ഇന്‍ഡ്യന്‍ എന്ന് പറയാവുന്ന ഒരു വെബ്ബ് ബ്രൗസര്‍ ഇന്ന് മുതല്‍ കമ്പ്യൂട്ടറുകളില്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്നു. Epic എന്നാണ് അതിന്റെ പേര്‍. അലോക് ഭരദ്വാജ് ബാംഗളൂര്‍ ആസ്ഥാനമായി സ്ഥാപിച്ച Hidden Reflex എന്ന സോഫ്റ്റവെയര്‍ കമ്പനിയുടെ കന്നി ഉല്പ്പന്നം ആണിത്മോസില്ലാ അധിഷ്ഠിതമായ ഈ സൗജന്യ ബ്രൗസര്‍ മറ്റ് ബ്രൗസറുകളുടെ കേവല പകര്‍പ്പല്ല. ഏത് മികച്ച ബ്രൗസറോടും കിടപിടിക്കാവുന്ന ഡിസൈനും വേഗവും സൗകര്യങ്ങളും ഉണ്ടെന്ന് മാത്രമല്ല മറ്റ് ബ്രൗസറുകള്‍ക്കില്ലാത്ത അധിക സവിശേഷതകളും ഉള്‍ക്കൊള്ളുന്നതാണ്. ഇതില്‍ ഏറ്റവും പ്രധാനം ആന്റി വൈറസ് ഇന്‍ബില്‍റ്റ് ആണെന്നതാണ്. എപ്പിക് ആന്റി വൈറസ് സിസ്റ്റം ഉപയോഗിച്ച് നമ്മുടെ കമ്പൂട്ടറിലെ ഫോള്‍ഡറുകളും ഫയലുകളും സ്കാന്‍ ചെയ്യാനുള്ള സംവിധാനം ഉണ്ട്. പ്രധാനപ്പെട്ട സൈറ്റുകളും ലിങ്കുകളും ഉള്‍പ്പെടുത്തിയ സ്ലൈഡ് ബാറാണ് മറ്റൊരു ആകര്‍ഷണം. എല്ലാ പ്രമുഖ കമ്യുണിറ്റി വെബ്സൈറ്റുകളും ജി മെയിലും യാഹുവും മറ്റ് യൂട്ടിലിറ്റികളും ഇതില്‍ ലഭ്യമാണ്. 'എപ്പിക് റൈറ്റ്' എന്ന ഒരു ഇന്റഗ്രേറ്റഡ് വേര്‍ഡ് പ്രോസസ്സറും ഇതില്‍ നല്‍കിയിട്ടുണ്ട്. എച്ച്. ടി. എം. എല്‍ ടെക്സ്റ്റ് ഫയല്‍ ഫോര്‍മാറ്റുകളില്‍ സേവ് ചെയ്യാനുള്ള സൗകര്യം ഇത് നല്‍കുന്നുണ്ട്.
മറ്റൊരു ഗംഭീരമായ സംവിധാനം ഇന്‍ഡ്യന്‍ ഭാഷകള്‍ക്കു വേണ്ടിയുള്ള പ്രത്യേക ടെക്സ്റ്റ് എഡിറ്റിംഗ് സമ്പ്രദായമാണ്. എപ്പിക് ഇന്‍ഡിക് റ്റെക്സ്റ്റ് എന്ന ഈ സം വിധാണം ഉപയോഗിച്ച് ഏത് ഇന്‍ഡ്യം ഭാഷയും അനായാസം ടൈപ്പ് ചെയ്യുകയും അത് ആവശ്യമെങ്കില്‍ എപ്പിക് റൈറ്റിലേക്ക് പകര്‍ത്തുകയും ചെയാം. ഏത് വെബ് സൈറ്റിലും ഇന്‍ഡ്യന്‍ ഭാഷകളില്‍ ടെക്സ്റ്റ് ഇന്‍ പുട്ട് കൊടുക്കാനുള്ള സൗകര്യം ഈ ബ്രൗസര്‍ നല്‍കുന്നു. ബ്ലോഗിലും ഫേസ്ബുക്കിലുമൊക്കെ മലയാളം ടൈപ്പ് ചെയ്യാന്‍ ഏറ്റവും സുഗമമായ മാര്‍ഗമാണത്. ഒരു ബ്രൗസര്‍ എന്നതിലുപരി ഒരു സിസ്റ്റം എക്സ്പ്ലോറര്‍ എന്ന നിലയിലും ഈ ബ്രൗസര്‍ ഉപയോഗപ്രദമാണ്. ടൈമര്‍, പ്ലാനര്‍, ബാക്ക് അപ്പ്, എപ്പിക് മാപ്പ് തുടങ്ങി ഉപയോക്താക്കള്‍ക്ക് നിരവധി അനുബന്ധ സൗകര്യങ്ങള്‍ നല്‍കുന്ന ഈ എപിക്ക് തികച്ചും ഒരു ഇതിഹാസ ജന്മം തന്നെ.
മികച്ച വേഗത നല്‍കുന്ന ഈ ബ്രൗസര്‍ ചുരുങ്ങിയ സമയത്തെ ഉപയോഗത്തില്‍ ഒരിക്കല്‍ പോലും ക്രാഷ് ആകുകയോ പ്രവര്‍ത്തിക്കുമ്പോള്‍ മെമ്മറി കണ്ടമാനം വിഴുങ്ങുകയോ ചെയ്തതായി അനുഭവപ്പെട്ടില്ല.
അതെ എപ്പിക്ക് വെറും മറ്റൊരു വെബ്ബ് ബ്രൗസര്‍ അല്ല. വെബ്ബ് ബ്രൗസര്‍ മാത്രവുമല്ല.
നിങ്ങളും പരീക്ഷിക്കൂ..
http://www.epicbrowser.com/
Download Link
http://http.cdnlayer.com/href/epic-setup.exe
ഈ ബ്രൗസറിനെകുറിച്ച് വിരം നല്‍കിയ എഫ് ബി, എഫ് ഇ സി സുഹൃത്ത് വൃന്ദത്തിന് നന്ദി...
ReplyDeleteഅതെ.
ReplyDeleteസര്‍,
ReplyDeleteഇതു നമ്മുടെ മോസില്ല തന്നെയാണ്. ചില്ലറ മാറ്റങ്ങള്‍ വരുത്തി എന്നു മാത്രമേയുള്ളു. ഇതുമായി ബന്ധപ്പെട്ട് മാത്‍സ് ബ്ലോഗില്‍ നടക്കുന്ന ചര്‍ച്ച കൂടി ശ്രദ്ധിക്കുമല്ലോ.