അല്ല, പിന്നെ!!
- സൂചിത്തലപ്പില്‍ സിസെക്ക്!
- പൈറേറ്റ് കോയ്ലൊ പൗലോ കോയ്ലോയെ പഠിപ്പിച്ചതും മൈക്...
- ബുക്കാനന് കണ്ട പഴശ്ശിരാജാ!
- ഫെമിനിസ്റ്റ് മൗലവി!!
- ആധുനിക ഭാഷാശാസ്ത്രം : അടിസ്ഥാനപാഠാവലി
- ലെവി സ്ട്രോസ്സ്:ഒരു നൂറ്റാണ്ടിന്റെ ജ്ഞാനവലയം!
- ദലിതുകള്‍ തുടച്ചുനീക്കപ്പെടുമോ?
- ഒരു എക്സ് നക്സലൈറ്റിന്റെ സത്യാന്വേഷണപരീക്ഷകള്‍!
- വസ്തുഹാര! എല്ലാക്കാലത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന...
- പകുതി വെന്ത മനുഷ്യജീവിതങ്ങളുടെ വിപണി!
Monday, 7 September 2009
ഹാപ്പി ബര്‍ത്ത് ഡേ ഗൂഗിള്‍!
സെപ്റ്റംബര്‍ - 7
ഒന്നു നിരങ്ങാന്‍ തിണ്ണ തരുന്നവനോട് ഇത്തിരി സ്നേഹം കാണിക്കണമല്ലോ. ബ്ലോഗ്ഗ് സ്പോട്ട് പതിച്ചു തരുന്ന ഗൂഗിളിന്റെ പതിനൊന്നാം ജന്മദിനമാണിന്ന്. സ്റ്റാന്‍ഫോര്‍ഡ് സര്‍ വകലാശാലയിലെ രണ്ടു ചെറുപ്പക്കാരുടെ പി എച്ച് ഡി ഗവേഷണവിഷയം എങ്ങനെ വിവരസാങ്കേതികതയുടെ ലോകത്തെ മാറ്റി മറിച്ചു എന്നത് എഴുതപ്പെട്ട ചരിത്രമാണ്. അതാവര്‍ത്തിക്കേണ്ടതില്ല. ഒരക്ഷരപിശകില്‍ നിന്നു തുടങ്ങിയ ഗൂഗിളിന് പക്ഷേ വളര്‍ച്ചയില്‍ പിഴച്ചില്ല. എന്തായാലും കേവലം ഒരു സെര്‍ച്ച് എഞ്ചിനില്‍ നിന്ന് മാറി ഈ വര്‍ഷം സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കുന്നതോടെ വെബ് അധിഷ്ഠിത സോഫ്റ്റ് വെയര്‍ മേഖലയില്‍ ചോദ്യം ചെയ്യാനാവാത്ത ശക്തിയായി ഗൂഗിള്‍ മാറും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. 2004-ല്‍ പുറത്തിറങ്ങിയ നാഷണല്‍ ട്രഷര്‍ എന്ന ചിത്രത്തില്‍ നല്ലവരൊക്കെ ഗൂഗിള്‍ ഉപയോഗിക്കുമ്പോള്‍ ചീത്തയാളുകള്‍ യാഹൂ ഉപയോഗിക്കുന്നതായാണ് ചിത്രീകരിച്ചിട്ടുള്ളത് എന്ന് എവിടെയോ വായിച്ചു. ചിത്രം കണ്ടിട്ടില്ല. ഇന്ന് യാഹൂ സെര്‍ച്ച് എഞ്ചിനില്‍ തന്നെ കടിച്ചു തൂങ്ങുന്ന എത്ര പേരുണ്ട്? അറിയില്ല.
ഗൂഗിളിന് പിറന്നാള്‍ ആശംസകള്‍!
അനുബന്ധം:
കഴിഞ്ഞയാഴ്ച്ച എന്റെ സെന്ററില്‍ ഒരു പി എച്ച് ഡി പ്രബന്ധത്തിന്റെ വൈവയില്‍ പങ്കെടുക്കേണ്ടതായി വന്നു. കടിക്കുന്ന ചീത്ത പാമ്പുകളും കടിക്കാത്ത നല്ല പാമ്പുകളും ഉണ്ട് എന്നും പാമ്പുകളിലും ബ്രാഹ്മണ ശൂദ്രജാതി വെത്യാസം ഉണ്ടെന്നുമായിരുന്നു ഗവേഷണത്തില്‍ കണ്ടുപിടിച്ചത്!
http://sngscollege.info
http://vijnanacintamani.org

Subscribe to:
Post Comments (Atom)
good catch mashe..! b'day wishes to google
ReplyDeleteഞാനും ഒരു തിണ്ണനെരങ്ങിയായിട്ടും എനിയ്ക്കു തോന്നിയില്ലല്ലോ ഇത്.
ReplyDeleteആ പാമ്പുഗവേഷണം കലക്കി.
Happy birthday to you my dear google!
ReplyDeleteആശംസകള്‍ ഗൂഗിളിനു്, എന്റെയും വക.
ReplyDelete