അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
  • ലൗ ജിഹാദ്‌ !!!!!
  • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
  • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
  • രണ്ടായ്‌ മുറിച്ചത്! **
  • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
  • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
  • 9/11
  • ഗണപതിക്ക് കുറിച്ചത്!
  • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
  • ഭരണകൂടങ്ങളുടെ ഭീകരവാദം
  • എന്തു പറ്റി മാഷേ?
  • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
  • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
  • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
  • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
  • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
  • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
  • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
  • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
  • ട് വളര്‍ത്തുന്ന അഴീക്കോട്
  • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
  • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
  • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
  • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
  • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
  • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
  • ആലോകമലയാളം . അച്ചാറും പപ്പടവും
  • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
  • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
  • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
  • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
  • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
  • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
  • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
  • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
  • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
  • Saturday 16 May 2009

    തിരഞ്ഞെടുപ്പു ഫലം എം.എന്‍. വിജയന്‍ എന്ന അദ്ധ്യാപകനെ ഓര്‍ത്തെടുക്കുമോ?

    നായനാര്‍ മന്ത്രി സഭക്കെതിരായ ജനവിധി എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായപ്പോള്‍ (ഇത് യു.ഡി.എഫ് തരംഗമല്ല, എല്‍,ഡി.എഫ് വിരുദ്ധ തരംഗമാണെന്ന് അന്ന് എ.കെ.ആന്റണി തന്നെ പറയുകയുണ്ടായി.) അന്ന് ചില അസ്വാരസ്യങ്ങളുണ്ടെങ്കിലും പാര്‍ട്ടിക്കൊപ്പമായിരുന്ന പ്രൊഫ. എം.എന്‍. വിജയന്‍ " ജനങ്ങളില്‍ നിന്ന് ഭരണത്തിലേക്കു പോയ ഒരു പാര്‍ട്ടിക്ക് ഭരണത്തില്‍ നിന്ന് ജനങ്ങളിലേക്ക് തിരിച്ചുവരാന്‍ ബുദ്ധിമുട്ടില്ല" എന്നോ മറ്റോ എഴുതുകയുണ്ടായി.അന്ന് തൊട്ടാണ് വിജയനും പാര്‍ട്ടിയും തമ്മില്‍ അകല്‍ച്ച തുടങ്ങിയത് എന്നു തോന്നുന്നു.
    ഇന്ന് വിജയന്‍ ഇല്ലാത്ത ഈ കാലത്ത് കേരളത്തിലും ബംഗാളിലും പാര്‍ട്ടിക്ക് ജനങ്ങളില്‍ നിന്ന് തന്നെ തിരുത്തല്‍ ഉണ്ടായ ഈ ഫലപ്രഖ്യാപന ദിവസം പാര്‍ട്ടിക്ക് ഓര്‍മിക്കാവുന്നത് ഈ വിജയന്റെ വാക്കുകളല്ലാതെ മറ്റെന്താണ്?
    (എം.എന്‍. വിജയന്‍ ഇ.എം.എസ്സിന്റെ മരണത്തില്‍ എഴുതിയ ദേശാഭിമാനി മുഖപ്രസംഗം പ്രശസ്തമാണ്. അദ്ദേഹം ഒരു നെയ്ത്തുകാരന്‍ ആയിരുന്നു എന്നാണ് വിജയന്‍ പറഞ്ഞത്. എം.എന്‍.വിജയന്‍ മരിച്ചപ്പോള്‍ പിണറായി വിജയന്‍ പറഞ്ഞത് എം.എന്‍ വിജയന്‍ ഒരു നല്ല അദ്ധ്യാപകന്‍ ആയിരുന്നു എന്നും!)

    7 comments:

    1. ഇത് യു.ഡി.എഫ് തരംഗമല്ല, എല്‍,ഡി.എഫ് വിരുദ്ധ തരംഗമാണ്
      :)

      ReplyDelete
    2. അതെ, അതായിരുന്നു ആ തിരഞ്ഞെടുപ്പിലെ സ്വീപ്പിങ്ങ് വിക്ടറിക്കു ശേഷം അന്നത്തെ നിയുക്തമുഖ്യമന്ത്രിയായ എ.കെ ആന്റണിയുടെ ചരിത്ര പ്രസിദ്ധമായ ആദ്യ പ്രതികരണം. അതില്‍ വാസ്തവമുണ്ടെന്നാണ് ഓരോ പുതിയ തിരഞ്ഞെടുപ്പും നമ്മെ പഠിപ്പിക്കുന്ന പാഠം. നെഗറ്റീവ് വോട്ടുകളാണ് ഇന്ന് ജനാധിപത്യത്തിന്റെ ഗതി വിഗതികള്‍ നിര്‍ണ്ണയിക്കുന്നത്. ഈ തിരഞ്ഞെടുപ്പിലും യു.ഡി.എഫിലേക്ക് വോട്ടുകളുടെ ഗതി തിരിച്ചു വിട്ടത് യു.ഡി.എഫിന്റെ രാഷ്ട്രീയ നലപാടുകളോ തിരഞ്ഞെടുപ്പു മാനിഫെസ്റ്റോയോ അല്ലല്ലോ. എല്‍.ഡി.എഫിനെതിരായ ക്രിത്യമായി പറഞ്ഞാല്‍ സി.പി.എമ്മിനെതിരായ പൊതുവികാരങ്ങളല്ലേ?

      ReplyDelete
    3. ഓരോ ഇടതുതോല്വിയും ഇനി ഇവര്‍ക്ക് തിരിച്ചുവരവില്ല എന്ന മട്ടില്‍ എപ്പോഴും കൊണ്ടാടപ്പെടാറുണ്ട്. ഇത്തവണയും അതു തന്നെ. “യു.ഡി.എഫിലേക്ക് വോട്ടുകളുടെ ഗതി തിരിച്ചു വിട്ടത് യു.ഡി.എഫിന്റെ രാഷ്ട്രീയ നലപാടുകളോ തിരഞ്ഞെടുപ്പു മാനിഫെസ്റ്റോയോ അല്ലല്ലോ“ എന്നതില്‍ വല്ലാത്തൊരു സത്യമുണ്ട്.

      ReplyDelete
    4. നല്ല അദ്ധ്യാപകന്റെ കുറവാണ് ഇന്ന് CPM നേരിടുന്നത്. ആ കറവ് ജനങ്ങള്‍ നികത്തുന്നതാണ് കണ്ടത്.

      ReplyDelete
    5. Anonymous said...
      "നല്ല അദ്ധ്യാപകന്റെ കുറവാണ് ഇന്ന് CPM നേരിടുന്നത്. ആ കറവ് ജനങ്ങള്‍ നികത്തുന്നതാണ് കണ്ടത്."
      Bravo! You said it!

      ReplyDelete
    6. സി.പി.എമ്മിന്റെ ഇന്നത്തെ പോക്കിനെ പറ്റി വിജയന്‍ മാഷ് അവസാനകാലത്ത് പറഞ്ഞ വാക്യം ഇതായിരുന്നു
      "പാര്‍ട്ടി ഉണ്ടാകും. പക്ഷേ ജനങ്ങള്‍ ഉണ്ടാകണമെന്നില്ല!"
      എത്ര പ്രവചന സ്വഭാവമുള്ള വാക്കുകള്‍!

      ReplyDelete
    7. യു.ഡി.എഫ് തരംഗമല്ല, എല്‍,ഡി.എഫ് വിരുദ്ധ തരംഗമാണ് enu parayumbol..... enthanu 'vimochana samaram' enna peril nadanna aabhasatharam ennu orthedukendathundu....

      perception is always manipulated - Noam Chomsky

      http://cpim.org/marxist/200304_marxist_caste.htm
      is a case study of kerala; that election result had given big inputs to this study.

      literary veera vadangalallathe pravarthanathil ninum ulavakenda moorthamaya anubham illaymayum, teevra idathu paksha eduthu chatavum, athil ninnu tudanguna nirasha bodhavum.... ithonum nadapilla ennu valatu paksha vyatiyanavum ellam ithinte utpannangalanu..... ithinte ellam phalamai swayam ethu palayangalil anu ipol ethiyathu ennu kanannula ulkazchayum nashtapedunna vedanaka janakamaya chitramanu ipol kanan kazhiyunnathu!

      verum arajaka chinthakalude oru kootam aanu communist party ennu dharikkunathanu apakadam...

      Regards,
      Ravi

      ReplyDelete

    പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക