അക്ഷരരേഖ Y O U T H I N K അവാര്‍ഡ് 2011
-----------------------------------------------------------
നവമാധ്യമരംഗത്ത് ശ്രദ്ധേയമായ ഇടപെടലുകള്‍ക്ക് നേതൃത്വം നല്‍കുന്ന ആഗോളമലയാളി സം രംഭമായ മലയാളനാട് വെബ് കമ്യുണിറ്റിയും കമ്യുണിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിക്കുന്ന മലയാളനാട് വെബ് വാരികയും സാഹിത്യത്തിലെ പുതു തലമുറയെ കണ്ടെത്താന്‍ വിപുലമായ ഒരു മല്‍സരം സംഘടിപ്പിക്കുന്നു.
കേരളത്തിലെ ആര്‍ട്സ് അന്‍ഡ് സയന്‍സ് കോളേജുകളിലെയും പ്രൊഫഷണല്‍/ പാരലല്‍ കോളേജുകളിലെയും മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഈ സാഹിത്യോല്‍സവത്തില്‍ പങ്കെടുക്കാം.
മലയാളം, ഇംഗ്ലീഷ് എന്നീ രണ്ട് ഭാഷകളിലും വേറെ വേറെ മല്‍സരങ്ങള്‍ സഘടിപ്പിക്കുന്നുണ്ട്. കഥ, കവിത എന്നീ ഇനങ്ങളിലായിരിക്കും മല്‍സരങ്ങള്‍. ഓരോ ഇനത്തിലും
ഏറ്റവും മികച്ച മൂന്ന് രചനകള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും.
സ്ക്രീനിങ്ങ് കമ്മിറ്റി തിരഞ്ഞെടുത്ത രചനകള്‍ വെബ് സൈറ്റില്‍ ലഭ്യമാക്കും. തുടര്‍ന്ന് വായനക്കാരുടെ വിലയിരുത്തലുകളുടെയും ഓരോ മേഖലയിലെയും വിദഗ്ദ്ധര്‍ ഉള്‍പ്പെട്ട മൂന്നംഗ ജഡ്ജിങ്ങ് കമ്മിറ്റിയുടെ മൂല്യനിര്‍ണ്ണയത്തിന്റെയും അടിസ്ഥാനത്തിലാണ് വിജയികളെ തിരുമാനിക്കുക.
നിങ്ങളുടെ രചനകള്‍ ഓണ്‍ ലൈനായോ ഇ മെയില്‍ ആയോ സമര്‍പ്പിക്കാം. കയ്യെഴുത്ത് പ്രതികള്‍ തപാല്‍ വഴി സ്വീകരിക്കുന്നതുമാണ്.
എന്‍ട്രികള്‍ ഓണ്‍ ലൈന്‍ ആയി സമര്‍പ്പിക്കേണ്ട അവസാന തിയ്യതി മാര്‍ച്ച് 15..
ഫലപ്രഖ്യാപനം ഏപ്രില്‍ മാസത്തില്‍
നിബന്ധനകള്‍
---------------------
1. കേരളത്തിനകത്തും പുറത്തുമുള്ള കലാലയങ്ങളിലെ ബിരുദ/ ബിരുദാനനന്തര/ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് മല്‍സരത്തില്‍ പങ്കെടുക്കാവുന്നതാണ്..
2.പ്രായപരിധി 2011 ജനുവരി ഒന്നിനു് 25 വയസ്സ് കവിയരുത്.
3.കഥ, കവിത എന്നീ ഇനങ്ങളിലായിരിക്കും മല്‍സരം.
ഇംഗ്ലീഷിലും മലയാളത്തിലും വേറെ വേറെ മല്‍സരം ഉണ്ടായിരിക്കും.
4.ഒരാള്‍ക്ക് ഒരു ഇനത്തില്‍ ഒരു എന്‍ട്രി മാത്രമേ അയയ്ക്കാന്‍ അനുവാദമുള്ളൂ.
5.രചനകള്‍ക്കൊപ്പം പേര് വയസ്സ്, പഠിക്കുന്ന സ്ഥാപനത്തിന്റെ പേര്, വിലാസം, കോഴ്സിന്റെ വിവരങ്ങള്‍ ഇ- മെയില്‍ ഐ. ഡി എന്നിവ നിര്‍ബന്ധമായും നല്‍കിയിരിക്കണം. അക്ഷരരേഖ മല്‍സരം എന്ന് കാണിച്ചിരിക്കണം.
6.തിരഞ്ഞെടുത്ത എന്‍ട്രികള്‍ സൈറ്റില്‍ ലഭ്യമാക്കുന്നതാണ്. ആദ്യ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെട്ട മല്‍സരാര്‍ത്ഥികള്‍ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം നല്‍കേണ്ടതാണ്.
7.വായനക്കാരുടെ അഭിപ്രായങ്ങളും ഓരോ മേഖലയിലെയും വിദഗ്ദര്‍ അടങ്ങിയ മൂന്നംഗ ജഡ്ജിങ്ങ് പാനലിന്റെ മൂല്യനിര്‍ണ്ണയവും അനുസരിച്ച് വിജയികളെ പ്രഖ്യാപിക്കും.
8.ജഡ്ജിങ്ങ് പാനലിന്റെ വിധി അന്തിമമായിരിക്കും. മല്‍സര നിബന്ധനകള്‍ പാലിക്കാത്ത മല്‍സരാര്‍ത്ഥികളെ ഏത് ഘട്ടത്തിലും പുറത്താക്കാന്‍ ജഡ്ജിങ്ങ് കമ്മ്റ്റിക്ക് അധികാരമുണ്ടായിരിക്കും
9. മല്‍സര വിജയികള്‍ക്ക് പ്രത്യേകം സംഘടിപ്പിക്കുന്ന ചടങ്ങില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
10. എല്ലാ രചനകളും മൗലികമായിരിക്കണം. വിവര്‍ത്തനങ്ങള്‍ സ്വീകരിക്കുന്നതല്ല.
11. മല്‍സരത്തിലേക്കായി സമര്‍പ്പിക്കുന്ന രചനകളുടെ പ്രസിദ്ധീകരണാവകാശം മലയാളനാടില്‍ നിക്ഷിപ്തമായിരിക്കും.
12. രചനകള്‍ ഓണ്‍ ലൈന്‍ ആയി നല്‍കാനുള്ള സംവിധാനം: www. malayalanatu.com എന്ന സൈറ്റില്‍ 'രചനകള്‍ സമര്‍പ്പിക്കുക' എന്ന ലിങ്കില്‍ നേരിട്ട് ടൈപ്പ് ചെയ്യുകയോ എം. എസ്. വേഡ്, പി. ഡി. എഫ് ഫോര്‍മാറ്റുകളില്‍ submit article എന്ന ലിങ്കില്‍ ഫയല്‍ ആയി അപ് ലോഡ് ചെയ്യുകയോ ആവാം. fbmalayalanaadu@gmail.com എന്ന ഇ- മെയില്‍ വിലാസത്തിലും അയയ്ക്കാവുന്നതാണ്. ഒരു വശത്ത് മാത്രം എഴുതിയ കയ്യെഴുത്തുപ്രതികള്‍ അയക്കേണ്ട വിലാസം:
Malayalanaadu, Lilly bhavan, Chakkala muttu, North fort gate, Thripunithura, Ernakualam 682301
കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങളുടെ വെബ് സൈറ്റ് സന്ദര്‍ശിക്കുക.
-------------------------------------------------------
എഴുത്തിന്റെ അടുത്ത തലമുറ മലയാളനാടിലൂടെ
No comments:
Post a Comment
പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക