അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
  • ലൗ ജിഹാദ്‌ !!!!!
  • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
  • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
  • രണ്ടായ്‌ മുറിച്ചത്! **
  • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
  • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
  • 9/11
  • ഗണപതിക്ക് കുറിച്ചത്!
  • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
  • ഭരണകൂടങ്ങളുടെ ഭീകരവാദം
  • എന്തു പറ്റി മാഷേ?
  • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
  • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
  • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
  • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
  • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
  • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
  • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
  • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
  • ട് വളര്‍ത്തുന്ന അഴീക്കോട്
  • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
  • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
  • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
  • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
  • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
  • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
  • ആലോകമലയാളം . അച്ചാറും പപ്പടവും
  • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
  • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
  • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
  • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
  • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
  • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
  • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
  • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
  • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
  • Tuesday 20 July 2010

    ചരിത്രരേഖ - കള്ള് കുടിയന്മാരായ രണ്ട് പുലയരുടെ സംഭാഷണം

    ആറ് മലയാളിക്ക് നൂറ് മലയാളം എന്ന് പറയാറുണ്ടല്ലോ. അവ പ്രാദേശികം എന്നതിനേക്കാള്‍ വംശീയമായാണ്‌ വേര്‍തിരിഞ്ഞു കിടക്കുന്നത്. ഈഴവന്മാരുടെ ഭാഷയെ ആധാരമാക്കി പണ്ട് കേരള സര്‍വകലാശാല ഭാഷാശാസ്ത്രവിഭാഗം നടത്തിയ വിപുലമായ ഒരു പഠനം ഒഴിച്ചാല്‍ മലയാള ഭാഷാഭേദങ്ങളെ സമഗ്രമായി പഠിക്കാനുള്ള ഒരു ശ്രമവും നടന്നിട്ടില്ല. നമുക്ക് ഒരു ഡയലക്റ്റ് ഡിക്ഷ്ണറി വേണമെന്ന് അയ്യപ്പപ്പണിക്കര്‍ സാര്‍ പലപ്പോഴും പറയുമായിരുന്നു. ഒരു സാമ്പിള്‍ എന്‍ട്രി ഒരു പ്രോജക്റ്റ് തയ്യാറാക്കാന്‍ വേണ്ടി ഉണ്ടാക്കുകയും ചെയ്തതോര്‍ക്കുന്നു. അതങ്ങനെ പോയി. ജാതിഭാഷണങ്ങളെ രേഖപ്പെടുത്താനും നാം അത്ര ഉല്‍സാഹിച്ചില്ല. മനുഷ്യര്‍ സംസാരിച്ച് ദുഷിപ്പിച്ച രൂപങ്ങള്‍ എന്ന കാഴ്ചപ്പാടും പ്രബലമായിരുന്നു. വാമൊഴിപാഠങ്ങള്‍, പ്രത്യേകിച്ചും വംശീയമായവ ആദ്യമായി രേഖപ്പെടുത്തിയ വ്യാകരണകൃതി ഫ്രോണ്‍ മേയറുടേതാണ്‌. 'A Progressive Grammar of Malayalam Language 'എന്ന കൃതിയില്‍ പുലയന്മാരുടെ കുറേ സംഭാഷണങ്ങള്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ മദ്യപിച്ചിരിക്കുന്ന രണ്ട് അളിയന്മാര്‍ നടത്തുന്ന ഒരു ഭാഷണഖണ്‌‍ഡം:

    "അളിമ്മ് ഒരാര്യമുണ്ട്. ആയം ആയമായിരിക്കണം; ഉള്ളുങ്കെട്ടുമായം, എത്തിലകെട്ടായം, ഒടുവാളായം, ഇങ്ങനെ ആലായമുണ്ട്; ആയം അറഞ്ചാല്‌ അതൊരായ്പിന്റെ ഉമ്പിലെന്നാലും ആയമായിരിക്കണം.ഇരിക്കെട്ടിളിമാ! ആനോരായമൊയിക്കട്ടെ. ആട്ടിലെട്ക്ക്ന്ന ഒക്കിപ്പൂ ഓപ്പിച്ചിട്ടൊന്നതോ അന്നാലോന്നതോ?അതന്നാലോന്നതല്ല അത് ഒപ്പിച്ചിട്ടോന്തത്അത്‌ര്‌ക്കട്ടേ. ആട്ടിലെട്‌ക്ക്ന്ന ആര ഉള്ള് ഊറിപ്പിച്ചട്ട് ഊര്‍ത്തതോ അന്നാലൂര്‍ത്തതോ? അതന്നാലൂര്‍ത്തതല്ല. ഊര്‍പ്പിച്ചിട്ടൂര്‍ത്തത്.അതായ്യം ആയം ഇങ്കനെ അറയണം."

    (അളിയാ ഒരു കാര്യമുണ്ട് ന്യായം ന്യായമായിരിക്കണം. മുള്ളുങ്കെട്ട് ന്യായം വെറ്റിലക്കെട്ട് ന്യായം, കൊടുവാള്‍ ന്യായം ഇങ്ങനെ നാല് ന്യായമുണ്ട്. ന്യായം പറഞ്ഞാല്‍ അതൊരു സായ്പ്പിന്റെ മുമ്പില്‍ ചെന്നാലും ന്യായമായിരിക്കണം.ഇരിക്കട്ടെ. അളിയാ ഞാന്‍ ഒരു ന്യായം ചോദിക്കട്ടെ. കാട്ടില്‍ കിടക്കുന്ന ചെക്കിപ്പൂ ചുവപ്പിച്ചിട്ടു ചുവന്നതോ തന്നാലെ ചുവന്നതോ?അത് തന്നാലെ ചുവന്നതല്ല അത് ചുവപ്പിച്ചിട്ട് ചുവന്നതാകുന്നു.അതിരിക്കട്ടെ, കാട്ടില്‍ കിടക്കുന്ന കാരമുള്ള് കൂര്‍പ്പിച്ചിട്ട് കൂര്‍ത്തതോ തന്നാലെ കൂര്‍ത്തതോ അത് തന്നാലെ കൂര്‍ത്തതല്ല കൂര്‍പ്പിച്ചിട്ട് കൂര്‍ത്തത്. അത് കാര്യം ന്യായം അങ്ങനെ പറയണം..)

    1 comment:

    1. ഇത് ഏതുനാട്ടിലെ പുലയ്ന്മാരുടെതാണന്നറിയണം.കൂടെ കാലവും.

      ReplyDelete

    പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക