അല്ല, പിന്നെ!!
- സൂചിത്തലപ്പില്‍ സിസെക്ക്!
- പൈറേറ്റ് കോയ്ലൊ പൗലോ കോയ്ലോയെ പഠിപ്പിച്ചതും മൈക്...
- ബുക്കാനന് കണ്ട പഴശ്ശിരാജാ!
- ഫെമിനിസ്റ്റ് മൗലവി!!
- ആധുനിക ഭാഷാശാസ്ത്രം : അടിസ്ഥാനപാഠാവലി
- ലെവി സ്ട്രോസ്സ്:ഒരു നൂറ്റാണ്ടിന്റെ ജ്ഞാനവലയം!
- ദലിതുകള്‍ തുടച്ചുനീക്കപ്പെടുമോ?
- ഒരു എക്സ് നക്സലൈറ്റിന്റെ സത്യാന്വേഷണപരീക്ഷകള്‍!
- വസ്തുഹാര! എല്ലാക്കാലത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന...
- പകുതി വെന്ത മനുഷ്യജീവിതങ്ങളുടെ വിപണി!
Saturday, 12 September 2009
9/11
സെപറ്റംബര്‍ 11- ചരിത്രത്തില്‍ നിലനില്‍ക്കുന്നത് എങ്ങനെ ആയിരിക്കും? പാശ്ചാത്യ മുതലാളിത്തശക്തികളും ഇസ്ലാമികശക്തികളും തമ്മിലുള്ള പുതിയ കുരിശുയുദ്ധം എന്ന പേരിലാണോ, (സെപ്റ്റംബര്‍ പതിനൊന്ന് സംബന്ധിച്ച് യൂട്യൂബിലും മറ്റും പ്രചരിക്കുന്ന സ്മരണാഞ്ജലി ആല്‍ബങ്ങളിലൊന്നില്‍ ഡബ്ലിയു.ടി.സി അവശിഷ്ടങ്ങള്‍ മാലചാര്‍ത്തിയ കുരിശുരൂപത്തില്‍ കിടക്കുന്നതു കാണാം.) ശീതയുദ്ധത്തിനു ശേഷം, ഈ ആഗോളവല്‍കരണ സാഹചര്യത്തില്‍ രാഷ്ട്രാതിര്‍ത്തികള്‍ അപ്രസക്തമായ പുതിയ ലോകയുദ്ധത്തിന്റെ ആദ്യപതിപ്പ് എന്ന നിലയിലോ, അമേരിക്ക കേന്ദ്രമായ ഒരു പുതിയലോകക്രമത്തിന്റെ രൂപീകരണത്തില്‍ സുപ്രധാനമായ ഒരു നാഴികക്കല്ല് എന്നോ, സാമ്രാജ്യവിരുദ്ധസമരങ്ങളുടെ പുതിയ ഘട്ടത്തിന്റെ പ്രാരംഭസൂചി എന്ന മട്ടിലോ അതോ, അന്താരാഷ്ട്ര തീവ്രവാദം എന്ന ലോകവിപത്തിന്റെ ഭീകരത ലോകത്തിന് കാണിച്ചു കൊടുത്ത ആദ്യ സംഭവം എന്ന നിലയ്ക്കോ?
അതെന്തായാലും രാഷ്ട്രീയ മത രാഷ്ട്രീയപരമായ അഭിപ്രായഭേദങ്ങള്‍ക്കപ്പുറത്ത് ട്രാന്‍സ് നാഷന്‍ എന്ന പുതിയ സാഹചര്യത്തിന്റെ അനശ്വരമായ പരസ്യപ്പലക എന്ന നിലയിലായിരിക്കുമെന്ന കാര്യത്തില്‍ എന്തായാലും തര്‍ക്കമുണ്ടാകാനിടായില്ല. ഈ ഇരുനിലകെട്ടിടം തകര്‍ന്നു വീണത് ഒരു 'ആഗോളഗ്രാമ'ത്തിലേക്കാണ്. പത്തൊമ്പത് 'ഭീകരവാദി'കള്‍ അടക്കം മരിച്ച രണ്ടായിരത്തി തൊള്ളായിരത്തിതൊണ്ണൂറ്റിമൂന്നു പേര്‍ ഏതൊക്കെ ദേശക്കാര്‍ എന്ന ചോദ്യം അപ്രസകതമായത് അങ്ങനെയാണ്. സര്‍വശക്തമായ ഒരു രാഷ്ട്രത്തിന്റെ പ്രതിരോധനമന്ത്രാലയത്തിന്റെ ആസ്ഥാനം ആക്രമിക്കപ്പെട്ടത് വാര്‍ത്തയല്ലാതായതും അതുകൊണ്ടാണ്. വേള്‍ഡ് ട്രെയ്ഡ് സെന്റര്‍ എന്ന തകര്‍ക്കപ്പെട്ട ബഹുനിലമന്ദിരത്തിന്റെ പേരു പോലും ഈ രൂപകത്തിന്റെ ഔചിത്യകാന്തി നിലനിര്‍ത്തുന്നു.
ഈ അന്താരാഷ്ട്രഭീകരാക്രമണത്തിന്റെ മുനയൊടിക്കുന്ന ചില ദേശീയവാദങ്ങള്‍ അമേരിക്കയില്‍ തന്നെ രൂപപ്പെട്ടിരുന്നല്ലോ. ഈ ആകാശഗോപുരങ്ങള്‍ കേവലം ഒരു വിമാനം തട്ടി ചീട്ടുകൊട്ടാരം പോലെ തകര്‍ന്നതല്ല എന്നും തീര്‍ത്തും ഭരണകൂടത്തിന് പങ്കാളിത്തമുള്ള നിയന്ത്രിതവും ആസൂത്രിതവുമായ സ്ഫോടനത്തിന്റെ ഫലമായാണ് ഇത് സംഭവിച്ചത് എന്നും വാദിച്ചുറപ്പിക്കുന്ന വിശ്വസനീയതയുള്ള പത്രഫീച്ചറുകളും അന്വേഷണാത്മക റിപ്പോര്‍ട്ടുകളൂം ഡോക്യുമെന്ററികളും ധാരാളംപുറത്തിറങ്ങുകയുണ്ടായി എങ്കിലും അവയൊന്നും തന്നെ അമേരിക്കയ്ക്ക് പുറത്ത് പ്രചരിക്കപ്പെട്ടില്ല എന്നത് ശ്രദ്ധേയമാണ്. ചോംസ്കിയടക്കമുള്ള ചില ബുദ്ധിജീവികളുടെ അല്പം ഇടഞ്ഞ പ്രതികരണങ്ങളോട് പോലും അത്ര സഹിഷ്ണുതയോടെയല്ല ലോകം പ്രതികരിച്ചത്. എന്തു കൊണ്ട്? അഫ്ഗാനില്‍ തുടങ്ങി പാക്കിസ്താനിലും ഇറാനിലും വരെ എത്തിനില്‍ക്കുന്ന അമേരിക്കന്‍ സഖ്യശക്തികളുടെ ഭീകരതക്കെതിരായ ആഗോളയുദ്ധത്തിന്റെ യുക്തിയും രൂപപ്പെടുന്നത് ഒരു ആഗോളദേശീയബോധത്തില്‍ നിന്നാണ്, അമേരിക്കന്‍ ദേശീയബോധത്തില്‍ നിന്നല്ല.
ദേശാതിര്‍ത്തിക്കുള്ളില്‍ മാത്രം അര്‍ത്ഥപ്രകാശനശേഷിയുള്ള ഭീകരവാദി (നമ്മുടെ ഭീകരവാദി ശത്രുരാഷ്ട്രത്തിലെ ധീരദേശാഭിമാനി ആകുമല്ലോ) എന്ന വാക്കിന് അന്താരാഷ്ട്രമാനം കൈവരുന്നതും (അമേരിക്കയുടെ ഓണര്‍ഷിപ്പ്, ഇന്‍ഡ്യയുടെ ഡിസൈനിങ്ങ്, ചൈനയുടെ മാനുഫാകചറിങ്ങ് എന്നതിന്റെ പാരഡിയോ?) ഭീകരവാദം അതീവ കേന്ദ്രിതമായ ഒരു അധോലോക ഫ്ലോട്ടിങ്ങ് സംഘത്തിന്റെ ആഗോളവ്യാപനസ്വഭാവമുള്ള പ്രവൃത്തി ആയി മാറിയതും സെപ്റ്റംബര്‍ പതിനൊന്നോട് കൂടിയാണ്.
അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ചില വേഷങ്ങള്‍, പേരുകള്‍, രൂപങ്ങള്‍ നോട്ടപ്പുള്ളിയായതും അങ്ങനെ തന്നെ. കഴിഞ്ഞ ദശകങ്ങളില്‍ അന്യ ഗ്രഹ ജീവികളെയും ഭീകര സത്വങ്ങളെയും അമേരിക്കന്‍ വീരനായകര്‍ കീഴടക്കുന്ന പ്രമേയമുള്ള ഹോളിവുഡ് സിനിമകള്‍ക്കായിരുന്നു കയ്യടിയെങ്കില്‍ ആഗോളഭീകരതെക്കിതിരെ യുദ്ധം ചെയ്യുന്ന അന്താരാഷ്ട്രമാനമുള്ള ചിത്രങ്ങളാണിന്ന് മാര്‍ക്കറ്റില്‍ മുന്‍പന്തിയില്‍.
സെപ്റ്റംബര്‍ 11 സാംസ്കാരികരംഗത്ത് ഉണ്ടാക്കിയ ചലനങ്ങള്‍ക്കും ഈ അന്താരാഷ്ട്ര ഭാവം കാണാം. സെപ്റ്റെമ്പര്‍ 11 എന്ന ചിത്രം തന്നെ ഉത്തമോദാഹരണം. സമീറ മക് മല്‍ബഫ്ഫും അമോസ്ഗിദ്വായിയും മീരാനായരുമടങ്ങുന്ന പതിനൊന്നംഗ അന്താരാഷ്ട്ര സംവിധായകസംഘം (അവയില്‍ പത്തും അമേരിക്കക്കാരല്ലാത്ത സംവിധായകരടേതായിരുന്നു. നിര്‍മ്മിച്ചത് ഫ്രഞ്ചുകാരനും.) വെവ്വേറെചെയ്ത, വിഭിന്ന ഭാവത്തിലുള്ള പതിനൊന്ന് ഹ്രസ്വ ചിത്രങ്ങളെയും പരസ്പരം ബന്ധിപ്പിച്ച് ഒരാഗോള സിനിമയായി അതിനെ നിലനിര്‍ത്തുന്നത് ദേശാതിര്‍ത്തികള്‍ക്കപുറത്തുള്ള ചില ഉല്‍കണ്ഠകളാണ്, അല്ലാതെ സാമാന്യം മോശമായ അതിലെ ഖണ്ഡങ്ങളുടെ വെവ്വേറെയായ ആഖ്യാന ചാരുതിയല്ല. സമീറയുടെ ആഖ്യാനത്തിലെ സ്കൂള്‍ കുട്ടികള്‍ക്ക് അവരുടെ ലോകത്തെ പിടിച്ചു കുലുക്കിയ ഞെട്ടിപ്പിക്കുന്ന അനുഭവം അടുത്ത് രണ്ടുപേര്‍ കിണറ്റില്‍ വീണ സംഭവമാണ്.
നമ്മുടെ ബ്ലോഗ് സമൂഹത്തിന്റെ കാര്യം തന്നെ നോക്കൂ. കേവലം വ്യക്തിപരവും സ്വകാര്യവും ആയ ഒരു വമന പ്രക്രിയ എന്ന നില വിട്ട് ദേശഭാഷാതിര്‍ത്തികള്‍ അപ്രസക്തമായ അന്താരാഷ്ട്രഭാവമുള്ള ഒരു 'ബ്ലോഗ് സമൂഹ'ത്തെ, അത്തരം എഴുത്തിന്റെയും വായനയുടെയും സംസ്കാരത്തിന്റെയും സൃഷ്ടിക്കു പിറകിലും സെപ്റ്റെംബര്‍ 11 തന്നെയല്ലേ ? ബ്ലോഗില്‍ ഐ. പി വിലാസത്തിന് പിറകില്‍ ജീവിക്കുന്ന മലയാളി ഒരാഗോള മലയാളിയല്ലേ? അതുകൊണ്ടാണല്ലോ 'ചിത്രകാരനെ'തിരെ ബ്ലോഗെഴുത്തിന്റെ പേരില്‍ കേസുണ്ടായപ്പോള്‍ ഏതു രാജ്യത്തെ നിയമപ്രകാരം എന്ന ചോദ്യം ഉണ്ടായത്!
അനുബന്ധം: ഈ കുറിപ്പെഴുതുമ്പോള്‍ എന്റെ നാട്ടില്‍ തിയ്യതി പന്ത്രണ്ടാണ്. ഡെസ്ക്ടോപ്പില്‍ കാണുന്ന ബ്ലോഗ് സ്പോട്ടില്‍ എന്റെ തിയ്യതി പതിനൊന്നും. തൊട്ടപ്പുറത്ത് കിടക്കുന്ന പന്ത്രണ്ടാം തിയ്യതി കാണിച്ച പത്രത്തില്‍ ഒരു വാര്‍ത്ത. "തൃശ്ശൂരില്‍ ഒബാമ നടത്തിയ ഇഫ്ത്താര്‍ വിരുന്നിനെതിരെ സി.പി.ഐ. എം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു!"
http://sngscollege.info
http://vijnanacintamani.org

Subscribe to:
Post Comments (Atom)
"അതുകൊണ്ടാണല്ലോ 'ചിത്രകാരനെ'തിരെ ബ്ലോഗെഴുത്തിന്റെ പേരില്‍ കേസുണ്ടായപ്പോള്‍ ഏതു രാജ്യത്തെ നിയമപ്രകാരം എന്ന ചോദ്യം ഉണ്ടായത്!
ReplyDeleteആ കേസ് എന്തായി?
ചില സംശയങ്ങള്‍:
ReplyDeleteപാന്‍ ഇസ്ലാമിക് ആശയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജമാഅത്തെഇസ്ലാമി പോലുള്ള അന്താരാഷ്ട്ര സ്വഭാവമുള്ള സംഘടനകളല്ലേ യഥാര്‍ത്ഥത്തില്‍ ദേശാതിര്‍ത്തികളെ അവഗണിക്കുന്ന ആഗോളതലത്തിലൂള്ള ദേശീയബോധം നിര്‍മ്മിച്ചത്? പ്രാദേശികമായ ഇസ്ലാമിക സംസ്കാരങ്ങള്‍ക്ക് അവരൊക്കീന്നും എതിരായിരുന്നു. ഭീകരവാദത്തിന്റെ അന്താരാഷ്ട്രമാനത്തിന് സെപ്റ്റമ്പര്‍ ന് മുമ്പും വേരുകളുണ്ട് എന്നതല്ലേ യാഥാര്‍ത്ഥ്യം? അമേരിക്ക പലപ്പോഴും അതിന്റെ സ്പോന്‍സറുമായിരുന്നു
അനോണീ, കേസിന്റെ കാര്യം അറിയില്ല. ചിത്രകാരന്‍ ഈ ബ്ലോഗിന്റെ നല്ല ഒരു പിന്തുടര്‍ച്ചക്കാരനാണ്. മലയാളം ബ്ലോഗെഴുത്തുകാരില്‍ നമ്പര്‍ വണ്‍ തന്റേടിയും. അദ്ദേഹം തന്നെ പ്രതികരിക്കട്ടെ
ReplyDeleteപ്രിയ വേട്ടെക്കരന്‍,
ReplyDeleteപ്രസക്തമായ പ്രശ്നം. പക്ഷേ,മതാത്മകമായ ആഗോളതയുടെ ഉറവിടം ബുദ്ധമതത്തില്‍ നിന്നല്ലേ? ജൂതരും അത്തരം ഒരു ദേശീയബോധം കൊണ്ടുനടക്കുന്നവരാണ്. ഇസ്ലാമികനവീകരണചിന്ത അതുപോലെ ഒരു ഇസ്ലാമികരാഷ്ട്രം എന്ന ദേശീയത ഉയര്‍ത്തിപിടിക്കുന്നുണ്ട്. അത്തരം ഒരു രാഷ്ട്രനിര്‍മ്മിതിക്ക് വേണ്ടി നിരവധി രാജ്യങ്ങളില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്ന കാര്യവും നമുക്കറിയാം. എന്നാല്‍ അതിനു പിറകിലും ട്രാന്‍സ് നാഷന്‍ ആയ ഒരു ദേശീയ ബോധം ഉണ്ട്. അത്തരം ഒരു ദേശീയത ആഗോളവല്‍കരണകാലത്തെ ഈ ആഗോളബോധത്തിന് പിറകിലില്ല. ഈ അഗോളഗ്രാമത്തിന് തുരങ്കം വെക്കുന്നവര്‍ എന്ന മട്ടിലാണ് ഇസ്ലാമിക രാഷ്ട്രവാദികള്‍ അടയാളപ്പെടുന്നത്. ദേശഭിന്നമായി അവര്‍ എവിടെയും തീവ്രവാദികളായൊ ഒരു പോലെ ട്രീറ്റ് ചെയ്യപ്പെടുന്നതും അങ്ങനെ തന്നെ എന്നാണെന്റെ തോന്നല്‍.
Reader List Digest-ല്‍ വന്ന അനുപം ചക്രവര്‍ത്തിയുടെ പ്രതികരണം.
ReplyDeleteDear Santosh,
Enjoyed reading your piece. "Enjoyed" because I feel you have described 9/11
just like this event which changed the world in the ways I would have
thought in my comic book dream with the international syndicate of "heroes"
called the Justice League. It was fun reading about these "fine" heroes and
their exploits. Even exciting was how large scale "global" disasters struck
the world while these super heroes were in their full bloom. At times, I
would wonder if these super heroes had some kind of a tacit understanding
with the destiny (personified), who would sent these "enemies" of the
mankind in to the earth through time warps. Later, they became boring just
like their adventures and also the anti-heroes. A friend once told me that
the justice league started getting state support, that's why the plots in
the later comics were lame. I also wonder if we see the bombing of Hiroshima
and Nagasaki in the same light as 9/11?
-regards
Anupam
ഈ ലേഖനത്തിന്റെ ആംഗലരൂപം ഇവിടെ വായിക്കാം.
ReplyDeletehttp://youreemember.blogspot.com/2009/09/coeternal-911.html