അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
  • ലൗ ജിഹാദ്‌ !!!!!
  • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
  • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
  • രണ്ടായ്‌ മുറിച്ചത്! **
  • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
  • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
  • 9/11
  • ഗണപതിക്ക് കുറിച്ചത്!
  • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
  • ഭരണകൂടങ്ങളുടെ ഭീകരവാദം
  • എന്തു പറ്റി മാഷേ?
  • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
  • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
  • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
  • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
  • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
  • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
  • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
  • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
  • ട് വളര്‍ത്തുന്ന അഴീക്കോട്
  • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
  • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
  • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
  • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
  • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
  • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
  • ആലോകമലയാളം . അച്ചാറും പപ്പടവും
  • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
  • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
  • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
  • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
  • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
  • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
  • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
  • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
  • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
  • Monday 22 February 2010

    കോമാളികള്‍ ബാക്കിയായ സര്‍ക്കസ്സ് കൂടാരങ്ങള്‍!

    തന്റെ തലയ്ക്ക് ചുറ്റും മുന്ന്തവണ ചുഴറ്റി തിലകന്‍ എറിഞ്ഞ പടക്കം മലയാളസിനിമയുടെ മണിമുറ്റത്ത് തന്നെ വീണ്‌പൊട്ടിയെന്നാണ്‌ സദ്യപ്രതികരണങ്ങള്‍ വെളിപ്പെടുത്തുന്നത്. തിലകന്റെ വാക്കുകളിലെ തന്‍പോരിമയും അധിക്ഷേപങ്ങളും തല്ലിക്കൊഴിച്ചാല്‍ മലയാളസിനിയെ ബാധിച്ച ജരാനരകള്‍ ചിലത് പുറത്താകാന്‍ അത് സഹായിച്ചു. കൊമേര്‍സ്യല്‍ /ആര്‍ട്ട് എന്നി ഉടുത്ത്കെട്ടുകളോടെ നില്‍ക്കുന്ന ചലച്ചിത്ര എടുപ്പുകളെത്രമാത്രം ഭാവനാദരിദ്രവും ദയനീയവുമാണെന്ന് തുടര്‍ച്ചയായ ബോക്സ് ഓഫീസ് തകര്‍ച്ചകളും അവാര്‍ഡ് പട്ടികകളില്‍ നിന്ന് പുറത്താകലും അതിവേഗം അടച്ചുപൂടിപോകുന്ന തീയറ്ററുകളും ആരെയും ഓര്‍മ്മപ്പെടുത്താത്ത സന്ദര്‍ഭത്തില്‍ ഇത്തിരി എരിവും പുളിയുമുള്ള ഈ നാലാംകിട വിവാദത്തിനെങ്കിലും എന്തെങ്കിലും ചെയ്യാനായാല്‍ അത്രയും നല്ലത്.




    ആളൊഴിഞ്ഞ സര്‍ക്കസ് കൂടാരം പോലാണ്‌ മലയാള സിനിമ. ദൈന്യവും സഹതാപവും ജനിപ്പിക്കുന്നത്. കിഴവന്‍ കുതിരകള്‍ വലിക്കുന്ന കട്ടൗട്ടുകളുടെ കിതച്ചുള്ള ഒരു ഘോഷയാത്രയാണവിടത്തെ അവശേഷിക്കുന്ന മായക്കാഴ്ച.ഏറ്റവു ഒടുവില്‍ ഇറങ്ങിയ രണ്ട് സൂപ്പര്‍ ചലച്ചിത്രാഭാസ‍ങ്ങള്‍ (?) ദ്രോണയും യുഗപുരുഷനും തന്നെ നോക്കൂ. രണ്ടിലും തിലകന്‍ കഥയിലെ പ്രതിനായകന്‍ മമ്മൂട്ടി സ്റ്റാറായിരിക്കുന്നു എന്നതുകൊണ്ടല്ല, ആര്‍ട്ടെന്നും കമേര്‍സ്യല്‍ എന്നും മേനി പറഞ്ഞിരിക്കുന്ന രണ്ടു സിനിമകളും അടിസ്ഥാനപരമായി ഒരേ ചേരുവയാണെന്നും അവ ഭരിക്കുന്നത് മമ്മൂട്ടിയടക്കമുള്ള ചിലര്‍ സൃഷ്ടിച്ച സൂപ്പര്‍താരസിനിമാസങ്കല്പമാണെന്നതിനാലുമാണവ സൂചിപ്പിക്കുന്നത്. ഏത് കാലത്തെ സിനിമാസങ്കല്പമാണവ ആവിഷ്കരിക്കുന്നത്. പത്തുമുപ്പതു വര്‍ഷമായി നിരന്തരം ആവര്‍ത്തിക്കുന്ന ഒന്നല്ലേ അത്.

    നമ്മുടെ സിനിമക്ക് മാറാന്‍ കഴിയാത്തത് നമ്മുടെ സൂപ്പര്‍ താരങ്ങള്‍ക്ക് മാറാന്‍ കഴിയാത്തതുകൊണ്ടാണോ? മുപ്പത് വര്‍ഷം മുമ്പിറങ്ങിയ പത്മരാജന്‍ ചിത്രമായ കാണാമറയത്തില്‍ അന്ന് പുതുമുഖമായിരുന്ന പതിനഞ്ചുകാരിയായ ശോഭനയോട് മമ്മൂട്ടിയുടെ കഥാപാത്രം പറയുന്നുണ്ട്. "ആയ കാലത്ത് പെണ്ണ് കെട്ടിയിരുന്നെങ്കില്‍ നിന്റെ പ്രായത്തിലുള്ള ഒരു കൊച്ചെനിക്കുണ്ടാകുമായിരുന്നു" എന്ന്. പതിനഞ്ചു വര്‍ഷം കഴിഞ്ഞ് ഇതേ ശോഭനയെ തന്റെ നായികയാക്കിയപ്പോള്‍ എങ്കില്‍ ഭേദം ഷീലയോ മറ്റോ ആയിരുന്നു എന്ന് മമ്മൂട്ടി കെറുവിച്ചതായി കേട്ടിട്ടുണ്ട്. മുപ്പത് വര്‍ഷമായി മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊന്നും സിനിമയില്‍ മാറ്റമുണ്ടായിട്ടില്ലെങ്കില്‍ അതിനര്‍ത്ഥം നമ്മുടെ സിനിമ അന്ന് കെട്ടിയിട്ട കുറ്റിയില്‍ തന്നെയാണ്‌ കറങ്ങുന്നത് എന്നല്ലേ?

    സിനിമക്കകത്തും പുറത്തും മാത്രമല്ല സിനിമയുടെ ഭാഷയിലും ഈ പിടിമുറുക്കി സിനിമയെപ്പോലും കോമാളിത്തമാക്കി എന്നതാണ്‌ സങ്കടം. യുഗപുരുഷന്‍ എന്ന സിനിമയില്‍ എല്ലാവര്‍ക്കും വയസ്സാകുമ്പോഴും മമ്മൂട്ടി അങ്ങനെ നിത്യഹരിതനായകനായി കുലച്ചു നില്‍ക്കുന്നത് കാണാം. എത്ര അരോചകമാണാ കാഴ്ച! വേവാത്ത ചേമ്പു പോലെ സിനിമയില്‍ സ്വയം അവശേഷിപ്പിക്കുന്നതിനെയാണോ നമ്മള്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കുന്നത്?

    അന്യഭാഷകളൊക്കെ കയറിയിറങ്ങി ഒടുക്കമാണ്‌ ഈ സൂപ്പര്‍ സ്റ്റാര്‍ കളി മലയാളത്തെ ബാധിച്ചത്. ബുദ്ധിജീവിയായ മലയാളിക്ക് താരത്തെ ദൈവമാക്കി വാഴിക്കുന്ന തമിഷനോടും തെലുങ്കനോടും ഗോസായിയോടുമൊക്കെ എന്തു പുഛമായിരുന്നു. നമുക്കിവിടെ മഹാനടന്മാരുള്ളത് സൂപ്പര്‍ സ്റ്റാറുകളല്ല എന്നൊക്കെയുള്ള ബഡായി കൊണ്ടാണ്‌ നാം ഈ പുത്തന്‍ താരാരാധനയെ ഒളിച്ചുവെച്ചത്. എന്നാല്‍ യാഥാര്‍ത്ഥ്യം എന്താണ്‌?


    ഏറെ സമയമെടുത്ത് അത്യധ്വാനം ചെയ്ത് വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഒരു സിനിമ ചെയ്യുന്നവരാണ്‌ മറ്റെവിടുത്തയും സൂപ്പര്‍ സ്റ്റാറുകള്‍! കമലാഹാസനും രജനീകാന്തും എന്തിന്‌ ഹിന്ദിയിലെ കൊച്ചു വലിയ സൂപ്പര്‍സ്റ്റാറുകളായ അമീറും ഷാരൂഖുമൊക്കെ അങ്ങനെയാണ്‌. എന്നാല്‍ നമ്മുടെ സ്റ്റാറുകളോ? തിരക്കഥ പോലും വായിക്കാതെ സെറ്റില്‍ നിന്നും സെറ്റിലേക്ക് കിട്ടിയ റോളൊന്നും കളയാതെ ആര്‍ത്തിപിടിച്ച് പായുന്നവരല്ലേ? മാമുക്കോയ ചെയ്യേണ്ട റോളടക്കം സ്വയം ചെയ്യുന്നവര്‍! കലയോടുള്ള അടങ്ങാത്ത അഭിനിവേശമാണോ അതിനു പിന്നില്‍? ഈ വൃദ്ധജനങ്ങളുടെ ആധിപത്യത്തിനപ്പുറം ഒരു പുതു തലമുറക്ക് സ്വസ്ഥമായി നിലനില്‍കാനുള്ള സ്ഥലം മലയാളസിനിമയിലില്ലാത്തത് ഇല്ലാത്തത് അതിനാലല്ലേ? അന്യ ഭാഷകളിലൊക്കെ പല തലമുറയില്‍ പെട്ട സൂപ്പര്‍ സ്റ്റാറുകള്‍ ഒരേപോലെ നിലനില്‍ക്കുന്നില്ലേ? മോഹന്‍ ലാലിന്റെയും മമ്മൂട്ടിയുടെയുമൊക്കെ റെയ്ഞ്ചുള്ളവര്‍ പുതുതലമുറയിലില്ലാത്തതുകോണ്ടല്ലെ അവര്‍ തന്നെ ഇവിടെ വാഴുന്നത്, അവര്‍ ആരുടെയും വഴിമുടക്കുന്നുല്ലില്ലല്ലോ എന്നൊരു ന്യായം കേള്‍ക്കാറുണ്ട്. ‍ എന്നാല്‍ അങ്ങനെ അപാര റെയ്ഞ്ച് ഡിമാന്‍ഡ് ചെയ്യുന്ന എത്ര കഥാപാത്രങ്ങള്‍ ഓരോ വര്‍ഷവും സൃഷ്ടിക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ മമ്മൂട്ടിയും മോഹന്‍ലാലും അഭിനയിച്ച എത്ര കഥാപാത്രങ്ങളില്‍ അവരുടെ സിഗ്നേച്ചര്‍ ഉണ്ട്? ഭ്രമരവും പാലേരി മാണിക്യവും പോലെ ചുരുക്കം സിനിമകളില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ആ വേഷങ്ങളൊക്കെ തന്നെ അവര്‍ക്ക് മാത്രം ചെയ്യാവുന്നത് എന്ന അവസ്ഥയുള്ളതാണോ? എത്ര കഥാപാത്രങ്ങള്‍ക്ക് വേണ്ടി അവര്‍ എന്തുമാത്രം ഹോം വര്‍ക്ക് ചെയ്തിട്ടുണ്ട്? സിനിമയിലൂടെ അവര്‍ എത്ര വളര്‍ന്നു? അതോ എന്നോ മുരടിച്ചുപോയോ?

    സിനിമയില്‍ നിന്ന് നേടിയവര്‍ സിനിമയ്ക്ക് എന്ത് ചെയ്തു എന്ന് നാം ആരാഞ്ഞിട്ടുണ്ടോ? ഇന്‍ഡ്യയിലെ മറ്റെല്ലാ സൂപ്പര്‍ സ്റ്റാറുകളു സിനിമ ജീവിതമായി കോണ്ട് നടക്കുന്നവരാണ്‌. സിനിമയില്‍ നിന്ന് നേടിയത് സിനിമയ്ക്കായി തന്നെ ചിലവഴിക്കുന്നവര്‍. പൊറാട്ടയും പപ്പടവും ബിസിനസ്സ് ചെയ്യുന്നവരല്ല അവര്‍. മോഹന്‍ ലാല്‍ ചില സിനിമാനിര്‍മ്മാണമൊക്കെ തുടങ്ങുകയുണ്ടായി. മമ്മൂട്ടി കാശിറക്കിയത് സീരിയലിനാണ്‌. പിന്നെ ഈ പൊയ്ക്കുതിരകളെ നാം ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ യുക്തി എന്ത്? ഇത് കലയല്ല, ശുദ്ധ ബിസിനസ്സാണെന്നായിരുന്നു പഴയ വാദം. എന്നാല്‍ കഴിഞ്ഞ മുപ്പതുവര്‍ഷമായി മലയാള സിനിമയുടെ വളര്‍ച്ചയുടെ ഗ്രാഫ് പറയുന്നതെന്താണ്‌? ഓരോ ദിവസവും പൂട്ടിപോകുന്ന തീയറ്ററുകള്‍, കുത്തുപാളയെടുക്കുന്ന നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍ പറയുന്ന കഥയെന്താണ്‌. മിനിമം ഗ്യാരന്റി തരാന്‍ കഴിയാത്തവരാണ്‌ ഈ നടന്മാര്‍ എന്ന് എല്ലാവര്‍ക്കും അറിയാം. പൊളിഞ്ഞുപാളീസായ സിനിമകല് ഏതാണ്ടൊക്കെ ഈ നടന്മാരുടേതാണ്‌ എന്നതും യാഥാര്‍ത്ഥ്യം. കാശിനുകൊള്ളാത്ത ഇവരെ പിന്നെ ഏത് മാനദണ്ഡത്തിലാണ്‌ സൂപ്പര്‍ സ്റ്റാറുകള്‍ എന്ന് വിളിക്കുന്നത്?

    യഥാര്‍ത്ഥത്തില്‍ ബോക്സ് ഓഫീസ് വിജയങ്ങളല്ല, സിനിമക്കകത്തും പുറത്തും അവര്‍ക്ക് വേണ്ടി നിലനില്‍ക്കുന്ന മാറാത്ത ചില വ്യാകരണനിയമങ്ങളാണ് അവരെ താരരാജാക്കന്മാരാക്കുന്നത് എന്നതല്ലേ ശരി? തിലകന്‍ പറയുന്ന കോടികളുടെ നഷ്ടകണക്കുകള്‍ ആരുടെ ചിലവിലാണ്‌ എഴുതിതള്ളേണ്ടത്? മറ്റ് നാടുകളിലും സൂപ്പര്‍ സ്റ്റാര്‍ പടങ്ങള്‍ എട്ടുനിലയില്‍ പൊട്ടാറില്ലേ എന്നാണെങ്കില്‍ പന്നി പെറുന്നതുപോലെ തുടര്‍ച്ചയായി അഭിനയിച്ചുതള്ളുന്ന പതിവ് ആ താരരാജാക്കന്മാര്‍ക്കില്ല എന്നത് കൂടി ഓര്‍ക്കണം മാത്രമല്ല തന്റെ ചിത്രം ബോക്സ് ഓഫീസില്‍ വിജയമല്ല എന്ന് കണ്ട് മുഴുവന്‍ തീയറ്ററുടമകള്‍ക്കുംനഷ്ടപരിഹാരം നല്‍കാന്‍ രജനീകാന്ത് തയ്യാറാകാറുണ്ട് എന്ന കാര്യവും പരിഗണിക്കണം. ഇന്‍ഡസ്ട്രിയെ നിലനിര്‍ത്താനുള്ള താല്പര്യമാണത്. സിനിമ തുലഞ്ഞാലും താനിങ്ങനെ ബാക്കി നില്‍ക്കും എന്ന വിചാരമുള്ള നമ്മുടെ സൂപ്പര്‍ സ്റ്റാറുകളാരും അങ്ങനെ ചെയ്തതായി അറിവില്ല.



    ഏറ്റവും പരിഹാസ്യമായ കാര്യം ഇവരൊക്കെ ജീവിതത്തിലും അങ്ങനെ താരപരിവേഷം കാട്ടി കളിക്കുന്ന കോമാളിത്തരമാണ്‌. തിലകന്‍ തന്നെ അതില്‍ പലതും സൂചിപിച്ചിട്ടുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ പോലും "റഞ്ചീ" എന്ന് രഞ്ജി പണിക്കരെ വിളിക്കുന്ന സുരേഷ് ഗോപിയും മേക്കപ്പും വിഗ്ഗുമിളകാതെ ഇസ്തിരി വടിവില്‍ നില്‍ക്കുന്ന മോഹന്‍ ലാലും അഴകിയ രാവണന്‍ കളിക്കുന്ന മമ്മൂട്ടിയും ജീവിതത്തിലേക്ക് സിനിമ തട്ടി ചെരിഞ്ഞ ഒരു വിഭ്രമാത്മക ലോകത്തിന്റെ ഇരകളല്ലേ? സഹതാപം ജനിപ്പിക്കുന്നവര്‍? കഴിഞ്ഞ ക്രിസ്മസ് കാലത്ത് സുരാജ് വെഞ്ഞാറമ്മൂടിനോടൊപ്പം ടിന്റുമോന്‍ കഥകള്‍ പറഞ്ഞ് രസിക്കുന്ന മമ്മൂട്ടിയെ ഓര്‍ക്കുന്നില്ലേ? മമ്മൂട്ടി സുരാജ് വെഞ്ഞാറമൂടിന്‌ പഠിക്കയാണെന്ന് തോന്നിപ്പോയി. വിജയ്, വിക്രം, കമലാഹാസന്‍, അമീര്‍ ഖാന്‍ തുടങ്ങിയവരുമായുള്ള ഇന്റര്‍വ്യൂകള്‍ താരതമ്യം ചെയ്താലറിയാം, നമ്മുടെ താരരാജാക്കന്മാരുടെ ചെറുപ്പം. ജീവിതവും സിനിമയും വേര്‍തിരിച്ചറിയാത്തവരാണ്‌ തമിഴന്‍മാര്‍ എന്ന് കളിയാക്കാന്‍ നമുക്കെന്തവകാശം, ജീവിതത്തിലും ഫ്രെയിമിനകത്ത് സ്വയം ഫോക്കസ് ചെയ്യുന്ന ഇവരെ കൊണ്ട് നടക്കുന്നവര്‍ എന്ന നിലയില്‍? സിനിമയിലെ സ്റ്റൈല്‍ മന്നനായ രജനീകാന്തിനെ നോക്കൂ. പൊതുവേദിയിലും മാധ്യമങ്ങളുടെ മുന്നിലും തന്റെ നര‍ച്ചുകുരച്ച കറുകറുത്ത ശരീരവും മുഴുവന്‍ കഷണ്ടി കയറിയ തലയും ഒരു മറയുമില്ലാതെ കാണിക്കാന്‍ അയാള്‍ക്ക് മടിയില്ല. സിനിമയില്‍ സോപ്പുകുട്ടപ്പനായി വീണ്ടും വേഷമിടാനും സിനിമ സിനിമയാണെന്നും ജീവിതം വേറെയാണെന്നും അദ്ദേഹത്തിനറിയാം.

    ഇനി ഈ ഭാഷാ സിനിമകള്‍ കഴിഞ്ഞ ദശകങ്ങളില്‍ നേടിയ വികാസം നോക്കൂ. ഒരു കൂട്ടം പ്രതിഭാസമ്പന്നന്മാരായ എഴുത്തുകാരും സം വിധായകരും പാട്ടുകാരും സംഗീത സം വിധായകരും ടെക്നീഷ്യന്‍സും നടീനടന്മാരും മലയാള സിനിമയെ ഇന്ന് ബഹുദൂരം പിന്നിലാക്കിയിരിക്കുന്നു. ആര്‍ട്ടായാലും കൊമേര്‍സ്യലായാലും. ഇവിടെയോ നമ്മുടെ സംവിധായകര്‍ അത് അടൂരായാലും ഷാജി കൈലാസായാലും ചെയ്തതുതന്നെ ചെയ്തുകൊണ്ടിരിക്കുന്നു. ടെലിവിഷനും വ്യാജ സി. ഡി. യുമൊന്നുമല്ല സിനിമയെ നശിപ്പിക്കുന്നതെന്നതിന്‌ വേറെ തെളിവു വേണോ? സംവര‍ണം ഏര്‍പ്പെടുത്തി സിനിമയെ സം രക്ഷിക്കാനാവില്ലെന്ന് ആര്‍ക്കാണ്‌ അറിഞ്ഞ് കൂടാത്തത്? മമ്മൂട്ടിയും മോഹന്‍ ലാലും അവര്‍ ആരാധകര്‍ പറയുന്നതുപോലെ മലയാള സിനിമയുടെ നെടുന്തൂണൂകളാണെങ്കില്‍ ഈ തകര്‍ച്ചക്ക് സമാധാനം പറയേണ്ടവരുമല്ലേ?



    തങ്ങളൂണ്ടാക്കിയ താര ഇമേജ് തങ്ങളെ തന്നെ തിരിച്ച് വിഴുങ്ങുന്ന അവസ്ഥയിലേക്ക് ഇവര്‍ എത്തുമോ, തിരിച്ചറിവിന്റെ ഏതെങ്കിലും ഘട്ടത്തില്‍? അവിടെയാണ്‌ തിലകന്‌ തെറ്റിയ ഉന്നം പതിയിരിക്കുന്നത്. ഈ സൂപ്പര്‍സ്റ്റാറുകളാണോ മലയാള സിനിമയെ മാറാനനുവദിക്കാതെ പിടിച്ച് കെട്ടുന്നത്? അതൊരു അതിവാദം മാത്രമല്ലേ? നമ്മുടെ സംവിധായകര്‍, തിരക്കഥാകൃത്തുക്കള്‍, ടെക്നീഷ്യന്മാര്‍ അവരുടെ നിരയോ? മമ്മൂട്ടിയും ലാലും തുടര്‍ന്ന കാലം മുഴുവന്‍ അവരും സിനിമയില്‍ തുടരുക തന്നെ അല്ലേചെയ്തത്? ഒരേപോലുള്ള ചിത്രങ്ങള്‍ നിരന്തരം ആവര്‍ത്തിച്ച്. ജോഷിയായാലും സത്യന്‍ അന്തിക്കാടും കമലുമായാലും ദൃശ്യഭാഷ എന്ന നിലയില്‍ നാളിതുവരെയുള്ള അവരുടെ സിനിമയില്‍ എന്ത് മാറ്റമുണ്ടായി?



    കൂടുതല്‍ വലിയ ചോദ്യം, നമ്മോട് തന്നെ ചോദിക്കേണ്ടത് നമ്മുടെ കാഴ്ചശീലങ്ങളില്‍, സിനിമാ സങ്കല്പ്പങ്ങളില്‍ എന്തു മാറ്റമുണ്ടായി എന്നതാണ്‌. ഈ സിനിമ നമുക്ക് മടുത്തു എന്ന് തീയറ്ററുകളിലെ തരിശുനിലങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. അപ്പുറം എന്താണ്‌? ഏത് ആധുനികോത്തര അനുഷ്ഠാനത്തിനാണ്‌ നാമിനി കാവല്‍ കിടക്കേണ്ടത്?



    http://sngscollege.info/
    http://vijnanacintamani.org

    19 comments:

    1. വേവാത്ത ചേമ്പു പോലെ സിനിമയില്‍ സ്വയം അവശേഷിപ്പിക്കുന്നതിനെയാണോ നമ്മള്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കുന്നത്?

      ReplyDelete
    2. ലേഖനത്തിനു നന്ദി. നമ്മുടെ സിനിമാസ്വാദന നിലവാരത്തെക്കുറിച്ചുള്ള സ്വയം വിമര്‍ശനങ്ങളെങ്കിലും മലയാളസിനിമയെ പോഷിപ്പിക്കാന്‍ ഉതകട്ടെ. സൂപ്പര്‍സ്റ്റാറുകളുടെ രഹസ്യ അജണ്ടകളെ എതിര്‍ക്കുമ്പോള്‍ തന്നെ, അവര്‍ ഏര്‍പ്പെടുന്ന പപ്പടം,അച്ചാര്‍ എന്നിങ്ങനെയുള്ള മറ്റു സംരംഭങ്ങളെ കുറ്റപ്പെടുത്തുന്നതിനോട് യോജിപ്പില്ല. സിനിമയില്‍ നിന്നു കിട്ടുന്ന പണം സിനിമയ്ക്കു വേണ്ടി ചെലവാക്കണമെന്ന തരം വാദങ്ങളോടും.

      ReplyDelete
    3. മമ്മൂട്ടിയും തിലകനും = പിണറായി വിജയനും അച്യുതാനന്ദനും !

      ReplyDelete
    4. നല്ല ലേഖനം, മമ്മുട്ടിയ്ക്കും മോഹന്‍ലാലിനും അറുബോറന്‍ ജയറാമിനുമൊക്കെയായി തിരകഥ എഴുതുന്നവര്‍ മലയാള സിനിമയിലെ മറ്റു കഴിവുള്ള നടന്മാരെ കാണുന്നില്ല, ഓര്‍ക്കുക പഴയകാല ചരിത്ര വിജയങ്ങള്‍ , തമിഴില്‍ ഇറങ്ങിയ ഓട്ടോഗ്രാഫ് മലയാളത്തിലെ ക്ലാസ്‌മേറ്റ് എന്നിവയുടെ വിജയം ഒരു താരരാജാവിന്റേയും പൊലിമ കൊണ്ടല്ലാന്ന്.. നിങ്ങള്‍ നല്ല സിനിമ എടുക്കൂ കുറഞ്ഞ ചിലവിലത് നിര്‍മ്മിയ്ക്കൂ തീര്‍ച്ചയായും മലയാള സിനിമ വിജയിക്കും അല്ലെങ്കില്‍ എട്ട് നില പൊട്ടുന്ന താരാരാജാക്കന്മാരുടെ സിനിമയ്ക്കൊപ്പം മലയാള സിനിമയാകെ ഇല്ലാതാവും.തിലകന്‍ പറഞ്ഞ ഒത്തിരി ശരികള്‍ക്ക് വേണ്ടി കേരള ജനത ഒരുമിയ്ക്കൂക താര കോമരങ്ങളെ പുറംകാലുകൊണ്ട് തള്ളികളയുക .

      വാല്‍കഷണം.
      പഴശ്ശിരാജയുടെ റിലീസ് ദിനം താര രാജാവിനെ പാലഭിഷേകം ചെയ്യുന്നത് കണ്ടപ്പോല്‍ ലജ്ജിച്ച് തലതാഴ്ത്തേണ്ടി വന്നു, ഞാനൊരു മലയാളിയായതില്‍.

      ReplyDelete
    5. ഇതിനു പരിഹാരമെന്തെന്നു ചോദിച്ചാല്‍ ഒഎരെത്തും പിടിയും കിട്ടുന്നില്ല.അല്ല അത് തന്നെയല്ലേ ചോദ്യവും? പൂച്ചയ്ക്കാരു മണി കെട്ടും ?

      ReplyDelete
    6. സൂപ്പര്‍ താരങ്ങള്‍ക്കും സിനിമ ആവാം, പക്ഷെ അവര്‍ ഇപ്പോള്‍ മാടമ്പി മാരെപോലെ പെരുമാറുന്നു എന്നതാണ് കഷ്ടം. ഹോളി വുഡും ബ്ലോളി വുഡ്ദ് സിനിമകളെല്ലാം ഇപ്പോള്‍ല്‍ പഴയതിലും വേഗത്തില്‍ ഇപ്പോള്‍നമ്മുടെ നാട്ടില്‍ എത്തുന്നുണ്ട്. അപ്പോള്‍ പിന്നെ വക്ക് പൊട്ടി മലയാള പൈങ്കിളി ബിലോ ആവറേജ് സിനിമ പിടിച്ച് നില്‍ക്കാന്‍ പാടാണ്. അപ്പോള്‍ പിന്നെ സൂപ്പര്‍ താരങ്ങള്‍ ആലോചിക്കുന്നത് തങ്ങള്‍ക്ക് നാല് തുട്ട് ഉണ്ട്റ്റാക്കാനുള്ള വകുപ്പാണ് അതിന് നല്ലത് ഊരുവിലക്കും മറ്റുമൊക്കെതന്നെയാണ്. ഈ സൂപ്പര്‍ താരങ്ങള്‍ ചത്താലും മലയാള സിനിമക്ക് ഒരു ചുക്കും വരാന്‍ പോകുന്നില്ല. ചാകുന്നത് വരെ പിടിച്ച് നില്‍ക്കാനാണ് ഇവര്‍ ഫാന്‍സ് അസോസിയേഷന്‍ എന്ന ഗുണ്ട്റ്റാ ടീമിനെ വളര്‍ത്തുന്നത്. ജീവ കാരുണ്യം എന്ന പേരിലാകുമ്പോള്‍ എല്ലാം എളുപ്പം. ഈ പ്രതി സന്ധി പ്രതിസന്ധി എന്നു പറയുമ്പോഴും കൊള്ളാവുന്ന എത്രയോസിനിമകള്‍ വരുന്നുണ്ട്. വിജയിക്കുന്നുമുണ്ട്. അങ്ങനെ ഒരു സാധാരണ നടന്‍ മാരെ വെച്ചുള്ള സമാന്തര സിനിമകള്‍ വരുമെന്നും വയസ്സ് കാലത്ത് തങ്ങള്‍ക്ക് അചാര്‍ ബിസിനസ്സും , മറ്റു ബിസിനസ്സും മാത്രം നോഒക്കി നടക്കേണ്ടി വരും എന്ന് പേടിയുള്ളവരാണ് ഈ വിലക്കിന്റെ ഒക്കെ ആശാന്‍ മാര്‍. ഇപ്പോള്‍ രണ്ട് സൂ. താരങ്ങളും ഒറ്റക്കെട്ടായതിന്റെ പിന്നിലെ ഉദ്ദേശ്യവും അതാണ്. ലെഫ്റ്റ് കേണല്‍ പദവിയും, അമ്പാസഡര്‍ പദവിയും, ദേശ സ്നേഹ സിനിമകളും എല്ലാം എല്ലാം ഈ സാമ്രാജ്യം നില നില്‍ക്കണം എന്ന് സ്വപ്നം കാണുന്ന സൂപ്പര്‍ താരങ്ങളുടെ ഈ വ്യദ്ധ മനസ്സിന്റെ ചാപല്യങ്ങളാണ്.

      തൊഴിലാളികള്‍ക്ക് വേണ്ടി നാക്കിട്ടടിക്കുന്ന സി പി എം ന് അവനവന്‍ ഇരിക്കുന്നേടത്ത് ഇരിക്കാതെ മമ്മൂട്ടിയെ പിടിച്ക്ജിരുത്റ്റ്ജിയതിന്റെ ഫലമായാണ് തിലകനു വേണ്ടി ഒന്നും മിണ്ടാന്‍ സാധിക്കാത്തത്. കണ്ടവന്‍ എഴുതിക്കൊടുക്കുന്നവന്റെ ഡ്ദയലോഗ് താങ്ങി കയ്യടി വാങ്ങുന്ന ഇവരെയൊക്കെ എന്ത് കണ്ടിട്ടാണ് ചാനലുകളുടെ തലപ്പത്ത് പ്രതിഷ്ടിക്കുന്നത് എന്ന് ഒരിക്കലും മനസ്സിലാവുന്നില്ല.

      നല്ല പ്രതിഭകളുടെ സിനിമകള്‍ ഇനിയും വരും, ഇവരാരുമല്ല മലയാള സിനിമയെ വളര്‍ത്തുയത് , ഒഴുക്കിനൊപ്പം നിന്തി എത്തി എന്നുമാത്ര. പ്രതിഭയുള്ളവര്‍ ഇനിയും ഉണ്ട് പ്രതിസന്ധി എന്നൊക്കെ സൂപ്പര്‍ മാഫിയ പറഞ്ഞുണ്ടാക്കുന്ന വെറും സമസ്യ മാത്രം. ജോണ്‍ എബ്രഹാമും, പതമരാജനും, പുതിയ തലമുറയുല്‍ റോഷന്‍ ആന്‍ഡ്ദ്രൂസും ഒക്കെ പടം പിടിച്ച് നാട്ടില്‍ ഇനിയും അതുണ്ടാവും.

      ReplyDelete
    7. നമ്മുടെ കാഴ്ചാശീലങ്ങള്‍ മാറിയേ പറ്റൂ, താരങ്ങളെ സഹിക്കാനും,ചുമക്കാനും മടിയില്ലാത്ത അവസ്ഥയില്‍നിന്നു മലയാളി മോചിതനാകണം.

      ReplyDelete
    8. നമുക്ക് വേണ്ടത് എന്തോ അത് സംവിധായകരും മഹാനടന്മാരും വിളമ്പുന്നു, അത്രമാത്രം. ഇതൊക്കെ പണം മുടക്കി കാണാതിരുന്ന് നോക്കൂ, അപ്പോൽ എല്ലാം ശരിയാവും ശരിയാക്കും.

      ReplyDelete
    9. മാഷേ പോസ്റ്റ്‌ നന്നായി വെള്ളെഴുത്തിട്ട പോസ്റ്റിനു ശേഷം ഈ വിഷയത്തില്‍ കനമുള്ള മറ്റൊരു പോസ്റ്റു കൂടി... സാറിനോട്‌ പൂര്‍ണ്ണമായി യോജിക്കുന്നു. മലയാള സിനിമയെ രക്ഷപ്പെടുത്തും എന്ന് പ്രതീക്ഷവച്ചവരൊക്കെ മണ്‍മറഞ്ഞു പോയി... നന്ദന പറഞ്ഞ പോലെ പ്രേഷകര്‍ മൊത്തം തീയറ്റര്‍ ബഹിഷ്ക്കരിക്കുന്ന അതിവുദൂരമല്ലാത്ത ദുരന്തമെ ഇനി ബാക്കിയുള്ളു...

      ReplyDelete
    10. ഫേസ്ബുക്കില്‍ ഈ വിഷയത്തില്‍ പ്രതികരിച്ച കെ. പി .നിര്‍മ്മല്‍കുമാര്‍, ഷംസ്, ആതിര, ജ്യോതി, രാജേഷ് ചിത്തിര, ഗോപിനാഥ് നാരായണന്‍ തുടങ്ങിയ സുഹൃത്തുക്കള്‍ക്ക് നന്ദി

      ReplyDelete
    11. ഇപ്പോഴാണ് പോസ്റ്റ്‌ കണ്ടത്, നല്ല പോസ്റ്റ്‌ ,ആവശ്യമായ എഴുത്ത്‌.
      ഈ കിഴവന്‍ നായകന്മാരും ഫാന്‍സ്‌ എന്ന തെമ്മാടികൂട്ടവും
      മലയാള സിനിമയുടെ കളങ്കമായി മാറുകയാണ്.ഇവര്‍ ആദ്യം ചെയ്യേണ്ടത് ,ഫാന്‍സ്‌ കാരെ തള്ളിപരഞ്ഞുകൊണ്ട് പ്രസ്താവന ഇറക്കണം.ഈ ഫാന്‍സ്‌ കളിയില്‍ കുറച്ചു വര്‍ഗീയത ഇല്ലേ എന്ന് സംശയിക്കണം,നായകന്‍മാര്‍ ചുളുവില്‍ അത് മുതലെടുക്കുകയും ചെയുന്നു.

      ഷാജി ഖത്തര്‍.

      ReplyDelete
    12. മോഹന് ലാലും മമ്മൂട്ടിയുമൊക്കെ കലാകാരന്മാര്
      എന്നതിലുപരി കലയുടെ കച്ചവടക്കാരാണ്
      കച്ചവടക്കാരെന്റെ ആത്യന്തിക ലക്ഷ്യം
      ലാഭമാണ് ..മാനം പോയാലും കിട്ടുന്ന ലാഭം
      അവരെ വെറും കലാകാരന്മാരായി ... See More
      തെറ്റിദ്ധരിക്കരുത് .കലകാരമാരയിരുന്ന
      സിനിമാക്കാര് ആരും കാണാതെ
      ആരും അറിയാതെ തെരുവോരങ്ങളില് മണ്ണടിയുന്നത്
      നമ്മള് അറിയാറെ ഇല്ല

      ReplyDelete
    13. ലാല്‍ - അഴീക്കോട് അമ്മാമന്‍ഫലിതത്തില്‍ പപ്പനമ്മാവനും കക്ഷി ചേര്‍ന്നു! സംസ്കൃതകേരളമേ, ഓടി രക്ഷപ്പെട്.........‍

      ReplyDelete
    14. thx..santhosh..u r talking for us...keep the good work..all the best
      best regards
      murali vettath

      ReplyDelete
    15. വരാന്‍ വൈകി..പല പോസ്റ്റുകളും മുന്‍പേ വായിച്ചു എങ്കിലും ചില സാങ്കെതീക പ്രശ്നങ്ങള്‍ കാരണം പ്രതികരണം എഴുതാന്‍ സാധീക്കാറില്ലായിരുന്നു..ഓരോ പോസ്റ്റും നല്ല നിലവാരം പുലര്‍ത്തുന്നവയാണ്..

      വയസ്സായാലും അഭിനയികണ്ട എന്നാരും പറയുന്നില്ല, പക്ഷെ അതിനനൂസരിചു വേണമെന്ന് മാത്രം..മലയാളികള്‍ സിനിമ മൊത്തം ബഹിഷ്കരിക്കുന്ന കാലം അധികം ദൂരെയല്ല എന്ന് തന്നെയാണ്തോന്നുന്നത്..അല്ലാതെ ഇവര്‍ ഛര്‍ദ്ദിക്കുന്നത് വിഴുങ്ങാന്‍ എല്ലാ മലയാളികളും ഫാന്‍സ് അസ്സോസ്സിയേഷന്‍ മെംബര്‍മാര്‍ അല്ലല്ലോ..തിലകന്‍ എറിഞ്ഞ ബോംബ് ക്രിത്യമായും, ശബ്ദത്തോടെയുമല്ല പൊട്ടിയത്..കാരണം അത് ചില കാര്യങ്ങള്‍ ജനശ്ശ്രധ്ദയില്‍ പെട്ടില്ല എന്നും തോന്നി

      ReplyDelete
    16. kerala is the best example of a fast growing place. Cinema is out dated medium for us... Thrwo that away, we have other things to do.. we burned books, shelved the theatre, stopped freindships.. whats so great deal about cinema..
      satheesh Mullakkal

      ReplyDelete
    17. ഞാന്‍ അമ്മയെ അനുസരിക്കില്ല. ഞാനേ തിലകന്‍ ഫാനാ. അല്ല പിന്നെ..ഓര്‍മ്മയുണ്ടോ ഈ മുഖം.

      ReplyDelete
    18. ow finger,the big fat liar പോലെ ഉള്ള HBO ,സ്റ്റാര്‍ മൂവി സിനിമകള്‍ മോഷ്ടിച്ച് യാതൊരു ഉളുപ്പും ഇല്ലാതെ മൌലികത അവകാശപ്പെട്ടു താരങ്ങളെ വളര്‍ത്തുന്ന സംവിധായകര്‍ തൊട്ടു ലൈറ്റ് അടിക്കുന്നവന്‍ വരെ ചേരുന്ന കോക്കസ് ...

      മലയാള സിനിമ എവിടെയും എത്താതിനു കാരണം വേറെ എവിടെ തിരയണം..



      ഈ ഫാന്‍സ്‌ പിരാന്ത് ആരംഭിച്ചത് കഴിഞ്ഞ അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്കിടയിലാണ്..ഈ കാലത്തിലൊന്നും സൂപ്പര്‍ താരങ്ങള്‍ക്ക് മികച്ച ചിത്രങ്ങള്‍ കിട്ടിയിട്ടും ഇല്ല എന്നതാണ് സത്യവും...

      പുതിയ സിനിമ റിലീസിംഗ് സമയത്ത് തീയറ്ററില്‍ ചെന്ന് കാശും കൊടുത്ത് കാണാന്‍ പേടിയാണ്...കഥയുടെ ഭീകരത മാത്രമല്ല ആരാധക കോന്തന്മാരുടെ ആക്രോശം മൂലം ഒരു ഡയലോഗ് പോലും കേള്‍ക്കാന്‍ ഒക്കില്ലാ...

      സത്യത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്ക് അവരുടെ കഴിവില്‍ വലിയ വിശ്വാസം പോരാ എന്നാണു എനിക്ക് മനസ്സിലായിട്ടുള്ളത് ...എന്നാല്‍ തിലകന്‍ അടിച്ചതില്‍ പാതിയും പുറത്താണല്ലോ...

      പക്ഷെ എന്നാണു നമ്മള്‍ സിനിമാശാലകള്‍ ബഹിഷ്കരിക്കുക.....

      ReplyDelete
    19. സന്തോഷ്‌, ലേഖനം ഗംഭീരം! പക്ഷെ ഒരു വിയോജനക്കുറിപ്പ്‌- മാമുക്കോയ ചെയ്യേണ്ട വേഷം എന്നു കളിയാക്കിയത്‌ ശരിയായില്ല.ഇന്ന് നമ്മുടെ സൂപ്പര്‍ താരങ്ങളെക്കാള്‍ എത്രയോ മുകളിലാണ്‌ ആ നടന്റെ സ്ഥാനം..:)

      ReplyDelete

    പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക