അല്ല, പിന്നെ!!
- സൂചിത്തലപ്പില്‍ സിസെക്ക്!
- പൈറേറ്റ് കോയ്ലൊ പൗലോ കോയ്ലോയെ പഠിപ്പിച്ചതും മൈക്...
- ബുക്കാനന് കണ്ട പഴശ്ശിരാജാ!
- ഫെമിനിസ്റ്റ് മൗലവി!!
- ആധുനിക ഭാഷാശാസ്ത്രം : അടിസ്ഥാനപാഠാവലി
- ലെവി സ്ട്രോസ്സ്:ഒരു നൂറ്റാണ്ടിന്റെ ജ്ഞാനവലയം!
- ദലിതുകള്‍ തുടച്ചുനീക്കപ്പെടുമോ?
- ഒരു എക്സ് നക്സലൈറ്റിന്റെ സത്യാന്വേഷണപരീക്ഷകള്‍!
- വസ്തുഹാര! എല്ലാക്കാലത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന...
- പകുതി വെന്ത മനുഷ്യജീവിതങ്ങളുടെ വിപണി!
Sunday, 4 October 2009
ജ്യോനവന് ആദരാഞ്ജലികള്‍
കവി ജ്യോനവന്‍ നമ്മെ വിട്ടുപോയി!
വിഷ്ണുവിന്റെ സന്ദേശം ഇപ്പോള്‍ കിട്ടി.
അപ്പോള്‍ നാം ഒരു മരണത്തിന് കാവലിരിക്കയായിരുന്നോ? , ഈ ദിവസങ്ങളില്‍!
ആ പൂര്‍ത്തിയാകാത്ത കവിതയിലെ അവസാനത്തെ കോമ മാഞ്ഞ് പൂര്‍ണ്ണവിരാമം തെളിഞ്ഞു വരുന്നു!
അതോ,
എല്ലാം വെറും ആശ്ചര്യചിഹ്നത്തില്‍ അവസാനിപ്പികയായിരുന്നോ?
'മരി'ക്കുമെന്നുറപ്പുണ്ട്.
എന്നാലും;
വള്ളി മാറ്റിയിട്ട്'
രമി'ക്കുമെന്നുമാത്രം
ഒരുറപ്പുമില്ല!
ആ കവിയെ അടുത്തറിയാന്‍ വൈകി. അപ്പോഴേക്കും
ആ
'മനുഷ്യന്റെ ശരീരം
പൂവുകളില്‍
സുഗന്ധങ്ങളില്
വിരിച്ചു്കിടത്തിയിരുന്നു!'
(ജ്യോനവന്റെ കവിതയില്‍ നിന്ന് തെറിച്ച തുള്ളികള്‍)
http://pottakkalam.blogspot.com/
ബ്ലോഗര്‍ ജ്യോനവന് (നവീന്‍ ജ്യോര്‍ജ്ജിന് ) ആദരാഞ്ജലികള്‍
http://sngscollege.info
http://vijnanacintamani.org
വിഷ്ണുവിന്റെ സന്ദേശം ഇപ്പോള്‍ കിട്ടി.
അപ്പോള്‍ നാം ഒരു മരണത്തിന് കാവലിരിക്കയായിരുന്നോ? , ഈ ദിവസങ്ങളില്‍!
ആ പൂര്‍ത്തിയാകാത്ത കവിതയിലെ അവസാനത്തെ കോമ മാഞ്ഞ് പൂര്‍ണ്ണവിരാമം തെളിഞ്ഞു വരുന്നു!
അതോ,
എല്ലാം വെറും ആശ്ചര്യചിഹ്നത്തില്‍ അവസാനിപ്പികയായിരുന്നോ?
'മരി'ക്കുമെന്നുറപ്പുണ്ട്.
എന്നാലും;
വള്ളി മാറ്റിയിട്ട്'
രമി'ക്കുമെന്നുമാത്രം
ഒരുറപ്പുമില്ല!
ആ കവിയെ അടുത്തറിയാന്‍ വൈകി. അപ്പോഴേക്കും
ആ
'മനുഷ്യന്റെ ശരീരം
പൂവുകളില്‍
സുഗന്ധങ്ങളില്
വിരിച്ചു്കിടത്തിയിരുന്നു!'
(ജ്യോനവന്റെ കവിതയില്‍ നിന്ന് തെറിച്ച തുള്ളികള്‍)
http://pottakkalam.blogspot.com/
ബ്ലോഗര്‍ ജ്യോനവന് (നവീന്‍ ജ്യോര്‍ജ്ജിന് ) ആദരാഞ്ജലികള്‍
http://sngscollege.info
http://vijnanacintamani.org
Subscribe to:
Post Comments (Atom)
അതെ,അടുത്തറിയാന്‍ വൈകി...അപ്പോഴേക്കും...
ReplyDeleteആദരാഞ്ജലികള്‍...
ഒരേ ഒരു ദിവസത്തെ കണ്ടുമുട്ടല്‍
ReplyDeleteബുക്ക് റിപ്പബ്ലിക്കിന്റെ ആദ്യപുസ്തകത്തിന്റെ പ്രകാശനത്തിന് എറണാകുളത്ത് വന്നപ്പോള്‍
പക്ഷെ മനസ്സില്‍ നിന്നും മായുന്നില്ല ..ആ നിമിഷങ്ങള്‍
ആദരാഞ്ജലികള്‍
:-(
ReplyDeleteആദരാഞ്ജലികള്‍
ആദരാഞ്ജലികൾ അർപ്പിക്കുന്നു പ്രിയ ജ്യോവിന്
ReplyDeleteആദരാഞ്ജലികള്‍....
ReplyDeleteഇനി മഴയായി പെയ്യുന്നത് അവന്റെ കവിതകള്‍ ആയിരിക്കുമോ?
ReplyDeleteആദരാഞ്ജലികള്‍.
ഇന്നലെ മാത്രം പരിചയപ്പെട്ട പ്രിയ സുഹ്രുത്ത്...
ReplyDeleteപക്ഷെ ഇന്ന് മനസിന്റെ വിങ്ങലായി മാറുന്നു....
ആദരാഞ്ജലികള്‍....
ജ്യോനവന്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന അവന്റെ കവിതകള്‍ അവന്റെ തന്നെ ശബ്ദത്തില്‍ ഇവിടെയും ഇവിടേയുംകേള്‍ക്കാം. പതിനാറാം വയസില്‍ എഴുതിയ പൂ പറിച്ചവള്‍ എന്ന കവിതയായിരുന്നു അവന്‍ എഴുതിയവയില്‍ ഏറ്റവും കൂടുതല്‍ അവന്‍ ഇഷ്ടപ്പെട്ടിരുന്ന കവിത.
ReplyDeleteജ്യോനവന്‍ സ്വന്തം ശബ്ദത്തില്‍ ചൊല്ലുന്ന കവിതകളുടെ ലിങ്കിന് നന്ദി , പ്രശാന്ത്.
ReplyDelete"അടര്‍ത്തിയങ്ങാരോ
ReplyDeleteകുസുമബിംബത്തിനെ
ചിതറിവീണിതളുകള്‍
പെട്ടെന്നദൃശ്യമായ്
ഒരു തുള്ളി രക്തം
പൊഴിഞ്ഞു വീണിതളിന്റെ
യൊപ്പം വളര്‍ന്നുപോ-
യൊരു കൊച്ചു സ്നേഹം!"
ഈ കൊച്ചു സ്നേഹം ഒരു നൊമ്പരമായി
മനസ്സിലേക്കരിച്ചു കയറുന്നു.
ഇന്ന് ഫര്‍വാനിയ ഹോസ്പിറ്റലില്‍ പോകണം
കാണാന്‍ പറ്റുമോ എന്നറിയില്ല.
ആദരാഞ്ജലികള്‍
ReplyDeleteനീ തന്ന കല്ല് ഞാന്‍ തിരികെ തരാന്‍ വന്നപ്പോള്‍ നീ തന്നത് ഒരു പിടി ബലിച്ചോറ്!
ReplyDeleteപ്രിയരേ ,ഞങ്ങള്‍ കുളകടക്കാലം , ചിന്തകന്‍ , വര്ത്ത മാനം , ഉറുമ്പ് , പ്രവാസി എന്ന പ്രയാസി,തിരൂര്കാരന്‍ എന്നിവര്‍ ജ്യോനവന്റെ അനിയനെയും അമ്മാവനെയും പോയി കണ്ടിരുന്നു.
ReplyDeletehttp://alakalsakshii.blogspot.com/2009/10/blog-post_160.html
ജ്യോനവന്‍ ഓര്‍മ്മയാകുന്നു. ആ ഓര്‍മ്മയുടെ ഊര്‍ജ്ജം നിലനിര്‍ത്താന്‍ ബൂലോകത്ത് എന്ത് ചെയ്യാനാവും? ഗൗരവതരമായ ഏത് ആലോചനകള്‍ക്കും എല്ലാ പിന്തുണയും .
ReplyDeleteപ്രിയ സന്തോഷ്
ReplyDeleteനല്ല കാര്യം തന്നെ. ഞങ്ങള്‍ കുവൈത്ത് ബ്ലോഗേര്‍സ് അത്തരത്തിലൊരു കാര്യത്തെ പറ്റി ഇന്നലെ ചെറിയ തോതില്‍ ചര്‍ച്ച ചെയ്തിരുന്നു. ജ്യോനവവ്ന്റെ പേരില്‍- തിരഞ്ഞെടുത്ത ബ്ലോഗ് കവിതകള്‍ക്കായി, ഓരോ വര്‍ഷവും, ഒരു അവാര്‍ഡ് ഏര്‍പ്പെടുത്തുന്ന കാര്യത്തെ പറ്റിയായിരുന്നു അത്. ഇതിന് ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്.
എങ്കിലും കൂടുതല്‍ ആളുകളുടെ അഭിപ്രായങ്ങള്‍ നമുക്ക് ഇക്കാര്യത്തില്‍ തേടാം...