അല്ല, പിന്നെ!!
- സൂചിത്തലപ്പില്‍ സിസെക്ക്!
- പൈറേറ്റ് കോയ്ലൊ പൗലോ കോയ്ലോയെ പഠിപ്പിച്ചതും മൈക്...
- ബുക്കാനന് കണ്ട പഴശ്ശിരാജാ!
- ഫെമിനിസ്റ്റ് മൗലവി!!
- ആധുനിക ഭാഷാശാസ്ത്രം : അടിസ്ഥാനപാഠാവലി
- ലെവി സ്ട്രോസ്സ്:ഒരു നൂറ്റാണ്ടിന്റെ ജ്ഞാനവലയം!
- ദലിതുകള്‍ തുടച്ചുനീക്കപ്പെടുമോ?
- ഒരു എക്സ് നക്സലൈറ്റിന്റെ സത്യാന്വേഷണപരീക്ഷകള്‍!
- വസ്തുഹാര! എല്ലാക്കാലത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന...
- പകുതി വെന്ത മനുഷ്യജീവിതങ്ങളുടെ വിപണി!
Sunday, 6 September 2009
ജെയ് ഹോ! ഭാര്യമാര്‍ വില്പനക്ക്!
രാഷ്ട്രീയക്കാരും ന്യായാധിപന്മാരും സ്വത്ത് വിവരം വെളിപ്പെടുത്തണോ എന്ന ചര്‍ച്ച രാജ്യത്തെ മാധ്യമങ്ങളില്‍ ചൂടുപിടിക്കുമ്പോഴാണ് സ്വത്തൊന്നുമില്ലാത്തവരുടെ ഇടയില്‍നിന്നൊരു വെളിപ്പെടുത്തല്‍ ഉണ്ടായത്. വാര്‍ത്ത യു.പി. യില്‍ നിന്നാണ്. അതെ, ഇന്‍ഡ്യന്‍ ഭരണകൂടത്തിന്റെ വിധി നിര്‍ണ്ണയിക്കുന്ന ആ സുവര്‍ണ്ണഭൂമിയില്‍ നിന്നുതന്നെ. അയോധ്യയില്‍ നിന്ന് തുടങ്ങി 'ഇന്‍ഡ്യ തിളങ്ങുന്നു' എന്ന മുദ്രാവാക്യം വരെ നീണ്ട ബി ജെ.പിയുടെ പടയോട്ടം കണ്ട യു.പി, എസ്.പിയും ബി.എസ്.പിയും ദളിത രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയാക്കിയ യു. പി, കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിന്റെ വളര്‍ച്ചയും തളര്‍ച്ചയും കണ്ട യു.പി. ഇപ്പോള്‍ യു.പി യില്‍ യുവരാജാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ജെയ് ഹോ പാടി കോണ്‍ഗ്രസ്സ് തിരിച്ചുവരവിന്റെ പാതയിലാണ്. ആ യു.പി യില്‍ നിന്ന് രാഹുലിന്റെ തട്ടകത്തിനടുത്തുനിന്ന്, ദളിത് പുത്രി മായാവതിയുടെ സുവര്‍ണ്ണഭരണത്തിന്റെ കീഴില്‍ നിന്ന് ഒരു വാര്‍ത്ത.
വരള്‍ച്ച കൊണ്ട് ജീവിതം നിശ്ചലമായ യു.പിയിലെ കര്‍ഷകര്‍ തങ്ങളുടെ ഭാര്യമാരെ വില്‍ക്കുന്നു എന്ന ദാരുണ വാര്‍ത്ത. നിസ്സാര വിലക്ക് നിയമതടസ്സങ്ങളൊഴിവാക്കാന്‍ മുദ്രപത്രമൊക്കെ തയ്യാറാക്കിയാണ് ഡീല്‍. പത്തു രൂപയുടെ മുദ്രപേപ്പറില്‍ ഭാര്യാഭര്‍ത്താക്കാന്‍മാര്‍ ഒപ്പിട്ടുനല്‍കുന്ന സമ്മതപത്രവുമായാണ് 50 രൂപ മുതല്‍ 1500 വരെ നിരക്കില്‍ ഭാര്യമാരെ വില്‍ക്കുന്നത്. പുനര്‍വിവാഹം എന്ന വ്യാജേനയാണത്രെ വില്‍പ്പന. സ്ത്രീകളും മറ്റു വഴിയില്ലാതെ ശരീരം വില്പനക്ക് വെച്ചിരിക്കയാണത്രെ. " 1000 കോടി രൂപയുടെ പ്രതിമാനിര്‍മ്മാണവുമായി മുന്നോട്ടുപോകുന്ന മുഖ്യമന്ത്രി മായാവതിയുടേയും ആദിവാസിക്കുടിലുകള്‍ ഇടയ്ക്കിടെ സന്ദര്‍ശിക്കുന്ന രാഹുല്‍ഗാന്ധിയുടേയും സോണിയാഗാന്ധിയുടേയും മണ്ഡലങ്ങള്‍ക്കടുത്താണ് ഈ കച്ചവടം നടക്കുന്നത്. " എന്നാണ് മാതൃഭൂമിയുടെ പരാമര്‍ശം. വാര്‍ത്ത ഇവിടെ.
http://www.mathrubhumi.com/story.php?id=53683
ഇതത്ര പുതിയ കാര്യമാണോ എന്നാണ് പോലീസിന്റെയും സര്‍ക്കാരിന്റെയും നിലപാട്.ശരിയാണ്. കേരളീയര്‍ക്ക് പോലും ഇത് പുതിയ വാര്‍ത്തയല്ല. പത്തിരുപത് വര്‍ഷങ്ങള്‍ക്കു മുമ്പ് നിലമ്പൂരിലെ ആരുവാക്കോട് കോളണിയില്‍ നിന്നും സമാനവാര്‍ത്തകള്‍ നാം കേട്ടിട്ടുണ്ട്. മണ്‍പാത്രങ്ങളുടെ വിപണി അവസാനിച്ചപ്പോഴാണ് ആ പരമ്പരാഗത തൊഴിലാളികള്‍ മറ്റു മാര്‍ഗങ്ങളിലേക്ക് തിരിഞ്ഞത്. അന്ന് ആഗ്രാമത്തെ രക്ഷിച്ചത് ഏതെങ്കിലും രാഷ്ട്രീയക്കാരായിരുന്നില്ല. വാര്‍ത്തയറിഞ്ഞെത്തിയ ചില എന്‍ ജി.ഓ കള്‍ ആയിരുന്നു എന്നുമോര്‍ക്കണം.ഈ വാര്‍ത്ത കൊട്ടാരജീവികളായ രാഷ്ട്രീയക്കാരുടെ കൊള്ളരുതായ്മക്കുമേല്‍ മാത്രമല്ല ചെന്നു വീഴുന്നത്. നാം കൊണ്ടു നടക്കുന്ന ചില സാംസ്കാരിക പൈതൃക ഡംഭുകളുടെ പൊള്ളത്തരത്തിനു മേലുമാണ്. ജീവിതത്തിന്റെ പ്രതിസന്ധികളില്‍ അലിഞ്ഞില്ലാതാകുന്നതാണ് നമ്മുടെ സദാചാരവും കുടുംബസങ്കല്പവും ആര്‍ഷഭാരത നാരീപൂജാമന്ത്രവും എന്ന് ഈ സംഭവങ്ങള്‍ നമ്മോട് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നു. ചെറിയൊരു മലവെള്ളപ്പാച്ചിലില്‍ നമ്മുടെ നഗരങ്ങള്‍ അതിന്റെ ഗരിമയൊക്കെ വിട്ട് കുഗ്രാമങ്ങളാകുന്നതുപോലെ നമ്മുടെ സംസ്കാരത്തിന്റെ എടുപ്പുകള്‍ എത്ര പെട്ടെന്നാണ് ഒലിച്ചുപോകുന്നത്!
അത്രെത്ര സത്യം എന്ന മട്ടില്‍ നമ്മുടെ ലൈഗിക സദാചാരത്തിന്റെ പൊള്ളത്തരത്തിനു പിന്നില്‍ മറഞ്ഞിരിക്കുന്ന അടങ്ങാത്ത ലൈംഗിക തൃഷ്ണകളെ തുറന്നു കാട്ടുന്ന മരമാക്രിയുടെ പോസ്റ്റും ആ നേരത്തു തന്നെ എന്റെ ഡാഷ്ബോര്‍ഡില്‍ വന്നു വീണു.
http://maramaakri.blogspot.com/2009/09/blog-post_05.html
http://sngscollege.info
http://vijnanacintamani.org

Subscribe to:
Post Comments (Atom)
good post..
ReplyDeleteകഷ്ടം! ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധി!
ReplyDeleteആസിയാന്‍ കരാറ് വന്ന വകയില്‍ നമ്മുടെ കര്‍ഷകരുടെ ഗതിയും ഇങനൊക്കെ തന്നെയെന്നല്ലേ അപ്പീ പറയണത്?
ReplyDelete