അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
  • ലൗ ജിഹാദ്‌ !!!!!
  • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
  • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
  • രണ്ടായ്‌ മുറിച്ചത്! **
  • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
  • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
  • 9/11
  • ഗണപതിക്ക് കുറിച്ചത്!
  • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
  • ഭരണകൂടങ്ങളുടെ ഭീകരവാദം
  • എന്തു പറ്റി മാഷേ?
  • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
  • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
  • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
  • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
  • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
  • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
  • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
  • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
  • ട് വളര്‍ത്തുന്ന അഴീക്കോട്
  • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
  • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
  • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
  • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
  • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
  • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
  • ആലോകമലയാളം . അച്ചാറും പപ്പടവും
  • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
  • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
  • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
  • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
  • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
  • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
  • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
  • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
  • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
  • Monday 15 June 2009

    സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.

    (അഴീക്കോട് വിവാദത്തില്‍ വീണ്ടും ഹാജരായതില്‍ ക്ഷമിക്കണം. ഇതൊരു അനുബന്ധം മാത്രം.)
    വി.എസ്സില്‍ നിന്നൊരു വിളി മതി, ഒരു വാക്കു മതി എല്ലാ പ്രശ്നവും തീരും എന്ന് പ്രൊഫസ്സര്‍ നിലവിളിച്ചു പറഞ്ഞിട്ടും എന്തോ ആ ഒടുക്കത്തെ വിളി വന്നില്ല. അപ്പോഴതാ പിന്നില്‍ നിന്നൊരു കൂക്കി വിളി. അഴീക്കോട് തിരിഞ്ഞു നോക്കി. സംശയമില്ല മുകുന്ദന്‍ തന്നെ.
    കുറച്ച്‌ നാള്‍ മുമ്പ്‌ വി എസ്സിനെ വിമര്‍ശിച്ച്‌ ചിലത്‌ പറഞ്ഞതിന്റെ പേരില്‍ തന്റെ കോലങ്ങള്‍ തെരുവില്‍ കത്തുന്നതു കണ്ട്‌ പേടിച്ച്‌ സമസ്താപരാധം പറഞ്ഞ്‌ മാതൃഭൂമി വാരികയില്‍ 'നിന്ന് മുള്ളിയവനാ'ണ്‌ കക്ഷി. തന്റെ അത്ര മയിലേജ്‌ ഇല്ലാത്തവന്‍. എന്ത്‌ ചെയ്യാം മറ്റൊരു കൂട്ടുജീവിയും കൂട്ടിനില്ല ( പട്ടി എന്ന് വിളിച്ചെന്ന് തെറ്റിദ്ധരിക്കല്ലേ)
    ഈ.എം എസ്സിനു ശേഷം മലയാളികള്‍ക്ക്‌ വിശ്വസിച്ചു പിന്തുടരാവുന്ന ഒരാളേ ഭൂമുഖത്തുള്ളൂ അത്‌ സുകുമാര്‍ അഴീക്കോട്‌ ആണ്‌ എന്നും അദ്ദേഹം സി.പി യെമ്മിന്റെ മാത്രമല്ല എല്ലാ മലയാളികളുടെയും സുപ്പീരിയര്‍ അഡ്വൈസര്‍ ആണെന്നുമാണ്‍ മുകുന്ദോക്തി. 'അദ്ദേഹത്തിന്റെ കാലശേഷം ഞാനും' എന്ന് വിനയം കൊണ്ടാണെന്നു തോന്നുന്നു, മുകുന്ദന്‍ പറഞ്ഞില്ല. ഇ. എം.എസ്സ്‌ അനുസ്മരണ പരിപാടിയില്‍ അഴീക്കോടിനെയും എം എ.ബേബിയെയും സാക്ഷി നിര്‍ത്തിയായിരുന്നു മുകുന്ദന്റെ ഈ പുറം ചൊറിയല്‍.
    രണ്ട്‌ പഴയ കമ്മ്യുണിസ്റ്റ്‌ വിരുദ്ധരുംചേര്‍ന്ന് തങ്ങളെ ഒരരുക്കാക്കി കളയുമോ എന്ന ഭയമുള്ളതു കൊണ്ടോ ഇപ്പോഴത്തെ നേതാക്കന്മാരൊക്കെ വിക്കുള്ളവരാണെന്ന അഴീക്കോടിന്റെ വീക്ക്‌ അത്ര സുഖിക്കാത്തതുകൊണ്ടോ എന്നറിയില്ല, എം.എ.ബേബി ഇതിനോട്‌ വിയോജിച്ച്‌ 'അങ്ങനെ ഒരു അപ്രമാദിത്വം ആര്‍ക്കുമില്ലെന്ന് ' തുറന്നടിച്ചു.വാര്‍ത്തയുടെ വിശദാംശങ്ങള്‍ ഇതാ:
    "തൃശ്ശൂര്‍: ഇ.എം.എസ്സിനുശേഷം ആര്‌ എന്നു ചോദിച്ചാല്‍ ആര്‍ക്കും അപ്രമാദിത്വം ഇല്ലെന്ന മറുപടിയാണ്‌ നല്ലെതെന്ന്‌ മന്ത്രി എം.എ. ബേബി പറഞ്ഞു. ഇ.എം.എസ്സിന്റെ അഭാവത്തില്‍ ഡോ. സുകുമാര്‍ അഴീക്കോടിനൊപ്പം നില്‍ക്കാമെന്ന സാഹിത്യ അക്കാദമി പ്രസിഡന്റ്‌ എം. മുകുന്ദന്റെ പ്രസ്‌താവനയോട്‌ വിയോജിച്ചുകൊണ്ടാണ്‌ ബേബി ഇങ്ങനെ അഭിപ്രായപ്പെട്ടത്‌. കോസ്റ്റ്‌ഫോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ 'ഇ.എം.എസ്സിന്റെ സാംസ്‌കാരിക രംഗത്തെ സാന്നിധ്യം' സംബന്ധിച്ച സെമിനാറിലായിരുന്നു ഇത്‌. എല്ലാ മലയാളികളുടെയും സുപ്പീരിയര്‍ അഡൈ്വസറാണ്‌ അഴീക്കോടെന്ന്‌ എം. മുകുന്ദന്‍ അഭിപ്രായപ്പെട്ടു. പിന്നീട്‌ സംസാരിച്ച മന്ത്രി ബേബി, അഴീക്കോട്‌ ബഹുമാന്യനായിരിക്കുമ്പോള്‍ത്തന്നെ അപ്രമാദിത്വം ആര്‍ക്കും വേണ്ടെന്ന മറുപടി നല്‌കി. ആര്‍ക്കൊപ്പം നില്‍ക്കണമെന്നു ചോദിച്ചാല്‍ സ്വന്തം കാലില്‍ നില്‍ക്കണം എന്നുപറയാം. മറ്റുള്ളവരുടെ കാലില്‍ ചവിട്ടുകയുമരുത്‌. വിമര്‍ശത്തോളം സ്വയംവിമര്‍ശവും വേണം. ഇ.എം.എസ്‌. അത്‌ നടത്തിയിട്ടുണ്ട്‌. സങ്കീര്‍ണമായ രാഷ്ട്രീയസാഹചര്യങ്ങളെ സംസ്‌കാരസമ്പന്നമായി ഇ.എം.എസ്‌. നേരിട്ടു. എഴുതുമ്പോഴും ക്ലാസെടുക്കുമ്പോഴും ആ സംസ്‌കാരം ഉണ്ടായിരുന്നു- ബേബി പറഞ്ഞു. എല്ലാ എതിര്‍പ്പുകളെയും വാക്കും ചിന്തകളും കൊണ്ടാണ്‌ ഇ.എം.എസ്‌. നേരിട്ടതെന്ന്‌ മുഖ്യപ്രഭാഷണത്തില്‍ ഡോ. സുകുമാര്‍ അഴീക്കോട്‌ പറഞ്ഞു. ഇന്നത്തെ നേതാക്കള്‍ക്ക്‌ നഷ്ടമായ സിദ്ധിയാണത്‌. ഏതു സംഭവത്തിലും അപ്പോള്‍ത്തന്നെ പ്രതികരിക്കാന്‍ ഇ.എം.എസ്സിനു കഴിയുമായിരുന്നു. ആ അര്‍ത്ഥത്തില്‍ വിക്കില്ലാത്ത നേതാവാണ്‌ അദ്ദേഹം. പിന്നീടുള്ള എല്ലാ നേതാക്കള്‍ക്കും വിക്കുണ്ടുതാനും. ഇ.എം.എസ്സിനെ ദേശീയ മുഖ്യധാരയില്‍നിന്ന്‌ മാറ്റിക്കൊണ്ടുപോവുകയെന്നത്‌ ചില പണ്ഡിതരുടെ സാമര്‍ത്ഥ്യമാണ്‌. ഗാന്ധിജിയെപ്പോലെ രാഷ്ട്രീയത്തിനുമപ്പുറത്തേയ്‌ക്ക്‌ പ്രവര്‍ത്തനം വ്യാപിപ്പിച്ച ദേശീയ നേതാവാണ്‌ അദ്ദേഹം- അഴീക്കോട്‌ പറഞ്ഞു"
    മാതൃഭൂമിയോട്‌ വാര്‍ത്തക്ക്‌ കടപ്പാട്‌.
    രാഷ്ട്രീയം എല്ലാ വൃത്തികേടുകളുടേയും അവസാന വാക്കാണെന്ന് പറഞ്ഞ ആ വിശ്വസാഹിത്യകാരന്‍ കുഴിമാടത്തില്‍ കിടന്ന് തന്റെ ആ വചനം തിരുത്തി രാഷ്ട്രീയം എന്നതിനു പകരം തന്റെ വര്‍ഗത്തിന്റെ പണിയായ സാഹിത്യം എന്ന് എഴുതിചേര്‍ക്കുമ്പോള്‍ സ്വയം ശപിക്കുന്നതിനിടെ 'മുകുണ്ടന്‍, അഴീക്കോറ്റ്‌ ' എന്നൊക്കെ ഉച്ചാരണം തെറ്റി പിറുപിറുക്കുന്നതും തൊട്ടടുത്തു കിടന്ന് കൃഷ്ണന്‍ നായര്‍ സാര്‍ ശരിയായ ഉച്ചാരണം പഠിപ്പിക്കുന്നതും കേട്ടെന്ന് മറ്റേ ലോകത്തു നിന്ന് ആരുടെയും സ്വന്തമല്ലാത്ത ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
    http://sngscollege.info
    http://vijnanacintamani.org

    5 comments:

    1. സംശയമുണ്ടോ ? അഴിമതി കാണിക്കാന്‍ അത്ര അവസരം ഇവറ്റകള്‍ക്കില്ലെന്നു മാത്രം. ശരിയായ മാനസികാരൊഗ്യം പോലും പല എഴുത്തുകാര്‍ക്കുമില്ല.

      ReplyDelete
    2. അവസാനത്തെ ആ പരലോക റിപ്പോര്‍ട്ട് കിടു :))

      ReplyDelete
    3. മനോരമാ റിപ്പോറ്ട്ടില്‍ മന്ത്രി ഇങ്ങനെ തോണ്ടിയത് സാക്ഷാല്‍ വി.എസ്സിനെ തന്നെയാണ് എന്നാണല്ലോ. അഴീക്കോട് ഭാഗം മനോരമ മുക്കി. എന്തരോ എന്തോ?

      ReplyDelete
    4. വീരനുമായി പണ്ട് ഏറ്റുമുട്ടിയ സൂപ്പര്‍ സുകു വീരന്‍ - പിണറായി പോരില്‍ സുഖകരമായ തുല്യ ദൂരം പാലിക്കുന്നതും കൌതുകകരം തന്നെ!തത്വമസി.അല്ല,തുട്ടുമതി

      ReplyDelete
    5. സി.പി.എം രാഷ്ട്രീയത്തെക്കുറിച്ച് ബ്ലോഗിലായാലും ഇങ്ങനെ പ്രതികരിച്ചാല്‍ വിഷമമൊന്നുമുണ്ടാകാത്ത നിലയില്‍ ഉദാരത സഖാക്കള്‍ക്കു വന്നു കഴിഞ്ഞോ, സന്തോഷേ? എനിക്കൊന്നും മനസ്സിലാകുന്നില്ല.

      ReplyDelete

    പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക