അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
  • ലൗ ജിഹാദ്‌ !!!!!
  • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
  • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
  • രണ്ടായ്‌ മുറിച്ചത്! **
  • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
  • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
  • 9/11
  • ഗണപതിക്ക് കുറിച്ചത്!
  • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
  • ഭരണകൂടങ്ങളുടെ ഭീകരവാദം
  • എന്തു പറ്റി മാഷേ?
  • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
  • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
  • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
  • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
  • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
  • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
  • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
  • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
  • ട് വളര്‍ത്തുന്ന അഴീക്കോട്
  • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
  • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
  • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
  • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
  • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
  • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
  • ആലോകമലയാളം . അച്ചാറും പപ്പടവും
  • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
  • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
  • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
  • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
  • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
  • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
  • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
  • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
  • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
  • Sunday 24 May 2009

    ആഴ്ച്ചപ്പാട്-3 ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍

    ഇന്‍ഡ്യന്‍ ടെലിവിഷന്‍ അതിന്റെ ബാലദശ പിന്നിടുന്നതേയുള്ളൂ. ബ്രിട്ടനില്‍ മാര്‍ഗരറ്റ് താച്ചര്‍ക്ക് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്ന റെഡിഫൂഷന്‍ കമ്പനി ഇന്ദിരാഗാന്ധിക്കു വേണ്ടി നടത്തിയ ഒരു അന്വേഷണത്തിന്റെ അവസാനം അവര്‍ വെച്ച പ്രധാന നിര്‍ദ്ദേശമായിരുന്നത്രെ ഇന്‍ഡ്യന്‍ ജനമനസ്സുകളെ സ്വാധീനിക്കാന്‍ എറ്റവും നല്ല മാര്‍ഗം ടെലിവിഷന്‍ എന്ന മാധ്യമം പ്രചരിപ്പിക്കുകയാണെന്ന്.അതിന്റെ ഫലമായി ഇന്ദിരാഗാന്ധിയും പിന്നീട് രാജീവ് ഗാന്ധിയും ദൂരദര്‍ശന്‍ സ്ഥാപിക്കാന്‍ മുന്‍ കൈ എടുത്തു. പിന്നീട് ആഗോളവല്‍ക്കരണത്തിന്റെ ആദ്യ കുളമ്പൊടിയൊച്ചയായി സ്വകാര്യ ടെലിവിഷനുകളും വിദേശ കുത്തകളും ഇന്‍ഡ്യന്‍ ആകാശത്തേക്കു കടന്നുവന്നു. നമ്മുടെ സന്ധ്യകള്‍ വര്‍ണാഭമാകാന്‍ തുടങ്ങി. പത്രമേഖലയില്‍ വിദേശകുത്തകള്‍ വരുന്നത് രാജ്യത്തിന്റെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തേയും അപകടപ്പെടുത്തുമെന്ന് കോളം കോളം അലമുറയിട്ടവര്‍ പക്ഷേ ടെലിവിഷന്‍ മേഖലയില്‍ വിദേശ കുത്തകകള്‍ വരുന്നതിനെ സ്വാഗതം ചെയതു. എന്തൊരു ഇരട്ടത്താപ്പ്. എല്ലാ മേഖലയിലും ആഗോളവല്‍കരണത്തെ ആര്‍പ്പുവിളിച്ച് എതിരേല്‍ക്കുന്ന മനോരമ പോലും പത്രമേഖലയില്‍ സ്വദേശീ മുദ്രാവാക്യം മന്ത്രിക്കുന്നത് കാണുമ്പോള്‍ ആര്‍ക്കാണ് ചിരി വരാത്തത്.ആഗോള മാധ്യമ ഭീമനായി മറ്ഡൊക്ക് മാറുന്നതും ഇക്കാലത്താണ്. ഇങ്ങനെ വിരുന്നു വന്ന മ്യൂസിക് ടെലിവിഷനും സ്റ്റാറ് ടി.വി.യുമാണ് ഇന്‍ഡ്യന്‍ ടെലിവിഷന്റെ വ്യാകരണം രൂപപ്പെടുത്തിയത്. ദൂരദര്‍ശന്‍ അല്ല. അങ്ങിനെ സീ ടി.വിയും സണ്‍ ടി.വിയുമൊക്കെ കണ്ണ് മിഴിച്ച കൂട്ടത്തില്‍ മലയാളി കണ്ട ഒരു അതിമോഹമായിരുന്നു ഏഷ്യാനെറ്റ് എന്ന ആദ്യ മലയാള സ്വകാര്യ ചാനല്‍. അസ്തമയത്തിലായിരുന്ന ഇന്‍ഡോ റഷ്യന്‍ ‍സാംസ്കാരിക സൗഹ്രുദത്തിന്റെ ഒരു പാലം വഴി ആകാശം കണട ഏഷ്യാനെറ്റിനെ നമ്മുടെ വീട്ടുമുറ്റത്തെത്തിച്ചത് ഹെന്‍ഡസ് എഴുത്തച്ഛനാണ്. മലയാളികളുടെ സാംസ്കാരിക സംരംഭം എന്ന നിലയില്‍ അന്നത്തെ സംസ്ഥാന സര്‍ക്കാറും കെ എസ്. ഇ ബി യും ഏഷ്യാനെറ്റിനെ ഏറെ സഹായിച്ചു.ദൂര്‍ദര്‍ശനിലെ പുരുഷ സാന്നിധ്യമായിരുന്ന ശശികുമാറും മദിരാശിയിലെ അദ്ദേഹത്തിന്റെ ടീമും പിന്നെ വി.കെ മാധവന്‍ കുട്ടി, സക്കറിയ, ബി.ആര്‍.പി. ഭാസ്കര്‍, പി ഭാസ്കരന്‍, രവീന്ദ്രന്‍, ടി.എന്‍ ഗോപകുമാര്‍ തുടങ്ങി മാധ്യമ -കലാരംഗത്തെ പ്രഗല്‍ഭന്മാരുടെ ഒരു വലിയ നിരയും എം.ആര്‍.രാജന്‍, നീലന്‍, രാജഗോപല്‍, കെ,ജയചന്ദ്രന്‍ തുടങ്ങി പ്രതിഭാശാലികളായ ജീവനക്കാരും ചേര്‍ന്ന് മലയാളത്തില്‍ സൃഷ്ടിച്ചത് സ്റ്റാര്‍ ടി.വിയുടെ നേതൃത്വത്തില്‍ ചിട്ടപ്പെടുത്തിയ ആഗോള റ്റെലിവിഷന്‍ സംസ്കാരത്തിന് ബദലായ ഒരു നവ ദൃശ്യ സംസ്കാരം തന്നെ ആയിരുന്നു. പ്രൊഫഷണലിസത്തിന്റെ അഭാവം, പണത്തിന്റെ ഞെരുക്കം, നിരവധിയായ ബാലാരിഷ്ടതകള്‍, സംപ്രേഷണ സംബന്ധമായ പ്രശ്നങ്ങള്‍, നിയമ പ്രശ്നങ്ങള്‍ എന്നിവയൊക്കെ അതിജീവിച്ച് ആ ദൃശ്യാനുഭവം പതുക്കെ മലയാളിയുടെ ശീലമായിതുടങ്ങി. എന്തും ഡൗണ്‍ ലോഡ് ചെയ്യാം പക്ഷേ അപ് ലോഡിങ്ങ് പാടില്ല എന്ന വിചിത്ര നിയമം നിലനിന്നിരുന്ന കാലത്ത് തന്നെ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യാന്‍ ഏഷ്യാനെറ്റ് ധൈര്യം കാട്ടി. സിങ്കപ്പൂര്‍ സ്റ്റുഡിയോയില്‍ നിന്നുള്ള ആ വാര്‍ത്താവായന ദയനീയമായ ഒരു കാഴ്ചയായിരുന്നു. ദേശാഭിമാനിയില്‍ നിന്ന് സദ് വാര്‍ത്ത വഴി വന്നവരായിരുന്നു മിക്ക ജീവനക്കാരും. അതുകൊണ്ടു മാത്രമല്ല ഏഷ്യാനെറ്റ് അക്കാലത്ത് വിട്ടുവീഴ്ചയില്ലാത്ത ഒരു ഇടതു പക്ഷ നിലപാട് സ്വീകരിച്ചിരുന്നു. ആഗോളവല്‍കരണശീലങ്ങളിലേക്ക്‌ പതുക്കെ നീങ്ങിതുടങ്ങിയ മലയാളിയുടെ ദൃശ്യശീലത്തെ തൃപ്തിപ്പെടുത്തുവാന്‍ പലപ്പോഴും ഏഷ്യാനെറ്റിനു കഴിയാതെയായി തുടങ്ങി.കലാനിധിമാരന്‍ സണ്‍ ടി.വിയുടെ മലയാളം പതിപ്പുമായി രംഗപ്രവേശം ചെയ്തപ്പോള്‍ എഷ്യാനെറ്റിന്റെ സ്ഥിതി കൂടുതല്‍ പരുങ്ങലിലായി. സീരിയലും സിനിമയുമായി സൂര്യ മുന്നേറിയപ്പോള്‍ ഒരു പരീക്ഷണം എന്ന നിലയില്‍ നാല്പത് എപ്പിസോഡൂകള്‍ എന്ന നിലയില്‍ തുടങ്ങിയ സ്ത്രീ പരമ്പര ഏഷ്യാനെറ്റിന്റെ ഗതി തിരിച്ചുവിട്ടു. സ്ത്രീ പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് വളര്‍ന്ന് വലുതായപ്പോള്‍ ശശികുമാറിന്റെ ഏഷ്യാനെറ്റ് കാലവും അവസാനിക്കുകയായിരുന്നു. ഒരു ടെലിവിഷന്‍ നിരൂപകന്‍ പറഞ്ഞതുപോലെ ഏഷ്യാനെറ്റ് ശ്യാമ സുന്ദര സീരിയല്‍ കേദാര ഭൂമിയായി മാറിയതോടെ ബദല്‍ മാധ്യമ സംസ്കാരത്തിനുള്ള അന്വേഷണവും അവസാനിച്ചു. ലാഭത്തിലേക്കു നീങ്ങിതുടങ്ങിയ ഏഷ്യാനെറ്റില്‍ അധികാര പ്രശ്നങ്ങളും തലനീട്ടിയിരുന്നു. ശശികുമാറില്‍ നിന്ന് ഏഷ്യാനെറ്റിന്റെ സാരഥ്യം അമ്മാമന്‍ റെജിമേനോന്‍ ഏറ്റെടുത്തു. കുവൈറ്റില്‍ നിന്ന് മലയാള ടെലിവിഷനിലെ ഞെട്ടിക്കുന്ന സാന്നിധ്യമായി കെ.പി.മോഹനനും തലപ്പത്തെത്തി . ചില പത്രങ്ങള്‍ക്കെതിരെ വന്ന പരാമര്‍ശങ്ങള്‍ പുതിയ മേധാവികളുടെ മാധ്യമ അച്ചുതണ്ടിന് രുചിക്കായ്കയാല്‍ പല തരം നിയന്ത്രണങ്ങള്‍ വാര്‍ത്താവിഭാഗത്തിനുണ്ടായി. ഏഷ്യാനെറ്റിന്റെ ശില്പികള്‍ ഓരോരുത്തരായി ഏഷ്യാനെറ്റ് വിട്ടു. ചാന്‍ലിന്റെ ഇടത് പക്ഷ സ്വഭാവവും മാറീ.പുതിയ ചാനലുകള്‍ വന്നപ്പോള്‍ ജീവനക്കാരില്‍ മികച്ചവര്‍ പലരും കൂടുമാറി. ഇന്ന് മലയാള ചാനലുകളുടെ തലപ്പത്തുള്ള പ്രമുഖരൊക്കെയും ഏഷ്യാനെറ്റിന്റെ പ്രോഡക്റ്റുകളാണ് എന്നു കാണാം.

    ഏഷ്യാനെറ്റില്‍ തുടങ്ങിവെച്ച വേറിട്ടൊരു ചാനലിനായുള്ള അന്വേഷണം പിന്നീട് ജീവനിലും നടന്നെങ്കിലും ആലുക്കാസ് മുതലാളിയെ ചാനല്‍ ഏല്പ്പിച്ച് പള്ളിയും ആ എര്‍പ്പാട് അവസാനിപ്പിച്ചു. കൈരളിയുടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അമൃതാ മാത്രമാണ് ഈ വ്യത്യസ്തത നിലനിര്‍ത്താന്‍ കുറച്ചൊക്കെ ശ്രമിക്കുന്നത്. ഏഷ്യാനെറ്റാകട്ടെ സീരിയലും റിയാലിറ്റി ഷോകളുമായി നമ്പര്‍ വണ്‍ മേനി നടിച്ച് സ്വയം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.ഇതിനിടയില്‍ ഏഷ്യാനെറ്റ് പല കൈമറിഞ്ഞ് ഇപ്പോള്‍ ആഗോള ഭീമനായ മര്‍ഡോക്കിന്റെ കൈപ്പിടിയിലായിരിക്കുന്നു എന്നാണ് കേട്ടത്. (വാര്‍ത്താചാനല്‍ ഒഴികെ, അതാര്‍ക്കു വേണം?) അതെ അങ്ങനെ മര്‍ഡൊക്കിന്റെ ആഗോളദൃശ്യസംസ്കാരത്തെ പ്രതിരോധിക്കാന്‍ രൂപം കൊണ്ട ചാനല്‍ ഒടുവില്‍ മര്‍ഡൊക്കിന്റെ തൊഴുത്തില്‍ തന്നെ അഭയം കണ്ടെത്തിയിരിക്കുന്നു. 'ദുഃഖം തോന്നുന്നു' എന്നാണ് ഇതിനെ പറ്റി ശശികുമാര്‍ പ്രതികരിച്ചത്.
    ഏഷ്യാനെറ്റ് ആരു കൈയ്യടക്കുന്നു എന്നത് ശരാശരി മലയാളിയെ ഒരു തരത്തിലും ബാധിക്കുന്ന പ്രശനമല്ല.നാടന്‍ ധ്വരമാരായാലും മര്‍ഡോക്കായാലും ആഗോളടെലിവിഷന്‍ സംസ്കാരത്തില്‍ നിന്ന് ഭിന്നമായതൊന്നും നാം പ്രതീക്ഷിക്കേണ്ടതുമില്ല. എന്നാല്‍ ഈ സ്ഥാപനക്കൈമാറ്റം ഉയര്‍ത്തുന്ന ചില പ്രശ്നങ്ങളുണ്ട്. മലയാളികളുടെവ്യവസായസംരംഭം എന്ന നിലയിലില്‍ നമ്മുടെ ഭരണകൂടങ്ങള്‍ നല്‍കിയ സൗജന്യങ്ങളും സൗകര്യങ്ങളും ആത്യന്തികഗുണഭോക്താവ് ആരാണ്? ഈ സൌജന്യങ്ങളൊക്കെ പറ്റി കേരളത്തിലെ ലോക്കല്‍ കേബിള്‍ ശൃംഖലകളെ നശിപ്പിച്ചും വിലയിപ്പിച്ചും ഒരു കേബിള്‍ കുത്തക ഭീമനായ ഏഷ്യാനെറ്റില്‍ നിന്ന് സാധാരണ പ്രേക്ഷകന്‍ ഇനി എന്താണ് പ്രതീക്ഷിക്കുന്നത്?തങ്ങളുടെ എതിരാളികളുടെ ചാനലുകള്‍ഒരു മുന്നറിയിപ്പുമില്ലാതെ കേബിളില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.പ്രേക്ഷകര്‍ക്ക് എന്ത് ചെയ്യാനാവും ? തങ്ങള്‍ക്കാവശ്യമുള്ള ചാനലുകള്‍ക്ക് പ്രേക്ഷകര്‍പൈസ കൊടുത്താല്‍ മതി എന്ന സൗകര്യം നല്‍കുമായിരുന്ന കേന്ദ്ര നിയമത്തെ മാധ്യമഭീമന്‍മാരൊക്കെ ചേര്‍ന്ന് നേരത്തെ അട്ടിമറിച്ചല്ലോ. ഇനി ഏഷ്യാനെറ്റ് പേ ചാനലായി മാറൂം എന്നും കേള്‍ക്കുന്നു. വൈകാതെ മറ്റ് മലയാളം ചാനലുകള്‍ ഏഷ്യാനെറ്റ് കേബിളില്‍ ലഭിക്കാത്ത സാഹചര്യവും ഉണ്ടായിക്കൂടെ?പ്രേക്ഷകര്‍ക്ക് എന്ത് ചെയ്യാനാവും? ജനാധിപത്യത്തിന്റെ ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന് മേനി നടിച്ച് ജനാധിപത്യത്തെ ക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചും ആവിഷ്കാര സ്വാതന്ത്ര്യത്തെ ക്കുറിച്ചുമൊക്കെ ഘോരഘോരം പ്രസംഗിക്കുന്ന ഈ മാധ്യമ തമ്പുരാക്കന്മാര്‍ സാധാരണ പ്രേക്ഷകന്റെ ചില മൗലികാവകാശങ്ങളെ ക്കുറിച്ച് എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
    http://sngscollege.info
    http://vijnanacintamani.org

    6 comments:

    1. ആരെങ്കിലുമൊക്കെ പറയേണ്ട കാര്യങ്ങള്‍ തുറന്നു പറഞ്ഞതിന് അഭിനന്ദനങ്ങള്‍ !

      ReplyDelete
    2. ഇത്രയധികം അക്ഷരത്തെറ്റുകളോടെ പോസ്റ്റ് തയ്യാറാക്കിയതു് ഒരു മലയാളം അദ്ധ്യാപകനാണ് എന്നതിനാലും നിരീക്ഷണങ്ങള്‍ പലതും വെറും തോന്നലുകളെ അടിസ്ഥാനമാക്കിയാണു് എന്നതിനാലും, ഹാ! കഷ്ടം എന്നു പറയാന്‍ തോന്നുന്നു.

      ReplyDelete
    3. അതൊക്കെ ശരി. പക്ഷെ തോബിയാസിനെ കൊന്നതാരാണന്ന് പറ.

      ReplyDelete
    4. പ്രതികരണങ്ങള്‍ക്കും പ്രതികാരബുദ്ധികള്‍ക്കും നന്ദി.(ഇത്തവണയെങ്കിലും അനോണിയായി കൊഞ്ഞനം കുത്താത്തവര്‍ക്കും.) മറ്റ് ചില കച്ചവടങ്ങള്‍ക്കായി തിരുവന്തപുരത്ത് ആയതിനാല്‍ എനിക്ക് അത്ര വഴങ്ങാത്ത ഒരു മലയാളം ഓണ്‍ലൈന്‍ യൂണികോഡ് കണ്‍വെര്‍ട്ടര്‍ ഉപയോഗിച്ച് കഫേയില്‍ നിന്ന് ടൈപ്പ് ചെയ്ത് അയച്ചത് കൊണ്ട് അക്ഷരപിഴവ് ധാരാളം. തെറ്റുകള്‍ ചൂണ്ടികാണിച്ചാല്‍ നാട്ടിലെത്തിയാലുടന്‍ ഇമ്പോസിഷന്‍ എഴുതി അയച്ചു തരാം, പോരേ മഹേഷേ? 'നിരീക്ഷണങ്ങള്‍ പലതും വെറും തോന്നലുകളെ അടിസ്ഥാനമാക്കിയാണു് എന്നതിനാലും, ഹാ! കഷ്ടം എന്നു പറയാന്‍ തോന്നുന്നു. ' എന്നതിലും മറ്റ് ഒരു തോന്നലില്ലേ എന്ന് വെറും ഒരു തോന്നല്‍ കൂടി അനുവദിച്ചു തരില്ലേ മാഷേ?
      അതെന്നെ കരിമീനേ പ്രശ്നം. ശരിക്കും തോബിയാസിനെ കൊന്നതാരാ?

      ReplyDelete
    5. 'മലയാള ടെലിവിഷനിലെ ഞെട്ടിക്കുന്ന സാന്നിധ്യമായി കെ.പി.മോഹനനും ' hahhaha you said it!

      ReplyDelete

    പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക