അല്ല, പിന്നെ!!
- സൂചിത്തലപ്പില്‍ സിസെക്ക്!
- പൈറേറ്റ് കോയ്ലൊ പൗലോ കോയ്ലോയെ പഠിപ്പിച്ചതും മൈക്...
- ബുക്കാനന് കണ്ട പഴശ്ശിരാജാ!
- ഫെമിനിസ്റ്റ് മൗലവി!!
- ആധുനിക ഭാഷാശാസ്ത്രം : അടിസ്ഥാനപാഠാവലി
- ലെവി സ്ട്രോസ്സ്:ഒരു നൂറ്റാണ്ടിന്റെ ജ്ഞാനവലയം!
- ദലിതുകള്‍ തുടച്ചുനീക്കപ്പെടുമോ?
- ഒരു എക്സ് നക്സലൈറ്റിന്റെ സത്യാന്വേഷണപരീക്ഷകള്‍!
- വസ്തുഹാര! എല്ലാക്കാലത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന...
- പകുതി വെന്ത മനുഷ്യജീവിതങ്ങളുടെ വിപണി!
Friday, 8 May 2009
ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
'ബ്ലോഗിന്റെ തലവര' എന്ന പേരില്‍ ദേശാഭിമാനി വാരാന്തപതിപ്പില്‍ രണ്ടാഴ്ച മുന്‍പു വന്ന ഒരു ലേഖനത്തെ ആസ്പദമാക്കി (എം.എസ്സ്.അശോകന്റെ ലേഖനം ) ബ്ലോഗുകളിലും ഒരു ചര്‍ച്ച ഉയര്‍ന്നുവന്നിരിക്കുന്നു.ദേശാഭിമാനിയില്‍ വന്ന ആ ലേഖനം ബ്ലോഗുകളെ സംബന്ധിച്ച പൊതുവായ ചില ഉല്‍കണ്‍ഠകളെ പങ്കുവെക്കുന്നുണ്ടെങ്കിലും ബ്ലോഗുകള്‍ ഇടത് പക്ഷത്തിന്റെ പരസ്യപലകകള്‍ ആകണമെന്ന വളരെ പഴയ ഷെഡനോവിന്റെ മാര്‍ക്സിയന്‍ ചട്ടക്കൂട്ടില്‍ വട്ടം കറങ്ങുന്നതാണ്. ഇതിനോട് പ്രതികരിച്ച് 'വട്ടകണ്ണട' എന്ന ബ്ലോഗില്‍ 'സാമൂഹ്യപ്രതിബദ്ധതയുള്ള, ഭൂരിപക്ഷത്തിന്റെ അഭിപ്രായങ്ങള്‍ , നിയന്ത്രിക്കുന്ന സമൂഹത്തിന്റെ വളര്‍ച്ചക്ക് ഊര്‍ജ്ജം നല്‍കുന്ന, ഒരു നേരായ ഒരു വഴിയിലേക്ക് ബ്ലോഗുകള്‍ നയിക്കപ്പെടണം' എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു.
ആ ബ്ലോഗിലെ കുറിപ്പും പ്രതികരണങ്ങളും ഈ ലിങ്കില്‍ വായിക്കുക.
http://ooramana.blogspot.com/2009/05/blog-post.html
( മറ്റ് ബ്ലോഗില്‍ കമന്റ് ചെയ്യുന്നതിന് എന്റെ സിസ്റ്റത്തില്‍ എന്തോ തടസ്സം. അത് കൊണ്‍ട് ഇത് വേറെ പോസ്റ്റ് ആയി സ്വന്തം ബ്ളോഗില്‍ നല്‍കുന്നു. )
'നേര്‍വഴി' എന്ന സങ്കല്പം തന്നെ പരിമിതമാണ് കാരണം നേര് എന്നത് ഒരു നെര്‍രേഖയല്ല. ലോകത്തില്‍ ഒരു മാധ്യമവും അതിന്റെ തുടക്കത്തിലോ വളര്‍ച്ചയിലോ ഏതെങ്കിലും ഒരു പ്രത്യേക ആശയത്തിന്റെ, പ്രസ്ഥാനതിന്റെ, ജിഹ്വ മാത്രമായിരുന്നിട്ടില്ല. ബ്ലോഗ് 'എന്തുമെഴുതാനുള്ള മാധ്യമമല്ല' എന്നു പറയുന്നതു പോലെ പ്രധാനമാണ് 'എന്ത് മാത്രം എഴുതണം എന്ന് നിശ്ചയിക്കപെട്ട, നിശ്ചയിക്കപ്പെടേണ്ട മാധ്യമം' ആണ് എന്നതും. വ്യക്തികള്‍ അപകടവും സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും എപ്പോഴും ശരിയും എന്ന വികലമായ സാമൂഹ്യബോധമാണ് വ്യക്തികള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യം അരാജകത്വത്തിലേക്കു നയിക്കും എന്ന് മുറവിളിക്കു പിറകിലുള്ളത് എന്നാണ് തോന്നുന്നത്. പുരോഗമന ബ്ലോഗര്‍ സംഘങ്ങള്‍ ഉണ്ടാകേണ്ടതിനെ സംബന്ധിച്ച നിര്‍ദ്ദേശവും കുറിപ്പിലുണ്ട്.നല്ലത് തന്നെ. 'പുരോഗമന ബ്ളോഗര്‍ സംഘടന' ഉണ്ടാകുന്നത് അപകടമാണ് എന്നും കരുതുന്നതെന്തിന് ? ബ്ലോഗര്‍മാരുടേ ഏത് തരം സംഘം ചേരലും മറ്റെല്ലാ മനുഷ്യകൂട്ടായ്മകളും പോലെ തന്നെ സ്വാഗതാര്‍ഹം തന്നെയാണ്. സ്വന്തം ആശയങ്ങളില്‍ നിലയുറപ്പിക്കുവാനും അത് ആവിഷ്കരിക്കാനും എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്.
കേരളത്തിന്റെ പൊതുശ്രദ്ധയിലേക്കു ബ്ലോഗുകളുമായി ബന്ധപ്പെട്ട വിവാദങ്ങളെ മാധ്യമങ്ങള്‍ കൊണ്ടുവന്നത് ഇതിനു മുന്‍പ് രണ്ട് സന്ദര്‍ഭങ്ങളിലാണ്. കേരളത്തില്‍ ഒരു ബ്ലോഗറുടെ അറസ്റ്റില്‍ തുടങ്ങിയ ബ്ലോഗെഴുത്തുകാരന്റെ ആത്മാവിഷ്കാര സ്വാതന്ത്ര്യവുമായി ബന്ധപെട്ട മാധ്യമങ്ങളില്‍ ഏറ പടരാതിരുന്ന ആദ്യ വിവാദത്തില്‍ തന്നെ പല ബ്ലോഗര്‍മാരും ഇടപെട്ടത് എത്രെ അഗ്രസീവ് ആയാണ് എന്ന് ഓര്‍ക്കുന്നുണ്ടാവുമല്ലോ . 'ബ്ലോഗര്‍മാര്‍ക്കു നിയന്ത്രണം വരുന്നു' എന്ന രണ്ടാമത്തെ വെടി പൊട്ടിച്ചത് മനോരമയാണ്. ഗൂഗിള്‍ കൂടീ പ്രതിപ്പട്ടികയില്‍ വന്ന ഒരു മാനനഷ്ട കേസും മലയാളം ബ്ലോഗുകളുടെ ഇടതുപക്ഷ വിരുദ്ധ പ്രവണതകള്‍ക്കെതിരെ മുന്നോട്ടുവരാന്‍ തോമസ് ഐസക്ക് നടത്തിയതായി പറയുന്ന ആഹ്വാനവും ചേര്‍ത്തു പിടിച്ചുള്ള ഒരു പതിവു മനോരമാകസര്‍ത്ത് മാത്രമായിരുന്നു അത്. ബ്ലോഗുകളെ കേരളത്തില്‍ രാഷ്ട്രീയമായി നേരിട്ട് തകര്‍ക്കാന്‍ കഴിയും എന്ന് വിശ്വസിക്കുന്ന മണ്ടനല്ലല്ലോ മന്ത്രി? ദേശരാഷ്ട്രങ്ങളുടെ അതിര്‍ത്തികള്‍ അപ്രസക്തമായ വിനിമയമണ്ഡലമായ ബ്ലോഗുകളെ ദേശീയ നിയമങ്ങള്‍ കൊണ്ട് നേരിടാമെന്ന് വിചാരിക്കുന്നത് തന്നെ എത്ര ബാലിശമാണ്!
ഏതെങ്കിലും തരം കേന്ദ്രീകരണങ്ങളും ആധിപത്യങ്ങളും ഇന്നത്തെ നിലയില്‍ ബ്ലോഗ് എന്ന മാധ്യമത്തില്‍ സാധ്യമല്ല എന്നത് നമുക്കറിവുള്ള കാര്യമാണ് എന്നിരിക്കെ ഇത്തരം വിവാദങ്ങള്‍ ലക്ഷ്യമാക്കുന്നതെന്താണ് ?
സത്യത്തില്‍ ബ്ലോഗുകളെ ആര്‍ക്കാണ് പേടി?
പിന്നെ മറ്റ് 'മാധ്യമങ്ങള്‍ ബ്ലോഗിനെ ഹൈജാക്ക് ചെയ്യുമെന്ന' ഭീതി 'ഇടതുപക്ഷം ബ്ലൊഗിനെ ഹൈജാക്ക് ചെയ്യുന്നു' എന്ന നിലവിളി പോലെ പരിഹാസ്യമായ ഒന്നാണ് എന്നു കൂടി പറയട്ടെ.
http://sngscollege.info
http://vijnanacintamani.org

Subscribe to:
Post Comments (Atom)
ബ്ലോഗുകളിലേത് കൊച്ചു വര്‍ത്തമാനങ്ങള്‍ ആകുന്നുവോ എന്ന ആശങ്ക പങ്കുവെക്കുന്ന പോസ്റ്റ് പി.ആര്‍.രഘുനാഥിന്റെ ബ്ലോഗില്‍ വായിക്കാം
ReplyDeletehttp://marannuvachavakkukal.blogspot.com/
മലയാളം ബ്ലോഗുമായി ബന്ധപ്പെട്ട ഒരു പഴയ മോഷണകേസിലേക്കും ബ്ലോഗേര്‍സിന്റെ കൂട്ടംകൂടലിലേക്കും കൂടി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കട്ടെ -ഈ ലിങ്കിലൂടെ .
ReplyDeletehttp://www.keralatips.org/2007/03/19/ugly-face-of-malayalam-blogging-threats-harassment-and-blogger-gangs/
നല്ല ചിന്തകള്‍.
ReplyDeleteSanthosh ...good post.
ReplyDeleteഅതു തന്നെ ഞാനും ചോദിക്കുന്നു, എന്തിനാ ബ്ലോഗിനെ പേടിക്കുന്നതു്?
ReplyDeleteഎല്ലാ വിരുദ്ധചിന്തകളാണന്നു തോന്നുമ്പോള്‍ ബ്ലൊഗ്ഗും വിരുദ്ധമാണന്ന് സ്ഥപിക്കണമല്ലോ...?യെത്..
ReplyDeleteGOOD POST
ReplyDelete