അല്ല, പിന്നെ!!
- സൂചിത്തലപ്പില്‍ സിസെക്ക്!
- പൈറേറ്റ് കോയ്ലൊ പൗലോ കോയ്ലോയെ പഠിപ്പിച്ചതും മൈക്...
- ബുക്കാനന് കണ്ട പഴശ്ശിരാജാ!
- ഫെമിനിസ്റ്റ് മൗലവി!!
- ആധുനിക ഭാഷാശാസ്ത്രം : അടിസ്ഥാനപാഠാവലി
- ലെവി സ്ട്രോസ്സ്:ഒരു നൂറ്റാണ്ടിന്റെ ജ്ഞാനവലയം!
- ദലിതുകള്‍ തുടച്ചുനീക്കപ്പെടുമോ?
- ഒരു എക്സ് നക്സലൈറ്റിന്റെ സത്യാന്വേഷണപരീക്ഷകള്‍!
- വസ്തുഹാര! എല്ലാക്കാലത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന...
- പകുതി വെന്ത മനുഷ്യജീവിതങ്ങളുടെ വിപണി!
Friday, 23 October 2009
ബൂലോക കവിതയിലെ അത്ഭുതക്കുട്ടി!
മലയാളം ബ്ലോഗുകളില്‍ ഓരോ ദിവസവും എന്തു സംഭവിക്കുന്നു എന്നറിയാന്‍ ചിന്തയും ജാലകവും ബ്ലോത്രവും പരതുകയാണെന്റെ രീതി. കഴിഞ്ഞ ദിവസം അങ്ങനെയൊന്ന് കണ്ണോടിച്ചപ്പോളാണ് ഏതോ ഒരു കവി മഹാസംഭവമായിരിക്കുന്നു എന്ന് അറിഞ്ഞത്. മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ എന്നാണാ മഹാസംഭവത്തിന്റെ പേര്. അദ്ദേഹം കവിയോ കുകവിയോ എന്ന തര്‍ക്കം മൂത്ത് ഏതാണ്ട് കണ്ണൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ അന്തരീക്ഷമാണെന്ന് മനസ്സിലാക്കി അവിടെ എത്തിയപ്പോളേക്കും അടി പലതവണ കഴിഞ്ഞിരിക്കുന്നു. പുതിയ കവിതയെക്കുറിച്ച് ചിലതൊക്കെ എഴുതുകയും വായിക്കുകയും ചെയ്തുപോയ ഒരാളെന്ന നിലക്ക് ആ കവിത വായിക്കാതിരിക്കുന്നതെങ്ങനെ?, വായിക്കാന്‍ തുടങ്ങിയപ്പോള്‍ തുടരുന്നതെങ്ങനെ എന്ന് അങ്കലാപ്പിലായിപ്പോയി. ബ്ലോഗില്‍ സജീവമായി ആറു മാസമേ ആയുള്ളൂ. അതിനാല്‍ അദ്ദേഹത്തെ കുറിച്ച് കേട്ടിരുന്നില്ല. പണ്ട് വലിയ സംഭവമായിരുന്നു, ഇടക്കാലത്ത് കവിത വരണ്ടുപോയി, വീണ്ടും അത്ഭുതകരമായി തളിര്‍ത്തിരിക്കുന്നു എന്നൊക്കെ അറിയാന്‍ കഴിഞ്ഞു.കവിത വായിക്കാന്‍ ശ്രമിക്കുമ്പോളൊക്കെ മറ്റൊരു പരിചിതനായ കവി കാലില്‍ ഇരടുന്നതുപോലൊരു തോന്നല്‍ .
തോന്നല്‍ ശരിയാണ്.
ഞങ്ങളുടെ കോളേജില്‍ കവിത വില്‍ക്കാന്‍ വരുന്ന ഒരു ദേഹമുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതും നിങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്ന മുറക്ക് .പഴയ ലെറ്റര്‍ പ്രസ്സില്‍ മുഷിഞ്ഞ താളുകളില്‍ മഷിപുരട്ടി പാട്ടുപുസ്തകങ്ങളുടെ പ്രകൃതത്തിലാണ് പുസ്തകങ്ങള്‍. എല്ലാറ്റിനും വില കൃത്യം മുപ്പതു രൂപ. ആ വലിപ്പത്തില്‍ കവിതയായാല്‍ വില്‍ക്കാന്‍ വരിക എന്നതാണ് രീതി. എല്ലാ കവിതകളുടെയും നീളവും വീതിയും തുല്യം. ഒരേ പ്രമേയം (അങ്ങനെയൊന്നുണ്ടോ?) ,ഒരേ വാക്യഘടന,(അര്‍ത്ഥമൊക്കെ അബദ്ധമാണെങ്കിലും componential analysis ന് ക്ലാസ്സില്‍ ഉപകരിക്കും), താളം (അങ്ങനെയൊന്നുണ്ടോ?) ഒരേതരം തെറ്റുകള്‍ (അതു ധാരാളം). അങ്ങനെ ആകപ്പാടെ ഒരു വഷള്!
വയസ്സു നാല്പ്പത്തഞ്ചായി
തൊഴിലില്ല വീടുമില്ലാ
അഞ്ഞൂറുരൂപയെടുക്കാന്‍ കയ്യിലില്ല
വീട്ടിനും വേണ്ടാ നാട്ടാര്‍ക്കും വേണ്ടാ
ഭാര്യയില്ലാ വേശ്യ തന്നെശരണം
പിച്ച തന്നെ വെറും പിച്ച
കഷ്ടം കഷ്ടം ജീവിതം!
എന്ന മട്ടിലാണ് കവിതകള്‍.
"സമയവൃക്ഷത്തിലെ കാറ്റുവീഴ്ച്ചയില്‍, ജനപഥങ്ങള്‍ വിടചൊല്ലുന്നു, ലക്ഷ്യങ്ങളിലൂടെ,മാര്‍ഗ്ഗങ്ങളിലൂടെ, ശ്വാസമിടിപ്പോടെ, കണക്കും കര്‍മ്മവുമായി ഇവന്‍ മനുഷ്യന്‍, നില്‍ക്കൂ നീയൊരു നിമിഷം അനര്‍ത്ഥമീവേളയിലേക്കൊന്നു നേക്കൂ.....കാണുന്നില്ലേ നീ മണ്ണൊലിക്കുന്നാ കാല്‍ചുവട്. കേള്‍ക്കുന്നില്ലേ നീ ചെവിയില്‍ വിളിക്കുന്ന ചൂളം." എന്നൊക്കെ അനര്‍ത്ഥനിമിഷം എന്ന കവിതയില്‍ കണ്ടു.
പ്രവാസ ഭൂമി തന്നൊരാരമ്യഹര്‍മ്മം, എന്നുള്ള നെടുങ്കന്‍ കാച്ചലുകളും ഉണ്ട്.(ഒരുവെന്നുള്ളതും കോള്ളാം പേരച്ചത്തിന് എന്ന് ഇനി എങ്ങനെ പഠിപ്പിക്കും!)
"ഇന്നലെ ശരിയായിരുന്നത് ഇന്ന് തെറ്റായതിനാലും, ഇന്ന് തെറ്റാവുന്നത് നാളെ ശരിയാണെന്നതിനാലും, തെറ്റും ശരിയും ഹിരണ്യഹിംസവേളയില്‍ വരണമാല്യം ചാര്‍ത്തി" എന്നാണൊരു പുതു കവിത. അധികം സാമ്പിള്‍ വേണ്ടാ.സൈറ്റ് സന്ദര്‍ശിച്ച് മനസ്സിലാക്കൂ എന്നു നിര്‍ദ്ദേശിക്കാനും വയ്യ. കാരണം അവിടെ ഹിറ്റ് ലിസ്റ്റിന് കൊടുത്തിരിക്കുന്ന ക്യാപ്ഷന്‍ എന്റെ ആരാധകര്‍ എന്നാണ്. കഷ്ടം ഞാനും അതില്‍ പെട്ടുപോയി!
കവിതകളെ ഇങ്ങനെ വിമര്‍ശിക്കാമോ, അത് വ്യക്തിഹത്യയല്ലേ, എഴുതാന്‍ ആര്‍ക്കും അവകാശമില്ലേ, വേണമെങ്കില്‍ വായിച്ചാല്‍ പോരേ,എന്നൊക്കെ അവിടെ ചര്‍ച്ച കൊഴുക്കുന്നുണ്ട്. പ്രസാധനം അത് ബ്ലോഗിലായാലും എവിടെയായാലും ഉത്തരവാദിത്തമുള്ള പണിയാണെന്നാണെന്റെ പക്ഷം. എഴുതാനും വിമര്‍ശിക്കാനും ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. വ്യക്തിഹത്യയും പുലഭ്യം പറച്ചിലും ഒഴിവാക്കുക എന്നത് വ്യക്തിതലത്തില്‍ പാലിക്കേണ്ട മര്യാദ ആണ്, എവിടെയും. പക്ഷേ വിമര്‍ശനം ഒരു മനുഷ്യനെ തിരുത്താന്‍ പ്രേരിപ്പിക്കണം. 'എന്നെ തല്ലിക്കോ ഞാനൊന്നും നന്നാവില്ല' എന്നാകരുത്. കവിത്വത്തിന്റെ അസ്കിത ഒരു പ്രായത്തില്‍ എല്ലാവര്‍ക്കും കാണും സ്വാഭാവികം. കൊമ്പ് മുളക്കുന്ന ആട്ടിങ്കുട്ടിയിലെ പോലെ എവിടെയും അതൊന്നു ഉരച്ച് നോക്കുകയും ചെയ്യും. കുട്ടികൃഷ്ണമാരാര്‍ ശ്വാസം മുട്ടിച്ചാണ് തന്നിലെ കവി ചത്തതെന്ന് ഉറൂബ് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് മലയാളത്തിന് എണ്ണം പറഞ്ഞ ഒരു നോവലിസ്റ്റിനെ കിട്ടി.
ഒരു പ്രായത്തില്‍ അത് തിരിച്ചറിയണം. നമ്മുടെ രാജു നാരായണസ്വാമിയില്ലേ, മൂന്നാറിലെ പുലിക്കുട്ടി. അദ്ദേഹം ഒരു കാലത്ത് എഴുതാത്തതായി ഒന്നുമുണ്ടായിരുന്നില്ല കോഴികൃഷിതൊട്ട് കമ്പ്യൂട്ടറും ചങ്ങമ്പുഴയും വരെ. അത്തരം ഒരു പുസ്തകത്തിന്റെ പ്രസാധനവേളയില്‍ മറ്റൊരു കളക്റ്ററെഴുത്തുകാരനായ കെ ജയകുമാര്‍ ഏകദേശം ഇങ്ങനെ പറഞ്ഞു.ഐ ഏ എസ് സെലെക്ഷന്‍ റാങ്കില്‍ ഞാന്‍ രാജുവിനേക്കാള്‍ പത്തുമുപ്പത്തഞ്ചടി പിറകിലാണ്. പക്ഷേ ഒന്നുപദേശിക്കട്ടെ, ഇങ്ങനെ ഈ രീതിയില്‍ എഴുതരുത്. ബ്ലോഗ് സീനിയോറിറ്റിയില്‍ എന്നേക്കാള്‍ എത്രയോ പടി മുന്നില്‍ നില്‍ക്കുന്ന സഗീറിനോടും ഈ അപേക്ഷയേ ഉള്ളൂ.
ഞങ്ങളുടെ കുട്ടിക്കാലത്ത് ഇന്ന് വലിയ കവിയായ രാമന്‍ കാട്ടാളനും മറ്റുമാണ് ചൊല്ലിയിരുന്നത്. ഞരമ്പു വലിഞ്ഞു മുറുകി രാമന്‍ വല്ലാത്ത ശബ്ദത്തില്‍ ചൊല്ലുമ്പോള്‍ അന്ന് ഒരു മാഷ് പറഞ്ഞു.രാമന്‍ മിടുക്കനാണ്, പക്ഷേ പ്രായത്തില്‍ കവിഞ്ഞ കവിതകളാണ് ചൊല്ലുന്നത്. പിന്നെ കവിതയില്‍ പ്രായപൂര്‍ത്തിയായപ്പോള്‍ രാമന്‍ സ്വന്തം കവിത കണ്ടെത്തി.ഇവിടെ സംഗതി തിരിച്ചാണ്. നല്ലൊരു ചെറുപ്പക്കാരന്‍ കുട്ടിക്കാലത്ത് ഉപേക്ഷിക്കേണ്ട സകലതും ഇന്നു കവിതയായി കൊണ്ട് നടക്കുന്നു. ഒരു സിനിമയില്‍ ഉര്‍വശി എന്ന നടി അവതരിപ്പിച്ച കഥാപാത്രം പോലെ.
ഈ ബ്രഹ്മാണ്ഡത്തില്‍ സഗീര്‍പണ്ടാരത്തില്‍ എന്ന കവിക്കും ജീവിക്കാന്‍ അവകാശമുണ്ടെന്ന സത്യത്തെ മാനിച്ചു കൊണ്ടു തന്നെ ആ അവകാശം ഉപയോഗിച്ച് ഈ കവിസ്വത്വത്തെ മൂന്ന് വട്ടം ഞാനിതാ തള്ളിപ്പറയുന്നു
http://sngscollege.info
http://vijnanacintamani.org

Subscribe to:
Post Comments (Atom)
മറ്റാരും വിമര്‍ശിക്കപ്പെടാത്തതുപോലെ സഗീര്‍ വിമര്‍ശിക്കപ്പെടാന്‍ ഇടയായ സാഹചര്യങ്ങള്‍ അയാള്‍ തന്നെ ഉണ്ടാക്കിയതാണ്. ആദ്യമൊക്കെ കുറേ പേരൊക്കെ കളിയാക്കിയോ തിരുത്തിയോ ഒന്നുമുണ്ടായിരുന്നില്ല. അറിയപ്പെടുന്ന ഒരു മലയാള കവി നടത്തിയ കവിതാ വിമര്‍ശന പേജില്‍ ഇതാ ഞാന്‍ ഇവിടെയുണ്ട് എന്ന് പരസ്യമിട്ടതോടെയാണ് പലരും ആളിനെ കാര്യമായി പരിഹസിച്ചുതുടങ്ങിയത്. സഗീറിന്റെ ബ്ലോഗിനെക്കുറിച്ച് ആദ്യത്തെ പോസ്റ്റിട്ടതും അദ്ദേഹമാണ്--വളരെ രൂക്ഷമായ എന്നാല്‍ മാന്യതയ്ക്ക് കുഴപ്പമില്ലാത്ത പരിഹാസമായിരുന്നു ആ പോസ്റ്റ്. ആ പേജ് ഇപ്പോള്‍ ഇല്ലെന്ന് തോന്നുന്നു: ഉണ്ടെങ്കിലും ലിങ്ക് ചെയ്യണമെന്ന് തോന്നുന്നില്ല. എന്തായാലും ആ സമയത്തിനു ശേഷമാണ് സഗീര്‍ താരമാവുന്നത്
ReplyDeleteപിന്നെ പരിഹാസപ്പോസ്റ്റുകളും കമന്റുകളും കുന്നുകൂടി. എല്ലാവരും മറന്നു തുടങ്ങിയിരുന്നു. അന്നേരം വീണ്ടൂം ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ബ്ലോഗില്‍ വന്നു വായിക്കൂ എന്നു ക്ഷണിച്ചുകൊണ്ട് കമന്റ്. അതോടെ പഴയ ‘ആരാധകര്‍’ വീണ്ടും സഗീറിനെ ശ്രദ്ധിച്ചു തുടങ്ങിയതാണ്.
ആരും ‘വിരലിട്ടലച്ചിട്ട്’ കാര്യമുണ്ടെന്ന് തോന്നുന്നില്ല. അതങ്ങനെതന്നെ തുടരും. അപകടലക്ഷണങ്ങള്‍ കാണുമ്പോള്‍ ഇടക്ക് ഒരു ചെക്കിംഗ്. അത്രയോക്കെയേ പറ്റൂ :))
കവിത, പത്രവാർത്ത, മറ്റുള്ളവരുടെ commentഉകൾ തുടങ്ങി എല്ലാം photo copy ചെയ്യുന്ന മഹാ പ്രതിഭയാണു് ഇദ്ദേഹം
ReplyDeleteഹെന്റമ്മേ ഇത്രേം തൊലിക്കട്ടിയോ?സ്വയം കോമാളി വേഷമണിയാൻ ആൾക്കാർ തുനിഞ്ഞാലെന്തോ ചെയ്യാം അല്ലേ സന്തോഷ് സാറെ?
ReplyDeleteഒന്നു പറയാണ്ടിരിക്കാൻ വയ്യ,അതു കൊണ്ടു ചില നല്ല ലേഖനങ്ങൾ വന്നല്ലോ..അവിടത്തെ ഒരു കവിതയിലെ കമന്റു വായിച്ചിട്ട്, ചിരി, ദെ ഇപ്പോളും അടക്കാൻ വയ്യ..
സഗീർ ആഘോഷം പണ്ട് ഒരു വട്ടം കഴിഞ്ഞതാണ്.ഇപ്പോൾ ഒരാവശ്യവുമില്ലാതെ പിന്നെയും ജീർണ്ണവസ്ത്രങ്ങൾ എടുത്തിട്ടലക്കുകയാണ്.ബ്ലോഗിന്റെ ഒരു ദിശാസന്ധിയിൽ ഉണ്ടായ സാഹചര്യങ്ങൾ വീണ്ടും ആവർത്തിക്കുകയില്ല.
ReplyDeleteവേദനിപ്പിക്കാതെ നുള്ളുകൊടുത്തൊരു കുറിപ്പ്..
ReplyDeleteനന്നായി സന്തോഷ്...,
ഈ മറുപടി സഗീർ അർഹിക്കുന്നുണ്ട്.
ഞാന്‍ താങ്കളൂടെ ‘വ്യക്തിവിവരം‘ വായിച്ചു, മലയാളം അദ്ധ്യാപകനാണെന്നു മനസിലായി. ആ നിലയ്ക്ക് ഈ ലേഖനം മലയാളഭാഷയോട് ചെയ്ത ഒരപരാധമായാണ്, എനിക്കു അനുഭവപ്പെടുന്നത്. പലവട്ടം ജര്‍മന്‍ ഭാഷയിലെ എഴുത്തുകാര്‍ Goethezeit എന്ന സംജ്ഞ ഉപയോഗിക്കുമ്പോള്‍ മലയാളിക്കോ, എന്തിന് ഇന്ത്യക്ക് തന്നെയോ അവകാശപ്പെടാന്‍ അത്തരമൊരു കാലഘട്ടമില്ലല്ലോ എന്ന എന്റെ ആവലാതിക്കുള്ള നിവൃത്തി എന്ന നിലയിലായിരുന്നു, ഞാന്‍ “സഗീറിയന്‍ കാലഘട്ടം” എന്നതിനെ കണ്ടത്. സ്വയംസമ്പൂര്‍ണ്ണവും(അതു പിന്നെ എന്തെങ്കിലും ഇന്ത്യനാവണമെങ്കില്‍ സ്വയം സമ്പൂര്‍ണ്ണമാവണം, ക്ഷമിക്കൂ), സമഗ്രവുമായ ഒരു ജീവിതവീക്ഷണമാണ്, ആ കവി നമുക്കു കരഗതമാക്കുവാന്‍ സാദ്ധ്യതയൊരുകിയത്. ചിതറിയചിന്തകള്‍ മുഖമുദ്രയായ ആധുനികോത്തരം എന്ന വികലലോകാവസ്ഥയ്ക്ക് കുടപിടിക്കുന്ന അടിസ്ഥാനരഹിതമായ സൈദ്ധ്യാന്തികകല്പനകള്‍ക്കുള്ള ഒരു ബദലും. ആ പ്രതീക്ഷയാണ്, ഇവിടെ ഇങ്ങനെ...
ReplyDeleteഎങ്ങനെ നല്ല കള്ളനാകാം എന്നറിയേണ്ടവര്‍ക്ക് മാതൃകയാക്കാന്‍ പറ്റിയ ആളാണ് ഈ പണ്ടാര സഗീര്‍.
ReplyDeleteമേലേത്തതിനു മേലത്തെ കമന്റ് ടിയാന്‍ എടുത്തോണ്ട് പോയി “എന്റെ ഒരു ആരാദകന്‍ എന്നെ കുറിച്ച് എഴുതിയ എഴുത്ത് ഇതാ നിങ്ങള്‍ക്കായി ഇവിടെ ഞാന്‍ ഇപ്പോള്‍ സമര്‍പ്പിയ്ക്കുന്നു.” എന്നും പറഞ്ഞ് ടിയാന്റെ ബ്ലോഗില്‍ തൂക്കും. എന്നാലും പ്രൊഫറ്റേ ഇതൊരു ശെയ്ത്തായി പോയി.
ReplyDelete"മനോഹരം സഗീര്‍. കോടനാടാനക്കോടി കിസ്സാംബുരങ്ങള്‍."
ReplyDeleteഎന്നാണ് അനര്‍ത്ഥവേളക്ക് കിട്ടിയ ആദ്യകമന്റ്. എന്റെ ഭാഷാഭഗവതീ
പ്രോഫറ്റ് കലക്കി. പിന്നെ മുകളില്‍ അനോണി എടുത്തെഴുതിയ കമന്റും കൊള്ളാം.പിടിച്ചതിനേക്കാള്‍ വലുത് മടയില്‍ എന്നപോലെ.ലത എന്നാണ് പേര്‍. ആ പേരില്‍ പുതുതായി തുടങ്ങിയ ബ്ലോഗിലുമുണ്ട് നെടുനെടുങ്കന്‍ കാച്ചുകള്‍. ഇനി ഇതെല്ലാം ഒരാളാണോ ആവോ?
ReplyDeleteപിന്നെ, സന്തോഷ് സാര്‍, ഇത്ര സൗമ്യമായി തലയറക്കരുത്
അനോണീ, വേട്ടേക്കരാ,
ReplyDeleteകാണാന്‍ വൈകിപ്പോയതിന് സ്വാറി, വോട്ടര്‍ പട്ടികാ വികസനവും പിന്നെ മറ്റവരുടെ കൂട്ടത്തിലുള്ള ഒരു പെണ്‍കുട്ടിയുടെ പ്രസവവും തെറ്റു തിരുത്തലുമൊക്കെയായിട്ട് നിങ്ങളൊക്കെ തിരക്കിലായിരിക്കുമെന്നാണ് കരുതിയത്.
സഗീറിന്റെ ബ്ലോഗില്‍ അങ്ങനെയൊരു കമന്റിട്ടതെന്തിനാണെന്നു മനസ്സിലാകണമെങ്കില്‍ അവിടെ സഗീറെനിക്കു തന്ന മറുപടിയൊന്ന് വായീര് ഭഗവതിയെയൊക്കെ വിളിക്കുന്ന അനോണീ.
അബ്ദുള്‍ റഹ്‌മാനെയും ലക്ഷ്മീദേവിയേയും ഒരേ വീട്ടഡ്രസ്സില്‍ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്ത ഹാങ് ഓവര്‍ വിട്ടുപോകാത്തതുകൊണ്ടായിരിക്കും ലത സഗീറാണോ എന്നൊക്കെ ഡൗട്ട് മുളയ്ക്കുന്നത്
ലതേ, നല്ല എരിവുള്ള മറുപടി. നന്നായി. പക്ഷേ സംഗതി പൊളിറ്റിക്കല്‍ ആണല്ലോ, ഇനി സകല അനോണികളും കൂടി ഇവിടെ പൂരപ്പറമ്പാക്കുമോ എന്നാണെന്റെ പേടി. കുട്ടികളൊക്കെ വായിക്കുന്നതാണേ. അവസാനം കമന്റ് മോഡറേഷനൊക്കെ ചെയ്ത് എന്നെയും ഒരു ഫാസിസ്റ്റ് ആക്കരുതേ പടച്ചോനേ എന്ന് മാത്രമാണ് പ്രാര്‍ത്ഥന.
ReplyDelete