തങ്ങളെ സ്വാശ്രയസ്ഥാപനങ്ങള്‍ പറഞ്ഞ് പറ്റിക്കുകയായിരുന്നു എന്ന് രണ്ടു സര്‍ക്കാറുകളും പലതവണ പറഞ്ഞു കഴിഞ്ഞു. മനോരമ പോലുള്ള പത്രങ്ങള്‍ക്കാകട്ടെ വിദ്യാഭ്യാസത്തിന്റെ പര്യായം തന്നെയാണ് സ്വാശ്രയസ്ഥാപനങ്ങള്‍. ടൈപ്പ് റൈറ്റിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ തുടങ്ങുന്ന ലാഘവത്തില്‍ കേരളത്തിലെ ഗ്രാമ ഗ്രാമാന്തരങ്ങളില്‍ ഇത്തരം സ്ഥാപനങ്ങള്‍ കൂണുപോലെ മുളച്ചു പൊന്തി. എഞ്ചിനീയറിങ്ങ് മേഖലയില്‍ തുടങ്ങി മെഡിക്കല്‍ മേഖലയിലും മറ്റു പ്രൊഫഷണല്‍ മേഖലയിലും പിന്നെ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളും അങ്ങനെ കഴിഞ്ഞ പത്തു വര്‍ഷം കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം ആരെയും അമ്പരപ്പിക്കും. സര്‍ക്കാറുകള്‍ ഏതായാലും സര്‍ക്കാര്‍ മേഖലയില്‍ ഒരു കോഴ്സു പോലും അനുവദിക്കാതെ എല്ലാ കോഴ്സുകളും സ്വകാര്യമേഖലക്ക് തീറെഴുതുന്ന സമീപനമാണ് കാണുന്നത്. ധാരാളം പണം പരസ്യമായും അല്ലാതെയും നല്‍കുന്നു എന്നതിനാല്‍ വിദ്യാര്‍ഥിസംഘടനകളും രാഷ്ട്രീയകക്ഷികളും സ്വാശ്രയസ്ഥാപനത്തെ പുറമേക്ക് ദുര്ബലമായി എതിര്‍ക്കുകയും എന്നാല്‍ അവര്‍ക്ക് പൂര്‍ണ ചൂഷണത്തിനുള്ള വഴികള്‍ തുറന്നിടുകയും ചെയ്യുന്നു. കേരളത്തിന്റെ മനുഷ്യ വിഭവശേഷിയെ ശരിയായി വിനിയോഗിക്കാന്‍ സര്‍ക്കാറിന് പണമില്ല, അതിനാല്‍ പരമാവധി പേര്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കാന്‍ ഉയര്‍ന്ന ബിരുദവും തൊഴിലും കിട്ടന്‍ സാഹചര്യ്മൊരുക്കുക എന്ന ന്യായത്തിലാണല്ലോ ഈ സ്ഥാപ്പനങ്ങള്‍ക്ക് എങ്ങനെ പ്രവര്‍ത്തിക്കാനും പച്ചക്കൊടി. ഒരോ ബാച്ചിന്റെയും ഫീസു കൂടുന്നതല്ലാതെ വിദ്യാഭ്യാസനിലവാരത്തിന് എന്തെങ്കിലും സംഭവിക്കുന്നുണ്ടോ എന്ന് ആരെങ്കിലും പരിശോധിച്ചുവോ? ഈ സ്ഥാപനങ്ങള്‍ നിലവില്‍ വന്ന് ഇത്ര കാലമായി നമ്മുടെ ഉന്നത വിദ്യാഭ്യാസമേഖലയില്‍ ഗുണപരമായ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടായോ?
നമ്മുടെ സര്‍ക്കാറുകളോ സംഘടാനകളോ ഇത്തരം കാര്യങ്ങളില്‍ അലസത കാണിക്കുമ്പോഴാണ് ശ്രദ്ധേയമായ ഒരു കാല്‍ വെയ്പ്പ് കേരള യൂണിവേഴ്സിറ്റിയുടേ കമ്പ്യൂട്ടര്‍ സെന്ററിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. സ്വാശ്രയ വിദ്യാഭാസ സ്ഥാപനങ്ങള്‍ 2002-ല്‍ ആണ്. ആദ്യ് ബാച്ച് പുറത്തു വരുന്ന 2006 തൊട്ടുള്ള കേരള യൂണിവേഴ്സിറ്റിയുടെ എഞ്ചിനീയറിങ്ങ് പരീക്ഷാഫലങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന റിപ്പോര്‍ട്ട് ഈ ലിങ്കില്‍ ലഭ്യമാണ്.
http://kucc.keralauniversity.edu/
ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ റിസള്‍ട്ട് അനാലിസിസ് കൊണ്ടു വരുന്നത്. സ്വാശ്രയ സ്ഥാപനങ്ങള്‍ തുടങ്ങി ഇതുവരെ നമ്മുടെ എഞ്ചിനീയറിങ്ങ് റിസള്‍ട്ട് കുത്തനെ കൂപ്പു കുത്തുന്നു എന്നാണ് മനസ്സിലാകുന്നത്. 2006-ല്‍ 39മുതല്‍ 78വരെ വിജയശതമാണം ഉണ്ടായിരുന്ന പരീക്ഷയില്‍ 2009- ലെ വിജയശതമാനം 2 മുതല്‍ 57വരെയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മെച്ചപ്പെട്ട പ്രകടനം നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ സ്വാശ്രയസ്ഥാപനങ്ങള്‍ പട്ടികയില്‍ പിറകിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. ഈ വര്‍ഷം മേരിമാതാ കോളേജിന്റെ വിജയ ശതമാനം വെറും രണ്ടാണ്. കോഴ്സിനകത്തേക്ക് പ്രവേശിക്കപ്പെടുന്ന വിദ്യാര്ത്ഥി കളില്‍ പകുതി പേര്‍ മാത്രമേ വിജയകരമായി കോഴ്സ് പൂര്‍ത്തീകരിച്ച് പുറത്തു വരുന്നുള്ളൂ. സ്വാശ്രയകോളേജുകളുടെ കാര്യത്തിലാകട്ടെ അത് ഇരുപതു ശതമാനത്തില്‍ താഴെയാണ്. അപ്പോള്‍ അവരുടെ പഠനത്തിനായി നാം ചിലവഴിച്ച ലക്ഷങ്ങള്‍? അതിന്റെ പ്രയോജനം? അത് മുങ്ങിയ ബ്ളേഡ് കമ്പനികളില്‍ നിക്ഷേപിച്ചതുപോലെ ആയോ? മധ്യവര്ഗതാല്പര്യങ്ങള്‍ ഭരിക്കുന്ന കേരളത്തില്‍ ഇടത്തട്ടുകാരും ദരിദ്രരുമാണ് വിദ്യാഭ്യാസവായ്യ്പയില്‍ കുടുങ്ങി ഇല്ലാത്ത ലക്ഷങ്ങള്‍ ചെലവഴിച്ച് ഈ സ്വാശ്രയസ്ഥാപനങ്ങളെ ആശ്രയിക്കുന്നത് എന്ന വസ്തുത കൂടി കണക്കിലെടുക്കുമ്പോള്‍ ഇത് സൃഷ്ടിക്കുന്ന സാമൂഹ്യപ്രത്യാഘാതങ്ങള്‍ നിസ്സാരമായി കാണാനാവില്ല.
നമ്മുടെ ഉന്നതവിദ്യാഭ്യാസം ഇന്ന് നേരിടുന്ന പ്രതിസന്ധിയുടെ സൂചന മാത്രമാണിത്. ക്വാണ്ടിറ്റിയിലല്ല ക്വാളിറ്റിയിലാണ് കാര്യം എന്ന് ജി.മാധവന്‍ നായര്‍ പറയുന്നത് അതുകൊണ്ടാണ്. എന്താണ് യഥാര്‍ത്ഥ പ്രശ്നം? അനര്‍ഹരായ വലിയൊരു വിഭാഗം പണത്തിന്റെ പിന്‍ബലത്തില്‍ മാത്രം ഈ കോഴ്സുകള്‍ക്ക് ചേര്‍ന്നതോ? വാഗ്ദാനം ചെയ്തപ്രകാരമുള്ള പഠനനിലവാരവും സൌകര്യങ്ങളും സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ കഴിയാത്തതോ? അതോ മറ്റെന്തെങ്കിലുമോ? പരിശോധിക്കേണ്ടതല്ലേ? ഉന്നതവിദ്യാഭ്യാസം സാര്‍വത്രികമാക്കുക എന്ന യുക്തി ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടോ? പത്താം തരം കഴിഞ്ഞവനൊക്കെ പന്ത്രണ്ടാം തരം അഡ്മിഷന്‍ വേണം, അതുകഴിഞ്ഞവനൊക്കെ എഞ്ചിനീയറിങ്ങിനോ മെഡിസിനോ അഡ്മിഷന്‍ കിട്ടണം എന്ന് നമ്മുടെ രാഷ്ട്രീയക്കാരും പത്രങ്ങളും വാദിക്കുന്നതില്‍ എന്തു കാര്യം?മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ കാര്യം അതിലും കഷ്ടമാണ്. അടിസ്ഥാനയോഗ്യതയില്ലാത്തവര്‍ പോലും ചില സ്വാശ്രയമെഡിക്കല്‍ കോളേജുകളില്‍ അഡ്മിഷന്‍ നേടി കോഴ്സിലൂടെ കടന്ന് പോകുന്നത് വിവാദമായിട്ട് അധികമായില്ല. മറ്റൊരു പ്രധാന സംഗതി ഈ സര്‍വേ പുറത്തുകൊണ്ടുവരുന്നുണ്ട്. ഇന്റേണല്‍ എക്സ്റ്റേണല്‍ മാര്‍ക്കുകള്‍ തമ്മിലുള്ള പൊരുത്തമില്ലായമയാണ് അത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്നതില്‍ സാമാന്യ നീതി പുലര്‍ത്തുമ്പോള്‍ അനര്‍ഹമായ ഇന്റേണല്‍ മാര്‍ക്ക് നല്‍കി വലിയ അഴിമതിയാണ് സ്വാശ്രയ സ്ഥാപനങ്ങള്‍ നടത്തുന്നത് എന്നു കാണാം. സാമാന്യം ശ്രദ്ധ കൊടുക്കുന്ന എഞ്ചിനീയറിങ്ങ് മേഖലയില്‍ ഇതാണ് സ്ഥിതിയെങ്കില്‍ ആര്‍ട്സ് സയന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയകോളേജുകളുടെ അവസ്ഥ പരിതാപകരമാണ് അടിസ്ഥാനസൌകര്യമില്ലാത്ത തൊഴുത്തുകള്‍ പോലെയാണ് കാര്യങ്ങള്‍. ഇവിടെ നടക്കുന്ന യൂണിവേഴ്സിറ്റിപരീക്ഷകളില്‍ എന്തൊക്കെ അഴിമതിയുണ്ട് എന്ന കാര്യം എനിക്കറിയാം. കേരള വിദ്യാഭ്യാസരംഗത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട ഈ വിശകലനം നമ്മുടെ സര്‍ക്കാറോ രാഷ്ട്രീയ സംഘടാനകളോ പത്രങ്ങളോ ശ്രദ്ധിച്ചിട്ടുപോലുമില്ല. സ്വാശ്രയസ്ഥാപനങ്ങള്‍ക്ക് വേണ്ടി പ്രതിരോധസേന തീര്‍ക്കുന്ന ഭാഷാപത്രങ്ങള്‍ ഈ വാര്‍ത്ത മൂടിവെച്ചപ്പോള്‍ ഇന്‍ഡ്യന്‍ എക്സ്പ്രസ്സ് മാത്രമാണ് ഇത് റിപ്പോറ്‍ട്ട് ചെയ്തത്. ഏത് പരിഷ്കാരവും കൊണ്ടുവരാന്‍ നമുക്കാവേശമാണ്. അതിനെ എതിര്‍ക്കുന്നവരെ പിന്‍ തിരിപ്പനായി മുദ്ര കുത്താനും. എന്നാല്‍ ഈ പരിഷ്കാരം സൃഷ്ടിച്ച മാറ്റങ്ങളെ ഗുണാത്മകമായി കാലാകാലം വിലയിരുത്തുന്ന ഒരു രീതിയും നമുക്കില്ല. ഉന്നത വിദ്യാഭ്യാസ മേഖലില്‍ പോലും.
അതോ വളര്‍ത്തുന്നതില്‍ പാതി ചാവുമല്ലോ എന്ന കോഴിക്കച്ചവടത്തിനറ്‍ യുക്തി തന്നെയാണോ ഇക്കാര്യത്തിലും നാം പിന്തുടരുന്നത്?
http://sngscollege.info
http://vijnanacintamani.org
അതോ വളര്‍ത്തുന്നതില്‍ പാതി ചാവുമല്ലോ എന്ന കോഴി കച്ചവടത്തിനറ്‍ യുക്തി തന്നെയാണോ ഇക്കാര്യത്തിലും നാം പിന്തുടരുന്നത്?
ReplyDeleteകോഴികൃഷിപോലുമല്ല. ഇത് പുതിയ ആട് തേക്ക് മാഞ്ചിയം ഏര്‍പ്പാടല്ലേ, മാഷേ?
ReplyDeleteവിദ്യാഭ്യാസവകുപ്പ് നടത്തുന്നതുപോലെ ഒരു മണ്ടന്‍ പരീക്ഷയില്‍ പ്രശ്നം അവസാനിപ്പിക്കാവുന്നതേ ഉള്ളൂ. എല്ലാവര്ക്കും സന്തോഷം !
ReplyDeleteനല്ല ശക്തമായ ഒരു ലേഖനം അര്‍ത്ഥവത്തായ ഒരു ചര്‍ച്ച ആവശ്യപ്പെടുന്ന ലേഖനം....
ReplyDeleteഏത് പരിഷ്കാരവും കൊണ്ടുവരാന്‍ നമുക്കാവേശമാണ്. അതിനെ എതിര്‍ക്കുന്നവരെ പിന്‍ തിരിപ്പനായി മുദ്ര കുത്താനും. എന്നാല്‍ ഈ പരിഷ്കാരം സൃഷ്ടിച്ച മാറ്റങ്ങളെ ഗുണാത്മകമായി കാലാകാലം വിലയിരുത്തുന്ന ഒരു രീതിയും നമുക്കില്ല
ReplyDeleteനല്ല നിരീഷണം
പ്രതികരണങ്ങള്‍ക്ക് നന്ദി.
ReplyDeletehttp://etapetalukal.blogspot.com/2010/08/blog-post_31.html
ReplyDelete