അല്ല, പിന്നെ!!
- സൂചിത്തലപ്പില്‍ സിസെക്ക്!
- പൈറേറ്റ് കോയ്ലൊ പൗലോ കോയ്ലോയെ പഠിപ്പിച്ചതും മൈക്...
- ബുക്കാനന് കണ്ട പഴശ്ശിരാജാ!
- ഫെമിനിസ്റ്റ് മൗലവി!!
- ആധുനിക ഭാഷാശാസ്ത്രം : അടിസ്ഥാനപാഠാവലി
- ലെവി സ്ട്രോസ്സ്:ഒരു നൂറ്റാണ്ടിന്റെ ജ്ഞാനവലയം!
- ദലിതുകള്‍ തുടച്ചുനീക്കപ്പെടുമോ?
- ഒരു എക്സ് നക്സലൈറ്റിന്റെ സത്യാന്വേഷണപരീക്ഷകള്‍!
- വസ്തുഹാര! എല്ലാക്കാലത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന...
- പകുതി വെന്ത മനുഷ്യജീവിതങ്ങളുടെ വിപണി!
Thursday, 4 June 2009
സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍!
(ക്ഷമിക്കണം, ചമല്‍ക്കാരഭാഷ മനസിലാവത്തവര്‍ ഈ പോസ്റ്റ് വായിക്കരുത്. വായിച്ചാലും തല്ലിന് വരരുത്.)
നിര്‍ഭാഗ്യവശാല്‍ അഴീക്കോടിലേക്ക് വീണ്ടും തിരിച്ചെത്തേണ്ടിയിരിക്കുന്നു. വാടകവീടുകളിലെ ഇടിഞ്ഞുപൊളിഞ്ഞ ടോയ് ലെറ്റുകളിലേക്ക് പോകുമ്പോള്‍ നമുക്കനുഭവപ്പെടാറുള്ള അനിവര്യമായ ആ മടുപ്പില്ലേ. അങ്ങനെ കരുതിയാലും മതി. ഇടക്കിടെ ആവര്‍ത്തിക്കേണ്ടിവരുന്ന മടുപ്പിക്കുന്ന ഇത്തരം മടക്കങ്ങളാണു നമ്മുടെ ജീവിതങ്ങളില്‍ പന്മനമാഷന്മാര്‍ക്കു പെട്ടെന്നു തിരുത്താവുന്ന വ്യാകരണതെറ്റുകള്‍ ഉണ്ടാക്കുന്നതെന്നു തോന്നുന്നു. കഴിഞ്ഞ മാസം തിരഞ്ഞെടുപ്പു പരാജയങ്ങളുമായി ബന്ധപ്പെട്ട് അഴീക്കോടിന്റെ ഒരു പ്രസ്താവനയെ പറ്റി എഴുതേണ്ടിവന്നു. അഴീക്കോട് സി.പി.എമ്മിന്റെ രാജഗുരുവാകാന്‍ ശ്രമിക്കുകയാണോ എന്നും അദ്ദേഹം സി പി. എമ്മിലെ തര്‍ക്കങ്ങളില്‍ വലിഞ്ഞു കയറി ചോര നക്കുന്നതെന്തിനാണു? അഴീക്കോടിനു ഉപദേശിക്കാവുന്ന നിലയിലേക്ക് ആ പാര്‍ട്ടി എത്തപ്പെട്ടുവോ എന്നുമൊക്കെയായിരുന്നു എന്റെ ചോദ്യം. കേരളം പൊതുവെ വഞ്ചനയുടെ ചിരിയെ പറ്റിയുള്ള ആ സാംസ്കാരിക നായകന്റെ പ്രസ്താവനയോട് പുഛം പുലര്‍ത്തി എന്നാണു എന്റെ തോന്നല്‍. അതില്‍ ഒരു ആഗ്രഹഘടകം ഉണര്‍ന്നിരിക്കുന്നുണ്ടെങ്കിലും ) കാശിനു പ്രസംഗിക്കുന്നവനാണു അഴീക്കോട് എന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ കമന്റ്. അഴീക്കോടിന്റെ നിലവാരത്തിനു പറ്റിയ ഈ പ്രതിയോഗി പണ്ടും ഈ കാര്യം പറഞ്ഞപ്പോള്‍ മാഷ് വികാരവിവശനായി താന്‍ ഒരിക്കലും കൂലിക്ക് പ്രസംഗിച്ചിട്ടില്ലെന്ന് ആണയിടുകയുണ്ടായി. സംഗതി ശരിയാ.കഴിഞ്ഞ ലക്കം ടോപ്പ് ഗിയര്‍ മാസികയിലാണെന്നു തോന്നുന്നു. പണക്കാര്‍ക്ക് മാത്രം കണ്ടിട്ടുള്ള തന്റെ വലിയ ആ കാറിന്റെ മഹത്വം വിളംബരം ചെയ്യുന്ന അഴീക്കോടിനെ കാണാം. അഴീക്കോട് കാറിലേ സഞ്ചരിക്കൂ.പ്രസംഗിക്കാനും വരൂ. എന്നു കരുതി നിങ്ങളാരും ടാക്സി കൊണ്ടോ ആരാധന മൂത്ത് സ്വന്തം കാറു കോണ്ടോ ചെന്നേക്കരുത്. വിവരമറിയും. ഇന്നസെന്റ് പറയുന്നതു പോലെ ഞാനെന്റെ സ്വന്തം കാറില്‍ വരും. കിലോമീറ്റര്‍ ചാര്‍ജ്ജ് കുറച്ചു കൂടും എന്ന് മാത്രം ഡീലിങ്ങ്സൊക്കെ ഡ്രൈവറുമായിട്ടാണു . ഏതു?
ഇപ്പോഴിതാ ചില തുടര്‍പ്രസ്താവനകളിലൂടെ അദ്ദേഹം വീണ്ടും കൂലിത്തല്ലിനു ഇറങ്ങിയിരിക്കുന്നു. താന്‍ പറയാന്‍ ഉദ്ദേശിച്ചത് വഞ്ചനയുടെ ചിരി എന്നല്ല അശ്ലീലച്ചിരി എന്നായിരുന്നു എന്നാണ് ഒന്നാമത്തെ വെളിപ്പെടുത്തല്‍. അതെന്തു ചിരി എന്നറിയാന്‍ ഈ അഭിമുഖം വന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കവറില്‍ പിണറായിക്കും വി എസ്സിനുമിടയില്‍ ഇരിക്കുന്ന അഴീക്കോടിന്റെ മുഖത്തേക്ക് നോക്കിയാല്‍ മതി.
ഈ അഭിമുഖത്തില്‍ അണ്ഡകടാഹത്തെ മുഴുവന്‍ വിറപ്പിക്കുന്ന ചില ഉഗ്രന്‍ വെളിപ്പെടുത്തലുകളും അദ്ദേഹം നടത്തിയിരിക്കുന്നു. 'ഞാനൊരു ഇടതുപക്ഷ സഹയാത്രികനല്ല. ഞാനവരുടെ ദൈനംദിന കാര്യങ്ങളിലൊന്നും ഇടപെടാറില്ല. വാസ്‌തവത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഒരു സുപ്പീരിയര്‍ അഡൈ്വസറാണ് ഞാന്‍. പാവങ്ങളുടെ ക്ലേശം പരിഹരിക്കാന്‍ ഏത് പാര്‍ട്ടിയാണോ ശ്രമിക്കുന്നത് അവരോടൊപ്പം നില്‍ക്കുകയാണ് എന്റെ പൊളിറ്റിക്‌സ് ' എന്നൊക്കെയാണ് അത്. സംഗതി തിരിഞ്ഞോ? പാര്‍ടിയുടെ ആസ്ഥാന ഉപദേശകന്‍. സീനിയര്‍ നമ്പര്‍ വണ്‍! സംസ്ഥാന അടിസ്ഥാനത്തിലാണോ അതോ അഖിലേന്‍ഡ്യാ തലത്തിലോ പോസ്റ്റിങ്ങ് എന്ന് വ്യക്തമല്ല. പാര്ട്ടി ഭരണഘടന പ്രകാരം അങിനെ ഒരു തസ്തികയുണ്ടോ എന്നുമറിഞ്ഞു കൂടാ. ഇല്ലെന്നാണ് മറ്റൊരു ചേട്ടന്‍ വി.എസ്സ് പ്രതികരിച്ചിരിക്കുന്നത്. തന്റെ ആ ചേട്ടന്‍ വി എസ്സ്.കൂട്ടില്‍ കാഷ്ഠിക്കുന്നവനാണ് എന്ന് മറ്റൊരു മഹദ് വചനവുമുണ്ട്..(നെരത്തേ വലിയേട്ടന്‍ എന്നാണ് വി എസ്സിനെ ബഹുമാനിച്ചത് എന്ന് ഓര്‍മ്മയുണ്ടല്ലോ, അപ്പോള്‍ കൂടെ കിടക്കുന്നവനല്ലേ രാപ്പനിയറിയൂ) . അതിനെ പട്ടി എന്ന് പച്ച മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു മനസ്സിലാക്കി മുഖ്യമന്ത്രി മറുപടി പറഞ്ഞത് ആളുകളെ പട്ടി എന്നു വിളിക്കുന്ന ആ സംസ്കാരത്തിന് മറുപടി പറയാന്‍ ഞാനില്ല എന്നാണ്.
''മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ മുന്‍ പേജില്‍ തന്നെ അഴീക്കോട് പറഞ്ഞ കാര്യം ഞാന്‍ കണ്ടു. അവനവന്‍ ഇരിക്കുന്ന കൂട്ടില്‍ വിസര്‍ജ്ജിക്കുന്ന സ്വഭാവമാണ് എനിക്കുള്ളതെന്നാണ് അതില്‍ പറയുന്നത്. അങ്ങനെ ചെയ്യുന്നത് പട്ടികളാണല്ലോ. അപ്പോള്‍ അദ്ദേഹം അങ്ങിനെയാണ് തന്നെ ചിത്രീകരിച്ചിരിക്കുന്നത്. തന്നെ പട്ടിയെന്ന് വിളിച്ചതിന് അദ്ദേഹം ഒരു ആധികാരികതയും പറയുന്നുണ്ട്. അദ്ദേഹം പാര്‍ട്ടിയുടെ ഒരു സുപ്പീരിയര്‍ അഡൈ്വസര്‍ ആണെന്നാണ്. അങ്ങനെ ആരാണാവോ അദ്ദേഹത്തെ ഇങ്ങനെയൊരു ഓഫീസറായി നിയമിച്ചതെന്ന് എനിക്ക് ഇതേ വരെ പിടികിട്ടിയിട്ടില്ല''.
"അതിന് മറുപടി പറയാന്‍ നല്ല വാചകം കിട്ടുന്നില്ല- എന്റെ സംസ്‌കാരത്തിന് പറ്റുന്ന തരത്തില്‍. സംസ്‌കാരമുള്ളവര്‍ക്ക് ചേര്‍ന്ന പരാമര്‍ശമല്ല അഴീക്കോട് നടത്തിയത്. ഒരോരുത്തരും അവരുടെ കള്‍ച്ചര്‍ അനുസരിച്ച് അഭിപ്രായങ്ങള്‍ പറയാറുണ്ട്. എനിക്കെതിരെയുള്ള പരാമര്‍ശങ്ങളെക്കുറിച്ച് പണ്ടും ഞാന്‍ പറഞ്ഞിട്ടുണ്ട്. എന്നെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായം പ്രകടിപ്പിക്കാന്‍ ഇന്‍ഡ്യയിലെയും ലോകത്തെയും കേരളത്തിലെയും എല്ലാ പൗരന്മാര്‍ക്കും സ്വാതന്ത്ര്യവും അവകാശവുമുണ്ട്.
പക്ഷേ ഈ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ അവരവരുടെ സംസ്‌കാരത്തിന്റെ അടിസ്ഥാനത്തില്‍ അവപ്രകടിപ്പിക്കും എന്ന് മാത്രം. അത് കേരളത്തിലെ ജനങ്ങള്‍ക്ക് മനസ്സിലാക്കാനും കഴിയും. " (മാതൃഭൂമിയോട് കടപ്പാട്. വീരേന്ദ്രകുമാറിനോടല്ല കേട്ടോ)
ഹമ്പോ! പട്ടിയുടെ നിലവാരം പോലുമില്ലാത്ത, എത്ര സംസ്കാരശൂന്യമായ മറുപടി! ഇതിനുള്ള അഴീക്കോടിന്റെ മറുമറുപടി അതിനേക്കാള്‍ കലക്കി. ചമല്‍ക്കാര ഘടിതമായ തന്റെ അലങ്കാര ഭാഷ വി എസ്സിന് മനസ്സിലാക്കാന്‍ കഴിയുന്നില്ല,പട്ടിയെയല്ല പക്ഷിയെയാണ് താന്‍ ഉദ്ദേശിച്ചത്, മനുഷ്യന്‍ എന്നുമാവാം. (നമ്മളൊക്കെ ശരീരമാകുന്ന പഞ്ജരത്തില്‍ കുടുങ്ങി കിടക്കുന്ന മനസ്സില്‍ കാഷ്ഠിക്കുന്ന വെറും ആത്മാക്കളല്ലേ, തത്വമസി വായിച്ചിട്ടില്ലാത്തവന്റെയൊക്കെ ജന്മം നിഷ്ഫലം!) വിമര്‍ശനങ്ങളോടുള്ള മുഖ്യമന്ത്രിയുടെ സമീപനം ചില ഹിംസ്ര ജന്തുക്കളുടേതു പോലെയാണ് എന്നൊക്കെയണ് ആ പരിദേവനം. (അലങ്കാര ശാസ്ത്രം പഠിക്കാത്തവനൊക്കെ മുഖ്യ മന്ത്രിയായാല്‍ ഇതല്ല ഇതിനപ്പുറവും നടക്കും, മാഷേ)
കണ്ടോ? ഇനി കൊഞ്ഞാണനും കുരങ്ങനുമൊക്കെ സൈദ്ധാന്തിക സാംസ്കാരിക വിശകലനം നടത്തിയ മറ്റു ചേട്ടന്‍ന്മാര്‍ക്കു പണിയായി. കൂട്ടില്‍ കാഷ്ഠിക്കുന്ന ആ വിശിഷ്ട ജീവി 'വൈല്‍ഡ് ആനിമല്‍' ആരെന്ന് വിശദീകരിക്കുന്ന ആളുകള്‍ക്ക് പിടികൊടുക്കാത്ത ഫാഷയില്‍ ലേഖനമെഴുതണമല്ലോ.
പിന്നെ പാര്‍ടി സെക്രട്ടറീക്കോ? ഇനിയും മിണ്ടാതിരുന്ന് കളി ആസ്വദിച്ചാല്‍ മതിയോ? പാര്‍ട്ടിയുടെ മുഖ്യമന്ത്രിക്കെതിരെ, പോളിറ്റ് ബുറോ മെമ്പര്‍ക്കെതിരെ ഇത്ര മോശം പരാമര്‍ശം നടത്തിയ അഴീക്കോടിനെതിരെ ഒരു പ്രതിഷേധക്കുറിപ്പെങ്കിലും ഇറക്കണ്ടേ. ദേശാഭിമാനിയിലെ കോളമെഴുത്തു പരിപാടി അവസാനിപ്പിക്കാന്‍ പറയണ്ടേ? ഏറ്റവും ചുരുങ്ങിയത് 'ഇത് പാര്‍ടി വേറെയാണ്. നിങ്ങള്‍ക്കൊരു ചുക്കുമറിഞ്ഞുകൂടാ ആസ്ഥാന ഉപദേശകന്‍ എന്നൊരു പോസ്റ്റ് ഇവിടെയില്ല' എന്നെങ്കിലും നാലാളോട് പറയേണ്ട ബാധ്യതയില്ലേ?
അല്ല, വെറുതെ ചോദിച്ചുവെന്നു മാത്രം.
http://sngscollege.info
http://vijnanacintamani.org/

Subscribe to:
Post Comments (Atom)
പാര്‍ട്ടി അംഗങ്ങള്‍ക്കു പുറത്ത് സൂപ്പര്‍ ഉപദേശകര്‍ എന്നൊരു തസ്തിക സി.പി.എമ്മില്‍ ഉണ്ടെന്നും അവര്‍ വിചാരിച്ചാല്‍ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ പോലുമില്ലാത്തയാള്‍ക്കും മുഖ്യമന്ത്രിയാകാം എന്ന് അനുഭവം കൊണ്ട് തെളിയിച്ച അച്യുതാനന്ദന്‍ ഇപ്പൊള്‍ ചോദിക്കുന്നു.
ReplyDeleteഅതേത് പോസ്റ്റെന്ന്?.
പാവം അഴിക്കോട് ഉപകാരസ്മരണ അച്യുതനന്ദന് കാണും എന്നോര്‍ത്ത് പറഞ്ഞതാണ്.
അഴിക്കോടിന്റെ കുശുമ്പിനും കുന്നായ്മക്കുമൊന്നും അച്യുതാനന്ദനെ തോല്പിക്കാനാവില്ല.
വെള്ളാപ്പള്ളി വിചാരിച്ചിട്ട് നടക്കാത്തതാണത്.
ശരിയാ, കരിമീനേ, വിട്ടുപോയൊരു ലാ പോയിന്റാണത്. അന്ന് സകല മാധ്യമങ്ങളും നാട്ടുകാരും ബഹളം വെച്ചപ്പോളാണ് പി.ബി അങ്ങനൊരു ചരിത്ര നിഷേധം ചെയ്തത് എന്നായിരുന്നു എന്റെ വിചാരം. 'അതില്‍ വേറിട്ടുകേട്ടുവോ എന്നുടെ ശബ്ദം' എന്നാണ് അഴീക്കോട് ഇപ്പോള്‍ കപ്പം ചോദിക്കുന്നത്. അല്ല, ഇനിയിപ്പോള്‍ ശരിക്കും അഴീക്കോട് മാത്രം പറഞ്ഞിട്ടാകുമോ കാരാട്ടു സംഘം അങ്ങനൊരു ചെയ്ത്ത് ചെയ്തത്.
ReplyDeleteദൈവമേ.. അഴീക്കോടിനെ അഴികള്‍ക്കിടയിലിടാന്‍ നേരമായൊ..
ReplyDeleteമാഷെ നല്ല ഭാഷാ ശൈലി, വായനാസുഖം ...
"വി.എസ് അച്യുതാനന്ദനും സുകുമാര്‍ അഴീക്കോടും തമ്മിലുണ്ടായ പ്രസ്‌താവനായുദ്ധം നിര്‍ഭാഗ്യകരമായി പോയി. ഇതിനെ കുറിച്ച് കൂടുതല്‍ പ്രതികരിക്കുന്നില്ല". എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.
ReplyDeleteഹിംസ്ര ജന്തുക്കള്‍? പക്ഷികളെ എങ്ങനെ ജന്തുക്കള്‍ എന്ന് വിളിക്കുന്നു? ഒരു പക്ഷെ, മലയാളം എനിക്ക് കൊരച്ചു അറിയുന്നതിന്റെ കുഴപ്പമാണോ?
ReplyDeleteഈ പ്രശ്നത്തില്‍ കൂടുതല്‍ അശ്ലീലങ്ങള്‍: മുഖ്യമന്ത്രി തന്നെ ഫോണില്‍ നേരിട്ടുവിളിച്ചെന്നും ഞങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ തീര്‍ന്നെന്നും അഴീക്കോട്. പരസ്പരം കടുപ്പിച്ചു ചിലത് പറഞ്ഞതില്‍ ഖേദമുണ്ട്. ഇനി പരസ്പരം ഏറ്റുമുട്ടില്ല എന്നും അഴീക്കോട്. അങ്ങനെ ഒരു വിളി ഉണ്ടായിട്ടില്ലെന്ന് മുഖ്യന്‍. പ്രശ്നം തീര്‍ന്നെങ്കില്‍ സന്തോഷം. ഓഹോ അങ്ങനെയാണോ? വിളിച്ചതു മുഖ്യനല്ലെങ്കില്‍ പിന്നാരെന്നു സര്‍ക്കാര്‍ അന്വേഷിക്കണം,മുഖ്യന്‍ നേരിട്ടു വിളിച്ചാലെ പ്രശ്നം തീരൂ എന്ന് പ്രൊഫസ്സര്‍.
ReplyDeleteഅപ്പോള്‍ എന്താ ഇവര്‍ തമ്മിലുള്ള പ്രശ്നം? നേരിട്ടൊന്നു വിളിക്കാത്തതാണോ?
വിളിച്ചതാര്? വിളികേട്ടതാര് ? എന്നതാണോ?
അതോ, അഴീക്കോട് നേരത്തെ പറഞ്ഞപോലെ ഈ സാഹിത്യ ഭാഷയും മുഖ്യനു മനസ്സിലാകാത്താണോ?
അതെ, ഈ ഉള്‍ വിളി ഇല്ലേ , വലിയ എഴുത്തുകാര്‍ക്കൊക്കെ ഉണ്ടാകുന്നത്. അജ്ജാതി ഒന്നായിരിക്കുമോ അഴീക്കോട് അറ്റന്റ് ചെയ്തത്!