അല്ല, പിന്നെ!!
- സൂചിത്തലപ്പില്‍ സിസെക്ക്!
- പൈറേറ്റ് കോയ്ലൊ പൗലോ കോയ്ലോയെ പഠിപ്പിച്ചതും മൈക്...
- ബുക്കാനന് കണ്ട പഴശ്ശിരാജാ!
- ഫെമിനിസ്റ്റ് മൗലവി!!
- ആധുനിക ഭാഷാശാസ്ത്രം : അടിസ്ഥാനപാഠാവലി
- ലെവി സ്ട്രോസ്സ്:ഒരു നൂറ്റാണ്ടിന്റെ ജ്ഞാനവലയം!
- ദലിതുകള്‍ തുടച്ചുനീക്കപ്പെടുമോ?
- ഒരു എക്സ് നക്സലൈറ്റിന്റെ സത്യാന്വേഷണപരീക്ഷകള്‍!
- വസ്തുഹാര! എല്ലാക്കാലത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന...
- പകുതി വെന്ത മനുഷ്യജീവിതങ്ങളുടെ വിപണി!
Sunday, 11 October 2009
പുതുകവിതയുടെ രണ്ട് ദശകങ്ങള്‍ മലയാളകവിതാചരിത്രത്തില്‍ -സര്‍വേ
പുതുകവിതയെ സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ക്ക് ക്ഷാമമില്ലാത്ത കാലമാണ്. കുഞ്ഞിക്കണ്ണന്‍ വാണിമേലും രാജേന്ദ്രന്‍ ഏടത്തുംകരയും സുനില്‍ കൃഷ്ണനും സന്തോഷ് പല്ലശ്ശനയും കൂതറാത്തിരുമേനിയും അങ്ങനെ പലരും ബ്ലോഗിലും ആനുകാലികങ്ങളിലുമായി പല യുക്തികള്‍ നിരത്തുകയുണ്ടായി . പുതു കവിതയെ സംബന്ധിച്ച് രണ്ട് പോസ്റ്റുകള്‍ ഞാനും ഇട്ടിരുന്നു.
ഈ ചര്‍ച്ചകള്‍ പൊതുവായി നല്‍കുന്ന സൂചനകള്‍ എന്താണ്? പലരും അങ്ങോട്ടും ഇങ്ങോട്ടും വരികള്‍ വാരി എറിഞ്ഞു കളിക്കുന്നുണ്ടെങ്കിലും പുതുകവിതയെ സമഗ്രമായി വിലയിരുത്തനുള്ള വഴികളിലേക്ക് അവ എത്തിച്ചേരുന്നില്ല. തല്‍ക്കാലവിപണിക്കനുസരിച്ചുള്ള അളവുതൂക്കക്കണക്കുകളേ ആവുന്നുള്ളൂ. ഇവിടെ പൊതുവായി ചില അന്വേഷണങ്ങള്‍ ആവശ്യമാണെന്നു തോന്നുന്നു. പുതുകവിത എന്ന് നാം കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം ഇരുപതായി. തൊണ്ണൂറൂകളില്‍ തുടങ്ങിയ ഇടച്ചിലാണ്. ഇനി എന്നാണ് ഇത് പഴകുന്നത് എന്നറിഞ്ഞുകൂടാ.
ഈ ഇരുപതു വര്‍ഷക്കാലം മലയാള കവിതയുടെ വികാസപരിണാമത്തെ, ഈ പുതുകവിത സൃഷ്ടിച്ച ഭാവുകത്വപരിസരത്തെ വിമര്‍ശാത്മകമായി വിലയിരുത്തുന്ന ഒരു ശ്രമം ആവശ്യമായിരിക്കുന്നു. മലയാളാകവിതാ ചരിത്രത്തില്‍ ഈ രണ്ട് ദശകങ്ങള്‍ എങ്ങനെ ഇടം പിടിക്കും? ദാര്‍ശനികഭാരങ്ങളില്ലാത്ത ലഘുത്വമാണ് പുതിയ കവിതയെന്നും സ്ത്രീ -ദളിത് നോട്ടങ്ങള്‍ക്കൊക്കെ ഇടമുള്ള തുറന്ന സ്ഥലമാണെന്നും ഇന്നത്തെ കവിത സൂക്ഷ്മമായ ചില ചെരിഞ്ഞുനോട്ടങ്ങളും പറച്ചിലിലുള്ള ട്വിസ്റ്റുകളും കൊച്ചുകൗശലങ്ങളിലെ താത്കാലിക രസങ്ങളും ആണെന്നും പല വാദങ്ങള്‍ കേട്ടുകഴിഞ്ഞു.
ഈ താല്‍കാലിക വായനാസുഖത്തിനപ്പുറം ഓര്‍മ്മയില്‍ അനുഭവമായി നമ്മുടെ കൂടെ ഏറെ ദൂരം നടക്കുന്ന എത്ര കവിതകള്‍? ഒരു സമാഹാരത്തിനപ്പുറം കാവ്യജീവിതമുള്ള എത്ര കവികള്‍? നാളെ നമ്മുടെ ഭാവുകത്വ ചരിത്രത്തില്‍ നാഴികക്കല്ലായി വിലയിരുത്തെപ്പെടും എന്നുറപ്പുള്ള പെരും തച്ചുകള്‍ എത്രയൊക്കെ? അതോ കാലാതിവര്‍ത്തിയായ കവിത എന്നത് പഴയ ലാവണ്യയുക്തി മാത്രമോ?
പലവഴികളിലേക്ക് നയിക്കുന്ന, എന്നാല്‍ ചില പൊതുവായ ധാരണകളെ ക്രോഡീകരിക്കാന്‍ സാധ്യമായ വിപുലമായ ഒരു വിളവെടുപ്പിലേക്കു നയിക്കാവുന്ന ഒരു ചര്‍ച്ചക്ക് തുടക്കമിടാന്‍ ഈ പ്രശ്നത്തിന്റെ പല തലങ്ങളെ നിര്‍ധാരണം ചെയ്യുന്ന ഒരു സര്‍വേക്ക് ഇവിടെ തുടക്കമിടുകയാണ്.
http://surveys.polldaddy.com/s/53EE0DD65B00FF6C/
ഡാഡീപോളിന്റെ സഹായത്തോടെ നടത്തുന്ന ഈ ചര്‍ച്ചയില്‍ പത്ത് ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. പത്തായി ചുരുക്കുന്നതിന് (ഡാഡി പിശുക്കനാണേ!) ചില ചോദ്യങ്ങള്‍ ചേര്‍ത്ത് വെക്കുകയും ചിലത് ഒഴിവാക്കുകയും ചെയ്തു.
ഈ സര്‍വേയിലും തുടര്‍ചര്‍ച്ചകളിലും പങ്കെടുക്കാന്‍ ബൂലോക സുഹൃത്തുക്കളെ മുഴുവന്‍ ക്ഷണിക്കുന്നു. ചോദ്യങ്ങള്‍ ഇവയാണ്.
കവിതയും ഞാനും!
Q.1
പരിചയപ്പെടുത്താമോ, താങ്കളെ ഒരല്പം? ഇ മെയില്‍ സഹിതം. കവിയെങ്കില്‍ അതും കാണിക്കുമല്ലോ?
Q.2
താങ്കള്‍ കവിതകള്‍ വായിക്കുന്ന ആളാണോ?
അതെ
അല്ല
വല്ലപ്പോഴും
Q.3
കവിതയുടെ കാലം കഴിഞ്ഞു എന്ന് കരുതുന്നുണ്ടോ?
ഉണ്ട്.
ഇല്ല.
പ്രാധാന്യം കുറഞ്ഞു വരുന്നു
Q.4
മലയാളകവിതയുടെ ഏതു ഘട്ടത്തോടാണ് കൂടുതല്‍ ആഭിമുഖ്യം തോന്നിയുട്ടുള്ളത്?
(അങ്ങനെയൊക്കെ വിശേഷിപ്പിക്കപ്പെടുന്നു എന്നേയുള്ളൂ. ശരിയായും പകുതി ശരിയായും ചിലപ്പോളൊക്കെ തെറ്റിയും.)
ക്ലാസ്സിക് കവിതകള്‍
കാല്‍പനിക കവിതകള്‍
ആത്യാധുനിക കവിതകള്‍
പുരോഗമന കവിതകള്‍
ഉത്തരാധുനിക കവിതകള്‍
Q.5
ആധുനിക കവിത വരെ താങ്കളെ സ്വാധീനിച്ച പത്തു കവികള്‍ ആരൊക്കെ? ആധുനികത വരെയുള്ള കവിതകളില്‍ മികച്ചതെന്ന് താങ്കള്‍ക്കു തോന്നിയ പത്തു കവിതകള്‍ നിര്‍ദ്ദേശിക്കാമോ?
Q.6
പുതിയ കവിതയെ കൂടുതലായും പരിചയപ്പെടുന്നത് എങ്ങനെയാണ്?
കവിതാ സമാഹാരങ്ങളിലൂടെ
ആനുകാലികങ്ങളിലൂടെ
ബ്ലോഗുകളിലൂടെ
Q.7
കവിതാനിരൂപണം ശ്രദ്ധിക്കാറുണ്ടോ? കവിതാസ്വാദനത്തെ ഇത് സ്വാധീനിക്കാറുണ്ടോ? പുതിയ കവിതയെ വിലയിരുത്താനുള്ള ലാവണ്യശാസ്ത്രം ഇനിയും രൂപപ്പെട്ടിട്ടില്ല എന്ന വാദത്തോട് യോജിക്കുന്നുണ്ടോ?
Q.8
പുതിയ കവികളില്‍ താങ്കള്‍ക്ക് നിര്‍ദ്ദേശിക്കാവുന്ന കവികള്‍ ആരൊക്കെയാണ്? കഴിഞ്ഞ രണ്ടു ദശകങ്ങളായി രചിക്കപ്പെട്ട മലയാള കവിതകളില്‍ മികച്ചതെന്ന് തോന്നുന്ന പത്തെണ്ണം തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ താങ്കള്‍ തിരഞ്ഞെടുക്കുന്നത് ഏതൊക്കെയായിരിക്കും?
Q.9
പുതുകവിതക്ക് നാളിതുവരെ നില നിന്ന കവിതാപാരമ്പര്യത്തില്‍ നിന്ന് ഭാവുകത്വപരമായ വിഛേദം സംഭവിച്ചിട്ടുണ്ട് എന്ന അവകാശവാദത്തോട് യോജിക്കുന്നുവൊ? പുതിയ കവിതകള്‍ക്ക് താങ്കള്‍ കാണുന്ന ഭാവുകത്വപരമായ സവിശേഷതകള്‍ എന്തെല്ലാമാണ്?
Q.10
പുതിയ കവിത നേരിടുന്ന ഭാവുകത്വപരമായ പ്രശ്നങ്ങള്‍ -പ്രതിസന്ധികള്‍ ചൂണ്ടിക്കാണിക്കാമോ?
സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ഞെക്കുക

http://sngscollege.info/
http://vijnanacintamani.org/

Subscribe to:
Post Comments (Atom)
ഈ സര്‍വേയിലും തുടര്‍ചര്‍ച്ചകളിലും പങ്കെടുക്കാന്‍ ബൂലോക സുഹൃത്തുക്കളെ മുഴുവന്‍ ക്ഷണിക്കുന്നു.
ReplyDeleteനല്ല ഉദ്യമം ആശംസകള്‍
ReplyDeleteസർവ്വേയിൽ പങ്കെടുത്തിട്ടുണ്ട്,ഇനി ഈ സർവ്വേയുടെ ഫലം എന്തു ചെയ്യാൻ പോകുന്നു?
ReplyDeleteപല ചോദ്യത്തിനും എനിക്കങ്ങനെ നിയതമായ ഉത്തരമൊന്നുമില്ല.എങ്കിലും,പങ്കെടുത്തേക്കാം എന്നു കരുതി.
ആശംസകൾ.
പ്രിയ വി ശീ.
ReplyDeleteപങ്കെടുത്തതിന് നന്ദി
ഇതു ഒരു വോട്ട് അന്‍ഡ് ടാക്ക് പരിപാടിയല്ലോ. പുതിയ കവിതയെ റദ്ദാക്കലോ പട്ടാഭിഷേകം നടത്തലോ ഈ അന്വേഷണത്തിന്റെ ലക്ഷ്യമല്ല എന്നറിയാമല്ലോ. അതിനാല്‍ ഈ സര്‍ വേയുടെ ഫലങ്ങള്‍ അത്തരത്തില്‍ ഉപയോഗിക്കാന്‍ എനിക്കുദ്ദേശമില്ല. അങ്ങനെ മറ്റാരെങ്കിലും ഉപയോഗിച്ചേക്കാമെങ്കിലും. എന്റെ നോട്ടം വേറെയാണ്. കവിതയില്‍ മാത്രം വേരുറച്ച പറച്ചിലാണ് പുതു കവിത എന്നത്. മറ്റു സാഹിത്യരൂപങ്ങളുടെ കഴിഞ്ഞ രണ്ടു ദശകങ്ങള്‍ അങ്ങനെ ഒരു അവകാശവാദം ഉന്നയിക്കുന്നില്ല. കവിതയിലല്ല കവിതയെ സംബന്ധിച്ച സമീപനങ്ങളില്‍ ആണ് വലിയ മാറ്റങ്ങള്‍ എന്നാണെന്റെ തോന്നല്‍. ഇത് സംബന്ധിച്ച എന്റെ ചില മുന്‍ വിധികളുടെ യുക്തി പരിശോധിക്കലാണെന്റെ ലക്ഷ്യം. അതിനാലാണ് അപഗ്രഥനാത്മകവും വസ്തുനിഷ്ഠതയിലൂന്നിയതുമായ ചില ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയത്. നിയതമായ ഉത്തരം അവയുടെ ലക്ഷ്യമായിരിക്കയില്ല. ഈ സര്‍ വേയിലെ പ്രതികരണങ്ങള്‍ അതുപോലെ ഉപയോഗപ്രദമാക്കുമോ എന്നറിഞ്ഞുകൂടാ. പലപ്പോഴും ഒഴിവാക്കുന്ന, വഴുതിമാറുന്ന ചോദ്യങ്ങളില്‍ ആണെന്റെ കണ്ണ്.
ഇതില്‍ പങ്കെടുത്ത എല്ലാവരുടെയും പ്രതികരണങ്ങള്‍ എന്റെ മാത്രം ഉപയോഗത്തിനുള്ളതല്ല. എല്ലാവര്‍ക്കും അത് ഏതുവിധത്തിലും ഉപയോഗിക്കാം.
നല്ല ഉദ്യമം :):)
ReplyDeleteസുനില്‍ കൃഷ്ണയെന്നാണൊ ഉദ്ദേശിച്ചത് അതോ സുനില്‍ പണിക്കര്‍ എന്നാണോ.. (പണിക്കര്‍ സ്പീക്കിംഗ്)... ?
ReplyDeleteശരിയാണ്, ശരിക്കും പണിക്കര്‍ തന്നെ!
ReplyDeleteഎനിക്ക് കവിതയെക്കുറിച്ച് നല്ല പിടിയില്ല . എങ്കിലും ചര്‍ച്ചകള്‍ നടക്കട്ടെ .ആശംസകള്‍
ReplyDeleteഎല്ലാവര്‍ക്കും അത് ഏതുവിധത്തിലും ഉപയോഗിക്കാം.
ReplyDelete--------------
ഈ പ്രതികരണങ്ങൾ എല്ലാവർക്കും എവിടെകിട്ടും സുഹൃത്തേ?
പ്രിയ വി ശി
ReplyDeleteആ കമന്റില്‍ റിപ്പോര്‍ട്ടുകള്‍ മുഴുവന്‍ ലഭിക്കുന്ന ലിങ്കും നല്‍കിയിരുന്നു. എന്നാല്‍ അതില്‍ എല്ലാ ഐ. പി കളും കാണിക്കുന്നതിനാല്‍ അത് പരസ്യപ്പെടുത്തന്നത് മര്യാദയല്ലല്ലോ എന്നു കരുതി ആ കമന്റ് ഞാന്‍ തന്നെ ഡിലിറ്റ് ചെയ്തതാണ്. ഐ.പി ഡീറ്റെയില്‍സ് കളഞ്ഞ് റിപ്പോര്‍ട്ടുകളുടെ സംഗ്രഹം മറ്റ് സംവിധാണത്തിലൂടെ നല്‍കാനാവുമോ എന്നു നോക്കാം.