കൊളോണിയല്‍ കാലത്ത് അധികാരത്തിന്റെ അകത്തളങ്ങളിലേക്ക് അരിച്ചു വന്ന വെളിച്ചങ്ങളെ നമ്മുടെ ചരിത്രം വേണ്ടത്ര പരിഗണിച്ചിട്ടില്ല. ഒരു സിവിലയന്‍ സമൂഹത്തിലേക്കും ആധുനിക ജനാധിപത്യസമൂഹത്തിലേക്കുമുള്ള പരിണാമത്തിന്റെ ആരൂഢം എവിടെയാണ്? ഒരു പഴയ വിളംബരം ഉണര്‍ത്തുന്ന പുതിയ ചോദ്യങ്ങള്‍..
൯൧൩-മാണ്ട് നിര്‍ബന്ധ വിദ്യാഭ്യാസസംബന്ധമായി കൊച്ചി സര്‍ക്കാരില്‍ നിന്ന് പ്രസിദ്ധപ്പെടുത്തിയ ഒരു വിളംബരം കെ പി പദ്മനാഭമേനോന്‍ ശേഖരിച്ച് രസികരഞ്ജിനിയില്‍ പ്രസിദ്ധപ്പെടുത്തുകയുണ്ടായി . അതിപ്രകാരമാണ്:
ഈ രാജ്യത്തുള്ള കുടിയാനവന്മാര്‍ മുതലായവര്‍ക്ക് കണക്കെഴുത്ത് മുതലായ വിദ്യകള്‍ വസം ഇല്ലാതെയും ആ വിദ്യകള്‍ പഠിക്കാത്തതിനാല്‍ ഏറ്റവും സങ്കടമായിട്ടും തീര്‍ന്നിരിക്കുന്ന പ്രകാരം അതതു കോവിലകത്തും വാതുക്കല്‍ ചേര്‍ന്നു വലുതായിട്ടുള്ള പ്രവൃത്തികളിലും ചെറുതായുള്ള പ്രവര്‍ത്തികളിലും സമര്‍ത്ഥന്മാരായിട്ട് ഓരോരോ എഴുത്താശാനമാരെ ആക്കി എഴുതിക്കൊള്ളത്തക്കവണ്ണം ഉത്തരവു കൊടുത്തിരിക്കുന്നു.
൨-ആമത് അതാത് പ്രവൃത്തികളില്‍ ഉള്ള കുടിയാനവന്മാര്‍ അഞ്ചുവയസ്സിനുമേല്‍ ഇരുപതു വയസിനകം ഉള്ള കുട്ടികളെ കാലത്ത് ആറ് മണിക്ക് എഴുത്തിനയച്ച് പകല്‍ സമയത്തും രണ്ട് മണി സമയത്തും ഭക്ഷണത്തിനു വരുത്തിഭക്ഷണം കഴിപ്പിച്ച് എഴുത്തിന്നയപ്പിച്ച് വയ്യിന്നേരം ആറ് മണിവരെക്കും എഴുതിച്ച് അവരവരുടെ വീടുകളിലേക്കു തന്നെ വരുത്തിച്ചുകൊള്ളണം.
൩-ആമത് അതിന്മണ്ണം കുട്ടികള്‍ക്ക് സൗഖ്യത്തിനും അഭിവൃദ്ധിക്കും പുഷ്ടിക്കും വേണ്ടി പണ്ടാരവകയില്‍ നിന്നും ശമ്പളം കൊടുത്ത് കുട്ടികളെ എഴുതിക്കത്തക്കവണ്ണം ഉത്തരവു കൊടുത്തിരിക്കുന്നതിനാല്‍ ഇപ്പോള്‍ എറണാകുളം പ്രവൃത്തിയില്‍ വെച്ച് എഴുതിക്കത്തവണ്ണം മടത്തു വീട്ടില്‍ ശങ്കരമേനവനേയും വയ്പില്‍ പ്രവര്‍ത്തിയില്‍ വെച്ച് എഴുതിക്കത്തവണ്ണം കൊല്ലാട്ട് രാമക്കുറുപ്പിനേയും നിശ്ചയിച്ച് ആക്കിയിരിക്ക കൊണ്ട് ആയവര്‍ക്ക് കുട്ടികളില്‍ നിന്ന് ഒരു കാശുപോലും കൊടുപ്പാന്‍ ആവശ്യമില്ല.
൪-ആമത് ഇപ്രകാരം കുട്ടികളെ എഴുതിച്ചു വരുന്നുണ്ടോ എന്ന് കാര്യക്കാരനും തിരുമുഖം പിടിച്ച പിള്ളയും ശോധന ചെയ്ത് ഇന്നിന്ന വീട്ടിലെ ഇന്നിന്ന കുട്ടികള്‍ക്ക് ഇന്നിന്ന വിദ്യകള്‍ വശമായി എന്ന് വിവരമായിട്ട് ഓരോ വര്യോല എഴുതി വാങ്ങിച്ച് ൮ ദിവസത്തിലൊരിക്കല്‍ ആ വര്യോല ഹജൂര്‍ക്ക് അയക്കുകയും വേണം.
൫-ആമത് കുട്ടികള്‍ക്ക് എഴുത്ത് വശമാക്കിക്കൊടുക്കുന്നവനും മേലെഴുതിയ പ്രകാരം തന്നെ എട്ടു ദിവസത്തിലൊരിക്കല്‍ വര്യോല എഴുതികാര്യക്കാരന്റെ അടുക്കലും ഹജൂര്‍ക്കും അയച്ചുകൊള്ളുകയും വേണം. അപ്രകാരം ൯എഴുത്താശാനമാര്‍ അവര്‍ക്ക് വെച്ചിരിക്കുന്ന ശമ്പളം അല്ലാതെ യാതൊരു കുടിയാനവനോടെങ്കിലും യാതൊന്നെങ്കിലും വാങ്ങിച്ചു എന്ന് കേള്വിപ്പെട്ടാല്‍ ഉടനെ ആയവനെ കോട്ടില്‍ ഏല്പ്പിച്ച് അതിനു തക്ക ശിക്ഷ ചെയ്യിക്കുന്നതിനു ഇട വരികയും ചെയ്യും.

ആധുനികതയുടെ ജ്ഞാനോദയം ഏതേതു മേഖലകളിലാണ് ഇവിടെവികസിച്ചത്, ഏതൊക്കെ വഴികളിലൂടെയാണ് കടന്നു പോയത്? നവോത്ഥാനത്തിന്റെ ഉള്വഴികള്‍ എവിടെ നിന്നു തുടങ്ങി? വിദ്യാഭ്യാസം സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന ധാരണ എന്ന് വേരുറച്ചിരുന്നു.?
വിമോചനസമരസംബന്ധമായി നടക്കുന്ന ചര്‍ച്ചയില്‍ അവതരിപ്പിക്കപ്പെട്ട കേരളാ മോഡല്‍ സംബന്ധിച്ച നിരീക്ഷണങ്ങള്‍ ജനകീയ ജനാധിപത്യ സര്‍ക്കാരുകള്‍ക്കും മുന്നേ ഈ മേഖഖലയില്‍ കേരളത്തില്‍ ഉണ്ടായ നിയമനിര്‍മ്മാണമടക്കമുള്ള ചലനങ്ങളെ തൊടാതെ ആദ്യ കമ്യുണിസ്റ്റ് മന്ത്രിസഭയെ ചുറ്റിപറ്റി ആകരുത്. ആധുനികകേരളത്തിന്റെ രൂപീകരണത്തിനും വേറിട്ട കേരളത്തിന്റെ സാമൂഹ്യചരിത്രത്തിനും രാജ്യഭരണകാലം തൊട്ട് അടിവേരുകളുണ്ട്.
ആധുനികകേരളത്തിന്റെ രൂപീകരണത്തിനും വേറിട്ട കേരളത്തിന്റെ സാമൂഹ്യചരിത്രത്തിനും രാജ്യഭരണകാലം തൊട്ട് അടിവേരുകളുണ്ട്.
ReplyDeleteഇതാണ് സത്യം.ചരിത്രത്തെ വികൃതമാക്കിയതിൽ ബുജികൾക്കുള്ള പങ്ക് വ്യക്തമാക്കിയതിനുള്ള നന്ദി അറിയിക്കട്ടെ.
സത്യത്തിന്റെ വേരുകൾ തേടിയുള്ള അന്യേഷണം. നന്ദി.
ReplyDeleteഹല്ലോ സന്തോഷ്,
ReplyDeleteഞാനും ഒരു ഇന്‍ഡീ ബ്ലോഗായി. സന്തോഷിന്റെ ബ്ലോഗ്ഗ് ഞാന്‍ ഇഷ്ടപ്പെട്ട ബ്ലോഗില്‍ ലിങ്ക് ചെയ്തിട്ടുണ്ട്.
ഇന്‍ഡി ബ്ലോഗിനെ കുറിച്ചുള്ള് അഭിപ്രായമെന്താണ്. അറിയാന്‍ താല്പര്യമുണ്ട്.
എന്റെ ബ്ലോഗ്ഗ് ലിങ്ക് http://indiablooming.com/
സോറി,
ReplyDeleteഇന്നലെ പോസ്റ്റിനെ കുറിച്ച് ഒന്നും പറയാതെ പോയി.
പത്മനാഭമേനോന്‍ എഴുതിയതിനെ പുരസ്കരിച്ചു പറഞ്ഞാല്‍,
രാജഭരണകാലത്തു കേരളത്തിലെ അടിയാന്മാരുടെ ഇടയില്‍ നിര്‍ബന്ധിതവിദ്യാഭ്യാസത്തിന് കൊളോണിയല്‍ ഭരണം തുടക്കമിട്ടു എന്നു വായിക്കുന്നതില്‍ തെറ്റുണ്ടോ?
അതു രാജഭരണത്തിന്റെ ഒരാനുകൂല്യമായി ഞാന്‍ കാണുന്നില്ല. നിയമപരമായി നിര്‍ബന്ധവിദ്യാഭ്യാസം കൊളോണിയല്‍ ഭരണം ഏര്‍പ്പെടുത്തി.
സസ്നേഹം
prasannaragh@gmail.com