അല്ല, പിന്നെ!!
- സൂചിത്തലപ്പില്‍ സിസെക്ക്!
- പൈറേറ്റ് കോയ്ലൊ പൗലോ കോയ്ലോയെ പഠിപ്പിച്ചതും മൈക്...
- ബുക്കാനന് കണ്ട പഴശ്ശിരാജാ!
- ഫെമിനിസ്റ്റ് മൗലവി!!
- ആധുനിക ഭാഷാശാസ്ത്രം : അടിസ്ഥാനപാഠാവലി
- ലെവി സ്ട്രോസ്സ്:ഒരു നൂറ്റാണ്ടിന്റെ ജ്ഞാനവലയം!
- ദലിതുകള്‍ തുടച്ചുനീക്കപ്പെടുമോ?
- ഒരു എക്സ് നക്സലൈറ്റിന്റെ സത്യാന്വേഷണപരീക്ഷകള്‍!
- വസ്തുഹാര! എല്ലാക്കാലത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന...
- പകുതി വെന്ത മനുഷ്യജീവിതങ്ങളുടെ വിപണി!
Monday, 26 July 2010
മലയാളനാട് - ഫേസ്ബുക്ക് കൂട്ടായ്മ
മലയാളിയുടെ ജീവിതത്തെ സമഗ്രമായി സ്പര്‍ശിക്കുന്ന ഫേസ്ബുക്ക് കൂട്ടായ്മ - മലയാളനാട്. സമൂഹം, സാഹിത്യം, കല, സംസ്കാരം രാഷ്ട്രീയം, ചരിത്രം തുടങ്ങി വിവിധ മണ്ഡലങ്ങളില്‍ ആശയങ്ങളും സര്‍ഗാത്മകാവിഷ്കാരങ്ങളും പങ്കുവെക്കുന്ന സജീവമായ ഒരു മലയാളി കൂട്ടായ്മ. അംഗമാകുമല്ലോ...
Tuesday, 20 July 2010
ചരിത്രരേഖ - കള്ള് കുടിയന്മാരായ രണ്ട് പുലയരുടെ സംഭാഷണം
ആറ് മലയാളിക്ക് നൂറ് മലയാളം എന്ന് പറയാറുണ്ടല്ലോ. അവ പ്രാദേശികം എന്നതിനേക്കാള്‍ വംശീയമായാണ് വേര്‍തിരിഞ്ഞു കിടക്കുന്നത്. ഈഴവന്മാരുടെ ഭാഷയെ ആധാരമാക്കി പണ്ട് കേരള സര്‍വകലാശാല ഭാഷാശാസ്ത്രവിഭാഗം നടത്തിയ വിപുലമായ ഒരു പഠനം ഒഴിച്ചാല്‍ മലയാള ഭാഷാഭേദങ്ങളെ സമഗ്രമായി പഠിക്കാനുള്ള ഒരു ശ്രമവും നടന്നിട്ടില്ല. നമുക്ക് ഒരു ഡയലക്റ്റ് ഡിക്ഷ്ണറി വേണമെന്ന് അയ്യപ്പപ്പണിക്കര്‍ സാര്‍ പലപ്പോഴും പറയുമായിരുന്നു. ഒരു സാമ്പിള്‍ എന്‍ട്രി ഒരു പ്രോജക്റ്റ് തയ്യാറാക്കാന്‍ വേണ്ടി ഉണ്ടാക്കുകയും ചെയ്തതോര്‍ക്കുന്നു. അതങ്ങനെ പോയി. ജാതിഭാഷണങ്ങളെ രേഖപ്പെടുത്താനും നാം അത്ര ഉല്‍സാഹിച്ചില്ല. മനുഷ്യര്‍ സംസാരിച്ച് ദുഷിപ്പിച്ച രൂപങ്ങള്‍ എന്ന കാഴ്ചപ്പാടും പ്രബലമായിരുന്നു. വാമൊഴിപാഠങ്ങള്‍, പ്രത്യേകിച്ചും വംശീയമായവ ആദ്യമായി രേഖപ്പെടുത്തിയ വ്യാകരണകൃതി ഫ്രോണ്‍ മേയറുടേതാണ്. 'A Progressive Grammar of Malayalam Language 'എന്ന കൃതിയില്‍ പുലയന്മാരുടെ കുറേ സംഭാഷണങ്ങള്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ മദ്യപിച്ചിരിക്കുന്ന രണ്ട് അളിയന്മാര്‍ നടത്തുന്ന ഒരു ഭാഷണഖണ്‌ഡം:
"അളിമ്മ് ഒരാര്യമുണ്ട്. ആയം ആയമായിരിക്കണം; ഉള്ളുങ്കെട്ടുമായം, എത്തിലകെട്ടായം, ഒടുവാളായം, ഇങ്ങനെ ആലായമുണ്ട്; ആയം അറഞ്ചാല് അതൊരായ്പിന്റെ ഉമ്പിലെന്നാലും ആയമായിരിക്കണം.ഇരിക്കെട്ടിളിമാ! ആനോരായമൊയിക്കട്ടെ. ആട്ടിലെട്ക്ക്ന്ന ഒക്കിപ്പൂ ഓപ്പിച്ചിട്ടൊന്നതോ അന്നാലോന്നതോ?അതന്നാലോന്നതല്ല അത് ഒപ്പിച്ചിട്ടോന്തത്അത്‌ര്‌ക്കട്ടേ. ആട്ടിലെട്‌ക്ക്ന്ന ആര ഉള്ള് ഊറിപ്പിച്ചട്ട് ഊര്‍ത്തതോ അന്നാലൂര്‍ത്തതോ? അതന്നാലൂര്‍ത്തതല്ല. ഊര്‍പ്പിച്ചിട്ടൂര്‍ത്തത്.അതായ്യം ആയം ഇങ്കനെ അറയണം."
(അളിയാ ഒരു കാര്യമുണ്ട് ന്യായം ന്യായമായിരിക്കണം. മുള്ളുങ്കെട്ട് ന്യായം വെറ്റിലക്കെട്ട് ന്യായം, കൊടുവാള്‍ ന്യായം ഇങ്ങനെ നാല് ന്യായമുണ്ട്. ന്യായം പറഞ്ഞാല്‍ അതൊരു സായ്പ്പിന്റെ മുമ്പില്‍ ചെന്നാലും ന്യായമായിരിക്കണം.ഇരിക്കട്ടെ. അളിയാ ഞാന്‍ ഒരു ന്യായം ചോദിക്കട്ടെ. കാട്ടില്‍ കിടക്കുന്ന ചെക്കിപ്പൂ ചുവപ്പിച്ചിട്ടു ചുവന്നതോ തന്നാലെ ചുവന്നതോ?അത് തന്നാലെ ചുവന്നതല്ല അത് ചുവപ്പിച്ചിട്ട് ചുവന്നതാകുന്നു.അതിരിക്കട്ടെ, കാട്ടില്‍ കിടക്കുന്ന കാരമുള്ള് കൂര്‍പ്പിച്ചിട്ട് കൂര്‍ത്തതോ തന്നാലെ കൂര്‍ത്തതോ അത് തന്നാലെ കൂര്‍ത്തതല്ല കൂര്‍പ്പിച്ചിട്ട് കൂര്‍ത്തത്. അത് കാര്യം ന്യായം അങ്ങനെ പറയണം..)
"അളിമ്മ് ഒരാര്യമുണ്ട്. ആയം ആയമായിരിക്കണം; ഉള്ളുങ്കെട്ടുമായം, എത്തിലകെട്ടായം, ഒടുവാളായം, ഇങ്ങനെ ആലായമുണ്ട്; ആയം അറഞ്ചാല് അതൊരായ്പിന്റെ ഉമ്പിലെന്നാലും ആയമായിരിക്കണം.ഇരിക്കെട്ടിളിമാ! ആനോരായമൊയിക്കട്ടെ. ആട്ടിലെട്ക്ക്ന്ന ഒക്കിപ്പൂ ഓപ്പിച്ചിട്ടൊന്നതോ അന്നാലോന്നതോ?അതന്നാലോന്നതല്ല അത് ഒപ്പിച്ചിട്ടോന്തത്അത്‌ര്‌ക്കട്ടേ. ആട്ടിലെട്‌ക്ക്ന്ന ആര ഉള്ള് ഊറിപ്പിച്ചട്ട് ഊര്‍ത്തതോ അന്നാലൂര്‍ത്തതോ? അതന്നാലൂര്‍ത്തതല്ല. ഊര്‍പ്പിച്ചിട്ടൂര്‍ത്തത്.അതായ്യം ആയം ഇങ്കനെ അറയണം."
(അളിയാ ഒരു കാര്യമുണ്ട് ന്യായം ന്യായമായിരിക്കണം. മുള്ളുങ്കെട്ട് ന്യായം വെറ്റിലക്കെട്ട് ന്യായം, കൊടുവാള്‍ ന്യായം ഇങ്ങനെ നാല് ന്യായമുണ്ട്. ന്യായം പറഞ്ഞാല്‍ അതൊരു സായ്പ്പിന്റെ മുമ്പില്‍ ചെന്നാലും ന്യായമായിരിക്കണം.ഇരിക്കട്ടെ. അളിയാ ഞാന്‍ ഒരു ന്യായം ചോദിക്കട്ടെ. കാട്ടില്‍ കിടക്കുന്ന ചെക്കിപ്പൂ ചുവപ്പിച്ചിട്ടു ചുവന്നതോ തന്നാലെ ചുവന്നതോ?അത് തന്നാലെ ചുവന്നതല്ല അത് ചുവപ്പിച്ചിട്ട് ചുവന്നതാകുന്നു.അതിരിക്കട്ട
Thursday, 15 July 2010
എപ്പിക്ക് - ബ്രൗസര്‍ രംഗത്ത് ഭാരതത്തിന്റെ ഇതിഹാസം
ഇന്‍ഡ്യന്‍ എന്ന് പറയാവുന്ന ഒരു വെബ്ബ് ബ്രൗസര്‍ ഇന്ന് മുതല്‍ കമ്പ്യൂട്ടറുകളില്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്നു. Epic എന്നാണ് അതിന്റെ പേര്‍. അലോക് ഭരദ്വാജ് ബാംഗളൂര്‍ ആസ്ഥാനമായി സ്ഥാപിച്ച Hidden Reflex എന്ന സോഫ്റ്റവെയര്‍ കമ്പനിയുടെ കന്നി ഉല്പ്പന്നം ആണിത്മോസില്ലാ അധിഷ്ഠിതമായ ഈ സൗജന്യ ബ്രൗസര്‍ മറ്റ് ബ്രൗസറുകളുടെ കേവല പകര്‍പ്പല്ല. ഏത് മികച്ച ബ്രൗസറോടും കിടപിടിക്കാവുന്ന ഡിസൈനും വേഗവും സൗകര്യങ്ങളും ഉണ്ടെന്ന് മാത്രമല്ല മറ്റ് ബ്രൗസറുകള്‍ക്കില്ലാത്ത അധിക സവിശേഷതകളും ഉള്‍ക്കൊള്ളുന്നതാണ്. ഇതില്‍ ഏറ്റവും പ്രധാനം ആന്റി വൈറസ് ഇന്‍ബില്‍റ്റ് ആണെന്നതാണ്. എപ്പിക് ആന്റി വൈറസ് സിസ്റ്റം ഉപയോഗിച്ച് നമ്മുടെ കമ്പൂട്ടറിലെ ഫോള്‍ഡറുകളും ഫയലുകളും സ്കാന്‍ ചെയ്യാനുള്ള സംവിധാനം ഉണ്ട്. പ്രധാനപ്പെട്ട സൈറ്റുകളും ലിങ്കുകളും ഉള്‍പ്പെടുത്തിയ സ്ലൈഡ് ബാറാണ് മറ്റൊരു ആകര്‍ഷണം. എല്ലാ പ്രമുഖ കമ്യുണിറ്റി വെബ്സൈറ്റുകളും ജി മെയിലും യാഹുവും മറ്റ് യൂട്ടിലിറ്റികളും ഇതില്‍ ലഭ്യമാണ്. 'എപ്പിക് റൈറ്റ്' എന്ന ഒരു ഇന്റഗ്രേറ്റഡ് വേര്‍ഡ് പ്രോസസ്സറും ഇതില്‍ നല്‍കിയിട്ടുണ്ട്. എച്ച്. ടി. എം. എല്‍ ടെക്സ്റ്റ് ഫയല്‍ ഫോര്‍മാറ്റുകളില്‍ സേവ് ചെയ്യാനുള്ള സൗകര്യം ഇത് നല്‍കുന്നുണ്ട്.
മറ്റൊരു ഗംഭീരമായ സംവിധാനം ഇന്‍ഡ്യന്‍ ഭാഷകള്‍ക്കു വേണ്ടിയുള്ള പ്രത്യേക ടെക്സ്റ്റ് എഡിറ്റിംഗ് സമ്പ്രദായമാണ്. എപ്പിക് ഇന്‍ഡിക് റ്റെക്സ്റ്റ് എന്ന ഈ സം വിധാണം ഉപയോഗിച്ച് ഏത് ഇന്‍ഡ്യം ഭാഷയും അനായാസം ടൈപ്പ് ചെയ്യുകയും അത് ആവശ്യമെങ്കില്‍ എപ്പിക് റൈറ്റിലേക്ക് പകര്‍ത്തുകയും ചെയാം. ഏത് വെബ് സൈറ്റിലും ഇന്‍ഡ്യന്‍ ഭാഷകളില്‍ ടെക്സ്റ്റ് ഇന്‍ പുട്ട് കൊടുക്കാനുള്ള സൗകര്യം ഈ ബ്രൗസര്‍ നല്‍കുന്നു. ബ്ലോഗിലും ഫേസ്ബുക്കിലുമൊക്കെ മലയാളം ടൈപ്പ് ചെയ്യാന്‍ ഏറ്റവും സുഗമമായ മാര്‍ഗമാണത്. ഒരു ബ്രൗസര്‍ എന്നതിലുപരി ഒരു സിസ്റ്റം എക്സ്പ്ലോറര്‍ എന്ന നിലയിലും ഈ ബ്രൗസര്‍ ഉപയോഗപ്രദമാണ്. ടൈമര്‍, പ്ലാനര്‍, ബാക്ക് അപ്പ്, എപ്പിക് മാപ്പ് തുടങ്ങി ഉപയോക്താക്കള്‍ക്ക് നിരവധി അനുബന്ധ സൗകര്യങ്ങള്‍ നല്‍കുന്ന ഈ എപിക്ക് തികച്ചും ഒരു ഇതിഹാസ ജന്മം തന്നെ.
മികച്ച വേഗത നല്‍കുന്ന ഈ ബ്രൗസര്‍ ചുരുങ്ങിയ സമയത്തെ ഉപയോഗത്തില്‍ ഒരിക്കല്‍ പോലും ക്രാഷ് ആകുകയോ പ്രവര്‍ത്തിക്കുമ്പോള്‍ മെമ്മറി കണ്ടമാനം വിഴുങ്ങുകയോ ചെയ്തതായി അനുഭവപ്പെട്ടില്ല.
അതെ എപ്പിക്ക് വെറും മറ്റൊരു വെബ്ബ് ബ്രൗസര്‍ അല്ല. വെബ്ബ് ബ്രൗസര്‍ മാത്രവുമല്ല.
നിങ്ങളും പരീക്ഷിക്കൂ..
http://www.epicbrowser.com/
Download Link
http://http.cdnlayer.com/href/epic-setup.exe
Subscribe to:
Posts (Atom)