അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
 • ലൗ ജിഹാദ്‌ !!!!!
 • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
 • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
 • രണ്ടായ്‌ മുറിച്ചത്! **
 • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
 • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
 • 9/11
 • ഗണപതിക്ക് കുറിച്ചത്!
 • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
 • ഭരണകൂടങ്ങളുടെ ഭീകരവാദം
 • എന്തു പറ്റി മാഷേ?
 • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
 • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
 • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
 • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
 • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
 • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
 • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
 • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
 • ട് വളര്‍ത്തുന്ന അഴീക്കോട്
 • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
 • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
 • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
 • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
 • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
 • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
 • ആലോകമലയാളം . അച്ചാറും പപ്പടവും
 • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
 • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
 • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
 • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
 • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
 • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
 • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
 • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
 • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
 • Thursday, 17 February 2011

  മലയാളനാട് വെബ് കമ്യുണിറ്റിക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിക്കുക..

  കേരളീയ സമൂഹത്തിലും സംസ്കാരത്തിലും ഊന്നി നവമാധ്യമരംഗത്ത് പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിച്ച് രൂപം കൊടുത്ത ആഗോളമലയാളി കൂട്ടായ്മയാണ്‌ മലയാളനാട് വെബ് കമ്യുണിറ്റി. ഫെസ് ബുക്ക് എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റില്‍ മലയാളനാട് എന്ന പേരില്‍ ഒരു ഗ്രൂപ്പ് ആയാണ്‌ കമ്യുണിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുമ്പ് ആറായിരത്തിലധികം അംഗങ്ങളുള്ള, ദിവസവും നൂറ് കണക്കിനു പോസ്റ്റുകളും അനുബന്ധചര്‍ച്ചകളും ഉണ്ടാകുന്ന ഒരു സജീവ കൂട്ടായ്മയായി മലയാളനാട് മാറി. കേരളത്തിനെര്‍ സാമൂഹ്യസാംസ്കാരികമണ്ഡലങ്ങളിലെ പ്രമുഖര്‍ ഈ ഗ്രൂപ്പിന്റെ നേതൃനിരയിലെത്തി. എന്‍ഡോ സള്‍ഫാന്‍ നിരോധിക്കുന്നതു വേണ്ടിയുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ പോലുള്ള സാമൂഹ്യ ഇടപെടലുകള്‍ക്കും മാസികാ പ്രസിദ്ധീകരണമടക്കമുള്ള സാംസ്കാരിക ഇടപെടലുകള്‍ക്കും നേതൃത്വം കൊടുത്തു കൊണ്ട് ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഈ ഗ്രൂപ്പ് മാധ്യമശ്രദ്ധ നേടി. മലയാള നാട് എന്ന പേരില്‍ ഒരു വാരിക ഈ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ആറ് മാസമായി പുറത്തിറക്കുന്നു. ആര്‍ട്സ് ആന്‍ഡ്സ് സ്പോര്‍ട്സ് ക്ലബ്ബ് എന്നപേരില്‍ നാലായിരത്തിലധികം അംഗബലമുള്ള മറ്റൊരു ഗ്രൂപ്പും ഗൂഗിള്‍ ഗ്രൂപ്പും ഓര്‍ക്കൂട്ട് കമ്യുണിറ്റിയും ഈ വെബ് കമ്യുണിറ്റിയുടെ നിയന്ത്രണത്തില്‍ ആരംഭിച്ചു. മലയാളത്തിലെ ഏറ്റവും പുതിയ തലമുറയിലെ എഴുത്തുകാരെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവരാന്‍ ഉദ്ദേശിച്ച കേരളത്തിലെ ക്യാമ്പസ്സുകളെ മുഴുവന്‍ കേന്ദ്രീകരിച്ച് ഒരു മല്‍സരവും മലയാളനാടിന്റെ ആഭിമുഖ്യത്തില്‍ ഇപ്പോള്‍ സംഘടിപ്പിക്കുന്നുണ്ട്.
  എന്നാല്‍ കഴിഞ്ഞ ജനുവരി മൂന്നിന്‌ മലയാളനാട് എന്ന അതേ പേരില്‍ ഈ ഗ്രൂപ്പിന്റെ അതേ പേരും ലോഗോയും വിവരണങ്ങളൂം വെച്ച് ഒരു വ്യാജ ഐ ഡിയുടെ മറവില്‍ മറ്റൊരു ഗ്രൂപ്പ് ആരംഭിക്കുകയുണ്ടായി ഇക്കാര്യം ഫേസ് ബുക്ക് അധികൃതരെ യഥാസമയം അറിയിച്ചെങ്കിലും ഒരു പ്രതികരണവും അവരുടെ ഭാഗത്തുനിന്നുണ്ടായില്ല.

  .
  മാത്രവുമല്ല ഇതേ ഗൂഢ സംഘം തന്നെ മലയാളനാട് അഡ്മിനിസ്റ്റ്രേറ്റര്‍ പദവിയിലിരിക്കുന്ന വ്യക്തികളുടെ പേരില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കുകയും അവരുടെയും കുടുംബാംഗങ്ങളുടെയും ഫോട്ടൊകള്‍ അവിടെ ദുരുപയോഗം ചെയ്യുകയും അവരെ വ്യക്തിഹത്യ ചെയ്യുകയും ചെയ്തു. ഇത് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്‌. ഇത് സംബന്ധിച്ച് നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ ഈ ഫെബ്രുവരി 16 - ന്‌ മലയാളനാടിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പുകള്‍ പ്രവര്‍ത്തന രഹിതമാക്കികൊണ്ടുള്ള വിചിത്രമായ നടപടി ഫേസ്ബുക്ക് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായി ഒരു വ്യാജ ഐ ഡി യില്‍ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ്‌ യാതൊരു മുന്നറിയിപ്പുമില്ലാതെ ഗ്രൂപ്പ് നിര്‍മ്മിച്ചവരോട് വിശദീകരണമൊന്നും ചോദിക്കാതെ ഏകപക്ഷീയ മായ നടപടി ഫേസ് ബുക്ക് അധികാരികളുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. ഫേസ്ബുക്ക് ഓഫീസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും അനുകൂലമായ ഒരു നടപടി ഇതുവരെ അവരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

  അത്യന്തം അപലപനീയമായ നടപടിയാണിത്. സൊഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് കമ്യുണിറ്റികളില്‍ ഇടപെട്ട് പ്രവര്‍ത്തിക്കാനുള്ള വ്യക്തികളുടെ അവകാശത്തിനും സ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നുകയറ്റം ആയിട്ടേ ഇതിനെ കാണാനാവൂ. മലയാളനാട് എന്ന വെബ് കൂട്ടായ്മയെ തകര്‍ക്കാനും വ്യക്തികളെ തേജോവധം ചെയ്യാനുമുള്ള സാമൂഹ്യവിരുദ്ധശക്തികളുടെ ഈ നീച ശ്രമത്തെ പരാജയപ്പെടുത്താന്‍ എല്ലാവരും മുന്നോട്ടു വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.  സാംസ്കാരികരംഗത്തുള്ള ഈ കടന്നാക്രമണത്തിനു പിറകില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരാന്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു. വ്യക്തിസ്വാതന്ത്ര്യങ്ങളും സ്വകാര്യതയും സംരക്ഷിക്കുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് അന്തരീക്ഷം ഉണ്ടാക്കണമെന്നും മലയാളനാട് ഗ്രൂപ്പുകള്‍ പുന:സ്ഥാപിക്കാന്‍ വേണ്ട സത്വര നടപടി കൈക്കൊള്ളണമെന്നും ഫേസ് ബുക്ക് അധികൃതരോട് അഭ്യര്‍ത്ഥിക്കുന്നു.

  മലയാളനാട് വെബ് കമ്യുണിറ്റിക്കുവേണ്ടി
  www.malayalanatu.com

  2 comments:

  1. ഈ കുറിപ്പ് ഫേസ് ബുക്കില്‍ പ്രസിദ്ധീകരിക്കുകയും പ്രമുഖരടക്കം നൂറ് കണക്കിനാളുകള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയുമുണ്ടായി. അതിനിടയില്‍ ഇന്ന് കാലത്ത് ആ നോട്ട് നീക്കം ചെയ്തുകൊണ്ട് എഫ്. ബി യില്‍ നിന്ന് വിചിത്രമായ ഒരു അറിയിപ്പ് കിട്ടി.
   Please read this!
   Warning


   Catatan "മലയാളനാട് വെബ് കമ്യുണിറ്റിക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിക്കുക.." telah dihapus karena melanggar Ketentuan Penggunaan kami. Antara lain, catatan yang bersfiat membenci, mengancam, atau tidak senonoh tidaklah diizinkan. Kami juga menghapus catatan yang menyerang perorangan atau kelompok, atau mengiklankan produk atau jasa. Penyalahgunaan fitur Facebook secara terus-menerus dapat mengakibatkan akun Anda dinonaktifkan. Jika ada pertanyaan atau masalah, Anda dapat mengunjungi halaman FAQ di http://www.facebook.com/help/?topic=wnotes.
   I acknowledge I have read this information.
   സാധാരണ എഫ് ബി ഒരു കുറിപ്പ് നീക്കം ചെയ്യുക മൂന്ന് കാരണങ്ങളാലാണ്‌ എന്ന് അവരുടെ വെബ് സൈറ്റ് പറയുന്നു. അവ
   * Notes that attack a person or group of people
   * Notes that discuss or promote the use of illegal substances
   * Notes that promote violence or sexual abuse
   ഇതില്‍ ഏത് കാരണം കൊണ്ടാണ്‌ ആ കുറിപ്പ് എഫ് ബി നിയമം ലംഘിച്ചത് എന്ന വ്യക്തമല്ല. ഇവിടെയും ഒരു വിശദീകരണം ചോദിച്ചിട്ടില്ലെന്ന് മാത്രമല്ല പരാതി നല്‍കാനോ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കാനോ സൗകര്യവും ഇല്ല. മനസ്സിലാക്കേണ്ടത് ഈ സാമൂഹ്യവിരുദ്ധര്‍ വീണ്ടും കള്ള ഐ ഡികള്‍ ഉപയോഗിച്ച് കോപ്പി റൈറ്റ് അവകാശത്തിന്റെ മറവില്‍ ആ നോട്ടിനെതിരെ കള്ളപരാതി നല്‍കി എന്നാണ്‌. അല്ലെങ്കില്‍ എഫ് ബി തന്നെ അവര്‍ക്കെതിരായ വിമര്‍ശനത്തില്‍ അസഹിഷ്ണുക്കളാണ്‌ എന്നാണ്‌. ഇതെന്തൊരു സോഷ്യല്‍ നെറ്റ് വര്‍ക്ക്!

   ReplyDelete
  2. അറിഞ്ഞിടത്തോളം അങ്ങേയറ്റത്തെ വേദന ജനിപ്പിക്കുന്ന ഒരു സംഭവമാണിത്. നമ്മള്‍ മേന്മ പറയുന്ന സൈബര്‍ ലോകത്തിന്റെ ചതികള്‍ നമ്മെ അക്രമിച്ചു കീഴടക്കുന്നത് കാണേണ്ടിവരുമോ... കണ്ടവന്റെ ഓശാരത്തിനു കിട്ടിയ ഇടത്ത് കൊണ്ടെടുത്തുവച്ച നമ്മുടെ സര്‍ഗ്ഗാത്മക ജീവിതം അവര്‍ എടുത്ത് ത്രാഷ്‌ബോക്‌സിലെറിയുമോ...

   എന്റെ ശക്തമായ പ്രതിഷേധം ഇതോടൊപ്പം രേഖപ്പെടുത്തുന്നു.

   ReplyDelete

  പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക