/

  Thursday, 14 January 2010

  ഭാഷയ്ക്കൊപ്പം നടന്ന ഒരാള്‍!

  കെ എം പ്രഭാകരവാരിയര്‍ ആരായിരുന്നു? കഴിഞ്ഞ ഞായറാഴ്ച സാര്‍ മരിച്ച വാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ മനസ്സില്‍ ഉയര്‍ന്ന് വന്ന ചോദ്യം അതാണ്‌. മദിരാശി സര്‍വകലാശാലയില്‍ ഏറെ കാലം സേവനമനുഷ്ഠിച്ച പ്രൊഫസ്സര്‍, ഏറ്റവും കൂടുതല്‍ മലയാള ഗവേഷണപ്രബന്ധങ്ങള്‍ പരിശോധിച്ചയാള്‍, ഭാഷാശാസ്ത്രം മലയാളവിദ്യാര്‍ത്ഥികളെ പാഠപുസ്തകസ്വഭാവം ഉള‍ള നിരവധി കൃതികളിലൂടെ പഠിപ്പിച്ച മനുഷ്യന്‍, ഗൈഡെഴുത്തുകാരനെ പോലെ ചിലപ്പോഴൊക്കെപെരുമാറുമ്പോഴും സൂക്ഷ്മമായ ചില നിരീക്ഷണങ്ങള്‍ക്ക് സ്ഥലം ഒഴിച്ചിടുന്നയാള്‍, സാഹിത്യത്തിലും വ്യാകരണത്തിലും മൗലികമായ പല ആശയങ്ങളും അവതരിപ്പിച്ച പണ്ഡിതന്‍, സര്‍വോപരി പ്രതിപത്തിയും വിപ്രതിപത്തിയും തുറന്ന് പറയുന്ന നിര്‍ഭയന്‍, പഴയ അക്കാദമിക് ശ്രേഷ്ഠന്മാരുടെ മഹനീയ പാരമ്പര്യത്തിന്റെ പ്രതിരൂപം. ഏറ്റവും പുതിയ ഗവേഷകരെ, സിദ്ധാന്തങ്ങളെ ഏറെ ശ്രദ്ധയോടെ പരിഗണിച്ച അക്കാദമീഷ്യന്‍ അങ്ങനെ പല രൂപത്തിലും ഈ കര്‍ക്കശക്കാരന്‍ അത്രയൊന്നും അടുത്ത് പരിചയമില്ലാത്ത എന്നില്‍ പോലും ഒരു സ്വാധീനമായി നിലനില്‍ക്കുന്നുണ്ട്.

  മലയാള ഭാഷയോടുള്ള അവസാന സ്നേഹവും അവസാനിപ്പിക്കാന്‍ പോന്ന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നരച്ച സാന്നിധ്യമായാണ്‌ പ്രഭാകരവാരിയര്‍ ഓരോ മലയാള വിദ്യാര്‍ത്ഥിക്കു മുന്നിലും എത്തുന്നത്. ആധുനിക ഭാഷാശാസ്ത്രം എന്ന കൃതിയിലൂടെ ആയിരിക്കും ഏതൊരാളും അദ്ദേഹത്തെ ആദ്യം പരിചയപ്പെടുക.

  ഭാഷാശാസ്ത്രമേഖലകളിലെല്ലാം ബിരുദാനന്തരപഠനത്തിനാവശ്യമായ അടിസ്ഥാനപാഠാവലി കാര്യക്ഷമമായി തയ്യാറാക്കി എന്നതാണ്‌ അദ്ദേഹത്തിന്റെ മികച്ച സേവനം. സമാനമായ മറ്റ് കൃതികളുമായി തട്ടിച്ചു നോക്കുമ്പോളാണ്‌ അതിന്റെ മേന്മ തിരിച്ചറിയുക. മറ്റ് പലതും ഗൈഡുകളോ പകുതി വെന്ത, ദഹനക്കേട് വരുത്തുന്ന കിഴങ്ങുവര്‍ഗത്തില്‍ പെട്ടവയോ ആയിരുന്നു. എന്തെഴുതുമ്പോഴും കൃത്യമായ രീതിശാസ്ത്രം പിന്തുടരുക എന്ന നിഷ്ഠ അദ്ദേഹം പുലര്‍ത്തിയിരുന്നു. പൂര്‍വ്വ കേരളാ ഭാഷ എന്ന പഠനം മലയാളഗവേഷണരംഗത്ത് സമാനതകളില്ലാത്ത ഒന്നാണ്‌. അതിന്‌ തുടര്‍ച്ചകളുണ്ടായില്ല എന്നത് മലയാള ഗവേഷണത്തിന്റെ തന്നെ മൊത്തം പരിമിതിയാണ്‌. നമുക്ക് നല്ല വ്യാകരണ പണ്ഡിതരുണ്ട്. ഭാഷാശാസ്ത്രജ്ഞന്മാരുമുണ്ട്. എന്നാല്‍ പ്രഭാകരവാരിയര്‍ സാറിനെ പോലെ രണ്ടും സമന്വയിപ്പിച്ച ഒരാളില്ല. മൗലികമായ നിരീക്ഷണങ്ങള്‍ കൂടുതലും വ്യാകരണസംബന്ധിയായ കൃതികളിലാണ്‌ കാണാന്‍ കഴിയുക. മലയാള വ്യാകരണ സമീക്ഷ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പാഠപുസ്തകമാണ്‌. ഭേദകം, വ്യാക്ഷേപകം തുടങ്ങിയ പല സംഗതികളിലും അദ്ദേഹത്തിന്റെ നിലപാടുകളോട് യോജിക്കാനാവില്ലെങ്കിലും.

  ആധുനികഭാഷാശാസ്തം (1972) കവിതയിലെ ഭാഷ (1976) ശൈലീശില്പം (1978) ഭാഷയും മനശാസ്ത്രവും (1978) Studies in Malayalam Grammar (1979) സ്വനിമവിജ്ഞാനം (1980) ഗവേഷണപദ്ധതി (1982) പൂര്‍വകേരളഭാഷ (1982) Introduction to Research Theory (1982) തെളിവും വെളിവും (1988) മൊഴിയും പൊരുളും (1988) മലയാളവ്യാകരണസമീക്ഷ (1998) ഭാഷാവലോകനം (1999) ഭാഷാശാസ്ത്രവിവേകം (2002) മലയാളം മാറ്റവും വളര്‍ച്ചയും (2004) മൊഴിവഴികള്‍ (2006) ഭാഷ സാഹിത്യം വിമര്‍ശനം (2007) എന്നിവ കൂടാതെ അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെ ഉത്‍സാഹത്തില്‍ ഭാഷാഗവേഷണം, ജീവിതം, പ്രഭാകരവാരിയരുടെ സാഹിത്യവിമര്‍ശനം തുടങ്ങിയ കൃതികളും ഇറങ്ങിയിട്ടുണ്ട് (ഈ കൃതികള്‍ കണ്ടിട്ടില്ല) ചില വിവര്‍ത്തനപരിശ്രമങ്ങളും ഉണ്ടായിട്ടുണ്ട്.

  കോമ്പ്രമൈസുകളില്ലാത്ത അക്കദമീഷ്യന്‍ ആയിരുന്നു അദ്ദേഹം. എന്നും പുതുമകളെ അംഗീകരിച്ചിരുന്ന, അന്വേഷിച്ചിരുന്ന ആള്‍. ഭാഷക്കൊപ്പം വികസിക്കാന്‍ തയ്യാറായ വൈയാകരണന്‍. കോഴിക്കോട് യൂണിവേഴ്സിറ്റിയില്‍ നടന്ന കേരള പാണിനീയം ശതാബ്ദി സെമിനാറില്‍ വിഭക്തിയെ സംബന്ധിച്ച ഒരു പ്രബന്ധം അവതരിപ്പിച്ച യുവ പണ്ഡിതനോട് പ്രബന്ധം മുഴുവന്‍ മാറ്റിയെഴുതാന്‍ അദ്ദേഹം എഴുന്നേറ്റ് നിന്ന് ആവശ്യപ്പെട്ടതോര്‍ക്കുന്നു.

  എന്നാല്‍ അക്കാദമികമായ ഒരു ഗര്‍വ്വും അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല. കാലടി ഒരു ടോക്കില്‍ അദ്ദേഹത്തിന്റെ ചില നിരീക്ഷണങ്ങളോട് വിയോജിപ്പ് പറഞ്ഞപ്പോള്‍ അദ്ദേഹം അത് സന്തോഷത്തോടെ സമ്മതിച്ചു തന്നു. അപ്പോള്‍ ഞാന്‍ ഓര്‍ത്തത് ഗവേഷണത്തിന്റെ ആദ്യ കാലത്ത് അന്ന് അവിടെയുണ്ടായിരുന്ന സി. ആര്‍. പ്രസാദ് സുകുമാര്‍ അഴീക്കോടിനോട് ശങ്കരക്കുറുപ്പ് വിമര്‍ശനത്തെ കുറിച്ച് കുറിക്ക് കൊള്ളുന്ന ഒരു ചോദ്യം ചോദിച്ചപ്പോള്‍ ആകെ ഇളകി വശായി 'ആദ്യം പുസ്തകം വായിച്ച് മനസ്സിലാക്ക്' എന്ന് അഴീക്കോട് ക്ഷോഭിച്ചതിനെ പറ്റിയായിരുന്നു. അദ്ദേഹം ഇന്നും എതിരുകളില്ലാത്ത ഒരു സാംസ്കാരികനായകന്‍ . പ്രഭാകരവാരിയരോ?

  പിറ്റേന്ന് പത്രങ്ങളില്‍ ചരമപ്പേജില്‍ ഒരു പെട്ടിക്കോളം വാര്‍ത്ത പോലുമാകാതെ അവസാനിച്ച ഒരു പ്രവാസി. മലയാളം/ മലയാളി അറിയാതെ, അഥവാ അറിഞ്ഞതായി നടിക്കാതെ, ഒരിക്കലും അംഗീകരിക്കാതെ പോയ, മലയാളത്തിനു വേണ്ടി തുലഞ്ഞു പോയ ഒരു ജീവിതം!

  എത്ര നിര്‍ദ്ദയമായ നിന്ദ എന്നാദ്യം ഓര്‍ത്തുപോയി!പിന്നെ മലയാളി തന്റെ സ്വതസിദ്ധമായ കൃതഘ്നത ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു എന്ന് സമാധാനിക്കുകയും ചെയ്തു.!
  http://sngscollege.info
  http://vijnanacintamani.org

  Sunday, 10 January 2010

  ആഴ്ചപ്പാട്: നാല്‌ ഉഭയജീവിതങ്ങള്‍

  മലയാള കവിത എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന 'ആഴ്ചപ്പാട്' എന്ന പ്രതിവാര കവിതാനിരൂപണപംക്തിയില്‍ ഈയാഴ്ച്ച വായിക്കാം.

  ആഴ്ചപ്പാട്: നാല്‌ ഉഭയജീവിതങ്ങള്‍


  http://sngscollege.info/
  http://vijnanacintamani.org/

  Wednesday, 6 January 2010

  സൂചിത്തലപ്പില്‍ സിസെക്ക്!


  "നാഷണല്‍ ബൂര്‍ഷ്വാസി (ആ വാക്ക് കേട്ടാല്‍ എനിക്ക് ഖസാക്ക് ഓര്‍മ്മ വരും!)യൊക്കെ ഫൂട് ലൂസായ കാലത്ത് പഴയ കമ്യുണിസ്റ്റ് തൊഴില്‍ സമര‍ങ്ങള്‍ക്ക് എങ്ങനെ അതുപോലെ തന്നെ തുടരാനാവും" എന്ന് ഒരു സ്വകാര്യസംഭാഷണത്തില്‍ ചോദിച്ചത് കളര്‍കോട് വാസുദേവനാണ്‌. പില്‍ക്കാലമുതലാളിത്തത്തില്‍, ആഗോളവല്‍ക്കരണ സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള കമ്യുണിസ്റ്റ് പാര്‍ട്ടികള്‍ നേരിടുന്ന പല പ്രശ്നങ്ങളില്‍ ഒന്ന് മാത്രമാണിത്. എന്നാല്‍ അത്തരം കനപ്പെട്ട 'ബുദ്ധിജീവിചോദ്യ'ങ്ങളൊന്നും നമ്മുടെ രാഷ്ട്രീയസാഹചര്യത്തില്‍ കഴിഞ്ഞ ദശകങ്ങളില്‍ ഉയര്‍ന്ന് വന്നിട്ടില്ല. ബുദ്ധിജീവി നമ്മുടെ സാംസ്കാരികമണ്ഡലത്തില്‍ ഇന്ന് മാഞ്ഞ് പോയ ഒരടയാളമാണ്‌, മുഖ്യധാരാമാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും പരിഹാസങ്ങള്‍ ഏറെ ഏറ്റു വാങ്ങി.

  ഇ. എം എസ്സ് മരിച്ചപ്പോള്‍ ഓ. വി വിജയന്‍ എഴുതിയ മനസ്സില്‍ തട്ടുന്ന ചെറുകുറിപ്പ് അവസാനിക്കുന്നത് ഏകദേശം ഇങ്ങനെയാണ്‌. : " സഖാവേ, നമ്മള്‍ തമ്മിലൂള്ള വിയോജിപ്പുകള്‍ എത്ര നിസ്സാരം. താങ്കളുടെ അഭാവം സംവാദങ്ങളില്‍ സൃഷ്ടിച്ച ശൂന്യതയെ ഓര്‍ക്കുമ്പോള്‍"

  അതെത്ര സത്യം അല്ലേ? പിന്നീട് കേരളം കടുത്ത രാഷ്ട്രീയസംവാദങ്ങള്‍ക്ക് ഒരിക്കലും വേദിയായിട്ടില്ല, കക്ഷി രാഷ്ട്രീയ നിലവിളികള്‍ക്കല്ലാതെ. ആയിടക്ക് സക്കറിയ 'ബുദ്ധിജീവികളെകൊണ്ട് എന്ത് പ്രയോജനം' എന്ന് ബുക്കെഴുതി ആളായി. "ഞാനിവിടെ ഒരു ബുദ്ധിജീവി ഉളളപ്പോല്‍ മറ്റ് ബുദ്ധിജീവികളെ കോണ്ടെന്തു പ്രയോജനം എന്നായിരിക്കാം സക്കറിയ ഉദ്ദേശിച്ചത്" എന്ന് എം. ജി. എസ്സ് നാരായണന്‍ ഒരു തട്ടും കൊടുത്തു. ഒരു കാര്യം ശരിയാണ്‌. എം ഗോവിന്ദന്റെയും സി ജെ യുടെയുമൊക്കെ പരമ്പരയിലുള്ള മൗലിക ബുദ്ധിജീവികള്‍ കുറ്റിയറ്റിരിക്കുന്നു. ഇന്ന് വി സി ശ്രീജന്റെ ശൈലി കടമെടുത്താല്‍ ഉള്ളത് സാമന്തചിന്തകന്മാര്‍ മാത്രം!


  ഇപ്പോള്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഇടതു പക്ഷ ജനാധിപത്യമുന്നണിയുടെ ഭാവിയാണ്‌. അപ്പോഴാണ്‌ അധികമാരും ശ്രദ്ധിക്കാത്ത ഒരു അന്വേഷണം കൊച്ചിയില്‍ നടക്കുന്നത്. ഇടതുപക്ഷത്തിന്റെ ഭാവിയെ കുറിച്ച് ഒരു സെമിനാര്‍. ഇന്‍ഡ്യയില്‍ തന്നെ ആദ്യമായി. തീര്‍ത്തും അന്തര്‍ദേശീയ മാനത്തില്‍, സയന്‍സ് കോണ്‍ഗ്രസ്സിന്റെ ധൂര്‍ത്തൊന്നുമില്ലാതെ. സ്വതന്ത്രകേരളത്തില്‍ നാളിതുവരെ ഇത്രയും വിപുലമായ ഒരു ധൈഷണിക കൂട്ടായ്യ്മ ഉണ്ടായിട്ടില്ല. പക്ഷേ എന്തുകോണ്ടോ മാധ്യമങ്ങള്‍ അത് ഏറ്റെടുത്തിട്ടില്ല. 'ചരിത്രസോഷ്യലിസ്റ്റ് ആശയം മുന്‍കാലത്തേക്കാള്‍ കൂടുതല്‍ പ്രസക്തമായിട്ടുണ്ടോ, ഇടതുപക്ഷം ഏത് ദിശയിലേക്കാണ് നീങ്ങേണ്ടത്, ജാതി, ലിംഗനീതി, വര്‍ഗം, ലൈംഗികത എന്നിവ ഇടതുപക്ഷത്തെ എങ്ങനെ പുന: സൃഷ്ടിക്കും തുടങ്ങിയ ചോദ്യങ്ങളാണ് സെമിനാറില്‍ ചര്‍ച്ചക്ക് വരിക' എന്ന് മാതൃഭൂമിയുടെ വാര്‍ത്ത. വിവിധവിഷയങ്ങളില്‍ ഗെയില്‍ ഓംവെദും പ്രഭാത് പട്നായക്കുമടക്കം ദേശീയ - അന്തര്‍ദേശീയ ചിന്തകന്മാര്‍ ഒത്തുകൂടുന്ന സൂചിതലപ്പിലെ സംഘനൃത്തത്തില്‍ പക്ഷേ ശരിക്കും സൂപ്പര്‍ സ്റ്റാര്‍ മറ്റൊരാളാണ്‌. സ്ലാവോജ് സിസെക്. (Slavoj Žižek )
  ഒരു തീവ്ര ഉച്ചാരണവാദിക്കും മലയാളത്തില്‍ എഴുതി ഫലിപ്പിക്കാനാവാത്ത പേര്‌.

  മുതലാളിത്തത്തെ ചെറുത്ത് തോല്പിച്ച് സോഷ്യലിസം നടപ്പില്‍ വരുത്താന്‍ ഒരുമ്പെട്ടെറങ്ങിയ ഒരു കാലാള്‍പ്പടയും ലോകത്ത് അവശേഷിച്ചിട്ടില്ലാതിരിക്കെ തന്നെ മാര്‍ക്സിയന്‍ ആശയസംഹിതയെ ഉത്തരാധുനികകാലത്തേക്ക് വികസിപ്പിച്ചെടുക്കുക എന്ന സങ്കീര്‍ണ്ണമായ മേഖലയില്‍ വ്യാപരിച്ചുകൊണ്ടിരിക്കയാണ്‌ സിസെക്ക് എന്ന സ്ലൊവേനിയന്‍ സാസ്കാരികവിമര്‍ശകന്‍. ശരിക്കും അപകടമേഖലയിലെ സഞ്ചാരി. ഫ്രോയ്ഡീയന്‍ മനശ്ശാസ്ത്രം നിരോധിച്ചിരുന്ന കമ്യുണിസ്റ്റ് ഇരുമ്പുമറയ്ക്കപ്പുറം പോസ്റ്റ് മാര്‍ക്സിസ്റ്റ് ഉള്‍‍ക്കാഴ്ചയില്‍ ലക്കാന്‌ ശേഷം മാര്‍ക്സിസത്തേയും മനശ്ശാസ്ത്രത്തേയും ബന്ധിപ്പിച്ച ഉറപ്പുള്ള പാലം. രാഷ്ട്രീയ സാസ്കാരിക പാഠവിശകലനത്തില്‍ ജര്‍മ്മന്‍ ആശയവാദവും ലക്കാനിയന്‍ മനോവിശ്ലേഷണവും സമര്‍ത്ഥ്മായി സമന്വയിപ്പിച്ച ആള്‍, കലയിലെ ഉച്ചനീചഭേദങ്ങളെ തന്റെ വിശകലനത്തിന്റെ സ്രോതസ്സുകള്‍ എന്ന നിലയില്‍ പൊളിച്ചെഴുതിയ ചിന്തകന്‍. നഗരബുദ്ധിജീവി, മാധ്യമലോകത്തെ സെലിബ്രിറ്റി, പോപ്പുലര്‍ സംസ്കാര പഠനമേഖലയിലെ വിശ്വസ്ത സ്ഥാപനം. ഔപചാരികതകളില്ലാത്ത പ്രഭാഷകന്‍, നല്ലൊരു പെര്‍ഫോമര്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍, ചുളിഞ്ഞ് മടങ്ങിയ ആര്‍ജ്ജവമുള്ള ഇംഗ്ലീഷ് തമിഴനെതോല്പ്പിക്കും വിധം കടുത്ത ആക്സന്റോടെ പറയുന്ന ആള്‍, നല്ലൊരു തമാശക്കാരന്‍. ഉത്തരാധുനികകാലത്ത് തത്വചിന്തയുടെ ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും താരമൂല്യമുള്ള ഹീറോ, ഒരു ബുദ്ധിജീവി എങ്ങനെ ഇരിക്കും എന്ന നമ്മുടെ മുന്‍ ധാരണകളെ നിലം പരിശാക്കിയ ആള്‍ - സിസെക്കിന്‌ വിശേഷണങ്ങളേറെ.

  നിശിതമായ ഒരു കണ്ണും തുളഞ്ഞു കയറുന്ന സ്വാധീനവുമാണ്‌ സിസെക്ക്. പ്രകോപിപ്പിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്യുന്ന ചലനശീലങ്ങളുള്ള ആള്‍ നമ്മെ ഭ്രമിപ്പിക്കുന്നത്, അത്ര എളൂപ്പം കുടഞ്ഞു കളയാനാവാത്തത്. 'സിസെക്ക്', 'പെര്‍വെര്‍ട്ട് ഗൈഡ് ടു സിനെമാ' എന്നീ ചിത്രങ്ങള്‍ കണ്ടവര്‍ക്ക് അത് ബോധ്യപ്പെടും. അമിത മാധ്യമ ലാളന തന്റെ ചിന്തയുടെ സൂക്ഷ്മമായ തലങ്ങളെയും സങ്കീര്‍ണ്ണതയെയും മറച്ചു വെക്കുന്നുണ്ട് എന്ന് സിസെക്ക് തന്നെ തിരിച്ചറിയുന്നുണ്ട്. അവഗണിക്കപ്പെടുന്നതിലില്ല സ്വീകരിക്കപ്പെടുമ്പോഴാണ്‌ തന്റെ ബേജാറ് എന്ന് സിസെക്ക് എന്ന സിനിമയില്‍ അദ്ദേഹം പറയുന്നുണ്ട്. എരിവും പുളിയും ആക്ഷനും ഹ്യൂമറുമൊക്കെയുള്ള ത്രസിപ്പിക്കുന്ന സവാരിഗിരി വണ്‍ മാന്‍ ആക്ഷന്‍ എന്റര്‍ടൈനര്‍ ആണ്‌ പലപ്പോഴും സിസെക്കിന്റെ മാധ്യമ സാന്നിധ്യം.തത്വചിന്തയുടെ ലോകത്ത് ഇങ്ങനെ ഒരു ജനപ്രിയ താരം വേറെ ഉണ്ടായിട്ടില്ല. സിസെകിന്റെ തത്വചിന്തകൊണ്ടുള്ള തമാശകളി ഇഷ്ടപ്പെടാത്തവരുമുണ്ട്. ഗൗരവഭാവമില്ലാത്ത തത്വചിന്താവതരണം അത്തരം ഡിസ്കോര്‍സുകളെ തന്നെ ദുര്‍ബലമാക്കുന്ന ഒരു മുതലാളിത്ത അജണ്ടയാണ്‌ നടപ്പാക്കുന്നത് എന്ന് സിസെക്കിന്റെ വിമര്‍ശകര്‍ പറയുന്നു.

  സിസെക്കിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലിങ്കുകള്‍ ഉപകരിക്കും.


  കൊച്ചി ലൈഫിന്റെ (കൊച്ചി ആര്‍ട്ട് ആന്‍ഡ് ലെറ്റേര്‍സ് ഫൗണ്ടേഷന്‍ )‍ ആഭിമുഖ്യത്തിലാണ്‌ സെമിനാര്‍ സംഘടിപ്പിക്കുന്നത്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവും ആയ പ്രതിസന്ധികളെയും വരും കാല സാധ്യതകളെയും സംബന്ധിച്ച ഉള്‍ക്കാഴ്ചകള്‍ രൂപപ്പെടുന്നതിന്‌ ഈ സെമിനാര്‍ സഹായിക്കുമെന്ന് ന്യായമായും പ്രതീക്ഷിക്കാം.
  സെമിനാറിനെക്കുറിച്ചറിയാനും പങ്കെടുക്കാനും കൊച്ചിലൈഫിന്റെ ഔദ്യോഗിക വെബ് സൈറ്റ് സന്ദര്‍ശിക്കുക.  * തലക്കെട്ടിന്‌ Bülent Somay-യുടെ സ്ലാവോജ് സിസെക്കിനുള്ള തുറന്ന കത്ത് എന്ന പ്രബന്ധത്തിന്റെ ശീര്‍ഷകവാക്യത്തോട് കടപ്പാട്.
  * 'സിസെക്ക്', 'പെര്‍വെര്‍ട്ട് ഗൈഡ് റ്റു സിനിമാ' എന്നീ അനുഭവങ്ങളെക്കുറിച്ച് തിരക്കൊഴിഞ്ഞെഴുതാമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ്‌ സിസെക്കിന്റെ വരവ്. നീട്ടിവെക്കാന്‍ മറ്റൊരു കാരണം.

  Sunday, 3 January 2010

  ആഴ്ചപ്പാട്: മൂന്ന് ഉറുമ്പിഴ്യ്ക്കുമരി...., കാറ്റില്‍ പാറുന്ന പഞ്ഞിമുട്ടായി...,

  ആഴ്ചപ്പാട്: മൂന്ന്

  ഉറുമ്പിഴ്യ്ക്കുമരി...., കാറ്റില്‍ പാറുന്ന പഞ്ഞിമുട്ടായി...,
  മലയാളകവിതാ ബ്ലോഗില്‍ ഒരാഴ്ചത്തെ കവിതകളെ വിലയിരുത്തുന്ന പംക്തി 'ആഴ്ചപ്പാടി'ല്‍ ഈയാഴ്ച 'പുതുകവിതയെ വായിക്കേണ്ടതെങ്ങനെ' ഇവിടെ വായിക്കാം.

  http://sngscollege.info
  http://vijnanacintamani.org