തൊട്ടതെല്ലാം പൊന്നാക്കുക എന്ന ചൊല്ലുണ്ടല്ലോ. വിദ്യാഭ്യാസവകുപ്പില്‍ ഇപ്പോള്‍ തൊട്ടതൊക്കെ വിവാദവും പിടിച്ചതൊക്കെ പുലിവാലുമാണ്. ഇവിടെയും അത് തെറ്റിച്ചില്ല.
പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷ ആഗസ്ത് 22 മുതല്
തിരു: ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്മെന്റ് പരീക്ഷ ആഗസ്ത് 22 മുതല്‍ 29 വരെ നടക്കും. 2009 മാര്‍ച്ചില്‍ നടന്ന ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് മൂന്നുവിഷയത്തിനുവരെ ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാം. പരീക്ഷ എഴുതുന്ന വിഷയത്തിന് മാര്‍ച്ചില്‍ നടത്തിയ പരീക്ഷയ്ക്ക് ലഭിച്ച സ്കോര്‍ റദ്ദാവും. സിബിഎസ്ഇ, ഐഎസ്ഇ തുടങ്ങിയ മറ്റു ബോര്‍ഡുകളില്‍ ഒന്നാംവര്‍ഷ പഠനം പൂര്‍ത്തിയാക്കിയശേഷം രണ്ടാംവര്‍ഷത്തിന് ഹയര്‍സെക്കന്‍ഡറി കോഴ്സിന് ചേര്‍ന്നു പഠിക്കുന്നവരും 2008ന് മുമ്പ് ഹയര്‍സെക്കന്‍ഡറി കോഴ്സിന് ഗ്രേഡിങ് സമ്പ്രദായത്തില്‍ പ്രവേശനം നേടി ഈ വര്‍ഷം (2009-10) രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി കോഴ്സിന് റീ അഡ്മിഷന്‍ എടുത്തു പഠിക്കുന്നവരും, 2009-10 വര്‍ഷത്തില്‍ ഓപ്പ സ്കൂള്‍ മുഖാന്തരം രണ്ടാം വര്‍ഷത്തിന് അഡ്മിഷന്‍ എടുത്തു പഠിക്കുന്നവരും ഈ പരീക്ഷയ്ക്ക് എല്ലാ വിഷയത്തിനും അപേക്ഷിച്ച് പരീക്ഷ എഴുതണം. 2009 മാര്‍ച്ചിലെ ഒന്നാംവര്‍ഷ പരീക്ഷയ്ക്ക് അപേക്ഷിച്ചവരും പരീക്ഷ എഴുതാന്‍ യോഗ്യത നേടിയവരുമായ വിദ്യാര്‍ഥികള്‍ക്ക് മതിയായ കാരണങ്ങളാല്‍ പരീക്ഷ എഴുതാന്‍ സാധിക്കാതെ വന്നിട്ടുണ്ടെങ്കില്‍ അവരും ഈ പരീക്ഷയ്ക്ക് അപേക്ഷിച്ച് പരീക്ഷ എഴുതേണ്ടതാണ്. അവരുടെ അപേക്ഷയുടെ പകര്‍പ്പും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും പ്രത്യേക അനുമതിക്കുവേണ്ടിയുള്ള അപേക്ഷയും ഡയറക്ടറേറ്റിലേക്ക് അയക്കേണ്ടതാണ്. 2008-09 അധ്യയനവര്‍ഷത്തിനുമുമ്പ് ഗ്രേഡിങ് രീതിയില്‍ ഒന്നാംവര്‍ഷത്തിന് പഠിച്ച് ഒന്നാംവര്‍ഷ പരീക്ഷയില്‍ യോഗ്യത നേടാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്കും ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാം. അവരും എല്ലാ വിഷയത്തിനും പരീക്ഷ എഴുതണം. എല്ലാ വിഷയത്തിനും പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ ഒന്നാംവര്‍ഷ നിരന്തര മൂല്യനിര്‍ണയത്തിന് ആഗസ്ത് 14നകം വിധേയരാവേണ്ടതും അവരുടെ സിഇ സ്കോറുകള്‍ പ്രിന്‍സിപ്പല്‍മാര്‍ ആഗസ്ത് 20നകം ഡയറക്ടറേറ്റില്‍ എത്തിക്കേണ്ടതുമാണ്. ഒന്നാംവര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ചെയ്ത് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കു മാത്രമേ 2010 മാര്‍ച്ചിലെ രണ്ടാംവര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ചെയ്യാന്‍ യോഗ്യതയുള്ളൂ. പരീക്ഷയ്ക്കുള്ള അപേക്ഷകള്‍ ജൂലൈ 17നകം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കണം. സ്കൂള്‍മാറ്റം അനുവദിക്കപ്പെട്ട് മറ്റു സ്കൂളില്‍ പഠിക്കുന്നവരും തങ്ങള്‍ ആദ്യം പരീക്ഷ എഴുതിയ കേന്ദ്രങ്ങളില്‍തന്നെയാണ് അപേക്ഷ നല്‍കേണ്ടത്. മാര്‍ച്ചില്‍ ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതാത്ത വിദ്യാര്‍ഥികള്‍ (ഒന്നാംവര്‍ഷത്തിന് രജിസ്റ്റര്‍ നമ്പര്‍ ലഭിക്കാത്ത വിദ്യാര്‍ഥികള്‍) അവര്‍ ഇപ്പോള്‍ പഠിക്കുന്ന സ്കൂളുകളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. രണ്ടാംവര്‍ഷത്തേക്ക് ഓപ്പ സ്കൂളില്‍ ചേര്‍ന്നു പഠിക്കുന്നവര്‍ അവര്‍ക്കനുവദിക്കപ്പെട്ട സെന്ററുകളിലാണ് പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ടത്. പരീക്ഷയുടെ ഫീസ് പേപ്പറൊന്നിന് 125 രൂപയാണ്. ഇതിനുപുറമെ സര്‍ട്ടിഫിക്കറ്റ് ഫീസായി 20 രൂപയും അടയ്ക്കണം.
ഇവിടെ വിവാദമായത് ഇം പ്രൂവ് ചെയ്താല്‍ പഴയ മാര്‍ക്ക് പോകും എന്ന വിചിത്രമായ വ്യവസ്ഥയാണ്. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആകെ അങ്കലാപ്പിലായിരിക്കുന്നു. പ്ലസ് വണ്‍ ക്ലാസ്സുകള്‍ തുടങ്ങാന്‍ വൈകുന്നതുകൊണ്ടും പുതിയ അന്തരീക്ഷത്തിലേക്ക് പറിച്ചുനടപ്പെട്ടതിന്റെ അമ്പരപ്പുമൊക്കെ കൊണ്ട് പൊതുവെ കുട്ടികള്‍ക്ക് പ്ലസ് വണിന് മാര്‍ക്ക് കുറയുക സ്വാഭാവികം. കോഴ്സ് കാലയളവില്‍ തന്നെ അത് ഇംപ്രൂവ് ചെയ്യാന്‍ അവസരം നല്‍കുന്നത് അതിനാല്‍ ഉചിതമായ തിരുമാനമാണ്. എന്നാല്‍ രണ്ടാമതെഴുതിയാല്‍ ആദ്യത്തെ മാര്‍ക്ക് അപ്രത്യക്ഷമാകും എന്ന കടുമ്പിടുത്തമെന്തിനാണ്. സാധാരണ യൂണിവേഴ്സിറ്റി പരീക്ഷകളിലും മറ്റും ഇംപ്രൂവ് ചെയ്താല്‍ ഏത് മാര്‍ക്കാണോ കൂടുതല്‍ അതാണ് സ്വീകരിക്കപ്പെടുക.നമ്മുടെ പരീക്ഷകള്‍ ഓര്‍മ്മപരീക്ഷകള്‍ മാത്രമാകയാല്‍ പലപ്പോഴും കുട്ടികളുടെ പെര്‍ഫോമന്‍സ് അതെഴുതുന്ന സമയത്തെ മനോനിലയെ ആശ്രയിച്ചിരിക്കും എന്നതിനാലാണ് നന്നാക്കുവാന്‍ ഒരവസരം കൂടി കൊടുക്കുന്നത്. രണ്ടാമതെഴുതുമ്പോള്‍ മാര്‍ക്കു കൂടും എന്നാര്‍ക്കും ഉറപ്പിച്ചു പറയാനാവാത്തതുകൊണ്ട് വലിയ റിസ്ക് എടുത്തു മാത്രമേ ഈ സംവിധാനത്തില്‍ ഇം പ്രൂവ്മെന്റിന് തല വെച്ചു കൊടുക്കാനാവൂ. അങ്ങനെ ചെയ്താല്‍ തന്നെ റിസള്‍ട്ട് വരുന്നതു വരെ ആ കുട്ടി അനുഭവിക്കുന്ന ടെന്‍ഷന്‍ ഊഹിക്കാവുന്നതേയുള്ളൂ. അനാവശ്യമായ പരീക്ഷാഭീതികള്‍ ഒഴിവാക്കാന്‍ പല പരിഷ്കാരങ്ങളും കൊണ്ടു വരുന്നതിനിടക്കാണ് ഈ ടെന്‍ഷന്‍ പരീക്ഷണം. 'കോന്‍ ബനേഗാ ക്രോര്‍ പതി'യിലും മറ്റുമാണ് ഈ രീതി കണ്ടിട്ടുള്ളത്. ഉത്തരം പറഞ്ഞാല്‍ കോടി തെറ്റിയാല്‍ കിട്ടിയ ലക്ഷങ്ങള്‍ തോട്ടില്‍. ഇത്തരൊമൊരു ഭാഗ്യപരീക്ഷണത്തിന് ഒരു തലമുറയെ വിടുന്നതിന്റെ യുക്തി എന്താണ്? വീണ്ടും അപ്പിയര്‍ ചെയ്താല്‍ പഴയത് റദ്ദാകുമെന്ന ഏര്‍പ്പാടിന് 'ഇംപ്രൂവ്മെന്റ്' എന്നെങ്ങനെ പറയാനാകും? അത് കാന്‍സല്‍ ചെയ്തുള്ള 'റീ അപ്പിയറന്‍സ് 'അല്ലേ? എന്താണ് ഇതുകൊണ്ട് ഹയര്‍ സെക്കണ്ടറി വകൂപ്പ് ഉദ്ദേശിക്കുന്നത്?വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മാത്രമല്ല ഭരണപക്ഷ വിദ്യാര്‍ഥി അധ്യാപക സംഘടനകള്‍ വരെ ഈ തിരുമാനത്തിനെതിരെ രംഗത്തു വന്നു കഴിഞ്ഞു.
സ്വസ്ഥതയും ആരോഗ്യവും നശിച്ച്, മല്‍സരത്തിന്റെ സംഘര്‍ഷഭൂമികളാക്കി വിദ്യാര്‍ത്ഥി മനസ്സുകളെ മാറ്റണമെന്ന് ആര്‍ക്കാണ് ഇത്ര നിര്‍ബന്ധം?
http://sngscollege.info/
http://vijnanacintamani.org/
കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസവിചക്ഷണന്‍ പി.സി തോമസ്സും വിദ്യാഭ്യാസ തലസ്ഥാനം തൃശ്ശൂരുമായി. അവിടുത്തെ ഹയര്‍ സെക്കണ്‍റ്ററി സ്കൂളുകളില്‍ ഒരു അഡ്മിഷന്‍ ഏതൊരു മലയാളി രക്ഷിതാവിന്റെയും ജീവിതാഭിലാഷങ്ങളിലൊന്നായി.
ReplyDeleteസന്തോഷ് ഇങ്ങനെ പറയുമ്പോള്‍ പി.സി.തോമസ് എന്തോ പാതകം ചെയ്തുവെന്ന തോന്നല്‍ ഉണ്ടാകുന്നു. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിലെ അദ്ധ്യാപകനായ അദ്ദേഹം കുട്ടികള്‍ക്ക് കോച്ചിംഗ് നല്കാന്‍ ക്ലാസ്സുകള്‍ ആരംഭിച്ചു. മികച്ച വിജയം നല്കുന്ന സ്ഥാപനം എന്ന് അനുഭവസ്ഥര്‍ പറഞ്ഞ് പറഞ്ഞ് അതൊരു വലിയ പ്രസ്ഥാനമായി. ഇതില്‍ പി.സി.തോമസ് വില്ലനാകുന്നതെങ്ങനെ?
പാര്‍ട്ടിയുടേയും സര്‍വ്വീസ് സംഘടനയുടേയും പിന്‍ബലത്തില്‍ വിദ്യാഭ്യാസവിചക്ഷരായവരെപ്പോലെയല്ല അദ്ധ്വാനം കൊണ്ടും ചെയ്യുന്ന തൊഴിലിലെ ആത്മാര്‍ത്ഥത കൊണ്ടുമാണ് പി.സി.തോമസ് വലുതായത്. അദ്ദേഹത്തെക്കുറിച്ചു പറയുമ്പോള്‍ പരിഹാസത്തിന്റെ സ്വരം എന്തിന്?
തങ്ങളുടെ പോഷക സംഘടനകള്‍ എതിര്‍ത്തിട്ടും വേണ്ടത്ര ആലോചനയില്ലാതെ എടുത്ത ഈ തിരുമാനത്തില്‍ കടിച്ചു തൂങ്ങുന്നത് പൊള്ളയായ അഭിമാനബോധം കൊണ്ടു മാത്രമാണ്. വിദ്യാര്‍ത്ഥികളുടെ ഭാവി ഇവര്‍ പരിഗണിക്കുന്നതേ ഇല്ല.
ReplyDelete