അല്ല, പിന്നെ!!
- സൂചിത്തലപ്പില്‍ സിസെക്ക്!
- പൈറേറ്റ് കോയ്ലൊ പൗലോ കോയ്ലോയെ പഠിപ്പിച്ചതും മൈക്...
- ബുക്കാനന് കണ്ട പഴശ്ശിരാജാ!
- ഫെമിനിസ്റ്റ് മൗലവി!!
- ആധുനിക ഭാഷാശാസ്ത്രം : അടിസ്ഥാനപാഠാവലി
- ലെവി സ്ട്രോസ്സ്:ഒരു നൂറ്റാണ്ടിന്റെ ജ്ഞാനവലയം!
- ദലിതുകള്‍ തുടച്ചുനീക്കപ്പെടുമോ?
- ഒരു എക്സ് നക്സലൈറ്റിന്റെ സത്യാന്വേഷണപരീക്ഷകള്‍!
- വസ്തുഹാര! എല്ലാക്കാലത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന...
- പകുതി വെന്ത മനുഷ്യജീവിതങ്ങളുടെ വിപണി!
Saturday, 6 June 2009
മലയാളി ഓര്‍ക്കുന്നുണ്ടോ?
മലയാളി ഓര്‍ക്കുന്നുണ്ടോ?
April -29 ശങ്കരാചാര്യജയന്തി. തത്വജ്ഞാനി ദിനം.എല്ലാവര്‍ക്കും ഒരു ദിനം എന്ന പോലെ തത്വചിന്തകന്മാര്‍ക്കും ഒരു ദിവസം. ശങ്കരാചാര്യരുടെ നാടായതിനാലാണ് കാലടിയില്‍ ജാതിക്ക് ഏറ്റവും വിളവുള്ളത് എന്നത് ഒരു പഴയ തമാശയാണ്.
April -30സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ പിറന്നാള്‍. ലോകത്തു മറ്റെവിടെയെങ്കിലും ഇങ്ങിനെയൊന്നു കേട്ടിട്ടുണ്ടോ?
May-1തൊഴിലാളികള്‍ കടമ മറക്കുന്നുവെന്ന് ഹൈക്കോടതി പറഞ്ഞതിന് പിറകെ ലോക തൊഴിലാളി ദിനം . മാര്‍ക്സിയന്‍ നിര്‍വചനപ്രകാരം ഞാനടക്കമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ തൊഴിലാളികള്‍ അല്ലെന്നു ലോകതൊഴിലാളി നേതാവ് കെ. വേണു.
May -3തൃശ്ശൂര്‍ പുരം. ആനയുടെ എണ്ണത്തിലും കമ്പക്കെട്ടിലുമൊക്കെ വേറെ പൂരങ്ങള്‍ മുന്നിലാണെങ്കിലും തൃശ്ശൂരെ പൂരമാണ് പൂരം. പൂരങ്ങളില്‍ പൂമാന്‍. ആറാട്ടുപുഴപ്പൂരത്തിന് പേമാരി പെയ്ത് തൃശ്ശുര്‍ ദേശക്കാര്‍ക്ക് പോകാന്‍ കഴിയാത്തതിന്റെ അരിശം തീര്‍ക്കാന്‍ ശക്തന്‍ തമ്പുരാന്‍ തുടങ്ങിയ പൂരമാണത്രേ ഇത്. ഇന്നും നാം സകല അരിശവും തീര്‍ക്കുന്നത് പുരത്തിനാണ്. പൂരപ്പറമ്പില്‍ തീര്‍ത്തുതരാം എന്നാണ് ഏത് അടപിടിക്കും ഒടുവിലുള്ള വെല്ലുവിളി.മോളേങ്കാവിലെ പൂരോംകഴിഞ്ഞുചേപ്പന്റെ ഷാപ്പിലെ കള്ളും കഴിഞ്ഞുപിന്നെന്താടി കോച്ചിപ്പെണ്ണേനമ്മളുതമ്മില് മിണ്ട്യാല്-എന്നൊരു ചെറുമക്കളിപ്പാട്ട്.
May- 5കുഞ്ചന്‍ ദിനം.മെയ് അഞ്ചും കുഞ്ചനും തമ്മില്‍ ഒരു ഇഞ്ചബന്ധമല്ലാതെ മറ്റെന്തുണ്‍ട്? മലയാളത്തിലെ മഹാകവികളെ നേരിട്ടു കേട്ടത് കുട്ടിക്കാലത്ത് ഈ ദിനത്തിനാണ്. വൈലോപ്പിള്ളിയേക്കാള്‍ കേമന്‍ ചെമ്മനം ചാക്കോയാണെന്ന് അന്ന് തോന്നിയിരുന്നു!
May-6 1967-ല്‍ ഡോ സാക്കീര്‍ ഹുസൈന്‍ ഇന്ത്യയുടെ പ്രഥമ മുസ്ലീം പ്രസിഡെന്റ് ആയി തിര്‍ഞ്ഞെടുക്കപ്പെട്ടു.
May-11വൈലോപ്പിള്ളിയെ ഓര്‍ക്കാന്‍ ഈ ദിനം.
May -15നിത്യചൈതന്യ യതി ഇല്ലാത്ത പത്ത് വര്‍ഷങ്ങള്‍ മലയാളിയുടെ ചിന്താദാരിദ്ര്യം തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നു.മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ എഴുതിയത് ഇ.എം.എസ്സോ യതിയോ എന്നത് ഗവേഷണകാലത്തെ ഒരു തര്‍ക്കമായിരുന്നു. വല്ല വീരനും ആ സ്ഥാനം പിടിച്ചടക്കുമോ എന്നത് ഇന്നത്തെ ഭയവും.
May- 19സി.വി.രാമന്‍പിള്ളയുടെ നൂറ്റിഅമ്പതാം ജന്മവാര്‍ഷികത്തിന്റെ അവസാനം ഇന്ന്.തിരകളിളകാത്ത കടലിനെ സങ്കല്പ്പിക്കാണ്‍ കഴിഞ്ഞ മഹാശീല്പ്പി. "ആണുങ്ങളില്ലാത്ത കുറ വലിയ കുറ" എന്ന് ഘനഗംഭീരമായ ശബ്ദം ഇന്നും ചെവിയില്‍ മുഴങ്ങുന്നു.
May - 20വാസ്കൊഡെ ഗാമ കോഴിക്കോട് കാപ്പോറ്റെക്ക് (കാപ്പാട്) കപ്പലിറങ്ങിയ ദിനം. അധിനിവേശത്തിനെ ഒരു യുഗം ആരംഭിക്കുന്നു. വാസ്കോദെ ഗാമ സാമൂതിരിയെ കാണാന്‍ വന്ന വേഷം നല്ല ഒരു അഴകിയ രാവണന്റേതായിരുന്നു. "കണങ്കാല്‍ വരെ എത്തൂന്ന കപില വര്‍ണത്തിലുള്ള സാറ്റിന്‍ തുണിയുടെ കസവുകരകളിട്ട നീണ്ട മേലങ്കി, അതിനിടയില്‍ സാറ്റിന്‍ തുണിയുടെ കുപ്പായം, കഴുത്തില്‍ വെളുത്ത ഉറുമാല്‍, തലയില്‍ നീല സാറ്റിന്‍ കിന്നരി വെച്ച തൊപ്പി, പളപളാ മിന്നുന്ന മഡലുകള്‍ക്ക് മുകളില്‍ ഒരു വെളുത്ത തൂവല്‍, തോളത്ത് വില പിടിച്ച എനാമല്‍ കൊണ്ടുള്ള കോളര്‍, മനോഹരമായ ഒരു കഠാര തൂക്കിയിട്ട അരപ്പട്ട." (ലോഗന്റെ മലബാര്‍ മാനുവലില്‍ നിന്ന് )ഇന്നെന്തെല്ലാം തരം അധിനിവേശ്ത്തിന്റെ പുതിയ വേഷങ്ങള്‍, , ഏതെല്ലാം തരം ഗാമമാര്‍, ശീമകള്‍!
http://sngscollege.info
http://vijnanacintamani.org

Subscribe to:
Post Comments (Atom)
ശങ്കരാചാര്‌യരും ഞാനും ജനിച്ചത് ഒരു ദിവസമാണെന്ന് ഇപ്പോള്‍ അറിഞ്ഞു.
ReplyDelete