അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
 • ലൗ ജിഹാദ്‌ !!!!!
 • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
 • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
 • രണ്ടായ്‌ മുറിച്ചത്! **
 • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
 • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
 • 9/11
 • ഗണപതിക്ക് കുറിച്ചത്!
 • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
 • ഭരണകൂടങ്ങളുടെ ഭീകരവാദം
 • എന്തു പറ്റി മാഷേ?
 • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
 • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
 • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
 • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
 • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
 • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
 • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
 • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
 • ട് വളര്‍ത്തുന്ന അഴീക്കോട്
 • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
 • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
 • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
 • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
 • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
 • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
 • ആലോകമലയാളം . അച്ചാറും പപ്പടവും
 • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
 • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
 • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
 • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
 • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
 • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
 • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
 • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
 • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
 • Saturday, 4 June 2011

  ഗ്രാമിക മലയാളനാട് സാംസ്കാരിക സംഗമം പാലൂരില്‍


  ആഗോളതലത്തിലുള്ള മലയാളികളുടെ ഇന്റര്‍ നെറ്റ് കൂട്ടായ്മയായ മലയാളനാട് ഗ്രാമീണതലത്തിലുള്ള സാംസ്കാരികകൂട്ടായ്മകള്‍ക്ക് നേതൃത്വം നല്‍കുകയാണ്‌.


  സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റായ ഫെയ്സ് ബുക്കില്‍ മലയാളഭാഷക്കും സംസ്കാരത്തിനും ഊന്നല്‍ നല്‍കി കേരളീയ സമൂഹ്യപ്രക്രിയയില്‍  ക്രിയാത്മകമായി ഇടപെടാന്‍ ഉദ്ദേശിച്ചുകൊണ്ട് ആഗോളമലയാളിയുടെ മുഖപുസ്തകം എന്ന നിലയില്‍ ഫെയ്സ് ബുക്കില്‍ ഒരു ഗ്രൂപ്പ് ആയാണ്‌ മലയാളനാട് പ്രവര്‍ത്തനമാരംഭിച്ചത്. ഇപ്പോള്‍ ഓര്‍ക്കൂട്ട് ഗൂഗിള്‍ ഗ്രൂപ്പുകള്‍ കൂടാതെ മലയാളനാടിന്‌ സ്വന്തമായി രണ്ട് വെബ് സൈറ്റുകള്‍ നിലവിലുണ്ട്. മലയാളനാട് എന്ന പേരില്‍ ഏറെ സവിശേഷതകളുള്ള ഒരു വെബ് ദ്വൈവാരികയും പ്രസിദ്ധീകരിച്ചു വരുന്നു. എന്‍ഡോ സള്‍ഫാന്‍ വിരുദ്ധ പ്രചാരണമടക്കം സാമൂഹ്യമായ ഇടപെടലുകള്‍ക്കും മലയാളനാട് കൂട്ടായ്മ മുന്‍  കൈ എടുക്കാറുണ്ട്.

  പൊളിച്ചു കളഞ്ഞ പഴയ ഉമ്മറക്കോലായകള്‍ക്ക്, ഇടിഞ്ഞു വീണ ആല്‍ത്തറ കൂട്ടങ്ങള്‍ക്ക് , അടഞ്ഞുപോയ ചായക്കടവിശേഷങ്ങള്‍ക്ക് ആളൊഴിഞ്ഞ വായനാശാലാമുറ്റങ്ങള്‍ക്ക് അങ്ങനെ അങ്ങനെ അവനവന്‍ തുരുത്തില്‍ ഒറ്റപ്പെട്ടുപോയ പുതിയ കാല മലയാളിക്ക് തുറന്ന് പറയാന്‍ കേള്‍ക്കാനും ഒന്നിച്ചു ചിലതൊക്കെ ചെയ്യാനുമുള്ള ഒരു പൊതു ഇടത്തിന്റെ നിര്‍മ്മിതി ആണ്‌ മലയാളനാട് കൂട്ടായ്മയുടെ ലക്ഷ്യം.  ഈ കാഴ്ചപ്പാടില്‍ ഗ്രാമീണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാംസ്കാരികസംരംഭങ്ങളുമായി കൈകോര്‍ത്ത് സാംസ്കാരികകൂട്ടായ്മകള്‍ നടത്തുക എന്ന പുതിയ പദ്ധതിക്ക് മലയാളനാട് പാലൂരില്‍ തുടക്കമിടുകയാണ്‌. ജൂണ്‍ പന്ത്രണ്ടിന്‌ പാലൂര്‍ എ. എല്‍. പി. സ്കൂളില്‍ നടക്കുന്ന 'ഗ്രാമിക' സാംസ്കാരിക സംഗമത്തില്‍ കേരളത്തിലെ വിവിധപ്രദേശങ്ങളില്‍ നിന്നുള്ള സാമൂഹ്യ സാംസ്കാരികപ്രവര്‍ത്തകര്‍ പങ്കെടുക്കുന്നു. തീര്‍ത്തും അനൗപചാരികമായ ഈ ഒത്തുകൂടല്‍ ആശയ സംവാദങ്ങളും പ്രഭാഷണങ്ങളും വിവിധ കലാപരിപാടികളും കൊണ്ട് അവിസ്മരണീയമായ ഒരു അനുഭവമാകുന്നതിനു വേണ്ടി നിരവധി പരിപാടികള്‍ ആവിഷ്കരിച്ചുകഴിഞ്ഞു.  ഈ പാലൂര് കൂട്ടായ്മയില്‍ താങ്കളുടെയും സുഹൃത്തുക്കളുടെയും സജീവമായ സാന്നിധ്യം പ്രതീക്ഷിക്കുന്നു.  സേതുമാധവന്‍   
  ചെയര്‍ മാന്‍
  സ്വാഗതസംഘം

  രാജീവ്
  കണ്‍വീനര്‍
  സ്വാഗത സംഘം

  മുരളിവെട്ടത്ത്
  കോര്‍ഡിനേറ്റര്‍
  മലയാളനാട്  ഗ്രാമിക
  മലയാളനാട് സാംസ്കാരികസംഗമം

   പാലൂര്‍ എ എല്‍ പി സ്കൂള്‍  ജൂണ്‍ 12   2011 ഞായര്‍  കാര്യപരിപാടി

  ...


  9.30 രജിസ്റ്റ്റേഷന്‍


  10.30 പാലൂര്‍ പെരുമ -പാലൂരിന്റെ സാംസ്കാരികചരിത്രത്തെ പരിചയപ്പെടുത്തി മുന്‍ തലമുറയിലെ സാംസ്കാരികപ്രവര്‍ത്തകരെ ആദരിക്കുന്നു  11.30 പ്രഭാഷണം ഒന്ന്

   - സൈബര്‍ കാലത്തെ സാഹിത്യം

  പ്രഭാഷകന്‍ - ശ്രീ  ടി. ഡി രാമകൃഷ്ണന്‍  2.00 പ്രഭാഷണം രണ്ട്

    'എഴുപതുകള്‍ക്കൊരു ശേഷക്രിയ' - എഴുപതുകളിലെ സാംസ്കാരിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുമ്പോള്‍:

  പ്രഭാഷകന്‍ - ബാലചന്ദ്രന്‍ ചുള്ളിക്കാട്  3.30 കോലായ ചര്‍ച്ച

  'സൊഷ്യല്‍ നെറ്റ് വര്‍ക്കുകളും മലയാളനാടിന്റെ പരിപ്രേക്ഷ്യവും'


  വിഷയാവതരണം പി. എല്‍ .ലതിക


  5.00 കവിതാവതരണങ്ങള്‍  6.00 മണി മുതല്‍ കലാ സന്ധ്യ


  സോപാന സംഗീതം: ഞരളത്ത് ഹരിഗോവിന്ദന്‍


  ഷോര്‍ട്ട് ഫിലിം

  'തട്ടിന്‍ പുറത്തപ്പന്‍'

  തുടര്‍ന്ന് അണിയറപ്രവര്‍ത്തകരുമായി മുഖാമുഖം

  പാലൂര്‍ നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തില്‍ നാടന്‍ പാട്ടുകൂട്ടം.


  പ്രതിനിധികളുടെയും നാട്ടുകാരുടെയും അവതരണങ്ങള്‍

  മലയാളനാട് പരിചയപ്പെടുത്തല്‍


  സുനില്‍ രാജിന്റെ പൊളിറ്റിക്കല്‍ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും..

  2 comments:

  പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക