
"നാഷണല്‍ ബൂര്‍ഷ്വാസി (ആ വാക്ക് കേട്ടാല്‍ എനിക്ക് ഖസാക്ക് ഓര്‍മ്മ വരും!)യൊക്കെ ഫൂട് ലൂസായ കാലത്ത് പഴയ കമ്യുണിസ്റ്റ് തൊഴില്‍ സമരങ്ങള്‍ക്ക് എങ്ങനെ അതുപോലെ തന്നെ തുടരാനാവും" എന്ന് ഒരു സ്വകാര്യസംഭാഷണത്തില്‍ ചോദിച്ചത് കളര്‍കോട് വാസുദേവനാണ്. പില്‍ക്കാലമുതലാളിത്തത്തില്‍, ആഗോളവല്‍ക്കരണ സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള കമ്യുണിസ്റ്റ് പാര്‍ട്ടികള്‍ നേരിടുന്ന പല പ്രശ്നങ്ങളില്‍ ഒന്ന് മാത്രമാണിത്. എന്നാല്‍ അത്തരം കനപ്പെട്ട 'ബുദ്ധിജീവിചോദ്യ'ങ്ങളൊന്നും നമ്മുടെ രാഷ്ട്രീയസാഹചര്യത്തില്‍ കഴിഞ്ഞ ദശകങ്ങളില്‍ ഉയര്‍ന്ന് വന്നിട്ടില്ല. ബുദ്ധിജീവി നമ്മുടെ സാംസ്കാരികമണ്ഡലത്തില്‍ ഇന്ന് മാഞ്ഞ് പോയ ഒരടയാളമാണ്, മുഖ്യധാരാമാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും പരിഹാസങ്ങള്‍ ഏറെ ഏറ്റു വാങ്ങി.
ഇ. എം എസ്സ് മരിച്ചപ്പോള്‍ ഓ. വി വിജയന്‍ എഴുതിയ മനസ്സില്‍ തട്ടുന്ന ചെറുകുറിപ്പ് അവസാനിക്കുന്നത് ഏകദേശം ഇങ്ങനെയാണ്. : " സഖാവേ, നമ്മള്‍ തമ്മിലൂള്ള വിയോജിപ്പുകള്‍ എത്ര നിസ്സാരം. താങ്കളുടെ അഭാവം സംവാദങ്ങളില്‍ സൃഷ്ടിച്ച ശൂന്യതയെ ഓര്‍ക്കുമ്പോള്‍"
അതെത്ര സത്യം അല്ലേ? പിന്നീട് കേരളം കടുത്ത രാഷ്ട്രീയസംവാദങ്ങള്‍ക്ക് ഒരിക്കലും വേദിയായിട്ടില്ല, കക്ഷി രാഷ്ട്രീയ നിലവിളികള്‍ക്കല്ലാതെ. ആയിടക്ക് സക്കറിയ 'ബുദ്ധിജീവികളെകൊണ്ട് എന്ത് പ്രയോജനം' എന്ന് ബുക്കെഴുതി ആളായി. "ഞാനിവിടെ ഒരു ബുദ്ധിജീവി ഉളളപ്പോല്‍ മറ്റ് ബുദ്ധിജീവികളെ കോണ്ടെന്തു പ്രയോജനം എന്നായിരിക്കാം സക്കറിയ ഉദ്ദേശിച്ചത്" എന്ന് എം. ജി. എസ്സ് നാരായണന്‍ ഒരു തട്ടും കൊടുത്തു. ഒരു കാര്യം ശരിയാണ്. എം ഗോവിന്ദന്റെയും സി ജെ യുടെയുമൊക്കെ പരമ്പരയിലുള്ള മൗലിക ബുദ്ധിജീവികള്‍ കുറ്റിയറ്റിരിക്കുന്നു. ഇന്ന് വി സി ശ്രീജന്റെ ശൈലി കടമെടുത്താല്‍ ഉള്ളത് സാമന്തചിന്തകന്മാര്‍ മാത്രം!
ഇപ്പോള്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഇടതു പക്ഷ ജനാധിപത്യമുന്നണിയുടെ ഭാവിയാണ്. അപ്പോഴാണ് അധികമാരും ശ്രദ്ധിക്കാത്ത ഒരു അന്വേഷണം കൊച്ചിയില്‍ നടക്കുന്നത്. ഇടതുപക്ഷത്തിന്റെ ഭാവിയെ കുറിച്ച് ഒരു സെമിനാര്‍. ഇന്‍ഡ്യയില്‍ തന്നെ ആദ്യമായി. തീര്‍ത്തും അന്തര്‍ദേശീയ മാനത്തില്‍, സയന്‍സ് കോണ്‍ഗ്രസ്സിന്റെ ധൂര്‍ത്തൊന്നുമില്ലാതെ. സ്വതന്ത്രകേരളത്തില്‍ നാളിതുവരെ ഇത്രയും വിപുലമായ ഒരു ധൈഷണിക കൂട്ടായ്യ്മ ഉണ്ടായിട്ടില്ല. പക്ഷേ എന്തുകോണ്ടോ മാധ്യമങ്ങള്‍ അത് ഏറ്റെടുത്തിട്ടില്ല. 'ചരിത്രസോഷ്യലിസ്റ്റ് ആശയം മുന്‍കാലത്തേക്കാള്‍ കൂടുതല്‍ പ്രസക്തമായിട്ടുണ്ടോ, ഇടതുപക്ഷം ഏത് ദിശയിലേക്കാണ് നീങ്ങേണ്ടത്, ജാതി, ലിംഗനീതി, വര്‍ഗം, ലൈംഗികത എന്നിവ ഇടതുപക്ഷത്തെ എങ്ങനെ പുന: സൃഷ്ടിക്കും തുടങ്ങിയ ചോദ്യങ്ങളാണ് സെമിനാറില്‍ ചര്‍ച്ചക്ക് വരിക' എന്ന് മാതൃഭൂമിയുടെ വാര്‍ത്ത. വിവിധവിഷയങ്ങളില്‍ ഗെയില്‍ ഓംവെദും പ്രഭാത് പട്നായക്കുമടക്കം ദേശീയ - അന്തര്‍ദേശീയ ചിന്തകന്മാര്‍ ഒത്തുകൂടുന്ന സൂചിതലപ്പിലെ സംഘനൃത്തത്തില്‍ പക്ഷേ ശരിക്കും സൂപ്പര്‍ സ്റ്റാര്‍ മറ്റൊരാളാണ്. സ്ലാവോജ് സിസെക്. (Slavoj Žižek )
ഒരു തീവ്ര ഉച്ചാരണവാദിക്കും മലയാളത്തില്‍ എഴുതി ഫലിപ്പിക്കാനാവാത്ത പേര്.
മുതലാളിത്തത്തെ ചെറുത്ത് തോല്പിച്ച് സോഷ്യലിസം നടപ്പില്‍ വരുത്താന്‍ ഒരുമ്പെട്ടെറങ്ങിയ ഒരു കാലാള്‍പ്പടയും ലോകത്ത് അവശേഷിച്ചിട്ടില്ലാതിരിക്കെ തന്നെ മാര്‍ക്സിയന്‍ ആശയസംഹിതയെ ഉത്തരാധുനികകാലത്തേക്ക് വികസിപ്പിച്ചെടുക്കുക എന്ന സങ്കീര്‍ണ്ണമായ മേഖലയില്‍ വ്യാപരിച്ചുകൊണ്ടിരിക്കയാണ് സിസെക്ക് എന്ന സ്ലൊവേനിയന്‍ സാസ്കാരികവിമര്‍ശകന്‍. ശരിക്കും അപകടമേഖലയിലെ സഞ്ചാരി. ഫ്രോയ്ഡീയന്‍ മനശ്ശാസ്ത്രം നിരോധിച്ചിരുന്ന കമ്യുണിസ്റ്റ് ഇരുമ്പുമറയ്ക്കപ്പുറം പോസ്റ്റ് മാര്‍ക്സിസ്റ്റ് ഉള്‍ക്കാഴ്ചയില്‍ ലക്കാന് ശേഷം മാര്‍ക്സിസത്തേയും മനശ്ശാസ്ത്രത്തേയും ബന്ധിപ്പിച്ച ഉറപ്പുള്ള പാലം. രാഷ്ട്രീയ സാസ്കാരിക പാഠവിശകലനത്തില്‍ ജര്‍മ്മന്‍ ആശയവാദവും ലക്കാനിയന്‍ മനോവിശ്ലേഷണവും സമര്‍ത്ഥ്മായി സമന്വയിപ്പിച്ച ആള്‍, കലയിലെ ഉച്ചനീചഭേദങ്ങളെ തന്റെ വിശകലനത്തിന്റെ സ്രോതസ്സുകള്‍ എന്ന നിലയില്‍ പൊളിച്ചെഴുതിയ ചിന്തകന്‍. നഗരബുദ്ധിജീവി, മാധ്യമലോകത്തെ സെലിബ്രിറ്റി, പോപ്പുലര്‍ സംസ്കാര പഠനമേഖലയിലെ വിശ്വസ്ത സ്ഥാപനം. ഔപചാരികതകളില്ലാത്ത പ്രഭാഷകന്‍, നല്ലൊരു പെര്‍ഫോമര്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍, ചുളിഞ്ഞ് മടങ്ങിയ ആര്‍ജ്ജവമുള്ള ഇംഗ്ലീഷ് തമിഴനെതോല്പ്പിക്കും വിധം കടുത്ത ആക്സന്റോടെ പറയുന്ന ആള്‍, നല്ലൊരു തമാശക്കാരന്‍. ഉത്തരാധുനികകാലത്ത് തത്വചിന്തയുടെ ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും താരമൂല്യമുള്ള ഹീറോ, ഒരു ബുദ്ധിജീവി എങ്ങനെ ഇരിക്കും എന്ന നമ്മുടെ മുന്‍ ധാരണകളെ നിലം പരിശാക്കിയ ആള്‍ - സിസെക്കിന് വിശേഷണങ്ങളേറെ.
നിശിതമായ ഒരു കണ്ണും തുളഞ്ഞു കയറുന്ന സ്വാധീനവുമാണ് സിസെക്ക്. പ്രകോപിപ്പിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്യുന്ന ചലനശീലങ്ങളുള്ള ആള്‍ നമ്മെ ഭ്രമിപ്പിക്കുന്നത്, അത്ര എളൂപ്പം കുടഞ്ഞു കളയാനാവാത്തത്. 'സിസെക്ക്', 'പെര്‍വെര്‍ട്ട് ഗൈഡ് ടു സിനെമാ' എന്നീ ചിത്രങ്ങള്‍ കണ്ടവര്‍ക്ക് അത് ബോധ്യപ്പെടും. അമിത മാധ്യമ ലാളന തന്റെ ചിന്തയുടെ സൂക്ഷ്മമായ തലങ്ങളെയും സങ്കീര്‍ണ്ണതയെയും മറച്ചു വെക്കുന്നുണ്ട് എന്ന് സിസെക്ക് തന്നെ തിരിച്ചറിയുന്നുണ്ട്. അവഗണിക്കപ്പെടുന്നതിലില്ല സ്വീകരിക്കപ്പെടുമ്പോഴാണ് തന്റെ ബേജാറ് എന്ന് സിസെക്ക് എന്ന സിനിമയില്‍ അദ്ദേഹം പറയുന്നുണ്ട്. എരിവും പുളിയും ആക്ഷനും ഹ്യൂമറുമൊക്കെയുള്ള ത്രസിപ്പിക്കുന്ന സവാരിഗിരി വണ്‍ മാന്‍ ആക്ഷന്‍ എന്റര്‍ടൈനര്‍ ആണ് പലപ്പോഴും സിസെക്കിന്റെ മാധ്യമ സാന്നിധ്യം.തത്വചിന്തയുടെ ലോകത്ത് ഇങ്ങനെ ഒരു ജനപ്രിയ താരം വേറെ ഉണ്ടായിട്ടില്ല. സിസെകിന്റെ തത്വചിന്തകൊണ്ടുള്ള തമാശകളി ഇഷ്ടപ്പെടാത്തവരുമുണ്ട്. ഗൗരവഭാവമില്ലാത്ത തത്വചിന്താവതരണം അത്തരം ഡിസ്കോര്‍സുകളെ തന്നെ ദുര്‍ബലമാക്കുന്ന ഒരു മുതലാളിത്ത അജണ്ടയാണ് നടപ്പാക്കുന്നത് എന്ന് സിസെക്കിന്റെ വിമര്‍ശകര്‍ പറയുന്നു.
സിസെക്കിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലിങ്കുകള്‍ ഉപകരിക്കും.
കൊച്ചി ലൈഫിന്റെ (കൊച്ചി ആര്‍ട്ട് ആന്‍ഡ് ലെറ്റേര്‍സ് ഫൗണ്ടേഷന്‍ ) ആഭിമുഖ്യത്തിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവും ആയ പ്രതിസന്ധികളെയും വരും കാല സാധ്യതകളെയും സംബന്ധിച്ച ഉള്‍ക്കാഴ്ചകള്‍ രൂപപ്പെടുന്നതിന് ഈ സെമിനാര്‍ സഹായിക്കുമെന്ന് ന്യായമായും പ്രതീക്ഷിക്കാം.
സെമിനാറിനെക്കുറിച്ചറിയാനും പങ്കെടുക്കാനും കൊച്ചിലൈഫിന്റെ
ഔദ്യോഗിക വെബ് സൈറ്റ് സന്ദര്‍ശിക്കുക.
* തലക്കെട്ടിന് Bülent Somay-യുടെ സ്ലാവോജ് സിസെക്കിനുള്ള തുറന്ന കത്ത് എന്ന പ്രബന്ധത്തിന്റെ ശീര്‍ഷകവാക്യത്തോട് കടപ്പാട്.
* 'സിസെക്ക്', 'പെര്‍വെര്‍ട്ട് ഗൈഡ് റ്റു സിനിമാ' എന്നീ അനുഭവങ്ങളെക്കുറിച്ച് തിരക്കൊഴിഞ്ഞെഴുതാമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് സിസെക്കിന്റെ വരവ്. നീട്ടിവെക്കാന്‍ മറ്റൊരു കാരണം.
ലെറ്റേര്‍സ് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ എന്നാണ് പരിപാടിക്ക് പേര്. കാര്‍ണിവല്‍ ഛായയുള്ള പേര്. അതെന്തോ ദഹിച്ചില്ല!
ReplyDeleteസോഷ്യലിസത്തെ ഉത്താരാധൂനിക കാലത്തിലേക്ക് മൂല്യശോഷണം കൂടാതെ...(നടക്കുന്ന കാര്യാണോ..?) സന്നിവേശിപ്പിക്കാന്‍ ശ്രമിക്കുന്ന ഈ അഭിനവ മാര്‍ക്സ്... കൊള്ളാം. ബ്രൌസര്‍ കേടായതിനാല്‍ ട്രെയ്ലര്‍ കാണാന്‍ പറ്റിയില്ല.... നാട്ടിലായിരുന്നു കഴിഞ്ഞ ആഴ്ച ഇപ്പൊ തിരിച്ചെത്തി... ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ഒക്കില്ലല്ലൊ എന്ന ദുഖം... :(
ReplyDeleteഈ അവസരത്തിൽ ഈ പോസ്റ്റ് വളരെ നന്നായി സന്തോഷ്. ചിന്തയ്ക്ക് വീണ്ടും സാധ്യതയുള്ള ഒന്നാണ് മാർക്സിസം എന്ന തിരിച്ചറിവുപോലും നമ്മുടെ മാർക്സിയൻ പണ്ഡിതന്മാരെ വളരെ ദൂരം മുന്നിലേയ്ക്ക് കൊണ്ടുവരും.
ReplyDeleteമാതൃഭൂമിയില്‍ സിസെക്കിനെക്കുറിച്ചുള്ള ലേഖനം മധു എഴുതിയത് വായിക്കാം.
ReplyDelete"ചിന്തയില്‍ ആപത്കരമായി ജീവിക്കുന്ന ഒരാള്‍ "
ഡോ. ടി.വി. മധു.
http://www.mathrubhumi.com/story.php?id=50172
link is not correct
ReplyDeleteലിങ്ക് മാറിപ്പോയി.
ReplyDeletehttp://www.mathrubhumi.com/article.php
ഇതു വല്യ ചതിയായിപ്പോയി മാഷേ,
ReplyDeleteഡോ മധുവിന്റെ ലേഖനംവായിക്കാമെന്നുവച്ച് താങ്കൾതന്ന ലിങ്ക്‌വഴികേറിനോക്കിയപ്പോൾ, ഹോ അതോർക്കാൻ വയ്യ, സുകുമാർ അഴീക്കോട് ഹരിശ്രീക്ക് വിസർഗ്ഗമിടാൻ പഠിപ്പിക്കുന്നു. അതിന്നലെ. ഇന്ന് അതിനേക്കാൾ കടുത്ത മറ്റൊരിനം. ടി.വി.ആർ ഷേണായി!!!
മറ്റേലേഖനം കിട്ടാൻ വല്ലവഴിയുമുണ്ടോ?
മലയാളവാരികകളും പത്രങ്ങളുമൊന്നും കിട്ടാനില്ലാത്തൊരിടത്താണ് ജീവിതം. അതുകൊണ്ടാ.
പ്രശ്നം ലിങ്കിയതിന്റേതല്ല. ലിങ്കിന്റേതാണ്. മാര്‍ച്ച് ഒമ്പതിന്റെ മാതൃഭൂമി പത്രം മാതൃഭൂമി ഓണ്‍ ലൈനില്‍ ഈ പേപ്പര്‍ എന്ന ലിങ്കില്‍ ലഭ്യമാണ്. മധുവിന്റെ ലേഖനം അവിടെ കാണാം
ReplyDeleteThank you for the route.
ReplyDeleteReached nowhere, unfortunately.
--Ashok Menath
he is a man of ideas and actor of practice.....no more words from me
ReplyDeletezizek's analysis 'charity'
ReplyDeletehttp://www.youtube.com/watch?v=hpAMbpQ8J7g
zizek in kochi.
http://www.flonnet.com/stories/20100212270310400.htm
“Rousseau, the philosopher, once said ‘all friendly philosophers like
to sympathise with the Mongols because this allows them to ignore the
poor at their own doorstep’. Likewise, [West European] leftist
intellectuals always love an authentic revolution which happens
somewhere far away – Soviet Union, Cuba, Venezuela, you name it –
because it lets them be a radical, keep their hearts warm and full of
empathy, while in their own country they can continue to play the very
same academic games and keep their careers safe.... These games have
to stop.... And the Left has to skip the apologetic attitude of the
past two decades. We do not have to be ashamed. It is our time again!”
he said."
did not understand why 'mathrubhumi' sponsored this event!!!!
-Ravishanker C N