അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
 • ലൗ ജിഹാദ്‌ !!!!!
 • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
 • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
 • രണ്ടായ്‌ മുറിച്ചത്! **
 • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
 • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
 • 9/11
 • ഗണപതിക്ക് കുറിച്ചത്!
 • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
 • ഭരണകൂടങ്ങളുടെ ഭീകരവാദം
 • എന്തു പറ്റി മാഷേ?
 • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
 • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
 • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
 • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
 • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
 • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
 • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
 • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
 • ട് വളര്‍ത്തുന്ന അഴീക്കോട്
 • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
 • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
 • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
 • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
 • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
 • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
 • ആലോകമലയാളം . അച്ചാറും പപ്പടവും
 • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
 • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
 • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
 • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
 • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
 • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
 • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
 • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
 • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
 • Wednesday, 21 October 2009

  ദലിതുകള്‍ തുടച്ചുനീക്കപ്പെടുമോ?


  തീവ്രവാദത്തിനെതിരായ നീക്കങ്ങള്‍ - ദളിതുകള്‍ വീണ്ടും ഇരകളാകുന്നു!


  വര്‍ക്കല സംഭവത്തെ തുടര്‍ന്ന്‌ നമ്മുടെ മാധ്യമങ്ങളും പൊതുസമൂഹവും രൂപപ്പെടുത്തിയ ദലിത്‌ തീവ്രവാദം എന്ന പ്രയോഗം ഓരോ മനുഷ്യസ്നേഹിയിലും നിറഞ്ഞ ഭീതിയാണ്‌ ഉണ്ടാക്കിയത്‌. വരാനിരിക്കുന്ന വിപല്‍ക്കാലത്തെക്കുറിച്ചുള്ള ഒരു കറുത്ത സൂചന ആ വാക്കിനുണ്ടായിരുന്നു. ഈ പദം അരക്കിട്ടുറപ്പിക്കുന്നതിന്‌ വേണ്ടി മനോരമ ടെലിവിഷന്‍ നടത്തിയ അന്വേഷണപരിപാടിയില്‍ ഡി എച്ച്‌ ആര്‍ എം പട്ടികജാതികോളനികളില്‍ നടത്തുന്ന വ്യാപകമായ അക്രമത്തെയും മനുഷ്യാവകാശലംഘനത്തെയും പ്രതിപാദിച്ചിരുന്നു. പൊതുസമൂഹത്തിന്റെ മാനസിക പിന്തുണയോടെ പോലീസും മറ്റും പിന്നെയുള്ള ദിവസങ്ങളില്‍ തീവ്രവാദാന്വേഷണത്തിന്റെ പേരില്‍ നടത്തിയ അക്രമങ്ങളും പീഢനങ്ങളും കൂടുതല്‍ മൃഗീയമായ മനുഷ്യാവകാശധ്വംസനങ്ങളും ജീവന്‍ ടി വിയും മറ്റും പുറത്ത്‌ കൊണ്ടുവരികയുണ്ടായി. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്‌ ബി.ആര്‍.പി ഭാസ്കറിന്റെ നേതൃത്വത്തിലുള്ള മനുഷ്യാവകാശസംഘത്തിന്‌ ലഭിച്ചത്‌. ശിവസേനയെ പോലുള്ള രാഷ്ട്രീയ കക്ഷികളും ഈ ആക്രമണങ്ങളില്‍ പങ്കു ചേരുന്നതായി കോളനി വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. ദലിതുകള്‍ക്കെതിരെ കാവിരാഷ്ട്രീയക്കാര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക്‌ കേരളത്തിലും ഇരകളുണ്ടായിരിക്കുന്നു എന്ന്‌ ചുരുക്കം. ഗര്‍ഭിണിയടക്കം പലര്‍ക്കും ഈ അക്രമണത്തില്‍ പരിക്കേറ്റു. സര്‍ക്കാരും പോലീസും മുഖ്യധാരാ രാഷ്ട്രീയകക്ഷികളും ഒക്കെ ചേര്‍ന്ന്‌ ദുര്‍ബലരും നിരാലംബരും നിസ്സഹായരുമായ ഒരു ചെറു സമൂഹത്തിനുനേരെ നടത്തുന്ന നീതിയില്ലാത്ത ഈ അടിച്ചമര്‍ത്തല്‍ മനുഷ്യാവകാശ ലംഘനവും ജനാധിപത്യവിരുദ്ധവുമാണെന്ന്‌ ഉറക്കെ പറയാന്‍ ആരുണ്ട്‌?

  ഇവിടെ ഏറ്റവും സങ്കടകരമായ കാര്യം, വരുന്ന വാര്‍ത്തകള്‍ വിശ്വസിക്കാമെങ്കില്‍ ഒരേ സമയം ഡി. എച്ച്‌. ആര്‍ .എമ്മില്‍ നിന്നും സര്‍ക്കാരില്‍ നിന്നും പീഢനങ്ങള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട വെറും ഇരകളാണിവര്‍ എന്നതാണ്‌. മുത്തങ്ങ സമരം ഓര്‍മയില്ലേ? ആന്റണി സര്‍ക്കാരിന്റെ പോലീസ്‌ നടപടിയെ തുടര്‍ന്ന്‌ വയനാട്ടിലെങ്ങും പൊതു സമൂഹം, പ്രത്യേകിച്ചും കുടിയേറ്റക്കാര്‍ വഴിയില്‍ കാണുന്ന അല്‍പം ചോരയുള്ള സകല ആദിവാസി ചെറുപ്പക്കാരെയും ഭീകരമായി വളഞ്ഞിട്ട്‌ മര്‍ദ്ദിക്കുകയായിരുന്നു. അധികം വൈകാതെ ആ പ്രദേശത്തിനടുത്ത്‌ നടന്ന ഒരു എന്‍. എസ്സ്‌. എസ്സ്‌ ക്യാമ്പില്‍ വെച്ച്‌ അവിടുത്തുകാരനായ ഒരു പ്രോഗ്രാം ഓഫീസര്‍ പറഞ്ഞത്‌ 'കുറച്ചു കാലമായി എന്തിനും ഏതിനും ദലിത്‌ പീഢനം പറഞ്ഞ്‌ കേസു കോടുക്കുന്ന അവന്‍മാര്‍ക്കിട്ട്‌ അവസരം കിട്ടിയപ്പോള്‍ എല്ലാവരും കൂടി പണിഞ്ഞു' എന്നാണ്‌. വര്‍ക്കല തരുന്ന സന്ദേശവും മറ്റൊന്നല്ല. യഥാര്‍ത്ഥത്തില്‍ ഡി. എച്ച്‌. ആര്‍. എം ആരോരുമില്ലാത്ത, സ്വതന്ത്രഭാരതം അതിന്റെ വികസനക്കുതിപ്പില്‍ പുറമ്പോക്കില്‍ നിന്നും പുറമ്പോക്കിലേക്ക്‌ ആട്ടിപ്പായിച്ച ഈ പാവം ദളിത്‌ ജനതക്ക്‌ തന്നെ ഭീഷണിയായിരിക്കുന്നു. കാരണം സായുധമായ ഒരു സമരത്തിനും ഇവരെ രക്ഷിക്കാനാവില്ല എന്ന്‌ ആര്‍ക്കുമറിയാം.(ഡി എച്ച് ആര്‍ എം അക്രമസമരത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട് എന്നതും പ്രസ്താവ്യമാണ്‌.) എല്ലാ സന്നാഹങ്ങളുമുള്ള അതിശക്തമായ ഭരണകൂടങ്ങള്‍ക്ക്‌ നിമിഷാര്‍ധം മതി ഈ നിസ്വരെ തുടച്ചു മാറ്റാന്‍. മഹത്തായ രാജ്യസ്നേഹത്തിന്റെ പേരില്‍, ഒരു വാര്‍ത്ത പോലുമാകാതെ ആ കൂട്ടക്കുരുതി ഒടുങ്ങുകയും ചെയ്യും.

  സമുദായവല്‍ക്കരണത്തിലേക്ക്‌, ജനാധിപത്യപരമായ സംഘടിത പ്രതിരോധസമരങ്ങളിലേക്ക്‌ ഇവരെ ഒരുമിച്ച്‌ അണിനിരത്താന്‍ കെല്‍പ്പുള്ള ഒരു രാഷ്ട്രീയ നേതൃത്വത്തിന്റെ അഭാവമോ, താല്‍പര്യമില്ലായമയോ ആണ്‌ ഈ ദുരന്തങ്ങള്‍ക്കൊക്കെ കാരണം എന്ന് ഏതെങ്കിലും രാഷ്ട്രീയകക്ഷികള്‍ തിരിച്ചറിയുമോ?

  വര്‍ക്കല സംഭവത്തെ വളരെ ചെറിയ വാര്‍ത്തയാക്കുന്ന വലിയ വലിയ വാര്‍ത്തകളാണ്‌ ഇതേ സമയം കേന്ദ്രത്തില്‍ നിന്നും വരുന്നത്‌. ശരിക്കും ഞെട്ടിക്കുന്നത്‌. ഇന്‍ഡ്യ നേരിടുന്ന പ്രധാന വെല്ലുവിളി മാവോവാദമാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കു പിറകേ മാവോ വാദികളെ അമര്‍ച്ച ചെയ്യാനുള്ള ഒരു ബൃഹത്ത്‌ സൈനിക നീക്കത്തിന് കളമൊരുങ്ങുന്നതായാണ്‌ വാര്‍ത്ത. ഒറീസ, ചത്തീസ്ഗര്‍, പശ്ചിമബംഗാള്‍, ആന്ധ്ര, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ മാവോവാദ സ്വാധീനമേഖലകളെ സൈനിക അര്‍ധ സൈനിക വിഭാഗങ്ങളുടെ സായുധ നടപടിയിലൂടെ തുടച്ചു നീക്കാനാണത്രെ പരിപാടി. ആന്ധ്രയില്‍ സര്‍ക്കാറിന്റെ തന്ത്രപരമായ നീക്കങ്ങളും നക്സല്‍ പ്രസ്ഥാനത്തിനകത്ത്‌ തന്നെ സംഭവിച്ച കുഴപ്പങ്ങളും കൊണ്ട്‌ ഒന്നു പിന്‍ വാങ്ങിയ ഇടതുതീവ്രവാദം നന്ദിഗ്രാം പ്രശ്നത്തോട്‌ കൂടിയാണ്‌ 'മാവോവാദം' എന്ന പേരില്‍ ദേശീയശ്രദ്ധ ആകര്‍ഷിക്കുന്നത്‌. അയല്‍ രാജ്യമായ നേപ്പാളില്‍ മാവോവാദികള്‍ക്കുണ്ടായ നേട്ടങ്ങളും മാവോവാദികളുടെ വളര്‍ച്ചക്ക്‌ വളമായി. ബംഗാളില്‍ സര്‍ക്കാരും സി പി എമ്മുമായി നേരിട്ടുള്ള സായുധ ഏറ്റുമുട്ടലിലേക്ക്‌ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്സ്‌ മാവോവാദികളു വേണ്ട ഒത്താശ ചെയ്യുകയാണ്‌ എന്ന് സി പി. എം ആരോപിക്കുന്നുണ്ട്‌. എല്‍ ടി ടി ഇ യുമായും , ഇസ്ളാമിക്‌ ജിഹാദ്‌ പ്രസ്ഥാനങ്ങളുമായും മാവോവാദികള്‍ സഹകരിക്കുന്നുണ്ടെന്നും ആരോപണം ഉയര്‍ന്ന് കഴിഞ്ഞു, അവര്‍ അത്‌ നിഷേധിക്കുന്നുണ്ടെങ്കിലും. വൈകാതെ മധ്യഇന്‍ഡ്യയില്‍ നിരന്തരാക്രമണങ്ങളിലൂടെ കഴിഞ്ഞ രണ്ട്‌ മൂന്ന് മാസങ്ങളായി സര്‍ക്കാറുകള്‍ക്കെതിരായ തങ്ങളുടെ വെടി മാവോവാദികള്‍ പൊട്ടിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ്‌ വിപുലമായ സൈനിക നടപടികള്‍ക്ക്‌ കേന്ദ്രം തന്നെ തയ്യാറെടുക്കുന്നത്‌.
  മാവോവാദികള്‍ തമ്പടിച്ചിരിക്കുന്നത്‌ ഗിരിനിരകളിലെ ആദിവാസി സെറ്റില്‍മെന്റുകളിലും ദളിത്‌ സമൂഹങ്ങളിലുമാണെന്നാണ്‌ സര്‍ക്കാരിന്റെ കണ്ടെത്തല്‍. വന്‍തോതില്‍ ഈ വിഭാഗങ്ങളെ സ്വാധീനിക്കാനും സായുധരാക്കാനും അവര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌ എന്നാണ്‌ വിലയിരുത്തല്‍. അതിനാല്‍ മാവോവാദ സ്വാധീനമേഖലകളില്‍ നിന്ന്‌ അവരുടെ സ്വാധീനം ഇല്ലാതാക്കാനാണ്‌ ശ്രമം. അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്‌. മാവോവാദികള്‍ക്കെതിരായ നീക്കം എന്ന പേരില്‍ ഇന്‍ഡ്യയൊട്ടുക്കും ദലിത്‌ അധിവാസ സ്ഥലങ്ങളില്‍ ഭീകരമായ ആക്രമണത്തിനാണ്‌ കളമൊരുങ്ങുന്നുത്‌. ഇത്‌ ഈ സമൂഹങ്ങളുടെ പലായനത്തിനും കൂട്ട നാശത്തിനുംവഴിയൊരുക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. യുദ്ധസമാനമായ ആ നീക്കങ്ങളെ അതിജീവിക്കാന്‍ നിസ്വരായ ആദിവാസികള്‍ക്ക്‌ കഴിയില്ല. അവര്‍ തങ്ങളുടെ ആവാസസ്ഥലത്തുനിന്നുതന്നെ പുറന്തള്ളപ്പെടും. അത്‌ ഈ ഗോത്രത്തനിമകളെ മുഴുവന്‍ മുടിപ്പിക്കും. യുദ്ധാന്തരീക്ഷത്തില്‍ മനുഷ്യാവകാശങ്ങളെ കുറിച്ച്‌ ആരും പറയാറില്ല. അപ്പോള്‍ മനുഷരായി പോലും ഇക്കാലമത്രയും പരിഗണിക്കപ്പെടാത്ത അവര്‍ക്കു മേല്‍ നടത്തുന്ന ആക്രമണങ്ങളുടെ സ്വഭാവം ഊഹിക്കാവുന്നതേ ഉള്ളൂ. വന്‍ തോതിലുള്ള ജീവനാശവും കുടിയിറക്കലും മാനസിക ശാരീരികപീഢനവുമാണ്‌ അവരെ കാത്തിരിക്കുന്ന വിധി.രക്ഷപ്പെടുന്നവരെയാകട്ടെ, തെരുവുകളില്‍ പൊതുസമൂഹം കൈകാര്യം ചെയ്യുകയും ചെയ്യും. ഒന്ന്‌ ചെറുത്തു നില്‍ക്കാനൂം നിലവിളിക്കാനുമാവാതെ ഏറ്റവും വലിയ ഒരു സൈനികശക്തിക്ക്‌ മുന്നില്‍ നിസ്സഹായരായി ഒടുങ്ങിത്തീരുമ്പോള്‍ ഒരു ചെറുപത്രവാര്‍ത്തപോലും സ്വതന്ത്രഭാരതത്തിലെ ഏറ്റവും വലിയ മനുഷ്യക്കുരുതി ആയേക്കാവുന്ന ഈ സൈനിക നടപടിയെ പറ്റി ആദിവാസികള്‍ക്കനുകൂലമായി പ്രത്യക്ഷപ്പെടുമെന്ന്‌ വിചാരിക്കാന്‍ ആവില്ല.
  ദലിതുകള്ക്കിടയില്‍ മാവോവാദത്തിന്‌ സ്വാധീനം വര്ദ്ധിച്ചുവരുന്നു എന്നത് വാസ്തവമാണ്‌. മാവോവാദമോ സായുധകലാപമോ ഒരിക്കലും പരിഹാരമല്ലെന്നും നമുക്കറിയാം എന്നാല്‍ സൈനികമായി ദലിതുകള്കിടയില്‍ നിന്ന് മാവോവാദികളെ തുടച്ചു നീക്കുന്നതിന്‌ മുമ്പ് നാം ഉത്തരം പറയേണ്ട ചില ചോദ്യങ്ങളുണ്ട്. സ്വാതന്ത്ര്യം ലഭിച്ച് അറുപതുവര്ഷം കഴിഞ്ഞും അറുപത്തഞ്ച് ദശലക്ഷം വരുന്ന ഈ ദലിതുകള്ക്കെന്തു ലഭിച്ചു? ഒട്ടേറെ വികസനപദ്ധതികളും സാമൂഹ്യക്ഷേമപദ്ധതികളും ബജറ്റില്‍ വന്‍ തുക വകകൊള്ളിച്ച് ആവിഷ്കരിച്ച് നടപ്പാക്കിയിട്ടും കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് അവര്‍ പോയത് എന്തുകോണ്ട്? ഈ പണം അവര്ക്കുപകരിക്കാതെ എങ്ങോട്ടുപോയി? കാടിന്റെ നാശവും ഭൂമി കയ്യേറ്റവും കോണ്ട് അവരെ തങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥകളില്‍ നിന്ന് ആട്ടിപ്പായിച്ചതാരാണ്?
  നമ്മുടെ സാമുഹ്യക്ഷേമവകുപ്പുകള്‍, പണം പറ്റി പ്രവര്ത്തിക്കുന്ന എന്‍ ജി ഓകള്‍, രാഷ്ട്രീയ കക്ഷികള്‍, സര്ക്കാരുകള്‍ പ്രതികള്‍ ഇവരൊക്കെ അല്ലേ? സര്‍ക്കാരിന്റെ വികലമായ വികസന സങ്കല്പ്പങ്ങളുടെ ഇരകളല്ലേ ദലിതുകള്‍? ദലിതുകള്‍ അനുഭവിക്കുന്ന സാമൂഹ്യമായ അവഗണക്കെതിരെ, ആക്രമണങ്ങള്‍ക്ക് എതിരെ, അയിത്താചാരണത്തിനുമെതിരെ നമുക്കെന്തു ചെയ്യാന്‍ കഴിഞ്ഞു?
  ജാതിവിവേചനം വംശീയ വിവേചനം തന്നെയാണെന്ന് യു, എന്‍ മനുഷ്യാവകാശ സമ്ഘത്തിന്റെ പഠനം വെളിപ്പെടുത്തിയപ്പോള്‍ അതിനെ എതിര്‍ക്കാനാണ്‌ ഇന്ഡ്യന്‍ ഭരണകൂടം ഉല്സാഹിച്ചത്. യാഥാര്‍ത്ഥ്യം അം ഗീകരിച്ച് അത് പരിഹരിക്കാനല്ല.


  കാര്‍ ഷിക ഭൂപരിഷ്കരണ നിയമങ്ങളൊന്നും നടപ്പിലാക്കാത്ത ഈ സംസ്ഥാനങ്ങളില്‍ ഒരു തുണ്ടു ഭൂമിപോലും സ്വന്തമായില്ലാത്ത ഈ ദലിത് വിഭാഗങ്ങള്‍ പ്രത്യേക സാമ്പത്തിക മേഖലയടക്കമുള്ള പുതിയ വികസന പരിപ്രേക്ഷ്യത്തില്‍ കൂടുതല്‍ പുറമ്പോക്കുകളിലേക്ക് ആട്ടിപ്പായിക്കുകയാണെന്ന് പകല്‍ പോലെ വ്യക്തം . ഈ രാഷ്ട്രീയ സാമൂഹ്യ യാഥാര്ത്ഥ്യങ്ങളെ പരിഗണിക്കാതെ കേവലമായ സൈനിക നടപടി കോണ്ട് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചാല്‍ ചരിത്രത്തിലൊരിക്കലും തിരിച്ചുവരാന്‍ കഴിയാതെ ദലിതുകള്‍ ഇന്ഡ്യന്‍ ചരിത്രത്തിലൊതുങ്ങും . ദലിതഭവനങ്ങളില്‍ അന്തിയുറങ്ങുന്ന രാഷ്ട്രീയ റിയാലിറ്റി ഷോകള്ക്ക‍പ്പുറം മുഖ്യധാരാ രാഷ്ട്രീയത്തില്‍ വിവേകം ഉദിക്കേണ്ട സന്ദര്‍ഭമാണിത്. വൈകിക്കൂടാ.ദലിതര്‍ക്കെതിരായേക്കാവുന്ന ഈ നടപടിയില്‍ നിന്ന് പിന്‍തിരിയണമെന്ന് ആവശ്യപ്പെട്ട് ലോകത്തെങ്ങുമുള്ള മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചു കഴിഞ്ഞു. നോം ചോസ്കി, ഗായത്രി സ്പിവാക്‌ വന്ദനശിവ അരുന്ധതി റോയ്‌ തുടങ്ങി നൂറുകണക്കിനാളുകള്‍ സന്‍ഹതിയുടെ നേതൃത്വത്തില്‍ ഒപ്പിട്ട കത്ത്‌ പ്രധാനമന്ത്രിക്ക്‌ കൈമാറി.കത്തിന്റെ പൂര്‍ണ്ണ രൂപം നല്‍കുന്നു
  To

  Dr. Manmohan Singh

  Prime Minister,

  Government of India,

  South Block, Raisina Hill,

  New Delhi,

  India-110 011.
  We are deeply concerned by the Indian government’s plans for launching an unprecedented military offensive by army and paramilitary forces in the adivasi (indigeneous people)-populated regions of Andhra Pradesh, Chattisgarh, Jharkhand, Maharashtra, Orissa and West Bengal states. The stated objective of the offensive is to “liberate” these areas from the influence of Maoist rebels. Such a military campaign will endanger the lives and livelihoods of millions of the poorest people living in those areas, resulting in massive displacement, destitution and human rights violation of ordinary citizens. To hunt down the poorest of Indian citizens in the name of trying to curb the shadow of an insurgency is both counter-productive and vicious. The ongoing campaigns by paramilitary forces, buttressed by anti-rebel militias, organised and funded by government agencies, have already created a civil war like situation in some parts of Chattisgarh and West Bengal, with hundreds killed and thousands displaced. The proposed armed offensive will not only aggravate the poverty, hunger, humiliation and insecurity of the adivasi people, but also spread it over a larger region.
  Grinding poverty and abysmal living conditions that has been the lot of India’s adivasi population has been complemented by increasing state violence since the neoliberal turn in the policy framework of the Indian state in the early 1990s. Whatever little access the poor had to forests, land, rivers, common pastures, village tanks and other common property resources has come under increasing attack by the Indian state in the guise of Special Economic Zones (SEZs) and other “development” projects related to mining, industrial development, Information Technology parks, etc. The geographical terrain, where the government’s military offensive is planned to be carried out, is very rich in natural resources like minerals, forest wealth and water, and has been the target of large scale appropriation by several corporations. The desperate resistance of the local indigenous people against their displacement and dispossession has in many cases prevented the government-backed corporations from making inroads into these areas. We fear that the government’s offensive is also an attempt to crush such popular resistances in order to facilitate the entry and operation of these corporations and to pave the way for unbridled exploitation of the natural resources and the people of these regions. It is the widening levels of disparity and the continuing problems of social deprivation and structural violence, and the state repression on the non-violent resistance of the poor and marginalized against their dispossession, which gives rise to social anger and unrest and takes the form of political violence by the poor. Instead of addressing the source of the problem, the Indian state has decided to launch a military offensive to deal with this problem: kill the poor and not the poverty, seems to be the implicit slogan of the Indian government.
  We feel that it would deliver a crippling blow to Indian democracy if the government tries to subjugate its own people militarily without addressing their grievances. Even as the short-term military success of such a venture is very doubtful, enormous misery for the common people is not in doubt, as has been witnessed in the case of numerous insurgent movements in the world. We urge the Indian government to immediately withdraw the armed forces and stop all plans for carrying out such military operations that has the potential for triggering a civil war which will inflict widespread misery on the poorest and most vulnerable section of the Indian population and clear the way for the plundering of their resources by corporations. We call upon all democratic-minded people to join us in this appeal.


  നമ്മുടെ വലിയ തെറ്റുകള്‍ക്ക്‌ പിഴയൊടുക്കേണ്ടി വന്നവരാണ്‌ ദലിതുകള്‍. നാം ചെയ്യുന്ന കൂടുതല്‍ വലിയ തെറ്റിന്‌ വീണ്ടും അവര്‍ ശിക്ഷിക്കപ്പെടരുത്‌.

  http://sngscollege.info
  http://vijnanacintamani.org

  15 comments:

  1. ഓ അപ്പോള്‍ വര്‍ക്കല പ്രശ്നം മൊത്തമായും കേന്ദ്രസര്‍ക്കാരിന്റെ മാവോയിസ്റ്റ് വിരുദ്ധനിലപാടുകൊണ്ടും ആന്റണി സര്‍ക്കാര്‍ പണ്ട് മുത്തങ്ങയില്‍ ഏതാണ്ടൊക്കെ ചെയ്തതുകൊണ്ടും (പിന്നെ കാവിരാഷ്ട്രീയക്കാരെക്കൊണ്ടൂം) ഉണ്ടായതാണല്ലേ. ദളിത് പ്രശ്നങ്ങളോട് വളരെ സഹാനുഭൂതിയുള്ള ഒരു ഗവണ്മെന്റ് കേരളത്തിലുണ്ടായത് ഭാഗ്യം. അമേരിക്ക ഇസ്രായേല്‍ അച്ചുതണ്ടിന് പ്രശ്നത്തിലുള്ള റോളിനെക്കുറിച്ചുകൂടി എഴുതിയിരുന്നെങ്കില്‍ ലേഖനം പൂര്‍ണമായേനേ.

   ReplyDelete
  2. അങ്ങനെ ആരു പറഞ്ഞു? ബംഗാള്‍ ഇപ്പോളും ഭരിക്കുന്നത് ഇടത് ഗവണ്മെന്റാണെന്നാണ്‌ കേട്ടിട്ടുള്ളത്.
   അക്രമം കാണിച്ച കേരളാപോലീസ് ഇപ്പോഴും കേരളാ സര്ക്കാരിന്റെ നിയന്ത്രണത്തിലുമാണെന്നാണ്‌ വിശ്വാസം .
   എന്നാല്‍ മറ്റെല്ലാം 'ഇടതു പിന്‍ തിരിപ്പന്‍ രാഷ്ട്രീയത്തിന്റെ ഫലമാ'ണെന്ന്‌ പറയാന്‍ ഗുപ്തനെ പോലെ രാഷ്ട്രീയ ആന്ധ്യം എനിക്കില്ല.

   ReplyDelete
  3. ഉവ്വ.. ആന്ധ്യവും ആന്ത്രവും ഒന്നും ഇല്ലാത്തതുകൊണ്ടാണ് ഇടതുസര്‍ക്കാരിന്റെ പൊലീസാണ് വര്‍ക്കലയില്‍ (ശിവസേനക്കാരുടെ ഒപ്പം) പ്രശ്നത്തില്‍ ഉള്‍പെട്ടതെന്ന് പരോക്ഷമായിട്ടെങ്കിലും സമ്മതിക്കാന്‍ അങ്ങനെ ഒരു കമന്റ് വേണ്ടിവന്നത്. ഇടതു പിന്തിരിപ്പന്‍ രാഷ്ട്രീയം എന്നത് മനഃസാക്ഷിയില്‍ നിന്ന് തികട്ടിവന്നതാണോ? (ഇവിടെയെന്നല്ല ഒരിടത്തും ഞാന്‍ ഉപയോഗിച്ചിട്ടില്ലാത്ത പ്രയോഗമാണത്).

   ReplyDelete
  4. "സര്‍ക്കാരും പോലീസും മുഖ്യധാരാ രാഷ്ട്രീയകക്ഷികളും ഒക്കെ ചേര്‍ന്ന്‌ ദുര്‍ബലരും നിരാലംബരും നിസ്സഹായരുമായ ഒരു ചെറു സമൂഹത്തിനുനേരെ നടത്തുന്ന നീതിയില്ലാത്ത ഈ അടിച്ചമര്‍ത്തല്‍ മനുഷ്യാവകാശ ലംഘനവും ജനാധിപത്യവിരുദ്ധവുമാണെന്ന്‌ ഉറക്കെ പറയാന്‍ ആരുണ്ട്‌?"
   ഈ സര്‍ക്കാര്‍ ഇടത് സര്‍ ക്കാരാണെന്ന് അറിയാത്ത ഗുപ്ത്ന്മാര്‍ അവശേഷിക്കുന്നുണ്ടെന്നറിഞ്ഞില്ല ഗുപ്താ ക്ഷമി...

   ReplyDelete
  5. ഓ സര്‍ക്കാര്‍ എന്നൊരു വാക്കും പിന്നെ പോസ്റ്റ് നിറയെ കേന്ദ്ര‘സര്‍ക്കാരിന്റെ‘ നയങ്ങളെക്കുറിച്ചും ആന്റണി ‘സര്‍ക്കാരിന്റെ’ ചെയ്തികളെക്കുറിച്ചും ആവുമ്പോള്‍ എല്ലാവര്‍ക്കും വളരെ ‘സന്തോഷ’മാവും. അറിഞ്ഞില്ലാരുന്നു. അവിടേം ഷെമി

   ReplyDelete
  6. ദലിതരെയും ആദിവാസികളെയും മനുഷ്യരായി കണക്കാക്കാത്ത സവർണ പൊതുബോധം പുലർത്തുന്നവരാണു നാം പ്രബുദ്ധ മലയാളി. മുത്തങ്ങയിൽ ആദിവാസികൾക്കെതിരായി നടന്ന അതിക്രമത്തിനെതിരെ നിസ്സംഗരായി നിന്നവരാണു നാം. ഒടുവിൽ അരുന്ധതി റോയ് ദില്ലിയിൽനിന്നു പറന്നുവന്നപ്പോൾ മാത്രമാണു സാംസ്കാരിക നായ(ക)ന്മാർ അനങ്ങിയത്. അതുപോലെ തന്നെ ഇപ്പോൾ ഡി ഏച്ച് ആർ എമ്മിന്റെ പേരിൽ നടക്കുന്ന ദലിത് വേട്ടയോടും പൊതുസമൂഹം പുറംതിരിഞ്ഞുനിൽക്കയാണ്. ബാബാസാഹിബ് ജാതി വ്യവസ്ഥയെ ascending order of reverence descending degree of contempt എന്നു നിർവചിച്ചതിന്റെ അർഥം അതാണ്.

   ReplyDelete
  7. ദലിതരെ മനുഷ്യരായി കാണാത്തത് മലയാളത്താന്മാര്‍ മാത്രമാണോ സത്യാന്വേഷി? കേരളത്തിന്‌ പുറത്ത് അതിലും ഭീകരമാണ്‌ സ്ഥിതി.
   ഈ പോസ്റ്റിന്‌ അനുബന്ധമായി വായിക്കാവുന്ന ഒരു പഠനം - മധ്യ ഇന്‍ഡ്യയില്‍ മാവോ വാദം എങ്ങനെ വേരൂന്നു എന്ന് ഇവിടെ വായിക്കാം

   http://www.sacw.net/article1187.html?sms_ss=blogger
   ലിങ്കിന്‌ കെ എം.വേണുവിന്‌ നന്ദി

   ReplyDelete
  8. കേന്ദ്രത്തിനുള്ളത് കേന്ദ്രത്തിനും കേരളത്തിനുള്ളതു കേരളത്തിനും .അക്കൗണ്ട് മാറേണ്ടാ.ദലിതഭവനത്തില്‍ അന്തിയുറങ്ങാന്‍ മല്‍സരിച്ചത് രാഹുല്‍ ഗാന്ധിയും എ.കെ ബാലനും ആണ്‌.
   മധ്യ ഇന്‍ഡ്യയില്‍ ഇപ്പോള്‍ നടത്തുന്ന നീക്കം കേരളസര്‍ക്കാരിന്റെയല്ലാ കേന്ദ്രസര്‍ക്കാരിന്റെയാണ്‌.

   ReplyDelete
  9. മർദ്ദനോപാധി എന്ന്ന അടിസ്ഥാന ധർമ്മത്തിൽനിന്നു മാറാൻ ഒരു ഭരണകൂടത്തിനും കഴിയുന്നില്ല എന്നു ചരിത്രം തെളിയിച്ചുകഴിഞ്ഞതാണ്.ഇന്ത്യൻ ഭരണവർഗ്ഗത്തിന്റെ അധികാരാടിസ്ഥാനം
   ഭൂവുടമസ്ഥതയാണ്. ഭരണവർഗ്ഗത്തിന്റെ ഭൂവുടമസ്താതയ്ക്കു ഭീഷണിയാവുന്ന ഏതൊരു ചലനത്തെയും അടിച്ചമർത്തുക എന്നതാണ് ഭരനകൂടത്തിന്റെ നയം.ഈ നയവുമായി പൊരുത്തപ്പെട്ടില്ലെങ്കിൽ ഒരു ഇടതുപക്ഷത്തിനും ഈ വ്യവസ്ഥിതിയിൽ ഭരണത്തിൽ ഇരിക്കാനാവില്ല.ഭൂപരിഷ്കരണം മുന്നോട്ടുകൊണ്ടുപോകാതിരുന്നതുകൊണ്ടാണ് ഇന്ന് ഇടതുപക്ഷം ഇവിടെ ഭരിക്കുന്നത്. ഭൂവുടമാബന്ധങ്ങളിൽ അടിസ്ഥാനപരമായ മാറ്റം വരുത്താതിരുന്നതുകൊണ്ടാണ് ബംഗാളിൽ ഇത്രകാലം ഭരിക്കാൻ ഇടതുപക്ഷത്തിനു കഴിഞ്ഞത്.ഈ ജനാധിപത്യവ്യവസ്ഥയിൽ അസ്ഥിയിൽ തൊടാ‍ത്ത ചില മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞേക്കാമെന്നല്ലാതെ അടിസ്ഥാനപരമായ മാറ്റം സാധ്യമല്ല എന്ന് ഇടതുപക്ഷം വിമോചനസമരത്തോടെ പഠിച്ചുകഴിഞ്ഞിട്ടുണ്ട്.

   ജനാധിപത്യവ്യവസ്ഥയിൽ സമരം ചെയ്ത് ദളിതർക്കു നീതി കിട്ടാൻ പോകുന്നില്ലെന്നുറപ്പായി. സായുധ സമരത്തിലേക്കു നീങ്ങിയാൽ ഇന്ത്യയുടെ സൈനിക-അർദ്ധസൈനികവിഭാഗങ്ങൾ ദളിതരെ അടിച്ചമർത്തി മുച്ചൂടും നശിപ്പിക്കും.പരിഹാരമാർഗ്ഗം ആർക്കും പിടിയില്ല എന്നതാണവസ്ഥ.

   (ഇന്ന് ദളിതരെ സഹായിക്കാൻ വരുന്ന ഇസ്ലാമിക - മാവോയിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ഇന്ത്യയുടെ രാഷ്ട്രീയാധികാരം പിടിച്ചെടുക്കാൻ ദളിതരെ ഉപയോഗിക്കുക എന്ന ഒളി അജണ്ട അല്ലാതെ എന്തെങ്കിലും ആത്മാർഥതയുണ്ടെന്ന് ഞാൻ കരുതുന്നില്ല )

   ReplyDelete
  10. ദളിതൻ ഇന്നും ആരുടേയോ ചട്ടുകമാൺ എന്ന് തന്നെയാൺ വർക്കല സംഭവവും സൂചിപ്പിക്കുന്നത്. മുസ്ലിങ്ങളെ കൊല്ലാൻ ഗുജറാത്തിലും കൃസ്ത്യാനികൾക്കെതിരെ ഒറീസയിലും ഉപയോഗിച്ചത് ദളിതരെയാൺ.

   കുറഞ്ഞ കൂലിക്ക് കിട്ടുന്ന തീവ്രവാദികൾ.

   ReplyDelete
  11. ദളിതരുടെ സംരക്ഷകർ എന്ന് സ്വയം പരിചയപ്പെടുത്തുന്ന മാവൊയിസ്റ്റുകളുടെ വാർഷിക ബഡ്ജറ്റ് 1000 കോടി രൂപ (ഇത് ഞാൻ പറയുന്നതല്ല,ഗുപ്തന്റെ പാർട്ടിക്കാരൻ ആഭ്യന്തര മന്ത്രി ശ്രീ.ചിദംബരം പറയുന്നതാണ്). താലിബാന്റെ ലോകത്തിലെ ഏറ്റവും വലിയ ഡ്രഗ് ഏജെന്റും ഈ ദളിത സംരക്ഷകർ തന്നെ.
   പിന്നെ കേരളത്തിൽ ഇയ്യിടെ രാവിലെ നടക്കാനിറങ്ങിയ ഒരു പാവം മനുഷ്യനെ കൊന്ന പുതിയ സംഘടനയുടെ കാര്യം. കേരളത്തിൽ ഇടതുപക്ഷം ഭരിക്കുന്ന കാലങ്ങളിലൊക്കെ ഇത്തരം ഞാഞ്ഞൂലുകൾ തല പൊക്കാറുണ്ട്. അവരെ പൊക്കി വിടുന്നത് കഞ്ഞി പിഴിഞ്ഞ ഖദറും ഇട്ട് വായിൽ കൊള്ളാത്ത ഡയലോഗും അടിച്ച് നടക്കുന്ന ചെന്നിത്തലമാരും. ദളിത് പീഢനം ഏറ്റവു അധികം നടക്കുന്നത് ഗുപ്തന്റെ പാർട്ടി ദശാബ്ദങ്ങളായി ഭരിക്കുന്ന മഹാരാഷ്ട്രയിൽ. ദളിതുകരെ വെള്ളം എടുക്കാൻ പോലും സമ്മതിക്കാത്ത ഗ്രമങ്ങൾ ഉള്ളത് ഗുപ്തന്റെ പാർട്ടിയുടെ കൂട്ട് സർക്കാർ ഭരിക്കുന്ന തമിഴ് നാട്ടിൽ.

   കോൺഗ്രസ്സ് ചെയ്യുന്നതൊക്കെ മഹാ കാര്യം എന്ന് പറഞ്ഞു നടക്കുന്ന ഗുപ്തനെ പോലെയുള്ള ആദർശ ഭിക്ഷാംദേഹികൾക്ക് മറുപടി കൊടുക്കാൻ നിൽക്കുന്നതു പോലെ സമയം പാഴാക്കൽ ലോകത്ത് വേറെ ഇല്ല.

   ശ്രീ.ചുള്ളിക്കാടിന്റെ കാഴ്ചപ്പാടുകളിൽ പലതിനോടു യോജിക്കുമ്പോൾ തന്നെ വിയോജിപ്പ് തോന്നുന്ന കാര്യങ്ങളിൽ സ്നേഹപൂർവ്വം വിയോജ്ജിക്കുകയും ചെയ്യുന്നു

   ReplyDelete
  12. ബംഗാളില്‍ ഒരുപാട്‌ ദളിതുകള്‍ തീവ്രവാദത്തിന്‍റേതായ വഴിയെലേക്ക്‌ എടുത്തു ചാടിക്കഴിഞ്ഞു എന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌.... അവരെ ഈ കെണിയില്‍ കൊണ്ടു ചാട്ടിച്ചതിന്‍റെ ഉത്തരവാദിത്തം കേന്ദ്രത്തിനും സംസ്ഥാന ഭരിക്കുന്ന സര്‍ക്കാരിനും ഒരു പോലെയാണ്‌.... തോക്കും കുഴിബോംബും കൊണ്ട്‌ ഒരു പ്രസ്ഥാനം ദളിതുകളെ ഉപയോഗിച്ച്‌ അധികാരം പിടിച്ചെടുക്കാന്‍ യത്നിക്കുമ്പോള്‍ സര്‍ക്കാരിന്‍റെ ഭാഗത്ത്‌ നിന്ന്‌ ഒരു സൈന്നിക ഓപ്പറേഷനല്ലാതെ എന്തു നടപടിയാണ്‌ പ്രതീക്ഷിക്കേണ്ടത്‌... ഇതിനെല്ലാം ഉത്തരാവാദികളായ അവരെ പഴിച്ചുകൊണ്ടു തന്നെയാണ്‌ ഞാനിതു പറയുന്നത്‌....

   ReplyDelete
  13. ജാതി, ഉപജാതി, ഗോത്രസ്വഭാവത്തില്‍ ഭിന്നിച്ചു നില്‍കുന്ന ദലിത് സമൂഹങ്ങള്‍ക്കിടയില്‍ ഒരു ദലിത് സ്വത്വരൂപീകരണം ഇനിയും നടന്നിട്ടില്ല എന്നതുതന്നെയാണ്‌ പ്രധാനപ്രശ്നമായി ഞാന്‍ കാണുന്നത്. അതുകൊണ്ടാണ്‌ കേരളരാഷ്ട്രീയത്തില്‍ പരാമര്‍ശാര്‍ഹം പോലുമല്ലാത്ത ശിവസേന പോലുള്ള ഒരു ചെറു സംഘത്തെ പോലും പ്രതിരോധിക്കാന്‍ അവര്‍ക്കാവാത്തത്.
   ദലിതരെ അവരുടെ പൂര്‍ വകാല അവസ്ഥയില്‍ അതുപോലെ സം രക്ഷിച്ചു നിര്‍ത്തുക എന്ന ആശയത്തോടും യോജിക്ക വയ്യ. വംശനാശം സംഭവിക്കാന്‍ പോകുന്ന ജീവി വര്‍ഗം പോലെ അല്ല കൈകാര്യം ചെയ്യേണ്ടത്. ആധുനിക സമൂഹത്തില്‍ മറ്റുള്ളവരെപ്പോലെ ജീവിക്കാന്‍ വേണ്ട വിഭവശേഷി ഉണ്ടാക്കുകയാണ്‌ ആവശ്യം. നൂറ്റാണ്ടുകളുടെ വിടവ് നികത്താന്‍ വിദ്യാഭ്യാസം തൊഴില്‍ തുടങ്ങി സാധ്യമായ്യ മേഖലകളില്‍ സം വരണം, ആവശ്യത്തിന്‌ ഭൂമി, പാര്‍പ്പിടം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കല്‍ അങ്ങനെ പലതും.
   സര്‍ക്കാറിന്റെ ഭാഗികനിയന്ത്രണത്തിലുള്ള ഒരു ക്ഷേത്രത്തിലെങ്കിലും ദലിതനെ പൂജാരിയാക്കി കൊണ്ടാകണം സാംസ്കാരിക സാമൂഹ്യജീവിതത്തില്‍ അവരെ മുഖ്യധാരക്കൊപ്പമാക്കേണ്ട പണി തുടങ്ങേണ്ടത്. അതിന്‌ തന്റേടമുണ്ടാകുമോ ഏതെങ്കിലും ജനകീയ ജനാധിപത്യ സര്‍ക്കാറുകള്‍ക്ക്.
   സായുധകലാപവും തീവ്രവാദവും ഏതുനിലക്കും പരിഹാരമല്ല, പ്രത്യേകിച്ച് ദലിതരുടെ കാര്യത്തില്‍. ചുള്ളിക്കാട് പറഞ്ഞതുപൊലെ തീവ്രവാദസംഘങ്ങള്‍ക്ക് വേറെ ലക്ഷ്യങ്ങളുണ്ട്. അതിനെ ഇരകളായി ദലിതര്‍ മാറരുത്.
   ഒരു വിശാല ദലിത് പ്രസ്ഥാണം തീര്‍ത്തും തുറന്നതും ജനാധിപത്യപരവും അതാണാവശ്യം. തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുകയും മുന്നണികളുമായി നീക്കുപോക്കുണ്ടാക്കുകയും ഭരണം കൈയാളുകയും ഒക്കെ ചെയ്യുന്ന ഒന്ന്. അതെത്ര അഴിമതിയും അധികാരമോഹമുള്ളതുമാണെങ്കിലും ദലിത് ജനതയുടെ സോള്‍ ബാര്‍ഗൈനിങ്ങ് ഏജന്റ് എന്ന നിലയില്‍ നല്ലൊരു പരബല അധികാര ശക്തി രൂപപ്പെടുന്നത് ദലിത് ഉനമനത്തിന്‌ ഇന്നത്തെ നിലക്ക് ഗുണം ചെയ്യും. പൊതുസമൂഹത്തില്‍ നിന്ന് അവരെ അകറ്റുകയല്ല. പൊതുസമൂഹത്തില്‍ വില പേശുന്ന ശക്തിയായി മാറുകയാണ്‌ വേണ്ടത്.
   പ്രതികരണങ്ങള്‍ക്ക് നന്ദി.

   ReplyDelete
  14. തീവ്രവാദികള്‍ നടത്തുന്നത് മറ്റൊരു തരം ചൂഷണമാണ്‌. ആദിവാസികളില്‍ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്ന മതസംഘങ്ങളെപ്പോലെ.നല്ലൊരു അയ്യങ്കാളിയുടെ അഭാവമാണ്‌ കേരളത്തിലെ ദലിതര്‍ അനുഭവിക്കുന്ന പ്രതിസന്ധി.

   ReplyDelete
  15. What is visible here is the complete negation of history and a political mindset to acknowledge the freedom movement against Brahminical power structures- which can be called Dalit movement. The author as well as those commented here seem to be revel in the 'commonsensical' stereotypes and ignore the politics put forth by the Dalit, which is beyond a mere victimhood narrative eulogised by nationalists/maoists and all such patronising ideologues including Gandhi. D.H.R.M is capable of theorising and that comes from its own pragmatic political self. it is a never ending fight..

   ReplyDelete

  പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക